മുസ്തഫ ദിയാദി. ട്രക്ക് ഡ്രൈവർ. ജനനം കിഴക്കൻ ജറുസലേമിൽ.
ഭാര്യ ജോർദാൻകാരി. അയാൾക്കും ഭാര്യയ്ക്കും മക്കൾക്കും റെസിഡൻസ് പെർമിറ്റി
നായി ഇസ്രായേൽ ആഭ്യന്തര മന്ത്രാലയത്തിനെ സമീപിച്ചതായി
രുന്നു അയാൾ.
തിരിച്ചറിയൽ കാർഡ് അവിടത്തെ ഒരു ഉദ്യോഗസ്ഥൻ ചോദി
ച്ചു. അയാൾ കാർഡു കൊടുത്തു. അത് തിരിച്ചും മറിച്ചും നോക്കി. കാർഡ് തിരിച്ചുകൊടുത്തില്ല.
ചോദിച്ചപ്പോൾ ഒരു സെക്യൂരിറ്റിയെ വിളിച്ച് അയാളെ ഓഫീ
സിൽ നിന്ന് പുറന്തള്ളി. ഇപ്പോൾ മുസ്തഫ ദിയാദിയുടെ കൈയിൽ ജറുസലേമിൽ ജീവി
ക്കാൻ അനുമതി നൽകുന്ന കാർഡില്ല.
ചതി.
ഇപ്പോൾ പതിനഞ്ചു ദിവസത്തിനകം രാജ്യം വിട്ടുപോകണമെന്നു
പറയുകയാണയാൾ. ദിയാവിന്റെ പതിനൊന്നുകാരിയായ മകൾ ഈയിടെ മരിച്ചു.
മകളുടെ മയ്യത്ത് ജറുസലേമിൽ ഖബറടക്കാൻ മരണസർട്ടിഫി
ക്കറ്റ് വേണം. അധികൃതർ കൈമലർത്തുന്നു. ‘നിങ്ങൾ ജറുസലേമിലെ നിയമപ്രകാരമുള്ള
താമസക്കാരനല്ല’. ഇനി മുസ്തഫ ദിയാവി എന്തുചെയ്യും?
ദിയാവിക്ക് ഇപ്പോൾ നാടില്ല. വീടില്ല. ജനിപ്പിച്ചു വളർത്തിയ
മണ്ണുമില്ല.
മരം അതിന്റെ കമ്പുകളെ അറിയുന്നു. ഇലകളെ അറിയുന്നു.
മുളച്ചുവളർന്ന മണ്ണിനെ അറിയുന്നു.
മണ്ണോ, മരത്തെ തള്ളിപ്പറയുന്നില്ല. അത് അവന്റെ അമ്മയാണ്
– മുസ്തഫ ദിയാവിക്കോ?
ഇത് ഒരു മനുഷ്യന്റെ മാത്രം കഥയല്ല; ജനിച്ചു, ജീവിച്ച രാജ്യം
നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അനുഭവം.
1948-ൽ ജനറൽ അലൻബിയുടെ നേതൃത്വത്തിൽ ഫലസ്തീൻ
ജനതയുടെ മണ്ണു കവർന്നെടുത്ത്, ഇസ്രയേൽ രാജ്യം സ്ഥാപിച്ച
പ്പോൾ സ്വന്തം മണ്ണിൽ നിന്നു പുറന്തളപ്പെട്ട ജനതയുടെ ദുരന്തം.
ആ ജനതയുടെ അനാഥത്വത്തിന്റെയും മണ്ണു വീണ്ടെടുക്കാൻ
ചൊരിയുന്ന രക്തത്തിന്റെയും അവരുടെ മനസ്സിൽ കത്തിക്കാളുന്ന
രോഷാഗ്നിയുടെയും ഗന്ധവും താപവും തീക്ഷ്ണതയുടെ,
അക്ഷരക്കനലുകളിൽ രചിക്കപ്പെട്ട ഒരു ചെറുഗ്രന്ഥം. മലയാള
ത്തിൽ മിനിക്കഥകളുടെ തമ്പുരാൻ പി.കെ. പാറക്കടവിന്റെ ‘ഇടി
മിന്നലുകളുടെ പ്രണയം’.
ഷോക്കടിപ്പിക്കുന്ന അനുഭവങ്ങളുടെ ഇടിമിന്നലിലൂടെ കടന്നുപോയപ്പോൾ
എന്റെ കരളു പിടഞ്ഞു, കണ്ണു നിറഞ്ഞു. സിരകളിൽ
ഒലിവുമരക്കനലുകൾ കത്തി, പൊള്ളിച്ചു.
ഒരു പ്രണയബന്ധത്തിന്റെ നൂലിലാണ് പാറക്കടവ് ഫലസ്തീൻ
ജനതയുടെ ദുരന്തത്തിന്റെയും പ്രതികാരത്തിന്റെയും സമരവീര്യ
ത്തിന്റെയും അനുഭവങ്ങൾ കോർത്തിണക്കുന്നത്.
രക്തസാക്ഷിയായ ഫർനാസ് ഭൂമിയിൽ തന്റെ കാമുകി അലാമിയയെ
തന്റെ അനുഭവങ്ങളുടെ എപ്പിസോഡുകൾ അറിയിക്കുന്നു
– ഒരു ആത്മീയ സംവേദനം.
”എന്റെ നാട്, എന്റെ നാട്” എന്നുരുവിട്ടുകൊണ്ട് പ്രതിഷേധ
ത്തിന്റെ കല്ലെറിയുന്ന ശഖാവിക്കു നേരെ ഇസ്രയേൽ പട്ടാള
ത്തിന്റെ കൈകൾ നീളുമ്പോൾ അവർക്കെതിരെ ‘ആയിരം’ അമ്മ
മാരുടെ ആക്രോശം ഒരഗ്നിയായി ആളിപ്പടരുന്നു. വിദ്യാർത്ഥിനി
യായ ഇബ്തിസാംഹെർജി കാറു നിറയെ സ്ഫോടന വസ്തുക്കളുമായി
ഇസ്രയേൽ പട്ടാളക്യാമ്പിലേക്ക് ഇരച്ചുകയറി പൊട്ടിത്തെ
റിച്ചപ്പോൾ, ഫർനാസിനോടു കഥ പറയുന്ന അദ്നാൻ നേരുകയാണ്;
കരിഞ്ഞു തുടങ്ങിയ ഒലിവുമരങ്ങളിൽ നിന്ന് ഇബ്തിസാം
ഉയിർത്തെഴുന്നേൽക്കും. അങ്ങനെയെത്ര രക്തസാക്ഷികൾ. ആ
സംഭവങ്ങളുടെ മരുഭൂവിലും പ്രതീക്ഷയുടെ മുകുളങ്ങൾക്കു മൊട്ടിടു
ന്നു. അവിടെ പാറക്കടവ് ഉദ്ധരിക്കുന്നത് അബിഷക്കറയുടെ കവി
താശകലം:
നമ്മൾ കാറ്റുപോലെയുറങ്ങുക
വിപ്ലവത്തിന്റെ കിനാവ്ഭൂമിയിലെ ഒഴിവുദിനങ്ങൾ ഒടുങ്ങിയിരിക്കുന്നു.
ഗ്രന്ഥകർത്താവ് ഉദ്ധരിക്കുന്ന സമരകാഹളം!
സമരത്തിലൂടെ നേടുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷ!
സബ്റാ-ശാത്തില ക്യാമ്പുകളിലെ അഭയാർത്ഥികളുടെ കൂട്ടാക്കൊലയ്ക്കു
നേതൃത്വം കൊടുത്ത മനുഷ്യനെ പാറക്കടവ് അവതരിപ്പിക്കുന്നത്
– ഗ്രീക്കു ചിത്രകാരൻ കാറ്റ്സി കേവിയന്നസിന്റെ,
ഹിംസയുടെയും ഭീകരതയുടെ പെയിന്റ് പ്രദർശിപ്പിച്ചുകൊണ്ടാണ്
– മനുഷ്യരക്തത്തിനു ദാഹിക്കുന്ന ഭീകരവന്യജീവിയായി.
പൈതൃകമേന്മയുടെ കഥ പറയുമ്പോൾ പുതിയ തലമുറയുടെ
നഷ്ടബോധം പ്രതിനിധാനം ചെയ്യുന്നത് ഫലസ്തീന്റെ പരമ്പരാഗത
വിഭവത്തിന്റെ – പാൽക്കട്ടിയിൽ തയ്യാറാക്കുന്ന കുനാഫയുടെ
ഓർമയിലാണ്. അതിന്റെ രുചിയിലാണ്. തലമുറകളുടെ നഷ്ടം.
തീ കത്തുന്ന ഒരു നട്ടുച്ചയ്ക്ക് ഫർണാസ് അലാമിയയെ വിളിക്കു
ന്നു: ഒരു പതിറ്റാണ്ടിലേറെക്കാലം ഇസ്രയേലി സൈന്യം തടഞ്ഞുവച്ച
ഫലസ്തീൻ പോരാളിയായത് അൽ അഖ്റാസിന്റെ മയ്യത്ത്
അടക്കം ചെയ്യാൻ.
‘അലാമിയാ’ പതുക്കെ രാത്രിയൊളിച്ച നീണ്ട മുടിയിൽ തലോടി
ഫർണാസ് സൂഫി കവയിത്രി റാബിയാ അൽ അദവിയായുടെ വരി
കൾ മൊഴിയുന്നു.
”അനശ്വരതയിലേക്കുള്ള തീർത്ഥാടനമാണ് പ്രണയം”.
തീബോംബുകൾക്കും തീ തുപ്പുന്ന തോക്കുകൾക്കും പോർവി
ളികൾക്കും രക്തഗന്ധത്തിനുമിടയിൽ ഭാവി ഫലസ്തീന്റെ ജനന
ത്തിനു പ്രണയം സഫലമാകുന്നു – ഒരു ജനതയെ തോല്പിക്കാൻ
കഴിയും. പക്ഷെ നശിപ്പിക്കാനാവില്ല. മരണത്തിൽ ഭൂവിൽ ഒലി
വുകൾ പൂവിടുന്നു. നിക്കാഹ് നിശകളെ ഫലസ്തീന്റെ പരമ്പരാഗത
നൃത്തം, ദബ്ക, പുനർജനിയുടെ ഉണർവ് ആയി, താളമായി അവതരിക്കുന്നു,
ഫലസ്തീൻ നശിക്കുന്നില്ല; അത് തലമുറകളിലൂടെ
നിലനിൽക്കുമെന്ന പ്രത്യാശ ഉണർത്തിക്കൊണ്ട്.
സൂസിയ നഗരം വെട്ടിപ്പിടിച്ച ഇസ്രയേൽ സൈന്യത്തലവനോടു
ഗ്രന്ഥകാരൻ ചോദിക്കുന്നു. വാൾ കൊണ്ടും തോക്കു
കൊണ്ടും എന്തു നേടുന്നു? മരിച്ചാൽ എന്തു കൊണ്ടുപോകുന്നു?
മയ്യത്ത് പൊതിയുന്ന ‘മൂന്നു മുഴം പരുത്തിത്തുണി’.
അത് എന്നെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി – സ്വലാഹുദീൻ
അയ്യൂബിലേക്ക്, മാസിഡോണിയ മുതൽ പഞ്ചാബ് വരെ
വെട്ടിപ്പിടിച്ച അലക്സാണ്ടറിലേക്ക്.
സ്വന്തം നാടിന്റെ ദുരന്തത്തിൽ, അതിന്റെ മോചനത്തിന്
സ്വയം ബലിയായിത്തീരാൻ തീരുമാനിക്കുന്ന തലാമിയ കൊടുങ്കാ
റ്റുകളുടെ മൂളിപ്പാട്ടു കേട്ട് ഉരുവിട്ടു: ”അതിനു മുമ്പ് പർണാസ്
എനിക്കും അവിടെ വരണം”.
നല്ല നാളെയുടെ പ്രഭാതം വിടരുമ്പോൾ, സ്വന്തം ബാബയോടും
മമ്മിയോടും, ഫർണാസിന്റെ ബാബയോടും ഉമ്മിയോടും
വിട ചൊല്ലി, അവൾ സ്വന്തം തോക്കിന്റെ കാഞ്ചി വലിക്കുന്നു.
എത്തി, ഫർണാസിനു സവിധേ. അവിടെ അവൾ കണ്ടു: അറഫാത്തിനോടൊപ്പം
തൊണ്ണു കാട്ടി ചിരിക്കുന്ന വൃദ്ധനെ. അതാരാണ്.
ഫർണാസ് പറയുന്നു: ”ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ട് എന്ന
പോലെ, ഫ്രഞ്ചുകാർക്ക് ഫ്രാൻസ് എന്ന പോലെ, ഇന്ത്യക്കാർക്ക്
ഇന്ത്യ എന്നതുപോലെ ഫലസ്തീൻകാർക്ക് ഫലസ്തീൻ അവരുടെ
ജന്മാവകാശമാണ് എന്ന് ഭൂമിയിൽ വച്ചു പറഞ്ഞ പോരാളി”.
ഗാന്ധിജി.
പി.കെ. പാറക്കടവിന്റെ രചന ഇടിമിന്നലിന്റെ തീവ്രതയും
പ്രണയത്തിന്റെ ശാർദ്വലതയും നമ്മെ അനുഭവിപ്പിക്കുന്നു. ചരി
ത്രത്തിലൂടെ, ജീവിതസമരത്തിലൂടെ പ്രതീക്ഷയിലൂടെ നമ്മെ
നയിക്കുന്നു. സമരകാഹളത്തിന്റെ പ്രകമ്പനം കൊള്ളിക്കുന്ന
ഭാഷയും അവതരണവും.
ലോകരാജ്യതന്ത്രചരിത്രത്തിൽ ആറു പതിറ്റാണ്ടുകൾ വളർന്ന
ഫലസ്തീൻ ജനതയുടെ അനാഥത്വത്തിന്റെ പ്രശ്നം മാധ്യമങ്ങളിൽ
എത്ര – എത്ര കഥകൾ – വായിച്ചിരിക്കുന്നു! എന്നാൽ മലയാളഭാഷയിൽ
ആ പ്രശ്നം അതിന്റെ വികാരതീവ്രതയോടെ അവതരിപ്പിച്ച
ഒരു പുസ്തകമേ ഞാൻ കണ്ടുള്ളൂ. വായിച്ചുള്ളൂ – ‘ഇടിമിന്നലിന്റെ
പ്രണയം’