വേര്‍പ്പില്‍ കുഴഞ്ഞ നഗരം കഴുകി
മൂക്കെരിച്ച പൊടി വടിച്ചൊഴുക്കി
ചുട്ട ടെറസില്‍ കുളിരായി
നിറഞ്ഞുകവിഞ്ഞ്
മഴ.
ചേരിക്കു ചുറ്റും
ഇനിയില്ല താഴെയിടമെന്നറിഞ്ഞ്
തളംകെട്ടിനിന്നു മുഷിഞ്ഞ്
കറുപ്പു കലക്കിയിളക്കി
കുടിലിന് പഴുതിലൂടകത്തു കേറിപ്പെരുകി
കുഞ്ഞിക്കണ്ണും കാതും മൂക്കും
മൂടിക്കശക്കിപ്പരന്നോടയിലൊരു പാവയെപ്പോല്‍
അമ്മാനമാട്ടീ
മഴ.
അലമുറയ്ക്കു മോളിലുറക്കെപ്പാടി
നഗരനാറ്റം മോന്തി
ലഹരിയില്‍ തലകുത്തി
കൂപ്പുകുത്തുന്നു മഴ
നഗരമഴ.