പിഴച്ചു നിൽക്കുന്ന സൂര്യന്റെ ദശാകാലമാണ്.
സാക്ഷാൽ ശിവനെ പിടി
ച്ചാലേ രക്ഷ കിട്ടൂ എന്ന് ജ്യോത്സ്യൻ പറഞ്ഞു.
സാധിക്കുമെങ്കിൽ തിരുവണ്ണാമലയിൽ
പോയി ഗിരിപ്രദക്ഷിണം ചെ
യ്യുക. പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ
അവതാരമാണ് തിരുവണ്ണാമലയിലെ
ജ്യോതിർലിംഗം. വഴിയരികിലെ അഷ്ടലിംഗങ്ങളെയും
വണങ്ങിക്കൊണ്ടു
ള്ള പതിനാലു കിലോമീറ്റർ യാത്ര…
അതാണ് ഗിരിവലം… പാദപ്രദക്ഷി
ണം…
”കാലു വേദനിക്കില്ലേ?,” ബിന്ദുവും
സൂരജും ഒരേ സ്വരത്തിലാണു
ചോദിച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി എന്തെല്ലാം
വേദനകൾ സഹിക്കുന്നു?
അതൊന്നും അവരെ അറിയിക്കേണ്ടെ
ന്നു കരുതി പറഞ്ഞു: ”ചെറുപ്പത്തിൽ
ഏഴെട്ടു കിലോമീറ്റർ നടന്നല്ലേ സ്കൂളിൽ
പോയിരുന്നത്… അതു നോക്കുമ്പോൾ…”
”ഞങ്ങൾ മുറിയിലിരുന്നു പ്രാർ
ത്ഥിക്കാം… കാലുകൾക്കു ശക്തികി
ട്ടാൻ…”
കാർത്തികമാസത്തിലെ പൗർണമിയാണ്.
ജനലക്ഷങ്ങൾക്കിടയിലലി
ഞ്ഞ് ഗിരിവലം പൂർത്തിയാക്കുമ്പോൾ
പ്രയാസങ്ങൾ അകന്നുപോകുന്നതു
പോലെ തോന്നി. മുറിയിൽ വന്ന് നടു നി
വർത്തുമ്പോൾ രാത്രി ഒരു മണി.
കാലത്ത് ബിന്ദുവിനേയും സൂരജി
നേയും കൂട്ടി അമ്പലത്തിലേക്കു കടക്കുമ്പോൾ
പ്രവേശന കവാടത്തിനിരികിൽ
പഴയ ആ ഋഷിവര്യനെ കണ്ടു. നരച്ചു നീ
ണ്ട താടിക്കുള്ളിലെ ചെറിയ മുഖം പെട്ടെന്നു
വികസിച്ചു. നാല്പതുവർഷം മുമ്പ്
അച്ഛനോടൊപ്പം വന്നപ്പോൾ കണ്ട അതേ
രൂപം… അതേ വേഷം… അല്പനേരത്തെ
കുശലം കഴിഞ്ഞ് തിരിച്ചു വന്ന
പ്പോൾ മകൻ ചോദിച്ചു:
”എന്താച്ഛാ പൈസയൊന്നും കൊടു
ക്കാത്തത്?”
”അത് ധർമക്കാരനല്ല മോനേ…”
”പിന്നെ?”
”ഒരു സന്യാസി…”
”സന്യാസീച്ചാൽ?
”മോനത് മനസ്സിലാവാറായിട്ടി
ല്ല…”
വേറെയും ഒരുപാട് മഹർഷിമാർ അവിടവിടെയായി
ഇരിപ്പുണ്ടായിരുന്നു. എല്ലാവരുടെ
ചുണ്ടിലും ഒരേ ഈണത്തിൽ
ശുദ്ധ പഞ്ചാക്ഷരി: ”നമശ്ശിവായ!”
വാതിൽപ്പടി തൊട്ട് കണ്ണിൽ വച്ച് അകത്തു
കടന്നപ്പോൾ മുന്നിൽ ഭീമാകാരനായ
നന്ദി. നന്ദിയുടെ കാതിൽ സങ്കട
ങ്ങൾ പറഞ്ഞാൽ നിവാരണമുണ്ടാകും
എന്നാണു വിശ്വാസം. അതുകൊണ്ടാവണം
ബിന്ദു ചോദിച്ചു:
”സുഖവും സന്തോഷവും കിട്ടാൻ
വേണ്ടിയല്ലേ എല്ലാവരും ദൈവത്തോടു
പ്രാർത്ഥിക്കുന്നത്?”
”നിന്റെ സംശയം പറ…”
”നാല്പതു കൊല്ലമായി ശിവസന്നി
ധിയിൽ തന്നെ കഴിയുന്ന സന്യാസിക്ക്
ഇനിയുമെന്തേ സുഖവും സന്തോഷവും
കിട്ടിയില്ല?”
”എന്നാരു പറഞ്ഞു?”
”അതു കിട്ടിയിരുന്നെങ്കിൽ അ
യാൾ ഇവിടെതന്നെ ഇങ്ങനെ കഴിയുമായിരുന്നില്ലല്ലോ…”
അയാൾ ബിന്ദുവിന്റെ കണ്ണുകളി
ലേക്ക് നിമിഷനേരം നോക്കി നിന്നു.
പിന്നെ നടക്കുമ്പോൾ പറഞ്ഞു:
”ഇവിടെ ഇങ്ങനെ കഴിയുന്നതാണ്
അയാളുടെ സന്തോഷമെങ്കി
ലോ?”
”തർക്കിക്കാൻ ഞാനില്ല…”, ബി
ന്ദു പിൻവാങ്ങി. ”നിങ്ങൾക്കെപ്പോഴും
നിങ്ങളുടെ വാദമാണ് ശരി.”
തിരുവണ്ണാമലയുടെ ക്ഷേത്രപുരാണം
ഒരു ശിവഭക്തൻ വിവരിച്ചു തന്നു.
എത്രയോ യുഗങ്ങൾക്ക് മുമ്പ് ആദ്യമായി
ശിവരാത്രി ആഘോഷിക്കപ്പെട്ടത്
ഇവിടെയാണത്രേ. സൂരജിന്റെ കൗതുകം
കണ്ടപ്പോൾ പരമശിവന്റെ മഹിമയും
അയാൾ വർണിച്ചു. മഹിഷാസുരന്റെ
പുത്രനായിരുന്ന ഗജാസുരനെ സംഹരിച്ച്
അയാളുടെ ജഡത്തിൽ നിന്നെടു
ത്ത ആനത്തോലാണു ശിവന്റെ ഉത്തരീ
യം. സർപ്പങ്ങളാണ് ആഭരണങ്ങൾ. പി
ന്നെ…പിന്നെ… അഞ്ചു രൂപ നീട്ടിയ
പ്പോൾ ഭക്തൻ നിർത്തി. ക്ഷേത്രദർശനം
കഴിഞ്ഞ് രമണമഹർഷി തപസ്സിരു
ന്ന സ്ഥലമെത്തുമ്പോഴേക്കും നേരം ഉച്ച
യായി. അമ്പലത്തിനു പുറത്ത് കടക്കുമ്പോൾ
നരച്ച താടിക്കുള്ളിലെ മുഖം വീ
ണ്ടും വികസിച്ചു. ഈ നാല്പതു വർഷ
ങ്ങൾക്കിടയിൽ എത്ര തവണ തിരുവ
ണ്ണാമലയിൽ വന്നിട്ടുണ്ടാവും? ഓരോ തവണ
വരുമ്പോഴും ആ മഹർഷിയുടെ
സാമീപ്യം സാന്ത്വനമായി. അച്ഛന്റെ അസുഖങ്ങളെക്കുറിച്ച്
അദ്ദേഹം എപ്പോഴും
അന്വേഷിച്ചു. കാലയാത്രയുടെ ദശാസ
ന്ധികളിൽ അച്ഛൻ ഒരുപാടു പ്രയാസ
ങ്ങൾ നേരിട്ടു. കാലത്തിന്റെ പരിക്കുകൾ
ബാധിക്കാതെ മഹർഷി ഇപ്പോഴും തുടരുന്നു.
ആഗ്രഹങ്ങളില്ല, ആശങ്കകളില്ല.
അദ്ദേഹത്തോടു യാത്ര പറഞ്ഞു തിരിച്ചു
വന്നപ്പോൾ മകൻ ചോദിച്ചു:
”ഇവര് എവിടെയാച്ഛാ ഊണു കഴി
ക്ക്യാ?”
”ഇവിടെത്തന്നെ ഉണ്ണുന്നു, ഇവിടെ
ത്തന്നെ ഉറങ്ങുന്നു…”
”അപ്പൊ സിനിമയ്ക്കും ബീച്ചിലേ
ക്കും എപ്പഴാ പോവ്വ്വാ?”
മകന്റെ കുഞ്ഞുബുദ്ധിയിൽ വിരി
ഞ്ഞ ആശയം ഓർത്ത് ചിരി വന്നു. അവനെ
ചേർത്തു പിടിക്കുമ്പോൾ പറഞ്ഞു:
”വലുതാവുമ്പോൾ മോന് എല്ലാം മനസ്സിലാവും…”
ആ മകൻ ഇപ്പോൾ വലിയവനായി.
ഓരോ നിമിഷവും അതിജീവിച്ചു തീർ
ക്കേണ്ട കാലഗതിയിലേക്ക് അവൻ എറി
യപ്പെട്ടു. ക്ലേശങ്ങൾ കൂടപ്പിറപ്പുകളായി.
എന്തിനീവാഴ്വ് എന്നു തോന്നിപ്പോയ ഒരു
നിമിഷത്തിൽ അവൻ തിരുവണ്ണാമലയിലെത്തി.
കുഞ്ഞായിരിക്കുമ്പോൾ അ
ച്ഛനോടൊപ്പം താമസിച്ച ലോഡ്ജ് ഇപ്പോഴില്ല.
ഇഡ്ഡലിയും വെൺപ്പൊങ്കലും
കഴിച്ച ഹോട്ടലും കാണാനില്ല. പ്രവേശനകവാടത്തിനരികിൽ
പക്ഷേ, അതേ ഋഷിവര്യൻ…
അതേ ചിരി… കാലം മുറി
വേല്പിക്കാത്ത മുഖം. പണ്ട് അച്ഛനോടൊ
പ്പം വന്ന അനുഭവം വിവരിച്ചപ്പോൾ ഭാര്യ
ചോദിച്ചു:
”ഇത്രയും വർഷമായി ഇവിടെത്ത
ന്നെ കഴിയുന്ന ഇദ്ദേഹത്തിന് ഇനിയും
മുക്തി കിട്ടിയില്ലേ?”
അയാൾ മകനോട് ഒരു മറുചോദ്യം
ചോദിച്ചു.
”ഇവിടെ ഇങ്ങനെ കഴിയുന്നതാണ്
മുക്തിയെങ്കിലോ?”
അടുത്തത് മകന്റെ ഊഴമായിരുന്നു.
കുഞ്ഞുഭാവനയിൽ അവൻ ചോദിച്ചു:
”ഇവർക്ക് സ്വന്തമായി വീടു വേണ്ടേ
അച്ഛാ?”
ശിവസന്നിധിയാണ് ഇവർക്ക് വീട്.
ശിവലോകമാണ് സാമ്രാജ്യം. ആ തിരി
ച്ചറിവ് ഒരു മറുചോദ്യമായി:
”ഭൂമിയിൽ ആർക്കാണ് മോനേ സ്വ
ന്തമായി വീടുള്ളത്?”അവനത് മനസ്സി
ലായിരിക്കില്ല. നടത്തത്തിനിടയിൽ അവൻ
പെട്ടെന്ന് നിന്നു. ആശങ്കയിൽ അയാളെ
ആഞ്ഞു നോക്കി:
”അപ്പൊ മെജസ്റ്റിക് അപ്പാർട്മെന്റി
ലെ ഫ്ളാറ്റ് നമ്പർ 4 നമ്മുടെ വീടല്ലേ അ
ച്ഛാ?”
മകനെ ചേർത്തുപിടിക്കുമ്പോൾ പറ
ഞ്ഞു:
”വലുതാവുമ്പോൾ മോന് മനസ്സി
ലാവും…. എല്ലാം
മനസ്സിലാവും…”