ജലം ഭൂമിയുടെ രക്തമാണ്-നിലനില്പിന്റെ അടിത്തറയാണ്.
ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണം ഉൽപാദി
പ്പിക്കാനും, ദാഹമകറ്റാനും, ശരീരങ്ങളെ ശുദ്ധീകരിക്കാനും
ജലം വേണം. ശരീരങ്ങൾതന്നെ ഏറിയപങ്കും ജലമാണ്. ദ്രവരൂപത്തിലുള്ള
രക്തമാണ് ശരീരത്തെ ജലസേചനം
ചെയ്യുന്നതും, ശരീരത്തിനുള്ളിലെ ഗതാഗതം സാദ്ധ്യമാ
ക്കുന്നതും, ആന്തരശുദ്ധീകരണം നടത്തുന്നതുമെല്ലാം. ജലം
വിരേചനമാണ്. സാംസ്കാരിക തലത്തിൽ അത് മിസ്റ്റിക്കിന്റെ
പ്രേരണയാണ്, ഭാഷയുടെ ഒഴുക്കാണ്, മനസ്സിന്റെ കണ്ണാടിയാണ്,
പ്രകൃതിയുടെ പ്രതിബിംബമാണ്, സൗന്ദര്യാനുഭവത്തിന്റെ
ഈറ്റില്ലമാണ്. അതിന്റെ ദ്രവരൂപം മാറ്റത്തെയും
അനന്തസാധ്യതകളെയും സൂചിപ്പിക്കുന്നു.
ആദിമകാലം മുതൽ ജലത്തെക്കുറിച്ച് ഏറ്റവും
സാന്ദ്രമായ ചിന്തകളു
ണ്ടായിട്ടുള്ളത് പൗരസ്ത്യദർശനങ്ങ
ളിലാണ് . ഭ ാരതീയ ചിന്തയിലെ
ജലത്തിന്റെ പ്രപഞ്ചഘടനാശാസ്ത്ര
ത്തെക്കുറിച്ച് (water cosmology)ആന
ന്ദകുമാരസ്വാമി ഒരു ബൃഹദ്ഗ്രന്ഥം
തന്നെ രചി ച്ചിട്ടുണ്ട്. ”ആദിയി ൽ
പ്രപഞ്ചം വെറും ജലമായിരുന്നു”
വെന്നും ”ലോകത്തിന്റെ ഊടും പാവും
നെയ്തിരിക്കുന്നത് ജലത്തിലാണെ
ന്നും” ബൃഹദാരണ്യക ഉപനിഷത്തിൽ
പറയുന്നുണ്ട്. ജീവൻ ഉടലെടുത്തത് ജല
ത്തി ല ാ ണെന്ന വ ി ശ ്വ ാസം പ ല
പൗരാണിക സംസ്കാരങ്ങളിലും രൂഢമായിരുന്നു.
ആധുനിക ശാസ്ത്രീയ നിഗമനങ്ങളും
പറയുന്നത് ഇതുതന്നെയാണ്.
വേദോപനിഷത്തുകളിലും പുരാണ
ങ്ങളിലും ആദികാലം തൊട്ടുള്ള ഇതര
ആഖ്യാനങ്ങളിലും ജലം ഒരു നിതാന്ത
സാന്നിദ്ധ്യമായിരുന്നു. ജലം ജീവനം
മാത്രമല്ല, നമ്മുടെ മാനസിക-സൗന്ദര്യ
സങ്കല്പങ്ങളെ ഗണ്യമായി സ്വാധീ
നിക്കുന്ന പഞ്ചഭൂത മൂലകം കൂടിയാണ്.
അതിന്റെ പൗരാണിക ആത്മീയ മാന
ങ്ങൾക്കപ്പുറം ജലത്തിന്റെ ഭൗതിക
തയെയും സൗന്ദ ര്യ ശാ സ് ത്ര പ്ര സ
ക്തിയെയും തിരിച്ചറിയുകയാണിവിടെ.
മഴ ദൈ വങ്ങളെയും മല ദൈ വ
ങ്ങളെയും ആരാധിച്ചുവരുന്നവരാണ്
നമ്മൾ ദ്രാവിഡർ. നമ്മുടെ ജലദേവ
തമാരും, അവരുടെ ആറാട്ടുകടവുകളും,
ജലോത്സവങ്ങളും എല്ലാം പ്രസി
ദ്ധമാണ്. കടലോരങ്ങളിലും പുഴയോര
ങ്ങളിലും താമസിക്കുന്നവർക്ക് അവ
യുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാന
ങ്ങളുണ്ട്. ഇത്തരം ആചാരങ്ങൾ കലയിലേക്ക്
കടന്നുവരുന്നത് ജലസമൃദ്ധി
ക്കുവേണ്ടി കൊണ്ടാടിയിരുന്ന വിവിധ
തെയ്യങ്ങളിൽ കാണാം. ‘ജലസഞ്ചാരത്തെയ്യങ്ങൾ’
എന്ന ഒരു വിഭാഗം
തെയ്യങ്ങൾ തന്നെ വടക്കൻ കേരള
ത്തിലുണ്ട്. ഭൂമിയുടെ സിരകളിലൂടെ
ഒഴുകുന്ന ജലത്തെ ഭക്തിയും ശക്തിയും
നൽകി കാത്തുരക്ഷിക്കുകയെന്ന ഉദ്ദേ
ശ്യമാണ് ജലസഞ്ചാരത്തെയ്യങ്ങൾക്കുപിന്നിലുള്ളത്.
മലയാളത്തിലെ ആധുനികസാഹിത്യത്തിലും
– പ്രത്യേകിച്ച്
കഥയിലും കവിതയിലും – ജലം ഒരു
പ്രധാന സാന്നിദ്ധ്യമാണ്. ജലത്തിന്റെ
നാനാവിധ മെറ്റഫറുകൾ – കഥകളിൽ
പ്രത്യേ കി ച്ചും – സാ ഹി ത്യത്തിൽ
കാണാനാകും.
പ്രപഞ്ചത്തിലെയും, നമ്മുടെ ശരീര
ങ്ങളിലെയും, ജീവിതത്തിലെയും വലിയ
ഭൗതികസാന്നിദ്ധ്യമാണ് ജലം. സാമൂ
ഹ്യമായും ഭൗതികമായും മാത്രമല്ല, മാനസികമായും
നമ്മുടെ ചിത്തവൃത്തി
കളെയും, ഭാവനയെയും, സർഗകർ
മത്തെയും ജലം സ്വാധീനിക്കുന്നു. ജലം
നമ്മുടെ വെളിപാടും പ്രതിബിംബ
വുമാണ്. ഒരു തടാകത്തെ നോക്കിയിരി
ക്കുമ്പോൾ അത് നമ്മുടെ നയനവും
മനസ്സിന്റെ പ്രതിബിംബവുമായി മാറാം.
വാൽഡൻ തടാകതീരത്ത് ഹെന്റി
ഡേവിഡ് തൊറോ അതനുഭവിച്ചിരുന്നു.
ജലത്തെക്കുറിച്ച് ഏറ്റവുമധികം സൗന്ദ
ര്യ-മന:ശാസ്ത്രചിന്തകൾ ആവിഷ്കരിച്ച
ഫ്രഞ്ചുചിന്തകനായ ഗസ്തോബാഷ
ലാറിന്റെ ‘ജലവും സ്വപ്നങ്ങളും’ എന്ന
കൃതി ഏറെ പ്രസിദ്ധമാണ്. ഗഹനത
ജലത്തിന്റെ ആഴമാണെന്നും, കാവ്യഭാവനയും
സ്വപ്നങ്ങളും ഈ ഗഹന
തയുടെ പ്രശാന്തതയിൽ പ്രതിബിംബിച്ച്
പരസ്പരബന്ധിതമായി മുളയിടുന്ന
ദിവാസ്വപ്നം അഥവാ മനോരാജ്യ
മാണെന്നും (ണെവണറധണ), ഈ ദിവാസ്വ
പ്നത്തിൽ തെളിയുന്ന ഇമേജുകളും
സിംബലുകളും പ്രകൃതിയുടെ പ്രതിബിംബങ്ങളുടെ
പ്രതീ കങ്ങളാണെന്നും
ബാഷലാർ പറയുന്നു.
ജലം ഭൂമിയുടെ രക്തമാണ്-നിലനി
ല്പിന്റെ അടിത്തറയാണ്. ജീവൻ നിലനിർത്താനാവശ്യമായ
ഭക്ഷണം ഉൽപാദിപ്പിക്കാനും,
ദാഹമകറ്റാനും, ശരീ
രങ്ങളെ ശുദ്ധീകരിക്കാനും ജലം വേണം.
ശ ര ീ ര ങ്ങൾ തന്നെ ഏറ ി യ പങ്കും
ജലമാണ്. ദ്രവരൂപത്തിലുള്ള രക്തമാണ്
ശരീരത്തെ ജലസേചനം ചെയ്യുന്നതും,
ശരീരത്തിനുള്ളിലെ ഗതാഗതം സാദ്ധ്യ
മാക്കുന്നതും, ആന്തരശുദ്ധീകരണം നട
ത്തുന്നതുമെല്ലാം. ജലം വിരേചനമാണ്.
സ ാ ം സ്ക ാ ര ി ക ത ലത്തി ൽ അ ത ്മിസ്റ്റിക്കിന്റെ പ്രേരണയാണ്, ഭാഷയുടെ
ഒഴുക്കാണ്, മനസ്സിന്റെ കണ്ണാടിയാണ്,
പ്രകൃതിയുടെ പ്രതിബിംബമാണ്, സൗന്ദ
ര്യാ നു ഭ വത്തിന്റെ ഈറ്റി ല്ലമാണ്.
അതിന്റെ ദ്രവരൂപം മാറ്റത്തെയും അന
ന്തസാധ്യതകളെയും സൂചിപ്പിക്കുന്നു.
സംലയനം അഥവാ സംശ്ലേഷണം
ജലസന്നിഭമായ ഭാവനയ്ക്ക് പ്രധാ
നമായി ബാഷലാർ കരുതുന്നു. പ്രകൃ
തിയിലെ മൂലകങ്ങളിൽ ഏറ്റവുമധികം
സംലയനശക്തിയുള്ളത് ജലത്തിനാണ്.
പഞ്ചസാര, ഉപ്പ് എന്നിങ്ങനെ വിരുദ്ധ
സ്വഭാവങ്ങളുള്ള ഖരവസ്തുക്കളെയും,
വ്യത്യസ്ത നിറങ്ങളെയും രുചികളെയും
ഗന്ധങ്ങളെയും തന്നിൽ ലയിപ്പിക്കാൻ
ജലത്തിനുകഴിയുന്നു. അതിനാൽ സംലയ
ന സ്വ ഭാ വമുള്ള പ്രമേ യങ്ങളെ
കലയിൽ അവതരിപ്പിക്കാൻ ഉതകുന്ന
മൂലകവും ജലമാണ്. കലാകാരന്റെ
സ്വപ്നസന്നിഭമായ മനോരാജ്യത്തിന്റ
ഇത്തരം സംലയനത്തിന്റെ രസതന്ത്ര
ത്തിലൂടെയാണ് സൃഷ്ടി നടക്കുന്നത്.
ജലത്തിന്റെ ദ്രവതയും സംല യ ന
ശക്തിയും ഭൗതികരസതന്ത്രത്തിനും
ഭാവനയുടെ രസതന്ത്രത്തിനും പ്രധാ
നമാണ്.
വായു, അഗ്നി, മണ്ണ് എന്നീമറ്റ്
മൂന്ന് മൂലകങ്ങളുമായും ജലം സംല
യിക്കുന്നു. നീരാവിയിലും മൂടൽമഞ്ഞി
ലും ജലവും വായുവും ഒന്നിക്കുന്നു.
അഗ്നി ശമി പ്പിക്കുന്നത് ജലമാണ്.
മണ്ണിനെ ഉർവരമാക്കുന്നതും ജലമാണ്.
ഭാവന രണ്ടുതരമുണ്ടെന്ന് ബാഷ
ലാർ പറയുന്നു: രൂപപരമായ ഭാവനയും,
ഭൗതിക ഭാവനയും. വികാരങ്ങളുടെയും
ഹൃദയത്തിന്റെയും സൃഷ് ടിയായ രൂപ
ങ്ങളുടെ ഭ ാവ നാ ചി ത്ര ങ്ങളാണ്
ആദ്യത്തെ വിഭാഗത്തിലുള്ളവ. രണ്ടാമത്തേത്
വസ്തുവിൽനിന്ന് നേരി ട്ടു
തിരുന്ന ഭാവനാചിത്രങ്ങളാണ്; അഥവാ
മനുഷ്യഭാവനയിൽ സ്വപ്നാങ്കിതമായി
രൂപം കൊള്ളുന്ന-ഘനവും ഹൃദ യ
വുമുള്ള പ്രതിബിംബങ്ങളായി ഈ
രണ്ടുതരം ഭാവനകളും സഹകരിച്ചുവർ
ത്തിക്കുന്ന സാഹിത്യകൃതികളുണ്ട്; ഇവ
രണ്ടിനെയും പൂർണമായി വേർതി
രിക്കാനും കഴിയില്ല. ഭൗതികഭാവ
നയുടെ ഉൽപന്നമായ കലാസൃഷ്ടി,
രൂപപരമായ സൗന്ദര്യത്തെ ആശ്ലേഷി
ക്കുകതന്നെ വേണം. മറ്റൊരുവിധത്തിൽ
പറഞ്ഞാൽ ഭൗതികഭാവനയുടെ ഉറപ്പും
സാന്ദ്രതയും ഉർവരതയും ദിവാസ്വപ്
നത്തിന്റെ രൂപപരമായ സൗന്ദര്യത്തെ
ഉൾക്കൊള്ളണം. പല കവികളും ചെയ്യു
ന്നതുപോലെ ജലത്തിന്റെ ഉപരിതലകേളികളോ,
ജലം സർഗസൃഷ്ടിയിലെ ഭൂഭാഗങ്ങളുടെ
ആവരണമാകുന്നതോ അല്ല
ബാഷലാ ർ അന്വേ ഷി ക്കുന്നത് .
ജലത്തിന് മനുഷ്യമനസ്സും ദിവാസ്വപ്
നങ്ങളും ഭാവനയും ഇമേജുകളുമായുള്ള
ഗാഢമായ ഭൗതികബന്ധമാണ് അദ്ദേ
ഹത്തിന്റെ പഠനവിഷയം. വസന്ത
സൂര്യന്റെ രശ്മികളിൽ തിളങ്ങുന്ന
ജലത്തിന്റെ അനുഭവം ജനിപ്പിക്കുന്ന
രൂപകം പോലുള്ള ഉപരിപ്ലവഭാവന
രണ്ടാംകിട കവിയുടേതാണ്. ഭൗതിക
ഭാവന അതിലേറെ ഗഹ ന ത യു
ള്ളതാണ്.
ജലത്തിൽ പ്രതിഫലിക്കുന്ന സ്വന്തം
രൂപത്തോടുള്ള സ്വാംഗലോലുപതയിൽ
നിന്നാണ് മനുഷ്യരുടെ സൗന്ദര്യാനുഭ
വത്തിന്റെ ആരംഭം. അതിൽനിന്ന്
പിന്നീട് പ്രപഞ്ചലോലുപതയിലേക്ക്
സൗന്ദര്യബോധം വളരുന്നു. വൈയക്തി
കസ്വാംഗലോലുപതയും പ്രപഞ്ചലോലുപതയും
വൈരുദ്ധ്യാത്മക പ്രവർത്ത
നത്തിലൂടെ സൗന്ദ ര്യ ബോധത്തെ
ഉണർത്തുന്നു. നമ്മുടെയും പ്രകൃതി
യുടെയും കണ്ണാടിയായ ജലം, സൗന്ദര്യ
ബോധത്തിന്റെ ഉറവിടമാകുന്നു.
ഈ
സ ന്ദ ർ ഭത്തി ൽ യ ു ം ഗ ി െന്റ ഒ ര ു
നിരീക്ഷണം പ്രസക്തമാണ്: ”അബോധമനസ്സിന്റെ
സർവസാധാരണമായ
സിംബലാണ് ജലം. താഴ്വരയിലെ
തടാകം അബോധമാണ്; ബോധത്തിനടിയിലുള്ള
ഉപബോധമനസ്സാണത്…”
ജ ല ത്തെയ ു ം സ ് ്രത ീ സ ൗ ന്ദ
ര്യത്തെയും ലൈംഗികതയെയും ബന്ധി
പ്പിച്ചുകൊണ്ട് ബാഷലാർ പറയുന്നത്,
ജലം പ്രകൃതിദത്തമായ നഗ്നതയെ
പ്രതിഫലിപ്പിക്കുന്നുവെന്നാണ്. സാഹി
ത്യത്തിന്റ അര യന്നങ്ങൾ കടന്നുവ
രുന്നത് നദിയിൽ കുളിക്കുന്ന സ്ത്രീയുടെ
പ്രതീകമായാണ്. അരയന്നങ്ങളിൽ അഭി
രമിക്കുന്ന കവി, ജലകേളിയാടുന്ന
സ് ത്രീയെ മോഹിക്കുന്നു. അര യ
ന്നത്തിന്റെ കൂജനം ലൈംഗികാനുഭൂ
തിയുടെ ഉച്ചസ്ഥായിയാണ്.
കട ലിൽനിന്ന് ഉയർ ന്നു വരുന്ന
തീഗോളം പോലെയുള്ള സൂര്യന്റെ
ഇമേജും, അഗ്നിയെ ജലത്തിന്റെ
പ ു ്രത ന ാ യ ി ക ാ ണ ു ന്ന ഋ േഗ ്വ ദ
കല്പനയും ഇവിടെ ഓർക്കേണ്ടതുണ്ട്.
തടാകങ്ങളും ജലാശയങ്ങളും കേന്ദ്ര
സ്ഥാനത്തുള്ള പല ആഖ്യാനങ്ങളിലും,
രാത്രിയുടെ ഇരുളും ജല വുമായി
കലർന്ന് ഭീതിയുടെ നിഴലുകൾ സൃഷ്ടി
ക്കുന്നത് കാണാനാകും – ഇരുൾമൂടിയ
കടൽപോലെ. രാത്രിയുടെ ഭൂതങ്ങൾക്ക്
നദിയും, തടാകവും, കടലും ഭീതിയുടെ
ആഴം നല്കുന്നു. തടാകത്തിലെ ജലവും
രാത്രിയും കല രു മ്പോ ഴുണ്ടാകുന്ന
ഭീതിയെ എഡ്ഗാർ അലൻപോയുടെ
ഈ വരികൾ ഉദാഹരിക്കുന്നു:
”അവിടം മുഴുവനും എല്ലായിടവും
രാത്രി
അതിന്റെ ആവരണം വാരിയെറി
ഞ്ഞപ്പോൾ
ഒരു മന്ദ്രഗാനം മൂളിക്കൊണ്ട്
നിഗൂഢമായ കാറ്റ് കടന്നു പോ
യപ്പോൾ
ഏകാന്തമായ തടാകത്തിന്റെ ഭീതി
യിലേക്ക്
അപ്പോൾ-അതേ, അപ്പോൾ ഞാനുണരും”
(The Descent into the Maelstrom)
ഇരു ളിന്റെയും ജലത്തിന്റെയും
സംയോഗം മറ്റൊരുകവിക്ക് നേർവിരുദ്ധ
വികാരങ്ങൾ പ്രദാനം ചെയ്യാം – പ്രശാ
ന്തിയുടെയും തെളിമയുടെയും സമാധാനത്തിന്റെയും
മനോരാജ്യങ്ങൾ. ഓരോ
കവിയും രാത്രിയെ സ്വീകരിക്കുന്നത്
അയാളുടെ (അവളുടെ) ഉള്ളിലെ ദ്രവചേതനയുടെ
പ്രകൃതമനുസരിച്ചാ
യിരിക്കും.
ബാഷലാറിന്റെ പഠനങ്ങളുടെ തുടർ
ച്ചയെന്നോണം ഇവാൻ ഇല്ലിച്ച് രചിച്ച
കൃതിയാണ് ‘എച്ച്.2ഒയും മറവിയുടെ
ജലങ്ങളും’, അതിന്റ ജലത്തിന്റെ ചരിത്രപരതയെക്കുറിച്ച്
ഇല്ലിച്ച് പറയുന്നുണ്ട്.
ജലത്തിന് അതിന്റെ മൗലികതയിൽ
അഥവാ പ്രാഥമികതലത്തിൽ ചരിത്രമി
ല്ല-അത് പുരാതനമായ അഥവാ ആദിരൂപമായ
ജലമാണ്. എന്നാൽ ജ്ഞാനോദയത്തിനും
സാമ്പത്തികആധുനികതയ്
ക്കുംശേഷം ജലത്തിന്റെ പ്രകൃതം മാറി
ത്ത ു ട ങ്ങ ി . ‘ ‘ സ്ഥ ല െത്ത യ ു ം
ജലത്തെയും ഓരോ കാലഘട്ടവും
സ്വാധീനിക്കുകയും മാറ്റിത്തീർക്കുകയും
ചെയ്യുന്നതിലൂടെ അവയെ ചരിത്രപരമാക്കുന്നു.
അങ്ങനെ നമ്മുടെ ഭാവന
യിലൂടെ രൂപപ്പെടുത്തുന്ന, പുതിയ അർ
ത്ഥങ്ങൾ നൽകുന്ന സ്ഥലവും ജലവും
ഒരു പരിധിവരെ സാമൂഹ്യനിർമിതി
കളായി മാറു ന്നു”വെന്ന് ഇല്ലിച്ച്
പറയുന്നു.
ജലത്തെയും സ്ത്രീസൗന്ദ
ര്യത്തെയും ലൈംഗികതയെയും
ബന്ധിപ്പി
ച്ചുകൊണ്ട് ബാഷലാർ
പറയുന്നത്, ജലം പ്രകൃതി
ദത്തമായ നഗ്നതയെ
പ്രതിഫലിപ്പിക്കുന്നുവെന്നാണ്.
സാഹി
ത്യത്തിന്റ അരയന്നങ്ങൾ
കടന്നുവരുന്നത് നദിയിൽ
കുളിക്കുന്ന സ്ത്രീയുടെ
പ്രതീകമായാണ്. അരയ
ന്നങ്ങളിൽ അഭിരമിക്കുന്ന
കവി, ജലകേളിയാടുന്ന
സ്ത്രീയെ മോഹിക്കുന്നു.
അരയന്നത്തിന്റെ കൂജനം
ലൈംഗികാനുഭൂതിയുടെ
ഉച്ചസ്ഥായിയാണ്.
സാമൂഹ്യനിർമിതി മൂലധനപ്പെരു
പ്പത്തിനും ലാഭത്തിനും വേണ്ടി യാ
കുമ്പോൾ ജലം മുമ്പെങ്ങുമില്ലാത്ത
വിധം ചൂഷണം ചെയ്യപ്പെടുകയും കളങ്കി
തമാവുകയും ചെയ്യുന്നു. മുതലാളിത്ത
ജല ചൂഷണത്തിന്റെ ഏറ്റവും വലിയ
ഉദാ ഹ ര ണമാണ് പ്ലാച്ചി മ ടയിലെ
കൊക്കോകോള കമ്പനിയുടെ ചെയ്
തികൾ. അതി നെതിരെ ഉയർന്ന
ജനകീയ പ്രതിരോധം ഇപ്പോൾ ചരി
ത്രത്തിന്റെ ഭാഗമാണ്.
ലോകം കണ്ട ഏറ്റവും വലിയ ജലപ്രദൂഷണ
കഥ യുണ്ടായത് ജപ്പാനിൽ
നിന്നാണ്. അനന്തവും ബൃഹത്തുമായ
സാഗരംപോലും കഠിനമായ പ്രദൂഷണ
ത്തിനിരയായി, സമീപവാസികളെ മരണത്തിലേക്കും
മാറാരോഗങ്ങളിലേക്കും
നയിക്കാ മെന്നതിന്റെ നിദർ ശ നമാ
യിരുന്നു ജപ്പാനിലെ ‘മിനമാട്ട’ ദുരന്തം.
ഈ വൻദുരന്തത്തക്കുറിച്ച് തദ്ദേശവാ
സിയായ ജാപ്പനീസ് നോവലിസ്റ്റ്
ഇഷിമുറേ മിച്ചിക്കോയുടെ ‘ദു:ഖങ്ങളുടെ
സാഗരത്തിലെ പറുദീസ’ എന്ന കൃതി
(നോവൽ അല്ല-ചരിത്രമാണ്) അവരെ
ലോകപ്രശസ്തയാക്കി. 1954 -ലാണ്
ജപ്പാനിലെ കുമമോട്ടോ പ്രിഫക്ച്ചറിലെ
മിനമാട്ടയിലെ ‘ഷിരന്നൂയി’ തീരദേശ
ഗ്രാമങ്ങളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത
ഒരു രോഗം പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.
കൈകാ ലുകൾ തളരുക, സംസാ
രശേഷി നഷ്ടപ്പെടുക, താമസിയാതെ
മരണം സംഭവിക്കുക എന്നിങ്ങനെ
ദയനീയ വിധിയാണ് രോഗബാധിതർ
നേരിട്ടത്. മിനമാട്ടയിലെ ചിസ്സോ കോർ
പ്പ റേഷന്റെ കാർബൈഡ് ഫാക് ട
റിയിൽ നിന്ന് 1911 മുതൽ കടലിലേക്ക്
ഒഴുക്കിയിരുന്ന മലിനജലത്തിലെ മെർ
ക്കുറിയുടെ സാന്ദ്രത ദശകങ്ങൾകൊണ്ട്
ക്രമാതീതമായി വർദ്ധിച്ച് കടലോരവാസികളിൽ
മാറാരോഗമായി മാറുകയാ
യിരുന്നു. രോഗം ആദ്യം കണ്ടെത്തിയ 19
5 4 – ന ു േശ ഷ ം 61 വ ർ ഷങ്ങൾ
കഴിഞ്ഞിട്ടും ഇപ്പോഴും മിനമാട്ടയെ അത്
േവ ട്ട യ ാ ട ി ക്കൊ ണ്ടി ര ിക്കുന്നു .
ജപ്പാനിലെ ഹോൺഷുപ്രദേശത്തെ
ജിൻസു നദിയിലെ കാഡ്മിയം പ്രദൂ
ഷണവും ഇതുപോലെ മാരകമായ
പ്രത്യാഘാതങ്ങളുണ്ടാക്കി- ‘ഇത്തായ്
ഇത്തായ്’ എന്ന രോഗം വ്യാപകമാ
യതോടെ. പ്രതിസ്ഥാനത്ത് മിറ്റ്സൂയി
എന്ന ജാപ്പനീസ് കുത്ത ക ക മ്പ
നിയാണ്.
നമ്മുടെ കൊച്ചി കായലിലും
ഇത്തരം കാഡ്മിയം പ്രദൂഷണം രൂക്ഷ
മാണെന്ന് ഈയിടെ വന്ന ശാസ്ത്രീയ
പഠ നങ്ങൾ പറയുന്നു. പെരി യാ
റിന്റെയും ചിത്രപ്പുഴയുടെയും തീര
ങ്ങളിൽ കേന്ദ്രീകൃതമായ രാസവ്യവസായശാലകളിൽ
നിന്നുള്ള കാഡ്മിയം
പ്രദൂഷണം, 256 ചതുരശ്രകിലോമീറ്റ
റുള്ളതും വേമ്പനാട് തണ്ണീർ ത്ത
ടത്തിന്റെ ഭാഗ മാ യ തുമായ ഈ
കായലിനെ ഗ്രസിച്ചിരിക്കുന്നു. മല
യാളിക്ക് പ്രിയപ്പെട്ട കരിമീനും നരിമീനും
കിളിമീനുമെല്ലാം ഇപ്പോൾ ഈ മാരകവിഷവുമായാണ്
നമ്മുടെ അന്നനാള
ങ്ങളിൽ വന്നെത്തുന്നത്. മാവൂർ
റയോൺസിന്റെ ചാലിയാർ പ്രദൂഷണകഥയും
പ്രതിരോധവും നമുക്കറിയാം.
ആകാശത്തുനിന്നുവന്നെത്തിയിരുന്ന
എൻ ഡോ സൾഫാൻ വിഷം ജല
ത്തിലൂടെ പ്രസരിച്ച് സംഭവിച്ച മഹാമാരികൾക്ക്
തത്കാല ശ മനമുണ്ടാ
യെങ്കിലും, ദശകങ്ങളോളം എൻമകജെ
യിലെയും സമീപപ്രദേശങ്ങളിലെയും
ജനങ്ങളെ അത് വേട്ട യാ ടി ക്കൊ
ണ്ടിരിക്കും. ജപ്പാന്റെ മുതലാളിത്ത വികസനചരിത്രം
പഠിച്ച റോബർട്ട് സ്റ്റോൾസ്
‘ചീത്തജലം’ എന്ന തന്റെ പുതിയ
കൃതിയിൽ ജല പ്ര ദൂ ഷണത്തിന്റെ
ചരിത്രവും രാഷ്ട്രീയവും കൃത്യമായി
കണ്ടെത്തുന്നുണ്ട്.
നമ്മുടെ ആരോഗ്യവും സ്വാതന്ത്ര്യ
വുമെല്ലാം ഇന്ന് നിർണയിക്കപ്പെടുന്നത്
വിദൂരമലനിരകളിലും, നദികളിലും
ജലാശയങ്ങളിലും സാഗരങ്ങളിലും മുതലാളിത്തശക്തികൾ
നടത്തുന്ന ഇടപെടലുകളിൽക്കൂടിയാണ്.
ഇത് സാമ്പത്തി
കചരിത്രം ജലത്തെയും നമ്മുടെ ജീവിത
ങ്ങളെയും ദുരന്തമായി പരിവർത്തിപ്പി
ക്കുന്നതിന്റെ കഥയാണ്-ജലത്തിന്റെ
ചരിത്രപരത. ലോകത്തിലെ ആധുനി
കാ നന്തര ആഖ്യ ാ ന ങ്ങളിൽ ഈ
പ്രതിഭാസം ധാരാളമായി കടന്നുവ
രുന്നുണ്ട്. മലയാളത്തിൽ എടുത്തുപ
റയേണ്ട കൃതി കളാണ് അംബി കാ
സുതൻ മാങ്ങാടിന്റെ ‘എൻമകജെ’,
സ ാ റ ാ േജ ാ സ ഫ ി െന്റ ‘ ആ ത ി ‘
എന്നീനോവലുകൾ.
സൗന്ദര്യശാസ്ത്രത്തിൽ ഇപ്പോൾ
പഞ്ചഭൂതങ്ങളുടെ ഭൗതിക സൗന്ദര്യ
ശാസ്ത്രം വികസിതമാകുന്നതിന്റെ
പശ്ചാത്തലം ഇതാണ്. ജലത്തെ ഇനി
നമുക്ക് കാല്പനികമായി മാത്രം ആഖ്യാനത്തിലേക്കുകൊണ്ടുവരാൻ
കഴിയില്ല.
ബാഷലാറിന്റെ ‘ഭൗതികഭാവന’ എന്ന
സങ്കല്പത്തെ ഇല്ലിച്ച് വിപുലപ്പെടു
ത്തുന്നുണ്ട് . ജലം സൃഷ് ട ിക്കുന്ന
നിരവധി പ്രതിബിംബങ്ങൾക്കും സ്വരഭേദങ്ങൾക്കും
ചിത്തവൃത്തി കൾക്കും
സ്പർശാനുഭവങ്ങൾക്കും ഭാവനാവി
ശേഷങ്ങൾക്കും അടിയിൽ, സ്ഥിരവും
സാന്ദ്രവും മന്ദ്രവും ഉർവരവുമായ
ജലവസ്തു നമുക്കുള്ളിൽ നിദ്ര കൊ
ള്ളുന്നുണ്ട്. ഈ നിശ്ചലജലത്തിന്റെ
മുഖരതയ്ക്ക് ചെവികൊടുക്കാൻ – വ
സ്തുവിന്റെ ചരിത്രപരതയെ തിരിച്ചറി
യാൻ – ചരിത്രകാരന്മാർക്കും കലാകാര
ന്മാർക്കും സമയമായിരിക്കുന്നു. ആദിപ്രരൂപജലവുമായി
കലരാൻ കഴിയാത്ത
ഒന്നായി ജലത്തെ നമ്മുടെ കാലം രൂപാ
ന്തരപ്പെടുത്തിയിരിക്കുന്നു. പ്രദൂഷി
തമായ അതിന്റെ പുതിയ രൂപത്തോട്-
എണ്ണയോ ടെന്നപോ ലെ- കലരാൻ
കഴിയാതെ ശത്രുതാപരമായി തന്നെ
ആദിജലം നില കൊള്ളുന്നു. ജലം
ആഖ്യാനങ്ങളിൽ കടന്നുവരുമ്പോൾ
ജലത്തിന്റെ ഈ സമകാലിക അവ
സ്ഥയുടെ വൈരുദ്ധ്യാത്മകത അവയിൽ
പ്രതിഫലിക്കണം. ഈ ദുരന്തത്തിനും
ജലത്തിന്റെ സൗന്ദര്യശാസ്ത്രത്തിൽ
പ്രസക്തിയുണ്ട്.
(പൂനെയിലെ
വേൾഡ്
ഇൻസ്റ്റിറ്റിയൂട്ട് ഓഫ്
സസ്റ്റെയ്നബിൾ എനർജിയുടെ
സ്ഥാപക ഡയറക്ടർ ജനറലായ ലേഖകൻ
പരിസ്ഥിതി, ഹരിത ഊർജം
എന്നീവിഷയങ്ങളിൽ ധാരാളം ലേഖന
ങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.)