ഒരു വ്യാഴവട്ടക്കാലം ആയി
ഞാൻ ജനീവയിൽ എത്തിയിട്ട്. ജീവിതം മുഴുവൻ സഞ്ചാരി
ആയി രു ന്നെ ങ്കിലും ജന്മ നാ ട ായ
വെങ്ങോലയിൽ ഒഴികെ എവിടെയും
ഇത്രനാൾ താമസിച്ചിട്ടില്ല.
സ്വിറ്റ്സർലാന്റിലെ മറ്റു നഗര
ങ്ങളെ പോലെ പ്രകടമായ ഒരു
മലയാളി സാന്നിദ്ധ്യം ജനീവയിൽ
ഇല്ല. ഉള്ളവർതന്നെ രണ്ടു
തട്ടിലായി ജീവിക്കുന്നു. ഐക്യ
രാഷ്ട്രസഭയും ഇന്ത്യൻ എംബസിയും
ഒക്കെയായി ബന്ധപ്പെട്ട
ഉദ്യോഗമുള്ള ഒരു അപ്പർ ക്ലാസ്.
പിന്നെ നാട്ടിൽ നിന്ന് ഹോട്ടൽ
മാനേജ്മെന്റ് പഠിച്ചു വന്ന്
ജനീവയിൽ എത്തി എന്തെ
ങ്കിലുമൊക്കെ തൊഴിൽ ചെയ്ത്
നിയമവിധേയമായും നിയമ
ത്തിന്റെ നിഴലിലും ഒക്കെയായി
വേറെ ഒരു കൂട്ടർ. ഇവർ അല്പം
സമാന്തര രേഖ പോലെയാണ്
കഴിയുന്നത്, സാധാരണ
കൂട്ടിമുട്ടാറില്ല. ഓണാഘോഷം
പോലും അപൂർവമായാണ്.
വാച്ച ്നിർമാണത്തിന് പേരുകേട്ട
നഗരമാണല്ലോ ജനീവ. നൂറ്റാണ്ടുക
ളായി ലോകോത്തര വാച്ചുകൾ നിർമി
ക്കപ്പെടുന്നത് ജനീവയ്ക്ക് ചുറ്റുമാണ്.
റോളക്സ് മുതൽ സ്വാച്ച ് വരെയുള്ള
വമ്പൻ വാച്ച് കമ്പനികളുടെ ആസ്ഥാനവും
ഇവിടെയാണ്. മുൻകാലത്ത് പണ
ക്കാരുടെ ആഭരണനിർമാണകേന്ദ്രം
ആയിരുന്നു ജനീവ, പക്ഷേ ആഭരണഭ്രമം
ഉൾപ്പെടെ ഉള്ള ലൗകിക സുഖങ്ങ
ൾക്ക് കാൽവിന്റെ കാലത്ത് വിലക്ക്
വന്നതോടെയാണ് ജനീവ അത്യാവശ്യ
വസ്തുവായ വാച്ചിലേക്ക് തിരിഞ്ഞത്.
അത ല ്പം െക ാ ഴ ു പ്പ ി ക്കു ന്ന തി ൽ
കാൽവിന് തെറ്റു കണ്ടുപിടിക്കാനും പറ്റി
യില്ല.
ജനീവയിൽ എവിടെ തിരിഞ്ഞാലും
ക്ലോക്കുകളോ വാച്ചുകളോ, വാച്ചിന്റെ
പരസ്യമോ ഒക്കെയാണ്. ലോകത്തിലെ
ഏറ്റവും പേരുകേട്ട വാച്ച ്മ്യൂസിയം
(പാടെക്ക് ഫിലിപ്പ്) ജനീവയിൽ ആയത്
ആകസ്മികം അല്ലല്ലോ. ജനീവയിലെ
പൊതു വാച്ചുകളിൽ കേമൻ ജനീവതടാകത്തിനരികെയുള്ള
ഫ്ളവർ ക്ലോക്ക്
ആണ്. പൂവുകളും പുൽ ത്ത കി
ടികൊണ്ടും ഉണ്ടാക്കിയ കൂറ്റൻ വാച്ചിൽ
എപ്പോഴും കൃത്യസമയം ആണ്. ആയിര
ക്കണക്കിന് ആളുകൾ ആണ് ദിവസവും
ഫോട്ടോ എടുക്കാൻ ഇവിടെ എത്തു
ന്നത്.
ജനീവയിലെ ഏറ്റവും പ്രശസ്തമായ
കാഴ് ചയായ ജനീവഫൗണ്ടനും വാച്ചു
മായി ബന്ധപ്പെട്ടതാണെന്ന് അധിക
മാർക്കും അറിയില്ല. കഴിഞ്ഞ നൂറ്റാ
ണ്ടിൽ ജനീവതടാകത്തിനു ചുറ്റുമുള്ള
വാച്ചുനിർമാണക്കാർക്ക് അതീവകൃത്യ
തയോടെ വാച്ചിെന്റ ഭാഗങ്ങൾ നിർമി
ക്കുവാനും വൃത്തിയാക്കാനും വേണ്ടി
ഉന്നത മർദത്തിൽ വെള്ളം നൽകേണ്ട
ആവശ്യം ഉണ്ടായിരുന്നു. ഈ സംവിധാനത്തിൽ
നിന്ന് ഇടയ്ക്ക് പ്രഷർ റിലീസി
ങ്ങിനായി തടാകത്തിന്റെ നടുവിലേക്ക്
വെള്ളം തുറന്നുവിട്ടു. ഇത് ഒരു ടൂറിസ്റ്റ്
ആകർഷണമായി. പിൽക്കാലത്ത്
വാച്ചുനിർമാണത്തിന് മറ്റു സംവിധാ
നങ്ങൾ ആയിട്ടും ഫൗണ്ടൻ സമയ
ത്തിന്റെ നഗരമാണെങ്കിലും സമയം
നിന്നുപോയ നഗരമായിട്ടാണ് എനിക്ക്
ജനീവയെ പലപ്പോഴും തോന്നിയി
ട്ടുള്ളത്. ഞാൻ ഇവിടെ വന്നതി
ന ു േശ ഷ ം ന ഗ ര ത്തി െന്റ ഒ രു
ഭാഗത്തിനും കാര്യമായ മാറ്റങ്ങൾ ഒന്നും
വന്നിട്ടില്ല. ഓൾഡ് ടൗൺ് എന്നറിയപ്പെടുന്ന
പഴയ നഗരത്തിന് അഞ്ഞൂറി
ലേറെ വർഷം പഴക്കം ഉണ്ടാകുേമ്പാൾ
നഗരത്തിെന്റ പുതിയ ഭാഗങ്ങൾ്പോലും
നൂറിലേറെ വർഷം പഴയതാണ്. കർശനമായ
നിയന്ത്രണങ്ങൾ ഉള്ളതിനാൽ
പുതിയ നിർമിതികളും പുതിയ തര
ത്തിലുള്ള കെട്ടിടങ്ങളും എല്ലാം അപൂർ
വമായിട്ടേ ജനീവയിൽ കാണൂ. ചൈന
യിലും ദുബായിലും എന്തിന് കൊച്ചി നഗരത്തിൽപോലും
ഒരു പതിറ്റാണ്ടുകൊ
ണ്ട് നഗരത്തിന്റെ മുഖച്ഛായ മാറുമ്പോൾ
നൂറ്റാണ്ടുകളായി ജനീവ ഒരേ നില്പാണ്.
സ്ഥിരത എന്ന പ്രത്യേകതയാണ്
ജനീവയുടെ പ്രധാന മൂലധനം. നയതന്ത്രകാര്യങ്ങൾക്ക്
പേരുകേട്ടതാണല്ലോ
ജനീവ. രണ്ടു ലോകമഹായുദ്ധങ്ങൾ
തൊട്ടടുത്ത് നടന്നിട്ടും ജനീവയിൽ
എന്നും സമാധാനമായിരുന്നു. അതുകൊണ്ടുതന്നെ
ഇറാൻ മുതൽ സിറിയ
വരെയുള്ള യുദ്ധങ്ങളുടെ സമാധാനച
ർച്ച നടക്കുന്നത് ഇവിടെയാണ്. ഒന്നാം
ലോകമഹായുദ്ധത്തിനു ശേഷം ലീഗ്
ഓഫ് നാഷൻസ് സ്ഥാപിച്ചപ്പോൾ
അതിന്റെ ആസ്ഥാനമായി തെരഞ്ഞെ
ടുത്തത് ജനീവയെ ആണ്. ഐക്യരാഷ്ട്ര
സംഘടനയുടെ യൂറോപ്യൻ ആസ്ഥാനം
ഇപ്പോഴും ജനീവ തന്നെ.
സ്ഥിരത ആവശ്യപ്പെടുന്ന മറ്റൊരു
വ്യവഹാരം ആണല്ലോ ബാങ്കിംഗ്.
ലോകപ്രശസ്തമായ അനവധി സ്വിസ്
ബാങ്കുകളുടെ ആസ്ഥാനമാണീസ്ഥലം.
ത ല മ ു റ ക ള ാ യ ി ക ു ട ും ബങ്ങൾ
കൈകാര്യം ചെയ്യുന്നതിനാൽ വിശ്വാസ്യതയും
രഹസ്യസ്വഭാവവും ഒക്കെ ഉറ
പ്പുവരുത്താൻ ഇവർക്ക് കഴിയുന്നു.
സ്വിസ് ബാങ്കുകൾ ഉള്ളതിനാൽതന്നെ
കോടീശ്വരന്മാരുടെ ആവാസസ്ഥലവും
ആണിത്.
വിശ്വാസ്യത എന്നതാണ് ജനീ
വയുടെ മുഖമുദ്ര. ഇത് സ്വകാര്യജീവി
തത്തിൽ ആയാലും പൊതുകാര്യത്തിൽ
ആയാലും ശരിയാണ്. പ്ലംബർമാർ
തൊട്ട് പ്രസിഡന്റു വരെ ഉള്ളവർ എന്നും
എവിടെയും കൃത്യ സ മ യത്തിന്
എത്തുന്നു. ഡോകർമാർ മുതൽ ടാക്സി
ഡ്രൈവർ വരെയുള്ളവർ സ്വന്തം കൂലി
മിനുട്ട് വച്ച് വാങ്ങുമെങ്കിലും അത് മുൻ
നിശ്ചയിച്ചതിൽ നിന്ന് ഒരു സെന്റിം
പോലും കൂടുകയോ കുറയുകയോ ഇല്ല.
ആശുപത്രി തൊട്ട് എവിടെയും നമുക്ക്
സേവനങ്ങൾ തന്നതിനുശേഷം ആഴ്ച
കൾക്ക് ശേഷമാണ് അതിന്റെ ബില്ല ്
വീട്ടിലെത്തുന്നത്, അത് ആളുകൾ അടയ്ക്കുമെന്നതിൽ
ആർക്കും സംശയവും
ഇല്ല. ന്യൂസ് പേപ്പർ തൊട്ട് മുന്തിരി
ത്തോട്ടങ്ങളിൽ വരെ സ്വന്തമായിട്ടാണ്
സാധനം എടുക്കുന്നതും കാശു കൊടു
ക്കുന്നതും. അതന്വേഷിക്കാൻ ആരും
അവിടെ ഇല്ല. ജനീവയിലെ ജീവിതം
പരിചിതമായിക്കഴിഞ്ഞാൽ പിന്നെ
ലോകത്ത് എവിടെ യ ും പോ യ ി
ജീവിക്കാൻ പറ്റാത്തതും മറ്റൊന്നും
കൊണ്ടല്ല.
വളരെ പഴയ നഗരം ആണെങ്കിലും
പേരു കേ ട്ട താ ണെ ങ്കിലും ജനീവ
ഇപ്പോഴും ഒരു ചെറിയ നഗരമാണ്.
പത്തു ലക്ഷത്തിൽ താഴെയാണ് ഇവി
ടുത്തെ ജനസംഖ്യ. പക്ഷേ ഇതിനകത്ത്
ലോകത്തെ 187 രാജ്യങ്ങളിലെ ജനങ്ങൾ
ഇവിടെ ഉണ്ടെന്നു പറയപ്പെടുന്നു.
സ്വിറ്റ്സർലാന്റിലെ മറ്റു നഗരങ്ങളെ
പോലെ പ്രകടമായ ഒരു മലയാളി
സാന്നിദ്ധ്യം ജനീവയിൽ ഇല്ല. ഉള്ള
വർതന്നെ രണ്ടു തട്ടിലായി ജീവിക്കുന്നു.
ഐക്യരാഷ്ട്രസഭയും ഇന്ത്യൻ എംബ
സിയും ഒക്കെയായി ബന്ധപ്പെട്ട ഉദ്യോഗമുള്ള
ഒരു അപ്പർ ക്ലാസ്. പിന്നെ നാട്ടിൽ
നിന്ന് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു
വന്ന് ജനീവ യിൽ എത്തി എന്തെ
ങ്കിലുമൊക്കെ തൊഴിൽ ചെയ്ത് നിയമവി
ധേയമായും നിയമത്തിന്റെ നിഴലിലും
ഒക്കെയായി വേറെ ഒരു കൂട്ടർ. ഇവർ
അല്പം സമാന്തര രേഖ പോലെയാണ്
കഴിയുന്നത്, സാധാരണ കൂട്ടിമുട്ടാറില്ല.
ഓണാഘോഷം പോലും അപൂർവമാ
യാണ്.