എട്ടുകാലിയുടെ ചുണ്ടിന്റെ നിറം ചുവപ്പ്
ഇണയെ തിന്നാനുള്ള വിശപ്പ്
നൂൽ നോറ്റ് വല നെയ്ത്
കാത്തിരിക്കുന്ന
എട്ടുകാലിയുടെ മർമരം കേൾക്കാൻ
ഒരു പഗനനി
നൂൽ തിരുകി കുപ്പായം തയ്ക്കുന്ന
തയ്യൽക്കാരന്റെ
വിർപ്പിന്റെ നിറം മഞ്ഞ,
ഒറ്റച്ചെവിയന്റെ ശബ്ദത്തിന്റെ നിറവും മഞ്ഞ.
എട്ടുകാലി, ക്ഷമയുടെ പ്രതീകമല്ല.
നൂലുകെട്ടിന്റെ വലയിൽ കുരുങ്ങുന്ന വേട്ടക്കാരനെ
ഉണർത്താൻ ഒരു കോഴിയും കൂകില്ല.
എട്ടുകാലിവല
കാറ്റിൽ ഉലയുന്നില്ല,
ചിതറുന്നില്ല, പൊട്ടുന്നില്ല.
കാത്തിരിപ്പിന്റെ അനന്തതയാണ്
അവളുടെ ചിരി..