കുഴിച്ചിട്ട കൊടിമരം
കുത്തിയുറപ്പിക്കും
കരിനീല രാവെത്തി
കത്തിച്ച ചൂട്ടായി
ആദിയും അന്തവുമെരിയുന്നു
നിൻ നെറ്റിത്തടത്തിൽ
ഇരവിൻ നിലാവടർന്നുവീണു
മിഴിമുനമ്പിൽ തിര വെമ്പി
കൺമഷി ലിപിയായി
ചുണ്ടിലെ ചോപ്പ് പിളർത്തി
കറുവപ്പട്ടയിലെ രസാവേശം
രാശിചക്രമുരസുന്നു
ഉടവാൾ ഊരിയെറിഞ്ഞ
ദേശഭഗവതി ഉറയുന്നു
തേളിൻ വാൽത്തുമ്പ്
ഞരമ്പിൽ തരിക്കുന്നു
വിറഞ്ഞ വേരു പൊട്ടു-
മിടർച്ചയിൽ തുരു
തുരെ പ്രണയാവേശം.