ഇളംപച്ച പളുങ്കു മുന്തിരിക്കുലയിൽ തൂങ്ങിയാടുന്ന കീ
ചെയിനിൽ കൊരുത്ത ബെദ്ലേഹമിന്റെ മൂന്നാം നിലയുടെ
താക്കോൽ ഏല്പിച്ചു കൊണ്ട് ചാണ്ടിച്ചായൻ പറഞ്ഞു.
ഈ മൂന്നാം നില ഞങ്ങൾ കുടുംബമായി അവധിക്കു
വരുമ്പോൾ താമസിക്കാൻ തന്നെ പണിതതാ. പക്ഷെ,
ആളില്ലാതെ പൊടീം മാറാലേം പിടിച്ചു കെടക്കെണേൽ ഭേദം
ആരെങ്കിലും താമസിക്കുന്നത് തന്നാ…
ഞാൻ സൂക്ഷിച്ചുപയോഗിച്ചു കൊള്ളാം ചാണ്ടിച്ചായാ…
അതെയതെ…നിനക്ക് പെണ്ണും പെടക്കൊഴീം ഇല്ലാത്തത്
കൊണ്ടാ തരുന്നെ… ആദ്യത്തെ രണ്ടു നില വാടകക്കാർക്ക്
നശിപ്പിക്കാൻ കൊടുത്തുവന്നെന്നു പറഞ്ഞു ആൻസമ്മ
എപ്പോഴും മെക്കിട്ടു കേറും.
ആൻസമ്മേച്ചിയോടു പറഞ്ഞേരേ….ഞാൻ സ്വന്തം വീട്
പോലെ നോക്കിക്കൊള്ളാമെന്ന്…
എന്നാൽ കേട്ടോ… ആൻസമ്മോട് ഞാനിപ്പോഴും
പറഞ്ഞിട്ടില്ല നിനക്ക് വാടകയ്ക്ക് തരണ കാര്യം. ഒക്കെ
അവിടെച്ചെന്നു സാവധാനം പറഞ്ഞു കൊള്ളാം…
ചാണ്ടിച്ചായൻ കണ്ണിറുക്കി ചിരിച്ചു.
ഇല്ലന്നേ… ചാണ്ടിച്ചായൻ നോക്കിക്കോ…എനിക്ക് തന്നത്
നന്നായി എന്ന് ആൻസമ്മേച്ചിയെക്കൊണ്ട് പറേപ്പിച്ചേ
ഞാനിവിടന്നു പോകുവൊള്ളൂ.
എനിക്കാ വീട്ടിലെ കാറ്റും വെളിച്ചവും അത്രയ്ക്കിഷ്ടപ്പെട്ടിരു
ന്നു. അതുകൊണ്ടു തന്നെയാണ് അർക്കീസ് അമേരിക്കക്കാരൻ
ചാണ്ടിച്ചായനോട് കുറച്ചു കെഞ്ചിയിട്ടെങ്കിലും ജോലി
സ്ഥലത്തിന്റെ തൊട്ടടുത്തുള്ള ആ വീടിെന്റ മൂന്നാം നില
വാടകയ്ക്ക് ഒപ്പിച്ചെടുത്തത്. ആ മൂന്നാംനില ഈയിടെ
പുതുതായി പണികഴിപ്പിച്ചതാണ്. ഞാനും ചാണ്ടിച്ചായനും
ഒരേ നാട്ടുകാരും കുടുംബ സുഹൃത്തുക്കളുമായതുകൊണ്ട്
എന്റെ അപേക്ഷ ചാണ്ടിച്ചായന് നിരസിക്കാനായില്ല. മൂന്നു
ഷിഫ്റ്റുകളിൽ മാറി മാറി ജോലി ചെയ്യുന്ന എനിക്ക്
ഓഫീസിനടുത്തൊരു വീട് അത്യാവശ്യമായിരുന്നു.
പരിസരത്തെങ്ങും മൂന്നാം നിലയുള്ള വീടില്ല. അത്
കൊണ്ടാണ് ഈ തെളിഞ്ഞ വെളിച്ചവും നല്ല വായു
സഞ്ചാരവും. ഭംഗിയായി സജ്ജീകരിച്ച് മനോഹരമായി
ഫർണിഷ് ചെയ്ത ഓരോ മുറിയും കാണിച്ചു തരുമ്പോൾ ഇത്
ഇങ്ങനെ, അങ്ങനെ ഉപയോഗിക്കണം എന്ന് വരെ
ചാണ്ടിച്ചായൻ ക്ലാസെടുത്തു. ഈ അവധിക്ക് ആൻസമ്മ
കൂടെയില്ലാഞ്ഞത് നിന്റെ ഭാഗ്യം എന്ന് കൂടെക്കൂടെ പറഞ്ഞു
കൊണ്ടിരുന്നു. വീടിനുള്ളിൽ വച്ച് തന്നെ ചാണ്ടിച്ചായൻ നാല്
അയൽപക്കവും കാണിച്ചു തന്നു. അവരെക്കുറിച്ചുള്ള ചെറു
വിവരണവും.
വടക്കേതിൽ രാമകൃഷ്ണനും ഭാര്യ കൊച്ചുറാണിയും,
പടിഞ്ഞാറേതിൽ സരള ടീച്ചറും രണ്ടു മക്കളും. ടീച്ചറിന്റെ ഭ
ർത്താവ് ഗൾഫിൽ. തെക്കേതിൽ റിട്ടയർ ചെയ്ത ഇലക്ട്രിസിറ്റി
എൻജിനീയർ സുകുമാരൻ, ഭാര്യ, മകൻ. കിഴക്കേതിൽ
വൃദ്ധയായ ഒരമ്മൂമ്മയും ഹോം നേഴ്സും. ഇതിൽ കിഴക്കേ
തിലെ വീട് മാത്രമാണ് കുറച്ചകലത്തിൽ. മുന്നിലെ റോഡു
കടക്കണം. ബാക്കിയെല്ലാം തൊട്ടടുത്ത്.
വീടുകൾക്ക് മുറ്റവും പറമ്പും തീരെ കുറവ്. എന്നാൽ
മുറ്റത്ത് നിൽക്കുന്നതോ തേക്കും മാവും പ്ലാവും പോലുള്ള വ
ൻമരങ്ങൾ. ചാണ്ടിച്ചായന്റെ പറമ്പിലുമുണ്ട് മൂന്നു മാവും ഒരു
പ്ലാവും. ചുറ്റും മരങ്ങളുടെ ഒരു കോട്ട തന്നെ. മൂന്നാം നിലയ്ക്ക്
കൂട്ടായി നല്ല കരിംപച്ചത്തലപ്പുകളിലെ കിളികളും അണ്ണാനും.
വടക്കേ വീട് മാത്രമാണ് കൂട്ടത്തിൽ ചേർച്ചയില്ലാതെ നി
ൽക്കുന്നത്. ഓടിട്ട ഒരു പഴയ കൊച്ചു വീട്. സിമന്റ്
തേയ്ക്കാത്ത പായൽ പിടിച്ച മതിലും അതിനൊത്ത കെട്ടി
ഭംഗിയാക്കാത്ത മുറ്റവും കിണറും.
താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും സാധങ്ങളുമായി
പിറ്റേന്നു തന്നെയെത്തി, എല്ലാം അടുക്കി വയ്ക്കുന്ന നേരം
അതാ ചിലയ്ക്കുന്നു ചാണ്ടിച്ചായന്റെ അമേരിക്കൻ ബെല്ല്.
നഗാഗ്രയിലെ വെള്ളം കുതിച്ചു വീഴുന്ന ശബ്ദം എന്നാണ്
ചാണ്ടിച്ചായൻ അതേക്കുറിച്ച് പറഞ്ഞത്.
വാതിൽ തുറക്കുന്നതിന് മുമ്പേ പുറത്തു നിന്നും ഒരു
പെൺ ശബ്ദത്തിൽ ചോദ്യം വന്നു കഴിഞ്ഞു.
ചാണ്ടിസാറേ… ഇതെന്തു പറ്റി…? ഇന്നലെ അമേരിക്കയ്ക്ക്
പോകുമെന്ന് പറഞ്ഞിട്ട്…?
ഓടിച്ചെന്നു ഷർട്ടിട്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ അ
മ്പരന്ന് നിൽക്കുന്ന യുവതി.
ചാണ്ടിച്ചായൻ ഇന്നലെത്തന്നെ പോയല്ലോ. അടുത്ത
വരവ് വരെ ഇത് എനിക്ക് വാടകയ്ക്ക് തന്നിരിക്കുകയാ.
ഉവ്വോ…? ആരും പറഞ്ഞില്ലല്ലോ…
പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. അതായിരിക്കും.
എന്നാ…ശരി.. എന്ന് പറഞ്ഞു പോകാൻ തുടങ്ങിയ
അവളോട് ആരാ…എന്താ എന്ന് തിരക്കിയപ്പോൾ ആളെ പിടി
കിട്ടി. വടക്കേതിലെ രാമകൃഷ്ണന്റെ ഭാര്യ കൊച്ചുറാണി. ഒരു
വലിയ പ്രേമ കഥയിലെ നായിക. നമ്മള് പണ്ടേ പരിചയക്കാരല്ലേ
എന്ന ഭാവത്തിൽ നിൽക്കുന്ന ഈ പെൺകുട്ടി ആളു
ധൈര്യശാലി തന്നെ. അല്ലെങ്കിൽ നാട്ടിൽ നിന്നും ഒളിച്ചോടി
രാമകൃഷ്ണൻ എന്ന പെയിന്റർക്കൊപ്പം ഇവിടെ വന്നു
താമസിക്കുമോ?
പോട്ടെ സാറേ… മാളു ഇപ്പൊ എഴുന്നേൽക്കും. മൂന്നാം
നെലേടെ ജനല് തുറന്നു കിടക്കുന്നത് കണ്ടു വന്നതാ.
എന്തെങ്കിലും സഹായം വേണേ പറയണേ… ധൃതിയിൽ
നടയിറങ്ങി കൊച്ചുറാണി ഒരു കാറ്റ് പോലെ ഓടിപ്പോയി.
കൊച്ചുറാണിയുടെ രാമകൃഷ്ണനെ കാണുവാൻ എനിക്ക്
ആകാംക്ഷയായി.
എന്റെ മനോഗതം അവൾ മനസ്സിലാക്കിയോ എന്തോ,
താഴെ നിന്നും അവൾ വിളിച്ചു പറഞ്ഞു. ഞാൻ രാമകൃഷ്ണേട്ടനെ
കൂട്ടി പിന്നെ വരാം….
മാളു അവളുടെ കുട്ടി. ഇടയ്ക്കെപ്പോഴോ ഒരു കുഞ്ഞിന്റെ
കരച്ചിൽ കേട്ടിരുന്നു.
താമസിയാതെ കേട്ടു കുഞ്ഞുണർന്ന കരച്ചിൽ.
െന്റ മാളൂട്ടി… മോള് ചാച്ചിക്കോ… ഉറങ്ങുറങ്ങ്…..ഉം…ഉം…
ഇമ്പമാർന്ന താരാട്ട് എെന്റ കിടക്ക മുറിയിലേക്ക് മൂളി മൂളി
വന്നു. കൊച്ചുറാണിയുടെ ശബ്ദത്തിന് നല്ല ഈണമുണ്ട്,
മുഴക്കവും. ആ കൊച്ചു വീടിനുള്ളിലെ തൊട്ടിലിൽ മാളൂട്ടി
ഒടടപപട മഡളമഠണറ 2014 ഛടളളണറ 03 2
മയക്കത്തിലേക്ക് ഊളിയിടുന്നുണ്ടാകും. കണ്ണുകൾ പാതിയട
ഞ്ഞ്. ആലോചിച്ചു കിടന്ന എന്റെ കണ്ണുകളെ നൈറ്റ്
ഡ്യൂട്ടിയുടെ ക്ഷീണം മെല്ലെ തഴുകി.
ഡ്യൂട്ടിക്ക് പോകാൻ സന്ധ്യയ്ക്ക് ബൈക്ക് സ്റ്റാർട്ട്
ചെയ്യുമ്പോൾ മാളൂട്ടിയെയും രാമകൃഷ്ണനെയും കൂട്ടി
കൊച്ചുറാണി അതാ മുന്നിൽ.
ഇപ്പൊ പണി കഴിഞ്ഞു വന്നതേയുള്ളു സാറേ. പരിചയപ്പെടാമല്ലോ
എന്നോർത്ത് വന്നതാ.
നിറം മങ്ങിയ ജീൻസും ഷർട്ടും ഇട്ട് ഒരു വിദ്യാർത്ഥിയെന്നു
തോന്നിക്കുന്ന രാമകൃഷ്ണന്റെ കയ്യിലിരുന്ന് മാളൂട്ടി എന്നെ
നോക്കി ചിരിച്ചു. കൊച്ചുറാണിയുടെ തനിപ്പകർപ്പ്. ആ ഇളം
നിറവും ബൾബ് തെളിഞ്ഞു നിൽക്കുന്നത് പോലെ വലിയ
ഉണ്ടക്കണ്ണുകളും. ഞാനവളുടെ കവിളിൽ ചെറുതായി
തോണ്ടിയപ്പോൾ കാലിലെ കൊലുസുകൾ ഇളക്കി
കരിവളയിട്ട കൈകൾ ആഞ്ഞ് അവൾ ചാടി വന്നു.
ഞങ്ങളിവിടത്തുകാരല്ല. രണ്ടു പേരുടേം വീട് കുറച്ചു
ദൂരെയാ. ഇത് വാടകവീടാ. കല്യാണം കഴിഞ്ഞതോടെ
നാട്ടിൽ നിക്കാമ്മേലാണ്ടായി. ഇവളുടെ വീട്ടുകാര് സൈ്വര്യം
തന്നില്ല. ഒടുവിൽ ഇങ്ങു വന്നപ്പോഴാ സമാധാനമായി ഒന്ന്
ജീവിക്കാൻ തുടങ്ങിയത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ദിവസം സുഖമായി
ഉറക്കത്തിലാണ്ടു കിടക്കുമ്പോൾ ഉറക്കത്തെ കീറി മുറിച്ചുകൊണ്ടാ
ശബ്ദം.
ഡീ… മാളൂ…. മണിയെത്രയായീന്നാ വിചാരം..? നിനക്കിന്ന്
കോളേജിപ്പോകേണ്ടേ…?
ഇതെന്താ… കൊച്ചുറാണിയുടെ എട്ടുമാസം പ്രായമായ
കുഞ്ഞ് കോളജിൽ പോകാൻ തുടങ്ങിയോ…? ഉറക്കം മുറിഞ്ഞ
ഈർഷ്യയിൽ പുളിക്കുന്ന കണ്ണ് തുറന്നു കിടക്കെ ഞാൻ
ആലോചിച്ചു.
പക്ഷെ, അത് കൊച്ചുറാണിയുടെ കുഞ്ഞിനെ താലോലി
ക്കുന്ന ഇമ്പമുള്ള ശബ്ദമായിരുന്നില്ല. ഇരുത്തം വന്ന ഒരു സ്ര്തീ
ശബ്ദമാണ്. അത് പടിഞ്ഞാറെ ജനലിൽ നിന്നുമാണ്
വരുന്നത്. സരള ടീച്ചറുടെ മൂത്ത മകൾ കോളേജിലാണെന്നു
കൊച്ചുറാണി പറഞ്ഞതോർമ വന്നു. അവളും ഒരു
മാളുവോ…?
നാശം. ഉറക്കം പോയി. ഒന്ന് കണ്ണ് തുറന്നാൽ പിന്നെ
ഉറക്കം ശരിയാവില്ല. ഇനി ഉച്ചകഴിഞ്ഞാകാം. ഞാൻ പതുക്കെ
അടുക്കളയിലേക്ക് നടന്നു. ഒരു കാപ്പിയിട്ടു കുടിക്കണം.
അടുക്കള ജനലിലൂടെ നോക്കിയപ്പോൾ അലക്കുകല്ലിനരികെ
ബേബീവാക്കറിലിരിക്കുകയാണ് കുഞ്ഞു മാളു. കല്ലിൽ തുണി
കുത്തിപ്പിഴിയുന്ന കൊച്ചുറാണി അവളോടോരോന്നു പറഞ്ഞ്
വാക്കറിലെ പല നിറത്തിലെ പീപ്പികൾ അമർത്തിക്കരയിച്ചു
കളിപ്പിക്കുന്നു. മാളുവിന്റെ വാക്കറിലെ പ്ലാസ്റ്റിക് പൂച്ചയും
കിളിയും കരഞ്ഞു.
പിന്നീടെപ്പോഴോ മാറിക്കിടന്ന പടിഞ്ഞാറെ ജനാല
വിരികളികൾക്കിടയിലൂടെ തുറന്നു കിടന്ന ബാൽക്കണിക്ക
പ്പുറം പടിഞ്ഞാറെ വീട്ടുകാരും എന്റെ കൺമുന്നിൽ വന്നു.
സ്കൂളിൽ പഠിക്കുന്ന മനുവും അവന്റെ ചേച്ചി മാളവികയുമുള്ള
സരള ടീച്ചറുടെ വീട്. പകലവിടം ശാന്തമാണ്. തഴുതിട്ട
ഗേറ്റിനുള്ളിൽ ആ വലിയ വീട് പകലുറക്കത്തിൽ അനക്കമറ്റു
കിടക്കും. പകലത്തെ ആ ശാന്തതയ്ക്ക് പകരമെന്നവണ്ണം
വൈകീട്ട് അതിന് ഇരട്ടി ജീവൻ വയ്ക്കും. ഗൾഫിലുള്ള
അച്ഛനുമായി മണിക്കൂറുകളോളം മൊബൈൽ ഫോണിൽ
സംസാരിച്ചിരിക്കുന്ന അവരുടെ സന്ധ്യകൾ. സ്കൂൾ വിട്ട് അധിക
നേരം ഗ്രൗണ്ടിൽ കളിക്കാതെ വീട്ടിലെത്തിക്കൊള്ളാമെന്ന്
അച്ഛന് ഉറപ്പു കൊടുക്കുന്ന മനു, ഈ സെമസ്റ്ററിനു
മാർക്ക് കുറഞ്ഞതിൽ കുഴപ്പമില്ല അവസാനം എല്ലാം ക്ലിയർ
ചെയ്യാമെന്ന് അച്ഛനെ സ്വാന്തനിപ്പിക്കുന്ന മാളവിക,
ജോലിയും വീട്ടുകാര്യങ്ങളുമായി വലയുന്നു എന്ന ആവലാതി
ക്കിടെ രണ്ടെണ്ണത്തിനും തീരെ അനുസരണയില്ല എന്ന
പരാതിയുമായി ടീച്ചർ.
എല്ലാ കിടക്ക മുറിക്കും ബാൽക്കണിയുള്ള ചാണ്ടിച്ചായന്റെ
മൂന്നാം നിലയിലെ ഈ വീടിന്റെ ഓരോ മുറിയും ഓരോരോ
വീടിന്റെ നേർകാഴ്ചകളിലേക്കാണ് കൺതുറക്കുന്നത്.
ഒന്നിനും ചെവി കൊടുക്കേണ്ട, കൺ നീട്ടേണ്ട. എല്ലാം ഒരു
നില കൂടി പൊക്കമുള്ള ഈ വീട്ടിലേക്കു കടന്നു വരികയാണ്.
എന്റെ ഏകാന്ത ജീവിതത്തിനു കൂട്ടായി.
കിഴക്കേതിൽക്കാരെ ഉടനെ പരിചയപ്പെടാൻ സാദ്ധ്യതയി
ല്ല. സുഖമില്ലാത്ത വൃദ്ധയും ഹോം നേഴ്സും മാത്രമല്ലേ ഉള്ളൂ.
അവിടെ ജനാല വിരി മാറ്റിയിട്ടു റോഡിലേക്ക് നോക്കി
കിടക്കുന്ന ഒരു അവ്യക്ത രൂപത്തെ കാണാം. മുറിക്കുള്ളിലൂടെ
സഞ്ചരിക്കുന്ന ഒരു യുവതിയെയും. ആ മുറിക്കുള്ളിൽ രാവും
പകലും ബൾബ് പ്രകാശിക്കുന്നുണ്ടാകും. ഇടയ്ക്കിടയ്ക്ക്
യുവതി കട്ടിലിലേക്ക് കുനിഞ്ഞു വൃദ്ധയെ ശുശ്രൂഷിക്കുന്നത്
കാണാം. ദൂരെ ജോലി ചെയ്യുന്ന മക്കൾ ഞായറാഴ്ചകളിൽ
മാറി മാറി വന്നു പോകുമത്രേ. എനിക്കും ഞായറാഴ്ച
തന്നെയാണ് കോട്ടയത്തെ വീട്ടിൽ പോകേണ്ടതും.
എന്റെ വീടിെന്റ താഴത്തെ നിലകളിൽ ഓരോരോ
കുടുംബങ്ങൾ ഉണ്ടെന്നല്ലാതെ എനിക്കവരുമായി കാര്യമായ
അടുപ്പമില്ല. നട കയറി മുകളിലേക്ക് പോകുമ്പോൾ അവരാരെങ്കിലും
കൺമുന്നിൽ വന്നാൽ ഒന്ന് ചിരിച്ചാലായി. സ്കൂൾ
വിട്ടു വരുന്ന കുട്ടികൾ വൈകുന്നേരങ്ങളിൽ സൈക്കിളിൽ
കയറി ട്യൂഷനോ മറ്റോ പോകുന്നതും കാണാം. വന്നിട്ട്
ഇത്രയും ദിവസമായെങ്കിലും എനിക്കെന്തേ അവരോടൊന്നു
മിണ്ടണം എന്ന് പോലും തോന്നാത്തത്…? ഓരോ കുഞ്ഞു
ശബ്ദവും കേൾപ്പിക്കുന്ന ഓരോ ചലനവും അറിയിപ്പിക്കുന്ന
എന്റെ നാല് അയൽപക്കക്കാർക്കൊപ്പമാകുവാൻ അവർ
ക്കൊരിക്കലും കഴിഞ്ഞില്ല.
ചില രാത്രികളിൽ വീടിന്റെ ടെറസ്സിൽ പഠിക്കാൻ വന്നിരി
ക്കുന്ന മാളവികയുടെ മൊബൈൽ ഫോണിലൂടെയുള്ള
അടക്കിയ കൊഞ്ചലുകൾ, കള്ളനെ തേടി നടക്കുന്നത്
പോലെ പതുങ്ങി പതുങ്ങി അത് കണ്ടു പിടിച്ചു സംഹാര
രുദ്രയാകുന്ന സരള ടീച്ചർ. എല്ലാം ചെവിയിൽ
വന്നലയ്ക്കുകയാണ്. വീറോടെ തന്റെ പ്രേമത്തിന് വേണ്ടി
വാദിക്കുന്ന മാളു എന്ന യുവതി. നിസ്സഹായയായി നിൽക്കുന്ന
ഒരമ്മ, അങ്ങ് ദൂരെ മരുഭൂമിയിൽ വിയർപ്പൊഴുക്കുന്ന
അച്ഛനെയോർമിപ്പിക്കുമ്പോൾ, അച്ഛന്റെയും അമ്മയുടെയും
പ്രേമം അക്കാലത്ത് വിലപ്പെട്ടതായിരുന്നെങ്കിൽ ഇപ്പോൾ
ഞങ്ങളുടെ പ്രേമത്തിന് എങ്ങനെ വില കുറയും എന്ന്
തിരിച്ചടിക്കുന്ന മകൾ. ഈ ഭൂമിയിൽ മതം മാറി വിവാഹം
ഒടടപപട മഡളമഠണറ 2014 ഛടളളണറ 03 3
കഴിക്കാൻ പോകുന്ന ആദ്യത്തെ ആളുകളല്ല തങ്ങളെന്ന്
പരിസരം മറന്നലറുന്ന മാളു.
എന്റെ മാളൂ…. നീ എന്നാ ഇങ്ങനെ ആയത് ..? എന്ന്
പറഞ്ഞ് വിലപിക്കുന്ന ആ അമ്മയുടെ തേങ്ങൽ കേൾക്കാനാവാതെ
വടക്ക് ഭാഗത്തെ കിടക്ക മുറിയിൽ പോയി
വായിക്കാനിരുന്നപ്പോൾ കേട്ടു – എന്തായിത്…? തുപ്പല്ലേ…
മാളൂ… എന്ന് പറഞ്ഞ് കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കുന്ന
കൊച്ചുറാണിയുടെ കൊഞ്ചൽ. വരാന്തയിലിരുന്ന് കുട്ടിയെ
കാലിൽ കിടത്തി സ്പൂൺ കൊണ്ട് ശ്രദ്ധാപൂർവം ഭക്ഷണം
വായിൽ വച്ച് കൊടുക്കുകയാണ് കൊച്ചുറാണി. കുഞ്ഞുങ്ങ
ളുടെ ഭാഷയിലെ അവളുടെ സംസാരവും പാട്ടും കേട്ടാൽ
കൊച്ചു കുട്ടി മാളുവോ അതോ കൊച്ചുറാണിയോ എന്ന്
സംശയം തോന്നും. കുറച്ചു നാളത്തെ താമസം കൊണ്ട്
കൊച്ചുറാണി പാടുന്ന കൊഞ്ചൽ പാട്ടുകൾ ഞാനും പാടി
തുടങ്ങിയിരിക്കുന്നു!!!!..
ഇങ്ങു വേഗം കൊണ്ടു പോരെ രാമകൃഷേ്ണട്ടാ രാത്രി
നേരാ… മോളെ പുറത്തു നിർത്തേണ്ട.
ഭക്ഷണം കഴിച്ച് ദേഹമാകെ വൃത്തികേടായ മാളുവിനെ
പൈപ്പിൻ ചുവട്ടിൽ നിർത്തി വൃത്തിയാക്കുകയാണ് രാമകൃഷ്ണൻ.
ആ കുഞ്ഞിനു ചെവി കേൾക്കില്ല എന്ന് രാമകൃഷ്ണൻ
തന്നെയാണ് എന്നോടു പറഞ്ഞത്. ഉണ്ടായ മൂന്നാം
മാസം പൂരത്തിന് കൊണ്ടുപോയപ്പോൾ ഭൂമി കുലുക്കുന്ന
വെടി ശബ്ദം കേട്ട രാമകൃഷ്ണൻ കയ്യിലിരുന്ന മാളുവിനെ
ചേർത്തടുക്കി പിടിച്ചപ്പോൾ പകൽ പോലെ കത്തുന്ന
വെളിച്ചത്തെ അവൾ ചിരിച്ചു കൊണ്ട് നോക്കിയിരുന്നത്രേ.
അപ്പോൾ അവളെ ഉറക്കാനായി കൊച്ചുറാണി പാടുന്ന
പാട്ടുകൾ..? വീട്ടു ജോലിക്കിടയ്ക്ക് മാളുവേ… മാളുവേ… എന്ന
വിളി. അവളോടു പറയുന്ന കൊഞ്ചലുകൾ…?
എല്ലായിടത്തും കൊണ്ടു പോയി കാണിച്ചതാ. അറിവായാൽ
പിന്നെ ഞങ്ങൾക്കവളോട് ഇങ്ങനെ സംസാരിക്കാനാ
വില്ലല്ലോ. ജീവിതത്തിൽ അവളോട് സംസാരിക്കാനുള്ളത്
മുഴുവനും തിരിച്ചറിവിന് മുൻപേ ഞങ്ങൾക്ക് സംസാരിച്ചു
തീർക്കണം. ഇവളല്ലാതെ ഞങ്ങൾക്കിനി വേറെ കുഞ്ഞു
ങ്ങളും വേണ്ട. എല്ലാം തികഞ്ഞ കുഞ്ഞുങ്ങളുടെ മുന്നിൽ
അവൾ ഒറ്റപ്പെട്ടു പോകില്ലേ.
അയാളുടെ സംസാരം എന്നെ ഊമനാക്കി.
തെക്കെ വീട്ടുകാരുമായി എനിക്ക് ആദ്യം യാതൊരു
മാനസിക അടുപ്പവും തോന്നിയിരുന്നില്ല. അവിടത്തെ ആ
റിട്ടയേർഡ് എൻജിനീയരും ഭാര്യയും വല്ലാത്ത മനുഷ്യർ
തന്നെ. ആ വീട്ടിൽ ഒച്ചയും അനക്കവും നന്നേ കുറവ്. ഭാര്യ
എപ്പോഴും സ്വീകരണ മുറിയിലെ ടിവി സീരിയലിനകത്തു
തന്നെ. പൂമുഖത്ത് വായിച്ചിരിക്കുന്ന എൻജിനീയറുടെ
മാളുവേ… എന്ന വിളി ഇടക്കിടയ്ക്ക് കേൾക്കാറുണ്ട്. ആ
സ്ര്തീയും ഒരു മാളുവോ..? അതോ മാളവികയോ..?
അവർ ആരായാലും എനിക്കൊന്നുമില്ല. ഒരു പൊരു
ത്തവും ഇല്ലാത്ത ദമ്പതികൾ. ആ സ്ര്തീ ഭർത്താവിനോട്
സംസാരിക്കുന്നതോ ധാർഷ്ട്യത്തിെന്റ ശബ്ദത്തിൽ. ശാസനയുടെ
ശബ്ദം മാത്രം കേൾക്കുന്ന തെക്ക് ഭാഗത്തെ ആ കിടക്ക
മുറി ഞാൻ ഉപയോഗിക്കാറേ ഉണ്ടായിരുന്നില്ല. അച്ഛനോടും
മകനോടുമുള്ള ആ സ്ര്തീയുടെ കലമ്പൽ കേൾക്കേണ്ടല്ലോ.
അവർ ജീവിതത്തിലൊരിക്കലെങ്കിലും ഒന്ന് ചിരിച്ചു
കാണുമോ…?
ആ വീട്ടിലെ ഓരോ ശബ്ദവും ഓരോ ചലനവും എന്നെ
അസ്വസ്ഥനാക്കിയിരുന്നു. എങ്കിലും അവിടത്തെ ഓരോ
കാര്യവും എനിക്കറിയാം. മുറ്റത്ത് കഴുകി വിരിച്ചിടുന്ന
തുണികളിൽ അച്ഛെന്റ ഷർട്ടേത്, മകന്റേതേത് എന്നെനിക്ക്
കൃത്യമായി അറിയാം. ഗൃഹനാഥയുടെ ഇഷ്ട നിറമറിയാം.
ജോലി കഴിഞ്ഞു വരുന്ന അവരുടെ മകൻ കമ്പ്യൂട്ടറിെന്റ
ലോകത്താണെന്നു തോന്നുന്നു. അവന്റെ മുറിയിൽ നിന്നും
എപ്പോഴും പാട്ടുകൾ കേൾക്കാം, അവനിഷ്ടമുള്ള പാശ്ചാത്യ
സംഗീതവും, അപൂർവമായി അവിടെ നിന്നൊഴുകുന്ന
ഗസലുകളും. സംഗീതത്തിൽ തീരെ താൽപര്യമില്ലാതിരുന്ന
ഞാൻ ഈയിടെയായി ആ പാട്ടുകളുടെ വരികളും താളങ്ങളും
ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു!!!
കാഴ്ചയിലൂടെയും ശബ്ദത്തിലൂടെയും മാത്രമല്ല ഗന്ധത്തി
ലൂടെയും എനിക്ക് ഓരോ വീടിനെയും തിരിച്ചറിയാം.
കരിവേപ്പിലയും കുരുമുളകും അരച്ച് മീൻ പൊരിക്കുന്ന
സുഗന്ധം ഉച്ച നേരങ്ങളിൽ കൊച്ചുറാണിയുടെ അടുക്കളയിൽ
നിന്നും വന്നെന്നെ കൊതിപ്പിക്കും. സരള ടീച്ചറുടെ
അടുക്കളയിൽ നോണ് മണമില്ല. രാവിലെ അവരുടെ
അടുക്കളയിൽ വേകുന്ന സാമ്പാറിന് കടുക് വറുക്കുേമ്പാഴും
നെയ്യിൽ ദോശ മൊരിയുമ്പോഴും മേശപ്പുറത്തിരിക്കുന്ന
ബ്രെഡിനെയും ജാമിനെയും ഞാൻ വെറുപ്പോടെ നോക്കും.
രാത്രിയിൽ തട്ടുകടയിൽ നിന്നും വാങ്ങിയ പാഴ്സൽ അഴിക്കുമ്പോൾ
എൻജിനീയറുടെ വീട്ടിൽ നിന്നും ചപ്പാത്തി തീയിൽ
പൊള്ളി കുമിളക്കുന്ന സുഗന്ധം എന്റെ മൂക്കിൽ അടിച്ചു
കയറും. ഈ ഗന്ധങ്ങളുടെ ആരാധകനായി അടുക്കളയിൽ
ഞാൻ നടത്തിയ പാചക പരീക്ഷണങ്ങൾ വിവിധ ഭൂഖണ്ഡ
ങ്ങളുടെ ആകൃതിയിലുള്ള ചപ്പാത്തികളും, കരിഞ്ഞ പാത്രങ്ങ
ളും, കഴിക്കാൻ രുചിയില്ലാത്ത കറികളുമായി അവസാനിച്ചു.
കിഴക്കേ വീട്ടിലെ കിടപ്പിലായ അമ്മൂമ്മ എന്നെക്കുറിച്ച്
ഒരിക്കൽ രാമകൃഷ്ണനോട് ചോദിച്ചത്രേ. ജനാലയിലൂടെ
കാണുന്ന മൂന്നാം നിലയിലെ പുതിയ താമസക്കാരനെ ഒന്ന്
കാണണമെന്ന്.
മാളുവമ്മേ… ഇതാ ചാണ്ടി സാറിന്റെ മൂന്നാം നിലയിലെ
പുതിയ താമസക്കാരൻ… രാമകൃഷ്ണൻ പരിചയപ്പെടുത്തി
യപ്പോൾ സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടു പോയി. ഇതെത്ര
മാളുമാരാണ് എനിക്ക് ചുറ്റും…?
അഞ്ചു മക്കളുണ്ടെങ്കിലും ഹോം നേഴ്സിന്റെ പരിചരണ
ത്തിൽ സന്തോഷവതിയായി കിടക്കുന്ന എൺപതുകാരി
മാളുവമ്മ. തളർന്നു കിടക്കുന്ന വൃദ്ധയ്ക്ക് ഓർമയ്ക്കോ
സംസാര ശേഷിക്കോ കുഴപ്പമില്ല.
മക്കളെല്ലാരും ഓരോരോ സ്ഥലത്താ. ഞാനിങ്ങനെ
കിടപ്പായെന്നും വച്ച് ജോലി കളഞ്ഞ് അവർക്ക് എനിക്ക് ചുറ്റും
കാവൽ നിൽക്കാൻ പറ്റ്വോ…? അവരിവിട വന്നു നോക്കിയാലും
ഇല്ലേലും ഞാൻ മരിക്കാനുള്ള നേരത്ത് മരിക്കും.
ഇവിടിപ്പോൾ എനിക്കെന്താ ഒരു കുറവ്…? ഇവളുണ്ടല്ലോ.
അത് പോരെ…?
ക്ഷീണിച്ചു കിതയ്ക്കുന്ന സ്വരം. പരാതിയുടെ ഒരു
ലാഞ്ഛന പോലും ആ ശബ്ദത്തിലില്ല.
ഒടടപപട മഡളമഠണറ 2014 ഛടളളണറ 03 4
ഒക്കെ നിങ്ങളെ കാണിക്കാനാ. പാവം. എനിക്കാരും
ഇല്ലേ… എന്നു പറഞ്ഞ് മിക്ക ദിവസോം ഒറങ്ങാതെ കരച്ചിൽ
തന്നെ കരച്ചിൽ. എന്നാൽ മക്കൾ വരുേമ്പാഴോ…. ഒരു
പരാതീം ഇല്ല. അവരുടെ ഭാര്യമാർക്ക് ജോലിയൊന്നും
ഇല്ലന്നേ. ഈ പാവത്തിനെ കൊണ്ടു പോയി അവർക്ക്
നോക്കാവുന്നതേയുള്ളു. പക്ഷെ അവരടിപ്പിക്കില്ല. അല്ലേലും
വയസ്സായവരെ ആർക്കു വേണം…? ഞാനിതെത്ര കണ്ടതാ.
തിരികെ പോരാൻ നേരം ഹോം നേഴ്സിന്റെ അടക്കം
പറച്ചിൽ.
ഈ ദീർഘായുസ്സ് എന്ന് പറയുന്നത് ഒരു ശിക്ഷ തന്നാ
അല്ലെ സാറേ. അവസാന നാളുകൾ ഭൂമിയിലാർക്കും
വേണ്ടാതെ കിടന്നിങ്ങനെ നരകിക്കാനായിട്ട്.
രാമകൃഷ്ണൻ പറഞ്ഞതിന് എനിക്ക് മറുപടിയൊന്നും
ഇല്ലായിരുന്നു. ആരായിരിക്കും മാളുവമ്മയെ ദീർഘായുസ്സു
ണ്ടാകട്ടെ എന്നനുഗ്രഹിച്ച് ശിക്ഷിച്ചത്…?
നാല് മാളുമാരുടെ ഇടയിൽ മൂന്നാം നിലയിലെ എന്റെ
വീട്. ഇങ്ങനെ ഒരു വീട് എവിടെയെങ്കിലും കാണുമോ…?
ഓരോ ദിക്കിലും ഓരോ മാളുമാർ!!! ഒന്നാം മാളുവിൽ നിന്നും
നാലാം മാളുവിലേക്കുള്ള സംക്രമത്തിൽ സംഭവിക്കുന്ന
വിചിത്രമായ മാറ്റങ്ങൾ!!! എന്തുകൊണ്ടാണിങ്ങനെ
സംഭവിക്കുന്നത്? ആരാണ് ഈ മാറ്റമുണ്ടാക്കുന്നത്?
കാലമോ? അതോ ലോകമോ? തുടക്കത്തിൽ നിന്ന്
ഒടുക്കത്തിലേക്കുള്ള പരിണാമത്തിന്റെ പരമ ദയനീയത.
അപ്പോൾ ഒരു ജീവൻ തുടങ്ങുന്നത് ഇങ്ങനെ അവസാനിക്കാനോ?
ഒന്നിനും ഒരു ശരിയുത്തരമില്ലേ? ആരാണ് ഒരു ശരി
ഉത്തരം തരിക? ആര് തന്നാലും അത് തെറ്റാകാനാണ്
സാദ്ധ്യത. എല്ലാ ശരികളും ഒടുവിൽ തെറ്റായി തീരുകയാണ്.
ചാണ്ടിച്ചായെന്റ വീട്ടിലെ പതുപതുത്ത മെത്തയിൽ
അമ്മയുടെ ഗർഭപാത്രത്തിന്റെ സുഷുപ്തിയിൽ ഞാൻ
ആവുന്നത്ര ചുരുണ്ടു കിടന്നു. കൈ ചുരുട്ടി കാൽമുട്ട്
മുഖത്തോടടുപ്പിച്ച്. അമ്നിയോട്ടിക്ക് ദ്രവത്തിന്റെ ഇളം ചൂട്
വന്നെന്നെ പൊതിയുന്നതും കാത്ത് ഞാൻ കണ്ണുകൾ ഇറുക്കി
അടച്ചു.
ഇരുട്ട്… സർവത്ര ഇരുട്ട്…. അഞ്ചു കുഞ്ഞുങ്ങൾ നീന്തി
ത്തുടിച്ച ഗർഭപാത്രത്തിന്റെ ഉടമയായ മാളുവമ്മയുടെ
വികൃതമായ ചിരി. അത് ആ കൊഴുത്ത ഇരുട്ടിനെ പ്രകമ്പനം
കൊള്ളിച്ചുകൊണ്ട് എന്റെ ചെവിയിൽ വന്നലച്ചുകൊണ്ടിരു
ന്നു.