ഒരേ
രാജ്യത്ത്,
നാട്ടിൽ,
പ്രാദേശിക ഭൂപടത്തിൽ
ഒരേ
സ്വാതന്ത്ര്യത്തിൽ
നിയമത്തിൽ
ഭരണകൂടത്തിനു കീഴിൽ
മതിലുകൾ
വെറുമൊരു മറ മാത്രമല്ല
അസ്വസ്ഥജടിലമാം
അതിർത്തികൾ.
നിതാന്തജാഗ്രതയോടെ
കാവലിന്റെ
അദൃശ
പട്ടാളക്രൂരത.
കണ്ണുതെറ്റിപോകുമ്പോഴെക്കെയും
വലിച്ചടയ്ക്കപ്പെടുന്ന
ജാലകങ്ങൾ.
വർത്തമാനയൊച്ചകളെ
തടഞ്ഞു നിർത്തി
പരിശോധിച്ച് മടക്കിയയയ്ക്കുന്ന
കഠിന തടസ്സങ്ങൾ.
മതിലുകൾ
മനുഷ്യനിലേക്ക് വേരുകളാഴ്ത്തുന്നു,
മതിലുകൾ ചുമന്ന്
ഒറ്റപ്പെട്ട തുരുത്തു ജീവിതങ്ങളായി
നാം നടന്നു പോകുന്നു
നിരവധി
മനുഷ്യജീവനുകൾക്കിടയിലൂടെ..