തീക്ഷ്ണമായ സംവാദത്തിന്റെ കാലത്തെ
മുഖാമുഖം ചേർത്തുനിർത്തി
ക്കൊണ്ടാണ് ഇക്കുറി തിരുവനന്തപുരം
അന്താരാഷ്ട്ര ചലച്ചിത്രമേള (2016)
അവസാനിച്ചത്. സിനിമയുടെ ഭാഷയ്
ക്ക് ഒന്നും അന്യമല്ലെ ങ്കിലും എന്തു
കൊണ്ടാണ് കാഴ്ചയെയും ആവി
ഷ്കാരത്തെയും ഭരണകൂടം ഇത്രമാത്രം
ഭയപ്പെടുന്നത് എന്ന ചോദ്യമാണ്
ഈ മേളയിൽ പ്രസക്തമായത്. ദേശീ
യത, ഫാസിസം, രതി, സ്വവർഗലൈംഗികത,
സ്ത്രീ, ദലിത് എന്നൊക്കെ
കേൾക്കുമ്പോൾ പൊതുസമൂഹത്തെ
പ്പോലെ തന്നെ ‘ജനാധിപത്യ’ ഭരണകൂടവും
കലിതുള്ളുന്നതെന്തിനാണ്?
ഭരണകൂടം എപ്പോഴും പൗരനെ സംശയത്തോടെയാണ്
നോക്കുന്നത്. പൗരനാൽ
ആക്രമിക്കപ്പെടുമോ എന്ന ഭയമാണ്
ഭരണാധികാരികളെ നിരന്തരം
അലട്ടിക്കൊണ്ടിരിക്കുന്നത്. അതായ
ത് ജനാധിപത്യത്തെ ഒരു രീതിയിലും
തങ്ങളുടെ പ്രവർത്തനങ്ങളിൽ സ്വാംശീകരിക്കാത്തവരാണ്
ഇത്തരം ഭയ
ങ്ങളെ ഉല്പാദിപ്പിക്കുന്നതും അവകാശ
ങ്ങൾ ചോദിക്കുന്നവരെ വടിവെച്ചു
കൊല്ലുന്നതും.
എന്തിനാണ് നിയന്ത്രണങ്ങളാൽ
ഒരു ജനാധിപത്യ സമൂഹത്തെ ഭരണകൂടവും
മതവും സമഗ്രാധിപത്യ പ്രത്യ
യശാസ്ത്രങ്ങളും ബന്ധിച്ചിരിക്കുന്ന
ത്. തങ്ങൾ പറയുന്നതിനപ്പുറം കാണുകയോ
ചിന്തിക്കുകയോ ചെയ്യരുതെ
ന്നാണ് ഇത്തരക്കാർ ആവശ്യപ്പെടുന്ന
ത്. ഇത്തരം നിരവധി പിടിച്ചുകെട്ടലുകളുടെ
ഭാഗമായാണ് സെൻസർ
ബോർഡും പ്രവർത്തിക്കുന്നത്. അതു
കൊണ്ടാണ് കോടതിയുടെ അനുമതി
യോടെ ‘കാ ബോഡിസ്കേപ്സ്’ എ
ന്ന മലയാള ചലച്ചിത്രം പ്രദർശിപ്പി
ക്കേണ്ടി വന്നത്. അനുമതി ഉണ്ടായിട്ടും
ഇറാനിയൻ സംവിധായകൻ മജീദിയുടെ
‘മുഹമ്മദ് മെസഞ്ചർ ഓഫ് ഗോഡ്’
പ്രദർശിപ്പിക്കാനും കഴിഞ്ഞില്ല. ആവി
ഷ് കാര സ്വാതന്ത്ര്യത്തെക്കുറിച്ചും ജ
നാധിപത്യത്തെക്കുറിച്ചും നിരന്തരം
സംവദിച്ചിട്ടും എന്തുകൊണ്ടാണ് എല്ലാം
ഇവിടെ തടയപ്പെടുന്നത്. അത്ര
സ്വതന്ത്രമല്ല നമ്മുടെ സമൂഹം എന്ന
യാഥാർത്ഥ്യമാണ് ഇതിലൂടെ തിരിച്ച
റിയുന്നത്.
ദേശീയഗാനവും ദേശീയപതാകയും
തിയറ്ററിലും ചലച്ചിത്രമേളയിലും
ചർച്ചയാക്കിയത് ഭരണകൂടത്താൽ അ
ന്ധരാക്കപ്പെട്ട ചില മനുഷ്യരാണ്. അവർ
ചില പേരുകൾ കേൾക്കുമ്പോൾ
ആക്രോശത്തോടെ പാഞ്ഞടുക്കുന്നു.
മറ്റു രാജ്യങ്ങളിൽനിന്ന് സിനിമാ കാണാൻ
എത്തിയവരും ഇവിടുത്തെ ദേശീയതയെ
അംഗീകരിക്കണം എന്നാണ്
അവർ നിരന്തരം പറയുന്നത്. ദേശീ
യസ്വാതന്ത്ര്യ സമരകാലത്ത് കൊളോണിയൽ
അധികാരികൾക്ക് മാപ്പെഴുതി
നൽകുകയും ഇപ്പോൾ രാജ്യത്തെ
കോർപ്പറേറ്റുകൾക്ക് തീറെഴുതുകയും
ചെയ്ത ഭരണകൂടത്തിന്റെ ഏറാൻമൂളികളാണ്
ഈ നാട്ടിലെ ജനാധിപത്യ വി
ശ്വാസികളെ നിരന്തരം ദേശീയത പഠി
പ്പിക്കുന്നത്. ജാതിവ്യവസ്ഥയാൽ നിര
ന്തരം വേട്ടയാടപ്പെടുന്ന മനുഷ്യരെ
യും, ദേശീയത എന്തെന്നുപോലും അറിയാതെ
ഇന്ത്യൻ തെരുവുകളിലും ചേ
രികളിലും താമസിക്കുന്ന പട്ടിണിക്കാരെയും
ഇവർ ഏത് ദേശീയതയിൽപെടുത്തിയിരിക്കുന്നു
എന്ന ചോദ്യം ഇവി
ടെ നിരന്തരം ചോദിച്ചുകൊണ്ടേയിരി
ക്കണം. ഇത്തരം നിരവധിയായ ചോദ്യങ്ങളെ
ചേർത്തു നിർത്തി മാത്രമേ ഇ
ത്തവണത്തെ മേളയെ വിശകലനം
ചെയ്യാൻ കഴിയൂ. നിലപാട് പറയാതെ
ഒരു കലാകാരനും ഇന്ന് നിൽക്കാൻ കഴിയില്ല
എന്നതാണ് പുതു കാലം നൽ
കുന്ന പാഠം.
ഇമേജുകളിൽ മറഞ്ഞിരുന്നവർ
ലോകസിനിമയിലെ പ്രശസ്തരായ
സംവിധായകരുടെ ചലച്ചിത്രങ്ങൾ
മേളയുടെ പ്രത്യേകതയായിരുന്നു.
2016ൽ പുറത്തിറങ്ങിയ, പുതു സംവി
ധായകരുടെ ചിത്രങ്ങൾ ചലച്ചിത്രത്തി
ന്റെ മാറ്റം ഏതു തരത്തിലാണ് ലോക
ത്ത് പ്രേക്ഷകർ സ്വീകരിക്കുന്നത് എ
ന്ന് മനസിലാക്കിത്തന്നു. മൽസരവി
ഭാഗത്തിൽ മലയാളത്തിൽനിന്ന്
‘മാൻഹോൾ’ (വിധു വിൻസന്റ്), ‘കാടുപൂക്കുന്ന
നേരം’ (ഡോ. ബിജു) എന്നി
വരുടെ സിനിമകൾ തെരഞ്ഞെടുക്ക
പ്പെടുകയും ‘മാൻഹോൾ’ പുരസ്കാരം
നേടുകയും ചെയ്തു. ആദ്യമായാണ്
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ
മലയാളി സ്ത്രീയുടെ ചിത്രം മൽസരവിഭാഗത്തിൽ
തെരഞ്ഞെടുക്കപ്പെടു
ന്നത്. മലയാള സിനിമ ലോകനിലവാരത്തിലേക്ക്
വീണ്ടും ഉയർത്തപ്പെട്ടു എ
ന്നതിന് തെളിവാണ് ഈ ബഹുമതി.
റിട്രോസ്പെക്ടീവ് വിഭാഗത്തിൽ
വിഖ്യാത ബ്രിട്ടീഷ് ചലച്ചിത്രകാരൻ
കെൻലോച്ചിന്റെ സിനിമകളാണ് പ്രദർശിപ്പിച്ചത്.
രാഷ്ട്രീയ സിനിമകളുടെ
വക്താവായ ലോച്ചിന്റെ ‘ഐ ഡാനിയേൽ
ബ്ലേക്ക്’ എന്ന സിനിമ ഭരണകൂടനിർമിതമായ
അധികാരങ്ങളെ
ചോദ്യം ചെയ്യുന്ന തൊഴിലാളിയുടെ കഥയാണ്.
എല്ലാത്തരം അച്ച ടക്കങ്ങ
ളോടും അയാൾ കലഹിക്കുകയാണ്.
അയാൾ രാഷ്ട്രനിർമിതമായ നിയമ
ങ്ങളെ ചോദ്യം ചെയ്യുന്നു. ഇത് ലോച്ചി
ന്റെ രാഷ്ട്രീയത്തെയാണ് തുറന്നുകാ
ട്ടുന്നത്. അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ
പോളീഷ് സംവിധായകൻ
ആദ്രെ വൈദയുടെ ഏറ്റവും പുതിയ
ചിത്രമായ ‘ആഫ്സ്റ്റർ ഇമേജ്’, ഇറാനിയൻ
ചലച്ചിത്രകാരൻ അബാസ് കി
യരോസ്തമിയുടെ തെരഞ്ഞെടുക്ക
പ്പെട്ട ചലച്ചിത്രങ്ങൾ എന്നിവ പ്രദർശി
പ്പിച്ചത് മേളയുടെ പ്രത്യേകതയായി.
വൈദയുടെ അവസാന സിനിമയായ
‘ആഫ്റ്റർ ഇമേജ്’ അവാങ് ഗാർദ് കലാകാരനായ
വാദിസ്ളോ സ്റ്റെമിൻസ്കിയുടെ
ജീവിതമാണ് ആവിഷ്കരി
ക്കുന്നത്. പരാജയങ്ങളിലൂടെയാണ്
ഈ കലാകാരന്റെ ജീവിതം കടന്നുപോകുന്നത്.
ലെജാന്ദ്രോ ജൊദോറോവ്സ്ക്കിയുടെ
‘എൻഡ്ലസ് പൊയട്രി’
അരാജകത്വ ജീവിതത്തിനിടയിലെ
അനുഭവങ്ങളെ അടയാളപ്പെടുത്തുന്ന
കലാസൃഷ്ടിയാണ്. കവിയുടെ ലോകം
എല്ലാറ്റിൽനിന്നും വ്യത്യസ് തമാണെന്ന്
ഈ ചലച്ചിത്രം പറയുന്നു.
പലായനം മുതൽ ഭിന്നലൈംഗികർ
വരെ
പലായനം (മെഗ്രേഷൻ) ആയിരു
ന്നു കഴിഞ്ഞ മേളയുടെ പ്രമേയം. ലോകത്താകമാനം
വലിയ മാറ്റങ്ങൾക്ക്
കാരണമാകുന്ന നിരവധി സംഭവങ്ങ
ളാണ് ഈ സിനിമകൾ ചർച്ച ചെയ്തത്.
യുദ്ധങ്ങൾ, ആഭ്യന്തരകലാപ
ങ്ങൾ, വംശീയത, പ്രണയനിരാസ
ങ്ങൾ, അടിച്ചമർത്തപ്പെട്ട ലൈംഗികത
ഇവയെല്ലാം പലായനങ്ങൾക്ക് കാരണമാകുന്നു.
ഉദ്ഘാടന ചിത്രമായ
‘പാർട്ടിംഗ്’ ഇതിന് ഉദാഹരണമാണ്.
പ്രണയ ജോഡികൾ ജീവിതം നിലനിർത്താനായി
വിവിധ രാജ്യങ്ങളിലൂടെ
പലായനം ചെയ്യുകയാണ്. ജെൻ
ഡർ ബെൻഡർ വിഭാഗത്തിൽ ട്രാൻസ്ജെന്ററുകളുടെ
ജീവിതം പറയുന്ന സി
നിമകളാണ് പ്രദർശിപ്പിച്ചത്. മൽസരവിഭാഗത്തിൽതന്നെ
ഇത്തരം ചിത്ര
ങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ‘ഡൈ
ബ്യൂട്ടിഫുൾ’ ഇത്തരമൊരു ചിത്രമാ
ണ്. ഇതിനിടയിൽ കിം കിം ഡുക്കിന്റെ
‘നെറ്റ്’ വ്യത്യസ്തമായ കാഴ്ചാനുഭവം
നൽകി. അതിർത്തികൾക്കുള്ളിൽ കുരുങ്ങിപ്പോകുന്ന
മനുഷ്യന്റെ ജീവിതത്തെപ്പറ്റിയാണ്
ഈ സിനിമയിൽ ഡു
ക്ക് പറയുന്നത്.
അറബ് വസന്തത്തിനുശേഷം
ഈജിപ്റ്റിൽ മുസ്ലിം ബ്രദർഹുഡിന്റെ
പിന്തുണയോടെ അധികാരത്തിലെ
ത്തുന്ന മുർസി ഭരണകൂടത്തെ സൈന്യം
പുറത്താക്കുന്ന രാഷ്ട്രീയ പശ്ചാ
ത്തലത്തെ മുൻനിർത്തിയാണ് ‘ക്ലാ
ഷ്’ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ
ആഭ്യന്തര പ്രശ്നങ്ങളിൽ ഒരു ജനത
അനുഭവിക്കുന്ന വേദനകളെ ക്യാമറയ്
ക്കുള്ളിലാക്കാൻ ഏറെ സാഹസികമായ
നീക്കങ്ങളാണ് സംവിധായക മൊഹമ്മദ്
ദിയാബ് നടത്തുന്നത്. ഈ ശ്രമങ്ങൾ
സുവർണചകോരം നേടാൻ സഹായകമായി.
‘ക്ലയർ ഒബ്സ്ക്യുർ’ എ
ന്ന ചിത്രമാണ് സംവിധാനത്തിനുള്ള
രജതചകോരം സ്വന്തമാക്കിയത്.
രണ്ടു സ്ത്രീകളുടെ മന:ശാസ്ത്രപരമായ
നൃത്തമാണ് തുർക്കി സംവി
ധായകൻ യെസിം ഉസ്തഗുലുവിന്റെ
‘ക്ലയർ ഒബ്സ്ക്യുർ’ ചർച്ച ചെയ്യുന്ന
ത്. മാനസിക സമ്മർദങ്ങളിലാണ് ഇരുവരും
ജീവിതം മുന്നോട്ടുകൊണ്ടു
പോകുന്നത്. അതിന്റെ വൈകാരികതയും
സംഘർഷാത്മകതയുമാണ് സി
നിമ പറയുന്നത്.
നവാഗത സംവിധായകയ്ക്കുള്ള
രജതചകോരവും ഫിപ്രസി
പുരസ്കാരവും നേടിയത് വിധു
വിൻസന്റിന്റെ ‘മാൻഹോളാ’ണ്. നെറ്റ്പാക്ക്
അവാർഡ് തുർക്കി സംവിധായകൻ
മുസ്തഫാ കരായുടെ ‘കോൾഡ്
ഓഫ് കലന്തറി’നു ലഭിച്ചു. മനുഷ്യനും
പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ
യാണ് ഈ സിനിമ ആവിഷ്കരിക്കു
ന്നത്. പർവതപ്രദേശത്ത് താമസിക്കു
ന്ന ഒരു കുടുംബത്തിന്റെ ജീവിതമാണ്
ഇതിന്റെ പശ്ചാത്തലം. മികച്ച മലയാള
സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരം
രാജീവ് രവി സംവിധാനം ചെയ്ത
‘കമ്മട്ടിപ്പാട’ത്തിനു ലഭിച്ചു. വികസനം
എത്തുമ്പോൾ പാർശ്വവത്കരിക്ക
പ്പെടുന്ന ദലിത് മനുഷ്യരുടെ ജീവിതമാണ്
‘കമ്മട്ടിപ്പാടം’ പറയുന്നത്. ദലിത്
ക്രിസ്ത്യൻ സമൂഹത്തിന്റെ ജീവിതമാണ്
ഈ സിനിമ.
ആക്രോശങ്ങളോട് ഏറ്റുമുട്ടുന്ന
മലയാളം
ഏതുതരം ഭരണകൂട ഭീകരതയോടും
സന്ധിയില്ലെന്ന് ഉറക്കെ പ്രഖ്യാപി
ക്കുന്നതായിരുന്നു മേളയിലെ മലയാളസിനിമകൾ.
രണ്ടായിരം വരെ അര
ങ്ങുവാണ ഫ്യൂഡൽ അനുകൂല, സ്ത്രീ
വിരുദ്ധ, ആൺകോയ്മാ സിനിമക
ളിൽനിന്നുള്ള മോചനം ഈ മേളയിൽ
കാണാൻ കഴിഞ്ഞു. ഷെറിയും ബൈ
ജുവും സംവിധാനം ചെയ്ത ‘ഗോഡ്സെ’യ്ക്ക്
നേരെയുയർന്ന സ്ത്രീവിരു
ദ്ധ ആരോപണങ്ങളെ എന്നാൽ മാറ്റി
നിർത്തുന്നില്ല. രണ്ടു പുരസ്കാരങ്ങൾ
നേടിയ ‘മാൻഹോൾ’ ആധുനിക വികസിത
സമൂഹത്തിലും പാർശ്വവത്കൃത
മനുഷ്യർ ജീവിക്കുന്നു എന്ന് മനസി
ലാക്കിത്തരുന്നു. സിവിൽ സമൂഹമെന്നൊക്കെ
നിരന്തരം പറയുമ്പോഴും ഇ
ന്ത്യൻ ഗ്രാമങ്ങൾ എങ്ങനെയാണ് ജീ
വിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതു
ണ്ട്. തോട്ടിപ്പണി നിയമം മൂലം നിരോ
ധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയെ വൃത്തി
യാക്കുന്നത് കീഴാള മനുഷ്യരാണ്. അഗാധഗർത്തങ്ങളിലേക്ക്
ആണ്ടുപോ
കുന്ന മനുഷ്യരെക്കുറിച്ചും അവരുടെ
ജീവിതത്തെക്കുറിച്ചും ഒരു തരത്തിലുമുള്ള
ആശങ്ക പൊതുസമൂഹത്തിനും ഭരണകൂടത്തിനുമില്ല.
ഭൂപടങ്ങളുടെയും
ദേശങ്ങളുടെയും അതിരുകൾ അവർ
ക്കറിയില്ല. എന്നാൽ മനുഷ്യരുടെ വേദനകൾ
അവർ പങ്കുവയ്ക്കുന്നുണ്ട്.
‘മാൻഹോൾ’ ഇത്തരം സാമൂഹിക സ
ന്ദർഭങ്ങളെ അടയാളപ്പെടുത്തുന്നത്
തള്ളിക്കളയാനാകില്ല.
എന്നാൽ ദലിത് സമൂഹത്തിന്റെ
പ്രശ്നങ്ങൾ അവതരിപ്പിക്കുമ്പോൾ
എല്ലാം സിനിമകളും അവരുടെ ഇല്ലായ്മകൾ
മാത്രമാണ് പറയുന്നത്. നവോത്ഥാനത്തിനു
ശേഷം കേരളം നേടിയെടുത്ത
നേട്ടങ്ങളെയൊന്നും കാണാതെ
പൊതുബോധത്തിന് തൃപ്തി
യാകുന്ന തരത്തിൽ കീഴാള ദൈന്യതകൾ
മാത്രം എങ്ങനെയാണ് ക്യാമറയി
ലേയ്ക്ക് പടരുന്നത് എന്നത് വിമർശനപരമായി
പരിശോധിക്കേണ്ട വിഷയമാണ്.
എല്ലാത്തരം ചെറുത്തുനില്പുകളെയും
വിസ്മൃതിയിലേക്ക് തള്ളുന്ന
തരത്തിൽ ഒരു സൗന്ദര്യശാസ്ത്രത്തെ
നിർമിച്ചെടുക്കാനാണ് ഇപ്പോഴും ചല
ച്ചിത്ര പ്രവർത്തകർ ശ്രമിച്ചുകൊണ്ടിരി
ക്കുന്നത്. അതു ഒരുപക്ഷേ വരേണ്യ
ബോധത്തെ അബോധത്തിൽ കൊ
ണ്ടു നടക്കുന്നതുകൊണ്ടാകാം.
ഭരണകൂടം എങ്ങനെയാണ് മാവോയിസ്റ്റുകളെ
സൃഷ്ടിക്കുന്നത് എ
ന്ന് സൂക്ഷ്മായി പറയാനാണ് ‘കാടുപൂ
ക്കുന്ന നേരം’ എന്ന സിനിമയിലൂടെ
സംവിധായകൻ ഡോ. ബിജു ശ്രമിക്കു
ന്നത്. അടിച്ചമർത്തലുകളെ ചോദ്യം
ചെയ്യുമ്പോൾ മാവോയിസ്റ്റുകളോ അല്ലെങ്കിൽ
ഭീകരവാദികളോ ആകുന്ന ഇ
ന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കൃത്യമായി
അവതരിപ്പിക്കാൻ ബിജുവി
നു കഴിഞ്ഞിട്ടുണ്ട്. മാവോയിസം ഒരു
പാഷനല്ലെന്നും അത്തരം മനുഷ്യരുടെ
ഉള്ളിൽ സ്നേഹത്തിന്റെ വാക്കുകൾ
നിറഞ്ഞിരിപ്പുണ്ടെന്നും അത് കണ്ടെത്താൻ
ശ്രമിക്കുന്നതിനു പകരം
ആക്രമിച്ചു കൊലപ്പെടുത്തുന്നത് ജ
നാധിപത്യ സമൂഹത്തിന് ചേർന്നതാണോ
എന്ന ചോദ്യം ഉയരേണ്ടതു
ണ്ടെന്നും സംവിധായകൻ പറയുകയാണ്.
പോലീസ്, പട്ടാളം തുടങ്ങിയ മർദക
ഉപകരണങ്ങൾ തങ്ങൾക്ക് തോന്നു
ന്നവരെ തീവ്രവാദികളാക്കി മാറ്റുന്നു.
എന്നും അടിച്ചമർത്തപ്പെട്ടവരോട്
ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഡോ.
ബിജുവിന്റെ രാഷ്ട്രീയമാണ് ഈ സി
നിമയിലൂടെ കാണാവുന്നത്.
അധികാരത്തിലോ സ്ഥാനമാന
ങ്ങളിലോ താല്പര്യമില്ലാത്ത ദലിത് സംസ്കൃത
പണ്ഡിതന്റെ അന്ത്യ നിമിഷ
ങ്ങളാണ് സജി പലമേൽ സംവിധാനം
ചെയ്ത ‘ആറടി’യിലൂടെ അവതരിപ്പി
ക്കുന്നത്. ഋഗ്വേദം പരിഭാഷപ്പെടുത്തി
യ അദ്ദേഹം ഏകനായി കഴിയാനാണ്
ഇഷ് ടപ്പെടുന്നത്. ഇയാളുടെ മരണത്തോടെയാണ്
സിനിമ ആരംഭിക്കുന്ന
ത്. വലിയ പണ്ഡിതനായിട്ടുപോലും
അയാൾ ദലിതനായതിനാൽ സമൂഹ
ത്തിൽനിന്ന് ബഹിഷ്കൃതനാവുകയാണ്.
പുരോഗമനമെന്നു പറയുന്ന കേരളത്തിലും
ജാതി പരോക്ഷമായി നിലനിൽക്കുന്നത്
എങ്ങനെയാണ് എന്ന
ചോദ്യമാണ് ഈ സിനിമ ഉന്നയിക്കു
ന്നത്.
‘ഗോഡ്സെ’ റേഡിയോയിൽ ഗാ
ന്ധിമാർഗം അവതരിപ്പിക്കുന്ന ഹരി
ശ്ചന്ദ്രന്റെ കഥ പറയുന്നു. ഗാന്ധിയനാണ്
അയാൾ. ഉദാരവത്കരണ കാലത്താണ്
ഈ ഗാന്ധിയൻ ജീവിച്ചിരി
ക്കുന്നത്. ഹിന്ദുത്വശക്തികളുടെ ആക്രമണകാലത്ത്
എങ്ങനെയാണ് ഗാന്ധി
പതുക്കെ അപ്രത്യക്ഷനാകുന്നതെ
ന്നും ഗോഡ്സെ സ്വീകാര്യനാകുന്ന
തെന്നും ഷെറിയും ഷൈജു ഗോവിന്ദും
പറയുകയാണ്.
മിശ്രവിവാഹങ്ങൾ ഒരു പരിധിവരെ
അംഗീകരിക്കാൻ ചിലപ്പോഴെങ്കി
ലും കേരളീയ സമൂഹം തയ്യാറാകുന്നു
ണ്ട്. എന്നാൽ എന്തുകൊണ്ടാണ് ദലി
ത് സമൂഹത്തിൽനിന്ന് ആരെങ്കിലും
വിവാഹം കഴിച്ചാൽ അത് അംഗീകരി
ക്കാൻ ഒരു മതവും തയ്യാറാകാത്തത്.
നിറം, സമ്പത്ത്, പാരമ്പര്യം ഇതൊക്കെയാണ്
ഇവിടെ പ്രശ്നമാകുന്നത്.
ഇത്തരത്തിൽ ഒരു മിശ്രപ്രണയത്തി
ന്റെയും അവർ പോലീസിനാൽ വേട്ട
യാടപ്പെടുന്നതിന്റെയും കഥയാണ് ‘കി
സ്മത്ത്’. നവോത്ഥാനന്തര കേരള
ത്തിന്റെ പൊതു ഇടം എങ്ങനെയെന്ന്
സംവിധായകൻ ഷാനവാസ് കെ ബാ
പ്പൂട്ടി ഈ സിനിമയിലൂടെ തുറന്നു കാട്ടു
ന്നു.
ഫാസിസ്റ്റു ഭരണകൂടം അധികാര
ത്തിലിരിക്കുന്ന ഇന്ത്യയിൽ ‘ഹിന്ദു’ എ
ന്ന വാക്കുപോലും ഉച്ചരിക്കാൻ കഴിയാ
ത്ത അവസ്ഥയാണ് ഇന്നുള്ളത്. മതം,
ലൈംഗികത, സദാചാരം, സെൻസറിംഗ്,
പൊതുബോധം ഇത്തരത്തിൽ
സമൂഹ നിർമിതമായ എല്ലാറ്റിനെയും
ചോദ്യം ചെയ്യുന്നതാണ് ജയൻ ചെറി
യാന്റെ ‘കാ ബോഡിസ്കേപ്സ്’. രാഷ്ട്രം
എങ്ങനെയാണ് മനുഷ്യര ഭയപ്പെടുന്നത്
എന്നതാണ് ഇതിലെ പ്രമേയം.
ജീവിതത്തിന്റെ വ്യതിരിക്തതകളെയാണ്
ടി വി ചന്ദ്രന്റെ ‘മോഹവലയം’
തുറന്നുകാട്ടുന്നത്. പ്രണയം, വിരഹം,
മദ്യം, രതി എല്ലാ ചേർന്ന ജീവിത
ത്തിന്റെ ആഘോഷത്തെ വ്യത്യസ്ത
സമൂഹങ്ങൾ എങ്ങനെ സ്വീകരിക്കുന്നു
എന്നതാണ് ഈ സിനിമ ചർച്ച ചെയ്യു
ന്നത്. മഹേഷ് എന്ന ചെറുപ്പക്കാരന്റെ
ജീവിതത്തെയാണ് ദിലീഷ് പോത്തൻ
സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’
ആവിഷ്കരിക്കുന്നത്. ഇടു
ക്കി എന്ന ദേശത്തിന്റെ കാഴ് ചകൾ
ക്കൊപ്പം അവിടുത്തെ മനുഷ്യരും ക്യാമറയിലെത്തുന്നു.
മലയാള സിനിമ വളർച്ചയുടെ
പടവുകൾ കയറുകയാണെ
ന്ന് ഈ സിനിമകൾ ബോദ്ധ്യപ്പെടുത്തു
ന്നുണ്ട്.
ദേശത്തെയും കാലത്തെയും ബഹുസ്വര
സമൂഹങ്ങളെയും തിരിച്ചറിയുകയാണ്
ചലിച്ചിത്രമേളയിലൂടെ സാ
ദ്ധ്യമാകുന്നത്. ഒരു സമൂഹത്തിന്റെ വേദനകളെയും
ചെറുത്തുനില്പുകളെയും
അതേപോലെ ആവിഷ്കരിക്കാൻ കഴിയുന്നത്
ചലച്ചിത്രങ്ങൾക്കാണ്. അതുകൊണ്ടാണ്
ഇതുപതാം നൂറ്റാണ്ടി
ന്റെ കല ആയിരുന്നിട്ടുപോലും സിനിമ
വളരെപ്പെട്ടെന്ന് സമൂഹത്തിൽ അത്രമേൽ
സ്വാധീനം ചെലുത്തുന്നത്.
ലോകത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും
അന്താരാഷ്ട്ര ചലച്ചിത്രമേളകൾ
നടക്കാറുണ്ടെങ്കിലും തിരുവന
ന്തപുരം രാജ്യാന്തര ചലച്ചിത്രമേള ശ്രദ്ധേയമാകുന്നത്
അതിന്റെ ജനകീയ പ
ങ്കാളിത്തം കൊണ്ടുകൂടിയാണ.