വളരെ ചെറുപ്പത്തിൽ കണ്ട ഒരു സിനിമാരംഗം ഇപ്പോഴും മനസിൽ
ചോദ്യചിഹ്നത്തോടെ തങ്ങിനിൽക്കുന്നു. ‘തെറ്റ്’ എന്ന ആ
ചിത്രത്തിൽ സത്യനും ഷീലയും തമ്മിൽ ലൈംഗികബന്ധം നട
ന്നശേഷം ഷീല പറയുന്നു: ”എനിക്ക് പേടിയാകുന്നു”. സത്യന്റെ
മറുപടിയാണ് ശ്രദ്ധേയം: ”തെറ്റ് ചെയ്യാൻ അന്ത്യം വരെ സ്ര്തീ കൂട്ടുനിൽക്കും.
പിന്നെ തെറ്റിന്റെ ഉത്തരവാദിത്വം പുരുഷന്റെമേൽ
ചാർത്തി അവൾ കയ്യൊഴിയും”. അർത്ഥം മുഴുവൻ അന്ന് മനസി
ലായില്ലെങ്കിലും ആ വാക്യം ഉള്ളിൽനിന്ന് മാഞ്ഞുപോയില്ല.
സ്ര്തീസുരക്ഷയ്ക്കുവേണ്ടി വാദിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും
വിലങ്ങുതടിയാകുന്നത് ഈ പ്രശ്‌നമാണ്. ഒരു ഉന്നത ഉദ്യോഗ
സ്ഥനെ പരിചയപ്പെട്ടപ്പോൾ തമാശയായി അദ്ദേഹം പറഞ്ഞു:
‘ശമബണഭ ഡടഭ ഠണ ഢടഭഥണറമഴല’ (സ്ര്തീകൾ അപകടകാരികളായേക്കാം).
എന്റെ മറുപടി പെട്ടെന്നായിരുന്നു: ‘ഠണശടറണ മത ളദണബ’ (അവരെ
സൂക്ഷിക്കുക).
ഒരിക്കൽ അജിത മാഡവും സാറാജോസഫും ഞാനും കോഴി
ക്കോട്ട് ഒരു കാറിൽ യാത്ര ചെയ്യുമ്പോൾ അവർ തമ്മിൽ നടന്ന
സംഭാഷണത്തിന്റെ സാരാംശം ഇതായിരുന്നു:
സ്ര്തീകൾക്കുവേണ്ടി ശബ്ദമുയർത്താൻ ചാടിപ്പുറപ്പെടുമ്പോൾ
വളരെ ശ്രദ്ധിക്കണം. ചിലപ്പോഴെങ്കിലും അവരുടെ ഭാഗത്താണ്
തെറ്റ് എന്ന് നാമറിയുമ്പോഴേക്കും വൈകിപ്പോയിരിക്കും.
കോഴിക്കോട്ട് ആ ദിവസങ്ങളിൽ നടന്ന ഒരു സംഭവത്തെ വിശകലനം
ചെയ്യുമ്പോഴാണ് അവർ ഇത്തരത്തിൽ അഭിപ്രായപ്പെട്ട
ത്.
തിരുവനന്തപുരത്ത് ഒരു സ്ര്തീപ്രശ്‌നത്തിൽ സ്ര്തീയെ മാധ്യമങ്ങൾ
വാഴ്ത്തിപ്പുകഴ്ത്തുമ്പോൾ ഒരു അഭ്യസ്തവിദ്യനായ പുരുഷൻ
ഫോണിലൂടെ ആ സ്ര്തീക്കെതിരെ എന്നോട് വളരെ ചൂടായി ദീർഘനേരം
നിർത്താതെ സംസാരിച്ചു. അവിടത്തെ പുരുഷന്മാർ നാളുകളായി
അവൾ മൂലം പീഡിപ്പിക്കപ്പെടുന്നു എന്നതാണ് അദ്ദേ
ഹത്തെ രോഷംകൊള്ളിക്കുന്നത്. ഒരു മന്ത്രിയെ സ്ര്തീപീഡകനാക്കി
അവതരിപ്പിച്ച ചാനൽദൃശ്യങ്ങളും മറ്റും സമ്മിശ്രപ്രതികരണമാണ്
സുമനസുകളിൽ ഉണർത്തിയതെന്നു പറയേണ്ടിവരു
ന്നു. ഡമഭലണഭലഴടഫ (പരസ്പര സമ്മതപ്രകാരം) എന്ന വസ്തുത ഒരു
പെണ്ണൊരുമ്പെട്ടാൽ മാഞ്ഞുപോകാൻ നിമിഷങ്ങൾ മതി. ഇത്ത
രുണത്തിലാണ് തേജ്പാൽ ഇഷ്യൂവിനെക്കുറിച്ച് എന്റെ എളിയ
അറിവ് പങ്കുവയ്ക്കാൻ ഞാൻ ധൈര്യപ്പെടുന്നത്.
ൗദധഭപ 2013 ധഭമവ.8,9,10ിലേക്ക് ക്ഷണിക്കപ്പെട്ട 60 ലയണടപണറലലെ
കേരളത്തിലെ ഏക സ്പീക്കർ ആയിരുന്നു ഈയുള്ളവൾ. ജർമനിയിലെ
ഫ്രാങ്ക്ഫർട്ടിലും ജയ്പൂരിലും ഹേയ് ഫെസ്റ്റിവലിലും
ഡൽഹിയിലും മെഗാ ഇവന്റുകളിൽ പങ്കെടുത്തിട്ടുള്ള ഞാൻ കണ്ട
തിൽ വച്ച് ഏറ്റവും പ്രചോദനാത്മകവും വിജ്ഞാനപ്രദവും ആയ
പ്രോഗ്രാം ആയിരുന്നു അത്. അവിടെ ചിദംബരം, മേധാപാട്കർ,
മുള്ള അബ്ദുൾ സലാം സയീഫ് (താലിബാൻ ലീഡർ), ഇമാ
ഗാംബി (ഇറോം ശർമിളയുടെ പിൻഗാമി), മേരി കോം (ഒളിമ്പിക്‌സ്
ജേതാവ്), നസിറുദീൻ ഷാ, റോബർട്ട് ഡി നീറോ, അമിതാഭ് ബച്ച
ൻ, പ്രിയങ്ക ചോപ്ര എന്നിങ്ങനെ അറുപതിലേറെ വ്യക്തികളെയാണ്
ഞങ്ങൾ കണ്ടതും കേട്ടതും. ബലാത്സംഗത്തിന് ഇരയായിട്ടും
ധീരത കൈവെടിയാത്ത സ്ര്തീകളും അവിടെ ഞങ്ങൾക്കു മുന്നിൽ
വന്ന് പീഡനകഥയും അവരുടെ നീതിക്കായുള്ള പോരാട്ടവും പങ്കുവച്ചു.
എനിക്ക് അവിടത്തെ ഒരു സ്ര്തീയിൽ നിന്ന് അനുഭവപ്പെട്ട
അപമാനജന്യമായ പെരുമാറ്റത്തെക്കുറിച്ചും, മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും
അപ്പഴപ്പോൾ ഞാൻ പ്രതികരിക്കുകയും പരിഹാരം നേടുകയും
ചെയ്തിരുന്നു. ആദ്യ രാത്രി റിട്ടേൺ ട്രിപ്പ് വന്നുപോയതറി
യാതെ പാതിരാ വരെ ഹയാറ്റിൽ (പ്രോഗ്രാം നടക്കുന്ന ഹോട്ടൽ)
ഞാൻ കുടുങ്ങിപ്പോയി. റിസപ്ഷൻ കൗണ്ടറിൽ വിവരം അറിയി
ച്ചപ്പോൾ വണ്ടി വിട്ട് എനിക്ക് താമസസൗകര്യം ഒരുക്കിയിരുന്ന
വളരെ ദൂരെയുള്ള വധവടഭളട താജ് ഹോട്ടലിലേക്ക് എത്തിച്ചു. മാനേ
ജിംഗ് എഡിറ്റർ ഷോമ ചൗധരിയെ അവസാന ദിവസം നേരിൽ
കണ്ട് സംസാരിക്കാൻ എനിക്കും അവിടെയുള്ള എല്ലാവർക്കും കഴി
ഞ്ഞു. അത്രയും ജനകീയവും സുതാര്യവും ആയിരുന്നു അവി
ടത്തെ എല്ലാ കാര്യങ്ങളും. മൂന്നു നിലയിൽ കൂടുതൽ ഇല്ലാത്ത
കെട്ടിടത്തിലെ ലിഫ്റ്റ് അനാശാസ്യത്തിന് രണ്ടു തവണ വേദി
യായി എന്നൊക്കെ പറഞ്ഞാൽ ആ ദിവസങ്ങളിൽ അവിടെ ഉണ്ടായിരുന്ന
ആർക്കും വിശ്വസിക്കാൻ എളുപ്പമാകില്ല. സ്‌കൂൾ വിദ്യാർ
ത്ഥിനി ആയിരുന്ന സൂര്യനെല്ലി പെൺകുട്ടിക്ക് രക്ഷപ്പെടാൻ പഴുതുണ്ടായിക്കാണില്ല.
ഒരു സീനിയർ ജേർണലിസ്റ്റ് ആയ മിടുക്കിക്ക്
പരാതിപ്പെടാനുള്ള, പ്രതികരിക്കാനുള്ള എല്ലാ സാഹചര്യവും
അവിടെ നിലനിൽക്കെ അതിന്റെ അസാദ്ധ്യത എത്ര ആലോചി
ച്ചിട്ടും പിടികിട്ടുന്നില്ല. ദൃശ്യങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല
എന്ന് സാമാന്യബുദ്ധിയുള്ളവർ ചോദിക്കുന്നതിൽ തെറ്റുണ്ടോ?
അശരണർക്ക് തുണയായ, അനീതിക്കെതിരെ പടവാളുയർത്തു
ന്ന, ‘തെഹൽക്ക’യ്‌ക്കെതിരെയും പെണ്ണൊരുമ്പെട്ടാൽ എന്തും
നടക്കും എന്ന് ഈ സംഭവം പറയാതെ പറയുന്നുവോ?
എനിക്കെതിരെ ഒരു പുരുഷൻ പണസംബന്ധമായി കള്ള
ക്കേസ് കൊടുത്തപ്പോൾ സ്ര്തീവിഷയം പറഞ്ഞ് ആ വ്യക്തിയെ കുടു
ക്കാൻ ചിലർ എന്നെ ഉപദേശിച്ചു. ഞാനത് ചെവിക്കൊണ്ടില്ല;
കാരണം സത്യം പറഞ്ഞുള്ള ജയം എനിക്ക് മതിയെന്ന് തീരുമാനി
ച്ചു. ഒടുവിൽ നന്മ വിജയിക്കുകയും ചെയ്തു. സ്ര്തീ പ്രതികരിക്കണം
എന്നും കനൽ ആയ അവൾ തീ ആകേണ്ടവൾ ആണെന്നും ചാരമായി
അധ:പതിക്കരുതെന്നും ശക്തിയുക്തം വാദിക്കുന്നവളാണ്
ഞാൻ. ്എഏഎാഅഇ്രഋ എ tuഒഋ കഅൗഇഒകുഉെ ുഎ ാഎആഋൗെഗ (ജാഗ്രതയാണ്
സ്വാതന്ത്ര്യത്തിന്റെ കാവലാൾ). പക്ഷേ പലപ്പോഴും സ്ര്തീ വഴി തെറ്റി
നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുമ്പോൾ വെട്ടിലാകുന്നത് യഥാ
ർത്ഥ ചൂഷിതരായ, അബലകളായ സ്ര്തീകളാണ്. നീതി അത്യാവശ്യമുള്ളവർക്ക്
അത് ലഭിക്കാതെ പോകുന്നത് അനീതിയായി മാറു
ന്നു; നിയമം കയ്യിലെടുത്ത് അമ്മാനമാടാൻ ചിലർക്കെങ്കിലും കഴി
യുന്നു എന്നത് ഈ ജനാധിപത്യ രാജ്യത്തെ അപലപനീയമായ
സ്ഥിതിവിശേഷംതന്നെ.
ഇന്ന് ന്യായത്തിനും അന്യായത്തിനും സ്ര്തീക്കുവേണ്ടി സംസാരിക്കുന്നവർക്ക്
കയ്യടി ഉറപ്പാണ്; പുരുഷന്റെ ഭാഗം ഒന്ന് ചിന്തി
ക്കണം എന്നു പറഞ്ഞാൽ കല്ലേറ് ലഭിക്കുമെന്നു ഭയന്ന് പലരും
മൗനം പാലിക്കുന്നു. ഈ പുരുഷന്മാർ എന്റെ അപ്പനും, സഹോദരനും,
ഭർത്താവും മകനുമൊക്കെ തന്നെയല്ലേ. അവർക്കും
നീതിക്ക് അവകാശമില്ലേ? സ്ര്തീപക്ഷം, പുരുഷപക്ഷം എന്നി
ങ്ങനെ വേർതിരിച്ചു ചിന്തിക്കാതെ മനുഷ്യപക്ഷം ചിന്തിക്കാൻ
ഇന്ന് മുന്നോട്ടുവരുന്നവരുണ്ടോ? ബഹുമാന്യ കോടതി അതിന്
തയ്യാറാകുമെന്നും സത്യം വൈകാതെ മറ നീക്കി പുറത്തുവരുമെന്നും
സമാശ്വസിക്കാം.