കടൽ,
ഓർമകൾ കൊയ്യാറായൊരു പാടം,
കൈവഴിച്ചിരികൾ
ചിതറും വാത്സല്യം-
കരിമ്പാറക്കൂട്ടം,
കാട്-
പകൽ പിന്നിലേയ്ക്കു പാഞ്ഞല്ലോ
രാത്രിയാകുന്നു-
ഉറക്കറയുടെ ചുവരിൽ
ചിതൽ കൊത്തിയ
മഹാവടവൃക്ഷം-
പുഴയിൽ വേരുകളാഴ്ത്തി
തീക്കൊമ്പുമുളച്ച്
ഇരുളിൽ പൂക്കുന്നു-
ഒരു തീവണ്ടിയൊച്ചയ്ക്കൊപ്പം
പാഞ്ഞുപോയോ
വെള്ളമത്രയും!
നിറനിലാവൊളിരാത്രിയിൽ മാത്രം
നിറയുന്നോളായ്,
നിള-