”സ്വർണം എവിടെനിന്നുവേണമെങ്കിലും വാങ്ങിക്കോളൂ.
പക്ഷെ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അബദ്ധങ്ങ
ളിൽ ചെന്നുചാടാതിരിക്കാം” – വി.ജി.എൻ. ജൂവലേഴ്‌സിന്റെ പരസ്യവാചകം
ഇതാണ്.
ഉപഭോക്താക്കളുടെ അറിവില്ലായ്മ മുതലെടുത്ത് തഴച്ചുവളരുന്ന
സ്വർണക്കടകളിൽനിന്നും വളരെ വ്യത്യസ്തമായ കച്ചവടശൈലിയിലൂടെയാണ്
വി.ജി.എൻ. ജൂവലേഴ്‌സ് മുംബയിൽ തങ്ങളുടെ
സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇക്കഴിഞ്ഞ മെയ് 18-ാം തീയതി മുളു
ണ്ടിൽ ചെക്ക്‌നാക്കയ്ക്കു സമീപം ആർ. മാളിൽ മുംബയിലെ ഏറ്റവും
വലിയ ഷോറൂമുകളിൽ ഒന്നായി തങ്ങളുടെ നാലാമത്തെ കട
ഉദ്ഘാടനം ചെയ്തതോടെ മുംബയ്മലയാളികളുടെ ഒരു ചിരകാലസ്വപ്നമാണ്
വി.ജി.എൻ. നിറവേറ്റിയെടുത്തത്. പതിനൊന്നായിരം
ചതുരശ്രയടി വിസ്താരമുള്ള ഈ ഷോറൂം സ്വർണാഭരണങ്ങളുടെ
ഒരു കലവറയാണ്. മുംബയിൽ നിന്നുതിരിയാൻ ഇടമില്ലാത്ത സ്വർ
ണക്കടകളാണ് അധികവും. അതുകൊണ്ടുതന്നെ മലയാളികൾ
സ്വർണം വാങ്ങാൻ എപ്പോഴും നാട്ടിലേക്കാണ് വണ്ടികയറിയിരു
ന്നത്.
”മലയാളികൾക്ക് ഏറ്റവും പുതിയ ഡിസൈനും ഫാഷനുമനുസരിച്ച്
ഇനി ഇവിടെനിന്നും സ്വർണം വാങ്ങാം. നാട്ടിലിറങ്ങുന്ന
തിനു മുൻപുതന്നെ ഏറ്റവും നൂതനമായ സ്റ്റൈലിലുള്ള ആഭരണ
ങ്ങൾ ഇവിടെയെത്തുന്നു. വളകളുടെയും മാലകളുടെയും
നെക്‌ലേസുകളുടെയും മോതിരത്തിന്റെയുമൊക്കെ നൂറുകണ
ക്കിന് വ്യത്യസ്തമായ ഡിസൈനുകളാണ് വിസ്തൃതമായ ഈ ഷോറൂമിൽ
നിറഞ്ഞിരിക്കുന്നത്”, മാനേജിംഗ് ഡയറക്ടർ വി.ജി. നായർ
പറഞ്ഞു.
”ഇക്കാലത്ത് സ്വർണത്തിലുള്ള നിക്ഷേപമാണ് ഏറ്റവും വിശ്വ
സിക്കാവുന്നത്. കഴിഞ്ഞ നാലു വർഷത്തിനകം സ്വർണത്തിന്റെ
വില ഇരട്ടിയിലധികമായിരിക്കുന്നു” – വി.ജി. നായർ കണക്കുകൾ
ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി എല്ലാ തട്ടിലുമുള്ളവർക്ക് ചേരുംവിധം
ധാരാളം പദ്ധതികളും വി.ജി.എൻ. ജൂവലേഴ്‌സ് നടത്തിവരുന്നുണ്ട്.
ആറുമാസം നേരത്തെ സ്വർണം ബുക്കു ചെയ്യുന്നവർക്ക് പണിക്കൂലിയിൽ
100 ശതമാനം ഇളവ്, കല്യാണാവശ്യങ്ങൾക്കുതകുംവിധം
പ്രത്യേക പദ്ധതികൾ, വാങ്ങിയ സ്വർണം സുരക്ഷിതത്വത്തോടെ
പ്രത്യേക ചാർജൊന്നും ഈടാക്കാതെ വീട്ടിലെത്തിച്ചുകൊടുക്കുക
തുടങ്ങി ധാരാളം സൗകര്യങ്ങളും വി.ജി.എൻ. ഒരുക്കിയിരിക്കുന്നു.
ആകർഷകമായ പ്രതിമാസ പദ്ധതികളിൽ അംഗങ്ങളായവരെ
സഹായിക്കുന്നതിനായിതന്നെ വലിയൊരു വിഭാഗം ഇവിടെ പ്രവ
ർത്തിക്കുന്നുണ്ട്.
”എല്ലാ 916 ആഭരണങ്ങളും ശുദ്ധമായ സ്വർണമല്ല.
ബി.ഐ.എസ്. ഹാൾമാർക്കുള്ള 916 ആഭരണങ്ങൾ മാത്രമേ
ലോകത്തെവിടെയും ശുദ്ധമായ സ്വർണത്തിൽ നിർമിക്കുന്നുള്ളൂ.
അതുകൊണ്ടുതന്നെ ഞങ്ങളുടെ ആഭരണങ്ങൾ മുഴുവനും
ബി.ഐ.എസ്. ഹാൾമാർക്ക് ഉള്ളതാണ്” – വി.ജി.എൻ. പറഞ്ഞു.
സുതാര്യവും സുഗമവുമായി സ്വർണം-വജ്രം എന്നിവ സ്വന്തമാ
ക്കാനാവുന്ന പല പദ്ധതികളും വി.ജി.എൻ. നടപ്പിലാക്കിയിട്ടുണ്ട്.
കാലാവധി തികച്ച് വാങ്ങുന്നവർക്ക് പ്രതേ്യക ബോണസ്, മംഗൽ
സൂത്ര, മാല, വള, കല്യാണമോതിരം എന്നിവയ്ക്ക് പണിക്കൂലി സൗജ
ന്യം, ഗ്യാരന്റിയുടെ ഉറപ്പിന്മേൽ കാലാവധി തികയ്ക്കുന്നതിനു മുമ്പുതന്നെ
ആഭരണങ്ങൾ വാങ്ങാനുള്ള സൗകര്യം എന്നിവ പദ്ധതി
യുടെ ചില പ്രത്യേകതകളാണ്.
സ്വർണാഭരണങ്ങൾ കൂടാതെ രത്‌നങ്ങളുടെയും വെള്ളിയുടെയും
ഒരു വലിയ ശേഖരവും വി.ജി.എൻ. ജൂവലറിയിലുണ്ട്.
വി.ജി.എൻ. ഗ്രൂപ്പിലെ മറ്റു പ്രധാന കമ്പനികൾ വി.ജി.എൻ.
ചിറ്റ് ആന്റ് ഫൈനാൻസ്, വി.ജി.എൻ. സിൽക്‌സ്, ഡിപ്പാർട്‌മെന്റ്
സ്റ്റോർ എന്നിവയാണ്. അതുകൊണ്ടുതന്നെ വി.ജി.എൻ-ന്റെ ഉപഭോക്താക്കൾ
മലയാളികൾക്കുപരി മഹാരാഷ്ട്രക്കാരും ഗുജറാത്തി
കളുമെല്ലാമടങ്ങിയ വിപുലമായ ജനവിഭാഗമാണ്.
മെയ് 18-ന് അതിഗംഭീരമായ ചടങ്ങുകളോടെയായിരുന്നു
വി.ജി.എൻ-ന്റെ നാലാമത്തെ ഷോറൂം മുളുണ്ടിലെ ആർ-മാളിൽ
പ്രവർത്തനമാരംഭിച്ചത്. പാർവതി ഓമനക്കുട്ടൻ, സൊണാലി
കുൽക്കർണി എന്നിവരെക്കൂടാതെ തുടർന്നുള്ള നാലുദിവസങ്ങളി
ലായി കാവ്യാമാധവൻ, വിനുമോഹൻ, ഭാമ, മീരാനന്ദൻ, രസ്‌ന,
കൈലാഷ്, അർച്ചന എന്നീ സിനിമാതാരങ്ങളും ഷോറൂം സന്ദർ
ശിക്കുകയുണ്ടായി. ജൂൺ 18 വരെ ഒരു മാസക്കാലം നീണ്ടുനിന്ന
ലക്കി ഡ്രോയിലെ വിജയിക്ക് ഒരു മെർസിഡസ് കാറാണ് സമ്മാനമായി
ലഭിച്ചത്.