അമർഷം. നിരാശ. വെറുപ്പ്. ജുഗുപ്‌സ. അവിശ്വാസം. ഞെട്ട
ൽ. മനസ്സിൽ വന്ന ആദ്യപ്രതികരണം ഇതൊക്കെയായിരുന്നു.
തെഹൽക്ക സ്ഥിരമായി വായിക്കുന്ന ഒരാളായതിനാൽ, അതിലെ
ലേഖനങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളായതിനാൽ ഞാൻ വഞ്ചിക്കപ്പെ
ട്ടപോലെയാണ് എനിക്ക് തോന്നിയത്. താൻ ബഹുമാനിക്കുന്ന
ഒരാൾ തന്നെ ചതിച്ചപോലെ. പിന്നെ പിന്നെ തെഹൽക്കയും
തരുൺ തേജ്പാൽ എന്ന വ്യക്തിയും അപ്രസക്തമായി. അപ്പോൾ
ഇതാണ് സത്യം. ജീവിതത്തിൽ പലതവണ, പലയിടത്തും, പല
ർക്കും നേരിടേണ്ടിവന്നിട്ടുള്ള ഇത്തരം അനുഭവങ്ങൾക്ക് കാരണമായി
നിന്നവന്റെ ഔദ്ധത്യത്തെയും താഴ്ന്ന മാനസിക നിലവാരത്തെയും
എന്നും കുറ്റപ്പെടുത്തിയിട്ടുള്ള എന്റെ മനസിലേക്ക് ആ
വാചകം ഒരു പേടിയുടെ അലപോലെയാണ് ആഞ്ഞടിച്ചത്.
തെഹൽക്ക പോലെയുള്ള ഒരു സംവിധാനത്തിനു കീഴിൽപോലും,
അരുൺ തേജ്പാലിനെപോലുള്ള ഒരാളിൽനിന്നുപോലും, ഇതൊക്കെയാണ്
പ്രതീക്ഷിക്കപ്പെടാവുന്നതെങ്കിൽ പിന്നെ ആരിൽ
നിന്നും എന്തു പ്രതീക്ഷിക്കാൻ? അതിനാൽതന്നെ ഏതു സംവി
ധാനത്തിലും, സ്ര്തീയുടെ വ്യക്തിത്വത്തിലും സ്വാതന്ത്ര്യത്തിലും
വിശ്വസിക്കുന്നു എന്ന് പറയുന്ന ഏതു വയക്തിയുടെ സാമീപ്യ
ത്തിലും ഇത്തരം ചൊടിപ്പിക്കുന്ന വൃത്തികെട്ട പെരുമാറ്റങ്ങൾ
സ്ര്തീകൾക്ക് നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കണമെന്നതാണ്
സത്യമെന്നോ? ഇതുതന്നെയാണ് പണ്ടുമുതലേ മുത്തശ്ശിമാർ
പെൺകുട്ടികളോട് പറഞ്ഞുകൊടുക്കാറ്. അവിടെനിന്ന് നമ്മുടെ
സമൂഹം ഒരടി മുന്നോട്ടുപോയിട്ടില്ലെന്നോ? ഓർക്കുമ്പോൾ തമാശ
തോന്നുന്നു. ‘ആണുങ്ങൾ ചളി കണ്ടാൽ ചവിട്ടും, വെള്ളം
കണ്ടാൽ കഴുകും’ എന്ന് മുത്തശ്ശിമാർ അനുഭവത്തിന്റെ വെളിച്ച
ത്തിലാവണം പലതവണ പറഞ്ഞുകേട്ടിട്ടുണ്ട്. നോക്കിയും
കണ്ടും നിന്നാൽ പെണ്ണിന് നന്ന് എന്നാണവർ പറയാറ്. അക്ഷ
രംപ്രതി ശരി എന്ന് ഇക്കാലത്തുപോലും പറയേണ്ടിവരുന്നത്
ഏറെ പേടിയോടെയാണ്. നാട്ടിൻപുറത്തായാലും നഗരത്തിലായാലും
പഴഞ്ചൻകാലത്തായാലും ഈ ആധുനികകാലത്തായാലും
ആണാണെങ്കിൽ അവൻ ഇങ്ങനെത്തന്നെയിരിക്കും
എന്നാണോ ഗുണപാഠം? ഈ പശ്ചാത്തലത്തിൽ സ്ര്തീയുടെ സുര
ക്ഷിതത്വം എന്ന ആശയംതന്നെ അപ്രസക്തം എന്നാണ് എനിക്കു
തോന്നുന്നത്.
ഔദ്യോഗിക സ്ഥലങ്ങളിലായാലും വീട്ടിലായാലും വഴിയിലായാലും
സ്ര്തീയുടെ ‘സുരക്ഷ’ എന്ന പ്രശ്‌നത്തിൽ ‘സുരക്ഷ’ എന്ന
വാക്ക് ഞാനാദ്യമേ തിരസ്‌കരിക്കുന്നു. ഈ വാക്ക് ഇന്ന് നാം ഉപയോഗിക്കുന്ന്
അതിന്റെ വൈകാരികവും ലൈംഗികവുമായ മൂല്യ
ബോധങ്ങളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ അതല്ല സുര
ക്ഷ. സ്ര്തീയുടെ ‘പരിശുദ്ധി’യുമായി ബന്ധപ്പെടുത്തിയല്ലാതെയാണ്
അതിനെ കാണേണ്ടത്. അതിനാണ് ഞാൻ ശ്രമിക്കുന്നതും.
ഒരു പുരുഷൻ എന്നെ തോണ്ടിയാലോ കെട്ടിപ്പിടിച്ചാലോ,
ലൈംഗികചേഷ്ടകൾ കാണിച്ചാലോ വസ്തുനിഷ്ഠമായി നോക്കി
യാൽ ഒരു പരിശുദ്ധിയും എനിക്ക് നഷ്ടപ്പെടുന്നില്ല. മൂക്കത്തൊരു
വലിയ ഈച്ച വന്നിരുന്നാലുള്ള അലോസരവും അസൗകര്യവും
മാത്രമാണതുണ്ടാക്കുക. എന്നാൽ ശാരീരികമായ/മാനസികമായ
കയ്യേറ്റം, അത് എത്ര ചെറുതോ വലുതോ ആകട്ടെ, മറ്റൊരു
വ്യക്തിയുടെ പരമാധികാരത്തെയും തുല്യതയെയും അവകാശത്തെയും
ചോദ്യം ചെയ്യുന്നു എന്നതുകൊണ്ടാണ് അത് അപലപനീയവും
അനാശാസ്യവും അതിക്രമവും ആകുന്നത്. ഇന്നത്തെ
മനുഷ്യസമൂഹത്തിന്റെ ബൗദ്ധിക നിലവാരം വച്ച്, ഒരു സമൂഹ
ത്തിന്റെ സുഗമമായ നിലനില്പിനും നടത്തിപ്പിനും വ്യക്തികളുടെ
ഒടടപപട ഏടഭ 2014 ഛടളളണറ 3 5
തുല്യാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കപ്പെടേ
ണ്ടതുണ്ട്. അതിനാണ് നിയമാവലി. നീതിന്യായസംവിധാനം.
വ്യക്തി എന്ന നിലയ്ക്ക് സ്ര്തീയുടെ അവകാശ നിഷേധം, കയ്യൂക്കു
ള്ളവൻ കാര്യക്കാരനാകുന്നതിന്റെ സൂചനയാണ്. അവശ വിഭാഗ
ങ്ങൾക്ക് ആശാസ്യമല്ലാത്ത, പല അനാശാസ്യതകളിലേക്കും നയി
ക്കുന്ന അപകടസൂചനയാണ് അത് പ്രകടമാക്കുന്നത്. ഇതാണ്
ഇവിടത്തെയും അടിസ്ഥാന പ്രശ്‌നം. അതായത്, ആൺ-പെൺ
പെരുമാറ്റ ചടങ്ങളുടെയും അടിസ്ഥാന പ്രശ്‌നം, ആത്യന്തികമായി
വ്യക്തിയുടെ അവകാശലംഘനത്തിന്റെ പ്രശ്‌നംതന്നെയാണ്.
ലൈംഗികമല്ല എന്നർത്ഥം. പെണ്ണ് സംരക്ഷിക്കപ്പെടുക എന്നല്ല,
പെണ്ണിന്റെ തുല്യ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംര
ക്ഷിക്കപ്പെടുക എന്നതാണ് ആവശ്യം. ഇവ രണ്ടും തമ്മിൽ വളരെ
അന്തരമുണ്ട്. സംരക്ഷിക്കപ്പെടേണ്ടവളും സംരക്ഷിക്കേണ്ടവനും
എന്ന സംജ്ഞകളിൽ വളരെയധികം സാംസ്‌കാരിക ചിട്ടവട്ടങ്ങൾ
ഒതുങ്ങിയിരിപ്പുണ്ട്. സമൂഹത്തിന്റെ നിലവിലുള്ള മൂല്യബോധങ്ങ
ളുമായി ആ സാംസ്‌കാരികതലം അഭേദ്യമായി ബന്ധപ്പെടുന്നുമുണ്ട്
എന്നതിനാലാണ് ഞാൻ ‘സംരക്ഷണം’ എന്ന വാക്ക് നിരാകരിക്കുന്നത്.
ഏതൊരു വ്യക്തിയുടെയും പോലെ ഒരു പെണ്ണി
ന്റെയും സുരക്ഷ സമൂഹം ഉറപ്പുനൽകണം. എന്നാൽ ലൈംഗിക
ചുവയുള്ള സുരക്ഷയല്ല അത്. ആണൊന്നു ദേഹത്തു തോണ്ടി
യാൽ, കെട്ടിപ്പിടിച്ചാൽ ഒരു ചുക്കും പെണ്ണിന് സംഭവിച്ചിട്ടല്ല. പക്ഷേ
അത് അവളുടെ സമ്മതമില്ലാതെ ചെയ്യാൻ മറ്റൊരു വ്യക്തിക്ക് അവകാശമില്ല
എന്നതാണ് ഇതിലെ അടിസ്ഥാന പ്രശ്‌നം. നമ്മുടെ സമൂഹത്തിൽ
നിലനിൽക്കുന്ന മൂല്യബോധങ്ങളിൽ സ്ര്തീക്കും പുരുഷനും
വ്യത്യസ്ത നിയമങ്ങളായതിനാൽ ഈ ഇരട്ടത്താപ്പ് കാലങ്ങ
ളായി, തലമുറകളായി അംഗീകരിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും
ചെയ്യുന്നതിനാൽ സ്ര്തീയെ തനിക്കിഷ്ടംപോലെ കൈകാര്യം
ചെയ്യാമെന്ന പുരുഷന്റെ ഔദ്ധത്യമാണ് ഇത്തരം നാണംകെട്ട,
അമാന്യമായ പെരുമാറ്റങ്ങൾക്ക് വളംവയ്ക്കുന്നത്. വ്യക്തിഗതമെ
ന്നതിലേറെ തലമുറകൾ ഊട്ടിയുറപ്പിച്ച പുരുഷന്റെ മാനസികഭാവമാണ്
ഇതിനു പിന്നിലെന്ന് തരുൺ തേജ്പാൽ അനുഭവം
നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു. എവിടെയായാലും, ഏത്
സാംസ്‌കാരിക കൊലകൊമ്പനായാലും ഉള്ളിൽ മനോഭാവം ഇതുതന്നെ
എന്നർത്ഥം.
”വാ, കൂടെക്കിടക്കാം. എനിക്കതാണാഗ്രഹം. അതിനു നിന്നു
തന്നില്ലെങ്കിൽ ഞാനെന്റെ പദവിയും അധികാരവും നിനക്കെ
തിരെ ഉപയോഗിക്കും”. ഇതാണല്ലോ എല്ലാവരും പറയുന്നത്.
പെണ്ണിനോടാണെങ്കിൽ ലൈംഗികമായ വിധേയത്വം (ആണി
നോടും ഇതാവാം, ബോസ് സ്വവർഗാനുരാഗിയാണെങ്കിൽ) ആവശ്യപ്പെടുമ്പോൾ
താത്വികമായി മറ്റേതൊരാളോടും ആവശ്യപ്പെടുന്ന
കൈക്കൂലിയിൽ നിന്ന് അതിനൊരു വ്യത്യാസവുമില്ലതാനും. അതി
നാൽ കാര്യം സാധിച്ചുകിട്ടാൻ, അല്ലെങ്കിൽ സ്വന്തം ജോലി ചെയ്തുപോകാൻ
മേലധികാരി കാട്ടുന്ന അധികാര ദുർവിനിയോഗം തടയാൻ
ചെയ്യേണ്ടത് തന്നെയേ ഇവിടെയും ചെയ്യാനൊക്കൂ. ചെയ്യേ
ണ്ടതുള്ളൂ. അതുകൊണ്ടാണ് ഞാൻ ആദ്യമേ പറഞ്ഞത്, ജോലി
സ്ഥലങ്ങളിൽ സ്ര്തീകളുടെ ‘സുരക്ഷ’ എന്നു കാണുന്നതിനേക്കാൾ
ഞാനിഷ്ടപ്പെടുക അത് അധികാരദുർവിനിയോഗമായി കാണാനാണ്.
സമൂഹത്തിന്റെ എല്ലാ തട്ടുകളിലും സ്ര്തീയോട് പുരുഷൻ
കാണിക്കുന്ന ഔദ്ധത്യത്തിന്റെയും മര്യാദകേടിന്റെയും ദൃഷ്ടാന്ത
മായാണ്. പോലീസ് മേധാവി ഗിൽ ആയാലും മന്ത്രി നീലലോഹി
തദാസൻ നാടാരായാലും നടി ശ്വേതയുടെ അനുഭവമായാലും
സാംസ്‌കാരിക നായകൻ തരുൺ തേജ്പാലായാലും കഥ ഒന്നുതന്നെ.
പണി ഒന്നുതന്നെ. വ്യത്യാസം പൊതുജനത്തിന്റെ പ്രതീ
ക്ഷയിലും വിശ്വാസത്തിലുമാണെന്നർത്ഥം. അങ്ങനെയൊന്നും
പ്രതീക്ഷിക്കേണ്ട എന്ന് തരുൺ തേജ്പാൽ നമ്മോട് പറയുന്നു.
എന്നാൽ ഇതിനൊരു കാരണമായി, അതായത് ഇത്തരം പെരുമാറ്റങ്ങളുടെ
അടിയൊഴുക്കായി പ്രവർത്തിക്കുന്നത് മനുഷ്യജാതി
യിലെ പുരുഷന് വിധിച്ചുകിട്ടിയ, പ്രകൃതി വിധിച്ചു നൽകിയ ചില
കർത്തവ്യങ്ങളാണ് എന്ന് നരവംശശാസ്ര്തം ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രകൃതിയിൽനിന്ന് അകന്ന്, സമൂഹവും അതിന്റെ നിയമങ്ങളും
മനുഷ്യന് സൗകര്യമാംവിധം സൃഷ്ടിച്ച് പുരോഗതി എന്ന് നാം വിളി
ക്കുന്ന പാതയിലൂടെ മുന്നേറിയപ്പോൾ പുരുഷന്റെ ഈ സഹജ
വാസനയ്ക്ക് പലവിധ മാറ്റങ്ങളും വന്നുവെന്നത് ശരിയാണ്.
എന്നാൽ നരവംശശാസ്ര്തം പറയുന്നു, പ്രത്യുല്പാദനത്തിന്റെയും
അങ്ങനെ വംശം നിലനിർത്തുന്നതിന്റെയും ചുമതല പ്രകൃതി
പുരുഷനെയാണ് ഏല്പിച്ചിരിക്കുന്നതെന്ന്. അതിനാൽ സ്ര്തീയെ
പ്രീണിപ്പിക്കുകയും വശത്താക്കി ലൈംഗികബന്ധത്തിലേർപ്പെടുകയും
ചെയ്യുക എന്നത് സ്വാഭാവികമായ ശാരീരികാവശ്യമാക്കി
യിരിക്കുന്നു പ്രകൃതി. പ്രകൃതിനിയമത്തിൽ, ചാരിത്ര്യമോ മാനം
നഷ്ടപെപടലോ അച്ഛനില്ലാത്ത കുട്ടി സൃഷ്ടിക്കുന്ന അപമാനമോ
ഇല്ല. മൃഗങ്ങളുടെ കാര്യം നോക്കിയാൽ നമുക്കിത് മനസിലാകും.
മൃഗങ്ങൾക്ക് ഒരു സമൂഹത്തിന്റെ, നാം വ്യവഹരിക്കുന്ന അർത്ഥ
ത്തിലുള്ള, നിയമസംഹിതകളോ മാനാപമാനങ്ങളോ ഇല്ല. വംശവർദ്ധനവിലേക്ക്
നയിക്കുന്ന രതി മാത്രമേയുള്ളൂ. മനുഷ്യൻ മൃഗ
ങ്ങളിൽനിന്ന് വേർപെട്ട് മര്യാദയെന്നും ജനാധിപത്യമെന്നും
വ്യക്തിസ്വാതന്ത്ര്യമെന്നും തുല്യാവകാശങ്ങളെന്നും വിളിക്കുന്ന
മൂല്യബോധങ്ങളിൽ ഊന്നിക്കൊണ്ട്, സമൂഹങ്ങൾ കെട്ടിപ്പടു
ക്കാൻ തുടങ്ങിയിടത്തുനിന്നാണ്, സാമ്പത്തികമായ കാരണങ്ങ
ളാൽ, രതിക്കും ലൈംഗികതയ്ക്കും സാമൂഹ്യമായ മാനങ്ങൾ
ഉണ്ടായിത്തുടങ്ങിയത്. പ്രകൃതിയിൽ നിന്നകന്ന മനുഷ്യൻ
(ശരിയോ തെറ്റോ എന്നല്ല ഞാൻ പറയുന്നത്) കൃത്രിമമായി നിർ
മിച്ച നിയമങ്ങളെ നാം സംസ്‌കാരമെന്നു വിളിച്ചു. ആ നിയമങ്ങൾ
അനുസരിച്ചു ജീവിക്കുന്ന വ്യക്തി സമൂഹത്തിൽ മാന്യനോ
മാന്യയോ ആയി. സമൂഹത്തന്റെ നടത്തിപ്പിനും നിലനില്പിനും
അത്യാവശ്യമായിരുന്നു പ്രത്യക്ഷമായെങ്കിലും ഈ ചട്ടങ്ങൾ. അവ
അനുസരിക്കാത്തവരെ സമൂഹം ശിക്ഷാർഹരാക്കി. പ്രകൃതിദത്ത
മായ നമ്മുടെ ചോദനകൾ നിയന്ത്രിച്ചും മെരുക്കിയും വേണ്ടിയി
രുന്നു പ്രകൃതിയിൽനിന്നകന്ന് നാം കെട്ടിപ്പടുത്ത, മനുഷ്യൻ തിരഞ്ഞെടുത്ത
പാതയിലൂടെ നടക്കാൻ. അതൊരു നിതാന്തമായ
വെല്ലുവിളിയായിരുന്നു മനുഷ്യന്. പ്രകൃതിദത്തമായ ചോദനകൾ
ഒരുവശത്ത്. മാന്യനായി മറ്റുള്ളവർ അംഗീകരിക്കാൻ അവയെ
നിയന്ത്രിക്കേണ്ട ആവശ്യം മറുവശത്ത്. സഹജപ്രകൃതിയും മനുഷ്യൻ
സൃഷ്ടിച്ച സംസ്‌കാരവും തമ്മിലുള്ള നിതാന്തമായ ഏറ്റുമുട്ട
ലിലാണ് അത് കലാശിച്ചത്. ഇന്നും കലാശിക്കുന്നത്. പലപ്പോഴും
കക്കാൻ നമുക്കൊക്കെ മോഹമില്ലാത്തതുകൊണ്ടല്ല നാം കക്കാ
ത്തത്. പിടിച്ചാൽ ശിക്ഷയ്ക്കു പുറമെ നാണക്കേടുമുണ്ടല്ലോ
എന്നാണ് നമ്മൾ ഓർക്കാറ്. അതിനാൽതന്നെയാണ് ബഹുഭൂരി
പക്ഷവും നിയമവിധേയരായി ജീവിക്കാൻ ശ്രമിക്കുന്നത്. പ്രകൃതിയും
(ഭടളഴറണ) സംസ്‌കാരവും (ഡഴഫളഴറണ) തമ്മിലുള്ള കാലങ്ങ
ളായ ഏറ്റുമുട്ടലുകൾക്ക്, പ്രകൃതിസഹജമായ ചോദനകൾക്ക് മനുഷ്യന്റെ
ബുദ്ധിവികാസത്തിനും പരിണതചിന്തകൾക്കും അനുസരിച്ച്
ആദ്യത്തേതിൽനിന്നും തിരിച്ചറിയാൻ പോലും കഴിയാത്ത
വിധമുള്ള മാറ്റങ്ങൾ, രൂപാന്തരങ്ങൾ എല്ലാം സംഭവിച്ചിട്ടുണ്ട്.
എന്നിട്ടും ആ പഴയ കാടത്തത്തിന്റെ അവശിഷ്ടങ്ങൾ നമ്മളിൽ,
നമ്മളുടെതന്നെ ഇച്ഛയ്ക്കുപോലും വിരുദ്ധമായി നിലനിൽക്കു
ന്നുണ്ട് എന്നാണ് നരവംശശാസ്ര്തമതം. അതിന്റെ അടിയൊഴുക്കുകൾ
പൂർണമായും നമ്മുടെ പെരുമാറ്റങ്ങളിൽ നിന്ന് തുടച്ചുനീ
ക്കാൻ നമുക്കായിട്ടില്ലെന്നും അഭിപ്രായമുണ്ട്. ആ ‘കാടത്ത’ത്തിൽ
ഒടടപപട ഏടഭ 2014 ഛടളളണറ 3 6
മുൻപു പറഞ്ഞപോലെ സ്ര്തീയോടുള്ള പ്രീണനവും വശപ്പെടുത്ത
ലും, എന്തിന്, അല്പസ്വല്പം നിർബന്ധിക്കലും ഒക്കെ ഉൾക്കൊള്ളു
ന്നുണ്ടത്രെ! അത് അംഗീകൃതമാണത്രെ!
എന്താണിതിന് തേജ്പാൽ സംഭവവുമായോ അതുപോലുള്ള
മറ്റു സംഭവങ്ങളുമായോ ബന്ധം എന്ന ചോദ്യത്തിലേക്കും;
എങ്ങനെ ഈ അർത്ഥത്തിൽ പെണ്ണിന്റെ ‘സുരക്ഷ’ (ഇത് ഇവിടെ
ഉപയോഗിക്കപ്പെടുന്നത് പുരുഷന്റെ ലൈംഗിക മുന്നേറ്റങ്ങൾ
എന്ന അർത്ഥത്തിൽ മാത്രമാണെന്ന് ശ്രദ്ധിക്കുക) ഉറപ്പാക്കാമെന്ന
പ്രശ്‌നത്തിലേക്കും ചിന്ത നീളുമ്പോൾ തെളിഞ്ഞുവരുന്ന
ഉത്തരം, എളുപ്പ പോംവഴികളില്ലാത്ത ഒരു സങ്കീർണതയാണ്
ഇതെന്നയാണ്. പുരുഷാധിപത്യമെന്നോ ഊദ്ധത്യമെന്നോ ഒക്കെ
ഉപരിപ്ലവമായി നാം പേരിട്ടുവിളിക്കുന്ന ഇത്തരം പെരുമാറ്റങ്ങളെ
നിയമങ്ങളുടെയോ മറ്റുതരത്തിലുള്ള സാമൂഹ്യസമ്മർദങ്ങളുടെയോ
ഫലമായി കുറെയൊക്കെ നിയന്ത്രിക്കാനേ നമുക്കാവൂ
എന്നാണ് എന്റെ പക്ഷം. തെളിയിക്കപ്പെടാനുള്ള വിഷമവും പരസ്യമായാൽ
സ്ര്തീക്ക് വിധേയമാകേണ്ടിവരുന്ന സാമൂഹ്യപരമായ
വിലക്കുകളും ഈ പ്രശ്‌നം പരിഹരിക്കാൻ മറ്റൊരു തടസ്സമാണ്.
സ്ര്തീയുടെ നിഷേധം പുരുഷന്റെ പദവിയെയും വ്യക്തിത്വത്തെയും
വെല്ലുവിളിക്കലാണ് എന്ന ആഭാസകരമായ നിലവാരത്തിലേക്ക്
നമ്മുടെ സ്ര്തീ-പുരുഷ ബന്ധത്തിന്റെ മാനം എത്തിപ്പെട്ടിരിക്കുന്ന
തികേടിലാണ് നാം ഇന്ന്. (ആസിഡ് അറ്റാക്കുകൾ ഓർമിക്കുക).
അതാണിതിനെ ഇത്രയധികം വഷളാക്കുന്നത്. പ്രശ്‌നപരിഹാരം
വിഷമകരവും സങ്കീർണവുമാക്കുന്നത്.
മറിച്ച്, പുരുഷൻ സ്ര്തീയോട് മാന്യമായി പ്രണയാഭ്യർത്ഥന നട
ത്തുന്നതും തിരസ്‌കരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതും
സാമൂഹ്യമായി അംഗീകരിക്കപ്പെടുന്ന ഒരന്തരീക്ഷത്തിലാണ് നാം
എങ്കിലോ? ഇതിൽ വ്യക്തിത്വത്തിന്റെ വിജയമോ പരാജയമോ
ഒന്നുമില്ല. ചിലർക്ക് ചുവപ്പിനേക്കാൾ നിറങ്ങളിൽ ഇഷ്ടം നീലയോ
മഞ്ഞയോ ഒക്കെ ആകുംപോലെ, ചിലർക്ക് ചിലരെ ഇഷ്ടപ്പെ
ട്ടെന്നോ ഇല്ലെന്നോ വരാം. സുഹൃത്തുക്കളുടെ കാര്യത്തിലും
ഇങ്ങനെയാണ്. എല്ലാവരെയും എല്ലാവർക്കും സുഹൃത്തുക്ക
ളായി അംഗീകരിക്കാൻ കഴിയാറില്ലല്ലോ. അങ്ങനെയൊരു ചിന്ത
വന്നാൽ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാകും.
ഇക്കാര്യത്തിൽ സമൂഹത്തിന്റെ സമീപനം മാറാതെ സ്ര്തീയോട്
ജനാധിപത്യപരമായ ഒരു സമീപനം ഉണ്ടാവുക വിഷമമാണ്.
ആരെയും മര്യാദ പഠിപ്പിക്കുക എളുപ്പമല്ല. അത് സ്വയം ശീലി
ക്കേണ്ട ഒന്നാണ്. പ്രതിപക്ഷബഹുമാനം ഒരു ജനാധിപത്യമൂല്യ
മാണ്. കാടത്തത്തിൽനിന്ന് നാം എത്ര അകന്നിരിക്കുന്നു എന്ന
തിന്റെ അളവുകോലും അതത്രെ. ഒരു പെണ്ണിന് അലോസരമി
ല്ലാതെ വഴിനടക്കാനോ ജോലി ചെയ്യാനോ (വീട്ടിൽപോലും ജീവി
ക്കാനോ) വയ്യാത്ത ഒരു സാമൂഹ്യാന്തരീക്ഷം നിലനിൽക്കുന്ന
നമ്മുടെ ഇന്നത്തെ ചുറ്റുപാടിൽ, എങ്ങനെ, ആരിൽനിന്നൊക്കെ
അവൾ സുരക്ഷിതയാവും? അമ്മപെങ്ങന്മാരില്ലാത്ത പോലെയുള്ള
‘ആക്രാന്ത’മാണ് ചുറ്റുമുള്ള ആങ്ങളമാർക്കും അച്ഛന്മാർക്കും
അമ്മാവന്മാർക്കും. അറപ്പാണ് ബാക്കി. രതിയെ ഇത്രയധികം അപമാനിക്കാൻ,
അശ്ലീലമാക്കാൻ എന്നാണ് നാം പഠിച്ചത്? സുരക്ഷ,
അതൊരു വിൺവാക്കാണ് ഇന്ന് പെണ്ണിന്. തരുൺ തേജ്പാൽ
അത് വീണ്ടും ഉറക്കെ പ്രഖ്യാപിക്കുന്നു. ജനാധിപത്യമൂല്യങ്ങളുടെ,
വളരെ ലളിതമായി പറഞ്ഞാൽ മര്യാദയുടെയും മാന്യതയുടെയും
പ്രതിപക്ഷബഹുമാനത്തിന്റെയും സംസ്‌കാരം, നമ്മുടെ
സാംസ്‌കാരിക നായകന്മാരെ, അശ്ലീലഗുരുക്കളെ, പോലീസുകാരെ,
രാഷ്ട്രീയക്കാരെ, സാധാരണ വഴിനടക്കുന്നവരെ എല്ലാം പഠി
പ്പിക്കാൻ ഒരുങ്ങേണ്ട ഈ വൃത്തികെട്ട സാമൂഹ്യാന്തരീക്ഷത്തിൽ
ഇത്തരം പെരുമാറ്റങ്ങൾ യാതൊരു ഭള്ളുമില്ലാതെ എവിടെയും
ആവർത്തിക്കാനാണിട. ആരോടാണ് ഒരു സ്ര്തീ ഇന്ന് പരാതി പറയേണ്ടത്?
വേലിതന്നെയാണ് വിളവു തിന്നുന്നത് എന്നോർക്കുക.
അതാണ് ദുരന്തം. ഒരുതരത്തിലുള്ള പ്രഹസനങ്ങളും അതിനെ
തടയില്ല. കാവൽക്കാരുടെ കഴുകൻകണ്ണുകളിൽ നിന്ന് എങ്ങനെയാണ്
ഓടിയൊളിക്കുക. എവിടെയാണ് ഒളിക്കുക? വെറുതെ പറയുകയാണ്
നമുക്ക് ജനാധിപത്യമുണ്ടെന്ന്. കയ്യൂക്കുള്ളവനാണ്
ഇവിടെ ഇന്ന് ഇന്ത്യക്കാരൻ. മര്യാദയിലേക്ക് നമുക്ക് ഏറെ ദൂരം
നടക്കാനുണ്ട് എന്ന് സങ്കടത്തോടെ, അമർഷത്തോടെ പറയട്ടെ.