നഗ്നതയെ ഏത് വസ്ത്രം അന്തര്‍വഹിക്കുകയാണല്ലോ ചെയ്യുന്നത്. വസ്ത്രം ധരിച്ചതുകൊണ്ട് നഗ്നതയെ മറയ്ക്കാമെന്നേയുള്ളൂ. ഇല്ലാതാക്കാനാവില്ല. കാരണം നഗ്നത എന്ന അനുഭവത്തെ കുറെക്കൂടി ഗാഢമാക്കുന്ന പ്രക്രിയയാണ് വസ്ര്തധാരണം. വസ്ര്തമാണ് നഗ്നതയെ ഒരു പ്രകോപനവസ്തുവാക്കുന്നത്. അല്ലെങ്കില്‍ നഗ്നത അതിന്റെ സ്വാഭാവിക മറയ്ക്കായി നില്‍ക്കുമായിരുന്നു. നഗ്നത കുറേക്കഴിയുന്നതോടെ, അതിന്റെതന്നെ ആവരണമാകും. കാരണം അത് എന്താണോ വിവസ്ര്തമാക്കുന്നത്, അതിനെതന്നെ വസ്ര്തവത്കരിക്കും. നഗ്നതതന്നെ ഒരു വസ്ര്തമാകുകയാണെന്ന് സാരം.
കാണാന്‍ ഭംഗിയുള്ള ഒരു വെളുത്ത മുയല്‍ക്കുഞ്ഞിന്റെ മേല്‍ നഗ്നത നമ്മള്‍ തുന്നിച്ചേര്‍ക്കേണ്ടിവരും. അതിനു നഗ്നതയില്ല. നഗ്നതതന്നെ അതിന്റെ വസ്ര്തമാണ്. വസ്ര്തമുണ്ടാകുന്നതുകൊണ്ടാണ് നഗ്നതയ്ക്ക് സവിശേഷമായ ഒരു രഹസ്യഭൂഖണ്ഡമായി രൂപാന്തരപ്പെടേണ്ടിവരുന്നത്.
സിഡ്‌നി സര്‍വകലാശാലയില്‍ അദ്ധ്യാപികയും എഴുത്തുകാരിയുമായ റൂത്ത് ബാര്‍ക്കന്‍ (ഴെളദ ആടറഡടഭ) എഴുതിയ ഴ്രഢധളസ അ ഇഴഫളഴറടഫ അഭടളമബസ എന്ന ഗ്രന്ഥം നഗ്നതയെക്കുറിച്ചുള്ള വ്യത്യസ്ത ചിന്താമണ്ഡലങ്ങളെ ഒരു വേദിയില്‍ കൊണ്ടുവരികയാണ്.
നഗ്നത എന്ന സമസ്യ
ഈ പുസ്തകം പറയുന്ന കാതലായ കാര്യം, നഗ്നത ഒരു സമസ്യയാണെന്നതാണ്. അനേകം അര്‍ത്ഥങ്ങളും ആന്തരിക വൈരുദ്ധ്യങ്ങളുമുള്ള നഗ്നത ശരീരത്തില്‍തന്നെയാണോ ഉള്ളത്? അതോ ആശയാവിഷ്‌കാരത്തിലോ?
നഗ്‌നതയുടെ അവതരണരീതിയാണ് ആഗ്രഹങ്ങളെ ജനിപ്പിക്കുന്നത്; നഗ്നത സ്വയം ഒരു ഉദ്ദീപനവസ്തുവാകണമെന്നില്ല. കാരണം നഗ്നത അതിന്റെ തനിമയിലും സത്യത്തിലും സ്വയമൊരാവരണമാണ്. നഗ്നത സത്യമാകുന്നതെങ്ങനെയാണ്? അതിന് മറ്റൊന്നും മറയ്ക്കാനില്ലാത്തതുകൊണ്ടാണ്. വസ്ര്തത്തിനു മറയ്ക്കാനാണ് കൂടുതലുള്ളത്; അതുകൊണ്ട് അത് വ്യാജമാണ്.
മനുഷ്യമാംസത്തിന്റെ ഒരു തുണ്ടുപോലും നഗ്നതയായി വ്യാഖ്യാനിക്കപ്പെടുകയാണ്. വസ്ര്തത്തില്‍ പൊതിയാതെ സൂക്ഷിക്കുന്നതെന്തും നഗ്നമാണോ? എങ്കില്‍ മനസിന്റെ നഗ്നത എവിടെയാണ്? മനസിനെ വാക്കുകള്‍ കൊണ്ട് നാം മറയ്ക്കുന്നുണ്ടല്ലോ. നഗ്നമായ മനസിനെ നമുക്കുപോലും പിടികിട്ടുന്നില്ല. നാം ഉള്ളില്‍ പേറുന്ന ചിന്തകള്‍ എന്താണെന്ന് ഭാഷയില്‍ പ്രകടിപ്പിക്കുമ്പോഴാണ് യാഥാര്‍ത്ഥ്യമാകുന്നത്. കഥാകൃത്തിന് മനസില്‍ എന്താണുള്ളതെന്ന് വ്യക്തമായി അറിയില്ല. അയാള്‍ എഴുതിയെഴുതി അതിന് വ്യക്തത വരുത്തുമ്പോഴാണ് ആ ചിന്ത പൂര്‍ണമായി പുറത്തുവരുന്നത്.
നഗ്നതയും സ്രൈ്തണതയും തമ്മിലുള്ള ബന്ധം വളരെ വിശേഷപ്പെട്ടതാണ്. ഒരു പുരുഷന്റെ ശരീരത്തില്‍ നഗ്‌നത കണ്ടുപിടിക്കപ്പെടുന്നപോലെയല്ല സ്ര്തീശരീരത്തില്‍ നാം അതു കാണുന്നത്. പുരുഷശരീരത്തിനു നഗ്നത ഒരു ഭാരമല്ല. സ്ര്തീയുടെ ശരീരമാകട്ടെ നഗ്നതയുടെ ഒരു പാത്രമാണ്. അത് നിരന്തരം നഗ്നത ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഫ്രഞ്ച് തത്ത്വചിന്തകയായ ലൂസ് ഇറിഗരേ (ാഴഡണ എറധഥടറടസ) ഈ പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട് നടത്തിയ പ്രസ്താവനകള്‍ ഗ്രന്ഥകാരി ഉദ്ധരിക്കുന്നുണ്ട്.
ഒരു പെണ്ണിന്റെ ശരീരം ആണിന്റെ ഭാവനയ്‌ക്കൊത്ത് നിര്‍മിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവള്‍ക്ക് ആണിന്റെ കാഴ്ചപ്പാടിനെ കേന്ദ്രീകരിച്ച് വസ്ത്രം ധരിക്കേണ്ടിവരുന്നു. ഒരാണിന്റെ ഫാന്റസിക്കൊപ്പമാണ് പെണ്ണിന്റെ ശരീരം ഇടം തേടുന്നത്. അവളുടെ നഗ്നത, അതുകൊണ്ടുതന്നെ ആണിന്റെ ഇടമായി മാറുന്നു. ഇറിഗരേയുടെ അഭിപ്രായത്തില്‍, ഒരാള്‍ക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാകണമെങ്കില്‍ അതിന് നിലനില്‍ക്കാനും സംരക്ഷിക്കപ്പെടാനും പറ്റിയ ‘കണ്ടെയ്‌നര്‍’ ആവശ്യമാണ്. പെണ്ണ്, ആണിനുള്ള ഒരു കണ്ടെയ്‌നറാണ് ഇറിഗരെ പറയുന്നു. അവള്‍ മന:ശാസ്ര്തപരമായി നഗ്നയാണ്. അവള്‍ക്ക് സ്വന്തമായി ഒരു ഐഡന്റിറ്റിയില്ലാതാകുന്നത്, അവളുടെ ആഗ്രഹങ്ങള്‍ പുരുഷന്മാര്‍ നിര്‍മിച്ച അഭിലാഷങ്ങളുടെ കൂടാരത്തിനകത്തുതന്നെ വിടരുകയും വാടുകയും ചെയ്യുന്നതുകൊണ്ടാണ്. അതുകൊണ്ട് സ്ര്തീക്ക് അവളുടെ നഗ്‌നതയെ ഒരു കണ്ടെയ്‌നറാക്കി അതില്‍തന്നെ ഇരിക്കേണ്ടിവരുന്നു. ഇറിഗരേ എഴുതുന്നു: അവള്‍ക്ക് ഒരിടത്ത് സ്ഥിതിചെയ്യാനാവില്ല. അവളുടെ വസ്ര്തങ്ങള്‍, ആഭരണങ്ങള്‍ എല്ലാം സ്വന്തമായി ഒരു കണ്ടെയ്‌നര്‍ ഉണ്ടാക്കാന്‍ വേണ്ടിയുള്ളതാണ്.
യഥാര്‍ത്ഥത്തില്‍ എന്താണോ അവള്‍, അതുകൊണ്ട് അവള്‍ക്ക് പ്രയോജനമില്ല; അതിനാല്‍ കൃത്രിമമായ പരിവേഷം വേണ്ടിവരുന്നു. പുരുഷന്‍ സ്ര്തീക്ക് ഒരു വീട് ഉണ്ടാക്കിക്കൊടുത്ത് താമസിപ്പിക്കുന്നു. പകരം അവന്‍ താമസിക്കുന്നത് അവള്‍ എന്ന കൂടാരത്തിലാണ്.
ഒരു പെണ്ണിന് സ്വന്തമായ ഒരു കൂടാരം എന്തിനുവേണ്ടിയാണ്? അവളുടെ നഗ്നതയ്ക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കാനാണ്. പെണ്ണ് നഗ്നമാണ്; സ്രൈ്തണതയാകട്ടെ, പെണ്ണിന്റെ വ്യക്തിനിഷ്ഠതയുടെ അടയാളമാകുകയാണ്.
നഗ്‌നശരീരം ലൈംഗികമല്ല
നഗ്നതയും ലൈംഗികതയും തമ്മില്‍ സമകാല സംസ്‌കാരത്തില്‍ ഒരു സ്വാഭാവിക ബന്ധമാണുള്ളതെന്ന് ഗ്രന്ഥകാരി നിരീക്ഷിക്കുന്നു. നഗ്നത ലൈംഗിക വ്യവസായത്തിന്റെ അവിഭാജ്യ ഘടകമായിരിക്കുകയാണ്. എന്നാല്‍ നഗ്നത കേവലാര്‍ത്ഥത്തില്‍ ലൈംഗികതയാവുന്നുമില്ല. വസ്ര്തവും നഗ്നതയും തമ്മിലുള്ള ബന്ധമാണ് രതിബോധത്തെ രൂപപ്പെടുത്തുന്നത്. മനുഷ്യശരീരത്തിന്റെ ഒരു ഭാഗം വസ്ര്തവുമായി ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന ഇഫക്റ്റാണ് രതിബോധമുണ്ടാക്കുന്നത്. മനുഷ്യശരീരത്തിലെ ഏത് ഭാഗത്തിനും ഈ സാദ്ധ്യതയുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വസ്ര്തവും നഗ്നതയും സഹകരിച്ചുകൊണ്ടാണ് ലൈംഗികതയെപ്പറ്റിയുള്ള ആശയങ്ങളെ ജനിപ്പിച്ചുവിടുന്നത്. അതുകൊണ്ടാണ് ചിന്തകനായ മരിയോ പെര്‍നിയോള (ഛടറധമ ൂണറഭധമഫട) ഇങ്ങനെ പറഞ്ഞത്. പുരാതന ഗ്രീക്ക് സുന്ദരിമാരെ ആലേഖനം ചെയ്ത നഗ്നചിത്രങ്ങളില്‍ ലൈംഗികമായിട്ടൊന്നുമില്ല; കാരണം അവിടെ വസ്ര്തവും ശരീരവും ചേര്‍ന്ന് ഒരു മാന്ത്രികത കൊണ്ടുവരുന്നില്ല.
നഗ്നശരീരം ലൈംഗികമല്ല എന്നാണ് റൂത്ത് ബാര്‍കന്‍ വാദിക്കുന്നത്. അത് ഒരു തടസ്സമല്ല; മറിച്ച് മൂര്‍ത്തിമദ്ഭാവമാണ്. ആത്മാവിന്റെ വസ്ര്തധാരണമായി അതിനെ കാണണം. അത് സ്വയമൊരു വസ്ര്തമാകുന്നു. അതിനു മറച്ചുവയ്ക്കാന്‍ യാതൊന്നുമില്ലാത്തതുകൊണ്ട് ലൈംഗികതയുമായി ബന്ധവുമില്ല. ലൈംഗികത മറച്ചുപിടിക്കുന്നതിന്റെ സമ്മര്‍ദത്തില്‍ നിന്നാണ് ഉണ്ടാകുന്നത്; അല്ലെങ്കില്‍ അമര്‍ത്തിവയ്ക്കുന്നതില്‍ നിന്നാണ് അതുണ്ടാകുന്നത്.
സത്യത്തെ നമ്മള്‍ ആരായണമെന്നും അത് മറ നീക്കികാണേണ്ടതാണെന്നും ഗ്രീക്ക് തത്ത്വചിന്ത പ്രഖ്യാപിക്കുന്നുണ്ട്. അതുകൊണ്ടാണ് സത്യാന്വേഷികള്‍ ഉണ്ടാകുന്നത്. പ്ലേറ്റോ അങ്ങനെ വാദിച്ചിട്ടുണ്ട്. മാംസം പാപത്തിലേക്ക് നയിക്കുമെന്ന ചിന്തയുണ്ടായത്, സത്യത്തെ അത് കാണിച്ചുതരുന്നില്ല എന്ന അറിവില്‍ നിന്നാണ്. മഹാസത്യത്തില്‍ നിന്ന് നമ്മെ അകറ്റിക്കൊണ്ടുപോകുകയാണ് ശരീരം ചെയ്യുന്നത്. ഉന്നതമായ അറിവുകള്‍ നഷ്ടപ്പെടുത്തുന്നവിധം ശാരീരിക പരിഗണന അരുത് എന്ന് വാദിച്ചവരുണ്ട്. പ്ലേറ്റോ ഇങ്ങനെ പറഞ്ഞു: ശരീരം അതിന്റെ ചതിക്കുന്ന ഇന്ദ്രിയങ്ങളിലൂടെ, യഥാര്‍ത്ഥ ജ്ഞാനത്തില്‍ നിന്ന് നമ്മെ അകറ്റുന്നു. ശരീരം ഭൗതികവസ്തുക്കള്‍ക്കിടയില്‍ ചുറ്റിത്തിരിയാന്‍ പ്രേരിപ്പിക്കുന്നു. മഹനീയ ജീവിതമെന്താണെന്ന് കാണാന്‍ അത് തടസ്സം നില്‍ക്കുന്നു.
അഭടളമഫണ എറടഭഡണ എഴുതിയ ൂണഭഥഴധഭ എലഫടഭഢ (1909) എന്ന ഹാസ്യകൃതിയെപ്പറ്റി ഗ്രന്ഥകാരി ഉയര്‍ത്തുന്ന ചിന്തകള്‍ നഗ്നതയെ ഒരു സമസ്യയാക്കുന്നുണ്ട്. ഒരു കൂട്ടം പെന്‍ഗ്വിനുകളെ ഒരു പുരോഹിതന്‍ മാമ്മോദീസ മുക്കുന്നതാണ് വിഷയം. അതൊരു അബദ്ധമായിരുന്നു. മാമ്മോദീസ പ്രാകൃതാവസ്ഥയില്‍ നിന്ന് സാമൂഹ്യാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നതാണ്. അത് മാനുഷികതയിലേക്കുള്ള കുടിയേറ്റമാണ്. ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട പെന്‍ഗ്വിനുകള്‍ ദൈവത്തിന്റെ മുമ്പില്‍ ഒരാവശ്യം ഉന്നയിച്ചു. ഞങ്ങളെ മനുഷ്യരാക്കണം. ദൈവനീതിയില്‍ വേറെ പോംവഴിയില്ല. ദൈവം സ്വന്തം തത്ത്വത്തിനകത്ത് കഷ്ടപ്പെടുന്നു. ദൈവത്തിന് അങ്ങനെയൊരാഗ്രഹമില്ലെങ്കിലും, പെന്‍ഗ്വിനുകളുടെ ആവശ്യത്തെ നിരാകരിക്കാനാവുന്നില്ല. മനുഷ്യരായ പെന്‍ഗ്വിനുകള്‍ക്ക് വസ്ര്തങ്ങള്‍ ആവശ്യമായിവരികയാണ്. കാരണം അവര്‍ അബ്രഹാമിന്റെ കുടുംബത്തിലേക്ക് പ്രവേശനം ലഭിച്ചവരാണ്. ആ പെന്‍ഗ്വിനുകള്‍ നഗ്‌നരാണെന്ന യാഥാര്‍ത്ഥ്യം വേര്‍തിരിഞ്ഞു കിട്ടുന്നത് പുതിയൊരറിവായിരുന്നു. കാരണം മനുഷ്യരാകുന്നതിനു മുമ്പ് അവര്‍ നഗ്നതയെന്ന മഹായാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ചിരുന്നില്ല. മനുഷ്യത്വം അവരിലേക്ക് മറ്റൊരു മാനം അടിച്ചേല്പിക്കുകയാണുണ്ടായത്. അവര്‍ സ്വന്തം തനിമയ്ക്കുള്ളില്‍പോലും സമ്പൂര്‍ണരല്ലെന്നും അവരുടെ അതുവരെയുണ്ടായിരുന്ന ശരീരംതന്നെ അപര്യാപ്തമാകണമെന്നുമുള്ള തിരിച്ചറിവായിരുന്നു അത്. അവര്‍ക്ക് വസ്ത്രം ലഭിച്ചതോടെ സകല മിതത്വവും പോയി. വസ്ത്രം ഉദയം ചെയ്തതോടെ മനുഷ്യന്റെ കാപട്യം ആരംഭിച്ചു എന്ന് കാണിക്കുന്ന രചനയാണിതെന്ന് റൂത്ത് വിവരിക്കുന്നുണ്ട്. സമ്പത്തും വസ്തുവകയും വര്‍ഗവും യുദ്ധവുമെല്ലാം ഇതിന്റെ പിന്നാലെ വന്ന അനിവാര്യദുരന്തങ്ങളാണ്. ഒരു പുരോഹിതന്റെ വേഷത്തിലെത്തിയ പിശാച്, വസ്ര്തധാരിണിയായ പെന്‍ഗ്വിനെ ബലാത്സംഗം ചെയ്യുന്നു. അവരുടെ ലൈംഗിക ചരിത്രത്തിലോ നഗ്നതയുടെ ജീവിതത്തിലോ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിചിത്രമായ സംഭവം.
നഗ്‌നത എന്ന അതീത യാഥാര്‍ത്ഥ്യം
നഗ്‌നതയല്ല, വസ്ര്തമാണ് ഇവിടെ പ്രകോപനമുണ്ടാക്കിയത്. ഒരാണ്‍ പെന്‍ഗ്വിന്‍ പെണ്‍ പെന്‍ഗ്വിനെ ബലാത്സം ചെയ്യേണ്ടതില്ലല്ലോ. വസ്ത്രം കണ്ടുപിടിച്ചെടുക്കുന്ന പുതിയ ഇടമാണ് നഗ്നതയെന്ന് ഇത് വ്യക്തമാക്കുന്നു. വസ്ത്രം വ്യതിരിക്തതകളുടെ തുടക്കമാണ്. വസ്ര്തത്തിലൂടെയാണ് ഇന്ന് ആളുകള്‍ തമ്മില്‍ തിരിച്ചറിയുന്നത്. ശരീരം ഐഡന്റിറ്റിയല്ല, വസ്ത്രം ഐഡന്റിറ്റിയാണ്.
മനുഷ്യശരീരത്തില്‍ ഉള്ള നഗ്നത; ശരീരത്തിനു പുറത്ത് മറ്റൊരു മേഖലയായി വളരുകയാണ്. അത് യുക്തിയുടെയും വസ്ര്തത്തിന്റെയും വെളിയിലുള്ള ഇടമാണ്. മനുഷ്യാസ്തിത്വത്തിന്റെ സങ്കീര്‍ണമായ ഒരേടാണ് നഗ്നത. ശരീരത്തിനുമേല്‍ കയറ്റിവച്ചിരിക്കുന്ന അതീത യാഥാര്‍ത്ഥ്യവുമാണ് നഗ്നത. അത് മാഞ്ഞുപോകുകയും പെട്ടെന്ന് പ്രത്യക്ഷമാകുകയും ചെയ്യുന്നു.
നഗ്നത എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നഗ്നതയ്ക്ക് എപ്പോഴും പുതുമയുണ്ട്. സ്വന്തം നഗ്നതയെന്നപോലെ അന്യരുടെ നഗ്നതയും പുതുമയാണ്. നഗ്‌നശരീരം എന്നത് ഓരോ വ്യക്തിയുടെയും ഭാവനയുമാണ്. നഗ്നതയെ ഭാവന ചെയ്തുകൊണ്ടാണ് മനുഷ്യന്‍ വസ്ര്തത്തിലേക്ക് നോക്കുന്നത്. നഗ്നതയ്ക്കും വസ്ര്തത്തിനും ഇടയിലുള്ള ശരീരമാണ് നഷ്ടപ്പെടുന്നത്.
നഗ്നത ഒരു സാംസ്‌കാരിക ചിഹ്നമാണെന്ന് റൂത്ത് അഭിപ്രായപ്പെടുന്നുണ്ട്. അത് ലൈംഗികതയുമായി മാത്രമല്ല, ധാര്‍മികവും തത്ത്വചിന്താപരവുമായ ധാരാളം പ്രശ്‌നങ്ങളോട് സംവദിക്കുന്നുണ്ട്. നഗ്നത മനുഷ്യര്‍ക്ക് അവരുടെ സാംസ്‌കാരിക ഭാവന രൂപീകരിക്കാനുള്ള ഒരു ഘടകമാണ്. അവിടെയാണ് ഒരുവന്‍ സാംസ്‌കാരിക ജീവിയാകുന്നത്.
ശരീരം സുന്ദരമല്ല എന്ന ചിന്തയും വസ്ത്രം കരുപ്പിടിപ്പിക്കുന്നുണ്ട്. പ്രായമാകുന്തോറും ജരാനരകള്‍ വീഴുക സാധാരണമാണ്. എന്നാല്‍ വസ്ത്രം ജനാനരകളില്‍ നിന്ന് രക്ഷിക്കുന്നു. എല്ലാത്തരം ലൈംഗിക പരാജയങ്ങളില്‍ നിന്നും ബലഹീനതകളില്‍ നിന്നും രക്ഷിക്കാന്‍ വസ്ത്രം മാത്രമേയുള്ളൂ. വസ്ര്തത്തിന് ശരീരത്തിന്റെ മാലിന്യത്തെയും മറയ്ക്കാനാവും. നഗ്നതയ്ക്ക് വയസ്സാവും. നഗ്‌നത ഒരു പരാജയമാണെങ്കില്‍, വസ്ത്രം വിജയമാണ്.
ആധുനിക മനുഷ്യന് നഗ്നത ഭയാനകമായ ഒരവസ്ഥയാണ്. പരിഷ്‌കൃതി അവനെ പ്രകൃതിയില്‍ നിന്ന് എന്നപോലെ നഗ്നതയില്‍ നിന്നും അകറ്റിയിരിക്കുന്നു. ഒരാള്‍ ഉള്ളില്‍ എന്താണോ അക്കാര്യം ഒരിടത്തും വെളിവാക്കപ്പെടുന്നില്ല. മനുഷ്യര്‍ക്ക് സ്വഭാവം ഇല്ലാതായതുപോലെ, പുറമെ നോക്കിയാല്‍ ഒന്നുംതന്നെ വ്യക്തമാവുകയില്ല. ഒരാളും മറ്റൊരാളുടെ മുമ്പില്‍ മാനസികമായി അനാവരണം ചെയ്യപ്പെടുന്നില്ല. പലപ്പോഴും നമ്മള്‍ കാണുന്നത് വേഷവും തൊഴിലും പദവിയുമൊക്കെയാണ്. ഉള്ളിലെ നഗ്നത സദാചാര വിരുദ്ധമായി കരുതപ്പെടുന്നു. തുറന്നുപറച്ചില്‍ പോലും സ്വീകാര്യമാവുകയില്ല. നിശബ്ദത പാലിക്കുന്നതോ ഒഴിഞ്ഞുപോകുന്നതോ ആണ് മികവായി കാണുന്നത്. വ്യത്യസ്തമായ വാദങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ പ്രാമുഖ്യമില്ല. അനുരഞ്ജനവും കീഴടങ്ങലുമാണ് സമൂഹം വ്യക്തിയോടെ ആവശ്യപ്പെടുന്നത്. അതുകൊണ്ട് പ്രകൃതിയില്‍ നിന്ന് അകന്നുപോകാനേ നിവൃത്തിയുള്ളൂ. പ്രകൃതിയിലേക്ക് പോയാല്‍ ആധുനിക മനുഷ്യന്റെ സകല കൃത്രിമ താളവ്യവസ്ഥയും തകരും.
പ്രകൃതി വലിയ സാംസ്‌കാരിക ആശയമാണെന്ന് പ്രസിദ്ധ എഴുത്തുകാരനായ റേമണ്ട് വില്യംസ് (ടെസബമഭഢ കധഫഫധടബല) പറഞ്ഞു. നഗ്നത ഒരു പ്രകൃതിയാണ്. കാരണം അത് ഏകതയാണ്. നഗ്നത എല്ലായിടത്തും ഒന്നുപോലെയാണ്. അത് ഒരു അനാവൃതമാക്കലാണ്. പ്രകൃതിയുടെ നിരപേക്ഷതയെ ഉള്‍ക്കൊള്ളുക എന്നതുതന്നെയാണ് നഗ്‌നമായിരിക്കുന്നതിലും ഉള്ളത്. നഗ്നത ഒന്നിനെയും ഉപാധിയായി പരിഗണിക്കുന്നില്ല.
സത്യത്തെപ്പറ്റി, യാഥാര്‍ത്ഥ്യത്തെപ്പറ്റി, ഐഡന്റിറ്റിയെപ്പറ്റി, ആധികാരികതയെപ്പറ്റിയെല്ലാമുള്ള ധാരണകള്‍ വളരെ മാറിയിട്ടുണ്ട്. അപ്പോഴും നഗ്നമായ സത്യം എന്ന ഒരാശയത്തിനു പ്രസക്തിയുണ്ടെന്നാണ് റൂത്ത് കരുതുന്നത്. നഗ്നതയെപ്പറ്റിതന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം എന്നത് ആര്‍ക്കും തീര്‍പ്പു കല്പിക്കാനാവില്ല. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം ഉണ്ടായേ പറ്റൂ. അത് എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. അപ്പോഴും അതിനൊരു നഗ്നതയുണ്ടായേ തീരൂ. കാരണം യാഥാര്‍ത്ഥ്യം നഗ്നമാണ്, ഏത് രൂപത്തിലായാലും. നഗ്നതയും ഒരു അതീത നഗ്നതയെ തേടുന്നുണ്ട്.
നഗ്നമായ ഒരു മനുഷ്യരൂപത്തിന്റെ ചിത്രം കാണുന്ന നാം നമ്മുടെതന്നെ നഗ്നതയിലെത്തിച്ചേരും. നമ്മള്‍ ചിത്രങ്ങളാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ജയിംസ് എല്‍കിന്‍സ് (ഏടബണല ഋഫപധഭല) പറയുന്നു. വെറുതെ ചിത്രത്തില്‍ ഉള്‍പ്പെടുകയല്ല ലക്ഷ്യം. ഒരു ചിത്രത്തെ നോക്കുമ്പോള്‍ നമ്മെത്തന്നെ കാണുന്നു. ചിത്രത്തിലെ രൂപത്തെപ്പോലെ തന്നെ കാണാനുള്ള ആഗ്രഹം. നഗ്നത അതു മാത്രമാണ്; അതിന്റെ മാത്രം നഗ്നത.