മ്യാൻമറിൽ റോഹിങ്ക്യൻ വംശജർ
നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങ
ളും, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേ
യ്ക്കുള്ള അവരുടെ പലായനങ്ങളും ലോക
ത്താകമാനം ഇന്ന് ചർച്ചാവിഷയമായി
രിക്കയാണല്ലോ? ഐക്യരാ ഷ്ട്രസഭ
യുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ
സയ്ദ് ബിൻ റാഡ് അൽ
ഹുസൈൻ രാജകുമാരൻ മ്യാൻമറിൽ
നടക്കുന്നത് വംശഹത്യ തന്നെയാണ്
എന്ന് വിലയിരുത്തിയിട്ടുണ്ട്. തുർക്കി,
മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഈ വിഷയത്തിൽ
ഒരു അന്താരാഷ്ട്ര ഇടപെടൽ
ആവശ്യപ്പെട്ടുകഴിഞ്ഞു. പത്രങ്ങളിലും
ദൃശ്യമാധ്യമങ്ങളിലും റോഹിങ്ക്യൻ ദുരിത
ങ്ങൾ ഒരു നിത്യസാന്നിദ്ധ്യമാവുകയും
സാമൂഹ്യമാധ്യമങ്ങളിൽ ഈ ഇരക
ൾക്കു വേണ്ടിയുള്ള ഐക്യദാർഢ്യവും
പ്രാർത്ഥനയും ഏതാണ്ടൊരു വർഗീയ
മാനം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
മനസ്സാക്ഷിയും യുക്തിബോധവു
മുള്ള മനുഷ്യരെന്ന നിലയിൽ സഹജീവികളുടെ യാതനകൾക്കു മുമ്പിൽ നമു
ക്കാർക്കും നിസ്സംഗരാകാൻ സാദ്ധ്യമല്ല.
എങ്കിൽക്കൂടി, ഇന്ന് ലോകത്തിന്റെ
ഉറക്കം കെടുത്തുന്ന കലാപങ്ങളും
വിലാപങ്ങളും എന്തുകൊണ്ട്, എപ്ര
കാരം സംഭവിക്കുന്നു എന്ന പരിശോധന
കൂടി അതോടൊപ്പം നടക്കേണ്ടതു
ണ്ട്. റോഹിങ്ക്യ വംശജരുടെ സമകാലിക
പ്രതിസന്ധികൾ സംബന്ധിച്ച്, അത്തരമൊരു
പരിശോധനയാണ് ഈ ലേഖനംകൊണ്ട്
ഉദ്ദേശിക്കുന്നത്.
ബംഗ്ലാദേശിലെ തുറമുഖ നഗരമായ
കോക്‌സസ് ബസാറിൽ നിന്നും 171
കിലോമീറ്റർ തെക്കുള്ള സിത്‌വേ എന്ന
മറ്റൊരു തുറമുഖ നഗരമാണ് മ്യാൻമ
റിലെ രാഖേൻ സംസ്ഥാനത്തിന്റെ തല
സ്ഥാനം. പാലിയിലെ ‘രാക്ഖപുര’
യാണ് രാഖേൻ ആയും, പിന്നീട് പോർച്ചുഗീസുകാർ
ഉപയോഗിച്ചുവന്ന ‘അരക്കാ
ൻ’ ആയും രൂപാന്തരപ്പെട്ടത്. 1826-ൽ
ബ്രിട്ടീഷുകാർ കീഴടക്കും മുമ്പ് ഈ
പ്രദേശം ധാനാവതി, വൈത്താലി,
ലേമ്രോ, മ്രൗക്ക് യൂ എന്നീനാല് പ്രമുഖ
രാജവംശങ്ങളുടെ അധീനതയിലായിരു
ന്നു. 1784 വരെ ഈ മണ്ണ് വാണ 227 രാജാ
ക്കന്മാരുടെ വിവരങ്ങൾ ബർമീസ് ഏടുകളിൽ
കാണാവുന്നതാണ്. എ.ഡി. 327
മുതൽ 818 വരെ വാണ വൈത്താലി
രാജവംശം ബൗദ്ധർ ആയിരുന്നു എന്ന്
729-ലെ ആനന്ദചന്ദ്രന്റെ ശാസനം
സാക്ഷ്യപ്പെടുത്തുന്നു. അതായത്, രാഖേനിലെ
ബൗദ്ധ മേധാ വി ത്വത്തിന്
അക്കാലം മുതൽക്കുള്ള തെളിവുണ്ട്.
1206-ൽ ലക്ഷ്മണസേനനെ പരാജ
യപ്പെടുത്തിയ ബഖ്ത്യാർ ഖിൽജിയാണ്
ബംഗാളിൽ മുസ്ലിം അധിനിവേശത്തിന്
തുടക്കമിട്ടത്. പിന്നീട് പലപ്പോഴായി
സുൽത്താന്മാരും മുഗളരും ബംഗാളി
നോട് തൊട്ടു കിടക്കുന്ന രാഖേനിൽ കട
ന്നാക്രമണങ്ങൾ നടത്തി. 1430 മുതൽ
1784 വരെയുള്ള മ്രൗക്ക് യൂ വംശവാഴ്ച
യിലും, 1826 മുതലുള്ള ബ്രിട്ടീഷ് വാഴ്ച
യിലുമാണ് വ്യാപകമായ ബംഗാളി കുടി
യേറ്റങ്ങൾക്ക് രാഖേൻ സാക്ഷ്യം വഹി
ക്കുന്നത്. 1937-ൽ കൊളോണിയൽ ബർ
മയ്ക്ക് പരിമിതമായ സ്വയംഭരണം നൽകപ്പെട്ടതോടെ,
അവിടത്തെ മുസ്ലിങ്ങളുടെ
സ്വത്വബോധത്തിന് കൂടുതൽ തികവ്
കൈവന്നു.
പ്രശ്‌നങ്ങളുടെ തുടക്കം
1942-ൽ ജാപ്പനീസ് സേന മ്യാൻമർ
ആക്രമിച്ചപ്പോൾ, രാഖേനിലെ ബൗദ്ധർ
അതിനെ ബ്രിട്ടീഷ് വാഴ്ചയിൽ നിന്നുള്ള
മോചനമായി കരുതി. ഇക്കാര്യം മനസ്സി
ലാക്കിയ ബ്രിട്ടീഷ് നേതൃത്വം ജാപ്പനീസ്
സേനയെ പ്രതിരോധിക്കാനായി റോഹി
ങ്ക്യരെ ആയുധമണിയിച്ചു. എന്നാൽ,
ശക്തമായ കടന്നാക്രമണങ്ങൾക്കു പകരം,
അവരോട് ആഭിമുഖ്യം പുലർത്തിയ
തദ്ദേശീയരുടെ നേർക്കാണ് ഈ ആയുധ
ങ്ങൾ പ്രയോഗിക്കപ്പെട്ടത്. കലാപം
തടയാനെത്തിയ ഡെപ്യൂട്ടി കമ്മീഷണർ
യൂ ഊ ക്യാ ഖൈങ് ഉൾപ്പെടെ ആയിരക്ക
ണക്കിന് തദ്ദേശീയർ കൊല്ലപ്പെട്ടു.
റോഹിങ്ക്യ വംശജരുടെ തലക്കുറി മാറ്റി
യെഴുതിയത് ഈ കടുംകൈ തന്നെയാണെന്ന്
പറയാതെ വയ്യ.
സ്വാഭാവികമായുണ്ടായ തിരിച്ചടി
യിൽ ഏതാണ്ട് അത്രത്തോളമോ, അതി
ലുമധികമോ റോഹിങ്ക്യരും കൊല്ലപ്പെട്ടു.
1945-ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതോടെ
ഇന്ത്യയും ബർമയും
അടക്കമുള്ള കോളനികളെ എത്രയും
വേഗം കയ്യൊഴിയാൻ ബ്രിട്ടൻ തീരുമാനി
ച്ചു. വിദ്വേഷം നുരയുന്ന പുതിയ സാഹ
ചര്യത്തിൽ, വിഭജിക്കപ്പെടാനിരിക്കുന്ന
ഇന്ത്യയുടെ മുസ്ലിം പങ്കിലാണ് രാഖേനിലെ
മുസ്ലിം നേതൃത്വം പ്രതീക്ഷ പുലർ
ത്തിയത്. എന്നാൽ കിഴക്കൻ പാകി
സ്ഥാനിലേക്ക് കുടിയേറുന്നതിനു പകരം,
വടക്കൻ രാഖേനിലെ രണ്ടു നഗര
ങ്ങൾ ഉൾപ്പെടെയുള്ള ഭൂപ്രദേശം ഏറ്റെ
ടുക്കാനുള്ള നിർദേശംാണ് എൻഎഎംഎൽ
(നോർത്ത് അരക്കാൻ മുസ്ലിം ലീഗ്)
മുഹമ്മദലി ജിന്നയുടെ മുമ്പാകെ സമർ
പ്പിച്ചത്.
എന്നാൽ, തുടക്കം മുതൽതന്നെ
ഇന്ത്യയ്ക്കു പുറമെ മറ്റൊരു രാജ്യവുമായും
ഉരസലുണ്ടാക്കാൻ ബുദ്ധി മാനായ
ജിന്നാ സാഹിബ് തയ്യാ റാ യി ല്ല.
അതോടെ, ഈ പ്രദേശം പാകിസ്ഥാന്
വിട്ടു കൊ ടുക്കാ നുള്ള അഭ്യ ർത്ഥന
അവർ ബർമീസ് നേതൃത്വത്തോട് ഉന്ന
യിച്ചു. അതും തള്ളപ്പെട്ടു. സത്യത്തിൽ,
രാഷ്ട്രനേതൃത്വവുമായി ഒരു നല്ല ബന്ധം
സൃഷ്ടിക്കുന്നതിനും, തദ്വാരാ തദ്ദേശീയരുമായുള്ള
പ്രശ്‌നങ്ങൾക്ക് പരിഹാരം
കാണുന്നതിനും അവർക്ക് അപ്പോഴും
അവസരം ഉണ്ടായിരുന്നു. എന്നാൽ,
അതെല്ലാം കളഞ്ഞു കുളിച്ചുകൊണ്ട്
മുജാഹിദുകൾ രംഗപ്രവേശം ചെയ്യുകയും,
തദ്ദേശീയരെ പുറത്താക്കി, രാഖേനിൽ
തങ്ങളുടെ വാഴ്ചസ്ഥാപിക്കുകയും
ചെയ്തു.
1948 ജനുവരി 4-ന് പൂർണ സ്വാത
ന്ത്ര്യം ലഭിച്ച ബർമയ്ക്ക് കിഴക്ക് ചൈനീസ്
പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് ഗറില്ലകളെയും
പടിഞ്ഞാറ് പാകിസ്ഥാൻ അനുകൂലി
കളായ റോഹിങ്ക്യൻ മുജാഹിദുകളെയും
ഒന്നിച്ച് നേരിടേണ്ടിവന്നു. ശൈശവാവ
സ്ഥയിലുള്ള ഒരു രാഷ്ട്രത്തിന്റെ ഇത്തരമൊരു
പ്രതിസന്ധി മിർ കാസിമിന്റെ
നേതൃത്വത്തിലുള്ള മുജാഹി ദുകൾ
നന്നായി മുതലെടുക്കുകയും, അതിർ
ത്തിക്കപ്പുറത്തുനിന്നും പതിനായിരക്ക
ണക്കിന് റോഹിങ്ക്യൻ മുസ്ലിങ്ങളെ
രാഖേനിൽ കൊണ്ടുവന്ന് കുടിയിരുത്തുകയും
ചെയ്തു. ഈ സാഹചര്യത്തിൽ
ബർമീസ് ഭരണകൂടത്തിന് അവിടെ സാ
യുധ നിയമം പ്രഖ്യാപിക്കേണ്ടിവന്നു.
പോരാട്ടത്തിന്റെ
ഏഴ് പതിറ്റാണ്ടുകൾ
ഒരു വശത്ത് ബർമീസ് സേനയോട്
ഏറ്റുമുട്ടുമ്പോഴും, മറുവശത്ത് രാഖേ
നിൽ നടക്കുന്ന ‘മുസ്ലിം വേട്ട’ പാകി
സ്ഥാനെ ബോദ്ധ്യപ്പെടുത്തുന്നതിൽ
മുജാഹിദുകൾ ബദ്ധശ്രദ്ധരായിരുന്നു.
1950-ൽ ഇതു സംബന്ധിച്ച് ബർമയെ
താക്കീത് ചെയ്തു. പാകിസ്ഥാനുതന്നെ
1954-ൽ മിർ കാസിമിനെ അറസ്റ്റു ചെയ്യേ
ണ്ടിവന്നു. തുടർന്ന്, 1961 ജൂലൈ വരെ
ഏതാണ്ട് ആയിരത്തോളം മുജാഹിദു
കൾ കീഴടങ്ങുകയും ഏതാനും ചിലർ
കിഴക്കൻ പാകിസ്ഥാനിലേക്ക് പലാ
യനം ചെയ്യുകയുമുണ്ടായി.
1961 നവംബറിൽ 150-ൽ പരം പേരെ
സംഘടിപ്പിച്ചുകൊണ്ട് ഒരു തീവ്രവാദ
ഗ്രൂപ്പുണ്ടാക്കിയ സഫർ കവൽ, അബ്ദുല്ല
ത്തീഫ് എന്നിവർ ബംഗ്ലാദേശ് വിമോച
നത്തിനു ശേഷം കൂടുതൽ പ്രചോദിതരായി.
1972 ജൂലൈ 15-ന് അവർ റോഹിങ്ക്യ
ലിബറേഷൻ പാർട്ടി (ആർഎൽപി) രൂപീ
കരിച്ചു. അബ്ദല്ലത്തീഫ് ആയിരുന്നു ‘യു
ദ്ധമന്ത്രി’. ബംഗ്ലാദേശിൽ നിന്നും കട
ത്തിയ ആയുധങ്ങളുമായി അവർ സജീ
വമായി. രണ്ടു വർഷങ്ങൾക്കകം അംഗബലം
200-ൽ നിന്നു 500-ലേക്ക് ഉയർ
ന്നു . 1974 ജൂലൈ യിൽ കട ുത്ത
സൈനിക നടപടികളെ തുടർന്ന് ഇവരിൽ
പലരും ബംഗ്ലാദേശിലേക്കു മുങ്ങി.
എന്നാൽ, ശേഷിച്ചവരെ ചേർത്ത് മുഹ
മ്മദ് ജാഫർ ഹബീബ് അക്കൊല്ലം
തന്നെ റോഹിങ്ക്യ പാട്രിയോട്ടിക് ഫ്രണ്ട്
(ആർപിഎഫ്) സ്ഥാപിച്ചു.
ഇങ്ങനെ പലപ്പോഴായി പുതിയ
തീവ്രവാദ സംഘങ്ങൾ രൂപീകരിക്കപ്പെ
ടുകയും അവ സേനയുമായി നിരന്തരം
സംഘട്ടനങ്ങളിൽ ഏർപ്പെടുകയും ചെ
യ്തുപോന്നു. മുജാഹിദുകൾ (1947-61),
റോഹിങ്ക്യ ലിബ റേ ഷൻ പാർട്ട ി
(1972-74), റോഹിങ്ക്യ പാട്രിയോട്ടിക്
ഫ്രണ്ട് (1974-82), റോഹിങ്ക്യ സോളിഡാരിറ്റി
ഓർ ഗ നൈ സേ ഷൻ – േെു
(1982-98), അരക്കാൻ റോഹിങ്ക്യ ഇസ്ലാമിക്
ഫ്രണ്ട് – അഐഎ (1986-98), റോഹിങ്ക്യ
നാഷണൽ ആർമി – അ്രെ (1998-2001),
അരക്കാൻ റോഹിങ്ക്യ സാൽവേഷൻ
ആർമി – അേെഅ (2016 മുതൽ) തുടങ്ങിയ
സംഘടനകൾ സർക്കാർ സേനയുമായി
നടത്തിയ 70 വർഷത്തെ നിരന്തര യുദ്ധ
ങ്ങളുടെയും അവ സൃഷ്ടിച്ച ദുരിതങ്ങളുടെയും
നേർസാക്ഷ്യമാണ് രാഖേൻ
എന്ന ബർമീസ് സ്ഥാപനത്തിന് പറയു
വാനുള്ളത്.
ഇങ്ങനെ ഒരു ഭാഗത്ത് റോഹിങ്ക്യരുമായും
മറുഭാഗത്ത് കമ്മ്യൂണിസ്റ്റുകളു മായും നിരന്തര മായി പോരാ ടിയ സൈന്യം സ്വാഭാവികമായും അമിത
മായ പ്രസക്തി കൈവരിക്കുകയും ജനാധിപത്യത്തെ
നിലംപരിശാക്കിക്കൊണ്ട്
1962-ൽ ബർമയെ ഒരു മിലിറ്ററി സ്റ്റേറ്റ്
ആക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ നേ
തൃത്വത്തിന് ഏതൊരു വിഷയത്തിലും
ഇടപെടാനോ പരിഹാരം നിർദേശിക്കാ
നോ വയ്യാത്ത സാഹചര്യം സൃഷ്ടിച്ചു.
ുാത്ര മല്ല, തനതായ ഭാഷയും സംസ്‌കാരവുമുള്ള
ഒരു ഒറ്റപ്പെട്ട രാഷ്ട്രത്തിനകത്ത്
ഫലപ്രദമായ വൈദേശിക സമ്മർദങ്ങ
ളും ചെലുത്തപ്പെട്ടില്ല. തത്ഫലമായി,
സേന സേനയ്ക്ക് തോന്നുംപടിയും വിമതർ
വിമതർക്ക് തോന്നുംപടിയും പ്രവർത്ത
നങ്ങൾ തുടർന്നു.
എന്നാൽ, ഇതിനർത്ഥം ബാഹ്യമായുള്ള
യാതൊരു സമ്പർക്കവും ഉണ്ടായില്ല
എന്നല്ല. കമ്മ്യൂണിസ്റ്റ് ഗറില്ലകൾക്ക് ചൈനീസ് സർക്കാരിൽ നിന്നുണ്ടായ
പിന്തുണ പോലെ, ഏഷ്യയിലെ വിവിധ മുസ്ലിം തീവ്രവാദ സംഘടനകളുടെ
പിന്തുണ റോഹിങ്ക്യൻ വിമതർക്കും ലഭി
ച്ചിട്ടുണ്ട്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും
ജമാ അത്തെ ഇസ്ലാമി ഘടക
ങ്ങൾ, ഇന്ത്യയിലെ ഹിസ്ബുൽ മുജാഹി
ദീൻ, അഫ്ഗാനിസ്ഥാനിലെ ഹിസ്‌ബെ
ഇസ്ലാമി, മലേഷ്യയിലെ അആഎഛ (അങ്ഗാതൻ
ബേലിയ ഇസ്ലാം സാ-മലേഷ്യ),
എഗുഛ (ഇസ്ലാമിക്) യൂത്ത് ഓർഗനൈസേഷൻ
ഓഫ് മലേഷ്യ, ഒപ്പം സർവവ്യാപി
യായ അൽ-ഖ്വയ്ദ എന്നിങ്ങനെ അതി
വിപുലമായ ഒരു ഭീകര ശൃംഖല രാഖേനിലെ
വിമതരെ സഹായിക്കാൻ ഉണ്ടായിരുന്നു.
2002-ൽ സിഎൻഎൻ ടെലിവിഷൻ
കണ്ടെടുത്ത ഒരു വീഡിയോ മ്യാൻമറിൽ നിന്നുള്ള വിമതർ അൽ-ഖ്വയ്ദയുടെ പരിശീലനം നേടുന്നത് കാട്ടുന്നുണ്ട്. ക ൂ ട ാ െത ഹർ ക്ക ത്തു ൽ ജ ിഹാ
ദ്-അൽ-ഇസ്ലാമി, ഹർക്കത്തുൽ അൻ
സാർ തുടങ്ങിയ ചാവേർ സംഘടനക ൾക്ക് മ്യാൻമറിൽ ശാഖകളുള്ളതായി അവകാശവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം ഊഹാപോഹങ്ങളായി
തള്ളിയാലും, 1947 മുതൽ 2017 വരെ സർ
ക്കാർ സേനയുമായി ഏറ്റുമുട്ടാനും ഒട്ടും ചെറുതല്ലാത്ത നാശനഷ്ടങ്ങൾ മറുപ
ക്ഷത്ത് സൃഷ്ടിക്കാനും തക്ക ആയുധ
ങ്ങളും അർത്ഥവും റോഹിങ്ക്യൻ ഗ്രൂപ്പുക
ൾക്ക് എങ്ങനെയുണ്ടായി എന്ന ചോദ്യം
പ്രസക്തമാണ്.
പുതിയ സംഭവ വികാസങ്ങൾ
രാഖേനിൽ ഇപ്പോൾ നടക്കുന്ന
ദാരുണ സംഭവങ്ങൾ അതാ അല്ലായുടെ
നേതൃത്വത്തിൽ 2016-ൽ രൂപീകൃതമായ
അേെഅ പുനരാരംഭിച്ച ആക്രമണങ്ങളാണ്.
2016 ഒക്‌ടോബർ 9-നും നവംബർ 4-നും ഇവർ നടത്തിയ ആക്രമണങ്ങളിലും
നവംബർ 15-ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലുമായി മുപ്പതോളം
ഭടന്മാരാണ് കൊല്ലപ്പെട്ടത്. 2017 ആഗസ്റ്റ്
25-ന് അേെഅ നടത്തിയ മറ്റൊരു കൂട്ടായ
ആക്രമണത്തിൽ 32 ഭടന്മാരും കൊല്ലപ്പെ
ട്ടു. ഈ സംഘടന 52 സംഘടിതാക്രമണ
ങ്ങളും 90 സംഘർഷങ്ങളും സൃഷ്ടിച്ചിട്ടു
ള്ളതായി 02.09.2017-നുള്ള ഒരു പത്രക്കുറിപ്പിൽ
സൈന്യം ആരോപിച്ചിട്ടുണ്ട്.
2017 ആഗസ്റ്റ് 25-നും സെപ്തംബർ
5-നും ഇടയിലായി 77 ഗ്രാമങ്ങളും 8 പാല
ങ്ങളും ഭീകരർ തകർത്തതായി മ്യാൻമർ
ടി.വി. റിപ്പോർട്ടു ചെയ്യുന്നു. 6,845 വീടുക
ൾക്ക് അവർ തീയിട്ടതായും 26,747 പേർ
ഇപ്രകാരം രാഖേനിലെ വിവിധ അഭയാ
ർത്ഥി ക്യാമ്പുകളിൽ കഴിയുന്നതായും
പറയപ്പെടുന്നു. മൗങ്‌ദോയിലെ മ്യോമ
വാർഡിൽ നിന്നുള്ള 348 ഹിന്ദുക്കളും
വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള പതിനായിരത്തിൽപരം
തദ്ദേശീയ ഗോത്രവർഗ
ക്കാരും ഇവരിലുണ്ടത്രെ. ചുരുക്കത്തിൽ,
സംഘർഷങ്ങൾ ഏകപക്ഷീയമല്ലെന്നും
റോഹിങ്ക്യ മുസ്ലിങ്ങളിൽ മാത്രമായി അവ യുടെ ദുരിതഫലങ്ങൾ ഒതുങ്ങുന്നി
ല്ലെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കു
ന്നു.
മ്യാൻമർ സേനയും വിവിധ റോഹി
ങ്ക്യൻ തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള ഏഴ് പതിറ്റാണ്ടുകാലത്തെ നിരന്തര
യുദ്ധത്തിൽ ഏറ്റവും തീവ്രമായ നഷ്ട ങ്ങളും യാതനകളും സഹിക്കേണ്ടിവ
ന്നത് റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് തന്നെ
യാണ്. 1942-ലെ തദ്ദേശീയരുടെ നേർ
ക്കുള്ള ആക്രമണം, 1946-ലെ വിഘടന വാദം, 1947-49 കാലത്തെ മുജാഹിദ് വാഴ്ചയും ബംഗാളി കുടിയേറ്റവും
എന്നിവയാണ് സമകാലിക പ്രശ്‌നങ്ങളി
ലേക്ക് നയിച്ച പ്രമുഖ റോഹിങ്ക്യൻ പിഴ വുകൾ. ഇവതന്നെയാണ് 1982-ലെ
പൗരത്വ നിയമത്തിൽ അവർക്കെതിരാ യുള്ള കടുത്ത നില പാ ടെ ടുക്കാൻ
സൈനിക ഭരണകൂടത്തെ പ്രേരിപ്പിച്ച
തും.
അവിശ്വാസത്തിന്റെ പ്രശ്‌നം;
ആശങ്കയുടെയും
എന്നാൽ, തദ്ദേശീയ ബൗദ്ധ ജനതയുമായി
അവർക്കുള്ള വംശീയ പ്രശ്‌നങ്ങ
ൾക്ക് തികച്ചും വ്യത്യസ്തങ്ങളായ കാരണ
ങ്ങളുമുണ്ട്. പുതിയ സെൻസസ് കണ ക്കുകൾ പ്രകാരം രാജ്യത്ത് മൊത്തം
87.9% ബൗദ്ധർ, 6.2% ക്രിസ്ത്യാനികൾ,
4.3% മുസ്ലിങ്ങൾ, 0.8% ഗോത്രവർഗക്കാ
ർ, 0.5% ഹിന്ദുക്കൾ, 0.3% മറ്റുള്ളവർ
എന്ന അനുപാതമാണുള്ളത്. എന്നാൽ,
രാഖേൻ സംസ്ഥാനത്തെ അനുപാതം
52.2% ബൗദ്ധർ, 42.7% മുസ്ലിങ്ങൾ, 1.8%
ക്രിസ്ത്യാനികൾ, 0.5% ഹിന്ദുക്കൾ, 2.8%
മറ്റുള്ളവർ എന്നതാണ്. വിവിധ പഠന
ങ്ങൾ സൂചിപ്പിക്കുന്നത്, മ്യാൻമറിലെ 135
വംശീയ വിഭാഗങ്ങളിൽ വച്ച് ഏറ്റവും
വളർച്ചയുള്ളതും യുവത്വമുള്ളതുമായ
വിഭാഗം റോഹിങ്ക്യൻ ആണെന്നാണ്.
അക്കാരണം കൊണ്ടുതന്നെ 2013 മെയ്
15-ന് രാഖേനിൽ ‘രണ്ടു മക്കൾ നയം’
നടപ്പാക്കപ്പെടുകയും, ഇതിനെ മുസ്ലിം
ലോകം കഠിനമായി അപലപിക്കുകയും
ചെയ്യുകയുണ്ടായി.
രാഖേനിലെ ബൗദ്ധർ രോഹിങ്ക്യ
രുടെ വംശപ്പെരുപ്പം നിമിത്തം സമീപഭാവിയിൽ
തങ്ങൾ ന്യൂനപക്ഷമായേക്കുമെന്നും,
അപരിഷ്‌കൃതരായ ഈ ഭൂരിപ
ക്ഷത്താൽ തുടച്ചുനീക്കപ്പെടുമെന്നും
ഭയപ്പെടുന്നു. ഒരുകാലത്ത് ബുദ്ധമതം
ശക്തമായിരുന്ന ഗാന്ധാരത്തിലും വംഗദേശത്തും
ഇന്ന് എത്തരമൊരു സ്ഥിതി
വിശേഷമാണുള്ളത് എനന്ന് അവർക്ക്
ബോദ്ധ്യമുണ്ട്. രാഖേനിലെ ബൗദ്ധർ
മാത്രമല്ല, ലോകത്തെ ചിന്താശേഷി
യുള്ള ഏതൊരു ജനതയും ഒരു ഇസ്ലാമിക
ഭൂരിപക്ഷത്തിനുള്ള സാദ്ധ്യതയെ
ഭയപ്പെടുകതന്നെ ചെയ്യും. ഈജിപ്ത ്,
ബാബിലോൺ, പേർഷ്യ, സിന്ധ്, സിറി
യ, അബിസീനിയ, സുമാത്ര എന്നി
ങ്ങനെ സമ്പന്നമായ സ്വന്തം സംസ്‌കാര
ങ്ങളുള്ള നാടുകൾ ഇന്ന് തനിമ നഷ്ടപ്പെ
ട്ട്, ഒരു അന്യസംസ്‌കാരത്തിന്റെ പകർപ്പുകൾ
മാത്രമായ ചരിത്രം ഒട്ടും അവഗണി
ക്കപ്പെടേണ്ട ഒന്നല്ല.
ഇന്ന് ലോകത്ത് ബുദ്ധമതത്തിന്
മേൽക്കയ്യുള്ളത് മ്യാൻമർ, ശ്രീലങ്ക,
തായ്‌ലാന്റ് തുടങ്ങിയ ചുരുക്കം രാഷ്ട്രങ്ങ
ളിലാണ്. ഇവയാകട്ടെ, അന്താരാഷ്ട്ര
വിഷയങ്ങളിൽ ഇടപെടാതെ ഒതുങ്ങി
ക്കഴിയുന്നവയുമാണ്. ആഗോളവ്യാപി
യായ പൊളിറ്റിക്കൽ ഇസ്ലാമിനെ പ്രതി
രോധിക്കാനുള്ള കരുത്ത് ഇവയ്ക്കില്ല.
റോഹിങ്ക്യൻ വിഷയത്തിൽ ഇപ്പോൾ
സംജാ ത മാ കുന്ന ധ്രുവീ ക ര ണം,
വൈകാതെ ദക്ഷിണ പൂർവേഷ്യയെ
മറ്റൊരു പശ്ചിമേഷ്യയുണ്ടാക്കാനും
ചൈന ആ മേഖലയിൽ മൊത്തം പിടിമുറുക്കാനുമുള്ള
ഒരു സാദ്ധ്യത സൃഷ്ടി
ക്കാനേ സഹായിക്കുകയുള്ളൂ. ഇപ്പോൾ
തന്നെ മലേഷ്യ കൂടുതൽ ഇസ്ലാമികമാവുകയും,
ഇന്തോനേഷ്യൻ മതജീവികൾ
ബാലിദ്വീപിന്റെ തനിമയിൽ രോഷാകുലരാവുകയും
തായ്‌ലാന്റിന്റെ തെക്കുഭാഗത്തും
ഫിലിപ്പീൻസിന്റെ തെക്കൻ
ദ്വീപിലും ഇസ്ലാമിക വിഘടന ഗ്രൂപ്പുകൾ
സംഘർഷങ്ങളുമായി മുന്നേറുകയും
ചെയ്യുന്ന സാഹചര്യത്തിൽ അത്തരമൊരു
സാദ്ധ്യതയെ തള്ളിപ്പറയാൻ സാദ്ധ്യമല്ല.
ഏതായാലും, രാഖേനിലെ ഇപ്പോഴത്തെ
സ്ഥിതിഗതികൾ ഒട്ടും ആശാവഹമല്ല.
അവിടത്തെ ശുദ്ധജലലഭ്യത ആവശ്യമായതിന്റെ
40% മാത്രമാണ്. പോഷകാഹാരക്കുറവാകട്ടെ,
87% എന്ന ഭയാനകമായ
നിലയിൽ എത്തപ്പെട്ടിരിക്കുന്നു.
രാജ്യത്ത് ഏറ്റവും ദ ാരി ്രദ ്യ മുള്ള
മേഖലയും അതാണ്. ലഭ്യമായ കണക്ക
നുസരിച്ച്, സായുധരായ 2,500 വിമതർ
ഇപ്പോഴും പോരാട്ടത്തിലാണ്. ഇങ്ങനെ
അത്യന്തം വഷളായ സാഹചര്യത്തിലാണ്,
പലായനം ചെയ്ത മൂന്നു ലക്ഷ
ത്തോളം പേരെ തിരികെ പുനരധിവസി
പ്പിക്കാനുള്ള സമ്മർദം ശക്തമാകുന്നത്.
തങ്ങൾ ന്യൂനപക്ഷമായിട്ടുള്ള ഒരു
ബഹുസ്വര സംവിധാനത്തിൽ, സ്വന്തം
പ്രമാണങ്ങളുടെ പ്രായോഗികമായ പരി
മിതികളെ കുറിച്ച് ബോദ്ധ്യമില്ലാത്ത ഒരു
ജനതയില അനർത്ഥങ്ങൾ സ്വാഭാവികമാണ്.
റോഹിങ്ക്യരെ മതവികാരം സ്വാധീ
നിച്ചിരുന്നില്ലെങ്കിൽ, ഒരു വംശം മാത്രമെന്ന
നില യി ൽ, അവർക്ക് ഇത്ര
ത്തോളം യാതനകൾ സഹിക്കേണ്ടിവരുമായിരുന്നില്ല.
മ്യാൻമറിലെ 6.2% ക്രിസ്ത്യാനികളും
0.8% ഗോത്രവർഗക്കാരും പറയ
ത്തക്ക പ്രശ്‌നങ്ങളൊന്നും കൂടാതെ
ഇപ്പോഴും ജീവിക്കുന്നുണ്ട്. ഇനിയൊരു
പക്ഷേ, മ്യാൻമർ ഭരണകൂടം റോഹി
ങ്ക്യൻ അഭയാർത്ഥികളെ തിരിച്ചുവിളിക്കുകയും
അൻഷി വിരാഥു അടക്കമുള്ള
ബൗദ്ധ തീവ്ര ചിന്താഗതിക്കാർ അവർക്ക്
സംര ക്ഷണം പ്രഖ്യ ാ പി ക്കു കയും
ചെയ്താൽ പോലും, മതമൗലികവാദം
എന്ന സ്വന്തം രോഗത്തിന് മരുന്നില്ലാതെ
അവർക്ക് മ്യാൻമറിൽ സുരക്ഷിതമായി
കഴിയാൻ സാദ്ധ്യമാകില്ല.
രാഖേനിൽ ഇനിയെന്ത്?
വ്യക്തി മനസ്സും വ്യക്തിപര മായ
സ്മരണകളും എന്നതുപോലെ, സമൂഹമനസ്സും
സാമൂഹികമായ സ്മരണകളും
യാഥാർത്ഥ്യംതന്നെയാണ്. 75 വർഷങ്ങ
ൾക്കു മുമ്പ് 20,000-ൽപരം തദ്ദേശീയരെ
കൂട്ടക്കൊല ചെയ്ത ഒരു ജനവിഭാഗത്തെ,
അവർ സമീപഭാവിയിൽ ഭൂരിപക്ഷമാകുമെന്ന
ഉറപ്പോടുകൂടിത്തന്നെ, തങ്ങൾ
ക്കിടയിൽ പൊറുപ്പിക്കാനുള്ള സാഹസ
ത്തിന് രാഖേനിലെ ബൗദ്ധർ മുതിരുമോ
എന്ന ചോദ്യംതന്നെയാണ് റോഹിങ്ക്യൻ
യാതനകളുടെ മറുവശം.
കൈക്കുഞ്ഞുങ്ങളെ തോളിലേന്തി,
ദുർഘടപാതകൾ താണ്ടിയലയുന്ന
തിരസ്‌കൃതരായ സ്ര്തീകളും, അവരുടെ
ചേലത്തുമ്പിൽ പിടിച്ച ് പകച്ചുനിൽ
ക്കുന്ന പിഞ്ചുകുട്ടികളും തീർച്ച യായും
നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ്.
എന്നാൽ, ഈ ശൈശവങ്ങളുടെയും
ബാല്യങ്ങളുടെയും വംശാന്തര അനുപാതങ്ങൾ
തന്നെയാണ് അവരെ തിരികെ
വിളിക്കാൻ നാം മുറവിളി കൂട്ടുന്ന ഒരു
ദേശത്തെ ഭീതിയിലാഴ്ത്തുന്നതെന്ന്
കാണാതെ പോകരുത്. തങ്ങളുടെ മേധാവിത്തം
പുലർത്തപ്പെടാൻ വേണ്ടി യുവതികളുടെ
പേറ്റുനോവ് കൂട്ടുന്ന, പൈത
ങ്ങളുടെ വറ്റുമണികളിൽ കൂടുതൽ അവകാശികളെ
ചേർക്കുന്ന, മണ്ണും ജലവും
വായുവും ദുർലഭമാക്കുന്ന, കിത്താബിന
പ്പുറം മറ്റെന്തിനെയും ഒരിടത്തും അംഗീ
കരിക്കാൻ കൂട്ടാക്കാത്ത, നെറികെട്ട
പൗരോ ഹി ത്യം ത ന്നെ യാണ് ഈ
ദുസ്ഥിതി സൃഷ്ടിച്ചത്.
1946-ൽ മുജാഹിദുകൾ ആവശ്യപ്പെ
ട്ടതുപോലെ, രാഖേനിലെ വടക്കൻ
മേഖല മുറിച്ചെടുത്ത് നൽകുക മാത്രമേ
ഇന്നത്തെ നിലയിൽ ഒരു പോംവഴി നിർ
ദേശിക്കാനുള്ളൂ. പക്ഷേ, ചിന്താശേഷി
യുള്ള എല്ലാവർക്കും ബോദ്ധ്യമുള്ള ഒരു
വസ്തുതയുണ്ട്. മുറിച്ചു നീക്കപ്പെടാൻ ഇ
നിയും ധാരാളം പ്രദേശങ്ങളുണ്ടെന്നും,
അതുകൊണ്ടു മാത്രം പ്രശ്‌നങ്ങൾ അവസാനിക്കാൻ
പോകുന്നില്ലെന്നും.