ഹിന്ദു തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട ഗോവിന്ദ് പൻസാരെയുടെ
വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു മറാഠി പുസ്തകമാണ്
‘ശിവജി കോൻ ഹോതെ’ (ശിവജി ആരായിരുന്നു?)
കെ. ദിലീപ് പരിഭാഷപ്പെടുത്തി പ്രഭാത് ബുക്ക് ഹൗസ് പ്രസി
ദ്ധീകരിച്ച ഈ പുസ്തകത്തെക്കുറിച്ചുള്ള ഒരു വായനാനുഭവം.
ഗാന്ധിജിക്കു പകരം ഗോഡ്സെയെ സ്ഥാപിക്കുന്നതിൽ തുട
ങ്ങി, ഗാന്ധിജിയുടെ നെഞ്ചിലേറ്റ വെടിയുണ്ടകളിലൊന്ന്
അജ്ഞാതകേന്ദ്രത്തിൽ നിന്നാണെന്ന സമീപകാല വെളിപാടുകളിലൂടെ
വളർന്ന്, ഗാന്ധിജിയോ നെഹ്റുവോ യഥാർത്ഥത്തിൽ
അഭിമതൻ എന്ന ‘കേസരി’യിലെ ഗവേഷണ ചാതുര്യത്തിലൂടെ
മലിനരൂപമാർജിച്ച് ഒടുവിൽ ‘ഗാന്ധി സൂത്രശാലിയായ ബനിയ’
യായിരുന്നു എന്ന അമിത് ഷായുടെ വിഷവ്യാപനം വരെയെത്തി
അതിമാനുഷാകാരം പൂണ്ട് വളരുകയാണിന്ന് സംഘപരിവാറിന്റെ
അജണ്ട. ഒരു കച്ചവടത്തർക്കത്തിലാണ് ഗാന്ധി കൊല്ലപ്പെട്ടതെ
ന്നുവരെ നാളെ ഇക്കൂട്ടർ പ്രചരിപ്പിച്ചുകൂടായ്കയില്ല.
ഗാന്ധിജിയെ നിർവ്യക്തീകരിക്കുകയും ചരിത്രത്തിൽ നിന്ന്
പുറന്തള്ളുകയും ചെയ്യുന്നതിലൂടെ സംഘപരിവാർ ആഗ്രഹിക്കു
ന്നത്. ചമ്പാരൻ മുതൽ നിസ്സഹകരണം, സിവിൽ നിയമലംഘനം,
ജാലിയൻവാലാബാഗ്, മലബാർ കലാപം, ഉപ്പുസത്യാഗ്രഹം,
ക്വിറ്റിന്ത്യാസമരം, കയ്യൂർ, തെലുങ്കാനാ, പുന്നപ്ര വയലാർ
എന്നീ സ്വാതന്ത്ര്യ സമരത്തിലെ ദീപസ്തംഭങ്ങളെ തച്ചുകെടുത്തി
ഇത്തിരിപ്പോന്ന ഞെക്കുവിളക്കുകളെ നമുക്കു വച്ചുനീട്ടാനാണ്.
ബാബറി മസ്ജിദ് തകർത്ത ‘കർസേവ’യാണ് ഇന്ന് ചരിത്രധ്വംസനത്തിന്റെ
അന്ധകാരമാനങ്ങളാർജിക്കുന്നത്. ഇന്ത്യ കണ്ട
ഏറ്റവും നിന്ദ്യവും നിർദയവുമായ ഒരു എതിർപ്രയാണം സാദ്ധ്യ
മാക്കാമെന്നാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.
മേൽസൂചിപ്പിച്ച ഒരു ചരിത്രസന്ധിയിലാണ് അനശ്വര രക്തസാ
ക്ഷിയായ ഗോവിന്ദ് പൻസാരെയുടെ കൃതിയായ ‘ശിവജി ആരായിരുന്നു?’
നമുക്കു വായിക്കാനായി ലഭിക്കുന്നത്. മയിലിനെ
ബ്രഹ്മചാരിയാക്കാനും പ്ലാസ്റ്റിക് സർജറിയുടെ പാറ്റന്റ് ഗണപതി
എന്ന ഭാവനാസൃഷ്ടിയിൽ നിക്ഷിപ്തമാക്കാനും പുഷ്പകവിമാനസങ്കല്പത്തിന്
ശാസ്ര്തപിന്നണി ചമയ്ക്കാനുമൊക്കെയുള്ള ശ്രമങ്ങ
ൾക്ക് ഊക്കു കൂട്ടുന്ന കാലത്താണ് കെ. ദിലീപ് പരിഭാഷപ്പെ
ടുത്തി പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ
പ്രസക്തി ശതഗുണീഭവിക്കുന്നത്. സംഘപരിവാർ ബലം പ്രയോഗിച്ച്
തലകീഴാക്കി നിർത്തി രസിക്കുന്ന ചരിത്രത്തെ സമനിലയി
ലാക്കാനുള്ള യത്നമാണ് ഈ കൃതിയിലുടനീളം ഗോവിന്ദ് പൻ
സാരെ നടത്തുന്നത്. ചെറുതും വലുതുമായ സകല മലിന-വിഷമയ-അന്ധകാര
ശക്തികളെയും സംഘപരിവാർ കുടം തുറന്നു
പുറത്തുവിട്ടിരിക്കുന്ന സാഹചര്യത്തിലാണ്, കൃത്രിമമായി
സൃഷ്ടിച്ച് യാഥാർത്ഥ്യമാക്കാൻ നോക്കുന്ന ഒരു ബിംബത്തെ അടു
ത്തുനിന്നു കാണാനും നേരു ചികയാനും അദ്ദേഹം മുതിരുന്നത്.
ഒരു മുസ്ലിം വിരുദ്ധ രാജാവായിരുന്നു ശിവജി എന്ന ആർ
എസ്എസ് നിർമിത ‘പൊതുബോധ’ത്തിനെതിരാണ് ഈ പുസ്ത
കം. വസ്തുതകൾ സൂക്ഷ്പരിശോധനയ്ക്കു വിധേയമാക്കുന്ന പൻസാരെ,
ഇതുവരെ പ്രതിലോമശക്തികൾ നമ്മൈ അറിയിച്ചുകൊണ്ടി
രുന്ന തരക്കാരനായിരുന്നില്ല ശിവജി എന്ന് ബോദ്ധ്യപ്പെടുത്തുന്നു.
മനുഷ്യചിന്തയുടെ ബാല്യ-ശൈശവങ്ങളിൽ ചെയ്ത തെറ്റുകൾക്കും
അക്കാലത്തു ശരിയെന്നു തോന്നിയിരുന്ന, എന്നാൽ ഇന്നു
വൈകല്യമാണെന്നു തിരിച്ചറിയുന്ന കാര്യങ്ങൾക്കും പരിഹാരം
കാണാൻ നോക്കിയാൽ നാം എവിടെ ചെന്നാണ് എത്തുക? ചരി
ത്രത്തിൽ രാജാക്കന്മാർ നടത്തിയ ആക്രമണങ്ങളിൽ മിക്കതും മതപരമായ
ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് സിദ്ധാന്തിക്കുകയും
വർത്തമാന മനുഷ്യന്റെ ധർമം അതിനൊക്കെ ഉചിതമായി പ്രതി
കാരം ചെയ്യാനായി ചേരിതിരിയുകയാണെന്നുമാണ് ആർ
എസ്എസും സമാന വർഗീയ ഫാസിസ്റ്റുകളും ആഹ്വാനം ചെയ്യു
ന്നത്. എന്നാൽ എന്താണ് വസ്തുതകൾ?
ജന്മിത്തം നിലനിന്നിരുന്ന കാലഘട്ടത്തിലെ ഏറെ വിഭിന്നതകൾ
പുലർത്തിയ ഒരു രാജാവായിരുന്നു ശിവജി എന്നാണ്
ഗോവിന്ദ് പൻസാരെ അടിവരയിടുന്നത്. അദ്ദേഹം എഴുതുന്നതി
ങ്ങനെ: ”അക്കാലത്ത് രാജാക്കന്മാരിൽ മിക്കവരും – സ്വദേശിയായാലും
വിദേശിയായാലും – സ്വാർത്ഥരും കള്ളന്മാരും കവർച്ചക്കാരുമായിരുന്നു.
അവരുടെ സർക്കാരുകൾ ഇത്തിൾക്കണ്ണികളായിരു
ന്നു. എന്നാൽ ശിവജിയുടെ കാലത്ത് രാജാവും ഗ്രാമീണ കൃഷീ
വലന്മാരും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കപ്പെട്ടു. ജാഗിർ
ദാർ, ദേശ്മുഖ്, വതൻദാറുകൾ, പട്ടേലന്മാർ, കുൽക്കർണികൾ
എന്നീ വിവിധ നിലകളിലുള്ള മാടമ്പിമാരുടെ അനിയന്ത്രിതമായ
അതിക്രമങ്ങൾക്ക് ശിവജി കടിഞ്ഞാണിട്ടു. ഗവൺമെന്റ് നികുതി
പിരിവ് അവരുടെ ചുമതലയും അവകാശവുമായിരുന്നു. എന്നാൽ
അത് നിർത്തലാക്കിയ ശിവജി കർഷകരിൽ നിന്ന് നേരിട്ട് നികുതി
പിരിച്ചു. നികുതിക്ക് ഘടന നിശ്ചയിച്ചു”. പൻസാരെ തുടരുന്നു:
പാവങ്ങളുടെ പെൺമക്കളെയും പുത്രഭാര്യമാരെയും ലൈംഗികോപകരണമായിക്കണ്ട
മാടമ്പിമാരെ ശിവജി നിലയ്ക്കു നിർത്തിയിരു
ന്നു. ബലാത്സംഗം ചെയ്ത പാട്ടീലിന്റെ കൈകാലുകൾ ഛേദിച്ച
ശിവജിയുടെ ഒരു ചിത്രം കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സുന്ദരി
യായ മുസ്ലിം യുദ്ധത്തടവുകാരിയെ കണ്ടമാത്രയിൽ ”എന്റെ
അമ്മയെ മാത്രമേ ഇത്രയും സുന്ദരിയായി ഞാൻ കണ്ടിട്ടുള്ളൂ”
എന്നാണത്രെ ശിവജി പറഞ്ഞത്. 2016ലെ ബക്രീദ് കാലത്ത് ഹരി
യാനയിലെ മേവാത്തിൽ ഭവനം കയ്യേറി മുസ്ലിമായ ഗൃഹനാഥനെ
കൊല ചെയ്ത് രണ്ടു സ്ര്തീകളെ ബലാത്സംഗം ചെയ്ത സംഘപരിവാർ
വാഴ്ചയെവിടെ? സർവാധികാരങ്ങളുമുണ്ടായിട്ടും സ്വഭാവശുദ്ധി
പുലർത്തിയ ശിവജിയെവിടെ?
ഏതു ഗുണ്ടയ്ക്കും കൃഷീവലന്മാരുടെ സ്വത്ത് കൊള്ളയടിക്കാമായിരുന്ന
അവസ്ഥ അദ്ദേഹം തടഞ്ഞു. പിടിച്ചടക്കിയ പ്രദേശത്തെ
വിളഞ്ഞു നിൽക്കുന്ന വയലുകളിലൂടെ മദിച്ചു നടക്കുന്ന കുതിര
പ്പടയാളികൾക്ക് കനത്ത ശിക്ഷ നൽകി ആ ക്രൂരവിനോദം അവസാനിപ്പിച്ചു.
സൈന്യം ധാന്യങ്ങളും പച്ചക്കറികളും മാത്രമല്ല;
വൈക്കോൽ പോലും കർഷകരിൽനിന്നും വില കൊടുത്തേ
വാങ്ങാവൂ എന്ന് ശിവജി നിഷ്കർഷിച്ചിരുന്നത്രെ! പരാജയപ്പെടു
ത്തപ്പെട്ടവരോട് അടിമകളോടും വെപ്പാട്ടികളോടുമെന്ന പോലെ
പെരുമാറുന്നത് അദ്ദേഹം നിർത്തലാക്കി. ശിവജിയുടെ മുസ്ലിം വിരു
ദ്ധതയെ സംബന്ധിച്ച വർഗീയ ജല്പനങ്ങളുടെ മുനയൊടിച്ചുകൊ
ണ്ടാണ് ഗോവിന്ദ് പൻസാരെ മറുപടി കുറിക്കുന്നത്. ശിവജിയുടെ
നാവികസേനാവിഭാഗം തലവൻ ദൗലത്ത് ഖാൻ ആയിരുന്നു.
അദ്ദേഹത്തിന്റെ അംഗരക്ഷകരിൽ ഒരാൾ മദാരി മേത്തർ ആയിരു
ന്ന മതവെറിയനായിരുന്നുവെങ്കിൽ രാജ്യരക്ഷയ്ക്കും ജീവരക്ഷയ്ക്കും
ഇതരമതസ്ഥരെ നിയോഗിക്കുമായിരുന്നോ? മുഗൾ രാജാവായി
രുന്ന ഔറംഗസേബിനടുത്തേക്ക് ശിവജി അയച്ച ദൂതൻ കാസിം
ഹൈദരായിരുന്നു! അദ്ദേഹത്തിന്റെ ഉപസേനാപതി ഷമാഖാൻ
ആയിരുന്നു. മറ്റൊരു പടത്തലവൻ നൂർഖാൻ ബെയ്ഗും. ശിവജി
യുടെ പിതാവ് ഷഹജി ബീജാപൂരിലെ മുസ്ലിം രാജാവ് അദിൽ
ഷായുടെ കീഴിലുള്ള വലിയ സർദാർ ആയിരുന്നു. 1669ൽ റായ്ബാഗിനടുത്തുവച്ച്
റുസ്തം സാമയെയും ഫസൽഖാനെയും പരാജയപ്പെടുത്തിയ
യുദ്ധത്തിൽ സിദ്ധി ഹിലാൽ ശിവജിക്കൊപ്പം പൊരുതി.
പരമതനിന്ദയുടെ വൈകൃതം ചീറ്റുന്ന വർഗീയവാദികൾ ഈ
ചരിത്രവസ്തുതകൾ പരിശോധിക്കേണ്ടതുണ്ട്.
മുഗൾ സാമ്രാജ്യത്തിൽ അക്ബറുടെ സൈന്യത്തിൽ 22.5 ശതമാനവും
ഷാജഹാന്റെ ഭരണത്തിൽ 22.4 ശതമാനവും മതവെറി
പ്രകടിപ്പിച്ച ഔറംഗസേബിന്റെ കാലത്തുപോലും 21.6 ശതമാനവും
ഹിന്ദുക്കളുണ്ടായിരുന്നുവെന്ന് ഗോവിദ് പൻസാരെ ചൂണ്ടി
ക്കാട്ടുന്നുണ്ട്. രാജാ ജസ്വന്ത് സിംഗിനെ ഡക്കാനിലെ ഗവർണറാക്കിയത്
ഔറംഗസേബായിരുന്നു. ബീജാപ്പൂർ ഗോൽക്കൊണ്ട
രാജാക്കന്മാർ മുസ്ലീങ്ങളായിട്ടും മുഗളന്മാർ ഇവർക്കെതിരെ സുദീ
ർഘമായി യുദ്ധം ചെയ്തു. മതപരമായ വികാരങ്ങളല്ല, അധികാര
ത്തിന്റെയും ധനത്തിന്റെയും പ്രശസ്തിയുടെയും പിൻപറ്റിയുള്ള
രാഷ്ട്രീയമായിരുന്നു അന്നത്തെ രാജാക്കന്മാരെ മുഖ്യമായും നയി
ച്ചതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. ഇപ്പോൾ ഡൽഹിയിലുള്ള
അക്ബർ മാർഗിന്റെ പേരു മാറ്റാൻ വേണ്ടി വാദിക്കുന്ന സംഘപരിവാർ
ബ്രാന്റ് സംഘടനയ്ക്കുള്ള മറുപടിയും ഗോവിന്ദ് പൻസാരെയുടെ
പുസ്തകത്തിലുണ്ട്. ചരിത്രപ്രസിദ്ധമായ ഹാൽദി യുദ്ധത്തിൽ
രാജാമാൻസിംഗിന്റെ നേതൃത്വത്തിലുള്ള 40,000 രജപുത്രന്മാരും
60,000 മുഗൾസൈനികരുമാണത്രെ പോരാടിയത്.
ക്ഷേത്രങ്ങൾ അക്കാലത്ത് അളവറ്റ സമ്പത്തിന്റെ കേന്ദ്രങ്ങളായിരുന്നതിനാലാണ്
അവ കൊള്ളയടിക്കപ്പെട്ടതെന്നും കാശ്മീരി
രാജാവായ ഹർഷദേവ് വിഗ്രഹങ്ങൾ തകർക്കാനായി ദേവോൽ
പാടന നായക് എന്ന ഉയർന്ന തസ്തികതന്നെ സൃഷ്ടിച്ചിരുന്നുവെ
ന്നും, ക്ഷേത്രം ആക്രമിക്കുമ്പോൾ സർവശക്തരായ ദൈവങ്ങൾ
ക്കൊന്നും ചെയ്യാനാവുന്നില്ല; പിന്നെയാണോ നിസ്സാരന്മാരായ
നമുക്ക് എന്ന മനോഭാവം എതിരാളികളിൽ ഉണർത്താൻ കൂടിയായിരുന്നു
അങ്ങനെ ചെയ്തിരുന്നതെന്നും പൻസാരെ പറയുന്നു.
മാത്രവുമല്ല, കൊള്ളയടിച്ച ക്ഷേത്രങ്ങളുള്ള രാജ്യം സ്വന്തം അധീ
നതയിൽ വന്നാൽ അലവൻസ്, സ്വത്തുദാനം എന്നിവ വഴി സംര
ക്ഷിച്ചിരുന്നുവെന്ന ചരിത്രവസ്തുതയും അദ്ദേഹം ഓർമിപ്പിക്കുന്നു
ണ്ട്. ഔറംഗസേബിന്റെ കാലത്തുപോലും അഹമ്മദാബാദിലെ
ജഗന്നാഥക്ഷേത്രത്തിന് 200 ഗ്രാമങ്ങൾ സംഭാവന നൽകിയതും
മധുര, കാശി ക്ഷേത്രങ്ങളെ കയ്യയച്ചു സഹായിച്ചതും പുസ്തകത്തി
ലുണ്ട്.
സമ്പദ്വ്യവസ്ഥയുടെ താക്കോൽതസ്തികകളായ ട്രഷറി, നികുതിപിരിവ്
എന്നിവയിൽ ബാമനി രാജാക്കന്മാർ ഹിന്ദുക്കളെ നിയമിച്ചിരുന്നുവെന്നതും
അക്ബറുടെ റവന്യൂമന്ത്രി രാജാ ടോഡർമാൾ
ആയിരുന്നുവെന്നതും പലമതസാരവും ലയിപ്പിച്ചുചേർത്ത്
ദീൻ-ഇലാഹി എന്ന പുതിയ മതത്തിന് അക്ബർ രൂപം നൽകി
യിരുന്നുവെന്നും പൻസാരെ ആവർത്തിക്കുന്നുണ്ട്. ഈ ഗ്രന്ഥ
ത്തിൽ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് മുല്ലാമാരെയും
സെയ്തുമാരെയും കൊല ചെയ്തിരുന്നതായും ജഹാംഗീറിനെ വഴി
യിൽ കണ്ടാൽ പോലും മുല്ലമാർ ഓടിയൊളിച്ചിരുന്നതായും പൻ
സാരെ എഴുതുന്നു. സാംസ്കാരിക ആവിഷ്കാരങ്ങളായ വൈവി
ധ്യങ്ങളെ സംഹരിക്കാനുഴറുന്നവർ ഇത് ഇരുന്നു വായിക്കേണ്ടതുതന്നെ.
ഔറംഗസേബ് ഹിന്ദുക്കൾക്കുമേൽ ജസിയ എന്ന മത നികുതി
ഏർപ്പെടുത്തിയപ്പോൾ ശിവജി പേർഷ്യൻ ഭാഷയിൽ ഔറംഗസേബിനെഴുതിയ
കത്ത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ വിശാലത
വെളിപ്പെടുത്തുന്നതാണ്. ”ജസിയ മുഗൾഭരണത്തിന്റെ അടി
സ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണ്. താങ്കളുടെ പ്രപിതാമഹൻ
അക്ബർ ചക്രവർത്തി ദീർഘമായ 52 വർഷം ഭരണം നടത്തി.
നീതിമാനായ അദ്ദേഹത്തെ ആദരപൂർവം ജനങ്ങൾ ‘ജഗത് ഗുരു’
എന്നു വിൡു. ജഹാംഗീറും ഷാജഹാനും ഈ നയം പിന്തുടർ
ന്നു. അവരൊന്നും ഇത്തരം നികുതികൾ ചുമത്താത്തതിനാലാണ്
അത്രയും ധനികരും ബഹുമാന്യരുമായി മാറിയത്.
ഖുർ-ആൻ ദൈവത്തിന്റെതന്നെ വാക്കുകളാണ്. അത് ലോക
ത്തിന്റെ മുഴുവൻ ദൈവത്തെയാണ് പ്രകീർത്തിക്കുന്നത്. അതി
നാൽ ഒരു മതത്തെ അടിച്ചമർത്തുന്നത് ദൈവത്തോട് ശത്രുത
പ്രഖ്യാപിക്കുന്ന പ്രവൃത്തിയാണ്”. നിഷ്കളങ്കരായ ജനതയെ
പീഡിപ്പിക്കുന്നതിൽ നിന്നാണ് കലാപം എന്ന അഗ്നി ജനിക്കുന്ന
ത്. യഥാർത്ഥ അഗ്നിബാധയേക്കാൾ വേഗതയിൽ അത്
രാഷ്ട്രത്തെ നശിപ്പിക്കും. അതിനാൽ ചക്രവർത്തി മതത്തിന്റെ
പേരിൽ ജനതയെ വേർതിരിച്ചു കാണരുത്”.
മതസൗഹാർദത്തിന്റെയും മാനവികതയുടെയും കൊടിയടയാളമുള്ള
ഇത്തരം നിലപാടുകൾ സൂക്ഷിക്കുന്ന ശിവജി എങ്ങനെയാണ്
തങ്ങൾക്കു പ്രിയപ്പെട്ടതാകുന്നതെന്ന് കപട ഹിന്ദുത്വവാദി
കൾ വിശദീകരിക്കേണ്ടതാണ്. മാനവികബോധം പിന്നോക്കമായ
അക്കാലത്തുപോലും മതവിരോധം തീണ്ടാത്ത നല്ല മതവിശ്വാസി
യായിരുന്നു ശിവജി.
ശിവജിയെ ഗേ-ബ്രാഹ്മിൺ പ്രതിപാലിക് എന്ന് ഇന്നു ചിലർ
വിശേഷിപ്പിക്കുന്നതിന്റെ കാരണവും പൻസാരെ തേടിപ്പോകുന്നു
ണ്ട്. അദ്ദേഹം അയച്ചതായ മുദ്ര വച്ച 29 കത്തുകൾ ശേഖരിക്കപ്പെ
ട്ടിട്ടുണ്ട്. ഇവയിൽ ‘ക്ഷത്രിയ കുലവദൻ ശ്രീ രാജശിവ് ഛത്രപതി
ശിവജി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ചാതുർവർണ്യവും ഹിന്ദു
ആചാരങ്ങളുമനുസരിച്ച് ഒരു ബ്രാഹ്മണനോ ക്ഷത്രിയനോ
മാത്രമേ രാജാവാകാൻ അവകാശമുള്ളൂ. ശിവജി ധാരാളം പ്രവി
ശ്യകൾ കീഴടക്കിയ യോദ്ധാവായിരുന്നുവെങ്കിലും മതനിയമങ്ങൾ
അദ്ദേഹം അഭിഷിക്തനാവുന്നതിനെതിരായിരുന്നു. ബ്രാഹ്മ
ണശ്രേഷ്ഠർ അദ്ദേഹം യഥാർത്ഥ ക്ഷത്രിയനാണോ എന്ന് സംശയിച്ചു.
അതുപോലെ അദ്ദേഹത്തിന്റെ വിവാഹചടങ്ങുകളും ആചാരപരമായിരുന്നില്ലത്രെ.
കൃഷ്ണഭട്ടശേഷയെന്ന ബ്രാഹ്മണൻ ‘ശൂദ്രാചാര
ശിരോമണി’ എന്ന തന്റെ പ്രബന്ധത്തിൽ വാദിക്കുന്നത്
പരശുരാമൻ ഭൂമുഖത്തുനിന്ന് എല്ലാ ക്ഷത്രിയരെയും തുടച്ചുനീക്കി
എന്നാണ്. അതിനാൽ ഹിന്ദുസമുദായത്തിൽ രജഗുണമുള്ള
രാജപരമ്പരയിൽപ്പെട്ട ഒരു ക്ഷത്രിയനുമില്ല. അപ്പോൾ എങ്ങനെ
ശിവജിയെ രാജാവായി വാഴിക്കും? മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മ
ണൻ പോലും അഭിഷേകവുമായി ബന്ധപ്പെട്ട പൂജാവിധികൾ
അനുഷ്ഠിക്കാൻ തയ്യാറായില്ല. പിന്നീട് ബനാറസിൽ നിന്ന് ഗംഗാഭട്ടൻ
എന്ന ബ്രാഹ്മണനെ വരുത്തിയാണ് അഭിഷേകച്ചടങ്ങുകൾ
നടത്തിയത്. ശിവജിയുടെ അമ്മ ജീജാഭായി കിരീടധാരണത്തിന്റെ
13-ാം നാൾ മരിച്ചതും സർവസൈന്യാധിപൻ പ്രതാപ് റാവു
ഗുജാറും ഭാര്യമാരിലൊരാളായ കാശിഭായിയും മരിച്ചതും പട്ടാഭി
ഷേകസമയത്ത് ചില അബദ്ധങ്ങൾ ഗംഗാഭട്ടനിൽനിന്നുണ്ടായതിനാലാണെന്ന്
ചിലർ പ്രചരിപ്പിച്ചു. അഭിഷേകനാൾ ശുഭദിനമായിരുന്നില്ല.
മൃഗബലി നടത്തിയിരുന്നില്ല എന്നതുകൊണ്ടാണ്
ഇതെന്നാണ് അവർ കണ്ടെത്തിയ ന്യായം. ഒരു കർഷകപ്പെൺ
കുട്ടിയെ പട്ടേൽ വിഭാഗത്തിൽപ്പെട്ട ഒരാൾ മാനഭംഗപ്പെടുത്തിയതിന്
ശിക്ഷ വിധിച്ചതിന് പട്ടേൽ പ്രതികരിച്ചത് ”വിധി പ്രഖ്യാപി
ക്കേണ്ടത് ശരിയായ അധികാരസ്ഥാനമാണ്” എന്നായിരുന്നതും
പ്രസ്തുത ജാതിവെറിയോടും ജീർണമായ ആചാരങ്ങളോടും കൂട്ടി
വായിക്കേണ്ടതാണ്.
അടിസ്ഥാന ജനവിഭാഗങ്ങളോട് ശിവജി കാണിച്ച മമത ആദരണീയമായിരുന്നു.
മഹർ, ബരാട്, രാമോശി, അധികാരി തുടങ്ങിയ
കീഴ്ജാതിയിൽപ്പെട്ടവർക്ക് അദ്ദേഹം പൗരത്വപരിഗണനയാണ്
നൽകിയത്. നാവികപ്പടയിൽ അവർക്ക് പ്രാതിനിധ്യം നൽകി.
മുക്കുവരെ യോദ്ധാക്കളാക്കി. കുറ്റവാളികളെന്ന് മുദ്ര കുത്തപ്പെട്ട
വരുടെ ധീരതയും കഴിവും രാജ്യത്തിനു വേണ്ടി ഉപയോഗിച്ച
തോടെ പാരമ്പര്യമായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നില
ച്ചു. ജനങ്ങളെ പദവി നൽകിയും പ്രബുദ്ധരാക്കിയും അവരെ മഹാ
ന്മാരാക്കുന്ന നയമാണ് ജോതിറാവു ഫൂലേയുടെ ഭാഷയിൽ അദ്ദേ
ഹത്തെ കുൽമാഡി ഭൂഷൺ (കർഷകരുടെ കിരീടത്തിലെ രത്നം)
ആക്കി മാറ്റിയത്. പൻസാരെയുടെ അഭിപ്രായത്തിൽ, സാധാരണ
ക്കാരെ അസാധാരണപ്രവൃത്തികൾ ചെയ്യാൻ പ്രാപ്തരാക്കിയ പ്രതി
ഭാവിലാസമായിരുന്നു ശിവജിയുടേത്.
വിവിധങ്ങളും വ്യത്യസ്തങ്ങളുമായ സാംസ്കാരികാവിഷ്കാര
ങ്ങളെ സംഹരിച്ച് മനുഷ്യരെ തങ്ങൾ ഇച്ിക്കുന്ന ഒറ്റ അച്ചിൽ വാർ
ത്തെടുക്കുന്ന പ്രകൃതിവിരുദ്ധ പ്രവർത്തനത്തിലാണ് ഇന്ന് ഹിന്ദുശക്തികൾ
ഏർപ്പെട്ടിരിക്കുന്നത്. ശിവജിയുടെ വ്യക്തിത്വെത്ത മതവിരോധത്തിന്റെ
മലിനവേഷമണിയിച്ച് കളങ്കപ്പെടുത്താൻ ശ്രമി
ച്ചവർ തീർച്ചയായും ഗോവിന്ദ് പൻസാരെയുടെ ‘ആരാണ് ശിവജി’
വായിക്കേണ്ടതാണ്. ഇക്കൂട്ടരിൽനിന്നും ജനങ്ങളല്ല, ശിവജിയെപ്പോലുള്ളവരിൽനിന്നും
ഇക്കൂട്ടരാണ് പഠിക്കാൻ തയ്യാറാവേണ്ടത്
എന്നാണ് പ്രസ്തുത പുസ്തകത്തിന്റെ വായനാനുഭവം. വിദ്വേഷ
ത്തിന്റെ വിഷം ജനമനസ്സുകളിൽ കുത്തിവയ്ക്കാൻ വിവിധ ബ്രാന്റുകളിലുള്ള
അരാജക അക്രമ സംഘങ്ങളെ ഉല്പാദിപ്പിച്ച് അഴിച്ചുവിട്ടും
നന്മയുടെ പ്രകാശനാളങ്ങളെ ഊതിക്കെടുത്തിയും ജനാധി
പത്യ മൂല്യങ്ങൾക്കു നേരെ കുറുവടിയോങ്ങിയും ഏതൊരു രാജ്യ
ത്തിന്റെയും ആത്മാവായ മതേതരത്വത്തെ പരിഹസിച്ചും സംഘപരിവാർ
നടത്തുന്ന തേർവാഴ്ചയുടെ അന്തരീക്ഷത്തിൽ ഒരു വിള
ക്കുമാടമാവുകയാണ് പൻസാരെയുടെ രചന.