ശാന്താറാം രാജാറാം വാൻകുന്ദ്രേ (1901-1990) വി.
ശാന്താറാം എന്ന പേരിലാണ് ഇന്ത്യൻ ചലച്ചിത്രലോകത്ത്
പ്രശസ്തനായത്. മറാത്തി-ഹിന്ദി ഭാഷകളിൽ നാല്പതിലേറെ
ചിത്രങ്ങളുടെ ഭാഗമായി നിർമാതാവ്, സംവിധായകൻ,
അഭിനേതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ ആറു
പതിറ്റാണ്ട് നീണ്ട ചലച്ചിത്ര സാന്നിദ്ധ്യത്തിലൂടെ ഇന്ത്യൻ
സിനിമാചരിത്രത്തിൽ ഉന്നതമായ ഭാവുകത്വത്തിന്റെ ഒരു
‘ശാന്താറാംയുഗം’ സൃഷ്ടിച്ചു വി. ശാന്താറാം. ഇന്ത്യൻ
സിനിമയുടെ ക്ലാസ്സിക് കാലഘട്ടത്തിന്റെ ചരിത്രം ശാന്താറാം
ചിത്രങ്ങളുടേത് കൂടിയാണ്.
1921ൽ സുരേഖാ ഹരൺ എന്ന നിശ്ശബ്ദചിത്രത്തിൽ
അഭിനയിച്ച ശാന്താറാം 1927ൽ നേതാജി പാൽക്കർ എന്ന
നിശ്ശബ്ദചിത്രം സംവിധാനം ചെയ്തു. ബാൽഗന്ധർവയുടെ
ഗന്ധർവ നാടക് മണ്ഡലിൽനിന്ന്, കോൽഹാപൂരിൽ ബാബു
പെയിന്ററുടെ മഹാരാഷ്ട്ര ഫിലിം കമ്പനിയുടെ കലാനിർ
മാണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പെയിന്ററിൽ നിന്ന്
സിനിമയുടെ അടിസ്ഥാനതത്ത്വങ്ങൾ മനസ്സിലാക്കി. തുടർന്ന്
1929ൽ വി.ജി. ദാംലേ, എസ്. ഫത്തേലാൽ, എസ്.ബി.
കുൽക്കർണി, കെ. ആർ. ധയ്ബർ എന്നിവരോടൊത്ത്
പ്രഭാത് ഫിലിം കമ്പനി സ്ഥാപിച്ചു. മറാത്തിഭാഷയിലെ
ആദ്യചിത്രമായ അയോദ്ധ്യയിലെ രാജാവ് (1932) ശാന്താറാം
സംവിധാനം ചെയ്തു. ആദ്യകാലചിത്രങ്ങളിൽ പുരാണ
-ചരിത്ര പ്രമേയങ്ങളാണ് സ്വീകരിച്ചിരുന്നത്. എന്നാൽ
സിനിമയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കായി നടത്തിയ
ജർമൻയാത്ര, ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ചു. ദുനിയാ
ന മാനേ (1937), ആദ്മി (1939), പഡോസി (1941) എന്നീ
ചിത്രങ്ങൾ ഇന്ത്യൻ സാമൂഹ്യാവസ്ഥകളോടുള്ള ഒരു
ചലച്ചിത്രകാരന്റെ പ്രതികരണങ്ങളായി മാറി.
1942ൽ പ്രഭാത് ഫിലിം കമ്പനിയിൽ നിന്ന് പിരിഞ്ഞ്,
ഇന്ത്യയിലെ പ്രശസ്തമായ ചലച്ചിത്രനിർമാണ കമ്പനിയായി
മാറിയ രാജ്കമൽ കലാമന്ദിർ സ്ഥാപിച്ച് , 1943ൽ ശകുന്തള
സംവിധാനം ചെയ്തു. ഡോ. കോട്‌നിസ് കി അമർ കഹാനി
(1946), അമർ ഭുപാലി (1951), ഝനക് ഝനക് പായൽ ബാജേ
(1955), നവരംഗ് (1959), പിഞ്ജര (1972) തുടങ്ങിയവ ഇന്ത്യൻ
സിനിമയിലെ ക്ലാസ്സിക് ചിത്രങ്ങളാണ്. ഇന്ത്യൻ സിനിമയിൽ
സാങ്കേതികവും കലാപരവുമായ മുന്നേറ്റങ്ങൾക്കുള്ള
പരീക്ഷണവേദിയായിരുന്നു ശാന്താറാമിന്റെ ചലച്ചിത്രങ്ങൾ.
കുട്ടികൾക്കുവേണ്ടിയുള്ള ആദ്യ ഇന്ത്യൻ ചിത്രം ‘റാണി
സാഹിബ് ‘ (1930) സംവിധാനം ചെയ്തു. 1931ൽ ചന്ദ്രസേന
എന്ന ചിത്രത്തിനുവേണ്ടിയാണ് ട്രോളി ക്യാമറ ഉപയോഗിച്ച
ത്. 1933ൽ ഇന്ത്യയിലെ ആദ്യകളർ ചിത്രമായ ‘സൈരന്ധ്രി’
നിർമിച്ച് സംവിധാനം ചെയ്തു. ടെലി ഫോട്ടോ ലെൻസ്
ആദ്യമായി ശാന്താറാമാണ് അമൃത് മന്ഥൻ (1931) എന്ന
ചിത്രത്തിൽ ഉപയോഗിച്ചത്. ആദ്യ അനിമേഷൻ ചിത്രവും
ജംബുക്ക് (1935) ശാന്താറാമിന്റേതാണ്. 1936ല അമർ
ജ്യോതിയിലാണ് ‘ബാക്ക് പ്രൊജക്ഷൻ’ ആദ്യമായി ഉപയോഗിക്കുന്നത്.
സൗണ്ട്, ക്യാമറ, കളർ സ്‌കീം, ക്യാമറ ആംഗിൾസ്,
ലൈറ്റിംഗ് എഫക്ട്‌സ്, അഭിനയം, സംഭാഷണം, കൊറിയോഗ്രഫി
തുടങ്ങി സിനിമയുടെ വ്യാകരണം ശാന്താറാമിന്
മന:പാഠമായിരുന്നു. ”ഇന്ത്യൻ സിനിമയുടെ ഒരു സമ്പൂർണ
പാഠപുസ്തകം” എന്നാണ് ദേവ് ആനന്ദ് ശാന്താറാമിനെ
വിശേഷിപ്പിച്ചത്.
ഇന്ത്യൻ സിനിമ കലയും വിനോദവും സമ്മേളിക്കുന്ന
ലക്ഷ്യബോധമുള്ള മാധ്യമമായി ദൃഢത നേടിയത് ശാന്താറാമിന്റെ
ചലച്ചിത്രങ്ങളിലൂടെയാണ്. സ്വാതന്ത്ര്യപൂർവ കാലഘ
ട്ടത്തിൽ ഇന്ത്യൻ ദേശീയത അഭിമുഖീകരിച്ചിരുന്ന സാമൂഹ്യ
രാഷ്ട്രീയ ഉള്ളടക്കങ്ങളെ സിനിമയുടെ പ്രമേയത്തിലും
അതിന്റെ ദൃശ്യപരവും സംഭാഷണ രൂപകാത്മകവുമായ
തലത്തിലും യഥാതഥവും വിമർശനാന്മകവുമായി സമീപിച്ചു
ശാന്താറാം. സിനിമ എന്ന മാധ്യമത്തിന് സാമൂഹ്യപരിഷ്‌കരണ
ത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ കഴിയും എന്നുതന്നെ
ശാന്താറാം വിശ്വസിച്ചിരുന്നു. ദേശീയതാബോധ
ത്തിന്റെ പൗരാണിക നിർവചനങ്ങളെ നിരസിച്ച് ചരിത്ര
സംസ്‌കാരങ്ങളെ വർത്തമാന സന്ദർഭങ്ങളിൽ വ്യാഖ്യാനിച്ചുകൊണ്ട്
പാരമ്പര്യത്തിന്റെയും അധിനിവേശത്തിന്റെയും
അധികാരബലതന്ത്രങ്ങളെ ചലച്ചിത്രങ്ങളിലൂടെ ശാന്താറാം
ചോദ്യം ചെയ്തു. ചലച്ചിത്രാസ്വാദന സംസ്‌കാരത്തെ കുടുംബ-സാമൂഹ്യ
മെലോഡ്രാമകളിൽ നിന്ന് മോചിപ്പിക്കാൻ
കഴിഞ്ഞു. എല്ലാ നിലയിലും ഭാരതീയമായിരിക്കുന്നതോടൊപ്പം
മാനുഷികമൂല്യങ്ങളുടെ ഉന്നതമായ ആദർശങ്ങളിൽ
അടിയുറച്ചുനിൽക്കുന്നവയാണ് ഓരോ ചിത്രവും. സ്‌നേഹത്തി
ന്റെയും കാരുണ്യത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തി
ന്റെയും ഉദാത്തീകരണമാണ് ചലച്ചിത്രങ്ങളിലെല്ലാം അന്ത
ർധാരയായി നിലകൊണ്ടത്. സവിശേഷമായ ചലച്ചിത്രഭാഷയും
സാമൂഹിക പ്രതിബദ്ധതയും ഉന്നതമായ ആദർശ
ബോധവും ശാന്താറാമിന്റെ ചിത്രങ്ങളെ സമകാലികരിൽ
നിന്ന് ഭിന്നമാക്കി. സിനിമ സംവിധായകന്റെ കല (ടഴളണഴറ
തധഫബ) ആണെന്ന തത്വത്തെ ഇന്ത്യൻ സിനിമയിൽ ആദ്യം
ആവിഷ്‌കരിച്ചത് ശാന്താറാം ആണ്. പുരാണകഥയുടെ
സമകാലിക പുനരാഖ്യാനം സ്ര്തീയസ്ഥാവിപര്യയങ്ങളെക്കുറി
ച്ചുള്ള യാഥാർത്ഥ്യബോധം, സാമൂഹ്യപ്രശ്‌നങ്ങളോടുള്ള യഥാതഥമായ
സമീപനം, മാനുഷികമൂല്യങ്ങളിലുള്ള അടിയുറച്ച
വിശ്വാസം, സിനിമയുടെ വിനോദ വ്യവസായ മൂല്യത്തെ
ക്കുറിച്ചുള്ള ധാരണ – ഇതൊക്കെയും ശാന്താറാം ചലച്ചി
ത്രങ്ങളുടെ മുഖമുദ്രയാണ്.
യാഥാർത്ഥ്യവും ഭ്രമാത്മകതയും ഇടകലരുന്ന കാല്പനിക
റിയലിസമായിരുന്നു ശാന്താറാമിന്റെ സിനിമകളുടെ ഉള്ളട
ക്കത്തെയും ശില്പഘടനയെയും രൂപപ്പെടുത്തിയത്. ചരിത്ര
പുരാണ അമാനുഷ കഥകളിൽ അഭിരമിച്ചിരുന്ന സാധാരണ
ഇന്ത്യൻപ്രേക്ഷകന്റെ ഇച്ഛകളോട് സാധാരണീകരിക്കുന്ന
സാമൂഹ്യപ്രമേയങ്ങളെ അക്കാലത്തെ ഏറ്റവും ജനപ്രിയങ്ങ
ളായ ചലച്ചിത്രങ്ങളാക്കി മാറ്റാൻ ശാന്താറാമിന് കഴിഞ്ഞു.
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് (1985), പദ്മവിഭൂഷൺ
(1992) എന്നീ പുരസ്‌കാരങ്ങളിലൂടെ രാഷ്ട്രം ആദരിച്ചു.
ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയ ‘ദോ
ആഖേം ബാരഹ് ഹാഥ് ‘ (1957) ഇന്ത്യൻ സിനിമയുടെ
ഒടടപപട ഏടഭഴടറസ 2015 ഛടളളണറ 6 10
ചരിത്രത്തിൽ എക്കാലത്തെയും ഒരു ക്ലാസ്സിക് ദൃഷ്ടാന്തമാണ്.
2005ൽ ഇന്ത്യാ ടൈംസ് മൂവീസ് കണ്ടിരിക്കേണ്ട 25 ഹിന്ദി
ചലച്ചിത്രങ്ങളിൽ പ്രമുഖസ്ഥാനം ഈ ചിത്രത്തിന് നൽകുകയുണ്ടായി.
1957ൽ ഇന്ത്യയിലെ മികച്ച കഥാചിത്രത്തിന്
രാഷ്ടപതിയുടെ സുവർണകമലം, മികച്ച ഹിന്ദിചിത്രത്തി
നുള്ള രജതകമലം, 1958ൽ ബർലിനിൽ നടന്ന എട്ടാമത്
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ധേഫവണറ ആണടറ യേണഡധടഫ
അശടറഢ ുഇഎഇ അവാർഡ്, 1959ൽ സാമുവൽ ഗോൾഡ് വിൻ
അവാർഡ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് അവാർഡ്
തുടങ്ങിയ പുരസ്‌കാരങ്ങൾ ഈ ചിത്രത്തിന്റെ പേരിൽ
ശാന്താറാമിന് നൽകപ്പെട്ടു.
ചലച്ചിത്ര ഭാഷയുടെ മികവാർന്ന ഉദാഹരണങ്ങളായ
ശാന്താറാം ചിത്രങ്ങളുടെ മറ്റൊരു അസാധാരണത്വം പ്രമേയ
പരിചരണമാണ്. യാഥാസ്ഥിതികവും പരമ്പരാഗതവുമായി
സമൂഹം അനുശാസിക്കുന്ന ധർമങ്ങളിൽ നിന്നു വ്യതിചലിച്ച്
സ്വധർമത്തെ അനുഷ്ഠിക്കുകയും അവിടെ വ്യക്തി പരാജയപ്പെടുമ്പോഴും
ഉയർത്തിപ്പിടിച്ച ആശയങ്ങൾ നക്ഷത്രം
പോലെ പ്രകാശിക്കുകയും ചെയ്യുന്ന ഉദാത്തമായ ചില
ജീവിതങ്ങളാണ് ശാന്താറാം ചലച്ചിത്രങ്ങളിലെമ്പാടുമുള്ളത്
സത്താറയ്ക്കു സമീപമുള്ള നാട്ടുരാജ്യമായ ഔദിലെ
ഭരണാധികാരികൾ സ്വതന്ത്രപൂരിൽ ആരംഭിച്ച തുറന്ന ജയിൽ
(ുയണഭ ഏടധഫ) എന്ന പരീക്ഷണത്തെ ആധാരമാക്കി നിർമിക്ക
പ്പെട്ട ചിത്രമാണ് ‘രണ്ടു കണ്ണും പന്ത്രണ്ട് കരങ്ങളും’. പുരോഗമന
ചിന്താഗതിക്കാരായ ഔദ് രാജാക്കന്മാർ ജയിൽ
പരിഷ്‌കാരങ്ങൾ നടത്തുന്നതിന് ഒരു ഐറിഷ് മന:ശാസ്ര്ത
ജ്ഞന്റെ സഹായത്തോടെ മഹാരാഷ്ട്രയിലെ സാംഗ്ലി
ജില്ലയിലെ സ്വതന്ത്രപൂറിൽ സ്ഥാപിച്ച തുറന്ന ജയിലിൽ 76
ഏക്കറിലെ വിസ്തൃതമായ കൃഷിയിടത്തിൽ ഒപ്പം 28ഓളം
തടവുകാരെയും പാർപ്പിച്ചിരുന്നു. മറാത്തികവിയും തിരക്ക
ഥാകൃത്തുമായ ജി.ഡി. മദ്ഗുൽക്കർ ഈ സംഭവകഥ
ശാന്താറാമിനോട് പറയുകയും ഒട്ടേറെ പ്രതിസന്ധികൾ
തരണം ചെയ്ത് അത് ചലച്ചിത്രമാക്കുകയും ചെയ്തു. 1957 ൽ
പ്രദർശനത്തിനെത്തിയ ചിത്രം തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടി
ല്ലെങ്കിലും പിന്നീട് മുംബയിലെ ഓപറാ ഹൗസിൽ 65 ദിവസം
തുടർച്ചയായി പ്രദർശിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു.
മനുഷ്യമനസ്സിന്റെ സങ്കീർണവും അസാധാരണവുമായ
അധോഘടനകളെ സൂക്ഷ്മമായി വ്യാഖ്യാനിക്കുവാൻ
ചലച്ചിത്രമെന്ന മാധ്യമത്തിന് കവിയും എന്ന് പ്രത്യക്ഷീകരിച്ചു
ദോ ആഖേം ബാരഹ് ഹാഥ്. സിനിമയുടെ ഭാവപ്രകാശനക്ഷ
മമായ, കാവ്യാത്മകമായ മാനുഷികതയും ആദർശാത്മകതയും
ഉൾച്ചേർത്ത്, ഭാഷണത്തേക്കാൾ ദൃശ്യങ്ങളിലുടെ
സിനിമയുടെ അർത്ഥബോധനം സാദ്ധ്യമാക്കി, സിനിമയെ
എല്ലാ സുന്ദരകലകൾക്കും മേലെ പ്രതിഷ്ഠിച്ചു. പ്രേക്ഷകരെ
കുടുംബ മെലോഡ്രാമകൾ പരിശീലിപ്പിച്ച കാഴ്ചാനുശീലന
ങ്ങളിൽ നിന്ന് വിഘടിപ്പിച്ച് യഥാതഥവും നടുക്കുന്നതും
സമൂഹ മനസ്സാക്ഷിയെ ഉലയ്ക്കുന്നതുമായ ഒരു പ്രമേയമാണ്
ശാന്താറാം സ്വീകരിച്ചത്.
കൊളോണിയൽ അധികാരവ്യവസ്ഥ നിർമിച്ച ജയിൽ
സമ്പ്രദായത്തെ മറികടന്നുകൊണ്ടുള്ള പരീക്ഷണമായിരുന്നു
തുറന്ന ജയിൽ. അടച്ചിട്ട കാരാഗൃഹങ്ങളിൽ നിന്ന് പ്രകൃതിയുമായി
ഇണങ്ങിയും കൃഷിചെയ്തും ഉപജീവനം നടത്താൻ
പരിശീലിപ്പിച്ച് കുറ്റവാളികളായ മനുഷ്യരെ കർമോന്മുഖമായ
ഒരു ജീവിതക്രമത്തിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു
ലക്ഷ്യം. എന്നാൽ സിനിമ നിർമിക്കപ്പെടുന്ന കാലത്ത്
ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥ പൂർണമായി സ്ഥാപിക്കപ്പെടുകയും
തുറന്ന ജയിൽ എന്ന ജനാധിപത്യ സങ്കല്പം തന്നെ
അവഗണിക്കപ്പെടുകയും ചെയ്തു. ജയിൽപ്പുള്ളികളെ
മാത്രമല്ല, യാഥാസ്ഥിതിക സമൂഹത്തിന്റെ പൊതുബോധത്തെക്കൂടിയാണ്
ഈ സിനിമ നവീകരിക്കാൻ ശ്രമിച്ചത്. ഇന്ന്
സ്വതന്ത്ര ഇന്ത്യയിൽ ജയിൽ സംവിധാനത്തിൽ നടന്നുവരുന്ന
ആധുനികമായ പരീക്ഷണ സംരംഭങ്ങൾക്കു മുന്നേ
യാണ് ഇത്തരമൊരു ആശയത്തിന്റെ ചലച്ചിത്രാവിഷ്‌കാരം
നടക്കുന്നത്.
സ്വതന്ത്രപൂർ എന്ന സ്ഥലം സിനിമയിൽ ആസാദ് നഗർ
ആണ്. ആദിനാഥ് (വി. ശാന്താറാം) എന്ന യുവ ജയിൽ
വാർഡൻ തടവുകാരുടെ സ്വഭാവപരിഷ്‌കരണത്തിനായി
തുറന്ന ജയിൽ എന്ന ആശയത്തെക്കുറിച്ച് മേലധികാരിക
ൾക്ക് കത്തെഴുതുകയും ഒടുവിൽ അവരുടെ അനുമതിയോടെ
6 കൊടും കുറ്റവാളികളുമായി സമീപ ഗ്രാമത്തിലെ കൃഷിയിട
ത്തിലേക്ക് യാത്രയാകുകയും ചെയ്യുന്നിടത്താണ് ചലച്ചിത്രം
ആരംഭിക്കുന്നത്. അധികാരിവർഗം ജയിൽ വാർഡന്റെ പരി
ഷ്‌കരണ സംരംഭത്തെ വിശ്വാസത്തിലെടുക്കുന്നില്ല. കൊലപാതകികളും
ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമായ 6
ജയിൽപ്പുള്ളികളെ ഒരു പുതിയ പരീക്ഷണത്തിലൂടെ നല്ലവരാക്കി
മാറ്റാൻ കഴിയുമെന്ന് ജയിൽവാർഡൻ വിശ്വസിക്കുന്നു.
ഭുമിയിലെ കഠിനാദ്ധ്വാനവും സ്‌നേഹപൂർണമായ ശാസനയും
അവരെ മനുഷ്യരാക്കി മെരുക്കി പൊതുസമൂഹത്തിന്റെ
ഭാഗമാക്കിത്തീർക്കുമെന്ന ദൃഢനിശ്ചയമാണ് അയാളുടെ
ഒരേയൊരു പ്രചോദനം. രണ്ടു കണ്ണുകൾ തടവുകാർ ബാപ്പുജി
എന്നുവിളിക്കുന്ന ജയിലറുടേതാണ്. 12 കൈകൾ തങ്ങളുടെ
തന്നെ അധ്വാനത്തിന്റെ ഉപകരണങ്ങളാണെന്ന് അവർ
ക്രമേണ തിരിച്ചറിയുന്നു. അന്നേവരെ കൈകൾ തിന്മയുടെ
പ്രേരകങ്ങളായിരുന്നു, പ്രതീകങ്ങളായിരുന്നു. പണിയായുധ
ങ്ങൾ, കൊലയ്ക്കുള്ള ഉപകരണങ്ങളും. ഭാര്യയെ, ജന്മിയെ,
സഹോദരനെ, കുഞ്ഞുങ്ങളെ ഒക്കെ കൊലചെയ്ത് സമൂഹ
ത്തിൽ നിന്ന് പുറത്താക്കപ്പെട്ട അവരുടെ കൈകളിലേക്ക്
ബാബുജി അവരുടെ പണിയായുധങ്ങൾ നീട്ടുമ്പോൾ അവർ
ഭൂതകാലത്തെ കൊടുംക്രൂരതകളെയാണ് ഓർക്കുന്നത്.
ഉണങ്ങിവരണ്ട് മരുഭൂമിയായിക്കിടന്ന നിലത്തെ അവർ
കൃഷിഭൂമിയാക്കി മാറ്റിയെടുക്കുന്നത് ഇതേ ആയുധങ്ങൾ
കൊണ്ടാണ്. കൊല എന്ന തിന്മയെ ക്രിയാത്മകവും
സർഗാത്മകവുമാക്കി മാറ്റാനാണ് ബാബുജിയുടെ ശ്രമം.
കരുണാപൂർണമായ രണ്ടു കണ്ണുകളുടെ നോട്ടത്തിനു കീഴിൽ
12 കൈകൾ സ്വതന്ത്രമായി പണിയെടുക്കുന്നു. ഭൂമിയിൽ
വിത്ത് വിതച്ചും കുളം കുഴിച്ചും വളമിട്ടും അവർ ജീവിത
ത്തിന്റെ ഉർവരതയിലേക്കുകൂടിയാണ് കടന്നെത്തുന്നത്.
തികച്ചും മന:ശാസ്ത്രപരമായ സമീപനത്തിലൂടെ, അദ്ധ്വാനം
മനുഷ്യനെ ശുദ്ധീകരിക്കുന്നു എന്ന്, അവർപോലുമറിയാതെ
മഹത്തായൊരു ജീവിത പാഠത്തിലേക്കാണ് 12 കൈകളുടെ
ഉടമകൾ എത്തിച്ചേരുന്നത്. അവരുടെ അദ്ധ്വാനത്തിന്റെ
ഫലം ഭൂമി സമൃദ്ധിയോടെയാണ് തിരിച്ചുനൽകിയത്. കാളവണ്ടിയിൽ
പച്ചക്കറി വിൽക്കാൻ പോകുന്ന തടവുകാർ ആദ്യ
സന്ദർഭത്തിൽ മാർക്കറ്റിലെ കുത്തക കച്ചവടക്കാരന്റെ
പ്രേരണയിൽ മദ്യപിച്ചെത്തുകയും ഒടുവിൽ ആദ്യമായി
ബാബുജിയുടെ ശിക്ഷ ഏറ്റുവാങ്ങി ക്ഷമ യാചിക്കുകയും
ചെയ്യുന്നുണ്ട്. എന്നാൽ രണ്ടാംതവണ പച്ചക്കറിയുമായി
പോകുന്ന തടവുകാരെ കച്ചവടക്കാരന്റെ ആളുകൾ മർദിച്ചവ
ശരാക്കുന്നു. ബാബുജിക്കു കൊടുത്ത വാക്കു തെറ്റിക്കാതെ
കൈകെട്ടി നിന്ന അവർ മേലാസകലം പരിക്കേറ്റ് ബോധരഹിതരായി
കാളവണ്ടിയിൽ മടങ്ങിയെത്തുന്നു. ഇതേ
സന്ദർഭത്തിൽ തന്നെ കച്ചവടക്കാരന്റെ ആളുകൾ കൃഷിയിട
ത്തിന് തീയിടുകയും കാളകളെ കൂട്ടത്തോടെ അഴിച്ചുവിടുകയും
ചെയ്യുന്നു. അതിലൊരു കാള അക്രമാസക്തനായി
തറയിൽ ബോധമില്ലാതെ കിടക്കുന്ന തടവുകാരെ കുത്താനടുക്കുന്നു.
തടയാൻ ശ്രമിക്കുന്ന ബാബുജി കുത്തേറ്റ് മരിക്കു
ന്നു. എന്നാൽ അതിനുശേഷവും സ്വതന്ത്രരായി തങ്ങളുടെ
വീടുകളിലേക്ക് മടങ്ങാൻ തടവുകാർ തയ്യാറാകുന്നില്ല.
ബാബുജിയുടെ കാരുണ്യം നിറഞ്ഞ രണ്ട് കണ്ണുകൾ ആകാശ
ത്തിലെ മേഘങ്ങൾക്കിടയിലുണ്ടെന്ന് അവർ കരുതുകയും
ആ നോട്ടത്തിനു കീഴിൽ തങ്ങൾ എന്നും സുരക്ഷിതരായിരി
ക്കുമെന്ന് വിശ്വസിക്കുകയും ചെയ്തുകൊണ്ട് അവർ ഉയർ
ത്തിയ കൈകളുമായി മലമുകളിലേക്ക് യാത്രയാകുന്നു.
വീരുചൗധരി, തമന്ന ബിൽദർ, കേശവഗിരി, ജാലി, ശങ്കർ,
കിഷൻ എന്നീ 6 തടവുപുള്ളികളെക്കൂടാതെ ചമ്പ (സന്ധ്യാ
ശാന്താറാം) എന്ന കളിപ്പാട്ട വില്പനക്കാരിയും ചിത്രത്തിൽ
പ്രധാന കഥാപാത്രമായി മാറുന്നുണ്ട്. ആസാദ് നഗറിലെ
തുറന്ന ജയിലിന് പുറത്ത് പാതയിലൂടെ ചുണ്ടിൽ പാട്ടും
കൈയിൽ ഒറ്റക്കമ്പി വയലിനും പുടവയുടെ തുഞ്ചത്ത് താളം
പിടിക്കുന്ന വണ്ടിചക്രവും തലയിൽ കളിപ്പാട്ടക്കൊട്ടയുമായി
നടന്നുനീങ്ങുന്ന ചമ്പ പുരുഷന്മാരുടെ വരണ്ട ലോകത്തിലെ
ഒരേയൊരു സ്ത്രീസാന്നിദ്ധ്യമാണ്. തന്റേടവും കുസൃതിയുമുള്ള
ചമ്പ തടവുകാരിലൊരാളുടെ കുട്ടികൾ ഒപ്പമെത്തുമ്പോൾ
അവരെ അമ്മയെപ്പോലെ പരിചരിക്കുന്നു. ബാബുജി
യോട് തനിക്കുള്ള സ്‌നേഹത്തെ ഒരിക്കലും വെളിപ്പെടു
ത്താത്ത ചമ്പ എന്ന സ്ത്രീയും തന്റെ കളിമ്പങ്ങളിലും
ശാസനയിലും കൂടി സ്‌നേഹത്തിന്റെയും സഹനത്തിന്റെയും
അന്തരീക്ഷം സൃഷ്ടിക്കുന്നു. അമ്മ, ഭാരതമാതാവ് എന്നീ
അർത്ഥപരികല്പനകളും ചമ്പയിൽ നിലീനമാണ്.
സിനിമ നിർമിക്കുന്നതിന് 20 വർഷം മുമ്പ് നടന്ന ഒരു
സംഭവത്തെ ചലച്ചിത്രഭാഷയിലേക്ക് അങ്ങേയറ്റം സ്വാഭാവി
കതയോടെ, യഥാർത്ഥമായി, അവതരിപ്പിക്കുന്നു. അതേ
സമയം അന്നേവരെ നീളൻ സംഭാഷണങ്ങളിലൂടെ കഥ
പറഞ്ഞിരുന്ന ഹിന്ദിസിനിമ ചലച്ചിത്രദൃശ്യഭാഷയിലൂടെ
പ്രേക്ഷകമനസ്സുകളിൽ ഇടം നേടി. രണ്ടുകണ്ണും 12 കൈകളുമാണ്
ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
കണ്ണുകളിൽ മനുഷ്യമനസ്സുകളിലേക്ക് ആഴ്ന്നിറങ്ങാനുള്ള
തേജസ്സും 12 കൈകളിൽ നന്മയിലേക്ക് നയിക്കാനുള്ള ഇച്ഛാശക്തിയുമുണ്ടായിരുന്നു.
ക്രൂരതയോടുള്ള അഭിനിവേശത്തെ
യാണ് ജയിലർ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ജയിലറുടെ
മുന്നിൽവന്നു നമ്പർ പറയുന്ന ഒരാളുടെ കൈയിൽ വന്നിരി
ക്കുന്ന വെളുത്തപ്രാവ് അവരിൽ ഇനിയുമുള്ള നന്മയുടെ
സൂചനയാണ്. സിനിമയുടെ ഒടുവിൽ പ്രാർത്ഥനയിലെന്ന
പോലെ 12 കൈകൾ ആകാശത്തേക്കുയരുന്നു. മാർക്കറ്റിൽ
ജന്മിയുടെ ഗുണ്ടകൾ തല്ലുമ്പോൾ അവർ കൈകൾ മാറിൽ
കെട്ടി നിന്ന് സഹിക്കുന്നത് ഹീനകർമങ്ങളിൽ നിന്ന് അവർ
നേടുന്ന മോചനത്തിന്റെ സൂചകമാണ്.
ജയിലിന്റെ കവാടം തുറക്കുമ്പോൾ ഇടതൂർന്ന മരങ്ങളും
കിളികളുടെ ശബ്ദങ്ങളും അകത്തേക്ക് എത്തുകയാണ്.
ഇരുട്ടിൽ, തടവറയിൽ നിന്ന് വെളിച്ചത്തിലേക്ക് നടക്കുന്ന
തടവുകാരുടെ ശരീരഭാഷ അക്ഷമയുള്ളതും കുതറി നിൽക്കു
ന്നതുമാണ്. പ്രാകൃതവും വന്യവുമാണ് രൂപഭാവങ്ങൾ. ഒപ്പം
ബാല്യത്തിന്റെ നിഷ്‌കളങ്കതയും അവരിലുണ്ട്. അപ്രതീക്ഷിതമായ
സ്വാതന്ത്ര്യത്തിന്റെ അർത്ഥവും ഭാരവും താങ്ങാനാകാതെ
വലിയ ശരീരങ്ങൾക്കുള്ളിലെ പ്രാകൃതനായ കുട്ടി
അനിയന്ത്രിതമായ ചലനങ്ങൾക്കു വിധേയനാകുന്നു.
തടവുകാരുടെ സ്വഭാവഘടനകളെ സൂക്ഷ്മമായി ചിത്രീകരിക്കുന്നു.
കൃഷിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ മോഷ്ടിച്ച
ഭക്ഷണം കഴിക്കണമെന്നു വാശിപിടിക്കുന്ന തടവുകാരനെ
ജയിലർ ‘ശങ്കർ’ എന്നു പേരു ചൊല്ലി വിളിക്കുമ്പോൾ അയാ
ൾ അനുസരണയോടെ, ദേഷ്യത്തോടെ മടങ്ങി വരുന്നു.
രാത്രി ഭക്ഷണം കഴിഞ്ഞ് പാത്രങ്ങൾ വലിച്ചെറിഞ്ഞ് ഉറങ്ങാനെത്തുന്ന
അവർ തങ്ങൾ തുറന്ന മുറിയിലാണ് ഉറങ്ങുന്ന
തെന്നറിഞ്ഞ് പണിയായുധങ്ങളും കയറും കൊണ്ട് കാലുകൾ
പരസ്പരം ബന്ധിച്ച് ഉറങ്ങുന്നു. തങ്ങൾ തടവുകാരാണെന്ന
ബോധമാണ് അവരുടെ അനുസരണ. അല്ലാത്തപ്പോൾ
അവർ സ്വയം ഭയക്കുന്നു; സ്വാതന്ത്ര്യത്തെ ഭയക്കുന്നു. മൃഗീയ
വാസനകളെയും. നാലുപാടും കൈകൾ വീശി നടക്കുന്ന
അവർക്ക് യഥാർത്ഥ സ്വാതന്ത്ര്യബോധം തന്നെ നഷ്ടപ്പെട്ടി
രിനഷ്ടപ്പെട്ടിരിക്കുന്നു. വിളക്കുകരിയിൽ കൈയുരച്ച് പേപ്പ
റിൽ തങ്ങളുടെ കൈപ്പത്തി പതിപ്പിക്കുന്ന തടവുകാർ സ്വന്തം
പേരു പറയുന്നതും അമ്പരപ്പോടെയാണ്. തുടർന്ന് ഓരോരു
ത്തരായി ഏക് റാം, ദോ റാം, തീൻ റാം എന്നു പറഞ്ഞ് 6 പേർ
കഴിഞ്ഞ് ബാബുജി സാത്ത് റാം എന്നു പറയുന്നത് മറ്റൊരു
അത്ഭുതം. ചമ്പ കളിപ്പാട്ടവീണയുമായി പാട്ടുപാടി ഗ്രാമപാതയിലൂടെ
നീങ്ങുമ്പോൾ താഴെ ഒടിച്ചിട്ട മുള്ളുവേലി തങ്ങ
ൾക്കു മുന്നിൽ പിടിച്ചുകൊണ്ടാണ് അവർ നോക്കിനിൽക്കുന്ന
ത്. ഏറെക്കാലത്തിനുശേഷം അവർ കാണുന്ന സ്ത്രീയാണ്
ചമ്പ. അവൾ ആ തടവുകാരുടെ ഉറങ്ങിക്കിടന്ന വന്യമായ
ആസക്തിയെ ഉണർത്തുന്നു. അവരിലെ സ്‌നേഹത്തിന്റെ
ഉണർച്ചയാണ് ഒരു തടവുകാരന്റെ രണ്ടു കുട്ടികളോട്
അവരെല്ലാം കാണിക്കുന്നത്. അവരിലെ പലതരം വൈകാരി
കാസക്തികളുടെ ഉണർച്ച അവിടെ സംഭവിക്കുന്നുണ്ട്. ഭയം
മൂലം അടക്കിവച്ചിരുന്ന പലതരം വൈകാരികനിലകളുടെ
തുറന്നുവിടലാണ് സംഭവിക്കുന്നത്.
സ്റ്റേറ്റ് സെൻട്രൽ ജയിലിന്റെ കവാടത്തിൽ പോലീസുകാരൻ
ഉലാത്തുന്ന ദൃശ്യത്തോടെ ചലച്ചിത്രം തുടങ്ങുന്നു.
ഗേറ്റിലെ താക്കോൽ ദ്വാരത്തിലൂടെ ക്യാമറ നുഴഞ്ഞു കയറു
ന്നു. മണിയടി ശബ്ദം, ആഞ്ഞു ചവിട്ടുന്ന ബൂട്ട്‌സിന്റെ ദൃശ്യം,
തടവുകാരെ തല്ലുന്ന സൂപ്രണ്ട്. തുടർന്ന് ജയിലറുടെ മുറി
തുടയ്ക്കാനെത്തുന്ന തടവുകാരൻ മേശപ്പുറത്തിരുന്ന കത്തി
ഒടടപപട ഏടഭഴടറസ 2015 ഛടളളണറ 6 12
കൈക്കലാക്കി കുത്താനോങ്ങുമ്പോൾ ഗ്ലാസിലെ നിഴലിൽ
വീണ ദൃശ്യത്തിൽ അതു കണ്ട് ജയിലർ അയാളുടെ കൈ
പിടിച്ചു മാറ്റുന്നിടത്ത് ജയിലറുടെ മുഖം തെളിയുന്നു. കാരുണ്യം
നിറഞ്ഞ രണ്ടു കണ്ണുകളും കത്തിപിടിച്ച ഒരു കൈയും
കാണിച്ചുകൊണ്ട് സിനിമയുടെ അർത്ഥഘടനയെ വെളിപ്പെ
ടുത്തുന്നു. തടവുകാരന് തന്റെ കുടുംബത്തെ കാണാനുള്ള
അനുമതിപത്രം ജയിലർ വായിക്കുമ്പോൾ കത്തി താഴെ
വീഴുന്നു.
മറ്റൊരു സന്ദർഭത്തിൽ തടവുകാർ നിർമിച്ച വലിയ കുളം
അവിടം സന്ദർശിക്കാനെത്തുന്ന സൂപ്രണ്ടിനെ കാണിക്കുമ്പോൾ
പരിഹാസത്തോടെ ചോദിക്കുന്നുണ്ട്, ‘പാറയിൽ
വെള്ളം കണ്ടു. പക്ഷേ, തടവുകാരനിൽ മനുഷ്യനെ കണ്ടോ?”
എന്ന്. കൃഷിക്കളത്തിനു ചുറ്റുമുണ്ടായിരുന്ന കമ്പിവേലി
ഒടിച്ചുമാറ്റുന്ന ജയിലർ സ്വാതന്ത്ര്യവും വിശ്വാസവും അവർക്കു
നൽകുന്നു. രജിസ്റ്ററിലെഴുതാൻ അവരുടെ നമ്പറുകളാണ്
വിളിച്ചു പറയുന്നത്. ഏക് റാമിൽ തുടങ്ങി ജയിലർ സാത്ത് റാം
പറയുമ്പോൾ അവരുടെ വിശ്വാസം വർദ്ധിക്കുന്നു. ഒരു
അദ്ധ്യാപകന്റെ മുന്നിലെ കുട്ടികളായി അവർ മാറുന്നു.
ജയിലർ തന്നെ അവർക്ക് ഭക്ഷണമുണ്ടാക്കുന്നു. കളിവ
ണ്ടിയും കളിപ്പാട്ടവും കമ്പിവാദ്യവും ഗാനവുമായി എത്തുന്ന
ചമ്പ അവരുടെ സ്വപ്നങ്ങളിൽ പടരുന്നു. അവർ പാത്രം
കഴുകി നീട്ടിത്തുപ്പുന്നതിൽ മത്സരിക്കുന്നു. അതിന്റെ ചുവട്ടിൽ
നിന്ന ഒരു മരം പെട്ടെന്ന് പൂത്തുതളിർക്കുന്നു. കിഷന്റെ
മക്കളുടെ വരവാണ് മറ്റൊരു സംഭവം. അത് മറ്റുള്ളവരിൽ
കുടുംബത്തെക്കുറിച്ചുള്ള ഓർമകളും അസൂയയും ഉണർത്തുകയും
പ്രതിഷേധിക്കുകയും ഓടിപ്പോവുകയും ചെയ്യുന്നു. ഈ
സന്ദർഭത്തിൽ എത്തുന്ന സൂപ്രണ്ട് പരിഹാസത്തോടെ
പറയുന്നത്, ‘ഋഷയണറധബണഭള ധല ട ഥറടഭള തടധഫഴറണ’ എന്നാണ്.
ശ്രമങ്ങൾ തെറ്റായിപ്പോയെന്ന് ഒപ്പിട്ടു കൊടുക്കാൻ ജയിലർ
നിർബന്ധിതനാകുന്നെങ്കിലും ഒടുവിൽ തടവുകാരെ
കൃഷിക്കളത്തിൽ കണ്ടുമുട്ടുന്നു.
ഒരു ഘട്ടത്തിൽ വീട്ടിൽപ്പോകണമെന്ന് പറഞ്ഞ് ബാബുജി
യോട് പിണങ്ങി കുന്നിൻ മുകളിലേക്ക് ഓടുന്ന അവർ ഒരു
ക്ഷേത്രകവാടത്തിലെത്തുന്നു. ഭഗവാന്റെ കണ്ണുകൾ ബാബു
ജിയുടെ കണ്ണുകൾ തന്നെയാണെന്നു കണ്ട് അവർ തിരിച്ചെ
ത്തുന്നു. ”നിങ്ങൾ വീട്ടിൽ പോയോ” എന്നു ചോദിച്ച ബാബു
ജിയോട്, ”ക്ഷേത്രത്തിലെ ഭഗവാന്റെ മുഖത്ത് അങ്ങയുടെ
കണ്ണുകളാണ് കണ്ടത്. ഞങ്ങൾ അന്ധരാണ്. അങ്ങാണ്
ഞങ്ങളുടെ കണ്ണുകൾ” എന്നു പറയുന്നു അവർ. ബാബുജി
യുടെ നോട്ടം അവരിലെ തിന്മകളെയാണു നശിപ്പിച്ചത്.
പിന്നീട് ആ നോട്ടം അവരെ മുന്നോട്ടു നയിക്കുന്ന ശക്തിയായി
മാറുന്നു. ഒടുവിൽ അവർ അതിന്റെ അടിമയായിത്തീരുന്നു.
ബാബുജി മരിച്ചതിനു ശേഷം ആ കണ്ണുകളെ മേഘങ്ങൾക്കി
ടയിൽ കണ്ട് പെട്ടെന്നു ചൊരിയുന്ന മഴത്തുള്ളികൾക്കു മേലെ
കൈയുയർത്തി നിൽക്കുന്നു. ബാബുജിയുടെ നോട്ടത്തെ
അവർ മഴത്തുള്ളികളായി സ്പർശിക്കുന്നു. ഒരു ദുരന്തനായകന്റെ
ധീരോദാത്തമായ ബലിയായി മാറുന്നു ജയിലറുടെ
മരണം. മരിച്ചിട്ടും ജയിലറുടെ ആദർശങ്ങൾ വിജയിക്കുന്ന
തിന്റെ തെളിവായി തടവുകാർ മാറുകയും മനുഷ്യനന്മയി
ലുള്ള ശുഭാപ്തിവിശ്വാസം ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു.
നാഗരികനാണ് ജയിലർ. അയാളുടെ വേഷം, സ്വഭാവം,
വ്യക്തിത്വം ഒക്കെയും ഒരു കൊളോണിയൽ നാഗരികന്റെ
ഘടനയിലാണ്. ജയിൽപ്പുള്ളികൾ പ്രാകൃതരായ ഇന്ത്യക്കാരാണ്.
വേഷം, സംസ്‌കാരം, പ്രവൃത്തി എന്നിവയിലെല്ലാം
അങ്ങേയറ്റം പ്രാകൃതമായ ശീലങ്ങളാണ് അവർ പ്രകടമാക്കു
ന്നത്. നാഗരികവും ആധുനികവുമായ പരിഷ്‌കാരങ്ങളിലേക്ക്
അപരിഷ്‌കൃതരായ ഇന്ത്യൻ ജനതയെ മാറ്റിയെടുക്കേണ്ടതുണ്ടെന്ന
ഒരു മറുവായന കൂടി ഈ ചിത്രത്തിനു നൽകാം.
അതുപോലെ രണ്ടുതരം ജയിൽ ഉദ്യോഗസ്ഥർ ഈ ചിത്രത്തി
ലുണ്ട്. കൃത്യമായി കൊളോണിയൽ ആൾ രൂപമാണ്
സൂപ്രണ്ട്. അയാളുടെ ബൂട്ട്‌സിട്ട കാലുകളും വടിയും അധികാര
പ്രമത്തതയും മുറിയിലെ ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രവും
ജയിലറോടുള്ള പുച്ഛവുമൊക്കെ ഒരു വെള്ളക്കാരന് ഇന്ത്യക്കാരനോടുള്ള
അവജ്ഞയായാണ് അനുഭവപ്പെടുക. ജയിലർ
നാഗരികനായ ഇന്ത്യാക്കാരനാണ്. അതുകൊണ്ടുതന്നെ
അയാളിൽ ആധുനികനാഗരികതയും സഹോദര സ്‌നേഹവും
കാരുണ്യവും പ്രകടമാണ്. ഇങ്ങനെ വെള്ളക്കാരന്റെ ക്രൂരതയ്‌ക്കെതിരെ
നാഗരിക ഭാരതീയന്റെ പ്രതീകമായി ജയിലർ
പ്രത്യക്ഷപ്പെടുന്നു. അപരിഷ്‌കൃതരായ ഇന്ത്യൻജനതയെ
കാടത്തത്തിൽ നിന്ന് മാനുഷികതയിലേക്ക് ഉയർത്തുക
അയാളുടെ ലക്ഷ്യമാണ്. അവർക്കിടയിലേക്കു വരുന്ന
ചമ്പയുടെ രൂപഭാവവേഷവിധാനങ്ങളെല്ലാം ഗ്രാമീണ
കന്യകയുടേതാണ്. അവളെ കുട്ടികൾ അമ്മേ എന്നു വിളിക്കു
ന്നു. തടവുകാരെ മർദനത്തിൽ നിന്ന് ശക്തിസ്വരൂപിണിയെ
പോലെ എതിരിട്ട് രക്ഷിക്കുന്നു. ബാബുജി മരിക്കുമ്പോൾ
മന:പരിവർത്തനം വന്ന് മനുഷ്യരായി മാറിയ തടവുകാരുടെ
കൂടി അമ്മയായി മാറുകയാണ് ചമ്പ എന്ന അനുമാനമാണ്
ചിത്രം നൽകുന്നത്.
ഒരു ‘Hindu Mythological Icon’ ആയി മാറുകയാണ്
സിനിമയിലെ ജയിലർ. അച്ഛൻ, അമ്മ, കുട്ടികൾ എന്ന
പ്രതീകാത്മകമായ നിലയിലേക്കുള്ള പരിണാമമാണ് ചിത്ര
ത്തിന്റെ അന്ത്യരംഗങ്ങളിലൂടെ വെളിപ്പെടുന്നത്.
പ്രകൃതിയും സംസ്‌കൃതിയും ഒന്നുതന്നെയാണെന്നും അത്
പ്രകൃതിനിഷ്ഠമായ ജീവിതസംസ്‌കാരമാണെന്നും ചിത്രം
ഓർമപ്പെടുത്തുന്നു. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്, തിന്മ
യിൽ നിന്ന് നന്മയിലേക്ക്, കൊലയിൽ നിന്ന് ക്രിയാത്മകതയിലേക്ക്
നയിക്കുന്ന ഗുരുവിനെപ്പോലെ ബാബുജിയുടെ
സ്‌നേഹശാസനകൾക്കു കീഴടങ്ങുന്ന ഒരു കൂട്ടം മനുഷ്യരുടെ
കഥയാണിത്. മനുഷ്യസ്വഭാവങ്ങളെ പ്രകൃതി ദൃശ്യങ്ങളി
ലേക്കു സന്നിവേശിപ്പിക്കുക, സംഗീതവും പ്രകൃതി ശബ്ദങ്ങ
ളുമായി കൂട്ടിയിണക്കുക, മനുഷ്യാസ്തിത്വത്തെ പ്രാപഞ്ചികമായി
വ്യാഖ്യാനിക്കുക അങ്ങനെ പ്രകൃതിയെ അനന്തവൈവി
ധ്യമുള്ള ഒരു കഥാപാത്രമായി രംഗപ്രവേശനം നടത്തുന്നു.
തിരക്കഥയും സംഗീതവുമാണ് മറ്റൊരു പ്രധാന സവിശേഷത.
ജി.ഡി. മദ്ഗുൽഗക്കറാണ് കഥയും സംഭാഷണവും. ഭാരത്
വ്യാസ് രചിച്ച് വസന്ത് ദേശായി സംഗീതം നൽകി ലത ആലപിച്ച
‘Aye malik tere vande hum’ എന്ന ഗാനം ചിത്രത്തിന്റെ
യും ശാന്താറാമിന്റെയും ജീവിതദർശനത്തിന്റെ രേഖപ്പെടു
ത്തലാണ്.
ടൈറ്റിലുകൾ തെളിയുന്നത് 12 കൈകൾ പിന്മാറുമ്പോ
ഴാണ്. സിനിമയുടെ ക്രെഡിറ്റ്‌സ് മുതൽതന്നെ അന്നേവരെ
അപരിചിതമായിരുന്ന അവതരണരീതിയാണ് ശാന്താറാം
സ്വീകരിക്കുന്നത്. മനുഷ്യചലനങ്ങളുടെയെല്ലാം പ്രതീകമെന്ന
നിലയിൽ ഒരോ ഷോട്ടിലും കൈകളുടെ സവിശേഷമായ
പ്രതികരണങ്ങൾ ബോധപൂർവം ചേർത്തിരിക്കുന്നു. 11-ാം
കൈപ്പത്തി മാറുമ്പോൾ ഇപ്രകാരം തെളിയുന്നു.
“Almost 20 years ago, in a small state of India as idealist
started on a great experiment. His task was as difficult
as of converting a beast into a human being people
called him a lunatic. But, he, undaunted, stuck to his
faith with his very life in one hand, and the flag of his
ideal in the other, he marched ahead. The story of this
motion picture is based on his real experiences”
ഈ ചിത്രം പിന്നീട് ഇന്ത്യയിലെ ജയിലുകളുടെ നവീകരണത്തിന്
പ്രേരണയായെന്നത് ചരിത്രം. ജീവിതം കലയെ
അനുകരിക്കുന്നതിനുള്ള മികച്ച ഉദാഹരണമായി മാറി ഈ
ചലച്ചിത്രം. മനുഷ്യജീവിതത്തെയും സ്വഭാവത്തെയും
കുറിച്ചുള്ള പാഠപുസ്തകമായ ദോ ആഖേം…. എക്കാലത്തെയും
മനുഷ്യന്റെ സ്‌നേഹകാരുണ്യങ്ങളെയാണ് അഗാധവും
തീവ്രവുമായി സ്പർശിച്ചത്. ഉദാത്തമായ മാനവികബോധ
ത്തിന്റെ അടയാളമുള്ള ഏതു മനുഷ്യ പ്രയത്‌നവും ദുർഘടമായ
പ്രതികൂലതകളും മറികടന്ന് സഫലമാകും എന്ന ആശയത്തെയാണ്
‘ദോ ആഖേം ബാരഹ് ഹാഥ്’ ഉയർത്തിപ്പിടിക്കുന്നത്.