Skip to content

Kairali's Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മഴ മുളപ്പുകള്‍

നികിത ടി. പി. July 25, 2016 0

എന്റെ നീളന്‍ മുടികളില്‍
നനഞ്ഞെന്ന്
നീ,
പറയുമ്പോഴൊക്കെ
മഴത്തുള്ളിയുടെ
കണ്ണാടിത്തൊലിക്കുള്ളില്‍
ഹാ…
നിന്റെ,
സ്ഫടിക കണ്ണുകള്‍…
പച്ച പായലുകളിലെ
കുഞ്ഞന്‍ തലപ്പൊക്കങ്ങളെ നോക്കി
തളിര്‍പ്പുകളെന്ന്…
തളിര്‍പ്പുകളെന്ന്..
നീ,
പിറുപിറുത്തപ്പോഴൊക്കെ
മണ്ണില്‍ പതിഞ്ഞ്
പിറ്റേന്നൊരു മഴയത്ത്
നെഞ്ചു പിളര്‍ന്നൊരു
കൂണാവാനുള്ള
എന്റെ,
തുടിപ്പുകള്‍…
മത്തു പിടിച്ചിട്ടുള്ളത്
പച്ച മണ്ണിന്റെ
തുളയ്ക്കുന്ന,
ഗന്ധത്തിനോടെന്ന്…
തമ്മില്‍ ഇടകലരുമ്പോള്‍
പൊന്തുന്നത്
പുതുമഴയിലെ
മണ്ണിന്റെ മണമെന്ന്…
ഒരു പാതിരാ മഴയത്ത്
മുലക്കണ്ണുകളില്‍ നിന്നും
ഊര്‍ന്നു വീഴുന്ന
മഴയെ കുറിച്ച്
ഉള്ളംകയ്യില്‍
അതു പടര്‍ത്തിയേക്കാവുന്ന
ദോലനങ്ങളെ കുറിച്ച്,
നീ
കവിത പോലുമെഴുതി
നീ മരമായപ്പോള്‍
ഋതു ആവാതെ വയ്യെന്നായി
ഋതുക്കളില്‍,
വര്‍ഷവും വസന്തവുമായി…
ഒരേ മഴയാല്‍
നനഞ്ഞ്
കാറ്റില്‍ ഇല പോലെയും
ജലത്തില്‍ പൂക്കള്‍ പോലെയും
നീ
ഞാന്‍
നമ്മള്‍…
മുറ്റത്ത് ചെരിഞ്ഞ്
പെയ്യുന്നുണ്ടൊരു മഴ….
കുതിരുന്നുണ്ട്
നമ്മുടെയാ
പഴയ പ്രണയം
ചുമര്‍ ചിത്രങ്ങളില്‍ നിന്നെന്ന പോലെ
ഒലിക്കുന്നുണ്ട്
പച്ചയും മഞ്ഞയും
ചുവപ്പുമായി
നിറങ്ങള്‍
നമ്മള്‍…

Previous Post

ഒറ്റ നിമിഷം

Next Post

പനിക്കോലിന്റെ വായന

Related Articles

കവിത

ആത്മകഥ

കവിത

മുക്കുവൻ

കവിത

ഒറ്റക്കണ്ണി

കവിത

വിസിൽ

കവിത

(ഹൃദയ) ആകാശത്തിലൊരു പട്ടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
നികിത ടി. പി.

മരിപ്പ്

നികിത ടി. പി. 

പതിനാറാമത്തെ നിലയിൽ അവൾ, അരയ്ക്ക് കൈയും കുത്തി ഒറ്റ നില്പായിരുന്നു. ഉച്ചയായപ്പോഴും രാത്രിയായപ്പോഴും അതേ...

മഴ മുളപ്പുകള്‍

നികിത ടി. പി. 

എന്റെ നീളന്‍ മുടികളില്‍ നനഞ്ഞെന്ന് നീ, പറയുമ്പോഴൊക്കെ മഴത്തുള്ളിയുടെ കണ്ണാടിത്തൊലിക്കുള്ളില്‍ ഹാ... നിന്റെ, സ്ഫടിക...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven