”ഇവിടെയടുത്ത് എവിടാ പോസ്റ്റോഫീ
സ് എന്നറിയുവോ?” എന്ന ചോദ്യം കേട്ട്
ഭാര്യ എന്നെ തുറിച്ചുനോക്കി.
ഇന്നൊരു കുഞ്ഞത്ഭുതം നടന്നു. എനിക്കൊരു
കത്തുണ്ടായിരുന്നു. ഓഫീ
സിൽ നിന്ന് വരുംവഴി പോസ്റ്റുമാൻ തന്ന
താണ്. അഞ്ചുരൂപ സ്റ്റാമ്പ് ഒട്ടിച്ച ഒരു കവർ.
ഞാൻ അത് തുറന്നുനോക്കി. പേന
കൊണ്ട് നിറയെ എഴുതിയ രണ്ടു ഷീറ്റുകൾ
ആയിരുന്നു ഉള്ളിൽ. ആരാണ് ഇത്ത
രത്തിൽ ഒരു കത്തെഴുതിയ വിരുതൻ എ
ന്ന് ഏറിയ ആകാംക്ഷയൊടെ നോക്കി.
മേൽവിലാസവും പേരുമുണ്ട്. സദാ പു
ഞ്ചിരി തൂകി നടന്നിരുന്ന മനോഹരനെ
എനിക്കറിയാം. ഞങ്ങൾ നാട്ടുകാരായിരു
ന്നു. അയൽക്കാരായിരുന്നു. ഇപ്പോൾ നീ
ട്ടിപ്പിടിച്ച് ഇത്തരത്തിൽ ഒരു കത്തെഴുതുവാൻ
കാര്യമെന്ത് എന്നറിയാൻ തിടുക്കം
തോന്നി.
പ്രിയപ്പെട്ട സുഹൃത്തെ,
ഇത്തരത്തിൽ ഒരു കത്തെന്തിന് എ
ന്ന് നിങ്ങൾ അതിശയപ്പെടുന്നുണ്ടാകും
അല്ലേ? ആദ്യം ഈ കത്തിന്റെ പിന്നിലെ
കഥ പറയാം. എനിക്ക് കഴിഞ്ഞ ദിവസം
അമ്പതു വയസ്സ് തികഞ്ഞു. അർദ്ധസെ
ഞ്ച്വറി എങ്ങനെ ആഘോഷിക്കണം എ
ന്ന് കുറേ ആലോചിച്ചു. അമ്പത് വൃക്ഷ
ത്തൈ എവിടെയെങ്കിലുമൊക്കെ നട്ടാലോ
എന്നതായിരുന്നു ആദ്യത്തെ ചിന്ത.
കഴിഞ്ഞ ദിവസം കോടി വൃക്ഷങ്ങൾ നടു
ന്ന ചടങ്ങിൽ പങ്കാളിയായിരുന്നു. ഇനി ഒരമ്പതെണ്ണം
കൂടി എന്തിനെന്ന് തോന്നി
അത് ഉപേക്ഷിച്ചു. അടുത്ത പദ്ധതി അ
മ്പതു പുണ്യസ്ഥലങ്ങൾ സന്ദർശിക്കുക
എന്നതായിരുന്നു. അതാവുമ്പം ഭാര്യയ്
ക്കും ഇഷ്ടമാകും. എന്നാൽ അവിടെയൊന്നും
പുണ്യമില്ല എന്നൊരു തോ
ന്നൽ ഉള്ളിലെവിടെയോ കടന്നു കയറി
യിരുന്നു. അങ്ങനെ അതും ഡ്രോപ്പായി.
ആശയങ്ങൾ പലതും വന്നു. ഓരോന്നി
നും സ്വയം കുറവുകളും കണ്ടുപിടിച്ചു. ഒടുക്കം
ഇത്തരത്തിൽ ഒരാശയത്തിൽ എ
ത്തി. അമ്പതു വയസ്സുകഴിഞ്ഞ അമ്പതുപേർക്ക്
കത്തെഴുതുക.
ഇൻലന്റോ പോസ്റ്റുകവറോ സ്റ്റാ
മ്പോ വേണമല്ലോ കത്തുകൾ അയയ്
ക്കാൻ? ഇതൊക്കെ കണ്ടിട്ട് കാലങ്ങളായിരുന്നു.
ഈ പട്ടണത്തിൽ അടുത്ത്
പോസ്റ്റോഫീസ് കണ്ട പഴയ ധാരണ വച്ച്
ഞാൻ തിരക്കിച്ചെന്നു. അവിടെ എയർക
ണ്ടീഷൻ ചെയ്ത വലിയ ഒരു ഇറച്ചിവില്പ
നശാല. ആടും മാടുമെല്ലാം തൊലിയുരി
ഞ്ഞ മോടിയിൽ കണ്ണാടിച്ചില്ലിനുള്ളിൽ.
ഇതെപ്പോൾ തുടങ്ങി? എന്തോ… ഞാൻ
ശ്രദ്ധിച്ചിരുന്നില്ല. പലരോടും പോസ്റ്റോഫീസ്
എവിടെയെന്ന് തിരക്കി. ചിലർക്ക്
അറിയില്ലായിരുന്നു. ഞാനെന്തോ മോശമിടം
തേടിയതുപോലുള്ള ചുളിഞ്ഞ മുഖത്തോടെ
ചിലർ മറുത്തുനോക്കി. കുറച്ചേറെ
നടന്ന് ഒടുക്കം ഞാനത് കണ്ടുപി
ടിച്ചു. അടുത്തുതന്നെ പൊളിച്ചുമാറ്റു
വാൻ ഇടയുള്ള ഒരു കെട്ടിടത്തിലെ പോസ്റ്റോഫീസിനുള്ളിൽ
എന്നെ കാത്തിരി
ക്കുന്ന മട്ടിൽ ഒരു പാവം പോസ്റ്റുമാസ്റ്റർ.
ഞാൻ ആവശ്യം അറിയിച്ചപ്പോൾ അയാൾ
മിഴിച്ചുനോക്കി. ഇൻലന്റില്ല അമ്പ
തെണ്ണം. അത്രയും പോസ്റ്റുകവറും സ്റ്റാ
മ്പുമില്ല. ഒക്കെ സ്റ്റോക്ക് തീരാറായിരിക്കു
ന്നു. ഉള്ളത് എല്ലാംകൂടി നുള്ളിപ്പെറുക്കി
യെടുത്തിട്ടും അമ്പതൊത്തില്ല. ബാക്കി
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് തരാമെന്ന്
അദ്ദേഹം പറഞ്ഞു. സ്റ്റേഷനറിക്കട
യിൽ നിന്ന് വെള്ള പേപ്പറുകളും കവറുകളും
വാങ്ങി.
തിരികെ വീടെത്തിയപ്പോഴാണ് എഴുതുവാൻ
ഒരു പേന വേണമല്ലോ എ
ന്നോർത്തത്. ഭാര്യ തിരഞ്ഞുപിടിച്ച് കൊ
ണ്ടുവന്നതൊക്കെ എഴുതാത്തതായിരു
ന്നു. കുട്ടികൾ പഠിത്തം കഴിഞ്ഞ് പറന്നുപോയപ്പോൾ
പലതും വീട്ടിൽ നിന്ന് കാണാതായിരുന്നു.
കൂട്ടത്തിൽ എഴുത്തുപകരണങ്ങളും.
അടുത്ത വീട്ടിൽ നിന്ന് ഒരു
പേന വാങ്ങി കൊണ്ടുത്തന്ന് ഭാര്യ ആ പ്രതിസന്ധി
പരിഹരിച്ചു തന്നു. പക്ഷെ തട
സ്സങ്ങൾ അതുകൊണ്ട് തീർന്നില്ല. എഴുതുവാൻ
കഴിയുന്നില്ല. കുറേ കാലമായി
സെൽഫോണിലും കംപ്യൂട്ടറിന്റെ കീപാഡിലും
മാത്രം കുത്തി ശീലിച്ചതിന്റെ കുഴ
പ്പം. പേന പേപ്പറിൽ പുതഞ്ഞു നിന്നു. നി
ങ്ങൾ ഓർക്കുന്നുവോ പണ്ട് സുരഭി ആർ
ട്‌സ് ക്‌ളബ് ഓണമത്സരങ്ങളുടെ കൂട്ട
ത്തിൽ കയ്യെഴുത്തു മത്സരം നടത്തു
മ്പോൾ ഒരുവർഷം നിങ്ങൾ ഫസ്റ്റ്, ഞാൻ
സെക്കൻഡ് എങ്കിൽ അടുത്തവർഷം തി
രിച്ച ് എന്നായിരുന്നല്ലോ പതിവ്. എ
ന്നാൽ ഇപ്പോൾ എന്റെ കയ്യക്ഷരം എനി
ക്കുതന്നെ പിടി തരുന്നില്ല. കുറെ നേരമെടുത്തു
അവ കുറച്ചെങ്കിലും വഴങ്ങുവാൻ.
പിന്നെയായിരുന്നു അടുത്ത കടമ്പ. മേൽ
വിലാസങ്ങൾ വേണമല്ലോ? അടുത്തറി
യാവുന്ന ചില മേൽവിലാസങ്ങൾ കിട്ടി.
ഇവിടെ കിടന്നിരുന്ന കല്യാണക്കുറിയൊക്കെ
തിരഞ്ഞ് ചിലതൊപ്പിച്ചു. സുഹൃ
ത്തുക്കളോട് ചില മേൽവിലാസങ്ങൾ
ചോദിച്ചറിഞ്ഞു. അങ്ങനെ എല്ലാ ചേരുവകകളും
ഒപ്പിച്ച് എഴുതാനിരുന്നു.
ആദ്യ
ത്തെ കത്ത് നിങ്ങൾക്കാണ്. മേൽവിലാസം
എഴുതുന്നുണ്ട്. നിങ്ങൾ മറുപടി എഴുതണം.
പക്ഷെ ഇനി എന്ത് എഴുതുമെന്ന് അറിയില്ല.
ഇത്രയും കഷ്ടപ്പെട്ട നിലയ്ക്ക്
എന്തെങ്കിലും എഴുതണമല്ലോ ? അത് ഒറ്റ
വരിയിൽ ചുരുക്കാം. നിങ്ങൾക്കും കുടുംബത്തിനും
സുഖമല്ലേ?
സ്‌നേഹപൂർവ്വം മനോഹരൻ
കത്തു വായിച്ച് ഞാൻ ഭാര്യയെ നോ
ക്കി. അവൾക്ക് അറിയില്ല പോസ്റ്റോഫീ
സ് എവിടെയെന്ന്. മറുപടിയായി ഇവി
ടെ എല്ലാവർക്കും സുഖം എന്ന ഒരു വരി
മാത്രം മതി. പക്ഷെ അതൊട്ടും എളുപ്പമല്ല
എന്ന് എനിക്കറിയാം. മറുപടി നൽകാ
ത്ത ആ കത്ത് ഒരു കുത്തിനോവിക്കലായി
അവശേഷിക്കുമെന്ന് ഞാൻ ഭയന്നു.
അതെടുത്ത് ചവറ്റുകൊട്ടയിൽ എറിയുമ്പോൾ
മണൽ വിരിച്ചും പനയോലയി
ലും എഴുതിപ്പഠിച്ച ഞങ്ങളുടെ എഴുത്തുകളരിപാരമ്പര്യങ്ങൾ
കൈവിട്ടു പോകു
ന്നതിന്റെ
വേദന ഉള്ളിലുണ്ടായിരുന്നു.