സുരേഷ് പണിക്കരുടെ മരണം വിധിക്കപ്പെട്ടിരിക്കുന്നു എന്നു
പറഞ്ഞത് ദൈവമൊന്നുമല്ല. പ്രശസ്ത ഡോക്ടർ ചതുർവേദിയാ.
അതും ഭാര്യ അനിതാ പണിക്കരോട്. അനിത അത് പ്രതീക്ഷിച്ചെ
ങ്കിലും അത്ര പെട്ടെന്നൊന്നും സംഭവിക്കുമെന്ന് കരുതിയില്ല. മരണം
എപ്പോഴും അങ്ങനെയാണല്ലോ. നമ്മൾ പ്രതീക്ഷിക്കാത്ത
പ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇടിച്ചങ്ങു കയറും. രംഗബോധമില്ലാത്ത
കോമാളി എന്നൊക്കെ പറയുന്നതുപോലെ. അതും
എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള കാലിഫോർണിയയി
ലെ സ്റ്റാൻഫോർഡ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുമ്പോൾ.
പല ദേശക്കാർ ഉണ്ടായിട്ടും യു.പിക്കാരൻ ഡോക്ടർ ചതുർവേദിയെതന്നെ എന്തിനാണ് അതു പറയാനുള്ള ദൗത്യം ഏല്പിച്ചത്. ഞങ്ങളുടെ കുടുബസുഹൃത്താണ് എന്നറിഞ്ഞുകൊണ്ടായിരിക്കും.
അയാളുടെ ഭാര്യ പല്ലവി മാത്രം മുടങ്ങാതെ കാണാൻ
വന്നിരുന്നു. ആ പഞ്ചാബി സുന്ദരിയെ കാണുന്നത് പണി
ക്കർക്ക് ഇഷ്ടമാണെന്ന് അനിതയ്ക്കറിയാം. ഡോക്ടർ ചതുർവേദി
പറഞ്ഞതുപോലെ, ഇനിയുള്ളകാലം ജീവിതം ആസ്വദിക്കട്ടെ.
അതുകൊണ്ട് ഒരിഷ്ടത്തിനും തടസം നിന്നിട്ടില്ല. എന്നാലും പല്ല
വിയെ ഇഷ്ടമാണെന്ന കാര്യം മാത്രം ആരോടും പറഞ്ഞില്ല. ഡോക്ടർ
ആ ദു:ഖവാർത്ത പറഞ്ഞപ്പോൾ എങ്ങനെ പ്രതികരിക്കണം
എന്നറിയില്ലായിരുന്നു. മരണത്തെ ഭയമില്ലാത്തവരോട് എന്തു പറഞ്ഞിട്ടും
ഒരു കാര്യവുമില്ല. ലങ് ക്യാൻസർ ആണെന്നറിഞ്ഞിട്ടും
ഒന്നിനും ഒരു കുറവുമില്ലായിരുന്നു. ഒരിക്കൽ അതു പറഞ്ഞ് അനി
ത കുറെ വഴക്കുണ്ടാക്കിയിരുന്നു. അപ്പോഴാണ് പൊട്ടിച്ചിരിച്ചുകൊണ്ട്
പണിക്കരേട്ടൻ പറഞ്ഞത്.
”എടീ മണ്ടി ഇതു തേർഡ് സ്റ്റേജാ. വലിക്കാതിരുന്നിട്ടും കുടി
ക്കാതിരുന്നിട്ടും ഒന്നും ഒരു കാര്യവുമില്ല. ഇനിയിപ്പം മരിക്കുന്നതുവരെ
നമുക്കൊന്നുകൂടി പ്രണയിക്കാം”.
എന്നിട്ടാണ് ആ കവിത ചൊല്ലിയത്.
”എന്തിരുന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളോരു
ജീവിതം”.
അതും കഴിഞ്ഞാണ് ചങ്ങമ്പുഴയുടെ ജീവചരിത്രം പറഞ്ഞ
ത്.
”അത് മഹാകവിയല്ലേ. മരിച്ചാൽ പത്തുപേരറിയും. പണിക്ക
രു പോയാൽ കുറെ പരിചയക്കാരും ബന്ധുക്കളും കള്ളക്കണ്ണീർ
പൊഴിക്കും”.
”എടീ, മരിച്ചുകഴിഞ്ഞിട്ട് പത്തു പേരല്ല പത്തു കോടി പേരറി
ഞ്ഞിട്ട് എന്തുകാര്യം. പാവം ചങ്ങമ്പുഴപോലും ഞാനും നീയും
ഈ പറയുന്നതു വല്ലോം അറിയുന്നുണ്ടോ…”
ഈ വേദാന്തങ്ങൾ ഒക്കെ അനിത എന്നേ മടുത്തുകഴിഞ്ഞിരുന്നു.
മരണത്തെ എത്ര നിസാരമായിട്ടാണ് അയാൾ നേരിടുന്നത്.
വർഷങ്ങൾക്കു മുൻപ് ഇംഗ്ലീഷ് പ്രൊഫസർ ഇമ്മാനുവേൽ സാർ
പഠിപ്പിച്ച പ്രശസ്ത ഇംഗ്ലീഷ് കവിതയാണ് അപ്പോൾ ഓർമ വന്ന
ത്. ജോൺ ഡോണിന്റെ ”death be not proud, though some have called thee mighty and dreadful …” അതു വായിച്ചിട്ട്
സാറിന്റെ ആ വലിയ ശരീരം ഇളക്കിയുള്ള ചിരിയിൽ ഇരിക്കുന്ന
സ്റ്റേജ് പോലും കുലുങ്ങുമായിരുന്നു. പിന്നീട് ക്ലാസിൽ ചിരിയുടെ
ഒരാരവമാണ്. അതയാളുടെ ഭൂമികുലുക്കം കണ്ടിട്ടാണെന്ന് അയാൾക്കുപോലും
അറിയില്ലായിരുന്നു. അപ്പോൾ എല്ലാവരോടുംകൂടി
പുഞ്ചിരിച്ചുകൊണ്ടു പറയും
”എന്താ ഒരു രസം അല്ലേ. ങ്ഹാ… ഇങ്ങനെ ചിരിച്ചുകൊണ്ടു
മരിക്കണം. എന്നാലേ നമുക്ക് മരണത്തെ തോല്പിക്കാൻ പറ്റൂ”.
ഇതിപ്പം എത്ര വേദനിച്ചിട്ടും നിസ്സാരമായി മരണത്തെ നേരി
ടാൻ തയ്യാറായിക്കഴിഞ്ഞ ഒരാളോട് എന്താണ് പറയുന്നത്. എന്നാലും
ഡോക്ടർ പറഞ്ഞത് പറയാതിക്കാൻ പറ്റില്ലല്ലോ. അത്
ഒരു ഭാര്യയുടെ ഉത്തരവദിത്തമാണ്. ഒറ്റയ്ക്ക് ഇതൊന്നും താങ്ങാൻ
പറ്റുന്നില്ല. എത്രയൊക്കെ ഇഷ്ടക്കേടുണ്ടെന്നു പറഞ്ഞാലും.
പണിക്കരില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ചിന്തിക്കാൻ
പോലും പറ്റുന്നില്ല. കഴിഞ്ഞ ദിവസം പണിക്കരേട്ടനെയും കൊണ്ട്
ഒരു ഷോപ്പിംഗ് സെന്ററിൽ പോയി. കാറ് പാർക്കു ചെയ്തിട്ട്
സുപ്പർമാർക്കറ്റിലേക്ക് കയറുന്നതിനു മുൻപ് വെറുതെ ചോദിച്ചുപോയി.
അത്യാവശ്യമായി എന്തെങ്കിലും വേണോ എന്ന്. അപ്പോഴാണ്
വീണ്ടും ആ ഞെട്ടിക്കുന്ന ഉത്തരം കേട്ടത്. ഒരു കൂസലുമില്ലാതെതന്നെപറഞ്ഞു.
”ഇനിയിപ്പം ഒരത്യാവശ്യമേയുള്ളൂ. ഒരു ശവപ്പെട്ടി. എന്തായാലും
കുറച്ചു ദിവസങ്ങൾ കൂടി കാണുമെന്നല്ലേ ഡോക്ടർ പറഞ്ഞ
ത്. അതുകൊണ്ട് വിസ്കിയും രണ്ടു പായ്ക്കറ്റ് സിഗരറ്റും മറക്കേ
ണ്ട”.
പണിക്കരേട്ടന് ഒന്നുമറിയണ്ട. ജീവിതം ആഘോഷിച്ചു ചുമ്മാ
അങ്ങു മരിച്ചാൽ മതി. ജീവിച്ചിരിക്കുന്നവർക്കല്ലേ ദു:ഖവും കഷ്ട
പ്പാടുമൊക്കെ. അനിതയ്ക്ക് സങ്കടവും ദേഷ്യവും സഹിക്കാവുന്ന
തിനപ്പുറമായിരുന്നു. കടയിൽനിന്ന് സിഗരറ്റും പണിക്കരേട്ടന് പ്രി
യപ്പെട്ട ജാക്ക് ദാനിയേൽ വിസ്കിയും മാത്രം മേടിച്ചു. പ്രിയതമനുമായി
ഇനിയുള്ള സമയം എന്തിനാസ്വദിക്കാതിരിക്കണം. എല്ലാം
ഒരു ദു:സ്വപ്നംപോലെ മനസ്സിൽ ചിന്നിച്ചിതറിക്കിടക്കുന്നു.
ഒന്നിനും ഒരു വ്യക്തതയില്ല. മിസ്സിസ് ചതുർവേദി പതിവുപോലെ
വരുമെന്നറിയാം. അവൾക്കും പണിക്കരേട്ടനെ ഇഷ്ടമാെണന്നുമറിയാം.
ഡോക്ടർ ചതുർവേദിക്കു കുട്ടികളുണ്ടാവില്ല എന്ന് വി
വാഹത്തിനു ശേഷമാണ് അവളറിഞ്ഞത്. അല്ലെങ്കിലും പ്രേമത്തി
ന് കണ്ണും കാതുമില്ല, മനസു മാത്രമല്ലേയുള്ളൂ. കണ്ണില്ല എന്നൊന്നും
തീർത്തു പറയാൻ പറ്റില്ല. പല്ലവിയുടെ സൗന്ദര്യത്തിൽ ഏതു
കൊലകൊമ്പനും ഒന്നു പതറും. അടിതെറ്റിയാൽ വീഴാത്ത ആനയുണ്ടോ
എന്നല്ലേ പറയപ്പെടുന്നത്. തന്റെ കാര്യത്തിലും അതുതന്നെയല്ലേ
സംഭവിച്ചത്. അഞ്ചു വർഷമായി ഒരു കുഞ്ഞിക്കാലു
കാണാത്തതിൽ പണിക്കരേട്ടൻ ഒരിക്കലും പരിഭവിച്ചിട്ടില്ല. മനസ്
വേദനിപ്പിച്ചിട്ടില്ല. ഒന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല.
ഡോക്ടർ പാവം പല്ലവിയെ അറിഞ്ഞുകൊണ്ട് ചതിക്കുകയായി
രുന്നില്ലേ. എന്നിട്ടും ഇപ്പോൾ അവൾക്ക് ഒരു കുഞ്ഞു ജനിക്കാൻ
പോകുന്നു. അതറിഞ്ഞപ്പോൾ വെറുതെ ഒരാകാംക്ഷ കാർമേഘംപോലെ
പടർന്നുകയറി. പണിക്കരേട്ടൻ എന്തിനാണ് മരിക്കുന്ന
തിനു മുൻപ് എന്നോടും പല്ലവിയോടും എന്തോ സംസാരിക്കാനുണ്ടെന്നു
പറഞ്ഞത്. കുട്ടികളുണ്ടാകാത്തവർക്ക് കുട്ടികളുണ്ടാകുന്നതൊക്കെ
മെഡിക്കൽ സയൻസിന്റെ പുതിയ കണ്ടുപിടിത്തം വല്ലതും
ആവാമല്ലോ. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരിക്കലും അതൊരത്ഭുതമായിരിക്കിെല്ലന്നറിയാം.
ഒരുപക്ഷെ ചതുർവേദിയും കൂടി അറിഞ്ഞുകൊണ്ട് തന്നെ ച
തിക്കുകയായിരുന്നോ. ഒരർത്ഥത്തിൽ താനും കണ്ണടച്ച് ഇരുട്ടാക്കുകയല്ലായിരുന്നോ.
അല്ലെങ്കിലും ഇനിയിപ്പം അതൊക്കെ വെറും
പാഴ്ചിന്തകളല്ലേ. മരണത്തിനപ്പുറം ഒരു വികാരങ്ങൾക്കും ഒരു
സ്ഥാനവുമില്ലല്ലോ. കൂരിരുട്ടിൽ ഒറ്റയ്ക്ക് ഏതോ ഘോരവനത്തിൽ
അകപ്പെട്ടതുപോലെ തോന്നി. എങ്ങോട്ടു പോകണമെന്നറിയാതെ,
ലക്ഷ്യമില്ലാതെ എങ്ങോട്ടൊക്കെയോ ഓടുന്നതുപോലെ. ഒ
രല്പം ആശ്വാസം നൽകുന്നത് ഇംഗ്ലീഷ് പ്രൊഫസർ ഇമ്മാനുവേൽ
സാർ പഠിപ്പിച്ച ഉണടളദ ഠണ ഭമള യറമഴഢ എന്ന കവിത മാത്രമാണ്.
ആ ഘനഗംഭീരമായ ശബ്ദം കാതിൽ ഇപ്പോഴും പ്രതിധ്വനിക്കുന്ന
തുപോലെ. അവസാനം ചിരിച്ചുകൊണ്ട് പച്ച മലയാളത്തിൽ മൃദുലമായി,
‘മരണമേ നീ അഹങ്കരിക്കാതെ’ എന്നും പറയും. അനിതയോർത്തു.
അല്ലെങ്കിൽതന്നെ ഞാനിപ്പം മരണത്തിന്റെ കാവൽക്കാരിയല്ലേ.
മരണത്തിനപ്പുറം എന്തിരിക്കുന്നു. എന്നാലും
ഇപ്പോൾ പല്ലവിക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നതോർക്കുമ്പോൾ
മനസു വേദനിക്കുന്നു. വെറും വേദനയല്ല. ഒരു മധുരനൊമ്പരം.
അതല്ലേ പണിക്കരേട്ടനും ആഗ്രഹിച്ചത്.