നൂറു വർഷം പൂർത്തിയാക്കി
യ ഇന്ത്യൻ സിനിമയുടെ സാങ്കേതികവും
സൗന്ദര്യപരവും
പ്രമേയപരവും ആഖ്യാനപരവുമായ
വളർച്ചയാണോ മി
കവാണോ പിറകോട്ടു പോ
ക്കാണോ മഹാസ്തംഭനമാണോ
എന്തിനെയാണ് ബാഹുബലികൾ
പ്രതീകവത്കരിക്കുന്നത്?
തന്റെ കുട്ടി
ക്കാലത്ത് കറുപ്പിലും വെള്ള
യിലുമായി കേരളത്തിലെ
കൊട്ടകകളിൽ സിനിമാപ്രേമി
കളുടെ ആകർഷണങ്ങളേറ്റുവാങ്ങിയിരുന്ന
പാതാള ഭൈരവിയും
ആയിരം തലൈവാ
ങ്കി അപൂർവ ചിന്താമണിയും
പോലുള്ള സിനിമതന്നെയായിരിക്കും
ബാഹുബലിയെ
ന്ന് കാണാതെതന്നെ ഉറപ്പി
ക്കുന്ന അടൂരിന്റെ അഭിപ്രായ
ത്തിലും ചില കഴമ്പുകളുണ്ട്
ബാഹുബലി എന്ന സിനിമ(കൾ) ക
ണ്ടവരും കാണാത്തവരും ഇഷ്ടപ്പെട്ടവരും
ഇഷ്ടപ്പെടാത്തവരും എന്തിന് കേട്ടു
മാത്രമറിഞ്ഞവർ വരെ, ഒരഭിപ്രായ
ത്തോട് യോജിക്കുകയുണ്ടായി. ബാഹുബലി,
മറ്റ് സിനിമകളെപ്പോലെയല്ല; അതൊരു
സംഭവംതന്നെയാണ് എന്നതായിരുന്നു
ആ അഭിപ്രായം. അപ്രകാരം
സംഭവമായിത്തീർന്ന സിനിമയെപ്പറ്റി (
രണ്ടു ഭാഗങ്ങൾ വന്നതുകൊണ്ട് സിനിമകളെപ്പറ്റി
എന്നും പറയാം) സാധാരണ മ
ട്ടിലും, സാമ്പ്രദായികമായ രീതിയിലും ഒരു
നിരൂപണം എഴുതാനുമാകില്ല. ഇങ്ങ
നെ എഴുതാനാകാത്ത സാഹചര്യം ഉരു
ത്തിരിഞ്ഞതിനു പിന്നിൽ മറ്റു ചില സവി
ശേഷ കാരണങ്ങളുമുണ്ട്. അസംബന്ധ
ജടിലമായ കഥാതന്തുവും ആർഭാടബഹുലമായ
അവതരണവും കാന്തം പിടി
പ്പിച്ച പറക്കും തളിക ഇറക്കി മൊത്തം പി
ടിച്ചെടുക്കുന്ന തരത്തിലുള്ള കാർപ്പറ്റ്
ബോംബിങ് റിലീസും എല്ലാം ചേർന്ന്
സൃഷ്ടിക്കുന്ന മഹാഹ്ലാദപരത; സമചി
ത്തതയോടു കൂടിയ വിമർശനത്തെപ്പോലും
അപ്രസക്തമാക്കിത്തീർക്കുന്നുണ്ടെ
ന്നതാണ് വസ്തുത. കോടിക്കണക്കിന്
രൂപയുടെ പരസ്യങ്ങൾ അച്ചടി/ദൃ
ശ്യ/സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തി
ക്കൊണ്ടിരിക്കുന്നതിനാൽ അത്തരം
പൊതു മാധ്യമങ്ങളൊന്നും ഇത്തരമൊരു
സിനിമയെ സൂക്ഷ്മമായും രാഷ്ട്രീയ
-ചരിത്ര പരികല്പനകളോടെയും വിമർ
ശിക്കുന്ന ഒരു പഠനം അനുവദിക്കുന്ന പ്രശ്‌നംതന്നെ
ഉദിക്കുന്നില്ല.
അതുകൊണ്ടുതന്നെ ചെറിയ ചില വിമർശനങ്ങൾ
ഉന്നയിച്ചു എന്നു വരുത്തി തീർത്ത്, മറ്റു
ബാഹ്യ സംഭവങ്ങൾ വിവരിക്കുന്ന തരം
കാടും പടലും തല്ലൽ ലേഖനങ്ങളാണ്
കൂടുതലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോർപറേറ്റ് ആശയവിനിമയങ്ങൾക്കു
വേണ്ടി രൂപീകരിച്ചിട്ടുള്ള കുടിൽ വ്യവസായ
സ്വഭാവമുള്ള പബ്ലിക് റിലേഷൻ
ഏജൻസികൾ വഴി ബോധപൂർവം നിർ
മിച്ചെടുത്തിട്ടുള്ള ഹൈപ്പ്, അതിയാഥാർ
ത്ഥ്യപരതയിലേക്ക് ബാഹുബലികളെ
വളർത്തിയെടുത്തിട്ടുമുണ്ട്.
മഹിഷ്മതിയിലെ രാജമാതയായ
ശിവകാമി (രമ്യാകൃഷ്ണൻ) വളർത്തി
വലുതാക്കിയ രണ്ടു യുവകേസരിമാരാണ്
അമരേന്ദ്ര ബാഹുബലിയും ബല്ലാലദേവയും.
നായകതാരമായ പ്രഭാസ് അമരേന്ദ്ര
ബാഹുബലിയെയും അദ്ദേഹത്തി
ന്റെ മകൻ മഹേന്ദ്ര ബാഹുബലി(ഇങ്ങേ
രുടെ കഥ അറിയാൻ ഒന്നാം ഭാഗം കാണണം/ഡിവിഡി
ഇറങ്ങിയിട്ടുണ്ട്)യെയും,
റാണ ദഗ്ഗുപതി പ്രതിനായകനായ ബല്ലാലദേവയെയും
അവതരിപ്പിക്കുന്നു. ബല്ലാലദേവ
സ്വന്തം ഉദരത്തിൽ ജനിച്ച പുത്രനായിട്ടു
പോലും, ജനനത്തിലൂടെ അനാഥനായി
മാറിയ അമരേന്ദ്രയെയാണ്
യുവരാജാവിന്റെ സ്ഥാനത്തേക്ക് ശിവകാമി
അവരോധിക്കുന്നത്. ബല്ലാലദേവയെ
സേനാധിപനായും നിയോഗിക്കു
ന്നു. രാജാവിനു വേണ്ടതായ മനസ്ഥൈ
ര്യവും പ്രജകളോടുള്ള അനുകമ്പയും
ബാഹുബലിക്കാണുള്ളതെന്നതിനാലാ
ണ് അദ്ദേഹത്തെ രാജാവായി ശിവകാമി
തെരഞ്ഞെടുക്കുന്നത്. ഇതിൽ പ്രകോപി
തനായ ബല്ലാലദേവ, പിതാവും കുടിലബുദ്ധിക്കാരനുമായ
ബിജ്ജാലദേവ (നാസർ)യുമൊത്ത്
ബാഹുബലിക്കെതിരായ
കുടിലശ്രമങ്ങളാരംഭിക്കുന്നു. ഈ കളി
യിൽ, മുഖ്യാടിമയായ കട്ടപ്പ(സത്യരാജ്)
യെയും ശിവകാമിയെയും കാലാൾഭടരായി
പ്രയോജനപ്പെടുത്തുകയാണ് ബല്ലാ
ലദേവ. ഏഴാം വയസ്സുമുതൽ വായന
ആരംഭിച്ച അമർ ചിത്രകഥകളിൽ നിന്നാണ്
തന്റെ അന്വേഷണ-ഗവേഷണ യാത്രകളും
കഥാഖ്യാന/വിവരണ പടുത്വ
വും വികസിച്ചുവന്നതെന്നാണ് സംവി
ധായകനായ എസ്.എസ്. രാജമൗലി
സ്വയം വിലയിരുത്തുന്നത്. അമർ ചിത്രകഥകൾ
ഒരു സൂപ്പർ ഹീറോയെക്കുറിച്ചു
മാത്രമല്ലെന്നും അത്, ഇന്ത്യയുടെ ‘സംസ്‌കാര’മായ
നാടോടിത്തവും പുരാണവും
ഇതിഹാസങ്ങളും ഐതിഹ്യങ്ങളും
വിശ്വാസങ്ങളും എല്ലാം നിറഞ്ഞ കഥാപാരമ്പര്യത്തിന്റെ
മഹാസമുദ്രമാണെ
ന്നും അദ്ദേഹത്തിനഭിപ്രായമുണ്ട്. ‘കോ
ട്ടകളും മഹാരാജാക്കന്മാരും യുദ്ധങ്ങളും
നിറഞ്ഞ ആ ചിത്രകഥകൾ എന്നെ എല്ലാക്കാലത്തും
ത്രസിപ്പിച്ചു പോന്നു. ഞാനവ
വായിച്ചു രസിക്കുക മാത്രമല്ല ചെയ്തത്;
എന്റേതായ അവതരണഭംഗിയോടെ
പുതിയ കഥകൾ നിർമിച്ചു കൂട്ടുകാരോട്
വിവരിക്കുക കൂടി ചെയ്തു പോ
ന്നു’. അതായത്, ചുരുക്കം ഇതാണ്. അമർ
ചിത്രകഥകളിൽ ഉറച്ചു പോയ കുട്ടി
ത്ത ഭാവുകത്വത്തിന്റെ വിസ്താരമാണ്
ബാഹുബലി ഒന്നും രണ്ടും എന്നർത്ഥം.
അനുഭവത്തിന്റെയും ചരിത്രപരതയുടെയും
രാഷ്ട്രീയ സങ്കീർണതകളെ നിരാകരിക്കുന്ന
ബാലിശമായ ലാളിത്യമാണ്
ഫാസിസത്തിന്റെ ഒരു സ്വഭാവം എന്നി
രിക്കെ, ബാഹുബലികളുടെ തീവ്രവിജ
യങ്ങൾ ഒട്ടുംതന്നെ അകാലികമല്ല.
നൂറു വർഷം പൂർത്തിയാക്കിയ ഇ
ന്ത്യൻ സിനിമയുടെ സാങ്കേതികവും
സൗന്ദര്യപരവും പ്രമേയപരവും ആഖ്യാനപരവുമായ
വളർച്ചയാണോ മികവാണോ
പിറകോട്ടു പോക്കാണോ മഹാസ്തംഭനമാണോ
എന്തിനെയാണ് ബാഹുബലികൾ
പ്രതീകവത്കരിക്കുന്നത്?
തന്റെ
കുട്ടിക്കാലത്ത് കറുപ്പിലും വെള്ളയി
ലുമായി കേരളത്തിലെ കൊട്ടകകളിൽ
സിനിമാപ്രേമികളുടെ ആകർഷണങ്ങ
ളേറ്റുവാങ്ങിയിരുന്ന പാതാള ഭൈരവി
യും ആയിരം തലൈവാങ്കി അപൂർവ ചി
ന്താമണിയും പോലുള്ള സിനിമതന്നെ
യായിരിക്കും ബാഹുബലിയെന്ന് കാ
ണാതെതന്നെ ഉറപ്പിക്കുന്ന അടൂരിന്റെ
അഭിപ്രായത്തിലും ചില കഴമ്പുകളുണ്ട്.
ഫാൽക്കെയുടെ രാജാ ഹരിശ്ചന്ദ്രയിൽ
നിന്നാണ് ഇന്ത്യൻ സിനിമയുടെ ചരി
ത്രം ആരംഭിക്കുന്നതെന്ന ഉറപ്പിക്കപ്പെട്ട
പ്രസ്താവനയിൽ രാഷ്ട്രീയവും സാംസ്‌കാരികവും
പുരാണനിർബന്ധപരവുമായ
കാരണങ്ങൾ ഉൾച്ചേർന്നിട്ടുള്ള
തുതന്നെയാണ് ബാഹുബലികളുടെ തീ
വ്രവിജയങ്ങൾ ഇന്ത്യൻ സിനിമയുടെ
മാത്രമല്ല, ഇന്ത്യയുടെ തന്നെ ചരിത്ര-
വർത്തമാന സന്ദർഭങ്ങളെ ചർച്ചോപരി
തലത്തിലേക്ക് ആനയിക്കുന്നു എന്ന് നി
രീക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്. ഹിന്ദുപുരാണ
കഥകളുടെ മായികവും അത്ഭുതകരവുമായ
ആഖ്യാനത്തിലൂടെയാണ് മലയാളമൊഴിച്ചുള്ള
എല്ലാ ഇന്ത്യൻ ഭാഷകളിലെയും
ആദ്യകാല സിനിമകൾ വ്യാവസായികവും
വിപണനപരവും ആയ
ജനപ്രിയമണ്ഡലങ്ങൾ വളച്ചെടുത്തത്.
അതിന്റെ അതിസാങ്കേതിക കാലത്തെ
ബഹളമയവും വർണശബളവുമായ
ആവർത്തനം കൂടിയാണ് ബാഹുബലി
കൾ.
വിഎഫ്എക്‌സ് എന്ന ചുരുക്കപ്പേ
രിൽ അറിയപ്പെടുന്ന വിഷ്വൽ എഫക്ട്‌സിലൂടെ
യഥാർത്ഥത്തിൽ ചിത്രീകരി
ക്കാത്ത ദൃശ്യങ്ങൾ വരെ സാധിതമാക്കു
ന്ന പുതുകാലത്തിന്റെ ഒരു മലവെള്ളപ്പാ
ച്ചിൽതന്നെയാണ് ബാഹുബലികളിലു
ള്ളത്. അവതാർ മുതൽ വണ്ടർ വുമൺ
വരെയുള്ള നൂറുകണക്കിന് സിനിമകളി
ലൂടെ, ഹോളിവുഡിൽ ആനിമേഷന്റെ
യും വിഎഫ്എക്‌സിന്റെയും അതിമാനുഷ/മനുഷ്യേതര
കാലം സ്ഥാപിതമായി
ക്കഴിഞ്ഞതിനു സമാന്തരമായാണ് ഇ
ന്ത്യൻ സിനിമയിലും ഈ സാങ്കേതികമതിഭ്രമം
കൊണ്ടാടപ്പെടുന്നത് എന്നതി
നാൽ അത്ഭുതങ്ങളൊന്നും ആർക്കുമി
ല്ല. സങ്കേതത്തിന്റെ രാഷ്ട്രീയശരി/അശരികളിൽ
ചുറ്റിത്തിരിയുന്ന ചർച്ചകളും
ആരും ശ്രദ്ധിക്കണമെന്നില്ല. ഹോളിവുഡിന്
കഴിയുമെങ്കിൽ അതിനെ അതിശയിക്കുന്ന
വിധത്തിൽ ഇന്ത്യൻ സിനിമയ്ക്ക്
എന്തുകൊണ്ട് ചെയ്തുകൂടാ എ
ന്നും അതിന് ലോകത്തെ കീഴടക്കാൻ കഴിയുമെങ്കിൽ
അതല്ലേ ഹീറോയിസം എ
ന്നും ചോദിക്കുന്നവരും കുറവല്ല. അവർ
ക്കും നല്ല നമസ്‌കാരം.
പ്രഭാസിന്റെ
കൈക്കു മുകളിലൂടെ അനുഷ്‌ക ഷെ
ട്ടി(ദേവസേന എന്ന കഥാപാത്രം) നട
ക്കുന്നതു പോലുള്ള റൊമാൻസ് ചലന
ങ്ങൾ; പുരാണത്തിനകത്തേക്ക് ഉൾപ്പെ
ടുത്തി പ്രണയത്തെയും ലൈംഗികതയെയും
വിശുദ്ധ-സദാചാര ചരക്കായി
വിപണനം ചെയ്യുകയാണെന്ന് ആർ
ക്കും ബോധ്യപ്പെടും.
വാൾപ്പയറ്റും പരിച
മുട്ടും പഠിച്ചും പ്രയോഗിച്ചും പോരാടുക
മാത്രമല്ല, ശരീരത്തിന്റെ ആത്മാഭിമാനവും
ചാരിത്ര്യവും സ്വയം സംരക്ഷിക്കുകയും
ചെയ്യുന്ന ഭാരതീയ സ്ത്രീരത്‌നമായിത്തന്നെ
വിലസുന്ന കഥാപാത്രം കൂടി
യാണ് ദേവസേനയുടേത് എന്നും ശ്രദ്ധി
ക്കുക. കൊളോണിയൽ അടിമത്തത്തി
നെതിരായ നീണ്ടുനിന്ന വിശാല-ബഹു
ജനപ്പോരാട്ടത്തിലൂടെ നിവർത്തിയെടു
ത്ത ഇന്ത്യ എന്ന ചരിത്ര-രാഷ്ട്രീയ-
സാംസ്‌കാരിക ഭൂപടത്തെ, രാജഭരണം
എന്ന മഹത്വവത്കരിക്കപ്പെടുന്ന ഭൂതകാലത്തിലേക്ക്
കൊണ്ടു ചെന്നു കെട്ടാനുള്ള
തീവ്രശ്രമമായി വേണം ബാഹുബലികളെ
വായിച്ചെടുക്കാൻ.
കമ്പോളതീവ്രവാദപരമായ അധീശത്വം
ഏതാനും ദിവസങ്ങളിൽ രൂപീകരി
ച്ചുകൊണ്ടാണ്, ബാഹുബലികൾ ഈ
തീവ്ര വിജയങ്ങൾ നേടിയെടുക്കുന്നത്.
പ്രദർശനമാരംഭിച്ച ് രണ്ടാഴ്ചയ്ക്കു
ള്ളിൽ തന്നെ, കമ്പോളത്തിലെ മുൻ റെക്കോഡുകളെല്ലാം
ബാഹുബലി രണ്ട് തകർത്തതായാണ്
പിആറിലൂടെ പരത്തി
വിട്ട്, മുഖ്യധാരാമാധ്യമങ്ങളെല്ലാം ഏറ്റെ
ടുത്ത വാർത്താനിർമിതികൾ അറിയി
ക്കുന്നത്. പികെ (രാജ്കുമാർ ഹിറാ
ണി/2014/792 കോടി), ദംഗൽ (നിതേഷ്
തിവാരി/2016/867 കോടി), ബജ്‌രംഗി
ബായ്ജാൻ (കബീർ ഖാൻ/2015/626
കോടി) എന്നിവയുടെ മാത്രമല്ല, രാജമൗലിയുടെ
തന്നെ ബാഹുബലി ഒന്നിന്റെ
(2015) 650 കോടി വിജയവും ഈ ചിത്രം
മറികടന്നു. ഇതൊക്കെ എത്ര കണ്ട് വാസ്തവമാണെന്നും
വാസ്തവമാണെ
ങ്കിൽ അതനുസരിച്ചുള്ള നികുതിയടവുകൾ
കൃത്യമായി നടന്നിട്ടുണ്ടോ എന്നൊ
ന്നും ആരും അന്വേഷിക്കാറുമില്ല. ഇത്ത
രം വാർത്തകൾ വായിക്കുമ്പോഴോ കാണുമ്പോഴോ
കേൾക്കുമ്പോഴോ ഉളവാകുന്ന
ഒറ്റ അമ്പരപ്പ്; അത്രയേ ആരും പ്രതീക്ഷിക്കുന്നുള്ളൂ.
മാത്രമല്ല, എംടിയുടെ
രണ്ടാമൂഴത്തെ അധികരിച്ച് മഹാഭാരതം
എന്ന പേരിൽ ആയിരം കോടി മുതൽമുടക്കിൽ
സകലഭാഷാ സിനിമയെടുക്കു
ന്നു എന്ന തരത്തിലുള്ള ഞെട്ടിക്കൽ പ്രഖ്യാപനം
നടത്തിയിരിക്കുന്നത് ഇതുവരെ
ഒരു ഫീച്ചർ സിനിമ പോലും സംവി
ധാനം ചെയ്യാത്ത ആളാണ്. ആലോചി
ച്ചെടുക്കാൻ പോലും ബുദ്ധിമുട്ടുള്ള തര
ത്തിൽ, രാജ്യത്തെ സകല തിയേറ്ററുകളിലും
ഒരു സിനിമ മാത്രം കളിക്കുക എ
ന്നതാണ് ഇത്തരം സമർത്ഥ വണിക്കുകളുടെ
ഒന്നാമത്തെ രീതി.
ഇതിനുള്ള പ
ശ്ചാത്തലം ഒരുക്കുന്നതിനു വേണ്ടി മാസങ്ങൾക്കു
മുമ്പ്, ചിലപ്പോൾ വർഷ
ങ്ങൾക്കു മുമ്പുതന്നെ സമല മാധ്യമ
ങ്ങൾ വഴിയും പ്രചാരണപരിപാടികൾ
ആരംഭിച്ചിരിക്കും. ഇപ്രകാരം, കോടിക്ക
ണക്കിന് രൂപ മൂലധനമായി ഒഴുക്കപ്പെടു
ന്ന മുഖ്യ വ്യവസായം എന്ന അവസ്ഥയി
ലേക്ക് സിനിമയെ വളർത്തിയെടുക്കുകയും,
അതിനെ സംബന്ധിച്ച ജനാധിപത്യപരമായ
ഏതു വിമർശനവും വിശകലനവും
അപ്രത്യക്ഷമാക്കുകയും ചെയ്യുക
എന്നത് ഈ പണാധിപത്യത്തിന്റെ ഒ
ന്നാമത്തെ മർദന പ്രദർശനമാണ്.
ആൾക്കൂട്ടാഹ്ലാദത്തിന്റെ എടുപ്പുകൊട്ടാരങ്ങൾ
തകർക്കാൻ മാത്രം ശക്തിയുള്ള
താണോ അല്ലയോ എന്നൊന്നും വിലയിരുത്താതെതന്നെ,
ഏതു രീതിയിലു
ള്ള വ്യത്യസ്ത വിമർശനങ്ങളുടെയും
സാദ്ധ്യതതന്നെ ഇല്ലാതാക്കപ്പെടുകയാണ്
ചെയ്യുന്നത്. ഇത് കേവലം, സർഗാ
ത്മക സ്വാതന്ത്ര്യം, സ്വന്തം ആലോചനകൾ
തുറന്നു പറയേണ്ടതിന്റെ ആവശ്യ
കത, വിവരസമാഹരണവും വിനിമയവും
എന്നിങ്ങനെയുള്ള ആവിഷ്‌കാര
ങ്ങളായാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇ
പ്പറഞ്ഞതൊന്നും അപ്രസക്തമായ കാര്യങ്ങളാണെന്നല്ല.
ഇതിലും സുപ്രധാനമായി
അരിസ്റ്റോട്ടിൽ മുതൽ വാൾട്ടർ
ബെന്യാമിൻ ഉൾപ്പെടെ ഉള്ള ധിഷണാശാലികൾ
വികസിപ്പിച്ചെടുത്തതാണ് കലാവിമർശനം
എന്ന വ്യവഹാരമേഖല
എന്ന വസ്തുതയാണ് കണക്കിലെടുക്ക
പ്പെടേണ്ടത്. കലാവിമർശനത്തിന്റെ
ധർമവും നീതിയും എന്താണ് എന്ന് തി
രിച്ചറിയപ്പെടാതിരിക്കുകയും, അതിന്റെ
സാമൂഹികതയും സർഗാത്മകതയും രാഷ്ട്രാതീത
വ്യവഹാരങ്ങളും പരിരക്ഷി
ക്കപ്പെടാൻ നിർവാഹമില്ലാത്ത വിധ
ത്തിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.
കലയുടെ ദിശാബോധ
ത്തെ സംബന്ധിച്ചും അതിന്റെ ചരിത്ര-
സാംസ്‌കാരിക-രാഷ്ട്രീയ നൈതികതയെ
സംബന്ധിച്ചും സംവാദങ്ങളുയർ
ത്താൻ വിമർശകർക്കല്ലാതെ ആർക്കാണ്
സാദ്ധ്യമാവുക. വിമർശനങ്ങൾക്കു
മേൽ സർജിക്കൽ സ്‌ട്രൈക്കുകൾ നട
ത്താൻ മാത്രമേതായാലും സിനിമാ വ്യ
വസായ-കല ഇതിനകം സൂക്ഷ്മ-പ്രബലമായിക്കഴിഞ്ഞു
എന്നതും ഇതോട് കൂ
ട്ടിവായിക്കണം. ജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്നതും
അവരുടെ നിത്യവ്യവ
ഹാരങ്ങളെ മുച്ചൂടും നിർണയിക്കുന്നതുമായ
സിനിമ എന്ന ജനപ്രിയ മാധ്യമം,
വിമർശനത്തെ മുഴുവനായി അസാദ്ധ്യ
മാക്കിക്കൊണ്ട് അതിനെ വിലക്കുകയും
ശാപഗ്രസ്തമാക്കി പുറന്തള്ളുകയും ചെ
യ്തിരിക്കുന്നു. വെറും പബ്ലിസിറ്റി മെറ്റീ
രിയൽ മാത്രമേ ആവശ്യമുള്ളൂ എന്ന നി
ലയിലേക്ക് കാര്യങ്ങളെത്തിച്ചേർന്നിരി
ക്കുന്നു. ആത്മാർത്ഥമായ ചലച്ചിത്ര വി
മർശനത്തിനു നേരെ, ആൾക്കൂട്ടാഹ്ലാദ
ക്കാർ അക്രമാസക്തമായ പ്രതികരണം
നടത്തുന്നതിലേക്കു വരെ ഈ അവസ്ഥ
കൊണ്ടുചെന്നെത്തിച്ചു.
മഹത്തായതും പരിഷ്‌കൃതവുമായ
ഒരു രാജകീയ കാലഘട്ടം നിലനിന്നിരു
ന്നുവെന്ന് സ്ഥാപിച്ചെടുക്കുകയാണ്
ബാഹുബലികൾ പോലുള്ള സിനിമകൾ
അതിന്റെ ദൃശ്യാധിക്യബഹുലത കൊ
ണ്ട് പ്രാഥമികമായി ചെയ്യുന്നത്. പടുകൂ
റ്റൻ കൊട്ടാരങ്ങളും ജലധാരാശില്പങ്ങ
ളും ഉദ്യാനങ്ങളും അവ നിലനിർത്താൻ
നാലു ഭാഗത്തുമായി കിടങ്ങുകളും കുതി
രകളും ആനകളും ആയുധധാരികളായ
ഭടന്മാരും എന്നിങ്ങനെ മായികവും മാന്ത്രികവുമായ
ഗാംഭീര്യം ജനിപ്പിക്കവേതന്നെ
നമുക്ക് നഷ്ടമായതിതൊക്കെയാണെന്ന
തോന്നിപ്പിക്കലിനാണ് പ്രാധാന്യം
കൊടുക്കുന്നത്. രാജകുമാരനെയും
പത്‌നിയെയും പുറത്താക്കുന്നതു പോലെയുള്ള
വേദനാജനകമായ കഥാപരി
ണാമങ്ങൾ; സോദരപ്പോരുകൾ; അയൽ
രാജ്യങ്ങളിൽ നായകന്റെ വേഷം മാറിയു
ള്ള അലച്ചിലുകൾ (അമരേന്ദ്രബാഹുബലിയുടെ
കാമുകിയും പത്‌നിയുമായി മാറുന്ന
ദേവസേന, കുന്തളരാജ്യക്കാരിയാണ്.
വേഷം മാറി അയൽ രാജ്യങ്ങളിൽ
സഞ്ചരിക്കുന്നതിനിടയിലാണ് അവർ
തമ്മിൽ പരിചയപ്പെടുന്നതും ഇഷ്ടത്തി
ലാകുന്നതും); ന്യായപക്ഷത്തെ പരാജ
യപ്പെടുത്താനുള്ള കുടിലനീക്കങ്ങളും ഉപജാപങ്ങളും
എന്നിങ്ങനെ, ഇതിഹാസ
ങ്ങളിൽ നാം കണ്ടുമുട്ടാറുള്ളതും നാടോടി
കഥാപാരമ്പര്യത്തിലൂടെ ബഹുജനസ്മൃതികളിൽ
നിക്ഷിപ് തമായതുമായ
ഘടകങ്ങൾ കൊണ്ടുണ്ടാക്കുന്ന ജനപ്രി
യത ഇത്തരം സത്യാനന്തര (പോസ്റ്റ് ട്രൂ
ത്ത്) കൃത്രിമ പുരാണങ്ങളെ കൂടുതൽ വി
ശ്വാസ്യതയുള്ളതായി തോന്നിപ്പിക്കു
ന്നു.
നീതിമാനാണെങ്കിലും അടിമയായതിനാൽ,
കട്ടപ്പ തനിക്കേറ്റവും അടുപ്പമു
ള്ള യജമാനനെ വരെ വധിക്കാൻ നി
യോഗിക്കപ്പെടുകയും അത് നിർവഹി
ക്കുകയും ചെയ്യുന്നു. അതേസമയം രാജ
കുടുംബത്തിനു വേണ്ടി തന്റെ ജീവത്യാഗം
വരെ ചെയ്യാൻ അയാൾ തയ്യാറുമാണ്.
രാജമാതയായ ശിവകാമിയുടെ വാ
ക്കുകളും ശാസനകളും അലംഘനീയമാണ്.
എന്നാൽ, അവരുടെ അറിവിൽ നി
ന്ന് സത്യത്തെ ഒളിപ്പിച്ചുവയ്ക്കാനും വക്രീകരിക്കാനും
കുടില ശക്തികൾക്ക്
സാധിക്കുന്നുമുണ്ട്. സങ്കീർണത ഈ ര
ണ്ടു കഥാപാത്രങ്ങൾക്കു മാത്രമേ ഉള്ളൂ.
പ്രതിനായകന്മാരായ പിംഗളദേവയും
ബല്ലാലദേവയും; സദാ ധർമിഷ്ഠരും ന
ന്മയുടെ പ്രതീകങ്ങളും ത്യാഗമനസ്‌കരുമായ
ബാഹുബലികളും ഏകവിതാന
ത്തിൽ മനസ്സിലാക്കപ്പെടേണ്ടവരാണ്.
ഇത്തരം അതിമാനുഷ കഥാപാത്രങ്ങൾ
കഴിഞ്ഞാൽ പിന്നെ, ചതുരംഗത്തിലെ
കാലാളുകൾ പോലെ വ്യക്തിത്വമില്ലാ
ത്ത ആയിരക്കണക്കിന് ഭടന്മാരും ജനങ്ങ
ളും മാത്രമാണ് സിനിമയിലുള്ളത്. ഇവർ
ക്ക് ആർപ്പു വിളിക്കാനും കൊല്ലാനും ചാകാനും
മാത്രമേ നേരമുള്ളൂ. കാലകേയ
ന്മാരും പിണ്ഡാരികളും ആയ ജനവർഗ
ങ്ങളാകട്ടെ, താഴ്ന്ന ജാതിക്കാരോ കാട്ടാളന്മാരോ
കറുത്ത തൊലിനിറമുള്ളവരോ
ആണ്. അവർ എല്ലാ അർത്ഥത്തിലും അപരിഷ്‌കൃതരായി
ദൃശ്യവത്കരിക്കപ്പെടു
ന്നു. അതിനാൽ തന്നെ നിഷ്‌കരുണം വധിക്കപ്പെടുകയും
ചെയ്യുന്നു. കുല-ജാതി
-വർണാടിസ്ഥാനത്തിലുള്ള വംശീയത
യും വിഭാഗീയതയും ഏറെ പ്രകടമായ രീ
തിയിൽതന്നെ പ്രകടമാക്കിയതിലൂടെ,
സവർണഹിന്ദുത്വത്തിന്റെയും മേൽജാ
തിയധീശത്വത്തിന്റെയും പ്രചാരണവ
ണ്ടിയായി സാമാന്യ ജനപ്രിയതയുടെ
വ്യാപനത്തിലൂടെയും കൂടിയാണ് ബാ
ഹുബലികൾ വിജയക്കോട്ടകൾ കയ്യട
ക്കിയത്. കുടില മനസ്‌കനായ ബിജ്ജാലദേവൻ
(നാസർ) അംഗവൈകല്യമുള്ള
യാളായി പരിഹസിക്കപ്പെടുകയും ചെയ്യു
ന്നുണ്ട്. ക്ഷത്രിയ ധർമത്തിന്റെ പേരിലാണ്
എല്ലാം ന്യായീകരിക്കപ്പെടുന്നത്. രാ
ജാക്കന്മാരും രാജ്ഞികളും സേനാധിപതികളും
അടക്കം എല്ലാവരും സ്വർണാഭരണവിഭൂഷിതരാണ്.
ഈ ആഭരണങ്ങൾ,
വാൾപ്പയറ്റും കുതിരസവാരിയും നിറ
ഞ്ഞ യുദ്ധത്തിന് എങ്ങനെയാണ് യോജി
ക്കുക തുടങ്ങിയ യുക്തിപരമായ ചോദ്യ
ങ്ങളൊന്നും ചോദിക്കേണ്ടതില്ല. പ്രാചീന
ഇന്ത്യ എത്രമാത്രം സമ്പന്നമായിരുന്നുവെന്നും
അവിടത്തെ വംശീയ നീതികൾ
ധാർമികമഹത്വങ്ങളെണെന്നുമാണ് സ്ഥാപിക്കപ്പെടുന്നത്. ക്ഷത്രിയവിജയ
ങ്ങളെ മഹത്വവത്കരിക്കുന്ന വംശീയമേ
ന്മാവാദമായി അവതരിപ്പിക്കപ്പെടുന്ന
ഹിന്ദു പാരമ്പര്യത്തെ ധാർമിക നീതിയായി
അടയാളപ്പെടുത്തുന്നതിനോടൊപ്പം;
ആയുധാധിക്യപ്പോരാട്ടങ്ങളിലൂടെ വീറുറ്റ
വിജയങ്ങളെപ്പോഴും സമാഹരിക്കുന്ന യു
ദ്ധസമാഹാരങ്ങളായാണ് പരിചയപ്പെടു
ത്തപ്പെടുന്നത്. സമകാലികമായ രാഷ്ട്രീ
യവ്യാഖ്യാനങ്ങൾക്ക്, ഇതെത്രമാത്രം അനുയോജ്യമാണെന്നതാണ്
ഉത്കണ്ഠാകുലമായ പ്രശ്‌നം.
അക്രമാസക്തമായ ഭീകരഭാവത്തോടെ,
ബാഹുബലികളെക്കുറിച്ചുള്ള വിമർ
ശനങ്ങളെ ആൾക്കൂട്ടാഹ്ലാദപങ്കകൾ നേരിട്ടു.
സ്വർണ കമൽ ജേതാവും ചലച്ചിത്ര
നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ
ഫിപ്രെസ്‌കി ഇന്ത്യ ചാപ്റ്ററിന്റെ
മുൻ സെക്രട്ടറിയുമായ എം.കെ. രാഘവേന്ദ്ര
ഫസ്റ്റ് പോസ്റ്റിലെഴുതിയ ലേഖന
ത്തിന്റെ താഴെ അധിക്ഷേപകരമായ അനവധി
കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
ഫസ്റ്റ് പോസ്റ്റിൽ തന്നെ വന്ന അന്ന
എം.എം. വെട്ടിക്കാട്ടിന്റെ ലേഖനത്തിനു
താഴെ ലേഖികയെ പട്ടി എന്നു വരെ വി
ളിച്ച തരം തെറികളാണ് നിറഞ്ഞത്. ഇ
ന്ത്യൻ എക്‌സ്പ്രസ്സിൽ ലേഖനമെഴുതി
യ ശുഭ്ര ഗുപ്തയെ സ്ത്രീജനനേന്ദ്രിയ
ത്തിന്റെ അശ്ലീല പര്യായം ഉപയോഗിച്ചാണ്
അധിക്ഷേപിച്ചത്. ശുഭ്ര ഇന്ത്യക്കാരി
യല്ല എന്ന ആരോപണവും അയാൾ ഉ
ന്നയിച്ചു. എൻഡിടിവിയിലെഴുതിയ
സൈബാൾ ചാറ്റർജി, തെലുങ്കു സിനിമയോട്
അസൂയയുള്ള ആൾ എന്നാണ്
ആരോപിക്കപ്പെട്ടത്. നഗരജീവിയായ നക്‌സലൈറ്റ്
എന്നും സൈബാൾ വിളിക്ക
പ്പെട്ടു. ലോകത്തുള്ള സകലതിനെയും
വിമർശിക്കുന്നവരാണിക്കൂട്ടർ, അത്
ബംഗാളികളുടെ രക്തത്തിലുള്ളതാണ്
എന്ന മട്ടിലുള്ള വംശീയാധിക്ഷേപങ്ങ
ളും ഉണ്ടായിരുന്നു.
ബാഹുബലികൾ ഹി
ന്ദു സിനിമയാണെന്ന സ്വയം വ്യാഖ്യാനത്തോടു
കൂടിയായിരുന്നു പല കമന്റുകളും
ഉന്നയിക്കപ്പെട്ടത് എന്നതും ശ്രദ്ധി
ക്കേണ്ടതാണ്. ബാഹുബലികൾ ഹിന്ദി
യിൽ ഡബ് ചെയ്ത് വടക്കേ ഇന്ത്യ മുഴുവനും
പ്രദർശിപ്പിക്കുകയുണ്ടായി. പ
ക്ഷെ അതിനെ ബോളിവുഡിന്റെ സിനി
മയായി അംഗീകരിക്കുന്നതിൽ നിന്ന്
പൊതുബോധം മാറ്റിനിർത്തി. ഇതിനു
കാരണം, ബോളിവുഡ് വാഴുന്നത് മൂന്നു
ഖാൻമാരാണെന്നും (സൽമാൻ, ഷാറൂഖ്,
അമീർ) അതിനാൽ അതൊരു ഉർദുവുഡ്
ആണെന്നുമുള്ള രീതിയിലുള്ള ഭാഷാപരമെന്നു
തോന്നിപ്പിക്കുന്ന മത
വൈരവും പലയിടത്തും നിറഞ്ഞു നി
ന്നു. 2000ത്തിൽ, കഹോ ന പ്യാർ ഹോ
ഹിറ്റായപ്പോൾ നമുക്കൊരു ഹിന്ദു സൂ
പ്പർസ്റ്റാറിനെ ലഭിച്ചു എന്ന വിശേഷണത്തോടെയാണ്
ഋത്വിക് റോഷൻ ആഘോഷിക്കപ്പെട്ടത്.
തൊണ്ണൂറുകളിലാരംഭിക്കുകയും
ഇപ്പോഴും തുടരുകയും
ചെയ്യുന്ന എൻ ആർ ഐ നായകന്മാരെ
അവതരിപ്പിക്കുന്ന ഖാൻ ത്രിമൂർത്തികളുടെ
ആഗോള ജനപ്രിയതയെ മറികടന്നു
കൊണ്ട് ബോളിവുഡിനു പുറത്തുനി
ന്നെത്തിയ ഹിന്ദു പുരാണ നായകത്വ
ത്തിന് രാജ്യത്തിനകത്തും പുറത്തും ഒരേ
സമയം ഇന്ത്യൻ സിനിമയുടെ പര്യായമായി
മാറാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.
ഒറ്റ രാഷ്ട്രം, ഒറ്റ കമ്പോളം, ഒറ്റ നികുതി,
എന്ന മുദ്രാവാക്യത്തോടെ ജിഎസ്ടി
നടപ്പിലാക്കുന്നതിനു തൊട്ടു മുമ്പായി;
ഇന്ത്യയിലെ സിനിമാ കമ്പോളവും
വിദേശരാജ്യങ്ങളിലെ ഇന്ത്യൻ സിനിമാ
കമ്പോളവും ഒറ്റയടിക്ക് പിടിച്ചടക്കിയ
ബാഹുബലികൾ, വിപണനത്തിന്റെ
യും പബ്ലിക് റിലേഷന്റെയും പരസ്യങ്ങ
ളുടെയും വിജയം കൂടിയാണ് അടയാളപ്പെടുത്തുന്നത്.
പ്രാദേശിക സംസ്‌കാര
ങ്ങളെയും ഭാഷകളെയും ഒരേ സമയം
ഉൾക്കൊള്ളിക്കുകയും നിരാകരിക്കുക
യും ചെയ്യുന്ന ദ്വൈതഭാവമാണ് ബാഹുബലികൾക്കുള്ളത്.
എല്ലാ ഭാഷകളിലേ
ക്കും ഡബ് ചെയ്യപ്പെടുകയും സ്വീകരിക്ക
പ്പെടുകയും ചെയ്യുകയും, അതാതിട
ത്തെ കൊച്ചു സിനിമകളെ തത്കാലത്തേക്കെങ്കിലും
മരവിപ്പിച്ചു നിർത്തുകയോ
തള്ളിമാറ്റുകയോ ചെയ്യുകയും ചെ
യ്യുന്നത് വരും നാളുകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ
എന്തൊക്കെയാണെ
ന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. എ
ന്നാൽ, എല്ലാറ്റിലുമുപരിയായി, ഹിന്ദു
പുരാണാഖ്യാനങ്ങളിലൂടെയാണ് ആരംഭിച്ചതെങ്കിലും
നല്ലൊരു പരിധി വരെ മതേതരമായി
നിലക്കൊണ്ട ഇന്ത്യൻ മുഖ്യധാരാ
സിനിമ അതേ പടി ഇനിയുള്ള
കലുഷിത കാലത്ത് നിലനിൽക്കാൻ
പോകുന്നില്ലെന്ന വ്യക്തമായ അടയാളവാക്യമാണ്
ബാഹുബലികൾ ബാക്കിവയ്ക്കുന്നത് എന്നതാണ് ഏറ്റവും ഉത്കണ്ഠാകുലമായ യാഥാർത്ഥ്യം.