സാമ്പത്തിക ഉദാരവത്കരണത്തിലൂടെ
രാജ്യത്തിന്റെ
വ്യവസായ-സംരംഭക മേഖലകളിൽ
സമൂലമായ പരിവർത്തനമാണ്
സാദ്ധ്യ
മായത്. ഇന്നിപ്പോൾ തിള
ങ്ങുന്ന വ്യവസായ താരങ്ങ
ളിൽ മിക്കവയും 1990കളിൽ
നിലവിലുണ്ടായിരുന്ന
വ പോലുമല്ലെന്ന് നാം
ഓർക്കണം. ഇവരിൽ പലരും
ഉദാരവത്കരണത്തിനു
ശേഷം മുന്നേറിയ ഉല്പന്ന-
സേവന ദാതാക്കളാണ്.
സാമ്പത്തിക ഉദാരവത്കരണത്തിന്റെ
ഫലമായി സ്വ
കാര്യ വ്യാവസായിക രംഗ
ത്ത് വൻതോതിലുള്ള പരി
വർത്തനങ്ങൾ ദൃശ്യമായെ
ങ്കിലും സർക്കാർ സംരഭങ്ങ
ളിൽ പറയത്തക്ക മാറ്റങ്ങ
ളൊന്നും ഉണ്ടായിട്ടില്ല. സ്വ
കാര്യമേഖലയുടെ വികസനസാദ്ധ്യതകൾ
ഗണ്യമായി
വികസിച്ചപ്പോൾ പരിഷ്‌കാരങ്ങളോട്
പുറം തിരി
ഞ്ഞു നിന്ന സർക്കാർ മേഖലയിൽ
അരങ്ങേറിയത് വെറും
തട്ടിപ്പും വെട്ടിപ്പും
മാത്രമാണ്.
സർവതും സർക്കാരിന്റെ
നിയന്ത്രണത്തിലെന്ന തെറ്റായ സമ്പ്രദായം
തിരുത്തിയെഴുതിക്കൊണ്ട് ഇരുപത്തിയ
ഞ്ചു വർഷങ്ങൾക്കു മുൻപ് രാജ്യം ആരംഭിച്ച
സാമ്പത്തിക ഉദാരവത്കരണം ഇ
ന്നും അപൂർണമായി തുടരുകയാണ്.
സാമ്പത്തികരംഗത്തെ സർവ മേഖലകളിലും
സർക്കാർ മേധാവിത്വവും
കൈകടത്തലുകളും ഉണ്ടായതാണ് അഴിമതിയും
സ്വജനപക്ഷപാതവുമെല്ലാം
തഴച്ചു വളരുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചത്.
അത്തരമൊരു വ്യവസ്ഥയിൽ
ഏതാനും ചില സ്വകാര്യ വൻകിട കമ്പ
നികൾക്കും സർക്കാരിനും മാത്രമായിരു
ന്നു ദീർഘനാൾ അപ്രമാദിത്തം ലഭിച്ചു
പോന്നത്. സൗകര്യപൂർവം നടപ്പിലാക്കുകയും
ആസ്വദിച്ചുവരികയും ചെയ്തു
പോന്ന പ്രസ്തുത ബാന്ധവത്തിന്റെ തകർച്ചയാരംഭിച്ചത്
സാമ്പത്തിക പരിഷ്‌കാരങ്ങൾ
നടപ്പിലാക്കിത്തുടങ്ങിയതോടെയാണ്.
സാമ്പത്തിക ഉദാരവത്കരണത്തി
ലൂടെ രാജ്യത്തിന്റെ വ്യവസായ-സംരംഭക
മേഖലകളിൽ സമൂലമായ പരിവർ
ത്തനമാണ് സാദ്ധ്യമായത്. ഇന്നിപ്പോൾ
തിളങ്ങുന്ന വ്യവസായ താരങ്ങളിൽ മി
ക്കവയും 1990കളിൽ നിലവിലുണ്ടായിരു
ന്നവ പോലുമല്ലെന്ന് നാം ഓർക്കണം.
ഇവരിൽ പലരും ഉദാരവത്കരണത്തി
നു ശേഷം മുന്നേറിയ ഉല്പന്ന-സേവന
ദാതാക്കളാണ്. സാമ്പത്തിക ഉദാരവത്കരണത്തിന്റെ
ഫലമായി സ്വകാര്യ വ്യാവസായിക
രംഗത്ത് വൻതോതിലുള്ള പരിവർത്തനങ്ങൾ
ദൃശ്യമായെങ്കിലും സർ
ക്കാർ സംരഭങ്ങളിൽ പറയത്തക്ക മാറ്റ
ങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്വകാര്യമേഖലയുടെ
വികസനസാദ്ധ്യതകൾ ഗണ്യമായി
വികസിച്ചപ്പോൾ പരിഷ്‌കാരങ്ങളോട്
പുറം തിരിഞ്ഞു നിന്ന സർക്കാർ മേഖലയിൽ
അരങ്ങേറിയത് വെറും തട്ടിപ്പും
വെട്ടിപ്പും മാത്രമാണ്.
1957ലെ ഒരു കുംഭകോണ കഥയി
താ: ഓഹരി വിപണിയിലെ ഊഹക്കച്ച
വടക്കാരനും കൽക്കട്ടയിലെ വ്യവസായിയുമായിരുന്ന
ഹരിദാസ് മുന്ധ്രയുടെ
ശ്രമഫലമായി സർക്കാർ ഉടമസ്ഥതയി
ലുള്ള ലൈഫ് ഇൻഷുറൻസ് കോർപറേഷൻ
ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി.)
1.24 കോടി രൂപ (അന്ന് ഏതാണ്ട് 3.2 ദശലക്ഷം
ഡോളറിനു തുല്യം) അയാളുടെതന്നെ
ഉടമസ്ഥതയിലുള്ള ആറ് പ്രശ്‌നബാധിത
കമ്പനികളുടെ ഓഹരികളായി
നിക്ഷേപിക്കപ്പെട്ടു. സർക്കാരിന്റെ സ
മ്മർദത്തെ തുടർന്ന് എൽ.ഐ.സി.യുടെ
നിക്ഷേപ സമിതിയെപ്പോലും അറി
യിക്കാതെയാണ് പ്രസ്തുത ഇടപാട് നട
ന്നത്. തുടർന്ന് നിക്ഷേപത്തുകയുടെ നല്ലൊരു
പങ്ക് എൽ.ഐ.സി.ക്കു നഷ്ടമാവുകയും
അന്നത്തെ ധനകാര്യന്ത്രി ടി.ടി.
കൃഷ്ണമാചാരിക്ക് രാജിവച്ചൊഴിയേ
ണ്ടിയും വന്നു.
ചങ്ങാതിമാരായ ധനാഢ്യരെ തൃപ്തിപ്പെടുത്താനായി
ബാങ്കുകളുടേയും
ഇൻഷുറൻസ് കമ്പനികളുടേയും നേതൃത്വത്തിൽ
അരങ്ങേറുന്ന ഇത്തരം കാട്ടി
ക്കൂട്ടലുകൾക്ക് ഒടുവിലത്തെ ഉദാഹര
ണമാണ് കിംഗ് ഫിഷർ എയർലൈൻ
സ്.
സാമ്പത്തികരംഗം മുന്നോട്ടു കുതി
ക്കുമ്പോൾ സർക്കാർ സ്ഥാപനങ്ങളുടെ
ഗമനം പിന്നോട്ടാണെന്നു ചുരുക്കം.
മുന്നോട്ടു നയിക്കുന്ന സാമ്പത്തിക’ത്തി
നു പകരം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ
രും വ്യവസായികളും ഉൾപ്പെട്ടതും പി
ന്നോട്ടടിക്കുന്നതുമായ അവിഹിത ‘ഇടപാടുകളുടെ
സാമ്പത്തികം’ എന്ന് ഹാർ
ഡ്‌വാർഡ് സർവകലാശാലയിലെ
പ്രൊഫ. ലാന്റ് പ്രിച്ചെറ്റ് ഒരിക്കൽ വിവ
ക്ഷിച്ചത് അച്ചട്ടായത് യുപിഎ ഭരണകാലത്താണ്.
ഇന്ദ്രപസ്ഥം കേന്ദ്രീകരിച്ചു നടന്നു
പോന്ന ഇത്തരം നാണംകെട്ട സാമ്പ
ത്തിക ഇടപാടുകൾ ഇപ്പോഴും പല സം
സ്ഥാന തലസ്ഥാനങ്ങളും കേന്ദ്രീകരിച്ച്
നടക്കുന്നുണ്ടെന്നത് അടിയന്തിരശ്രദ്ധ
അർഹിക്കുന്നു. ഇടപാടുകളിൽ അധി
ഷ്ഠിതമായ ഭരണമെന്ന ദുരവസ്ഥയിൽ
നിന്ന് നിയമാനുസൃത ഭരണശൈലിയി
ലേക്കുള്ള മാറ്റമാണ് ഇന്ത്യയുടെ പരി
വർത്തനത്തിന് അത്യാവശ്യമായിരിക്കു
ന്നത്.
രാഷ്ട്രീയവിശ്വാസങ്ങളിലും ഉദ്യോഗസ്ഥവൃന്ദത്തിന്റെ
വിവേചനാധികാര
ത്തിലും അധിഷ്ഠിതമായ ഭരണം രൂപംകൊള്ളുന്നതിനു
പിന്നിലെ ഒരു പ്രധാന
കാരണം ആവശ്യമായ നിയമങ്ങളുടെ
അഭാവമാണ്. പൊതുവിഭവങ്ങൾ, കരാറുകൾ,
ധനം എന്നിവയുമായി ബന്ധ
പ്പെട്ട സുപ്രധാന തീരുമാനങ്ങൾ തങ്ങളുടെ
വിവേചനാധികാരത്തിൽ മാത്രം കേന്ദ്രീകരിച്ചുകൊണ്ട്
കൈക്കൊള്ളുവാൻ ഭരണകൂടങ്ങൾ
തയ്യാറാകുന്ന സാഹചര്യ
ത്തിലാണ് അഴിമതിക്ക് അരങ്ങൊരുങ്ങു
ന്നത്. ധനവിനിയോഗത്തിൽ തുടരെ
ത്തുടരെ പ്രകടമായിക്കൊണ്ടിരിക്കുന്ന
ഈ അഴിമതി ഇന്ത്യയെപ്പോലൊരു രാ
ജ്യത്ത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക.
രാജ്യത്തെ രാഷ്ട്രീയ-ജനാധിപത്യ
മൂല്യങ്ങളുടെ അന്തസ്സത്ത ചോർന്നു
പോകുമെന്നതാണ് ഇത്തരം ക്രമക്കേടുകൾ
സൃഷ്ടിക്കുന്ന പ്രധാന പ്രശ്‌നം. പ്രതിഫലേച്ഛയോടെ
മാത്രം സാമ്പത്തിക
നയങ്ങൾ മെനഞ്ഞെടുക്കുന്ന പ്രസ്തുത
മാതൃകയുടെ ഉപോല്പന്നമാണ് സ്വാർ
ത്ഥതയും സ്വജനപക്ഷപാതവും നിറ
ഞ്ഞ ഒരു രാഷ്ട്രീയം. പണവും രാഷ്ട്രീ
യവും തമ്മിൽ സ്ഥാപിക്കുന്ന ഇത്തരം
അവിഹിത ബാന്ധവത്തിന്റെ ഫലമായി
സർക്കാരിന്റെ ഏറാൻമൂളികൾക്കു
മാത്രം ഗുണം ലഭിക്കുകയും നേട്ടങ്ങളെല്ലാം
സ്വന്തക്കാരായ കുത്തകവ്യവസായികൾക്ക്
മാത്രം കൈയെത്തിപ്പിടിക്കാനുള്ളതായി
മാറുകയും ചെയ്യും.
ഇടപാടുകളിൽ മാത്രം കണ്ണുവച്ചു
കൊണ്ടുള്ള ഇത്തരം ഭരണം മൂലം സാ
മ്പത്തികരംഗത്ത് എന്തുണ്ടാവുമെന്നു
നോക്കാം.
രാഷ്ട്രീയ ബന്ധങ്ങളാവും ഒരു സംരംഭകന്റെ
വിജയത്തെ നിർണയിക്കുന്ന
ത് എന്നതാണ് ഒന്നാമത്തെ കാര്യം. മുൻ
റിസർവ് ബാങ്ക് ഗവർണർ രഘുറാം രാ
ജൻ ഇതു സംബന്ധിച്ച് ഒരിക്കൽ കുറിച്ച
തു പോലെ, ബന്ധങ്ങളൊന്നുമില്ലാത്ത
സംരഭകർ രാജ്യത്തെ സാമ്പത്തികരംഗ
ത്തിൽ യാതൊരു പങ്കുമില്ലാതെ അന്യംനിൽക്കുന്ന
സാഹചര്യമാണിത്. ഇന്ത്യൻ
സാഹചര്യത്തിൽ ഏതൊരു സംരംഭവിജ
യത്തിനും അനിവാര്യമായ പുതുമയുള്ള
ചിന്തകൾ, മത്സരബുദ്ധി, സാമാർത്ഥ്യം
തുടങ്ങി സാമ്പത്തികരംഗത്തെ ഘടനപരമായ
കെട്ടുറപ്പിനാവശ്യമായ കാര്യങ്ങ
ളെല്ലാം മോശമായി ബാധിക്കപ്പെടും.
സുചിന്തിതവും സുതാര്യവുമായ നയ
ങ്ങളിലൂടെ ഉയരങ്ങൾ കൈയടക്കിയ രാ
ജ്യങ്ങൾ നിരവധിയുണ്ട്. 1940കൾ മുതൽ
1991 വരെ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്നപ്പോൾ
സാമ്പത്തികമായി ചക്രശ്വാസം
വലിച്ചിരുന്ന എസ്‌തോണിയയുടെ
കാര്യം നോക്കുക. ഇന്നിപ്പോൾ ലോകത്തെ
ഏറ്റവും കൂടുതൽ സ്റ്റാർട്ട് അപ്പുകൾ
ഉള്ള രാജ്യമാണത്. സ്വതന്ത്ര വ്യാപാരവും
സ്വകാര്യവത്കരണവും ഉൾപ്പെ
ടെ1990കളുടെ മധ്യത്തിൽ തുടങ്ങിവച്ച
സാമ്പത്തിക ഉദാരവത്കരണമാണ് എസ്‌തോണിയ
കൈക്കൊണ്ട നടപടികളിൽ
പ്രധാനം. ചുവപ്പുനാട മൂലം സംരംഭം
തുടങ്ങുന്നതിന് കാലതാമസം വരു
ന്നില്ലെന്ന് ഉറപ്പാക്കിയെന്നു മാത്രമല്ല സുതാര്യവും
സുലളിതവുമായ മാർഗനിർദ്ദേ
ശങ്ങൾ അവിടെ സൃഷ്ടിക്കപ്പെടുകയും
ചെയ്തു. ജനങ്ങളും, നിക്ഷേപകരും സർ
ക്കാരും തമ്മിലുള്ള പരസ്പര വിശ്വാസവും
മതിപ്പും വർദ്ധിക്കുമെന്നതാണ് നിയമത്തിലൂന്നിയ
ഒരു ഭരണരീതിയുടെ സവിശേഷത.
സാമ്പത്തിക നയരൂപീകരണവും ഭരണവുമായി
ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ
കാര്യശേഷിയും വർദ്ധിപ്പിക്കുന്നതി
ന് ഇനിയും ഏറെ കാര്യങ്ങൾ നമുക്കുചെയ്യാനുണ്ട്.
ഇടപാടുകളിൽ അധിഷ്ഠിതമായിരു
ന്ന സാമ്പത്തിക ശൈലിയിൽ നിന്ന് സുതാര്യതയിലേക്കുള്ള
ഈ ചുവടുമാറ്റ
ത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ‘ദ
ഇക്കണോമിസ്റ്റ്’ എഴുതിയത് ഇങ്ങനെ:
”ഇന്ത്യ ഒരു ശുദ്ധീകരണത്തിലേർപ്പെട്ടി
രിക്കുന്നു എന്നത് ശുഭോദാർക്കമാണ്.
2008ൽ സ്വജന സമ്പത്ത് ആഭ്യന്തര ഉല്പാദനത്തിന്റെ
18% വരെയായി റഷ്യയോടൊപ്പമെത്തി.
എന്നാൽ ഇന്ന് അത് 3%
ആയി കുറഞ്ഞ് ആസ്‌ട്രേലിയയ്ക്ക് ഒപ്പ
മാണ്”.
നിയമവ്യവസ്ഥയിൽ അധിഷ്ഠിത
മായ ഭരണത്തിൻ കീഴിൽ മാത്രമേ നി
ക്ഷേപകർ കൂടുതൽ അവസരങ്ങളും കാര്യപ്രാപ്തിയും
മത്സരബുദ്ധിയും കൈവരിക്കുകയുള്ളൂ.
മാത്രമല്ല, അത്തരമൊരു
സംവിധാനത്തിൽ രാഷ്ട്രീയത്തിലും ജ
നാധിപത്യത്തിലുമുള്ള സ്വജനപക്ഷപാത
ഇടപെടലുകൾ ഗണ്യമായി കുറയുകയും
ചെയ്യും. സുതാര്യത, മാത്സര്യം, സാമർത്ഥ്യം,
സർഗ്ഗാത്മകത, നവീന ആശയങ്ങൾ,
യോഗ്യത എന്നിവയെല്ലാം അംഗീകരിക്കപ്പെടണമെങ്കിൽ
പരിവർത്തനമെന്ന
ആശയം നാം ഇരുകൈകളും നീട്ടി
സ്വീകരിക്കണം.
കൃത്യമായ നിയമങ്ങളിൽ അധിഷ്ഠി
തമായ ഒരു ഭരണസംവിധാനം ഇക്കാര്യ
ത്തിൽ അനിവാര്യമാണ്
താനും.