പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് കിയറോസ്തമി ഒരു ബഹുമുഖ പ്രതിഭയാണ്. സിനിമാ സംവിധായകനും എഡിറ്ററും തിരക്കഥാകൃത്തും നിര്‍മാതാവും ആയ അദ്ദേഹം കവിയും ഫോട്ടോഗ്രാഫറും ചിത്രകാരനും ഇല്ലസ്രേ്ടറ്ററും ഗ്രാഫിക് ഡിസൈനറും കൂടിയാണ്. എഴുപതുകള്‍ തൊട്ട് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഹ്രസ്വ സിനിമകളും ഡോക്യുമെന്ററികളും അടക്കം ഏതാണ്ട് നാല്പതില്‍പരം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്തങ്ങളായ പല മേളകളിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
തിരക്കഥ മുതല്‍ വിതരണം വരെ ഗവണ്‍മെന്റിന്റെ ശക്തമായ നിയന്ത്രണത്തിലും കടുത്ത സെന്‍സര്‍ നിയമങ്ങള്‍ക്കും അകത്തു നിന്നുകൊണ്ടു മാത്രമേ ഇറാനി സിനിമകള്‍ ഉണ്ടാക്കാന്‍ പറ്റൂ. ഇതില്‍ നിന്ന് മാറിനടക്കുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിക്കുകയില്ല. ഇറാനില്‍ സിനിമാപ്രവര്‍ത്തനം തുടരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പല സംവിധായകരും രാജ്യം വിട്ടു. എന്നാല്‍ കിയറോസ്തമി ഇറാനില്‍ താമസിച്ചുകൊണ്ടുതന്നെ സിനിമാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. നിയന്ത്രണങ്ങള്‍ക്ക് അകത്തു നിന്നുകൊണ്ട് തങ്ങള്‍ക്ക് പറയാനുള്ള വ്യവസ്ഥാപിതമല്ലാത്ത കാര്യങ്ങള്‍ എങ്ങിനെ അവതരിപ്പിക്കാമെന്ന് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തെപ്പോലെ പലരും. നേരിട്ട് പറയാതെ പരോക്ഷമായി സൂചിപ്പിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. പറയാതെ പറയുക, കാണിക്കാതെ കാണിക്കുക എന്ന രീതി. ഇറാനില്‍ത്തന്നെ തുടരാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് കിയറോസ്തമി അക്കാലത്ത് ഇപ്രകാരം പറയുകയുണ്ടായി: ”ഭൂമിയില്‍ വേരുകള്‍ ആഴ്ത്തിനില്‍ക്കുന്ന ഒരു വൃക്ഷത്തെ പിഴുതെടുത്ത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിയാല്‍ ആ വൃക്ഷം ഫലം തരില്ല. അഥവാ, കായ്ച്ചാല്‍ത്തന്നെ ഫലത്തിന് യഥാര്‍ത്ഥ ഗുണം ഉണ്ടാവില്ല. ഇത് പ്രകൃതി നിയമമാണ്. ഒരുപക്ഷെ ഞാന്‍ എന്റെ രാജ്യം വിട്ടിരുന്നുവെങ്കില്‍ എെന്റ അവസ്ഥ വൃക്ഷത്തിന്റേതിന് സമാനമാകുമായിരുന്നു”. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന് ഇറാന്‍ വിടേണ്ടിവന്നു. തെന്റ അവസാനത്തെ രണ്ടു സിനിമകളും ഇറാനിന് പുറത്തുപോയാണ് അദ്ദേഹം ഉണ്ടാക്കിയത്. ഇണറളധതധണഢ ഇമയസഇറ്റലിയിലും ാധപണ മേബണമഭണ ധഭ ാമവണ ജപ്പാനിലും.
ഇറാനിയന്‍ നവസിനിമയുടെ ഭാഗമായ കിയറോസ്തമി വളരെ വ്യത്യസ്തവും ക്രിയാത്മകവുമായി ചലച്ചിത്ര മാധ്യമത്തിന്റെ സാദ്ധ്യതകളെ ഉപയോഗിക്കുന്ന ഒരു സംവിധായകനാണ്. ൗണഭ എന്ന സിനിമയിലും അദ്ദേഹം ഇത്തരം ശ്രമങ്ങള്‍ നടത്തുന്നു. ടെഹ്‌റാന്‍ നഗരവീഥികളിലൂടെയുള്ള ഒരു കാര്‍ യാത്രയാണ് സിനിമ. ആറ് സ്ര്തീകള്‍. ഒരു കുട്ടി. ഇവരുടെ പത്തു സംഭാഷണങ്ങളുടെ രൂപത്തില്‍ സിനിമയെ പത്ത് ഭാഗങ്ങളിലായി വിഭജിച്ചിരിക്കുന്നു. കാറിെന്റ ഡാഷ് ബോര്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് മിനി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ ക്യാമറയ്ക്ക് പിന്നില്‍ സംവിധായകനില്ല. ഏതാണ്ട് ഇരുപത്തിമൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫൂട്ടേജില്‍ നിന്നാണ് തൊണ്ണൂറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു നിര്‍ദേശവുമില്ലാതെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നു. കാറിലെ യാത്രക്കാരെ ചിത്രീകരിച്ചുകൊണ്ടേയിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ സംവിധായകനെ ഒഴിവാക്കുന്ന തരത്തിലുള്ള പരീക്ഷണമായി സിനിമയെ കാണാം. ഡിജിറ്റല്‍ മൈക്രോ സിനിമ എന്നാണ് ഈ രീതിയെ പലരും വിശേഷിപ്പിക്കുന്നത്. ഡിജിറ്റല്‍ ഉപയോഗിച്ചുകൊണ്ടുള്ള മൈക്രോ ബജറ്റ് സിനിമ.
അദ്ദേഹത്തിന്റെ മറ്റു ചില സിനിമകളെപ്പോലെ ഈ സിനിമയും വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും സിനിമയ്ക്ക് സങ്കീര്‍ണമായ തലം കൂടിയുണ്ട്. ഫിക്ഷനാണോ, ഡോക്യുമെന്ററിയാണോ എന്ന് അദ്ദേഹത്തിന്റെ മറ്റു സിനിമകളില്‍ എന്ന പോലെ, മറ്റൊരു വിധത്തില്‍ ഈ സിനിമയിലും നമുക്ക് അനുഭവപ്പെടുന്നു. ഈ രണ്ടു ഘടകങ്ങളെയും അതിസമര്‍ത്ഥമായി അദ്ദേഹം കൂട്ടിക്കുഴയ്ക്കുന്നു. എള ധല ഭണധളദണറ റണയറണലണഭളടളധമഭ മറ റണയമറളടഥണ, ഠഴള റടളദണറ ണവധഢണഭഡണ എന്നാണ് ഒരു നിരൂപകന്റെ അഭിപ്രായം. പലപ്പോഴും റിപ്പോര്‍ട്ടിംഗ് ആയി അനുഭവപ്പെടുമെങ്കിലും, ഇത് ഡോക്യുമെന്ററിയുടെ ഫിക്ഷന്‍ ആണ്. അല്ലെങ്കില്‍ ഫിക്ഷനെക്കുറിച്ചുള്ള ഡോക്യുമെന്റ് ആണ് എന്നു പറയാം.
ഒരു സ്ര്തീയാണ് കാറോടിക്കുന്നത്. പലപ്പോഴായി കാറില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നവര്‍. അതിലൊന്ന് സ്ര്തീയുടെ മകനാണ്. മറ്റുള്ളവര്‍ പല പ്രായത്തിലും അവസ്ഥകളിലും ഉള്ള സ്ര്തീകള്‍. ക്യാമറ ചലിക്കുന്നില്ല. കാര്‍ ഓടിക്കൊണ്ടേയിരിക്കുന്നു. ആളുകള്‍ പരസ്പരം സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അല്ലാതെ സാധാരണ ഡോക്യുമെന്ററികളിലേതുപോലെ ഒരു ചോദ്യകര്‍ത്താവിെന്റ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലല്ല സിനിമ. അതുകൊണ്ടുതന്നെ ഒരു ചോദ്യകര്‍ത്താവിെന്റ വീക്ഷണങ്ങളുടെയും ധാരണകളുടെയും അടിച്ചേല്പിക്കലില്ല. സ്ര്തീകളുടെ സംസാരം അവരുടെ അനുഭവങ്ങളുടെ നൈസര്‍ഗികവും ആത്മാര്‍ത്ഥവുമായ പ്രകടങ്ങളായി നമുക്ക് അനുഭവപ്പെടുന്നു. ഈ സംഭാഷണങ്ങളിലൂടെ ഇറാനിലെ സ്ര്തീകളുടെ (കുട്ടികളുടെയും) പല അവസ്ഥകള്‍ അവതരിപ്പിക്കുന്നു. സാമൂഹികവും, വ്യക്തി എന്ന നിലയിലുള്ളതും, കുടുംബം, വിവാഹം, തൊഴില്‍, ലൈംഗികത തുടങ്ങിയ വിഷയങ്ങള്‍ സംഭാഷണങ്ങളില്‍ കടന്നുവരുന്നു. അതോടൊപ്പം സ്ര്തീകളുടെ വികാരങ്ങള്‍, ഭീതി, അഭിപ്രായങ്ങള്‍, സ്വപ്നങ്ങള്‍, ലക്ഷ്യബോധം എന്നീ വിഷയങ്ങളും. കുടുംബം, വിവാഹം എന്നീ വിഷയങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്.
കാറോടിക്കുന്ന സ്ര്തീ വിവാഹമോചിതയാണ്. പ്രശസ്ത ഇറാനിയന്‍ അഭിനേത്രിയും, സിനിമാ സംവിധായികയും, എഴുത്തുകാരിയുമായ മനിയ അക്ബാരി അവരായിത്തന്നെ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. (അവരുടെ സിനിമകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും, സെന്‍സര്‍ഷിപ്പിനോടുള്ള എതിര്‍പ്പും അവരെ ഇറാനിലെ വിവാദ സിനിമാക്കാരില്‍ ഒരാളാക്കി മാറ്റി). അവരുടെ യഥാര്‍ത്ഥ മകനാണ് കാറില്‍ യാത്ര ചെയ്യുന്നത്. അക്ബാരി യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹമോചിതയാണ്. അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് ഇവരുടെ സംഭാഷണങ്ങളില്‍ പ്രധാനമായും കടന്നുവരുന്നത്. വേര്‍പിരിഞ്ഞ അമ്മയ്ക്കും അച്ഛനും ഇടയില്‍, അവെന്റ കൈവശാധികാരത്തിനായുള്ള യുദ്ധത്തിനിടയില്‍പ്പെട്ട മകന്‍. അമ്മ സ്വയം ന്യായീകരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നു. ഒരുഭാഗത്ത് അമ്മ. മറുഭാഗത്ത് അച്ഛന്‍. രണ്ടുപേരും സ്വയം ന്യായീകരിക്കുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചളി വാരി എറിയുകയും ചെയ്യുന്നു. പരസ്പരം സഹായിക്കാന്‍ തയ്യാറില്ലാതെ എല്ലാവരും കെണിയില്‍പെട്ടതുപോലെ. മകന്‍ സങ്കടപ്പെടുന്നു. പൊട്ടിത്തെറിക്കുന്നു. ഈ പിരിയല്‍ അവന്റെ ജീവിതത്തില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെയും ഭവിഷ്യത്തുകളെയും കുറിച്ച് അവ സംസാരിക്കുന്നു. അമ്മ അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. അത് വിവാഹമോചനത്തിലൂടെ ലഭിക്കുന്നു എന്ന് വ്യക്തമാക്കുന്നു. വ്യക്തികളുടെ ആഗ്രഹങ്ങളുടെയും ആവശ്യങ്ങളുടെയും സ്വാര്‍ത്ഥമായ ദൃഢീകരണമാകുന്നു സംഭാഷണങ്ങള്‍. (അക്ബാരിയുടെ അതേ അവസ്ഥയിലുള്ള രണ്ട് സ്ര്തീകള്‍കൂടി കാറില്‍ കയറുന്നുണ്ട്).
ഒരു വേശ്യയ്ക്ക് അക്ബാരി ലിഫ്റ്റ് കൊടുക്കുന്നു. തുടര്‍ന്നുള്ള ഇവരുടെ സംഭാഷണങ്ങള്‍ സ്വാതന്ത്ര്യം, മനുഷ്യര്‍ തമ്മിലുള്ള ബന്ധം, സ്‌നേഹം എന്നിവയെക്കുറിച്ച് വേറൊരു വിധത്തിലുള്ള ചര്‍ച്ച അവതരിപ്പിക്കുന്നു. ശാരീരിക ബന്ധത്തെ കച്ചവടമായി എങ്ങനെ ചുരുക്കുന്നു എന്ന അക്ബാരിയുടെ ചോദ്യത്തിന് എല്ലാ ബന്ധങ്ങളിലും കച്ചവടത്തിന്റെ അംശം ഉണ്ട് എന്നാണ് വേശ്യ മറുപടി പറയുന്നത്. ഇക്കാര്യത്തില്‍ നിങ്ങള്‍ മൊത്തക്കച്ചവടക്കാരും ഞങ്ങള്‍ ചില്ലറക്കച്ചവടക്കാരുമാണ് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അടുത്തതായി കാറില്‍ കയറുന്ന പ്രായം ചെന്ന സ്ര്തീ ഇതിന്റെ മറ്റൊരു വശമാണ്. പള്ളിയിലേക്ക് പോകുന്ന ഈ സ്ര്തീ എല്ലാം ത്യജിച്ച് തന്നെ സ്വയം അള്ളാഹുവില്‍ അര്‍പ്പിച്ച് ജീവിക്കുന്നു.
ഇറാനില്‍ വലിയൊരു ശതമാനം വിവാഹവും വിവാഹമോചനത്തില്‍ കലാശിക്കുന്നു. പല രാജ്യങ്ങളിലെയും വിവാഹ മോചനത്തിന്റെ പിന്നിലെ കാര്യങ്ങള്‍ക്കൊപ്പം ഇറാനില്‍ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. അത് സ്ര്തീകളുടെ വര്‍ദ്ധിച്ചു വരുന്ന സ്വത്വ ബോധമാണ്. ഒരിക്കല്‍ വിവാഹിതയായാല്‍ മുന്‍കാലങ്ങളില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും സ്ര്തീകള്‍ എതിര്‍ക്കാതെ, സമരസപ്പെട്ട്, സഹിച്ചുകൊണ്ട് ജീവിച്ചുപോവുകയായിരുന്നു. എന്നാല്‍ ഇന്ന് സ്ര്തീ സന്തുഷ്ടയല്ലെങ്കില്‍ അവള്‍ പിരിയുന്നു. വിദ്യാഭ്യാസം ഇതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഈ വര്‍ദ്ധനവ് യാഥാസ്ഥിതികരെ വിളറി പിടിപ്പിക്കുന്നു. ഇസ്ലാമിക രാഷ്ട്രത്തിന്റെ മൂല്യവ്യവസ്ഥയ്‌ക്കെതിരെയുള്ള അവഹേളനമായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്.
കിയറോസ്തമിയുടെ മുന്‍കാല സിനിമകളില്‍ ധാരാളമായുണ്ടായിരുന്ന ചലനങ്ങള്‍ ‘ടെന്‍’ എന്ന സിനിമയിലെത്തുന്നതോടെ ലഘൂകരിക്കപ്പെടുന്നു. കഥാപാത്രങ്ങള്‍ താരതമ്യേന നിശ്ചലരാകുന്നു. പുറംലോക ദൃശ്യങ്ങള്‍ക്ക് പകരം കാറിന്റെ പരിമിതമായ അകത്തേക്ക് സിനിമ കേന്ദ്രീകരിക്കുന്നു. പുരുഷനാല്‍ നിയന്ത്രിതമായ സാമൂഹ്യജീവിതത്തില്‍ സ്ര്തീകള്‍ക്ക് വലിയ സ്ഥാനമില്ല എന്നും അവരുടെ ഇടം ചുരുങ്ങുന്നു എന്നുമാണോ?
ദൈര്‍ഘ്യമേറിയ മീഡിയം-ക്ലോസപ്പ് ഷോട്ടുകളാണ് സിനിമയില്‍ അധികവും. ഇതിലൂടെ പ്രേക്ഷകന്റെ ശ്രദ്ധയെ അനാവശ്യ കാര്യങ്ങളിലേക്ക് അലയാന്‍ വിടാതെ കഥാപാത്രങ്ങളിലും അവരുടെ മുഖഭാവങ്ങളിലും, ചേഷ്ടകളിലും മാത്രം കേന്ദ്രീകരിപ്പിക്കാന്‍ കഴിയുന്നു.
താന്‍ മരിച്ചുകഴിഞ്ഞാല്‍ ശവമടക്കാനായി ഒരാളെ തിരഞ്ഞുകൊണ്ട് നഗരത്തിലൂടെ കാറോടിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ് കിയറോസ്തമിയുടെ ൗടലളണ മത ഇദണററസ എന്ന സിനിമ. ശവക്കുഴി തയ്യാറാക്കിയിട്ടുണ്ട്, തയ്യാറുള്ള മനുഷ്യന്റെ ജോലി ശവത്തിനെ മണ്ണിട്ട് മൂടുക മാത്രമാണ്. ഈ സിനിമയില്‍ ആരംഭിക്കുന്ന പൊടിപ്പും തൊങ്ങലും ഒഴിവാക്കി തീര്‍ത്തും ആവശ്യമുള്ള ഘടകങ്ങളെ മാത്രം സിനിമയില്‍ നിലനിര്‍ത്തുന്ന ഒരു രീതി, മിനിമലിസത്തോടുള്ള ഈ ആഭിമുഖ്യം, ടെന്‍ എന്ന സിനിമയില്‍ എത്തുമ്പോള്‍ പുതിയ തലത്തിലേക്ക് കടക്കുകയാണെങ്കില്‍ ഷിറിന്‍ എന്ന സിനിമയില്‍ അത് മൂര്‍ധന്യത്തില്‍ എത്തുന്നു.
ടെന്‍ അടക്കമുള്ള കിയറോസ്തമിയുടെ പല സിനിമകള്‍ക്കും ഇറാന്‍ ഭരണകൂടം പ്രദര്‍ശനാനുമതി നിഷേധിച്ചു. വിദേശത്ത് റിലീസ് ചെയ്യുന്ന ഈ സിനിമകളുടെ വ്യാജ ഡിവിഡികളിലൂടെയും സ്വകാര്യ പ്രദര്‍ശനങ്ങളിലൂടെയും മാത്രമാണ് അവിടെ ഈ സിനിമകള്‍ ലഭ്യം. ഇതിന്റെ മൂര്‍ധന്യത്തിലായിരിക്കണം അദ്ദേഹം ഇറാനില്‍ നിന്ന് പുറത്തുപോയി സിനിമയുണ്ടാക്കാന്‍ തീരുമാനിച്ചത്. അദ്ദേഹം പറയുന്നു: ”ഇറാനിലെ (രാഷ്ട്രീയ) സാഹചര്യം സിനിമയുണ്ടാക്കാന്‍ പറ്റുന്നതല്ല. എന്റെ മാതൃഭാഷയില്‍ത്തന്നെ സിനിമകള്‍ ഉണ്ടാക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ അതിന് പറ്റാത്ത അവസ്ഥയാണ്. ഒരു വാതില്‍ അടയുമ്പോള്‍ തുറന്ന മറ്റൊരു വാതില്‍ കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്”.
ടെന്‍ എന്ന സിനിമ ജാഫര്‍ പനാഹിയുടെ ടാക്‌സി എന്ന സിനിമയെ മനസ്സില്‍ കൊണ്ടുവരുന്നു. (പനാഹി കിയറോസ്തമിയുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്). ടെഹ്‌റാന്‍ തെരുവുകളിലൂടെ ടാക്‌സിയോടിക്കുന്ന പനാഹി. ഡാഷ് ബോര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന, കറക്കാന്‍ പറ്റുന്ന രണ്ട് ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചാണ് സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. പലപ്പോഴായി പല പ്രായത്തിലുള്ള, പല അവസ്ഥകളുള്ള യാത്രക്കാര്‍ ടാക്‌സിയില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ഇവരുടെ സംഭാഷണങ്ങളാണ് സിനിമ. വ്യവസ്ഥിതിക്കെതിരെ പ്രചാരണം നടത്തിയെന്നും രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും കുറ്റം ചുമത്തി 2010-ല്‍ ഇറാനിലെ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജയില്‍മോചിതനായ അദ്ദേഹത്തെ പിന്നീട് വീട്ടു തടങ്കലിലാക്കി. ഇരുപതു വര്‍ഷം സിനിമയുണ്ടാക്കുന്നതില്‍ നിന്നും, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതില്‍നിന്നും, രാജ്യം വിടുന്നതില്‍നിന്നും അധികൃതര്‍ അദ്ദേഹത്തെ വിലക്കിയിരിക്കുകയാണ്. വീട്ടുതടങ്കലില്‍ കഴിയുന്ന പനാഹിയുണ്ടാക്കിയ മൂന്നാമത്തെ സിനിമയാണ് ടാക്‌സി.
സെല്ലുലോയ്ഡ് യുഗത്തില്‍ ഈ രീതിയില്‍ സിനിമ ഉണ്ടാക്കാന്‍ സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതികത ഇത് സാദ്ധ്യമാക്കിയിരിക്കുന്നു. ഡിജിറ്റലിെന്റ, അല്ലെങ്കി ല്‍ ഇനി വരാന്‍ പോകുന്ന സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളെ എങ്ങിനെ, എന്തിനു വേണ്ടി ഫലപ്രദമായി ഉപയോഗിക്കാം എന്നത് ഒരു ചിന്താ വിഷയം തന്നെയാണ്.