വിദർഭയിൽ കടക്കെണി മൂലം കർ
ഷകർ ആത്മഹത്യ ചെയ്തത് വ്യത്യസ്ത
രുചിഭേദങ്ങളോടെ മറാഠി സിനിമയ്ക്ക്
വിഷയമായിട്ടുണ്ട്. ചില ബോളിവുഡ്
ചി ത്രങ്ങളും കർഷക ആത്മഹത്യ
വിഷയം അവരുടെ ചേരുവകൾ ചേ
ർത്ത് വിജയിപ്പിച്ചെടുത്തിട്ടുണ്ട്.
അതിജീവന പ്രശ്നങ്ങൾ, വെള്ളപ്പൊ
ക്കം മൂലം കൃഷി നശിച്ച കർഷക വേദനകൾ,
വരൾച്ച, പണം പലിശയ്ക്ക് നൽകു
ന്നവർ, അവർ നടത്തുന്ന കർഷക
ചുഷണം, മദ്ധ്യ വർഗ ചുഷണം,
സർക്കാർ ഉദ്യോഗസ്ഥർ കർഷകരോട്
കാണിക്കുന്ന നീതികേടുകൾ,
കൃഷിയിൽ ഉണ്ടാവുന്ന കനത്ത നഷ്ടം,
ജലസേചന പ്രശ്നങ്ങൾ, വിത്തിന്റെയും
രാസവളത്തിന്റെയും പ്രശ്നങ്ങൾ, ഒപ്പം
കർഷക കുടുംബത്തിൽ ഉണ്ടാവുന്ന
ഗുരുതര രോഗങ്ങൾ, കുടുംബത്തിലെ
അന്ത:ഛിദ്രങ്ങൾ, പ്രത്യേക സാമ്പത്തി
ക മേഖല വരുന്നതിനാൽ നഷ്ടപ്പെടുന്ന
കാർഷിക ഇടങ്ങൾ എന്നിവ വിവിധ
കാലങ്ങളിലായി സിനിമാവിഷയമാ
യിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ബിമൽ
റോയിയുടെ ദോ ബീഗ സമീൻ മുതൽ
എതാനും വർഷം മുമ്പ് പിറന്ന
അശുതോഷ് ഗോവാരിക്കറുടെ സ്വദേശ്
ഉൾപ്പെടെയുള്ള ചിത്രങ്ങൾ കർഷകവേദനയിലൂടെയാണ്
സഞ്ചരിച്ചത്. ഓരോ
ദിവസവും നാല്പത്തിയാറ് കർഷകർ
അത്മഹത്യ ചെയ്യു ന്നു വെന്നാണ്
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യുറോ
പുറത്തുവിട്ട കണ ക്കുകൾ കാണി
ക്കുന്നത്. 2005മുതൽ ഇതുവരെ നാലു ല
ക്ഷത്തോളം കർഷകർ ആത്മഹത്യചെ
യ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാ
ക്കുന്നത്. ഇക്കാര്യത്തെ ദേശീയ ദുരന്ത
മായി പ്രഖ്യാപിക്കേണ്ട കാലയളവ് കഴി
ഞ്ഞുപോയെങ്കിലും സർക്കാർ ഈ
ആത്മഹത്യകളെ അത്ര ഗൗനിക്കാ
തെയാണ് കടന്നുപോകുന്നത്. രാഷ്ട്രീയ
പാർട്ടികൾക്ക് വോട്ടിനുള്ള വിഷയം
മാത്രമായി കർഷക ജീവിതങ്ങളും ആത്മ
ഹത്യകളും മാറുന്നു.
കഴിഞ്ഞ വർഷം പുറത്തെത്തിയ
ശ്രീ ഹരി സാത്തെയുടെ ഏക്
ഹസാരാച്ചി നോട്ട് എന്ന മറാഠി സിനി
മയുടെ വഴിയിലും കർഷക ആത്മഹ
ത്യയുണ്ട്. മറാഠി സിനിമയുടെ പുതിയ
ഭാവുകത്വത്തെ രേഖപ്പെടുത്തുന്ന ഈ
ചിത്രത്തിന്റെ അന്തർധാര കർഷക
ആത്മഹത്യയാണ്. അതിനൊപ്പം
സാധാരണ ജീവിതത്തെയും, ജീവിത
പ്രതിസന്ധികളെയും ഈ ചിത്രം വെളി
പ്പെടുത്തുന്നുണ്ട്.
വീടുകളിൽ വേലക്കാരിയായ ജോലി
ചെയ്യുന്ന ഉഷ നായിക് അവതരി
പ്പിക്കുന്ന പാർവതി എന്ന കഥാപാത്ര
ത്തിന്റെ ഭർത്താവും മകനും കടം
നിമിത്തം ആത്മഹത്യ ചെയ്യുന്ന കർഷകരാണ്.
ഏകാന്തത അനുഭവിക്കുന്ന
അവർക്ക് തുണ അയൽക്കാരനായ
സുധാമയുടെ കുടുംബമാണ്. സുധാ
മയോട് മകനോടുള്ള സ്നേഹമാണ്
പാർവതി പ്രകടിപ്പിക്കുന്നത്. ഇതിനി
ടയിൽ വോട്ടുകിട്ടാൻ വേണ്ടി രാഷ്ട്രീയ
ക്കാ ര ന ാ യ ഉത്തം റ ാവു ജ ാ ദവ്
വിതരണം ചെയ്യുന്ന പണം പാർ
വതിക്കും ലഭിക്കുന്നു. ആയിരം രൂപയുടെ
കുറച്ചു നോട്ടുകൾ. അതുമായി പട്ടണത്തിലെത്തുന്ന പാർവതിയും
സുധാമയും പണം ലഭി ച്ച തുമായി
ബന്ധപ്പെട്ട് അനുഭവിക്കുന്ന ദുരന്തചി
ത്രമാണ് ഈ സിനിമ.
നഗരത്തിൽ നിന്ന് സാധനങ്ങൾ
വാങ്ങി, ആയിരം രൂപ നോട്ട് കൊടുക്കു
ന്നതോടെയാണ് പ്രശ്നം ആരംഭി
ക്കുന്നത്. ഈ പണം എവിടെ നിന്ന് ലഭി
ച്ചുവെന്നും, വേലക്കാരിയായ പാർവ
തിയുടെ പക്കൽ ആയിരം രൂപ നോട്ട്
എങ്ങിനെ എത്തപ്പെട്ടുവെന്നു മുള്ള
കാര്യത്തിൽ ഊന്നി പ്രശ്നം പോലീസ്
സ്റ്റേഷനിൽ എത്തുന്നു. തുടർന്നു
ണ്ടാകുന്ന അന്വേഷണം രാഷ്ട്രീയക്കാ
രനിൽ എത്തുന്നു. അവസാനം തന്റെ
പക്കലുള്ള പണം പുഴയിലേക്ക് പാർ
വതി വലിച്ചെറിയുന്നതോടെയാണ്
അവരുടെ ജീവിതത്തിലേക്ക് സമാ
ധാനം കൈവരുന്നത്.
ഈ പണം ലഭിച്ചതോടെ പാർവതി
നെയ്തെടുക്കുന്ന കാര്യങ്ങളിൽ ഒന്ന്
കടം കയറി ആത്മഹത്യ ചെയ്ത മകന്റെ
ഫോട്ടോ ഫ്രെയിം ചെയ്ത ് വീട്ടിൽ
സൂക്ഷിക്കുക എന്നതാണ്. നഗരത്തിലെ
കട യ ിൽ അതിനുള്ള കാ ര ്യങ്ങൾ
ചെയ്യുന്നുണ്ട്. എന്നാൽ പണത്തിന്റെ
ഉറവിടം പ്രശ് ന മാ യതോടെ ആ
സ്വപ്നവും പാർവതി കയ്യൊഴിയു
കയാണ്.
2009-ൽ പുറത്തെത്തിയ ഗബ്രീച്ച
പൗസ് എന്ന മറാഠി ചിത്രം കർഷക
ആത്മഹത്യയെതന്നെയാണ് വിഷയമാ
ക്കുന്നത്. സതീഷ് മാൻവർ സംവിധാനം
ചെയ്ത ഈ ചിത്രം ഗീരീഷ് കുൽക്കർണി
അവതരിപ്പിക്കുന്ന കിസ്ന എന്ന കർഷകന്റെ
ജീവിതത്തെയാണ് അടയാളപ്പെ
ടുത്തുന്നത്. കടം കയറി സുഹൃത്തു
ക്കളൊക്കെ ആത്മഹത്യ ചെയ്തപ്പോഴും
തന്റെ കൃഷിയിടത്തിൽ നല്ല വിള ഉല്പാദി
പ്പിക്കാൻ ശ്രമിക്കുന്ന കിസ്ന നേരിടുന്ന
പ്രതിസന്ധികളാണ് ഈ ചിത്രം.
അയ ൽ ക്കാ രനാ യ ഭ ാസ്കർ
ദേശ്മുഖ് കടം കയറി ആത്മഹത്യ ചെയ്ത
ശേഷം കിസ്നയുടെ ഭാര്യക്ക്
തോന്നുന്നു, അയാളും എല്ലാ സമയവും
ആത്മഹത്യയെപ്പറ്റിയാണ് ചിന്തിക്കു
ന്നതെന്ന്. ഇതിനെ മറി കടക്കാൻ
പലതും ചെയ്യുന്ന സോണാലി കുൽ
ക്കർണി അവതരിപ്പിക്കുന്ന അൽക്ക,
ആറു വയസ്സുള്ള മകൻ ദിനുവിനെ
അച്ഛന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ
ഏല്പി ക്കു കയാണ്. ഇതി നി ടയിൽ
ഭാര്യയുടെ സ്വർണം പണയം വച്ച്
പുതിയ വിത്തിനങ്ങൾ വാങ്ങി പരീക്ഷി
ക്കുന്നതും പരാ ജ യ പ്പെടുകയാണ്.
വെള്ളം കിട്ടാത്തതിനെ തുടർന്ന് കുഴൽ
ക്കിണർ കു ഴ ിച്ചു കിസ്ന പരീ
ക്ഷിക്കുന്നു. എന്നാൽ ഈ മേഖലയിൽ
എപ്പോഴും പണിമുടക്കുന്ന വൈദ്യുതി
യും കിസ്നയെ പരാജയപ്പെടുത്തുന്നു.
അവസാനം ഹൈടെൻഷൻ ലൈനിൽ
നിന്ന് വൈദ്യുതി ഉപയോഗിച്ച് ബോ
ർവെൽ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തി
നിടയിൽ കിസ്നയ്ക്ക് തന്റെ ജീവിതമാണ്
നൽകേണ്ടി വരുന്നത്.
വിദർഭ മേഖലയിലെ കർഷകന്റെ
അവസ്ഥയെ ആവി ഷ് ക രിക്കാൻ
ഗബ്രീച്ച പൗസിന് സാദ്ധ്യമായിട്ടുണ്ട്.
കർഷക ജീവിതത്തിന്റെ നേർകാഴ്
ചതന്നെയാണ് ഈ ചിത്രം.
മംഗേഷ് ഹഠാവലെയുടെ തിംഗ്യയും
കർഷക ആത്മഹത്യയെ ആവിഷ്കരിച്ച
ചിത്രമാണ്. കർബാരി എന്ന കർഷകൻ
നേരിടുന്ന പ്രതിസന്ധിയാണ് ഈ ചിത്ര
ത്തിന്റെ ധാര. ഇതിനു പുറമെ ധീരജ്
ബഷ്റാമിന്റെ ബറോമസ്, അനുഷ റിസ്വിയുടെ
പീപ്പിലി ലൈവ്, ഗീരീഷ് മെഹി
തെയുടെ ബൈൽ ബയോസ്കോപ്പ്,
ഗോസ്ത് ഛോട്ടി, പുനീത് സിറയുടെ
കിസാൻ, സുഹൈൽ തതാരിയുടെ
സമ്മർ 2007 എന്നീചിത്രങ്ങളും കർഷക
ആത്മഹത്യ വിഷയമാക്കുന്നുണ്ട്.
ബോളിവുഡ് സിനിമയുടെ ആദ്യ
കാലത്ത് ഇറങ്ങിയ മദർ ഇന്ത്യ, 1967-ൽ
എത്തിയ മനോജ് കുമാറിന്റെ ഉപ്കാർ ഉ
ൾപ്പെടെ എത്രയോ ചിത്രങ്ങൾ
കാർഷിക പ്രശ്നങ്ങൾ കൈകാര്യം
ചെയ്തിട്ടുണ്ട്. എങ്കിലും കർഷക ആത്മഹത്യ
പോലെയുള്ള ഗുരുതരമായ ജീവിതപ്രതിസന്ധി
ആവിഷ്കരിക്കാൻ ഇന്ന്
ശക്തം മറാഠി സിനിമ തന്നെയാണ്.