മലയാളിക്ക് പ്രവാസം എന്നാൽ ഗൾഫു ജീവിതം എന്നാണു
നിർ വചനം. ആനുപാ തി
കമായി മലയാളി പ്രവാസികൾ മുന്നിട്ടു
നിൽക്കുന്നത് ഗൾഫുരാജ്യങ്ങളിലാ
ണെന്നത് തർക്കമറ്റ വസ്തുതയാണ്.
എന്നാലും അമേരിക്കയിലും യൂറോപ്പി
ലുമായീഉപനിവേശം ചെയ്തിട്ടുള്ള ലക്ഷ
ക്ക ണക്കിനു മല യാ ളികളെ ഈ
ഗണത്തിൽ നിന്ന് ഒഴിവാക്കുന്നത്
അസ്വീകാര്യമാണ്. അപൂർവമായി
ട്ടെങ്കിലും ഉത്തരയ മേ രി ക്കയിലെ
മലയാളി കു ട ി യേ റ്റക്കാരെ ഈ
ചേരിയിൽ ഉൾപ്പെടുത്തുന്നത് സ്വാർത്ഥ
തയുടേയും നന്ദികേടിന്റെയും പരാ
തിയുടെ കഠാരി മുനയിലാണ്. കേരളം
മനസ്സിൽ സൂക്ഷിക്കാത്തവരെന്നും ദേശസ്‌നേഹം
ഇല്ലാത്തവരെന്നും സായി
പ്പിനെ അന്ധമായി അനുകരിക്കുന്ന
വരെന്നും ദേശകാലോചിത മര്യാദകൾ
അറി യാത്തവരെന്നു മൊ ക്കെയുള്ള
നിന്ദനം ഇന്നും തുടരുന്നത് സമുചി
തമല്ല.
ഗൾഫു പ്രവാസത്തേയും ഉത്തരയമേരിക്കൻ
പ്രവാസത്തേയും സത്യസ
ന്ധമായി താരതമ്യം ചെയ്യുന്ന പഠ
നങ്ങളോ ലേനങ്ങളോ മലയാള സാഹി
ത്യത്തിൽ കണ്ടിട്ടില്ല.
മടങ്ങിപ്പോകണമെന്ന അപരിഹാ
ര്യമായ വാസ്തവികത ഗൾഫു കുടിയേറ്റ
ക്കാരന്റെ ശിരസ്സിനു മുകളിൽ ഡെമോക്ലസിന്റെ
വാളാകുമ്പോൾ മടങ്ങിച്ചെല്ലേ
ണ്ടയിടം ഒരുക്കുന്നതു ദേശസ്‌നേഹമോ
സ്വാർത്ഥതയോ ആകണമെന്നില്ല.
മറിച്ച് നിലനില്പിനായുള്ള സമരത്തിന്റെ
അനിവാര്യതയാണ്.
എന്നാൽ വഴുതിപ്പോകാനനുവദി
ക്കാത്തൊരു കുരു ക്കി ലേക്കാണു
വടക്കെ അമേരിക്കൻ കുടിയേറ്റക്കാരൻ
ചെന്നു പെടുന്നത്. ഇന്ത്യ ഏതു ദിശയിലേക്കു
പോകാനാണോ തത്രപ്പെ
ടുന്നത് അവിടെ എത്തിനിൽക്കുന്ന ഒരു
രാജ്യത്തു നിന്നും മട ങ്ങി പ്പോ കു
ന്നതിന്റെ സാംഗത്യം എങ്ങനെയാണ്
അംഗീകരിക്കാനാവുന്നത്. ബന്ധുമിത്രാദികളോട്
എങ്ങനെയാണതു പറഞ്ഞു
മനസ്സിലാക്കുക. ഒരു വീസയ്ക്കുവേണ്ടി
കൊല്ലാനും ചാവാനും തയ്യാറായി ഒരു
ജനത കാത്തിരിക്കുമ്പോൾ സാമ്പ
ത്തിക ഭദ്രതയെന്ന അടിസ്ഥാനാവശ്യം
വലിച്ചെറിഞ്ഞിട്ട് പട്ടിണിപ്പാത്രത്തിലെ
പങ്കിനു കൈ നീട്ടുന്നത് അന്യാ യ
മാവില്ലെ?
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിച്ചരക്ക്
സ്വന്തം മക്കളാണ്.ഇന്ത്യയിൽ
നിന്ന് എങ്ങനെയെങ്കിലും പുറത്തു
കടക്കുക എന്നതൊരു സ്വപ്നസാക്ഷാത്
ക്കാരമാണ്. ജന്മനാട്ടിൽ സംതൃപ്തമായ
ജീവിതം എന്നൊന്നില്ലാത്തതാണോ
അതിരുകളെ മറികടക്കാനും ചക്രവാള
ത്തിനുമപ്പുറത്തേക്ക് പ്രതീക്ഷകളുടെ തേരു തെളിക്കാനും ഒരു ജനതയെ
പ്രേരിപ്പിക്കുന്നത്? ആഴികൾ തരണം
ചെയ്ത് സമയരേഖ കവച്ചുവച്ച് അപരിചി
തമായ മേച്ചിൽപ്പുറങ്ങൾ തേടുന്നത്
മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയാണ്.
ജീവി താ വസ്ഥകൾ മെച്ച പ്പെ ടു ന്ന
തുകൊണ്ട് ജീവിതം തൃപ്തവും പൂർണവുമായിത്തീരണമെന്നില്ല.
അവിദിതമായ
ആചാരങ്ങളും, ഭാഷയും ഭക്ഷണരീ
ത ി ക ള ും ഇ ങ്ങേയ റ്റ ം ആന്തര ി ക
മൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന
ഒരിടത്ത് ജീവിതത്തെ നേരിടുന്നത്
ക്ലേശപൂർണമാണ്. ഒരുവന്റെ ഇച്ഛാ
ശക്തിക്ക് ഇതൊ ക്കെയും തരണം
ചെയ്യാനുള്ള കരുത്തുണ്ടാവുമ്പോഴും
ജീവിതം പൂർണവും തൃപ്തവുമായിക്കൊ
ള്ളണമെന്നില്ല.
പ്രവാസത്തിന്റെ കെടുതികൾ
പ്രവാസത്തിന്റെ കെടുതികളിൽ
ചിലതായ ദേശം, പ്രകൃതി, സ്വത്വം ഇവ
പൂർണമായും നഷ്ടപ്പെടുന്നത് ഉത്തരയമേരിക്കൻ
മലയാളിക്കാണ്. ഗൾഫു
പ്രവാ സത്തിന്റെ ദു:ഖങ്ങളും ദുരി
തങ്ങളും സര ളമാക്കി പ്രദർ ശി പ്പി
ക്കുവാനോ നിസ്സാരവത്ക്കരിക്കാനോ
ഉള്ള ശ്രമമല്ല. ആയിരക്കണക്കിന്
ഗൾഫു മലയാളികളുടെ ദുരിതാനുഭ
വങ്ങളും അവർ കടന്നു പോകുന്ന
ശോച്യവും നികൃഷ്ടവുമായ ജീവിതാവ
സ്ഥകളും മറക്കാനോ മറയ്ക്കാനോ
കഴിയാത്ത സത്യങ്ങളായി അംഗീകരി
ക്കുന്നുണ്ട്. ഇതിൽ പലതും കേര
ളത്തിലെ ദരിദ്രന്റെയും ജീവിതാവസ്ഥ
തന്നെ എന്ന വാസ്തവികത ഒളിച്ചു
വയ്ക്കാനാവില്ല. ഗൾഫിലെ ജീവിതം
ദുരി ത മാ കുന്നതു വിദ്യാ ഭ്യാസവും
തൊഴിൽ പരിശീലനവും ഇല്ലാത്ത
വർക്കാണ്. പഠിപ്പും ഉയർന്ന ഉദ്യോഗവും
ഉള്ള കേര ളീ യർക്ക് ഗൾഫു രാജ്യ
ങ്ങളിലെ ജീവിതം തികച്ചും വ്യത്യ
സ്തമാണ്.
എഴുപതുകൾ മുതൽ
അമേരിക്കയിൽ നിന്നും മദ്ധ്യ
തിരുവിതാംകൂറിലേക്കൊഴുകിയ
പണത്തിന്റെ സമൃ
ദ്ധിയിൽ പുളച്ചിരുന്ന വീടുകളെ
വാർദ്ധക്യം കീഴടക്കിയിരി
ക്കുന്നു. പടികളും പറ
മ്പുകളും കയറി ഇറങ്ങാൻ
അവർ ബദ്ധപ്പെട്ടപ്പോൾ
വീടിനുള്ളിൽ ചിതലും
പാറ്റയും കയറിയിറങ്ങി. അടു
ക്കളകൾ ദാരിദ്ര്യത്തിലേക്കു
മടങ്ങി. പഴങ്കഥകൾ മറന്ന്
പ്രായമായ അപ്പനമ്മമാരെ
നോക്കാൻ ആരുമില്ലാത്തത്
എന്താണെന്ന് സമൂഹം
ചോദ്യങ്ങളും പരാതികളും
എറിഞ്ഞു രസിക്കുന്നു. അമേരിക്കൻ
മലയാളിക്ക് ദേശസ്‌നേഹമില്ലെന്നുംമാതാപി
താക്കളെ മറന്നെ ന്നും
കഥയും സിനിമയും പടച്ച്
കല്ലെറിയുന്നു. കൗമാരവും
യൗവനവും കുടിച്ചു തീർത്തു,
ഇനി മദ്ധ്യവയസ്സും ഉഴിഞ്ഞു
വയ്ക്കുക. നിന്റെ മക്കളേയും
നിന്റെ ജരാനരകളേയും
മറന്നേക്കുക, എന്ന
യയാതീസിൻഡ്രോമാണോ
ഇത്?
കേര ള ത്തേക്കാൾ നല്ല കേരളം
ഗൾഫു മാർക്കറ്റുകളിൽ വിടരുന്നു.
അവിടെ നാടൻ പച്ചക്കറികളും പല
ചരക്കും മലയാള പ്രസീദ്ധീകരണങ്ങളും
വാർത്തയും സിനിമയും അതിവേഗത്തി
ലെത്തിച്ചേരുന്നു. തിരുവനന്തപുരത്തു
നിന്നും കോഴിക്കോട്ടോ വയനാട്ടിലോ
എത്തുന്ന നേരംകൊണ്ട് ഗൾഫു രാജ്യ
ങ്ങളിൽ നിന്നും കേരളത്തിലെത്താം.
ഭ ാഷയ ും വേഷവും അന്യ മ ാ യ ി
തോന്നുന്നില്ല. ഡെൽഹിയിലോ മദ്ധ്യപ്രദേശി
ലോ ചെന്നെത്താൻ എടുക്കു
ന്നതിലും കുറവു സമയമാണ് മദ്ധ്യപൗര
സ്ത്യ ദേശത്തെത്താൻ മലയാളിക്കു
വേണ്ടത്. പുഴയും കാറ്റും ഞാറ്റുവേലയും
ബന്ദും ഹർത്താലും അഞ്ചുമണിക്കൂർ
അകലത്തിലുണ്ട്. പലപ്പോഴും തൊഴി
ലുടമ അതിനു സൗകര്യം ചെയ്യുകയും
ചെയ്യും. സ്വന്തം നാ ട്ട ിൽ ജോലി
ചെയ്യാൻ വന്ന ദേശാന്തരിയോടുള്ള
ബഹുമാനവും പാരിതോഷികവുമു
ണ്ടതിൽ. നാല്പതു ദിവസത്തെ വാർഷി
കാവധി, എയർ ഫെയർ തുട ങ്ങിയ
വിശേഷാനുകൂല്യങ്ങൾ കേരളത്തിൽ
നിന്നും യൂറോപ്പിലോ അമേരിക്കയിലോ
പോയി ജോലി ചെയ്യുന്നവനു കിട്ടാത്ത
ബഹുമാനമാണ്.
വംശാവബോധം ഒരു നിത്യസമരം
തന്നെയായി മാറുന്ന അവസ്ഥയിലാണ്
അമേരിക്കയിലെ ജീവിതം. ഏകാന്ത
തയാൽ നിരന്തരമായി വേട്ടയാടപ്പെടു
ന്നവനാണ് കാനഡയിലെ മലയാളി.
അവർക്കു നാടു നഷ്ടമാകുന്നു. മലയാളിത്തം
നഷ്ടമാകുന്നു. അടുത്ത തലമുറയെ
നഷ്ടമാകുന്നു. അച്ഛനുമമ്മയും
ചെറുപ്പത്തിൽ ചെയ്തിരുന്നത്, നടന്ന
വഴികൾ പഠിച്ച സ്‌കൂൾ ഒക്കെയും കുട്ടി
കൾക്കു കഥകൾ, ചിലപ്പോൾ കെട്ടുകഥകൾ
മാത്രമായി മാറുന്നു. അവർക്ക്
അന്നവും വസ്ര്തവും ഉണ്ട്. പണവും കിട
പ്പാടവും ഉണ്ട്. പക്ഷെ കേരളം നഷ്ട
മാവാത്ത, മക്കളെ നഷ്ടപ്പെടാത്ത ഗൾ
ഫുകാരനെ നോക്കി ഡോളറുകാരൻ
എന്നും അസൂയപ്പെടുന്നു.
കേരളത്തിലെ ജീവിതത്തിന്റെ ഒരു
വിപു ലീ ക രണമോ നീട്ടിക്കൊണ്ടു
പോവലോ ആയിക്കരുതാം ഗൾഫു
ജീവിതത്തെ. ഇന്ത്യൻ സ്‌കൂളുകൾ,
ഇന്ത്യൻ സുഹൃദ് വലയങ്ങൾ, ഇന്ത്യൻ
ഭക്ഷണം, കേരളത്തിൽ നിന്നുമുള്ള
ആയമാർ. കേരളത്തെക്കാൾ മെച്ച
പ്പെട്ടൊരു മലയാളി ജീവിതം അവിടെ
കരുപ്പിടിപ്പിക്കാൻ പലർക്കും സാദ്ധ്യമാവുന്നുണ്ട്.
കാനഡയിലാവുമ്പോൾ
വെള്ള ക്കാരന്റെ സ്‌കൂൾ, വെള്ള
ക്കാരന്റെ നിയമങ്ങൾ, നിറയെ വെളുത്ത
കുട്ടികൾ, വെളുത്ത അദ്ധ്യാ പകർ.
നിറഞ്ഞു പരക്കുന്ന വെളു വെളുപ്പിൽ
തെറിച്ചു വീണ ചളി പോലെ നിറമുള്ള
കിടാങ്ങൾ അച്ഛന്റേയും അമ്മയുടേയും
ലോകത്തിൽ നിന്നും ഞാൻ രാജാവെന്ന
ധാരണയിൽ പഠിക്കാനെത്തുന്നു. വളരെപ്പെട്ടെന്ന്
ഭയാനകമായ ഒറ്റപ്പെടൽ
അവർ തിരിച്ചറിയുന്നു. എത്രയൊക്കെ
മൂടിവയ്ക്കാൻ ശ്രമിച്ചാലും ക്രൂരമായ
പരിഹാസവും പീഡനവും പാത്തും
പതുങ്ങിയും ക്ലാസ്മുറിക്കുള്ളിലും കളി
ക്ക ളത്തിലും ചുറ്റി ക്ക റ ങ്ങുന്നുണ്ട്.
അതുകൊണ്ടു തന്നെയാവും ഇന്ത്യൻ
കുട്ടികളിൽ നല്ലൊരു പങ്ക് അന്തർമു
ഖരായി മാറുന്നതും.
കേരളത്തിലെ ഡോക്ടറും എഞ്ചിനീ
യറും നേഴ്‌സും ഫാർമസിസ്റ്റും ഗൾഫി
ലെത്തുമ്പോഴും ഡോക്ടറും എഞ്ചിനീ
യറും നേഴ്‌സും ഫാർമസിസ്റ്റുമാണ്. എ
ന്നാൽ കാന ഡ യി ലെത്തുമ്പോൾ
ഇവരുടെ തൊഴിൽ വൈദഗ്ധ്യവും ബിരുദങ്ങളും
പല അള വു തൂക്കങ്ങളിൽ
കൊരുത്ത് ഉപയോഗ ശൂന്യവും നിരർ
ത്ഥകവുമായി മാറ്റിയെഴുതപ്പെടുന്നു.
ഇവരൊക്കെ സ്വന്തം പ്രൊഫഷനിൽ
ജോലി ചെയ്യണമെങ്കിൽ വർഷങ്ങൾ
നീളുന്ന പഠനവും പരീക്ഷകളും നിരന്ത
രാ ഭ ്യ ാസവും ആവർ ത്തി ക്കേണ്ടി
വരുന്നു. ഡോളറു പറിക്കണമെങ്കിൽ
ഡോളറു വിത്തിട്ട് വെള്ളം വലിച്ചും
വളമിട്ടും മരം പിടിപ്പിച്ചെടുക്കാൻ കാലം
കഴിയണമെന്ന സത്യത്തിനു മുന്നിൽ
മരവിച്ചു പോകുന്ന പാവം കുടിയേറ്റ
ക്കാരൻ. ഇവിടെ ഡ്രൈവറായി ജോലി
ചെയ്യുന്ന ഡോക്ടറും, ഫാക്ടറിപ്പണി
െച യ്യ ുന്ന അക്കൗണ്ടന്റ ും, ച ാ യ
അടിക്കുന്ന എഞ്ചീനീയറും അത്ഭുതമല്ല.
ഒച്ചു ജീവീതം
നാടോ ടുമ്പോൾ നടുവേ ഓട
ണമെന്നും ചേരയെ തിന്നുന്ന നാട്ടിൽ
ചെന്നാൽ നടുത്തുണ്ടം തിന്നണം
എന്നും പതിരില്ലാത്ത ചിലതു നമ്മളെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്. എന്നിട്ടും നാഴി
കയ്ക്കു നാല്പതുവട്ടം സായിപ്പു തോണ്ടി
മലിനമാക്കുന്ന നമ്മുടെ സംസ്‌ക്കാര
ത്തെപ്പറ്റി വിലപിച്ചും പ്രവാസികളുടെ
പെരുമാറ്റ വ്യതിയാനത്തെപ്പറ്റി പരാ
തിപ്പെട്ടും അതിലൊക്കെ പതിരുകൾ
വീഴ്ത്തുന്നു.
കൗമാര ഹോർ മോണു കളുടെ
കുത്തൊഴുക്കിൽ പരസ്പരാകർഷണം
പാരമ്യത്തിലെത്തുമ്പോൾ ഒരു ഇണയു
ണ്ടാവുക എന്നതു തികച്ചും സ്വാഭാവി
കമായി കരുതുന്ന ഒരു സമൂഹമാണ്
ഉത്തരയമേരിക്കയിലേത്. പതിനാറെ
ത്തിയിട്ടും ഒരു കൂട്ടുകാരനോ കൂട്ടു
കാരിയോ ഇല്ലാത്തത് അസ്വഭാവി
കമായി കരുതപ്പെടുന്ന സമൂഹത്തിൽ
ജനിച്ചു വളർന്ന കുട്ടിക ളെയാണ്
സുതാര്യവും ഭംഗുരവും ജീവിതാ
ന്തംവരെ വിചാരണ ചെയ്യപ്പെടാവുന്ന
തുമായ ഭാരതീയ സദാചാര ഉപചാരക്രമങ്ങൾ
പഠിപ്പിക്കേണ്ടത്. ഏതാണു
ശരി, ഏതാണു തെറ്റ്, എവിടെയാണു
വര വരയ്‌ക്കേണ്ടത് എന്നു കുഴങ്ങുന്ന
കുടിയേറ്റക്കാരനും, എല്ലായിടത്തും
ഉയർന്നു നിൽക്കുന്ന വ്യത്യസ്തത അപമാനമായി
വളരുന്നതിൽ പ്രതീഷേധി
ക്കുന്ന പുതുതലമുറയും ആ നാടിനും
ഈ നാടിനും ഇടയിലെ വിള്ളലിൽ
സദാ െഞരിഞ്ഞു കൊണ്ടിരിക്കുന്നു.
അമേരിക്കയിലെ പ്രവാസിക്കു പറ
ഞ്ഞിരിക്കുന്നത് ഒച്ചുജീവിതമാണ്. നനവാർന്ന
പതുപതുത്ത ശരീരമുള്ള ഒച്ച്
കട്ടിയുള്ള പുറന്തൊണ്ടു വീട് ചുമ
ന്നുകൊണ്ടു നടക്കുന്നു. ഇഴയുമ്പോൾ
ഋജുവാകുന്ന ഒച്ചിന്റെ ശരീരത്തിനു
മുകളിൽ കനപ്പെട്ടൊരു വസ്തു വക്രീകൃതമായി
സദാ എഴുന്നിരിക്കുന്നു. അനി
ഷ്ടകരമായ സാഹചര്യത്തിൽ ഒച്ച് അതി
നുള്ളിലേക്ക് സ്വന്തം സ്വത്വത്തെ ഒളി
പ്പിക്കുന്നു. കവചത്തിനുള്ളിൽ ചുളുങ്ങി
ക്കൂടിയും അതില്ലാതെ നിലനില്പില്ലെന്നു
ഭയപ്പെട്ടും ഒരു തലമുറ.
ഒച്ചിനുമുണ്ട് മറ്റു ജീവീകളോടു
മതിപ്പു പറയാൻ പറ്റുന്ന പാരമ്പര്യം.
അത് അറുപതു കോടി വർഷങ്ങളായി
ഭൂമിയിലുള്ള ജീവിയാണ്. പെരുപ്പിച്ചു
പറയാൻ ഒച്ചിനുമുണ്ട് പഴയ സംസ്‌ക്കാ
ര സ്മരണകൾ. പലതരത്തിലുള്ള
സാഹ ച ര്യ ങ്ങ ളുമായി ഇണ ങ്ങി
പ്പോകാനും തരണം ചെയ്യാനുമുള്ള അഭൂതപൂർവമായൊരു
കഴിവ് ഇതിനുമുണ്ട്.
അതിജീവനത്തിനുവേണ്ടി ചുറ്റുപാടു
കൾക്കനുസരിച്ച് പരിണമിക്കാനുള്ള
ഒച്ചിന്റെ കഴിവ് ശാസ്ര്തജ്ഞരെ എന്നും
അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഒരു മൂന്നാംകിട രാജ്യത്തിന്റെ
സന്താനം എന്ന അവമതി തലയ്ക്കു
മീതെ തൂങ്ങുമ്പോൾ അവിദിതമായ
സംസ്‌ക്കാരാചാരങ്ങളുമായി സമര
സപ്പെട്ടു പോകുവാൻ അസാമാന്യമായ
ഇച്ഛാശക്തി വേണം. ജന്മനാടിന്റെ
സംസ് ക്കാരത്തെ എത്രയൊക്കെ
ഗ്ലോറിഫൈ ചെയ്താലും പാശ്ചാത്യർക്ക്
നിറമുള്ളവൻ അവക്ഷേപിതനാണ്.
ഇന്ത്യക്കാരുടെ കൂർ മബുദ്ധിയേയും
അദ്ധ്വാന ശീലത്തേയും അസൂയയോടെ
അംഗീ ക രിക്കു ന്നു ണ്ടെങ്കിലും സ്ലം
ഡോഗ്‌സ് എന്ന സുതാര്യ ലേബൽ
ഇവിടെ ഇന്ത്യക്കാർക്കുണ്ട്.
മലയാള ഭാഷ ജീവവായുപോലെ
നിലനില്പിന് ഒരത്യാവശ്യമാവുമ്പോൾ
കാനഡയിലെ ജീവിതം കൂടുതൽ ദുഷ്‌ക
രമായി അനു ഭ വപ്പെടും. 12 രൂപ
വിലയുള്ള ഒരു ആഴ്ചപ്പതിപ്പ് കാനഡയി
ലെത്തിക്കാൻ 75 രൂപയുടെ സ്റ്റാമ്പാണ്
ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ
ചാർജ്. ഓരോ പ്രസിദ്ധീകരണത്തിനു
വേണ്ടിയും ഏകദേശം 625% തപാൽ
ചെലവ്. ഇവയൊക്കെ കൃത്യമായീആഴ്
ചതോറും എത്താറില്ല. സിനിമയുടെ
കാര്യവും വ്യത്യസ്തമല്ല. ഇന്റർനെറ്റിൽ
വരുന്ന കള്ളക്കോപ്പികൾ, തീയേറ്റർ
കോപ്പികൾ – എങ്ങനെയെങ്കിലും ഒന്നു
കാണാൻ പറ്റ ി യ ാ ൽ മതി െയന്ന
മൂന്നാംകിട മോഹങ്ങളിലൊളിക്കുന്നു
കാനഡയിലെ മലയാളി.
ദേശാതിഥി
അവധിക്കു കേര ളത്തി ലെത്തു
മ്പോൾ നാട്ടിലുള്ളവർ ചോദിക്കുന്നു.
നിങ്ങളവിടെ ചോറുണ്ണുമോ, സാരി
ഉടുക്കുമോ, പത്രം വായിക്കുമോ. അതു
ക ഴ ിഞ്ഞാ ൽ പ ി െന്ന , എ ന ി ക്ക ്
അല്ലെങ്കിൽ എന്റെ കുട്ടിക്ക് അങ്ങോ
ട്ടെത്താൻ എന്താണ് എളു പ്പമായ
മാർഗം. ഏതു വിഷയമാണു പഠി
ക്കേണ്ടത്, ഏതു ഏജൻസിയാണ് മെച്ച
പ്പെട്ടത്. ബ്ലാക്ക് ഹോളിലേക്കാണ്
തിരക്കിട്ടു പറന്നെത്താൻ ശ്രമിക്കുന്നത്.
വൃത്തിയുള്ള നിരത്തുകൾ പൊതു
സ്ഥലങ്ങൾ, സ്വമേധയാ നിയമം അനുസരിക്കുന്ന
പൗരന്മാർ, എല്ലാ സ്ഥാപന
ങ്ങളിലും കൃത്യനിഷ്ഠയോടെയും കാര്യ
ക്ഷമവുമായ പ്രവർത്തനരീതി. അന്വേ
ഷണങ്ങൾക്ക് ഉത്തരം നൽകാനും ആവശ്യങ്ങൾ
നടത്തി തരാനും ഓരോ സ്ഥാപനത്തിലേയും
ഉദ്യോഗസ്ഥർ കാണിക്കു
ന്ന ഉത്‌സാഹം. ഒരു മല യാളിയെ
അന്ധാ ള ി പ്പ ി ക്ക ു ന്ന സ ാ ധ ാ രണ
കാര്യങ്ങൾ പലതുണ്ടിവിടെ. കുറെയേറെക്കാലം
ഇതു ശീല മാ യി ക്ക ഴി
യുമ്പോൾ നാട്ടിലെ കാഴ്ചകളും അനുഭവങ്ങളും
പ്രവാസിക്ക് അരോചകവും
അസഹ്യവുമായി തോന്നുന്നത് തികച്ചും
സ്വാഭാവികമാണ്.
മദ്ധ്യതിരുവിതാംകൂറിൽ നിന്നുമാണ്
അമേരിക്കയിലേക്കുള്ള ആദ്യകാല കുടി
യേ റ്റ ക്കാരിൽ മുഖ്യപങ്കും.അതിൽ
തന്നെ കൃസ്ത്യാനികളായിരുന്നു ഭൂരി
പക്ഷവും. കഴിഞ്ഞൊരു ദശകമായി
ഇതിനു സാരമായ മാറ്റം വന്നുകൊണ്ടി
രിക്കുന്നു. എഴുപതുകളിൽ ഇവിടെ
യെത്തിയ നേഴ്‌സുമാരിൽ കൂടിയ പങ്കും
കൗമാരം കഴിയുന്നതിനു മുൻപേ വീടുവി
ട്ടവരാണ്. പഠനത്തിനുവേണ്ടി മറ്റു
സംസ്ഥാനങ്ങളിലും, അവിടെനിന്നും
പിന്നെ ഏതൊക്കെയോ പരിച യ
ക്കാരുടെ മേൽവിലാസത്തിൽ അമേരി
ക്കയിലും എത്തിയ ഇവരെല്ലാം കേരളത്തിൽ
ജീവിച്ചതിന്റെ ഇരട്ടി വർ
ഷങ്ങൾ അമേരിക്കയിലാണു ജീവിച്ചത്.
മൃഗ ശാ ല യി ലേക്കും സർ ക്ക
സിലേക്കും പറഞ്ഞയച്ച മൃഗങ്ങൾക്ക്
കുറെക്കഴിയുമ്പോൾ കാട്ടിൽ ഇരപിടി
ക്കാനറിയാതാവും. ഇലകളുടെ പച്ചപ്പും
മണ്ണിന്റെ ഗന്ധവും പാറയുടെ ഉറപ്പും
സ്വപ്നം കണ്ടുകണ്ട് അവയുടെ ജന്മവാസ
നകളും ജന്മ സി ദ്ധികളും നഷ്ട
മായേക്കാം. അഴിക്കുള്ളിലേക്കു നീട്ടി
ത്തരുന്ന ഇറച്ചിക്കഷണം തിന്നാനും
പാത്രത്തിലെ വെള്ളം മൊത്തിക്കു
ടിക്കാനും അറിയുന്ന തലമുറയെ ഒരു
ദിവസം കാട്ടിലേക്കഴിച്ചു വിട്ടാൽ അതി
ജീവിക്കാനാവുമോ?
എഴു പ തുകൾ മുതൽ അമേ രി
ക്കയിൽ നിന്നും മദ്ധ്യതിരുവിതാംകൂറി
ലേക്കൊഴുകിയ പണത്തിന്റെ സമൃ
ദ്ധിയിൽ പുള ച്ചിരുന്ന വീടു ക ളെ
വാർദ്ധക്യം കീഴടക്കിയി രി ക്കു ന്നു.
പടികളും പറമ്പുകളും കയറി ഇറങ്ങാൻ
അവർ ബദ്ധപ്പെട്ടപ്പോൾ വീടിനുള്ളിൽ
ചിതലും പാറ്റയും കയറിയിറങ്ങി. അടു
ക്കളകൾ ദാരിദ്ര്യത്തിലേക്കു മടങ്ങി. പഴ
ങ്കഥകൾ മറന്ന് പ്രായമായ അപ്പന
മ്മമാരെ നോക്കാൻ ആരുമില്ലാത്തത്
എന്താണെന്ന് സമൂഹം ചോദ്യങ്ങളും
പരാതികളും എറിഞ്ഞു രസിക്കുന്നു.
അമേരിക്കൻ മലയാളിക്ക് ദേശസ്‌നേഹമില്ലെന്നുംമാതാപിതാക്കളെ
മറന്നെ
ന്നും കഥയും സിനിമയും പടച്ച് കല്ലെ
റിയുന്നു. കൗമാരവും യൗവനവും
കുടിച്ചു തീർത്തു, ഇനി മദ്ധ്യവയസ്സും
ഉഴിഞ്ഞു വയ്ക്കുക. നിന്റെ മക്കളേയും
നിന്റെ ജരാനരകളേയും മറന്നേക്കുക,
എന്ന യയാതീസിൻഡ്രോമാണോ ഇത്?
കൂടുതൽ പേരെ കയറ്റി അയയ്
ക്കാനുള്ള വഴികൾക്കും പോയവർ
മടങ്ങിവരാതി രിക്കാനുള്ള കൗശ ല
ങ്ങൾക്കും പകരംഎല്ലാവർക്കും മടങ്ങി
വരാൻ കഴിയുന്നതും ആരെയും ഓടി
പ്പോവാൻ ആഗ്രഹിപ്പിക്കാത്തതുമായ
ഒരു ഇന്ത്യ സങ്കല്പിക്കുന്നത് തീർത്തും
വീഡ്ഢിത്തമാവുമോ?