ഒരു കവിതയിലെ വാക്കുകൾ
ആ കവിതയിലെ തന്നെ മറ്റ് വാക്കുകളുമായി സമരസപ്പെ
ടുകയോ സംഘർഷപ്പെടുകയോ ചെയ്യുന്നുണ്ട്. വാക്കുകൾ സൃഷ്ടിക്കുന്ന അർ
ത്ഥങ്ങളോ അനുഭൂതികളോ ആണ് ഒരു
കാവ്യശരീരത്തെ മികച്ച കവിതയായി
സ്നാനപ്പെടുത്തുന്നത്. ഈ വിധം ഓരോ കവിതയും അതിന്റെ ‘കുല’ത്തെ
സ്വയം നിലനിർത്തുന്നുണ്ട്.
ആത്യന്തികമായി കവിത സൗന്ദര്യാനുഭൂതികളുടെ കലവറയാണ്. രാഷ്ട്രീയം സംസാരിക്കുന്ന കവിതയുടെ പോലും ബാഹ്യമോ ആന്തരികമോ ആയ പരിഗണനാവിഷയം
എന്നത് സൗന്ദര്യമല്ലാതെ മറ്റെന്താണ്.
കവിതയുടെ രൂപത്തിനുള്ളിൽ നിന്നാണ്
അത് രാഷ്ട്രീയം സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി
ഒരു കവിതയ്ക്ക് കവിതയായിതന്നെ തുടരാനാണ് താത്പര്യം. മുദ്രാവാക്യപരമായതോ കേവലമായ ‘പാരമ്പര്യ’ സൗന്ദര്യത്തെ പിൻപറ്റുന്നതോ, സമകാലികതയോട് സ്ഥൂലമായി സംവദിക്കുന്നതോ
ആയ കവിതകൾ പോലും കവിതയെന്ന
ഫോമിനെ നിരാകരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല, അതാണ് ‘യഥാർ
ത്ഥ’ കവിതയെന്ന് സ്വയം വിചാരിക്കുകയും ചെയ്യുന്നുണ്ട്.
കവിതയിലെ ആധുനികത രാഷ്ട്രീ
യത്തെ സൗന്ദര്യശാസ്ത്രപരമായി അടയാളപ്പെടുത്തിയതായി നമുക്ക് തോന്നുന്നു. അതോടൊപ്പം പാരമ്പര്യത്തിന്റെ
നേർത്ത നിഴൽ അതിൽ വീണുകിടന്നിരുന്നു. ആ കവിതകൾ സമൂഹത്തെയും ച
രിത്രത്തെയും അടയാളപ്പെടുത്തിയിരുന്നതായും അത് ചില പ്രത്യയശാസ്തത്തെ സ്വയം ഉല്പാദിപ്പിച്ചുകൊണ്ടിരുന്നതായും നമുക്ക് തോന്നിയിരുന്നു. ആ വാ
ക്കുകളിൽ നിന്ന് വസന്തത്തിന്റെ ഇടിമുഴ
ക്കങ്ങൾ കേട്ടിരുന്നതായി അന്ന് പലരും
അഭിപ്രായപ്പെട്ടതായും നാം അറിയുന്നു.
ആ കവിതകൾ തെരുവിൽ അലയുകയും
ഇടുങ്ങിയ ലോഡ്ജുമുറികളിലും മദ്യശാലകളിലും ജീവിച്ചതായും നാം മനസ്സിലാ
ക്കി. ആ കവിത നമുക്ക് വായിക്കാനും
പഠിക്കാനുമായി കാലത്തിന്റെ ഷോകെയ്സുകളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ആധുനികാനന്തരകവിതയെന്നോ
പുതുകവിതയെന്നോ വിളിക്കപ്പെടുന്ന
കവിത ആധുനികതയുടെ സൗന്ദര്യ
ത്തെ പാടേ നിരാകരിച്ചു. അവർ കവിതയിലെ രാഷ്ട്രീയത്തെയും സൗന്ദര്യത്തെ
യും കൂടുതൽ സൂക്ഷ്മപ്പെടുത്തി. അരാഷ്ട്രീയവാദികളായ കവിതകൾ എന്ന ശകാരത്തിനുപോലും അവർ പാത്രമായി.
പൊതുവായ ഒരു സ്വഭാവവും ആ കവിതകൾ വച്ചുപുലർത്തിയില്ല. തോന്നിയ
പോലെ പോവുകയും തോന്നിയിടത്തുതാമസിക്കുകയും ചെയ്യുന്ന സ്വഭാവം അവയ്ക്കുണ്ടായിരുന്നെങ്കിലും ഓരോ കവിതയും അതിനുള്ളിൽതന്നെ ഒരു അച്ചട
ക്കം സൂക്ഷിച്ചിരുന്നു. ഈ കവികളും ത
ങ്ങളുടെ കവിതയിൽ ആശയത്തിന്റെ വലിയൊരു ലോകമുണ്ടെന്ന് പൂർവ കവികളെപോലെ വിശ്വസിച്ചിരുന്നു. എല്ലാ കവികളും തന്റെ കവിതയിൽ ഒരാശയ/അനുഭൂതി പ്രപഞ്ചമുണ്ടെന്ന് വിശ്വസിക്കുന്നതുപോലെ സാധാരണമായ ഒരു കാര്യമാണത്.
ആദ്യഖണ്ഡികയിൽ സൂചിപ്പിച്ചതുപോലെ കവിതയുടെ ശരീരം വാക്കുകളാൽ ബന്ധിതമായ അനുഭൂതി/അർത്ഥശൃംഖലകളാണെന്ന് കവികളുൾപ്പെടെയുള്ള ലോകം വിശ്വസിക്കുന്നുണ്ട്. തനി
ക്ക് എന്തോ പറയാനുണ്ട്. അത് കവിതഎന്ന രൂപത്തിലൂടെ താൻ പറയുന്നു, കവിതയിലൂടെ പുതിയതെന്തോ സൃഷ്ടിക്കുന്നു എന്നാണവർ കരുതുന്നത്. ശിഥി
ല ബിംബങ്ങളാൽ കവിത തീർത്തവർ
പോലും ഈ വിധം ഒരാശയത്തിന്റെ
യോ അനുഭൂതിയുടെയോ ലോകത്തെ
സ്വപ്നം കണ്ടിരുന്നു.
കവിതയെ നിർവചിച്ചവർ നിരവധി
യാണ്. കവിത എല്ലാ നിർവചനങ്ങൾ
ക്കും അപ്പുറമാണെന്ന് നാം കരുതുന്നു.
ആ കരുതലിനുമപ്പുറമാണ് കവിതയെന്നത് അതിന്റെ ഏതെങ്കിലും വിധത്തിലുള്ള സനാതനത്വത്തിൽ വിശ്വസിക്കുന്ന
മലയാളത്തിലെ ‘പുതിയതോ’ ‘പഴയ
തോ’ ആയ കവികൾ വിശ്വസിക്കുമെന്ന്
തോന്നുന്നില്ല.
ഒരു കവി പിന്നെ എന്തിനെക്കുറിച്ചാണ് എഴുതേണ്ടത്. സ്വർഗത്തിൽനിന്നോ
നരകത്തിൽനിന്നോ വരുന്ന വചനങ്ങൾ
കൊണ്ടാണോ ഒരാൾ കവിത എഴുതേണ്ടത്? ഭൂമിയിലെയും പ്രപഞ്ചത്തിലെയും മിത്തും യാഥാർത്ഥ്യവുമല്ലാതെ കവിക്ക് എഴുതാൻ മറ്റെന്തുണ്ട്? മനുഷ്യ
ന്റെ ചരിത്രത്തെയും അനുഭൂതികളെയും
തള്ളിക്കളഞ്ഞുകൊണ്ട് ഒരു കവിത സാധ്യമാവുമോ? ഈവിധമുള്ള നിരവധി
ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർ
ന്നുവരാവുന്നതാണ്. ഉത്തരം ഒറ്റവാചക
ത്തിലൊതുതുങ്ങുന്നതാണ്. ഒറ്റ ചോദ്യ
ത്തിലും. എഴുതപ്പെട്ട കവിതകളിൽനി
ന്നാണ് ഈയൊരു ചിന്ത ഉല്പാദിപ്പിക്ക
പ്പെടുന്നതെങ്കിൽ നാളിതുവരെയുള്ള എല്ലാ ആശയ/അനുഭൂതികൾക്കുമപ്പുറമു
ള്ള ഒരു ചരിത്രവും അനുഭവലോകവും കവിതയിൽ നിലനിൽക്കുന്നില്ലേ? ജീവി
ച്ചിരിക്കാത്ത ഒരാളുടെ ജീവചരിത്രം പോലെ എന്തോ ഒന്ന്. അല്ലെങ്കിൽ ജനിക്കാനിരിക്കുന്ന ഒരാളുടെ ആത്മകഥപോലെ ഒന്ന്?
മൊബൈൽ: 9605077791