Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കല്പറ്റ നാരായണ ൻ: എഴുത്തിന്റെ സാന്ദ്രഗരിമ

November 7, 2011 0

എഴുത്തിൽ ഇത്രമാത്രം കാവ്യഭംഗി ഒളിപ്പിച്ചുനിർത്തിയ മലയാളത്തിലെ
വ്യത്യസ്തനായ ഒരു എഴുത്തുകാരനാണ് കല്പറ്റ നാരായണ
ൻ. എഴുത്തിന്റെ രീതിശാസ്ര്തംതന്നെയാണ് പ്രഭാഷണത്തിലും
കല്പറ്റ നാരായണന് കൂട്ടായുള്ളത്. ചിന്തയുടെ വ്യതിയാനവും
കാഴ്ചയുടെ ഭ്രമിപ്പിക്കുന്ന തീക്ഷ്ണവായനയും ശക്തമായ നിരീ
ക്ഷണങ്ങളുംകൊണ്ട് ഇപ്പോൾ കല്പറ്റ മലയാള എഴുത്തുകാരിൽ
തനിക്ക് മാത്രമായി ചേർന്ന ഇരിപ്പിടം നേടിയെടുത്തിട്ടുണ്ട്. അനുകരണമാണ്
കലയെങ്കിലും ആർക്കും അനുകരിക്കാനാവാത്ത
ഭാഷാരീതികൊണ്ട്, നിരീക്ഷണംകൊണ്ട് കല്പറ്റ വേറിട്ടുനിൽക്കു
ന്നു.
യാത്രകൾ കല്പറ്റ നാരായണന് എന്നും ഹരമാണ്. നേപ്പാൾ
യാത്രാവഴിയില കവിസുഹൃത്ത് ഒ.പി. സുരേഷിനൊപ്പം മുംബയിൽ
എത്തിയ കല്പറ്റ നാരായണൻ ‘മുംബയ് കാക്ക’യ്ക്ക് അനുവദിച്ച
പ്രത്യേക കൂടിക്കാഴ്ചയിൽനിന്ന്:
മാഷുടെ ആദ്യകൃതിയുടെ പേരുതന്നെ ഈ കണ്ണടയൊന്ന് വച്ച്
നോക്കൂവെന്നാണ്. എന്താണ് ഇത്തരമൊരു കാഴ്ച?
ൂണറഡണയളധമഭ ആണ് സാഹിത്യം കൊടുക്കേണ്ട ഒരു കാര്യം. അത്
വളരെ വ്യത്യാസമായ തലത്തിൽനിന്നുകൊണ്ടുള്ള ൂണറഡണയളധമഭ.
ഒരാള് കാണാത്ത തലത്തിൽനിന്നുള്ള ൂണറഡണയളധമഭ. അതാണ് ആളുകൾ
ആഗ്രഹിക്കുന്നതും സ്വാഭാവികവും. അത്തരം കാഴ്ചകളെയാണ്
ആളുകൾ ആഗ്രഹിക്കുന്നതും. പക്ഷെ ആളുകൾ
കണ്ടതുതന്നെ കണ്ടുകൊണ്ടിരിക്കുന്ന, പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന
ലോകമാണിത്. ഞാൻ എന്റെ മാത്രമായ നിരീ
ക്ഷണം വികസിപ്പിച്ചുവരികയാണ്.
ഇത്തരമൊരു വേറിട്ട കാഴ്ചയിലെത്തിയത് എങ്ങനെയാണ്?
സമ്പാദിക്കുന്ന കുട്ടി ഒരശ്ലീലമാണ് എന്ന ലേഖനമാണ് ഞാൻ
ആദ്യം എഴുതുന്നത്. കൊച്ചുകുട്ടികളെക്കൊണ്ട് സമ്പാദ്യശീലം
ഉണ്ടാക്കുന്നത് എന്തൊരു അപരാധമാണെന്ന് മനസ്സിലായപ്പോഴാണ്
ആ ലേഖനം എഴുതുന്നത്. സമ്പാദിക്കുക. അത്തരമൊരു കോളനിയിൽ
കഴിയുക. നമ്മുടെ ജീവിതത്തിന് യാതൊരു ഗാരന്റി
പോലും ഇല്ലാത്ത സമൂഹത്തിൽ. കുട്ടിയിലൂടെ സമ്പാദ്യശീലം വള
ർത്തുന്നത് അശ്ലീലംതന്നെയാണ്. സ്‌കൂളുകളിലൂടെ കുട്ടിയെ
ഇങ്ങനെ രൂപപ്പെടുത്തുമ്പോൾ കുട്ടിയിൽ നിരവധി ഘടകങ്ങൾ
വളരും. സ്വാർത്ഥത ഉൾപ്പെടെയുള്ള കാര്യങ്ങൾ. ഇത് എന്റെ
ആത്മഗതമായിക്കൂടാ, എല്ലാവരും അറിയണം, ഒരുപാട് ആളുകളുടെ
ആത്മഗതമായി മാറണം എന്ന തോന്നലിൽ നിന്നാണ് ഇത്ത
രമൊരു ലേഖനം പുറത്തുവരുന്നത്. ഈ കാഴ്ചകളിലൊക്കെ
വേറിട്ട ഒരു കാഴ്ച വേണം. അതാണ് എന്നെ രസിപ്പിക്കുന്നത്.
എനെന രസിപ്പിക്കുന്നത് മാത്രമേ ഞാൻ എഴുതാറുള്ളൂ. അത് മറ്റു
ള്ളവർക്കും രസിക്കേണ്ടതാണ്.
എൽ.ഐ.സിയെപ്പറ്റി മാഷ് നടത്തുന്ന നിരീക്ഷണമുണ്ടല്ലോ,
അവരുടെ ദീപത്തിനു ചുറ്റുമുള്ള കൈകൾ ആരാണ് എടുത്തുമാ
റ്റുക എന്ന കാര്യം?
ഒരു വിളക്കിനെ രണ്ടു കൈകൾ വച്ച് സംരക്ഷിക്കേണ്ട കാര്യമുണ്ടോ?
അമ്പതുകൊല്ലം കഴിഞ്ഞ് നമുക്കു കിട്ടേണ്ട പണത്തെപ്പറ്റി
ആധിപിടിച്ച് നടക്കുക. അമ്പതു കൊല്ലത്തിനുശേഷം കിട്ടേണ്ട
പണം നൽകുന്ന ലോകത്തെ നിലനിർത്തേണ്ട ബാദ്ധ്യത ഇൻ
ഷ്വർ ചെയ്യുന്നതിലൂടെ നമ്മിലേക്ക് വരികയാണ്. ആ ലോകം നിലനിർത്താനുള്ള
പ്രീമിയമാണ് നമ്മൾ അടച്ചുകൊണ്ടിരിക്കുന്നത്.
നാം ഒരു മാറ്റത്തിനും തയ്യാറല്ല.
തൽസമയത്തെപ്പറ്റിയും മാഷ് ചിന്തിക്കുന്നുണ്ടല്ലോ?
ടെലിവിഷന്റെ സമയമാണ് തൽസമയം. കണ്ണാണ് ലോക
ത്തിന്റെ വസ്തു. വധലഴടഫ ഡധവധഫധഹടളധമഭനിൽ കണ്ണു മാത്രമേയുള്ളൂ. യടലള
ഇല്ല, യറണലണഭള ഇല്ല, തഴളഴറണ ഇല്ല. ഈ ധഭലളടഭള ളധബണ മാത്രമേയുള്ളൂ.
ഇപ്പോൾ മാത്രമേയുള്ളൂ. ൗദധല ഭമശ എന്നാണ് ഇതിന്റെ ധഢണമഫമഥസ.
ഈ ഐഡിയോളജി കേരളത്തിലെ എല്ലാ ഐഡിയോളജി
യെയും തുരത്തിക്കൊണ്ടിരിക്കുകയാണ്. മാർക്‌സിസ്റ്റ് ഐഡിയോളജിയെ
ഉൾപ്പെടെ. ൗദധല ഭമശ കേറി ഭരിക്കുകയും നിയന്ത്രിക്കുകയുമാണ്.
ൗദധല ഭമശവിന്റെ ഓരോ ടലയണഡള ആണ് ആ പുസ്തകത്തിലെ
നിരീക്ഷണങ്ങളിൽ നിറയെ. മുമ്പ് കേരളത്തിലെ പത്രത്തിലെ
കുറിപ്പുകളിൽ കാണ്മാനുണ്ടോ എന്ന കോളമുണ്ടായിരുന്നു. അടി
യിൽ ഒരു കുറിപ്പുമുണ്ടാകും. മോനേ നിന്റെ അമ്മ ജലപാനമി
ല്ലാതെ കിടക്കുകയാണ്, ഉടൻ മടങ്ങിവരിക എന്ന നിലയിൽ.
നിന്റെ ചേച്ചി പ്രസവിച്ചു, മരുമകനെ കാണേണ്ടേ എന്ന നിലയിൽ.
ഇപ്പോൾ അങ്ങനെയൊന്നുമില്ല. ലോകത്തിൽ എവിടെയെങ്കിലും
ജീവിച്ചാൽ മതി. കേരളത്തിൽ ജീവിക്കരുത് എന്നാണ് ഇപ്പോൾ
അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. ടെക്‌നോളജി വന്നതോടെ
അകത്തേക്ക് വിളിക്കുന്നതിലും എളുപ്പം ന്യൂയോർക്കിലെ സുഹൃ
ത്തിനെ വിളിക്കുന്നതാണ് എന്നായിട്ടുണ്ട്. ലോകം ഗ്ലോബൽ
വില്ലേജായി. അതുകൊണ്ടുതന്നെ മാതൃഭൂമിയിൽനിന്നും മനോരമയിൽനിന്നും
കണ്ടവരുണ്ടോ എന്ന കോളം അപ്രത്യക്ഷമായി.
അപ്രസക്തമായി.
ഇത്രമാത്രം എന്ന പേരിൽ വയനാടിന്റെ പശ്ചാത്തലത്തിൽ ഒരു
നോവൽ; ആ നോവൽ ഏറെ ചർച്ചചെയ്യപ്പെടുകയുണ്ടായി. അതി
നെപ്പറ്റി?
വയനാട്ടിൽ 35 വർഷം മാത്രമേ ഞാൻ ജീവിച്ചിട്ടുള്ളൂ. സ്വപ്നം
കാണുമ്പോഴൊക്കെ വയനാട് കയറിവരും. വയനാടാണ് എന്നെ
രൂപപ്പെടുത്തിയിട്ടുള്ളത്. അത്രയധികം കഷ്ടപ്പെട്ടാണ് ഞാൻ വയനാട്ടിൽ
ജീവിച്ചത്. അതുകൊണ്ടുതന്നെ എനിക്കു പ്രിയപ്പെട്ട ദേശം
കൂടിയാണ് വയനാട്. നമ്മളെ വേദനിപ്പിച്ച ഒരു ദേശത്തോടുള്ള
ഇഷ്ടമോ വൈരാഗ്യമോ എന്തൊക്കെയോ എന്നിൽ ഒരു കഥയായി
ഇരിക്കുകയാണ്. അതിനെ മറ്റൊരു രൂപത്തിൽ എഴുതിയതാണിത്.
വയനാടിനെപ്പറ്റി ഇത്രയും സാന്ദ്രമായി എഴുതിയ മറ്റൊരു പുസ്തകം
ഇല്ലെന്നാണ് ഞാൻ വിചാരിക്കുന്നത്. അത്ര സൂക്ഷ്മമായ കാര്യ
ങ്ങൾ അതിൽ പറയുന്നുണ്ട്. ആദിവാസികൾ കുന്തിച്ചിരിക്കുക. വളരെക്കാലം
അങ്ങനെയിരിക്കാനാവും. അങ്ങനെ നിറയെ ഇത്തരം
കാര്യങ്ങൾ ഉണ്ട്. എന്നോട് ഒരു ആന്ത്രോപോളജിസ്റ്റ് പറഞ്ഞിട്ടു
ണ്ട്. ഞങ്ങൾക്കാണ് ഈ പുസ്തകം കൂടുതൽ പ്രയോജനപ്പെടുകയെ
ന്ന്. 35 വർഷക്കാലം വയനാട്ടിൽ ശടലളണ ആയി ജീവിച്ച ഒരാൾക്ക്
സാധിച്ചതാണിത്. കല്പറ്റ ടൗണിലേക്ക് പഠിക്കാൻ നടക്കണം. ആരുമുണ്ടാവില്ല.
ഏകാന്തതയുടെ സമൃദ്ധി ഉള്ള കാലം. കേരളത്തിൽ
ഒരാളും ഇത്ര ഏകാകിയായി വയനാട്ടിലെപ്പോലെ ജീവിക്കില്ല. ആ
ജീവിതം മുതൽമുടക്കാക്കിയാണ് ഈ നോവൽ എഴുതുന്നത്.
ബസ്സിലേക്കു കയറാനുള്ള വിദ്യാർത്ഥികളെ ഒളിപ്പോരാളികളായി
മാഷ് മുമ്പ് നിരീക്ഷിക്കുന്നുണ്ടല്ലോ…
ബസ് വരുന്നതിനുമുമ്പ് പലചരക്കുകടയിൽ അരി കൊറിച്ചു
നിൽക്കുന്ന വിദ്യാർത്ഥിയെ കണ്ടാൽ അയാൾ ബസ്സിൽ കയറുമെന്ന്
വിചാരിക്കാനാവില്ല. അതുകൊണ്ട് ആ സ്റ്റോപ്പിൽ ബസ്
നിർത്തും. അപ്പോഴാണ് വിദ്യാർത്ഥികൾ ബസ്സിൽ ചാടിക്കയറുക.
വിദ്യാർത്ഥികളോട് ഇങ്ങനെ അപമര്യാദയായി പെരുമാറുന്ന ഒരുനാട്
കേരളംപോലെ എവിടെയും ഉണ്ടാവില്ല. ബസ്സിൽ കുട്ടികൾ
പിടഞ്ഞുകയറുമ്പോൾ അപകടങ്ങൾ ഉണ്ടാവുന്നു. എല്ലാ
കൊല്ലവും എത്രയോ കുട്ടികൾ പിടഞ്ഞുമരിക്കുന്നു. അവർക്ക്
അനുവദിച്ച കൺസഷൻ ഉൾപ്പെടെയാണ് പെർമിറ്റ് കൊടുത്തിട്ടു
ള്ളത്. അവർക്ക് സീറ്റ് കൊടുക്കേണ്ടതാണ്. എന്നിട്ടും അവസാനം
2011 മഡളമഠണറ ബടളളണറ 18 5
കയറ്റുക. കേറിനിൽക്കാൻ സ്ഥലമില്ലാതിരിക്കുക. ഇതിനുപുറമെ
അപമാനിക്കപ്പെടുകകൂടിയാണ് വിദ്യാർത്ഥികൾ. കുട്ടികളോട്
ഇങ്ങനെ പെരുമാറുന്ന ഒരു നാട് ഉണ്ടാവുമോ? ഏറ്റവും പുതിയ,
വളർന്നുവരുന്ന തലമുറയോടല്ലേ ഇതുചെയ്യുന്നത്.
മാഷുടെ പുസ്തകത്തിന്റെ ശീർഷകംതന്നെ വായിച്ചാൽ അതിന്റെ
ഉള്ളടക്കത്തെപ്പറ്റി ഉൾക്കാഴ്ച കിട്ടും. ബഷീറിനെപ്പറ്റി എഴുതിയ പഠനത്തിന്റെ
പേര് ‘ഏതിലയും മധുരിക്കുന്ന കാടുകളിൽ’ എന്നാണ്. ആ
ശീർഷകത്തിൽതന്നെ എല്ലാ കൃതികളും മധുരിക്കുന്നതാണെന്ന
തോന്നൽ ഉണ്ടാവും. ഇതെങ്ങനെ സാദ്ധ്യമാക്കുന്നു?
ഞാൻ കവിത വായിക്കുന്ന ഒരാളാണെന്നു പറഞ്ഞാൽ തെറ്റാണ്.
എന്നാൽ ഒ.വി. വിജയൻ, മേതിൽ രാധാകൃഷ്ണൻ, സച്ചിദാനന്ദൻ,
കാക്കനാടൻ ഇവരിലാണ് എന്റെ വിദ്യാഭ്യാസം നടക്കുന്ന
ത്. ഇവർക്കൊക്കെ ഭാഷയിലും പദങ്ങളിലും ലഹരിയാണ്. കാക്ക
നാടന്റെ ആദ്യകാലകഥകളിലൊക്കെ പദങ്ങളുടെ ലഹരിയാണ്.
ഒ.വി. വിജയന്റെപോലെ പദധ്യാനം നടത്തിയ ഒരു കവി കേരള
ത്തിൽ ഉണ്ടായിട്ടില്ല. ഇവരിലാണ് ഞാൻ പരിശീലിക്കുന്നത്. ഇതി
നുശേഷമാണ് ഇടശ്ശേരി, അക്കിത്തത്തിലൊക്കെ വരുന്നത്. ഇവരിൽ
പഠിച്ച ഒരാൾ സ്വാഭാവികമായി ഇത്തരം ശീർഷകങ്ങളി
ലൊക്കെ എത്തും. എന്നെ രസിപ്പിച്ചിരിക്കുക എന്നിലുള്ള ഈ പദലഹരിയായിരിക്കണം.
ഇവരിൽനിന്ന് പഠിച്ചതായിരിക്കണമെന്നി
ല്ല. ഇവരിൽ കണ്ടതാവണം. എന്റെ രസം. അതുകൊണ്ടുതന്നെ
ഇവരേക്കാൾ എന്റെ ശീർഷകങ്ങൾ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട്.
ഒ.വി. വിജയൻ മാത്രമാണ് എന്നെ തോല്പിക്കുന്ന ഒരാളായി
തോന്നിയിട്ടുള്ളത്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ
ഓരോ അദ്ധ്യായത്തിന്റെയും ശീർഷകം എത്ര മനോഹരമാണ്.
കലവറകൾ ഉൾപ്പെടെ. പദലഹരിയുണ്ട്. പദങ്ങളാണ്
ലോകത്തിന്റെ യൂണിറ്റ് എന്ന ധാരണ എനിക്കുണ്ട്. എമേഴ്‌സൺ
പറയുന്നുണ്ട്, പദമാണ് ആദ്യത്തെ പോയട്രി. എല്ലാ പദങ്ങളും
ആദ്യം പോയട്രിയാണെന്ന്. പിന്നെ അത് ദ്രവിക്കുമെങ്കിലും.
എന്നാൽ ഓരോ പദങ്ങളും കവിയുടെ കൈയിൽ ആദിമമായ
തീവ്രത നിലനിർത്തും. അയാൾ ആദാമാണ്. ഓരോ കവിയും
ഓരോ ആദാമാണ്. ആദാമിന്റെ ലഹരിയാണ്. ബോർഹെസ് പറയുന്നുണ്ട്,
ആദ്യമായിട്ട് തീ കണ്ടുപിടിച്ച ആളുടെ അതേവികാരമാണ്
കവി പ്രകാശത്തെപ്പറ്റി എഴുതുമ്പോഴെന്ന്. അയാൾക്ക് അത്
പുതിയ അത്ഭുതബോധമാണ്. അത്ഭുതബോധമില്ലാത്ത ഒരാൾ
എഴുത്തുകാരനാവില്ല. അത് തീർന്നാൽ ഒരാൾ തീർന്നു. അതുള്ള
പ്പോഴാണ് എഴുത്തു വരുന്നത്. അതാണ് എഴുതുന്നത്.
പൂർത്തിയാക്കാത്ത ഒരു രീതി എഴുത്തിലും അദ്ധ്യാപക ക്ലാസുകളിലും
മാഷ് പിന്തുടരുന്നുണ്ട്. എന്തുകൊണ്ടാണിത്?
പൂർണമായ അർത്ഥം ധ്വനിപ്പിക്കുന്ന ഒന്നിനെ ഞാനെന്തു പറയാനാണ്.
വ്യക്തമായി കഴിഞ്ഞ ഒരു കാര്യം നമ്മൾ പറയേണ്ട.
അത് ആവർത്തനമാണ്. സൂചന കഴിയുമ്പോഴേക്ക് വ്യക്തമായി
കഴിഞ്ഞു. ക്ലാസിൽ ഞാൻ കുട്ടികളുടെ മുഖങ്ങൾ ശ്രദ്ധിക്കാറുണ്ട്.
കുട്ടികൾക്കും മനസ്സിലായിക്കഴിഞ്ഞു എന്നെനിക്കറിയാം. അതുകൊണ്ട്
അത് ഞാൻ വിട്ടേക്കുകയാണ് ചെയ്യുക. ക്ലാസിൽ സെൻ
കഥകൾ അവതരിപ്പിക്കുക എന്നത് സ്വയം ഉണ്ടാക്കിയ അദ്ധ്യാപനരീതിയാണ്.
എന്റെ അദ്ധ്യാപകരാരും പറയത്തക്ക മേന്മയുള്ളവരായിരുന്നില്ല.
ഈവിധത്തിലുള്ള ആലോചനകൾ ഉള്ളവരായിരു
ന്നില്ല. ക്ലാസിൽ പ്രഭാഷണങ്ങൾ സ്വീകരിക്കപ്പെട്ടതിനാൽ കൂടുതൽ
കൂടുതൽ ഉപയോഗിച്ചു എന്നതാണ് ശരി.
പുതിയ കൃതി എഴുതാൻ പോകുന്നത് അന്ധതയെപ്പറ്റിയാണല്ലോ.
അക്കാര്യം വിശദമാക്കാമോ?
ഒരു ഠഫധഭഢ-ന് ഠഫധഭഢഭണലല ഉണ്ട്. എന്നാൽ സംഗീതത്തിൽ, കവിതയിൽ,
സിനിമയിൽ എല്ലാം ഠഫധഭഢ ആയ ആളുകളുണ്ട്. അവരുടെ
ഠഫധഭഢഭണലല എല്ലാ കാലത്തും നിലനിൽക്കുന്ന ഒന്നാണ്. യദസലധഡടഫഫസ
ഠഫധഭഢഭണലല ഉള്ള ആളുടെ ഠഫധഭഢ കുറച്ചുകാലത്തേക്കേ ഉള്ളൂ. ഉറങ്ങുമ്പോൾ
അയാൾ ഠഫധഭഢ അല്ല. സംഗീതം കേൾക്കുമ്പോൾ അയാൾ
ഠഫധഭഢ അല്ല. അയാൾക്ക് കാഴ്ച ആവശ്യമായ സമയങ്ങളിൽ മാത്രമാണ്
ഠഫധഭഢ. അത് വളരെ കുറച്ചുസമയത്തേക്കു മാത്രമേ ആവശ്യ
മുള്ളൂ. ൂടറളധടഫഫസ ഠഫധഭഢ ആയിട്ടുള്ള ഒരാളെ നാം ഠഫധഭഢ എന്നു പറയും.
എന്നാൽ സമൂഹത്തിലെ ഇത്തരം ഠഫധഭഢ ആയിട്ടുള്ളആളുകളെ
നാമൊരിക്കലും ഠഫധഭഢ ആയി പറയാറില്ല. വലിയ അനാചാരമാണ്
നിലനിൽക്കുന്നത്. ഒരു അന്ധൻ മറ്റൊരാളെ കണ്ടുമുട്ടിയപ്പോൾ
പറഞ്ഞത്, എത്രകാലമായി കണ്ടിട്ട് എന്നാണ്. നമ്മുടെ ഭാഷ ഉപയോഗിച്ചാണ്
ഇവർ പറയുന്നത്. അവർക്ക് സന്തോഷമായി.
നമ്മുടെ ഭാഷ ക്ലീഷെയാണെന്ന് അവർ കാണിച്ചുതരികയാണ്
ചെയ്യുന്നത്. ഠഫധഭഢ-നെപ്പറ്റി ആലോചന വന്നപ്പോൾ, മനുഷ്യ
സ്വാതന്ത്ര്യത്തെപ്പറ്റി ഗാഢമായ കാര്യങ്ങൾ ഇതിലുണ്ടെന്ന്
തോന്നി. ഹെലൻ കെല്ലർ പറഞ്ഞിട്ടുണ്ട് ബൈബിൾ വായിച്ചപ്പോഴാണ്
തനിക്ക് തോന്നിയത് തന്നെപ്പോലുള്ള ആളുകൾക്കാണ്
ബൈബിൾ കൂടുതൽ മനസ്സിലാവുകയെന്ന്. നല്ല കാഴ്ചയുള്ളയാ
ൾ. എഭലധഥദള ഉള്ള അയാൾ അന്ധനായിരിക്കും എന്നാണ് എനിക്കു
തോന്നിയിട്ടുള്ളത്. ഡമോക്ലീറ്റസ് എന്ന ആൾ ഉദ്യാനത്തിൽ നട
ക്കുന്ന സമയത്ത്, ഉദ്യാനത്തിലെ ഭംഗികൊണ്ട് ആലോചനയ്ക്ക്
തടസ്സം നേരിട്ടു. അയാൾ രണ്ടു കണ്ണും പറിച്ചെറിഞ്ഞ് ആലോചിച്ചു
എന്നാണ് കഥ. ഏതായാലും സ്വാഭാവികമായ എന്റെ കാഴ്ചാരീ
തിക്ക് ധാരാളം ലയടഡണ തരും എന്നതിനാലാണ് ഇതിൽ എത്തുന്ന
ത്. അതാണ് പുതിയ എഴുത്ത്.
അത്തരമൊരു പോക്ക്, മാഷുടെ രചനകളിൽ പ്രാമുഖ്യം നേടുന്നു
ണ്ട്. എന്തുകൊണ്ടാണിത്?
മലയാളത്തിലെ എഴുത്തുകാരിൽ ബഷീറിനെ എനിക്ക് അത്ര
പ്രിയമായത് ധഭതധഭധളസ-യെ അഭിസംബോധന ചെയ്യുന്ന വലിയ എഴു
ത്തുകാരനായതുകൊണ്ടാണ്. നൈരാശ്യം എന്ന കഥയിൽ ഒരാൾ
ഇപ്പോഴും വലിയ പണക്കാരനാണ്. സുഖമായി ജീവിക്കുന്നു.
എന്താണ് സങ്കടം എന്നു ചോദിച്ചപ്പോൾ അയാൾ പറയുകയാണ്.
മുമ്പ് എന്റെ ഭാര്യ എന്റെ കാമുകിയായിരുന്നെന്നും അന്ന് ദരിദ്രനായിരുന്ന
സമയത്ത് അല്പം വെള്ളം ചോദിച്ചപ്പോൾ അവൾ തന്നെ
ആട്ടിയോടിച്ചെന്നും. വല്ലാത്ത ലോകമാണ്. സൂഫിസത്തിന്റെ ആ
പാരമ്പര്യമായിരിക്കാം ബഷീറിനെ ഇത്ര വലിയ എഴുത്തിലേക്ക്
എത്തിച്ചതെന്ന് എനിക്കു തോന്നുന്നു.
പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രസ്ഥാനങ്ങൾ, പ്രസിദ്ധീകരണ
ങ്ങൾ എന്നിവയോട് ചേർന്നുനിൽക്കാനുള്ള മനസ്സ് മാഷ് സൂക്ഷിക്കു
ന്നുണ്ട്. അതെന്തുകൊണ്ടാണ്?
നമ്മുടെ ഴഭധരഴണഭണലല നിലനിർത്തിക്കൊണ്ടുതന്നെ നിലനിൽ
ക്കാൻ കഴിയുന്നതിനാലാണ് അതിനോട് ചേർന്നുനിൽക്കാനാവു
ന്നത്. അത് വലിയ പ്രശ്‌നമാവുമ്പോൾ അതിനോട് ചേർന്നുനിൽ
ക്കാനാവില്ല. ഒരു ജാഥയിലും മന:സമാധാനത്തോടെ അഞ്ചടി
നടക്കാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ എനിക്ക് മനസ്സിലാവും ഈ
കഥ എന്റെ മാത്രം ജാഥയല്ലെന്ന്. അതിന്റെ താൽപര്യങ്ങൾ,
എന്റെ താൽപര്യങ്ങളല്ല എന്ന് എനിക്ക് മനസ്സിലാവും. ഒരു സംഘടനാപ്രവർത്തനവുമില്ല.
ഒരു ജാഥയിലും പോയിട്ടില്ല. യൂണിക്കായ
കാഴ്ചയിൽ നിൽക്കാൻ മാത്രമേ എനിക്ക് താൽപര്യമുള്ളൂ.
നാരായണൻ മാഷിനെ കല്പറ്റയോട് ചേർത്തുനിർത്താൻ എന്താണ്
കാരണം?
ആദ്യമൊക്കെ എനിക്ക് പ്രയാസമുണ്ടായിരുന്നു. കെ.സി. നാരായണനാണ്
കല്പറ്റ നാരായണൻ എന്ന് ആദ്യം പത്രത്തിലൊക്കെ
അടിച്ചത്. ഇപ്പോൾ എനിക്ക് തോന്നുന്നത് നന്നായി എന്നാണ്.
ഡാലിയ ചെടി വയനാട്ടിൽ കൊണ്ടുപോയി നട്ടാൽ അതിൽ
2011 മഡളമഠണറ ബടളളണറ 18 6
വലിയ പൂവാണ് ഉണ്ടാവുക. കേരളത്തിൽ മറ്റെവിടെ കൊണ്ടുപോയി
നട്ടാലും ചെറിയ പൂവാണ് ഉണ്ടാവുക. വയനാടിന്റെ തണറളധഫധളസ
ഭീകരമാണ്. ആ തണറളധഫധളസ-യെ, കാവ്യബീജത്തിനെ അതുപോലെ
വളർത്തണം എന്നാണ് എന്റെയും ആഗ്രഹം. അതെനിക്ക്
സാധിക്കും എന്ന അവകാശബോധം കൂടിയുണ്ട്, കല്പറ്റ നാരായണൻ
എന്ന പേരിൽ.

Previous Post

സി. എൻ. കരുണാകരൻ: ചിത്രകലയിലെ പ്രസാദപുഷ്പം

Next Post

ആശംസകളോടെ…

Related Articles

മുഖാമുഖം

ഞാൻ മുറിയടച്ചിട്ടെഴുതുന്ന കവിയല്ല

കവർ സ്റ്റോറി2മുഖാമുഖം

ആർട്ട് സിനിമ എന്ന പദം എനിക്ക് അലർജിയാണ്: ആനന്ദ് പട്വർധൻ

മുഖാമുഖം

ടി.ഡി. രാമകൃഷ്ണൻ: ക്രിയാത്മകതയുടെ തീക്ഷ്ണമുഖം

മുഖാമുഖം

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: ഉൾക്കാഴ്ചകളുടെ ഉൻമാദങ്ങൾ

മുഖാമുഖം

ദൈവത്തിന് ക്വട്ടേഷൻ കൊടുക്കുന്ന നാടാണ് കേരളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven