മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു.
കാവ്യരാജ്യത്തിലെ കറുത്ത രാജകുമാരൻ ഡി. വിനയചന്ദ്രന്റെ
വേർപാടിൽ, കവിത, ഘനീഭവിച്ച ദു:ഖത്തോടെ തലകുനിച്ചു
നിൽക്കുന്നു.
അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം
ലോകസഞ്ചാരം നടത്തി. ഏകാകിയായ ഭൂമിയോടൊപ്പം
സഞ്ചരിക്കുന്ന ഓക്സിജൻകൂട്ടുപോലെ.
യാത്രപ്പാട്ടിൽ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയച
ന്ദ്രൻ വിശ്വഗ്രാമങ്ങൾ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രൻ
ഒറ്റയ്ക്ക് ആയിരുന്നോ? അങ്ങനെയെങ്കിൽ സ്വയം തെരഞ്ഞെടുത്ത
ഒറ്റപ്പെടൽ പഠിച്ച് ലോകത്തിനു തന്ന സന്ദേശം ഒറ്റയ്ക്കിരിക്കാതെ
കൂട്ടുകാരാ തിര വറ്റിയാലും തീരുകില്ലാ ദുരിതങ്ങൾ എന്നായിരുന്ന
ല്ലോ.
വീട്ടിലും നാട്ടിലും കാണാതായ കുഞ്ഞനുണ്ണി സൂര്യനായിട്ടും
കുഞ്ഞും കൂട്ടുമില്ലാത്ത കൂന്തച്ചേച്ചി പിറവിയുടെ തുടിപ്പായിട്ടും
മാറുന്നതിനാൽ ദു:ഖഭവനത്തിലെ സ്ഥിരവാസക്കാരൻ ആയിരു
ന്നില്ല വിനയചന്ദ്രൻ.
കാടിനു സ്വന്തം പേരിടുമെന്ന്, വനസ്നേഹികളെക്കൊണ്ട്
ചൊല്ലിച്ച വിനയചന്ദ്രൻ കോലങ്ങളിൽ മംഗളം പറഞ്ഞിരുന്നതി
നാൽ ഇടപെട്ടു പിൻവാങ്ങുന്ന കടമയുടെ കായലിലേക്ക് ഒഴുകുകയായിരുന്നല്ലോ.
മഹാകവി ചങ്ങമ്പുഴയുടെ രമണനിലൂടെ സ്വന്തം വാദ്യം
വായിച്ചു സഞ്ചരിച്ച വിനയചന്ദ്രൻ അപരിചിതമാതൃകകൾ
തീർക്കുകയായിരുന്നു. ഒരു കല്ലടക്കാരന്റെ പരിമിതികളിൽ നിന്ന്
സമയമാനസത്തിന്റെ അനന്തതയിലേക്ക്, ആരും ആദ്യം ശ്രദ്ധി
ക്കാത്ത ചരിത്രത്തിൽനിന്നും കായിക്കരയും കടന്നുള്ള കടലി
ലേക്ക് അദ്ദേഹം യാത്ര ചെയ്തു.
ഹിമാലയത്തിലും നയാഗ്രാപരിസരത്തും ബോധ്ഗയയിലും
കന്യാകുമാരിയിലും ഘാനയിലും സിംഗപ്പൂരിലുമെല്ലാം ആ
ലോഹശബ്ദം മുഴങ്ങിക്കേട്ടു. അപ്പോഴെല്ലാം ദേശിംഗനാടിന്റെ
കരടിക്കുട്ടിയെ അദ്ദേഹം കൊണ്ടുനടന്നു.
പ്രണയത്തിന്റെ പൂമരങ്ങൾ നിരവധി നട്ടുവളർത്തിയ വിനയ
ചന്ദ്രകവിത ലൈംഗികതയുടെ ജീവസ്പർശവും രേഖപ്പെടുത്തി.
രതിയുടെ സുകൃത വികൃത സമയന്വയം ആ കവിതയിൽ വാസ്തവ
ത്തിന്റെ കിടപ്പുമുറി തുറന്നു.
കേരളീയതയിൽ ഉറച്ചുനിന്നുകൊണ്ടാണ് ഡി. വിനയചന്ദ്രൻ
ലോകസാഹിത്യത്തിന്റെ വിസ്മയാകാശത്തേക്കു നോക്കിയത്.
ഓരോ രചനയിലും ഒന്നിനൊന്നു വ്യത്യസ്തത പുലർത്തിയപ്പോഴും
അന്തർധാരയായി ഒളിഞ്ഞും തെളിഞ്ഞും കേരളീയത മുഖം കാട്ടി.
കൃഷിക്കാരെന്റ പാളത്തൊപ്പി ഈ കവിക്ക് സ്വർണകിരീടമായി.
ആർപ്പുവിളിക്കുന്ന കവിയായിരുന്നു ഡി. വിനയചന്ദ്രൻ. കവി
യരങ്ങുകളിലെ ജനസാന്നിദ്ധ്യം ഹൃദയത്തോടിണങ്ങിയെന്നു
തോന്നിയാൽ ആകാശം ഭേദിക്കുമാറ് അദ്ദേഹം ആർപ്പോയ് എന്നു
വിളിച്ചിരുന്നു. ജനങ്ങൾ ഇർറോ വിളിച്ച് ആഹ്ലാദത്തോടെ ഒപ്പം
കൂടി കവിതക്കൂട്ടം പൂർണമാക്കിയിരുന്നു.
അദ്ദേഹത്തിന്റെ വാത്സല്യമനുഭവിച്ച ശിഷ്യകവികൾ ധാരാളമാണ്.
ചങ്ങമ്പുഴകവിതപോലെ ശത്രുപക്ഷ വിമർശനങ്ങൾക്കും
വിനയചന്ദ്രകവിത വിധേയമായി.
സ്വന്തം കവിതകൾക്കപ്പുറത്ത്, എം.എൻ. പാലൂരിന്റെ ഉഷസ്സും
വൈലോപ്പിള്ളിയുടെ ലില്ലിപ്പൂക്കളും കടമ്മനിട്ടയുടെ ഭാഗ്യശാലി
കളും വിനയചന്ദ്ര ശൈലിയിലൂടെ ഒഴുകിവരുന്നത് കേൾക്കാൻ
എന്തൊരിമ്പമായിരുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കമുള്ള നിരവധി പിൻതലമുറ
ക്കാരെ അദ്ദേഹത്തിന്റെ രചനാരീതി സ്വാധീനിച്ചു.
ആസ്തിക നാസ്തിക പക്ഷങ്ങളിൽ മാറിയും തിരിഞ്ഞും ഡി. വിനയചന്ദ്രൻ
പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ പ്രിയ കഥാകാരൻ
സക്കറിയയും മറ്റും ഇത് ചൂണ്ടിക്കാട്ടിയപ്പോൾ കവിതയാണ് പ്രധാനമെന്നാണ്
അദ്ദേഹം പറഞ്ഞിരുന്നത്.
അതെ, മലയാളത്തിന് ഓർമയിൽ സൂക്ഷിക്കാവുന്ന നിരവധി
കവിതകൾ തന്ന ഈ കുഞ്ഞനുണ്ണിയുടെ മതവും ജാതിയും
ദൈവവും ചെകുത്താനും ഇതിനൊക്കെ അതീതമായ സ്നേഹസാ
ന്നിദ്ധ്യവും കവിതയായിരുന്നുക്ല