അച്ഛൻ
സങ്കടങ്ങളുടെ കാട്.
കരിഞ്ഞുണങ്ങിയ
ഒറ്റത്തടിവൃക്ഷം.
കൊടിയ വേനലിലും
ചിലപ്പോൾ പൂക്കും കായ്ക്കും
നിറയും… ഒഴിയും
ഇളകിത്തുടങ്ങിയ
തായ്‌വേരിൽ
ആടിയുലഞ്ഞ്
അസ്വസ്ഥതകൾ കൊയ്യും
കൊടുങ്കാറ്റായ് വീശി
ഭയപ്പെടുത്തും.
അടുക്കുമ്പോൾ അകലും
ഓർക്കാപ്പുറത്ത്
സ്‌നേഹമായ് പെയ്യും.
എന്റെ മുറിവുകളിൽ
വിറ പടർത്തി
എനിക്കുള്ള കണ്ണീരായി
ഒറ്റയ്‌ക്കെങ്ങും നിറയുന്നു
എന്റെ അച്ഛൻ..