നിന്റെ ഉത്തരക്കടലാസ്
എന്റെ കയ്യിലിരുന്ന്
ചിരിക്കുന്നുണ്ട്.
പൊട്ടിച്ചിതറാൻ തുടിച്ചുകൊണ്ട്
ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട്
പരിഭവത്തിന്റെ മുന കനക്കാതെ
നിന്റെ ശരികളെ
ചേർത്തുപിടിക്കാൻ
എത്ര ചോദ്യങ്ങൾക്ക്
ഞാനുത്തരം പറയണം.
നിന്റെ ഉത്തരക്കടലാസ്
എന്റെ കയ്യിലിരുന്ന്
ചിരിക്കുന്നുണ്ട്.
പൊട്ടിച്ചിതറാൻ തുടിച്ചുകൊണ്ട്
ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട്
പരിഭവത്തിന്റെ മുന കനക്കാതെ
നിന്റെ ശരികളെ
ചേർത്തുപിടിക്കാൻ
എത്ര ചോദ്യങ്ങൾക്ക്
ഞാനുത്തരം പറയണം.