Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഉമ്രാവോ ജാൻ: ഒരു നർത്തകിയുടെ സ്വത്വസംഘർഷങ്ങൾ

ഡോ: പ്രീയ നായർ August 25, 2017 0

1980കൾ ഇന്ത്യൻ സിനിമയിലും പുതുതലമുറ ചല
ച്ചിത്ര പ്രവർത്തകരുടെ സിനിമാപരീക്ഷണങ്ങളുടെ
കാലമായിരുന്നു. ഇന്ത്യൻ നവതരംഗസിനിമാക്കാല
ത്താണ് കവിയും ചിത്രകാരനും സാമൂഹ്യപ്രവർത്ത
കനുമായ മുസാഫർ അലി 1978ൽ ഗമൻ എന്ന
ആദ്യചിത്രവുമായെത്തുന്നത്. 1981ൽ വന്ന
ഉമ്രാവോ ജാൻ ആണ് മുസാഫർ അലിയുടെ ഏറ്റവും
പ്രശസ്തമായ ചിത്രം.

ഇന്ത്യൻ സിനിമ വിഭിന്നങ്ങളായ ജ്ഞാനരൂപിമങ്ങൾ പേറുന്ന
സവിശേഷമായ ഒരു സാം
സ്‌കാരിക രൂപമാണ്. ഇന്ത്യൻ സിനിമ
ഒരൊറ്റ സിനിമയല്ല. ഇന്ത്യൻ ജീവിത
ത്തിലെ വൈവിധ്യങ്ങൾ സിനിമയിലും
പലതരം ജനുസ്സുകളെ സൃഷ്ടിച്ചിട്ടുണ്ട്.
1970കളോടെയാണ് സ്ര്തീപക്ഷസിനിമ
എന്ന ഒരു വിഭാഗത്തെപ്പറ്റിയുള്ള സംവാദങ്ങൾ
രണ്ടാംതരംഗ സ്ര്തീവാദത്തിന്റെ
പശ്ചാത്തലത്തിൽ ഉണ്ടാ കു ന്നത്.
സ്ര്തീവിമോചന പ്രസ്ഥാനത്തിന്റെ ഉള്ളട
ക്കങ്ങൾ അപ്രഗഥിച്ചവർതന്നെയായി
രുന്നു സ്ര്തീപക്ഷസിനിമ എന്ന ജനു
സ്സിനെ ഒരു രാഷ്ട്രീയരൂപകമായി അവതരിപ്പിച്ച
ത്. പുരുഷകേന്ദ്രിതമായ അധി
കാരബന്ധങ്ങൾ സമൂഹത്തിലെന്നതു
പോലെ സിനിമയിലും കീഴാള/സ്ര്തീവിരു
ദ്ധമാകുന്നതിലെ ആഖ്യാനത്തിന്റെ
സൂക്ഷ്മരാ ഷ്ട്രീയമാണ് വിശകലനം
ചെയ്യപ്പെട്ടത്. സ്ര്തീയുടെ പാതിവ്രത്യത്തി
ന്റെയും ത്യാഗസഹനങ്ങളുടെയും മഹത്വവത്കരിക്കപ്പെട്ട
കഥകളിലൂടെ ചില
വ്യവസ്ഥാപിത ചട്ടക്കൂടുകളിൽ മെരുക്കി
യെടുക്കുകയായിരുന്ന സ്ര്തീയെ എക്കാലവും.
സിനിമയുടെ ആഖ്യാനഘടനയ്ക്ക്
ഇത്തരം ഒട്ടേറെ സാദ്ധ്യതകളുമുണ്ടായി
രുന്നു.

പുരുഷനോട്ടത്തെയും അതിന്റെ
ആനന്ദമൂല്യങ്ങളെയും അപനിർമിച്ചു
കൊണ്ടാണ് സ്ര്തീയവസ്ഥയുടെ ചരി
ത്ര-സാംസ്‌കാരിക സന്ദർഭങ്ങളെ വീണ്ടെ
ടുക്കുന്ന സിനിമകളുണ്ടാകുന്നത്.
1980കൾ ഇന്ത്യൻ സിനിമയിലും
പുതുതലമുറ ചലച്ചിത്ര പ്രവർത്തക
രുടെ സിനിമാപരീക്ഷണങ്ങളുടെ കാലമായിരുന്നു.
ഇന്ത്യൻ നവതരംഗസിനിമാ
ക്കാലത്താണ് കവിയും ചിത്രകാരനും
സാമൂഹ്യപ്രവർത്തകനുമായ മുസാഫർ
അലി 1978ൽ ഗമൻ എന്ന ആദ്യചിത്രവുമായെത്തുന്നത്.
1981ൽ വന്ന ഉമ്രാവോ
ജാൻ ആണ് മുസാഫർ അലിയുടെ
ഏറ്റവും പ്രശസ്തമായ ചിത്രം.

ഉറുദു ഭാഷയിലെ കവിയും നാടകകൃത്തും
പണ്ഡിതനുമായ മിർസാ മുഹ
മ്മദ് ഹാദി റുസ്‌വാ രചിച്ച ഉമ്രാവോ
ജാൻ അദാ (1905) എന്ന നോവലിന്റെ
അനുകല്പനമായിരുന്നു മുസാഫർ അലി
യുടെ ഉമ്രാവോ ജാൻ എന്ന സിനിമ.
നോവലിൽ ആഖ്യാനം ചെയ്യുന്ന
ഉമ്രാവോ ജാൻ എന്ന സ്ര്തീയുടെ ജീവിതകഥ
നടക്കുന്നത്. 19-ാം ശതകത്തിന്റെ
മദ്ധ്യകാലഘട്ടത്തിൽ (1840) ലഖ്‌നൗവി
ലാണ്. ഇന്ത്യയുടെ രാഷ്ട്രീയചരിത്ര
ത്തിൽ ഒട്ടേറെ വിപ്ല വങ്ങളും കലാപ
ങ്ങളും അധിനി വേ ശങ്ങളും നടന്ന
സ്ഥലമാണ് ലഖ്‌നൗ. നവാബ് ഭരണ
ത്തി ന്റെ അപ ച യ കാ ല ത്താണ്
ലഖ്‌നൗവിൽ ബ്രിട്ടീഷ് അധിനിവേശം
ഉണ്ടാകുന്നത്. ഈ ചരിത്രസന്ദർഭത്തി
ലാണ് ഉമ്രാവിന്റെ ജീവിതത്തിലെ
പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്.

ഫൈസാബാദിലെ ഔധ് ഗ്രാമത്തിൽ
നിന്നാണ് അമീരൻ എനന്ന 12 വയ
സുള്ള പെൺകുട്ടിയെ ദിലാവർഖാൻ
ത ട്ട ി െക്ക ാ ണ്ട ു േപ ാ ക ു ന്ന ത ു ം
ലഖ്‌നൗവിലെ കോത്തയിൽ (വ്യഭിചാരകേന്ദ്രം)
ജാനും ഖാൻ എന്ന നടത്തിപ്പുകാരിക്ക്
വിൽക്കുകയും ചെയ്യുന്നത്.
അമീരന്റെ പിതാവിനോടുള്ള പക തീർ
ത്തുകൊണ്ടാണ് 150 പണത്തിന്
അവളെ വിൽക്കുന്നത്. മദ്ധ്യകാല ഇന്ത്യ
യിലെ ഫ്യൂഡൽ സമൂഹത്തിന്റെ ഇരകളായി
മാറുന്ന സ്ര്തീകളുടെ പ്രതിനിധി
യായി മാറുന്നുണ്ട് അമീരൻ. ഖാനും

ജാനിന്റെ കോത്തയിൽ നൃത്തവും
സംഗീതവും പഠിച്ച് ഉമ്രാവോ ജാൻ എന്ന
തഖയിഫ് ആയി പ്രശസ്തയായിത്തീരുന്ന
അവളുടെ ഏറ്റവും വലിയ ഇഷ്ടം കവിതയായിരുന്നു.
വളർത്തച്ഛനായ മൗലവി
സാഹിബാണ് ഉമ്രാവിലെ കവിയെ
കണ്ടെത്തുന്നത്. അവളുടെ കവിത
കേട്ടാണ് നവാബ് സുൽത്താൻ കോത്ത
യിലെത്തുന്നതും പ്രണയത്തിലാകുന്ന
തും. എന്നാൽ കോത്തയിലെ സ്ര്തീകൾ
വിവാഹത്തിനുള്ള വസ്തുക്കളല്ലെന്ന
സമൂഹത്തിന്റെ തീരുമാനം അവളെ
ഏകാകിയാക്കുന്നു. തുടർന്ന് കൊള്ളക്കാരനായ
ഫൈസ് അലി ഉമ്രാവിനെ വശീ
കരിച്ച് ലഖ്‌നൗ വിട്ട് പോകാമെന്നു പറയുകയും
കോത്തയിലെ ജീവിതത്തിൽ വിര
ക്തയായ ഉമ്രാവ് അയാളോടൊപ്പം ഒളി
ച്ചോടുകയും ചെയ്യുന്നു. വഴിമധ്യേ പട്ടാളക്കാരുടെ
ആക്രമണത്തിൽ ഫൈസ്
അലി പിടിക്കപ്പെടുമ്പോഴാണ് അയാൾ
കൊള്ളക്കാരനായിരുന്നു എന്ന് ഉമ്രാവ്
മനസിലാക്കുന്നത്. തുടർന്ന് കാൺപൂ
രിലെ കവിയും നർത്തകിയുമായി പ്രശ
സ്തയാകുന്ന ഉമ്രാവ് വീണ്ടും ലഖ്‌നൗവിൽ
മടങ്ങിയെത്തുന്നു. ഈ സന്ദർഭത്തി
ലാണ് ബ്രീട്ടീഷ് റെസിഡൻസി സൈന്യം
ലഖ്‌നൗ പിടിച്ചടക്കുന്നത്. തുടർന്ന്
എല്ലാമുപേക്ഷിച്ച് പലായനം ചെയ്യുന്ന
കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുന്ന ഉമ്രാവ്
തന്റെ ഗ്രാമത്തിലെത്തുകയും അമ്മ
യെയും സഹോദരനെയും കാണുകയും
ചെയ്യുന്നുണ്ടെങ്കിലും കുടുംബത്തിന്
അപമാനമുണ്ടാക്കിയ ഉമ്രാവിനെ കുടുംബത്തിലേക്ക്
സ്വീകരിക്കാൻ സഹോദരൻ
ത യ്യ ാ റ ാ കു ന്നി ല്ല . ഉ ്രമ ാവ്
ലഖ്‌നൗവിലെ കോത്തയിലേക്ക് മടങ്ങുകയാണ്.

കൊള്ളയടിക്കപ്പെട്ട് ശൂന്യമായ
കോത്തയിൽ എത്തുന്ന ഉമ്രാവ് നിലക്ക
ണ്ണാടിക്കു മുന്നിൽ തന്റെ പ്രതിബിം
ബത്തെ നോക്കിനിൽക്കുന്നിടത്താണ്
ചിത്രം അവസാനിക്കുന്നത്.

ഹിന്ദുസ്ഥാനി സംഗീതവും
ഉറുദു കവിതയും കഥക്
നൃത്തവും പ്രചരിപ്പിക്കപ്പെ
ട്ടത് കോത്തയിലെ കലാകാരികളായ
ളടശടധത എന്നു വിളിക്ക
പ്പെട്ട സ്ര്തീകളിലൂടെയായിരുന്നു.
പുരുഷന്മാരെ സന്തോഷിപ്പി
ക്കുന്നതിനുള്ള ഒരു വർഗം
എന്നതിനേക്കാൾ കവികളും
പാട്ടുകാരും നർത്തകികളുമായിരുന്ന
ഇവർ സാംസ്‌കാരിക
നിർമിതിയുടെ അവിഭാജ്യഘടകങ്ങളുമായിരുന്നു.
എന്നാൽ
ഇംഗ്ലീഷുകാർ ളടശടധത
സംസ്‌കാരത്തെ പൗരസ്ത്യസമൂഹത്തിന്റെ
ജീർണതയായി
വീക്ഷിക്കുകയും, സെനാനകളിലെ
സ്ര്തീകളെ അഭിസാരികകളായി
മുദ്ര കുത്തുകയും
ചെയ്തു.

മുസാഫർ അലിക്ക് മികച്ച സംവിധായകനുള്ള
ഫിലിം ഫെയർ അവാർഡ്
ലഭിച്ച ഈ ചിത്രത്തിലൂടെയാണ് ഉമ്രാവ്
ജാനെ അവതരിപ്പിച്ച രേഖയ്ക്ക് മികച്ച
അഭിനേത്രിക്കുള്ള ദേശീയ അവാർഡ്
ലഭിച്ചത്. ആശാഭോസ്‌ലേയ്ക്ക് മികച്ച
പിന്നണിഗായികയ്ക്കും മൻസൂറിന് കലാസംവിധാനത്തിനും
ദേശീയ അവാർഡ്
ലഭിച്ചിരുന്നു. ആധുനിക ഉറുദു കവിയായ
അഖ്‌ലഖ് മൊഹമ്മദ് ഖാൻ ഷഹരിയാർ
രചിച്ച് ഖയ്യാം സംഗീതം ചെയ്ത ഗാനങ്ങൾ
ആയിരുന്നു ഈ ചിത്രത്തിന്റെ പ്രധാന
ആകർഷണം. പ്രശസ്ത നർത്തകനായ
ഗോപീകൃഷ്ഷണയും കുമുദിനി ലാഖിയയുമായിരുന്നു
കോറിയോഗ്രാഫി ചെയ്ത
ത്. മുസാഫർ അലിയുടെ ഭാര്യയായി
രുന്ന സുഭാഷിണി അലിയുടെ വേഷവി
ധാനം ചിത്രത്തിന് ചരിത്രപരമായ ഭാവപരത
സമ്മാനിച്ചു. സൂഫി സംഗീതജ്ഞ
നായ അമീർ ഖുസ്രുവിന്റെ ‘കാംഹേ കോ
ബ്യാഹി ബിദേശ്’ എന്ന ഗാനം ശ്രദ്ധേയമാണ്.
പ്രവീൺ ഭട്ടിന്റെ ഛായാഗ്രഹണമായിരുന്നു
ചിത്രത്തിന്റെ ചരിത്രസന്ദർഭ
ങ്ങളെ പുനരാഖ്യാനം ചെയ്തത്. രേഖ
യുടെ അഭിനയജീവിതത്തിന്റെ ഏറ്റവും
ഉന്നതമായ നിലയിലാണ് ഈ ചിത്ര
ത്തിലെ ഉമ്രാവോ ജാൻ അടയാളപ്പെടു
ന്നത്.

ഉമ്രാവോ ജാൻ എന്ന സ്ര്തീയുടെ ജീവ
ചരിത്രത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ
അഭിപ്രായഭേദമുണ്ട്. നോവലിന്റെ
ഉള്ളടക്കം മുൻനിർത്തി നോക്കുമ്പോൾ
ചരിത്രവും കഥയും കെട്ടുപിണഞ്ഞ ഒരു
ഘടനയാണുള്ളത്. ലഖ്‌നൗവിലെ ഒരു
കവിസമ്മേളനത്തിൽ വച്ചാണ് റുസ്‌വി
ഉമ്രാവോ ജാനെ കണ്ടുമുട്ടിയതെന്ന് പറയപ്പെടുന്നു.

വാർദ്ധക്യത്തിലെത്തിയ
ഉമ്രാവ് ആഖ്യാതാവിനോട് തന്റെ ജീവി
തകഥ പറയുന്ന രീതിയിലാണ് നോവൽ
രചനയെങ്കിലും സിനിമയിൽ ഉമ്രാ
വിന്റെ യൗവനകാലമാണുള്ളത്. ഉമ്രാ
വിന്റെ ജീവിതകഥ ലഖ്‌നൗവിന്റെ കഥ
കൂടിയാണ്. ഉമ്രാവ് ഒരു ദേശത്തിന്റെ
രൂപകമായി മാറുന്നു. പലരും മോഹിക്കുകയും
അധിനിവേശിക്കുകയും ഒടുവിൽ
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവളായി
ത്തീരുകയും ചെയ്യുന്ന സ്ര്തീയുടെ കഥ ഒരു
ദേശത്തിന്റെ കഥ കൂടിയാണ്. സ്മരണകളുടെ
രൂപമാണ് നോവലിനുള്ളത്. ജീർ
ണിച്ചുകൊണ്ടിരിക്കുന്ന സമുദായത്തെ
ക്കുറിച്ചും അതിന്റെ സദാചാര നാട്യങ്ങ
ളെക്കുറിച്ചും നോവലും സിനിമയും
ആഖ്യാനം ചെയ്യുന്നുണ്ട്.

മുസാഫർ അലി മുഗൾഭരണകാ
ലത്ത് ഉച്ചാവസ്ഥയിലെത്തിയ ഇന്ത്യ-
ഇസ്ലാമിക സാംസ്‌കാരിക പരിസരത്തി
ലാണ് ഒരു നർത്തകീജീവിതത്തിന്റെ
സ്വത്വസംഘർഷങ്ങളെ രൂപപ്പെടുത്തി
യ ത്. ഇസ്ലാ മിക അധി നി വേശം
ഇന്ത്യൻ ഭാഷാ-സാംസ്‌കാരിക പ്രദേശ
ങ്ങളിലുണ്ടാക്കിയ സ്വാധീനം 19-ാം ശതകത്തോളം
തുടരുന്നുണ്ട്. ഏകാകിയായ
ഒരു അഭയാർത്ഥിനിയുടെ വിഷാദ
ഗാനം പോലെ ഉമ്രാവ് ജാൻ എന്ന കവി
യ ാ യ ന ർ ത്ത ക ി ഇ ന്ത ്യ ൻ
സാംസ്‌കാരിക സന്ദർഭത്തിലെ സ്ര്തീജീ
വിതത്തിന്റെ പരിച്ഛേദമാണ്. ഈസ്റ്റ്
ഇന്ത്യ കമ്പനിയുടെ അധിനിവേശവും
അത് സൃഷ്ടിച്ച ഒന്നാം സ്വാതന്ത്ര്യ സമരവും
ഈ ജീവിതകഥയുടെ പശ്ചാത്ത
ലമായിത്തീരുന്നു.

ഇന്ത്യൻ സിനിമയിൽ നാടുവാഴി
സംസ്‌കാരത്തിന്റെ സൗന്ദര്യശാസ്ര്തപരി
കല്പനകൾ കേന്ദ്രീകരിച്ചത് നർത്തകികളായ
സ്ര്തീകളുടെ ജീവിതകഥകളെയാ
ണ്. നർത്തകീസമൂഹത്തെ സിനിമ
യുടെ പ്രമേയമായി വികസിപ്പിച്ച് ഒരു
സിനിമാജനുസ്സിനെത്തന്നെ സൃഷ്ടിക്കുകയായിരുന്നു.
മുഗൾഭരണത്തിന്റെ തക
ർച്ചയ്ക്കുശേഷം ഉയർന്നുവന്ന നാട്ടുരാജ്യ
ങ്ങളിൽ ജന്മിത്തസംസ്‌കാരത്തിന്റെ
എല്ലാ ഭാഗധേയങ്ങളും പ്രത്യക്ഷമായത്
ലഖ്‌നൗ കേന്ദ്രീകരിച്ചുകൊണ്ടാണ്.
ഉറുദു ഭാഷയുടെയും കലാ സാഹിത്യ
സംസ്‌കാരങ്ങളുടെയും സംഗമസ്ഥാന
മായി മാറിയ ലഖ്‌നൗവിലാണ് ഉമ്രാവ്
ജാൻ എന്ന നർത്തകിയുടെ ജീവിതം
അതിന്റെ നിർണായകഘട്ടങ്ങളിലൂടെ
സഞ്ചരിക്കുന്നത്. 1857-ൽ ബ്രിട്ടീഷ്
സൈന്യം അവധ് കീഴടക്കിയതോടെ
ലഖ്‌നൗവിന്റെ ജന്മിത്തവാഴ്ചയ്ക്കും
അതു നിർ മിച്ച കലാ സാഹിത്യ
സാംസ്‌കാരി ക തയ്ക്കും സൗന്ദ ര്യ
ശാസ്ത്രത്തിനും അസ്തമനമുണ്ടായി.
മുസ്ലിംപ്രഭുത്വത്തിന്റെ ആഢ്യത്വവും
അവർ ആവിഷ്‌കരിച്ച കാവ്യസമ്പത്തും
ഗസലും കവിതയും ഒക്കെച്ചേർന്നു രൂപപ്പെടുത്തിയ
സിനിമാസംസ്‌കാരം രാജ
കീയപ്രൗഢിയുടെ അടയാളങ്ങളായി
മാറി. ക്ലാസിക്കൽ ഇസ്ലാമിന്റെ മതപരവും
സാംസ്‌കാരികവുമായ ഉള്ളടക്ക
ങ്ങളാണ് ഈ സിനിമകളുടെ പ്രധാന
പ്രമേയമായി വികസിച്ചത്.

തുടർന്ന് നാട്ടുരാജ്യങ്ങളും അസ്തമിച്ചുവെങ്കിലും
മുസ്ലിം പ്രഭുത്വത്തിന്റെ സുവർ
ണകാലത്തിന്റെ തുടർച്ച കൾ സിനിമ
യിലും ജനപ്രിയ കലകളിലും കവിതയിലും
മറ്റും നിരന്തരമായി പ്രത്യക്ഷപ്പെ
ട്ടുകൊണ്ടിരുന്നു. ആഡംബരപൂർണ
മായ ഒരു ഭൂതകാലത്തെ, ചരിത്രത്തെ
കാല്പനികവത്കരിച്ചുകൊണ്ട്, വർണശബളമായ
ഒരു കാഴ്ചാനുഭവമാക്കി അവതരിപ്പിക്കുകയായിരുന്നു
സിനിമകൾ.

മുസ്ലിം സമുദായത്തിലെ രണ്ടു
വർഗങ്ങൾ – സവർണരും
കീഴാളരും (നവാബും അഭി
സാരികയും) ചിത്രത്തിലുണ്ട്.
ഒരു അഭിസാരികയുടെ ജീവി
താവസ്ഥകളിലൂടെ 19-ാം ശതകത്തിന്റെ
മദ്ധ്യ കാലഘട്ടങ്ങ
ളിലെ കുത്തഴിഞ്ഞ പ്രഭുത്വസമൂഹത്തെയും
(നവാബുമാർ)
ആ ജീർണതയുടെ മേലെ നട
ക്കുന്ന ബ്രിട്ടീഷ് അധിനിവേശ
ത്തിന്റെയും ദേശചരിത്രത്തെ
സ്ര്തീയുടെ സ്വത്വപരമായ പ്രതി
സന്ധികളുമായി ചേർത്തുവ
യ്ക്കുകയാണ് ചിത്രം. 1905-ൽ
എഴുതപ്പെട്ട നോവൽ
ലഖ്‌നൗവിന്റെ രാഷ്ട്രീയ ചരി
ത്രത്തിന്റെ പരിഛേദമായിരി
ക്കെ, അതിലെ ആന്തരിക ജീർ
ണതകളെയും സ്ര്തീസ്വത്വ പ്രതി
സന്ധികളെയും അവതരിപ്പി
ക്കുകയാണ് ഈ ചിത്രം.

‘കോത്ത’ എന്നറിയപ്പെട്ട അന്തർഗൃഹ
ങ്ങളിലെ സ്ര്തീകളുടെ ജീവിതത്തെ
കേന്ദ്രീകരിച്ചു കൊണ്ടാണ് പിന്നീട്
‘courtesan films’ എന്ന ജനുസ്സായി
പ്രശസ്തി നേടിയ സിനിമകൾ നിർമിക്ക
പ്പെട്ടത്. ‘zenana women’ എന്നു വിശേഷിപ്പിക്കപ്പെട്ട
സ്ര്തീകളുടെ അന്തർഗൃഹ
ങ്ങൾ കലകളുടെയും നൃത്തസംഗീതങ്ങ
ളുടെയും ഗസലുകളുടെയും പരിശീലന
ക്കളരി കൂടിയായിരുന്നു. സ്ര്തീകൾ ഒത്തുചേർന്നു
വസിക്കുകയും നൃത്ത-സംഗീത
കലകളിൽ പരിശീലനം നേടുകയും
ചെയ്യുകയും കാഴ്ചക്കാരായെത്തുന്ന
പുരുഷന്മാരെ രസിപ്പിക്കുകയും ചെയ്തി
രുന്ന ഇടങ്ങളാണ്zenana, kotha
എന്നീപേരുകളിൽ അറിയപ്പെട്ടിരുന്നത്.

കോത്തയുടെ അകത്തളങ്ങളിൽ
സ്ര്തീകൾ അവതരിപ്പിച്ചിരുന്ന സംഗീത
നൃത്ത കലാവിഷ്‌കാരങ്ങൾക്ക് പുനരാവിഷ്‌കാരം
ലഭിക്കുന്നത് ആ നഷ്ടഭൂതകാലങ്ങളെ
സിനിമയിൽ അവതരിപ്പിച്ചുകൊണ്ടാണ്.
കൊട്ടാരകേന്ദ്രിതമായ
സ വ ർ ണ സ ൗ ന്ദ ര ്യ ശ ാ ്രസ്ത ത്തെ
ആവിഷ്‌കരിച്ച സിനിമകൾ ഹിന്ദിസിനി
മാരംഗത്ത് courtesan genre എന്നു
വിളിക്കപ്പെട്ട ഒരുകൂട്ടം സിനിമകൾ
സൃഷ്ടിച്ചു. ഇന്ത്യ എന്ന കോളനിയനന്തര
രാഷ്ട്രത്തിൽ നിന്നുകൊണ്ട് ഗൃഹാതുരമായ
ഒരു നാടുവാഴിത്ത ഭൂതകാലത്തെ
പുന:സൃഷ്ടിക്കുകയായിരുന്നു ഈ സിനി
മകൾ.

ഹിന്ദിയിൽ ആദ്യമായി കോത്ത
യിലെ സ്ര്തീയെ – tawaif – പ്രമേയമാ
ക്കുന്ന സിനിമ 1925-ൽ ഹോമി മാസ്റ്റർ
സംവിധാനം ചെയ്ത നിശബ്ദ സിനിമയും
ക്രൈംത്രില്ലറുമായ ‘ഒഴഫധഭ ഒടഭളട’ ആണ്.
ബാവ്‌ലാ വധശ്രമക്കേസ് എന്ന് കുപ്രസിദ്ധി
നേടിയ കഥ, മുംതാസ് ബീംഗം
എന്ന മുസ്ലിം നർത്തകിയുടെ ജീവിതദുര
ന്തകഥയായിരുന്നു. ‘early form of the courtesan genre in Hindi cinema’
എന്നാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെ
ട്ടത്.

ഹിന്ദുസ്ഥാനി സംഗീതവും ഉറുദു
കവിതയും കഥക് നൃത്തവും പ്രചരിപ്പി
ക്കപ്പെട്ടത് കോത്തയിലെ കലാകാരികളായ
ളടശടധത എന്നു വിളിക്കപ്പെട്ട സ്ര്തീകളി
ലൂടെയായിരുന്നു. പുരുഷന്മാരെ സന്തോഷിപ്പിക്കുന്നതിനുള്ള
ഒരു വർഗം എന്നതി
നേക്കാൾ കവികളും പാട്ടുകാരും നർത്ത
കികളുമായിരുന്ന ഇവർ സാംസ്‌കാരിക
നിർമിതിയുടെ അവിഭാജ്യഘടകങ്ങളുമായിരുന്നു.
എന്നാൽ ഇംഗ്ലീഷുകാർ tawaif
സംസ്‌കാരത്തെ പൗരസ്ത്യസമൂഹ
ത്തിന്റെ ജീർണതയായി വീക്ഷിക്കു
കയും, സെനാനകളിലെ സ്ര്തീകളെ അഭി
സാരികകളായി മുദ്ര കുത്തുകയും ചെയ്തു.
മുസ്ലിം സമുദായത്തിലെ രണ്ടു വർഗ
ങ്ങൾ – സവർണരും കീഴാ ളരും
(നവാബും അഭിസാരികയും) ചിത്രത്തി
ലുണ്ട്. ഒരു അഭിസാരികയുടെ ജീവിതാവ
സ്ഥകളിലൂടെ 19-ാം ശതകത്തിന്റെ മദ്ധ്യ
കാലഘട്ടങ്ങളിലെ കുത്തഴിഞ്ഞ പ്രഭുത്വ
സമൂഹത്തെയും (നവാബുമാർ) ആ ജീർ
ണതയുടെ മേലെ നടക്കുന്ന ബ്രിട്ടീഷ്
അധിനിവേശത്തിന്റെയും ദേശചരി
ത്രത്തെ സ്ര്തീയുടെ സ്വത്വപരമായ പ്രതി
സന്ധികളുമായി ചേർത്തുവയ്ക്കുകയാണ്
ചിത്രം. 1905-ൽ എഴുതപ്പെട്ട നോവൽ
ലഖ്‌നൗവിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ
പരിഛേദമായിരിക്കെ, അതിലെ ആന്ത
രിക ജീർണതകളെയും സ്ര്തീസ്വത്വ പ്രതി
സന്ധികളെയും അവതരിപ്പിക്കുക
യാണ് ഈ ചിത്രം. പല ജീവിതസന്ദർഭ
ങ്ങളിൽ നിന്നും പുറത്താ ക്ക പ്പെട്ട
സ്ര്തീയുടെ ചരിത്രമാണിത്.

സമൂഹവുമായുള്ള ഇടപെടലാണോ
തന്റെ ആന്തരികതയുമായി നടത്തുന്ന
സംവാ ദ മാണോ സ്ര്തീയുടെ സ്വത്വ
ത്തിന്റെ അടിസ്ഥാനം എന്ന ചോദ്യം
വളരെ പ്രധാനമാണ്. പിതൃകേന്ദ്രിതസമൂഹഘടനയിൽ
സ്ര്തീനേരിടുന്ന അപമാനവീകരണങ്ങളാണ്
സിനിമയുടെ പ്രമേയം.
ഒരു നർത്തകിയുടെ തികച്ചും കാല്പ
നികമായ ഒരു കാവ്യ-പ്രണയ കേന്ദ്രിത
ജീവിതത്തെയാണ് സിനിമ അവതരിപ്പി
ക്കുന്നത്. മുസ്ലിം സ്ര്തീയുടെ പാരമ്പര്യബ
ദ്ധമായ ജീവിതത്തെ സിനിമയിലുട
നീളം കാണാം. സ്ര്തീയുടെ രണ്ടുതരം അവ
സ്ഥകളാണ് സിനിമയിലുള്ളത്. ഒന്ന്
കുടുംബിനിയുടെ പരിമിതമായ അവകാശങ്ങൾക്ക്
കീഴ്‌പ്പെട്ടു ജീവിക്കുക. അല്ലെ
ങ്കിൽ നൃത്തവും കലകളും അഭ്യസിച്ച്
ഒരു ആട്ടക്കാരി (courtesan) യായി എല്ലാവ
െര യ ും സന്തോ ഷി പ്പ ി ക്കു ക .
അകം/പുറം എന്നീരണ്ടിടങ്ങളിലായി
വിഭജിക്കപ്പെട്ട സ്ര്തീയവസ്ഥയിൽ നിന്ന്
വിഘടിച്ച് മൂന്നാമതൊരു വഴിയിലൂടെ
യാണ് ഉമ്രാവ് സഞ്ചരി ക്കു ന്ന ത്.
കോത്തയിൽ നിന്ന് നൃത്തവും സംഗീ
തവും പഠിച്ച ഉമ്രാവ് കവിതയും പ്രണയവുമാക്കി
തന്റെ ജീവിതം. കാല്പനിക
പ്രണയത്തിന്റെയും പ്രണയം തുളുമ്പുന്ന
കവിതകളുടെയും ഏകാന്തമായ ലോക
ത്തിലൂടെയായിരുന്നു അവളുടെ ജീവി
തം. സ്ര്തീയവസ്ഥ, സ്ര്തീസ്വത്വബോധം,
പിതൃകേന്ദ്രിതഘടനയിലെ സ്ര്തീയുടെ
ഉപഭോഗനില, ഇതിനെല്ലാമിടയിലാണ്
ഉമ്രാവ് തന്നെ തിരയുന്നത് (അതവളെ
ഒടുവിൽ ചേർക്കുന്നത് കണ്ണാടിയുടെ
മുന്നിലും).

മനുഷ്യക്കടത്തിന് ഇരയായ അമീ
രൻ എന്ന പെൺകുട്ടി, കവിതയിലും
സംഗീതത്തിലും തന്റെ ഏകാന്തതയെ
മറികടക്കാൻ ശ്രമിക്കുന്നു. അവൾക്ക്
നഷ്ടപ്പെടുന്നത് ബാല്യവും കൗമാരവും
യൗവനവുമാണ്. മകൾ, പെങ്ങൾ, ഭാര്യ,
അമ്മ എന്നീനിലകളിൽ നിന്ന് അവൾ
പുറത്താക്കപ്പെടുകയാണ്. വീടിനു
ള്ളിലെ ദൃശ്യങ്ങൾ middle shot ഉം പുറംലോകത്ത്
long shot ഉം ആണ്. നവാബിന്റെ
നോട്ടത്തിന്റെ വിഷയം ആണ്
ഉമ്രാവ്. ക്യാമറയുടെയും നവാബി
ന്റെയും നോട്ടം അവളെ വസ്തു ആയി
കാണുന്നു. ക്യാമറയുടെ അതേ കണ്ണുകളിലൂടെയാണ്
നവാബ് ഉമ്രാവിനെ
നോക്കുന്നത്.

ഇവിടെ ക്യാമറയുടെയും
പുരുഷന്റെയും നോട്ടം ഒന്നായി മാറുന്നു.
നവാബ് സുൽത്താനു മുന്നിൽ നൃത്തം
ചെയ്യുന്ന ഉമ്രാവ് പുരുഷനോട്ടത്തിന്റെ
തൃഷ്ണകളെ തൃപ്തിപ്പെടുത്തുന്ന, പുരുഷന്
കാണാൻ ഇഷ്ടമുള്ള, വസ്തുവായി
പ്രത്യക്ഷപ്പെടുന്നു. തന്റെ സ്വകാര്യ
സ്വത്തിനോടുള്ള പരിഗണനയാണ്
നവാബിനുള്ളത്. അയാളുടെ പ്രണയ
കാമനകളുടെ പൂർത്തീകരണം മാത്ര
മാണ് ഉമ്രാവ്. മറിച്ച ് പ്രണയത്തിൽ
ധൈര്യമില്ലാത്തവനായി അയാൾ അവളിൽ
നിന്ന് ഒളിച്ചോടുകയും ചെയ്യുന്നു.
എന്നാൽ ഉമ്രാവ് പ്രണയത്തിൽ സ്വയം
നഷ്ടപ്പെട്ടവളായി മാറുന്നു. നവാബിന്റെ
മാത്രമല്ല, സിനിമയ്ക്കുള്ളിലെ മറ്റു സ്ര്തീപുരുഷന്മാ
രു ടെയും പ്രേക്ഷകരു ടെയും
‘erotic spectacle’ ആണ് ഉമ്രാവ് ജാൻ
എന്ന നർത്തകീശരീരം. പുരുഷന്റെ കാഴ്
ചയെ പൂർത്തീകരിക്കുകയാണ് ക്യാമറ
ചെയ്യുന്നത്.

കാഴ്ചയുടെ ആനന്ദത്തെ
ക്കുറിച്ചുള്ള പ്രബന്ധത്തിൽ ലോറ
മൾവി ഇങ്ങനെയെഴുതുന്നു, ”The controlling gaze in cinema is of male spectators who are encouraged to identify with the look of male hero and make the heroine a passive object of erotic spectacle.”

സിനിമ അതിന്റെ ആദ്യദൃശ്യങ്ങൾ
മുതൽക്കുതന്നെ ചിഹ്നങ്ങളിലൂടെ
യാണ് കാലഘട്ടത്തിന്റെ സംവാദാത്മകനിലയെ
ആവിഷ്‌കരിക്കുന്നത്. 1840-ൽ
ഫൈസാബാദിലാണ് കഥയുടെ ആരംഭം.
വിവാഹനിശ്ചയത്തിന് അമ്മയും
മറ്റു സ്ര്തീകളും ചേർന്ന് അണിയിച്ചൊരു
ക്കുകയും പാട്ടു പാടി ആനന്ദിക്കുകയും
ചെയ്യുന്ന അമീരന്റെ വീ ട്ട കത്തെ
സന്തോഷങ്ങളിൽ നിന്നാണ് ചിത്രം തുട
ങ്ങുന്നത്. എന്നാൽ പുറത്ത് അമീരന്റെ
പിതാവും ദിലാവർഖാനും തമ്മിലുള്ള
മുസാഫർ അലി
ജനുവരി – മാർച്ച് 2016 85
ശത്രുത വ്യഞ്ജി പ്പി ക്കു ന്നത് ഒരു
പ്രാവിന്റെ ദൃശ്യത്തിലൂടെയാണ്. അമീ
രന്റെ പിതാവ് പറത്തിവിടുന്ന പ്രാവിനെ
കൈപ്പിടിയിലാക്കുന്ന ദിലാവർഖാൻ
പക്ഷേ അതിനെ മടക്കിനൽകാൻ തയ്യാറാകുന്നില്ല.
എട്ടു പണം പ്രതിഫലമായി
ചോദിക്കുന്ന ഖാന്റെ പിടിയിലകപ്പെട്ട
പ്രാവിനെപ്പോലെ അമീരൻ കോത്ത
യിൽ വിൽക്കപ്പെടുകയാണ്. 1857ലെ
ബ്രിട്ടീഷ് അധിനിവേശം വരെയുള്ള ചരി
ത്രഘട്ടങ്ങളിലൂടെയാണ് ഉമ്രാവ് ജാൻ
എന്ന നർത്തകിയുടെ ജീവിതം കടന്നുപോകുന്നത്.
നായികയായ ഉമ്രാവിന്റെ അന്ത:സം
ഘർഷങ്ങളാണ് സിനിമയ്ക്ക് വൈകാരികമായ
ഒരധികതലം നൽകുന്നത്.

കവിതാരചന ആത്മാവിന്റെ വെളിപ്പെടു
ത്തലാണ്. പക്ഷേ, ബാഹ്യമായി നേരി
ടേണ്ടിവരുന്ന സമ്മർദങ്ങൾ അവളെ
ഏകാകിയും ദുർബലയുമാക്കുന്നു. ഉമ്രാവിന്റെ
കവിതയും സ്‌നേഹവും തുളുമ്പുന്ന
ആന്തരികലോകം പ്രണയത്തിന്റേതും
നൃത്തം ഉപജീവനത്തിന്റേതുമാണ്.
തന്റെ ഉള്ളിലൂടെ അവൾ ബാഹ്യലോകത്തെ
നോക്കുമ്പോൾ പക്ഷേ തിരിച്ചുകിട്ടുന്നത്
അവളുടെ ശരീരത്തോടുള്ള
പുരുഷസമൂഹത്തിന്റെ ആസക്തികളും
നിരാസങ്ങളുമാണ്. തന്റെ സ്വത്വത്തെ
ആന്തരവും ബാഹ്യവുമായി വിഭജിക്ക
പ്പെട്ടതിന്റെ മുറിവുകളിൽ നിന്നാണ്
ഉമ്രാവിന്റെ കവിതകളിലെ ഏകാന്തവി
ലാപങ്ങൾ ജന്മമെടുക്കുന്നത്. ഉന്നത
മായ ആദർശങ്ങളും പ്രണയതീവ്രമായ
ഭാവങ്ങളും വിരഹകാവ്യങ്ങളും ചേർന്ന
ആന്തരികലോകത്തു നിന്നുള്ള വിച്ഛേദമാണ്
ഉമ്രാവിന്റെ ബാഹ്യലോകം. അത്
വഴങ്ങലിന്റെയും കീഴടക്കലിന്റെയും
പുറത്താക്കലിന്റെയും അനുഭവങ്ങ
ളാണ് സമ്മാനിക്കുന്നത്. അഭയാർത്ഥി
നിയെപ്പോലെ നിരന്തരം നോക്കിക്കൊ
ണ്ടിരുന്നതെല്ലാം അവളെ തിരസ്‌കരി
ക്കുകയും സ്വത്വം തന്നെ ഛിന്നഭിന്നമാ
ക്കുകയും ചെയ്യുമ്പോൾ അവൾ ഒടു
വിൽ കണ്ണാടിയുടെ മുന്നിലെ പ്രതിബിംബത്തിൽ
പുതിയൊരു സ്വത്വത്തെ
വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.

അമീരന്റെ വിവാഹനിശ്ചയം ഒരു
സാമൂഹിക കർമമായാണ് അനുഷ്ഠിക്ക
പ്പെടുന്നത്. അതിനവൾ വിധേയയുമാണ്.
പക്ഷേ, അന്യപുരുഷന്റെ കൈകളി
ലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അമീരൻ
അമ്മയുടെ വാത്സല്യത്തിൽ നിന്ന്,
സാധാരണമായ കുടുംബഘടനയിൽ
നിന്ന് കോത്തയിലെ സ്വതന്ത്രവും സമ്പ
ന്നവുമായ വ്യവസ്ഥയിലേക്ക് പുറത്താ
ക്കപ്പെടുകയാണ്. യാഥാർത്ഥ്യത്തെ
പ്രതിനിധാനസ്വഭാവത്തോടെ അവത
രിപ്പിക്കുന്ന ഈ ചിത്രം മതവും പുരുഷാധികാരമൂല്യങ്ങളും
തടവിലാക്കിയ ഒരു
സ്ര്തീജീവിതത്തിന്റെ ആഖ്യാനമാണ്.

ഉറു ദു-പേർഷ്യൻ ഭാഷകളിൽ
പാണ്ഡിത്യവും മനോഹരമായ ഗസലുകൾ
രചിക്കുകയും ചെയ്തിരുന്ന ഉമ്രാവ്
ജാൻ എന്ന നർത്തകിയുടെ – തവൈഫ്
– കുറിച്ച് അറിവുകൾ ലഭ്യമല്ലെങ്കിലും
ബ്രിട്ടീഷ് രേഖകളിൽ അവരുടെ ശിഷ്യ
യായിരുന്ന അസിസൻ ബായ് എന്ന നർ
ത്തകിയെക്കുറിച്ച ് പരാമർശമുണ്ട്.
അന്നത്തെ സാമൂഹ്യ ഘടനയിൽ സ്ര്തീക
ൾക്ക് വിദ്യാഭ്യാസവും പൊതുജീവി
തവും നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്
കോത്തയിലെ സ്ര്തീകൾക്ക് ഇങ്ങനെ
സ്വതന്ത്രമായൊരു നിലയുണ്ടായിരുന്നു.

ലഖ്‌നൗവിന്റെ ചരിത്രം കൂടിയാണ്
സിനിമ ദൃശ്യവത്കരിക്കുന്നത്. 1857-ൽ
ലഖ്‌നൗവിലാണ് ഇന്ത്യൻ പട്ടാളം
ആദ്യത്തെ കലാപമുയർത്തുന്നത്. തുട
ർന്ന് ബ്രിട്ടീഷ് റസിഡൻസി ലഖ്‌നൗ
വിനെ കീഴടക്കുകയും ജനങ്ങളെ തുര
ത്തിയോടിക്കുകയും ചെയ്യുന്നു. ലഖ്‌നൗ
ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലാകു
ന്നതറിയാതെ ചതുരംഗം കളിച്ചുകൊ
ണ്ടിരുന്ന രണ്ടു നവാബുമാരുടെ കഥ
യാണ് പ്രേംചന്ദിന്റെ ‘ൗദണ ഡദണലല
യഫടസണറല’. നവാബ് ജീവിതത്തിന്റെ ജീർ
ണ തയും അല സ തയും അവിടെ
സ്ര്തീകൾ നേരിട്ട അപമാനവീകരണവുമാണ്
അക്കാലത്തെ മുൻനിർത്തി നിർ
മിക്കപ്പെട്ട നോവലുകളിലും സിനിമകളി
ലു മുള്ളത്. വഞ്ചിക്കാ ര നി ല്ലാത്ത
തോണി പോലെ ഒട്ടേറെ സംഘർഷങ്ങ
ളിലൂടെ ആടിയുലയുന്ന ഉമ്രാവിന്റെ
ജീവിതം ലഖ്‌നൗവിലെ കോത്തയി
ലാണ് അവസാനിക്കുന്നത്. ആഡംബര
ങ്ങളും ആഘോഷങ്ങളും ഒഴിഞ്ഞ് ശൂന്യ
മായ കോത്തയിലേക്ക് അലങ്കാരങ്ങളി
ല്ലാതെയെത്തുന്ന ഉമ്രാവ് നിലക്കണ്ണാടി
യിലെ തന്റെ പ്രതിബിംബത്തെ തുടച്ചുനീക്കുകയാണ്.

താൻ അന്നേവരെ ചുമ
ന്നിരുന്ന തന്റെ പ്രതിച്ഛായയെയാണ്
അവൾ തുടയ്ക്കുന്നത്.
ഉമ്രാവ് ജാൻ എന്ന നോവലിനെ
മുൻനിർത്തി മുസാഫർ അലിയുടേതു
കൂടാതെ രണ്ടു ചിത്രങ്ങൾ നിർമിക്കപ്പെ
ട്ടിട്ടുണ്ട്. 1958-ൽ എസ്.എം. യൂസഫ്
സംവിധാനം ചെയ്ത മെഹന്ദി, 2006-ൽ
ജെ.പി. ദത്ത സംവിധാനം ചെയ്ത ഉമ്രാവ്
ജാൻ അദാ എന്നിവ.

Previous Post

എട്ടു സ്ത്രീകൾ ജീവിതം പറയുന്നു

Next Post

കവിതമുല്ലകൾ

Related Articles

Cinema

പകിസ: പ്രണയദുരന്തത്തിന്റെ അഭ്രകാവ്യം

Cinema

പ്രണയത്തിന്റെ പുതുഭാഷയുമായി സൈറത്

Cinemaകവർ സ്റ്റോറി

ബ്രഹ്മാണ്ഡസിനിമകളുടെ രഥചക്രങ്ങൾ

Cinema

മാനവികതയുടെ ചലച്ചിത്രകാവ്യം

Cinema

മീ സിന്ധുതായി സപ്കൽ: കാലം നൽകിയ സിനിമ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven