ഇപ്പോഴത്തെ കണക്കനുസരിച്ച്
ഇന്ത്യയിൽ
ആളൊന്നുക്ക് 1700 ഘനമീറ്റർ
ജലം ലഭ്യമാണ്.
ഇത് 1400 ഘനമീറ്ററായി
കുറയുമ്പോൾ ‘ജലദൗർ
ലഭ്യം’ അനുഭവപ്പെടും.
ഇന്ത്യ അതിനോടടുത്തി
ട്ടുണ്ട്. ആളൊന്നുക്ക്
ലഭ്യത 1000 ഘനമീറ്റർ
ആകുമ്പോൾ ‘ജലക്ഷാമം’തന്നെ
ഫലം.
2050നോടടുത്ത് ഇന്ത്യ
‘ജലക്ഷാമ’ത്തിൽ
ചെന്നുപെടും. കേരള
ത്തിലെ അച്ചൻകോവി
ലാർ ജലക്ഷാമത്തിന്റെ
വക്കത്താണ്. മീനച്ചിലും
അതിൽ നിന്ന് അധിക
ദൂരത്തല്ല.
ജലവിഭവവികസനവിയോഗമേഖലയിൽ ഇന്ത്യ
നേരിടുന്ന പ്രധാന വെല്ലുവി
ളികൾ താഴെ പറയുന്നവയാണ്:
* രാജ്യത്തെ ജലത്തിന്റെ ലഭ്യതയി
ലുള്ള സ്ഥല-കാലഭേദങ്ങൾ
* ജനസംഖ്യ കൂടുന്നതനുസരിച്ചുള്ള
ജലാവശ്യത്തിന്റെ വർദ്ധനവ്
* വികസനത്തിന്റെ ഭാഗമായി ജലവിനിയോഗത്തിൽ
വരുന്ന മാറ്റങ്ങൾ
* ജലവിഭവവികസനപ്രക്രിയയിൽ
ഉപഭോക്താക്കളെ പങ്കെടുപ്പിക്കുന്ന
തിന്റെ ആവശ്യം
* ജലവിനിയോഗവുമായി ബന്ധ
പ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും
ഏകോപന, പ്രവർത്തനശൈലി
കളിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ
ഭാവി യി ലേക്കുള്ള പദ്ധ തി കൾ
ആസൂത്രണം ചെയ്യുമ്പോൾ കാലാവ
സ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട
കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കുകയും
വേണ്ടിവരും. ഇത് വിദഗ്ദ്ധരുടെ ചുമതല
കൂടുതൽ സങ്കീർണമാക്കുന്നു.
ഇന്ത്യയിലെ ജലവിഭവശേഷി
നമ്മുടെ രാജ്യത്തെ ശുദ്ധ ജ ല
ത്തിന്റെ പ്രധാന സ്രോതസ് മഴതന്നെ.
അതും തെക്കു-പടിഞ്ഞാറൻ കാലവ
ർഷം (ജൂൺ-സെപ്തംബർ). വർഷ
ത്തിൽ ഇന്ത്യയിൽ ശരാശരി 4000000 ദശലക്ഷം
ഘനമീറ്റർ മഴ ലഭിക്കുന്നു. ഒരു
വർഷം നമ്മുടെ എല്ലാ നദികളിലും കൂടി
ഒഴുകുന്ന ജലത്തിന്റെ അളവ് 1869000
ദശലക്ഷം ഘനമീറ്റർ വെള്ളമാണ്.
ഇതിൽ ഉപയോഗയുക്തമായത് വെറും
69000 ദശലക്ഷം ജലം മാത്രം. അതുപോലെതന്നെ
ഉപയോഗിക്കാൻ കഴിയുന്ന
ഭൂജലത്തിന്റെ അളവ് 432000 ദശലക്ഷം
ഘനമീറ്ററായി കണക്കാക്കിയിരിക്കുന്നു.
ഇന്ത്യയിൽ നമുക്ക് ലഭിക്കുന്ന വാർഷിക
മഴയിൽ 65 ശതമാനം 15 ദിവസത്തിനു
ള്ളിൽ പെയ്തുതീരുന്നു. നമ്മുടെ 90 ശതമാനം
നദികളും കൊല്ലത്തിൽ ചില
കാലങ്ങളിൽ മാത്രം ഒഴുക്കുള്ളവയാണ്.
മിക്ക നദികളും നാലുമാസത്തിലേറെ
ഒഴുക്കില്ലാത്തവയാണത്രെ. സിന്ധു-
ഗംഗാ നദികളെപോലെ തെക്കുഭാഗ
ത്തുള്ള നദികളിൽ വേനൽക്കാലത്ത്
മഞ്ഞുരുകി നീരൊഴുക്ക് ഉണ്ടാകാനുള്ള
സാദ്ധ്യതയില്ലല്ലോ. അങ്ങനെ വരു
മ്പോൾ വേനൽക്കാലത്തെ ആവശ്യ
ങ്ങൾ നിറവേറ്റാൻ സംഭരണികളെ
ആശ്രയിക്കേണ്ടിയിരിക്കുന്നു. ജലം സംഭരിക്കുന്നതിനായി
ഡാമുകൾ പണിയു
കയും സംഭരണികൾ ഉണ്ടാക്കുകയും
ചെയ്യുമ്പോൾ പരിസ്ഥിതി ആഘാതവും
ജനസാ ന്ദ്രതയുള്ള പ്രദേശങ്ങളിലെ
പ്രശ്‌നങ്ങളും ശരിയായി പഠിച്ച് ആസൂത്രണപ്രക്രിയയിൽ
വേണ്ട മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു.
ജലത്തിന്റെ സ്ഥലകാലഭേദം
ഇംഗ്ലണ്ടിനെ പോലെയുള്ള ഒരു
പ്രദേശത്ത് ശരാശരി വാർഷിക മഴ 600
മില്ലീ മീ റ്റർ മാത്രം – കേര ളത്തിൽ
പെയ്യുന്ന മഴയുടെ അഞ്ചിൽ ഒന്ന്.
പക്ഷെ അവർക്ക് കാര്യമായ ജലദൗർ
ലഭ്യം അനുഭവപ്പെടുന്നില്ല. കാരണം
എല്ലാ മാസവും ശരാശരി 50 മില്ലീമിറ്റർ
മഴ ലഭിക്കുന്നു (നമുക്ക് മാസശമ്പളം
ലഭിക്കുന്നതുപോലെ). കാലഭേദമി
ല്ലാതെ എല്ലാ മാസവും ഒരുപോലെ മഴ
ലഭിക്കുന്നു. ഇന്ത്യയിലെ വാർഷിക മഴയുടെ
65 ശതമാനം 15 ദിവസത്തിനു
ള്ളിൽ പെയ്ത വസാ നിക്കുന്നു. ഒരു
ദിവസം ശരാശരി വാർഷികമഴയുടെ
മൂന്നിലൊന്ന് – 1000 മില്ലീമിറ്ററോളം –
പെയ്ത മുംബൈയിലെയും അടുത്തകാലത്ത്
മഴയിൽ മുങ്ങിക്കുളിച്ച ചെന്നൈ
യിലെയും കാര്യം മേല്പറഞ്ഞതിൽ നിന്ന്
വേറിട്ട സംഭവങ്ങളായി കണക്കാക്കാം.
മഴയുടെ സ്ഥലഭേദവും പ്രാധാന്യമർഹി
ക്കുന്നു.
മഴയുടെ ലഭ്യതയെ അടിസ്ഥാന
മാക്കി ഇന്ത്യയെ ഹുമിഡ് ട്രോപിക്‌സ്,
സെമി ഹ്യുമിഡ്, സെമി ഏരിഡ്, ഏരിഡ്
എന്ന നാല് പ്രദേശങ്ങളായി തരംതിരി
ക്കാം. കേരളവും അസമും വടക്കുകിഴ
ക്കൻ സംസ്ഥാ ന ങ്ങളും ഹ്യുമിഡ്
ട്രോപിക്‌സ് ആയി കണക്കാക്കപ്പെടു
മ്പോൾ ഹിമാചലും ഉത്തരാഖണ്ഡും
ഉത്തർപ്രദേശിലെ ചില ഭാഗങ്ങളും
സെമി ഹ്യുമിഡിൽ പെടും. ബിഹാറും
മദ്ധ്യപ്രദേശും തമിഴ്‌നാടും കർണാടകയുടെയും
ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും
പല പ്രദേശങ്ങളും സെമി ഏരി
ഡിൽ പെടുന്നവയാണ്. രാജസ്ഥാനും
ഗുജറാത്തിലെ ചില ഭാഗങ്ങളും ഏരിഡ്
വിഭാഗത്തിൽ പെടുന്നവയാണ്. ഇന്ത്യ
യിൽ ശരാശരി 3000 മില്ലീമീറ്റർ വാർഷിക
മഴ ലഭിക്കുന്ന കേരളവും 300 മില്ലീമീറ്റ
റിൽ താഴെ മാത്രം മഴ ലഭിക്കുന്ന താർ
മരുഭൂമിയുമുണ്ടെന്ന് മറക്കരുത്.
അല്പം കേരളവിചാരം
കേരളത്തിലെ മഴയുടെ ലഭ്യതയിലും
കാര്യ മായ സ്ഥല-കാല ഭേ ദ മുണ്ട്.
തെക്കു-പടിഞ്ഞാറൻ കാലവർഷം വട
ക്കൻ കേരളത്തിൽ കൂടുതൽ മഴ നൽകുമ്പോൾ
വടക്കു-കിഴക്കൻ തുലാവർഷം
തെക്കൻ കേരളത്തിൽ കൂടുതലായി മഴ
നൽകുന്നു. പടിഞ്ഞാറൻ കടലോരപ്രദേശങ്ങളെ
അപേക്ഷിച്ച് കിഴക്കുള്ള മലമ്പ്ര
ദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നു.
വടക്കൻ കേരളത്തിൽ തെക്കൻ കേരളത്തേക്കാൾ
കൂടുതൽ മഴ ലഭിക്കുന്നു.
സൈലന്റ്‌വാലിയിലെ വാളക്കാട് എന്ന
സ്ഥലത്ത് വർഷത്തിൽ 10000 മില്ലീമീറ്റർ
മഴ പെയ്യുമ്പോൾ അതിന് തൊട്ടടുത്ത്
കിടക്കുന്ന അട്ടപ്പാടിയിലെ ചില പ്രദേശ
ങ്ങളിൽ 500 മില്ലീമീറ്ററിന് താഴെ മാത്രം
മഴ ലഭിക്കുന്നു. ഇടുക്കിയിലും പൊന്മുടി
യിലും വയനാട്ടിൽ ചിലയിടങ്ങളിലും
5000 മില്ലീമീറ്റർ മഴ ലഭിക്കുമ്പോൾ, കിഴക്കോട്ടൊഴുകുന്ന
കമ്പനിയുടെയും ഭവാനിയുടെയും
പമ്പയാറിന്റെയും ചില
വൃഷ്ടിപ്രദേശത്ത് വളരെ കുറവ് മഴ
മാത്രമേ ലഭിക്കുന്നുള്ളൂ. പാലക്കാട് ചുര
ത്തിലും അടുത്ത പ്രദേശങ്ങളിലും താരതമ്യേന
മഴ കുറവാണ്. കേരളത്തിന്റെ
മഴയെ പ്രധാനമായും സ്വാധീനിക്കുന്നത്
ടഴളമഥറടയദസ – മലനിരകളുടെ കിടപ്പിന്റെ
പ്രത്യേകതയാണ്. ജനസാന്ദ്രത കൂടുതലുള്ള
കേരളത്തിൽ ആളോഹരി മഴയും,
ഉപരിതല ജലലഭ്യതയും രാജസ്ഥാനേ
ക്കാൾ കുറവാണെന്ന് ഒരു പഠന റിപ്പോ
ർട്ട് സമർത്ഥിക്കുന്നു.
ജലവിഭവവികസനവും
വിനിയോഗവും
ഇന്ത്യയിൽ ഗാർഹികാവശ്യത്തി
നായി ഒരാൾക്ക് ദിവസം 85 ലിറ്റർ
തോതിൽ നൽകുവാൻ ഏകദേശം 42000
ദശലക്ഷം ഘനമീറ്റർ ജലമാവശ്യമാണ്.
ഇത് 2050 ആകുമ്പോഴേക്കും ഒരാൾക്ക്
ദിവസം 170 ലിറ്റർ തോതിൽ നൽകുവാൻ
107000 ദശലക്ഷം ലിറ്റർ വെള്ളം
വേണ്ടിവരുമത്രെ. ഇന്ത്യയിലെ ജനസംഖ്യയിൽ
എത്ര ശതമാനം പേർക്ക് ശുദ്ധീ
കരിച്ച കുടിവെള്ളം ലഭിക്കുന്നുണ്ടെന്നു
ള്ളതിന് തൃപ്തികരമായ കണക്കുകൾ ലഭ്യ
മല്ല. 34 ശതമാനം ആളുകൾക്ക് മാത്രമേ
ശുചിമുറികളുള്ളൂ. ശ്രീലങ്കയിൽ പോലും
70 ശതമാനത്തിലധികം കുടുംബങ്ങ
ൾക്ക് ശുചിമുറി സൗകര്യങ്ങളുണ്ട്. വ്യവസായാവശ്യങ്ങൾക്കായി
ഇപ്പോൾ 30000
ദശലക്ഷം ഘനലിറ്റർ ജലം ഉപയോഗി
ക്കുന്നുണ്ട്. ഇത് 2050 ആകുമ്പോഴേക്കും
205000 ദശലക്ഷം ഘനലിറ്ററായി ഉയരുമെന്നാണ്
കണക്കുകൾ സൂചിപ്പിക്കുന്ന
ത്. വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന
ജലം പലപ്പോഴും കുടിവെള്ള
ലഭ്യതയെ ബാധിക്കുന്നുണ്ട്. കേരള
ത്തിലെ പ്ലാച്ചിമട ഓർമയുണ്ടല്ലോ. ഏതുതരത്തിലുള്ള
ഊർജസ്രോതസ്സായാലും
ജലമാവശ്യമായിവരും. ഭാവിയിൽ ഊർ
ജത്തിനാവശ്യമായ ജലം ഗാർഹിക ജലല
ഭ ്യ തയെ ബാധി ക്കു മെ ന്നാ ണ്
വിദഗ്ദ്ധാഭിപ്രായം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം
ലഭിച്ചതിനുശേഷം അനേകം വലിയ
സംഭരണികളും ഡാമുകളും ജലസേചന
ത്തിനായി പണിയുവാനാരംഭിച്ചു. ഇന്ത്യ
യിലിന്ന് 418000 ദശലക്ഷം ഘനമീറ്റർ
ജലം സംഭരിക്കപ്പെടുന്നുണ്ട്. 300000 ദശലക്ഷം
ഘനമീറ്റർ കൂടി ജലം ജലസേച
നത്തിനായി സംഭരിക്കാൻ വേണ്ട പ്രവർ
ത്തനങ്ങൾ പുരോഗമിക്കുന്നുമുണ്ട്.
സ്വാതന്ത്ര്യത്തിനു മുമ്പ് 220പതോളം
വൻകിട-ഇടത്തരം ജലസേചന പദ്ധതി
ക ൾ ഉണ്ടാ യ ി ര ു ന്നി ടത്ത് ഇന്ന്
1000ത്തിലേറെ പദ്ധതികളാണുള്ളത്.
ഇന്ത്യയുടെ പരമാവധി ജലസേചന
ശേഷി 114 ദശലക്ഷം ഹെക്ടറായി കണ
ക്കാക്കിയിരിക്കുന്നു. ഇപ്പോൾ 109 ദശല
ക്ഷം ഹെക്ടറിനുള്ള ശേഷിയുണ്ടെ
ങ്കിലും 85 ദശലക്ഷം ഹെക്ടർ മാത്രമേ
ജലസേചനയുക്തമാക്കിയിട്ടുള്ളൂ. ഇന്ത്യ
യുടെ ആകെ വാർഷിക ഭക്ഷ്യധാന്യലഭ്യത
112 ദശലക്ഷം ടൺ ആയി കണക്കാ
ക്കപ്പെട്ടിരിക്കുന്നു. ഒഡീഷയിൽ ഹിരാ
കുഡ് ഡാം ഉദ്ഘാടനം ചെയ്യുന്ന അവസരത്തിൽ
പണ്ഡിറ്റ് ജവഹർലാൽ
നെഹ്‌റു പറഞ്ഞത്, ‘ഡാമുകൾ ആധുനിക
ഇന്ത്യയുടെ അമ്പലങ്ങളാണ്’
എന്നാണ്. എന്നാൽ ഡാമുകളുടെ കാര്യ
ത്തിൽ ഇപ്പോൾ നാം പിന്തുടരുന്നത് ‘നി
ർമിക്കുക, അവഗണിക്കുക, പുനർനിർമി
ക്കുക’ എന്ന നയമാണ്. നദീസംയോ
ജനം ശാസ്ര്തീയമായ പഠനങ്ങളുടെ അടി
സ്ഥാനത്തിൽ മാത്രം നടപ്പാക്കേണ്ട
ഒന്നാണ്. അതിന് ധൃതി പിടിച്ച് അപകട
ത്തിൽ ചെന്നു ചാടണ്ട.
ഇന്ത്യയിൽ ഗാർ
ഹികാവശ്യത്തി
നായി ഒരാൾക്ക്
ദിവസം 85 ലിറ്റർ
തോതിൽ നൽകുവാൻ
ഏകദേശം
42000 ദശലക്ഷം
ഘനമീറ്റർ ജലമാവശ്യമാണ്.
ഇത് 2050
ആകുമ്പോഴേക്കും
ഒരാൾക്ക് ദിവസം
170 ലിറ്റർ തോതിൽ
നൽകുവാൻ
107000 ദശലക്ഷം
ലിറ്റർ വെള്ളം
വേണ്ടിവരുമത്രെ.
ഇന്ത്യയിലെ ജനസംഖ്യയിൽ
എത്ര ശതമാനം
പേർക്ക്
ശുദ്ധീകരിച്ച കുടി
വെള്ളം ലഭിക്കുന്നുണ്ടെന്നുള്ളതിന്
തൃപ്തികരമായ കണ
ക്കുകൾ ലഭ്യമല്ല. 34
ശതമാനം ആളുക
ൾക്ക് മാത്രമേ ശുചി
മുറികളുള്ളൂ. ശ്രീലങ്ക
യിൽ പോലും 70
ശതമാനത്തിലധികം
കുടുംബങ്ങൾക്ക്
ശുചിമുറി
സൗകര്യങ്ങളുണ്ട്.
മറ്റു രാജ്യങ്ങളിലെ ജലസമ്പത്ത്
വികസിത രാജ്യങ്ങൾ ആളൊന്നുക്ക്
5000 ഘനമീറ്റർ ജലം സംഭരിച്ചുവയ്ക്കുന്നു.
ചൈനയിലും ദക്ഷിണാഫ്രിക്കയിലും
മെക്‌സിക്കോയിലും ആളൊന്നുക്ക് 1000
ഘനമീറ്റർ ജലം സംഭരിച്ചുവയ്ക്കാൻ
സാധിക്കും. ഇന്ത്യയിലിത് 200 ഘനമീറ്റർ
മാത്രമാണ്. ഇന്ത്യയ്ക്ക് 30 ദിവസത്തെ മഴവെള്ളം
മാത്രം സംഭരിക്കുവാൻ കഴിവു
ള്ളപ്പോൾ മറ്റു പല രാജ്യങ്ങൾക്കും 1000
ദിവസത്തെ മഴവെള്ളം സംഭരിച്ചു
വയ്ക്കുവാനുള്ള കഴിവുണ്ട്. വ്യവസായ
ത്തിന് ഊന്നൽ കൊടുക്കുന്ന രാജ്യങ്ങ
ളിൽ അവയുടെ ജലവൈദ്യുതശേഷി
യുടെ 80 ശതമാനം ഉപയോഗിക്കുവാൻ
സാധിക്കുന്നുണ്ട്. ഇന്ത്യയിലാകട്ടെ ഈ
ശേഷി കേവലം 20 ശതമാനം മാത്രമേ
ഉപയോഗയുക്തമാക്കിയിട്ടുള്ളൂ.
ഇപ്പോ ഴത്തെ കണക്കനുസരിച്ച ്
ഇന്ത്യയിൽ ആളൊന്നുക്ക് 1700 ഘനമീ
റ്റർ ജലം ലഭ്യമാണ്. ഇത് 1400 ഘനമീറ്റ
റായി കുറയുമ്പോൾ ‘ജലദൗർലഭ്യം’
അനുഭവപ്പെടും. ഇന്ത്യ അതിനോടടു
ത്തിട്ടുണ്ട്. ആളൊന്നുക്ക് ലഭ്യത 1000
ഘനമീറ്റർ ആകു മ്പോൾ ‘ജലക്ഷാ
മം’തന്നെ ഫലം. 2050നോടടുത്ത് ഇന്ത്യ
‘ജലക്ഷാമ’ത്തിൽ ചെന്നുപെടും. കേരള
ത്തിലെ അച്ചൻകോവിലാർ ജലക്ഷാമ
ത്തിന്റെ വക്കത്താണ്. മീന ച്ചിലും
അതിൽ നിന്ന് അധിക ദൂരത്തല്ല.
ജലവും പരിസ്ഥിതിയും
ജലചൂഷണത്തിന്റെ ഫലമായി പല
ആവാസ വ്യവസ്ഥകൾക്കും നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇത് ജൈവവൈവിധ്യത്തെയും ബാധി ക്കും.
നമ്മുടെ രാജ്യത്തെ പല വനപ്രദേശ
ങ്ങളും നദികളും മറ്റു തണ്ണീർതടങ്ങളും
ജലവിഭവാസൂത്രണത്തിലുള്ള പിഴവു
കൾ കൊണ്ട് വീർപ്പുമുട്ടി നിൽക്കുകയാണ്.
ഇന്ത്യയിൽ 70 ദശലക്ഷം ജനങ്ങൾ
ഫ്‌ളൂറൈഡിന്റെ അംശം കൂടുതലുള്ള
ജലം കുടിക്കുന്നതു മൂലം രോഗാവസ്ഥ
യിലാണ്. ആർസിനിക് മൂലം ബംഗാളിലും
ഛത്തിസ്ഗ ഡിലും മറ്റും 10 ദശലക്ഷം
ജനങ്ങൾ യാതന അനുഭവിക്കു
ന്നു. ഇതിനു പുറമെ നൈട്രൈറ്റ്, അയേ
ൺ, ഉപ്പുവെള്ള തള്ളിക്കയറ്റം (ഉപരിതലജലത്തിലും
ഭൂജലത്തിലും) തുടങ്ങിയവയും
ജലഗുണത്തെ ബാധിക്കുന്നു.
കേരളത്തിൽ 25 ദശലക്ഷം ജനങ്ങൾ
ഉപയോഗിക്കുന്ന 66 ലക്ഷത്തോളം
കിണറുകളിൽ 85 ശതമാനം ബാക്ടീരിയ
മുഖാന്തിരമുള്ള മലിനീകരണത്തിന്
പാത്രീഭവിച്ചിട്ടുണ്ട്. രാജ്യത്ത് 65 ശത
മാനം ആളുകൾക്ക് ശുചിമുറി സൗകര്യമി
ല്ലാത്തതിനാലും ക്ലാസ് – 1 നഗരങ്ങളിൽ
60 ശതമാനവും മറ്റു ജനസാന്ദ്രതയുള്ള
പട്ടണങ്ങളിൽ 80 ശതമാനവും മലിന
ജലം ശുദ്ധീകരിക്കാതെ നദികളിലേക്കും
മറ്റും ഒഴുക്കിവിടുന്നതിന്റെ ഫലമായി
ജലമലിനീകരണം അനുഭവിക്കുന്നു.
നമ്മുടെ മെട്രോ സിറ്റികളിൽ 30 ശതമാനത്തോളം
മലിനജലം മാത്രമേ ശുദ്ധീകരി
ക്കപ്പെടുന്നുള്ളൂ. ബാക്കി അതേപടി
ശുദ്ധജലസ്രോതസ്സുകളിൽ ചെന്നുചേരു
ന്നു. ഇത് ആവാസവ്യവസ്ഥയെയും
ജൈവവൈവിധ്യത്തെയും നശിപ്പിക്കു
ന്നതിന് കാരണമാകുന്നു. നമ്മുടെ നഗര
ങ്ങളിലൊന്നുംതന്നെ ശാസ്ര്തീയമായി
അധികജലം ഒഴുക്കിക്കളയുവാനുള്ള
സംവിധാനങ്ങളില്ല. കട ലോ രത്ത് സ്ഥിതി ചെ യ്യുന്ന മുംബൈ യിലും
കൊൽക്കത്തയിലും ചെന്നൈയിലും
ഇത് ഒരു തീരാശാപമായി മാറുന്നു.
നമ്മുടെ പരിമിതികൾ
ആരംഭത്തിൽ ഇന്ത്യ ജലവിഭവ വികസനത്തെ
ഒരു സാങ്കേതിക വെല്ലുവിളി
യായാണ് കണ്ടത്. പിന്നീടാണ് അതിന്റെ
സാമൂഹികവും സാമ്പത്തികവും പാരി
സ്ഥിതികവുമായ മാനങ്ങളെ പറ്റി മനസിലാക്കി
പ്രവർത്തിക്കുവാൻ തുടങ്ങി
യത്. നമ്മുടെ പദ്ധതികൾ ശാസ്ര്തീയ
മായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണോ?
അവയെ വേണ്ടവിധത്തിൽ
പ്രവർത്തിപ്പിക്കുകയും കേടുപാടുകൾ
തീർത്ത് സംരക്ഷിക്കുകയും ചെയ്യുന്നുണ്ടോ?
നമ്മുടെ പദ്ധതികൾ
ശാസ്ര്തീയമായി ആസൂത്രണം
ചെയ്ത് നടപ്പാക്കിയതാണോ?
അവയെ വേണ്ടവിധത്തിൽ
പ്രവർത്തിപ്പിക്കുകയും കേടുപാടുകൾ
തീർത്ത് സംരക്ഷി
ക്കുകയും ചെയ്യുന്നുണ്ടോ?
ജലോപയോഗം കുറയ്ക്കുന്നവ
ർക്ക് എന്തെങ്കിലും പ്രോത്സാഹനം
നൽകണമോ? ജലവിഭവവികസനം
ജനപങ്കാളിത്ത
ത്തോടു കൂടിയാണോ നടപ്പാ
ക്കുന്നത്? ഇല്ലെങ്കിൽ ഇതുറ
പ്പാക്കാൻ എന്തു ചെയ്യണം?
ജലത്തിന്റെ ഉപയോഗം കുറ
യ്ക്കുവാനും ജലം സംരക്ഷിക്കുവാനും
ജനങ്ങളിൽ ആരോഗ്യ
പരമായ മത്സരബുദ്ധി ഉണ്ടാ
ക്കിയെടുക്കുവാൻ നാം ശ്രമി
ച്ചിട്ടുണ്ടോ? ജലനികുതി/ജലകരം
ശാസ്ര്തീയാടിസ്ഥാനത്തിൽ
വിഭാവന ചെയ്തതാണോ?
ജലോപയോഗം കുറയ്ക്കുന്നവർക്ക്
എന്തെങ്കിലും പ്രോത്സാഹനം നൽകണമോ?
ജലവിഭവവികസനം ജനപങ്കാളി
ത്തത്തോടു കൂടിയാണോ നടപ്പാക്കുന്ന
ത്? ഇല്ലെങ്കിൽ ഇതുറപ്പാക്കാൻ എന്തു
ചെയ്യണം? ജലത്തിന്റെ ഉപയോഗം കുറ
യ്ക്കുവാനും ജലം സംരക്ഷിക്കുവാനും ജന
ങ്ങളിൽ ആരോഗ്യപരമായ മത്സര
ബുദ്ധി ഉണ്ടാക്കിയെടുക്കുവാൻ നാം
ശ്രമിച്ചിട്ടുണ്ടോ? ജലനികുതി/ജലകരം
ശാസ്ര്തീയാടിസ്ഥാനത്തിൽ വിഭാവന
ചെയ്തതാണോ? നമുക്കു വന്ന പല പിഴവുകൾ
കൊണ്ട് ജനങ്ങൾ അവരുടെ
വഴിക്കു പോയി. ഫലമോ? ജനങ്ങൾ
ക്രമാ തീ ത മായി ഭൂജലം ഉപ യോ
ഗിക്കാൻ തുടങ്ങി. ഇന്ത്യയിലിന്ന് 20 ദശലക്ഷം
ട്യൂബ്‌വെൽസ് ഉണ്ട്. ജലസേച
നത്തിനുപയോഗിക്കുന്ന 50 ശതമാനം
വെള്ളവും ഗാർഹികാവശ്യത്തിനുപ
യോഗിക്കുന്ന 80 ശതമാനം ജലവും ഭൂഗ
ർഭ സ്രോത സ്സു ക ളിൽ നിന്നാണ്.
ഇതിന്റെ ഫലമായി ഇന്ത്യയിലാകെ ഭൂഗ
ർഭജലത്തിന്റെ വിതാനം താഴ്ന്നുപോകുവാനിടയായി.
സാമ്പത്തികമായി
പിന്നാക്കം നിൽക്കുന്നവർ വണ്ടികളിൽ
നിന്നും വിതരണം ചെയ്യുന്ന കച്ചവട
ക്കാരെ ആശ്രയിക്കുവാൻ തുടങ്ങി. മധ്യ
വർഗക്കാർ കുപ്പിവെള്ളത്തിൽ ശരണം
തേടി. വ്യവസായശാലകൾ അവയുടെ
കോ ംപ്ലക്‌സിൽ ലഭ്യ മായ ജലം
ചൂഷണം ചെയ്യുവാനാരംഭിച്ചു. ഭക്ഷ്യധാന്യങ്ങളുടെ
ഉല്പാദനം പല നദീതടങ്ങ
ളിലും കുറഞ്ഞുപോയി. നദീതടങ്ങ
ളിലെ ജലത്തി നു വേണ്ടി കേസും
കൂട്ടവും വർദ്ധിച്ചു. കാവേരി, കൃഷ്ണ
നദീതർക്കങ്ങളും മുല്ലപ്പെരിയാർ വ്യവഹാരവും
എല്ലാം ഉദാഹരണങ്ങളാണ്.
ഇതിനെല്ലാം പ്രധാന കാരണം സർ
ക്കാർ വകുപ്പുകളുടെ പിടിപ്പുകേടും
കാര്യക്ഷമതാക്കുറവുമാണ്. സർക്കാർ
നിയന്ത്രണ ചുമതലയിൽനിന്ന് ജലദാതാവാകുവാൻ
ശ്രമിച്ച് വികസനത്തിനാവശ്യമായ
കുറഞ്ഞ ജലാവശ്യം പല
പ്പോഴും നമുക്ക് കണക്കാക്കാൻ സാധി
ക്കാതെ വന്നു. വിതരണം ആവശ്യാനുസരണമായിരിക്കണം.
അതിനു പകരം
സ്രോതസ്സുകളെ പരമാവധി ചൂഷണം
ചെയ്ത ് ഉപയോഗിക്കുവാൻ തുടങ്ങി.
ഇങ്ങനെ പോകുന്നു നമ്മുടെ ജലവിഭവ
വികസനവും വിനിയോഗവും.
ഭാവിപരിപാടികൾ
നദീതടാടിസ്ഥാനത്തിൽ, നീർത്ത
ടാടിസ്ഥാനത്തിൽ ജലത്തിന്റെ ലഭ്യ
തയും ആവശ്യങ്ങളും കണക്കിലെടു
ത്തുള്ള വികസനമാണ് നമുക്കു ചേർന്ന
ത്. ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച്
ബോധവാന്മാരാകണം. ഗാമൂഹി
കവും പാരിസ്ഥിതികവും സാമ്പത്തികവുമായ
പ്രത്യേകതകൾ കണക്കിലെ
ടുത്ത് സമഗ്രമായ, സംയോജിതമായ
ജലവിഭവവികസനമാണ് നമുക്കാവ
ശ്യം. അത് സുസ്ഥിരവികസനത്തിന്
സഹായിക്കും. ജലവും മണ്ണും ജൈവസ
മ്പത്തും വേണ്ടവിധത്തിൽ കണക്കിലെടുക്കണം.
ജലവുമായി ബന്ധപ്പെട്ട വകു
പ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ടുപോകണം.
ഉപഭോ
ക്താക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്ത
ണം. പ്രാദേശിക തലത്തിൽ സ്വയംഭരണസ്ഥാപനങ്ങൾ
ജലവിഭവവികസന
ത്തിലും വിനിയോഗത്തിലും ശ്രദ്ധ
ചെലുത്തണം. ഭൂഗർഭ ജലോപയോഗം
കുറയ്ക്കുവാൻ ശ്രമിക്കണം. സർക്കാർ
ആവശ്യമായ നയങ്ങൾക്കും നിയമങ്ങ
ൾക്കും രൂപം നൽകുകയും അവ നടപ്പാ
ക്കുന്നതിൽ ശ്രദ്ധിക്കുകയും വേണം.
ജലസ്രോതസ്സുകളെ സംരക്ഷിക്കുന്ന
തിനും വികസിപ്പിച്ചെടുക്കുന്നതിനും
മുൻകൈയെടുക്കണം. ജലം സംരക്ഷി
ക്കുന്നതിനും സംഭരിച്ച് ശരിയായ വിധ
ത്തിൽ ഉപയോഗിക്കുന്നതിനും ആവശ്യ
മായ ബോധവത്കരണം നടത്തണം.
കാലാവസ്ഥാവ്യതിയാനം കണക്കിലെടുത്തുള്ള
വികസനത്തിന് പ്രാധാന്യം
നൽകുകയും ആവാം. ഈ പ്രവർത്തന
ങ്ങൾ ഇന്ത്യയെ ജലസുരക്ഷയിലേക്കും
തദ്വാര ഭക്ഷ്യസുരക്ഷയിലേക്കും ഊർജ
സുരക്ഷയിലേക്കും നയിക്കുമെന്നതിൽ
സംശയമില്ല.
(ജലവിഭവ
വികസന വിനിയോഗ
കേന്ദ്രം, കോഴിക്കോട്, മുൻ ഡയറക്ടറും
കോയമ്പത്തൂർ കാരുണ്യ സർവകലാശാല
മുൻ വൈസ് ചാൻസലറുമാണ്
ലേഖകൻ)