കൂടംകുളം ആണവോർജകേന്ദ്രത്തിനെതിരെ പ്രക്ഷോഭം
നടത്തുന്നതെന്തിനാണ്?
ആണവനിലയങ്ങളിലെ അപകടങ്ങൾ മറ്റു പ്ലാന്റുകളിലെ
അപകടങ്ങളിൽനിന്നും വ്യത്യസ്തമാണ്. അതിൽനിന്ന് പുറത്തു
വരുന്ന റേഡിയോ ആക്തീവപദാർത്ഥങ്ങൾ നൂറ്റാണ്ടുകളും
സഹസ്രാബ്ദങ്ങളും റേഡിയോ ആക്തീവങ്ങളായി തുടരും.
ചെർണോബിലും ഫുക്കുഷിമയും ഉദാഹരണങ്ങളാണ്. ചെർ
ണോബിലിൽ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്
മനുഷ്യവാസത്തിനും മാനുഷികപ്രവർത്തനങ്ങൾക്കും
പറ്റാതായിത്തീർന്നിരിക്കുന്നത്. കൂടംകുളത്ത് അത്തരത്തിലുള്ള
ഒരു അപകടം ഉണ്ടായാൽ അതിലും എത്രയോ കൂടുതൽ ആളുകളെയാണ്
ബാധിക്കുക. അഞ്ചു കിലോമീറ്റർ സംരക്ഷണം മതിയാകുന്നതല്ല.
ചുരുങ്ങിയത് 30-50 കിലോമീറ്റർ ദൂരെവരെയുള്ള
നിവാസികളെ ഒഴിച്ചുകൊണ്ടുപോകാനും മാറ്റിപ്പാർപ്പിക്കാനും
ഉള്ള സജ്ജീകരണങ്ങളും തയ്യാറും ഉണ്ടായിരിക്കണം. ഇതൊന്നും
കൂടംകുളത്ത് ഇല്ല. അത്തരം അപകടം ഉണ്ടാകാനുള്ള സാദ്ധ്യത
കുറവാണ് എന്നല്ലാതെ പൂജ്യമാണ് എന്ന് ആർക്കും പറയാൻ
പറ്റില്ല. ചുറ്റുമുള്ള ലക്ഷക്കണക്കിന് ആളുകൾ നിതാന്തഭീഷണി
യിൽ ആഴ്ത്തപ്പെടും. ഇതിന്റെ ഒരാവശ്യവുമില്ല. ആണവനിലയ
ങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നത്ര വൈദ്യുതി അതിന്റെ മൂന്നി
ലൊന്നു ചെലവിലും വേഗത്തിലും കൽക്കരി കത്തിക്കുന്ന താപനിലയങ്ങളിൽനിന്ന്
ലഭ്യമാക്കാം. വരുന്ന 30 കൊല്ലക്കാലത്തേക്കു
ള്ള ആണവനിലയപദ്ധതികൾ, മൊത്തം ഊർജാവശ്യത്തിന്റെ
7-8 ശതമാനംപോലും തൃപ്തിപ്പെടുത്താൻ പര്യാപ്തമല്ല.
ഇത്രയും അപകടകാരിയായ ഒരു മാർഗം ഒഴിവാക്കാവുന്നതാണ്.
താപനിലയങ്ങൾകൊണ്ട് ഇന്ന് തൃപ്തിപ്പെടുത്താവുന്നതാണ്.
നമുക്ക് വേണ്ടത്ര കൽക്കരിയുണ്ട്. ഇന്ത്യൻ കൽക്കരിനിലയങ്ങൾ
പുറത്തുവിടുന്ന കാർബൺ ഡൈ ഓക്‌സൈഡ് ആഗോളവിസർ
ജനത്തിന്റെ 1-2 ശതമാനം പോലും വരില്ല.
ആറും എട്ടും മണിക്കൂർ പവർകട്ട് ഉള്ളപ്പോൾ അടുത്ത
തലമുറയെ എങ്ങനെ വാർത്തെടുക്കും?
ലഭ്യതയേക്കാളേറെ വേഗത്തിൽ ഡിമാന്റ് വളരുമ്പോഴാണ്
പവർകട്ട് വേണ്ടിവരുന്നത്. ആസൂത്രണത്തിൽ വരുന്ന പിശകാണത്.
ഡിമാന്റിൽ വരുന്ന വർദ്ധനനിരക്ക് നിയന്ത്രിക്കാവുന്നതാണ്.
ഡിമാന്റിൽ നല്ലൊരു ശതമാനം ധനികരുടെ ധൂർത്ത് ഉപയോഗ
ത്തിനും, ഒരു ക്ഷേമമൂല്യവും ഇല്ലാത്ത പൊങ്ങച്ചമൂല്യവും മാത്രമു
ള്ള സാധനങ്ങൾ ഉണ്ടാക്കുന്നതിനുമാണ്. സമ്പദ്‌വ്യവസ്ഥയിൽ
ധനിക-ദരിദ്ര അന്തരം തുടർച്ചയായി വർദ്ധിച്ചുവരികയാണ്.
വൈദ്യുതി ഉപഭോഗത്തിലും ഇത് പ്രതിഫലിക്കുന്നു. ഊർജത്തി
ന്റെയും പ്രകൃതിവിഭവങ്ങളുടെയും അനന്തമായ ലഭ്യതയുടെ
അടിസ്ഥാനത്തിൽ ഭാവിതലമുറയെ വാർത്തെടുക്കാനാകില്ല.
അത്തരത്തിലുള്ള ശ്രമം ഒരു ആഗോള സാമ്പത്തിക-പാരിസ്ഥി
തിക ദുരന്തത്തിലാണ് കലാശിക്കുക. സുസ്ഥിരവികസനം,
ഹരിതവികസനം മുതലായ സങ്കല്പനകളുടെ ആവിർഭാവവും
വളർച്ചയും ഈ തിരിച്ചറിവിന്റെ ഫലമാണ്.
ഊർജപ്രതിസന്ധിയെ നേരിടാൻ മറ്റുവഴികൾ? സൗര-പവന
ഊർജങ്ങൾ എത്രകണ്ട് പ്രായോഗികമാണ്.
ഇടക്കാല പരിഹാരം കൽക്കരി കത്തിക്കുന്ന താപനിലയങ്ങ
ളാണ്. എന്നാൽ ഇന്നു തന്നെ 15000 മെഗാവാട്ടിലധികം പവനനിലയങ്ങൾ
പ്രവർത്തിക്കുന്നുണ്ട്. ഇത് ആണവനിലയങ്ങളുടേതിന്റെ
മൂന്നു മടങ്ങാണ്. അവയിൽനിന്ന് ലഭിക്കുന്ന ഊർജം
അത്രതന്നെ വരും. എന്നാൽ അവ മതിയാകില്ല.
സൗരോർജത്തിന്റെ ലഭ്യത അനന്തമാണ്. അടുത്തകാലം
വരെ അതിന്റെ മൂലധനച്ചെലവ് വളരെ കൂടുതലായിരുന്നു.
ഇപ്പോൾ വളരെ വളരെ കുറഞ്ഞിട്ടുണ്ട്. ഒരു യൂണിറ്റ് വൈദ്യുതിക്ക്
7-8 രൂപ മാത്രമേ ഉൽപാദനച്ചെലവ് വരൂ. താപനിലയങ്ങളിൽനി
ന്നും ആണയനിലയങ്ങളിൽനിന്നുമുള്ള വൈദ്യുതിയുടെ യഥാ
ർത്ഥ ഉല്പാദനച്ചെലവിനേക്കാൾ കുറവാണിത്. വരുന്ന ഏതാനും
വർഷങ്ങൾക്കിടയിൽ അതിന്റെ ലഭ്യത ഗണ്യമായി വർദ്ധിക്കുന്ന
താണ്.
കേരളത്തിലെ ഒരു കോടിയിലധികം വരുന്ന കെട്ടിടങ്ങളുടെ
മേൽക്കൂരകളിൽ നിന്നായി 20000-30000 മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാവുന്നതാണ്. കേരളത്തിന്റെ ആവശ്യങ്ങൾ തൃപ്തി
പ്പെടുത്താൻ ഇതു മതിയാകും. ഇപ്പോൾ തന്നെ പതിനായിരക്ക
ണക്കിന് ആളുകൾ സ്വന്തം പണം മുടക്കി സൗരയൂണിറ്റുകൾ
സ്ഥാപിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. വരുന്ന പത്തു
കൊല്ലത്തിനുള്ള ഗാർഹികോപഭോഗത്തിന്റെ പകുതിയിലധികം
സൗരവൈദ്യുതിയിൽനിന്നു കിട്ടുമാറാക്കാം.
അതേ, പവനോർജവും സൗരോർജവും അത്യന്തം പ്രായോഗി
കമാണ്. ചെലവു കുറഞ്ഞതും പാരിസ്ഥിതികമായ ദോഷം
കുറഞ്ഞതുമാണ്.
ഒരു തിരിച്ചുപോക്കല്ലേ ഈ സമരം?
അല്ല. തിരിച്ചുപോക്കല്ല. അപകടങ്ങളെപ്പറ്റിയും പോരായ്മകളെപ്പറ്റിയും
ഉള്ള തിരിച്ചറിവ് തിരിച്ചുപോക്കല്ല. 1960-കളിൽ
വിഭാവനം ചെയ്ത പല പദ്ധതികളും – ബോംബുപയോഗിച്ച്
കനാലുണ്ടാക്കുക, ഭൂമിക്കടിയിൽ റിസർവോയറുകൾ ഉണ്ടാക്കുക
മുതലായ പലതും വേണ്ടെന്നു വച്ചിട്ടുണ്ട്. 1970-കളിൽതന്നെ
ആണവത്തിൽനിന്നുള്ള തിരിച്ചുപോക്ക് ആരംഭിച്ചിരിക്കുന്നു.
ആണവോർജത്തിന്റെ മുഖ്യചാമ്പ്യന്മാരായ അമേരിക്കയിൽ
1978-നുശേഷം ഒരൊറ്റ പുതിയ ആണവനിലയംപോലും അനുവദിച്ചിട്ടില്ല.
പണി തീരാറായിരുന്ന ചിലവ പണിതീർത്തു. ചില
നിലയങ്ങളിൽ പുതിയ റിയാക്ടറുകൾ സ്ഥാപിച്ചു. അത്രമാത്രം.
ഇന്ന് അമേരിക്കയും യൂറോപ്പും ജപ്പാനും പതുക്കെപ്പതുക്കെ
ഇപ്പോൾ പ്രവർത്തിക്കുന്ന നിലയങ്ങൾ അടച്ചുപൂട്ടുന്നതിനെക്കുറിച്ചാണ്
ആലോചിക്കുന്നത്. ചൈന പുതിയ നിലയങ്ങൾ
കെട്ടുന്നുണ്ട്. അവിടെ എതിർപ്പുകൾ ബലം പ്രയോഗിച്ച് അമർത്തു
ന്നു. അത് ഒരു ജനാധിപത്യരാജ്യമല്ല. ഇന്ത്യ ആണവനിലയങ്ങൾ
കെട്ടുന്നുണ്ടല്ലോ എന്ന് അവർ തങ്ങളുടെ ജനങ്ങളോടും പറയു
ന്നുണ്ടായിരിക്കാം.
ആദ്യകാലത്ത് ഏറെ പ്രതീക്ഷയുള്ളതായിരുന്നു ഫാസ്റ്റ്
ബ്രീഡർ റിയാക്ടറുകൾ. എന്നാൽ അര നൂറ്റാണ്ടു കാലത്തെ
അനുഭവം ഈ പ്രതീക്ഷ അസ്ഥാനത്താണ് എന്നു തെളിയിച്ചു.
ഫാസ്റ്റ് ബ്രീഡർ പദ്ധതിയിൽനിന്ന് മിക്ക രാജ്യങ്ങളും പിൻവാങ്ങി
യിരിക്കയാണ്. ഇന്ത്യയുടെ ആണവപരിപാടിയാകട്ടെ മുഖ്യമായും
ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇതേവരെയുള്ള ആഗോളതല അനുഭവങ്ങളുടെ വെളിച്ചത്തിൽ
നോക്കുമ്പോൾ, പ്രതീക്ഷ അമിതമാണ് എന്ന നിഗമനത്തിലാണ്
എത്തുക.
അവസാനമായി, എല്ലാ പുതിയ ടെക്‌നോളജികളും പുതിയതാണ്
എന്നതുകൊണ്ടു മാത്രം അഭികാമ്യമായിരിക്കില്ല. തല്ലുകൊ
ള്ളുന്നത് ചെണ്ടയ്ക്ക്, പണം കിട്ടുന്നത് മാരാർക്ക് എന്നൊരു
ചൊല്ലുണ്ടല്ലോ മലയാളത്തിൽ. മാരാന്മാർ – അപകടം നേരിട്ടു
2013 ഏടഭഴടറസ ബടളളണറ 22 2
ബാധിക്കാത്തവർ – ആണ് ആണവനിലയങ്ങൾക്ക് വേണ്ട മുറവിളി
കൂട്ടുന്നത്. തങ്ങളുടെ ധൂർത്തിന് കൂടുതൽ ഊർജം വേണം.
ആണവനിലയങ്ങൾക്ക് 40-50 കിലോമീറ്റർ ചുറ്റുവട്ടത്തുള്ള
ജനങ്ങളുമായി തങ്ങളുടെ ആവാസം പരസ്പരം കൈമാറാൻ
ആണവോർജത്തിനു വേണ്ടി വാദിക്കുന്നവരിൽ എത്ര പേർ
തയ്യാറാകും?
ലോകത്ത് കഴിഞ്ഞ 70 കൊല്ലങ്ങളായി 500-ഓളം ആണവനിലയ
ങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ടല്ലോ. അവിടെങ്ങുമില്ലാത്ത എന്തു
പ്രശ്‌നമാണ് ഇവിടുള്ളത്?
വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ആണവനിലയം
1964-ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്. അമേരിക്കയിലെ
ഡ്രെസ്ഡനിൽ. അത് എന്നോ അടച്ചുപൂട്ടി. ഏതാണ്ട് അത്രതന്നെ
പഴക്കമുള്ള താരാപ്പൂർ നിലയം (1969) എന്നോ അടച്ചുപൂട്ടേണ്ടതാണ്.
അവിടെ ചെറിയ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ
– ഭഗ്യവശാൽ മാത്രം – ചെർണോബിൾ തരത്തിലുള്ള ഒന്ന്
സംഭവിച്ചിട്ടില്ല – എന്നാൽ ലോകമാകെ എടുത്താൽ പതിപ്പത്ത്
വർഷത്തിലൊരിക്കൽ ഗുരുതരമായ ആണവാപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നു
കാണാം. ഇതേവരെ ഉണ്ടായില്ല എന്നത് ഇനി
ഉണ്ടാകില്ല എന്നതിനുള്ള ഉറപ്പല്ല.
ഒരു പ്രധാന വാദം ഭോപാൽ ദുരന്തമാണ്. എന്നാൽ ഭോപാലിൽ
മരിച്ച പതിനായിരങ്ങളോ? അതുമൂലം ബാറ്ററി നിർമാണം വേണ്ട
എന്നു പറയാനാകുമോ?
ശരിയാണ്. ഭോപാൽ ദുരന്തത്തിൽ വളരെ കൂടുതൽ പേർ
മരിച്ചു. (അവിടെ ബാറ്ററിയല്ല ഉണ്ടാക്കിയിരുന്നത്, രാസപദാർത്ഥ
ങ്ങളായിരുന്നു). എന്നാൽ അപകടം സംഭവിച്ച സമയത്തുണ്ടായതിനു
ശേഷം പുതിയ ആപത്തൊന്നും ഉണ്ടായിട്ടില്ല. ഭോപാൽ
നഗരത്തെ ഒഴിച്ചുമാറ്റേണ്ടിവന്നിട്ടില്ല. ചെർണോബിൽ പ്രദേശം
ഇന്നും മനുഷ്യർക്ക് അപ്രാപ്യമാണ്. ഭോപാലിൽ ഛഎഇ ഫാക്ടറിക്കു
പകരം ഒരു ആണവനിലയമാണ് ഉണ്ടായിരുന്നതെങ്കിലോ?
ചെർണോബിലിൽ നടന്ന തരത്തിലുള്ള ഒരു അപകടമാണ്
അവിടെ സംഭവിച്ചിരുന്നതെങ്കിലോ? ഊഹിക്കാൻപോലും പറ്റില്ല.
ലക്ഷക്കണക്കിനാളുകൾ മരിക്കും. അതിലും കൂടുതൽ പേർ
നിതാന്തരോഗികളാകും. രാസമാലിന്യവും ആണവമാലിന്യവും
തമ്മിൽ മൗലികമായ വ്യത്യാസമുണ്ട്. രാസമാലിന്യത്തെ സംസ്‌ക
രിച്ച് മാലിന്യമല്ലാതാക്കാം. റേഡിയോ ആക്തീവമാലിന്യത്തെ
മാലിന്യമല്ലാതാക്കാൻ പറ്റില്ല. പ്ലൂട്ടോണിയം വീണ്ടെടുത്താലും
അവശേഷിക്കുന്നത് കടുത്ത മാലിന്യം തന്നെ ആയിരിക്കും.
വേസ്റ്റ് മാനേജ്‌മെന്റിന് വ്യക്തവും സുരക്ഷാപൂർണവും ആയ
പദ്ധതികൾ ഉണ്ടായിട്ടുപോലും പരിസ്ഥിതിപ്രവർത്തകർ എന്തിന്
അലമുറയിടുന്നു?
ഇത് തെറ്റായ വിവരമാണ്. വേസ്റ്റ് മാനേജ് ചെയ്യാൻ, പൂർണമായി
അപായരഹിതമാക്കാൻ ആർക്കും കഴിയില്ല. അവ
റേഡിയോ ആക്തീവമായി നൂറും ആയിരവും കൊല്ലം തുടരും.
ഭൂമിക്കുള്ളിൽ ആഴത്തിൽ കുഴിച്ചിട്ട് മറക്കാം. പക്ഷെ അപകടം
അപ്പോഴും പതിയിരിക്കുന്നുണ്ടാകും. വേസ്റ്റിൽനിന്നു വരുന്ന
റേഡിയേഷൻ മനുഷ്യർക്കും ജീവികൾക്കും അപകടകരമാണ്.
അവയെ കോൺക്രീറ്റ് മുറിക്കുള്ളിലോ വെള്ളത്തിനടിയിലോ
സൂക്ഷിക്കണം. അത് തനിയെ ചൂടായിക്കൊണ്ടിരിക്കും. അതി
നാൽ തണുപ്പിക്കണം. അല്ലെങ്കിൽ പൊട്ടിത്തെറിവരെ നടന്നേ
ക്കാം. ലോകത്തെ ഏറ്റവും ആദ്യത്തെ ആണവദുരന്തം ഉണ്ടായത്
റഷ്യയിലെ ഖിഷ്തിം പ്രദേശത്തുണ്ടായ റേഡിയോ ആക്തീവമാലിന്യ
ടാങ്ക് പൊട്ടിത്തെറിച്ചിട്ടാണ്. ആണവമാലിന്യങ്ങൾ എന്നെ
ന്നേക്കുമായി ഡിസ്‌പോസ് ചെയ്യുന്നതിനെപ്പറ്റി ഇനിയും സാർ
വദേശീയമായ ഒരു ധാരണയിലെത്തിയിട്ടില്ല. 1950-കൾ മുതൽ
ഇന്നേവരെ ലോകത്തെമ്പാടുമായി ഉല്പാദിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ
ആണവമാലിന്യങ്ങളും ഇപ്പോഴും സേഫ് കസ്റ്റഡിയിൽ ആണ്.
അവ അങ്ങനെ സൂക്ഷിച്ചുവയ്ക്കാൻ പണം ചെലവാക്കിക്കൊണ്ടി
രിക്കയാണ്. വരുംതലമുറകളുടെ മേൽ ഇത്തരം ഒരു ബാദ്ധ്യത
അടിച്ചേല്പിക്കാൻ നമുക്ക് ധാർമികമായി എന്ത് അധികാരമാണുള്ള
ത്?
ആണവനിലയം = അണുബോംബ് എന്ന പ്രചാരണം എത്രത്തോളം
ശരിയാണ്?
ശരിയല്ല. സാധാരണ നിലയിൽ ആണവനിലയങ്ങൾ
ബോംബുപോലെ പൊട്ടിത്തെറിക്കില്ല. എന്നാൽ ഒരു 1000
മെഗാവാട്ട് നിലയത്തിനകത്തുള്ള റേഡിയോ ആക്തീവത
ഇരുന്നൂറു മുന്നൂറു ഹിരോഷിമാ ബോംബിലുള്ളതിനു തുല്യമാണ്.
അത്രയും റേഡിയോ ആക്തീവത ഉള്ളിൽ എപ്പോഴും ഉണ്ടായിരി
ക്കും. പ്രതിദിനം 100 അണു ബോംബിനു തുല്യമായ റേഡിയോ
ആക്തീവ മാലിന്യങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത്
ഇന്നേവരെ പൊട്ടിച്ചിട്ടുള്ള ബോംബുകളിൽ നിന്ന് ആകെ ഉല്പാദി
പ്പിക്കപ്പെട്ട റേഡിയോ ആക്തീവതയുടെ എത്രയോ ആയിരം
മടങ്ങാണ് കഴിഞ്ഞ 50 കൊല്ലമായി ആണവനിലയങ്ങളിൽ
ഉല്പാദിപ്പിക്കപ്പെട്ടിട്ടുള്ളത്. ശരിയാണ്. ഒരു അപകടം ഉണ്ടായാലേ
അത് ചുറ്റുവട്ടത്തേക്കു പരക്കൂ. അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഖിഷ്തിം, ത്രി മൈൽ ഐലന്റ്, ചെർണോബിൽ, ഫുക്കുഷിമ
എന്നിവ അവയിലെ വലിയ അപകടങ്ങൾ മാത്രമാണ്. ചെറിയവ
എത്രയോ കൂടുതലുണ്ട്. അവയിൽനിന്നെല്ലാമായി പുറത്തുവന്നി
ട്ടുള്ള റേഡിയോ ആക്തീവത ബോംബുകളിൽനിന്നു വന്നവയേ
ക്കാൾ കൂടുതലാണ്.
റിയാക്ടറുകളുടെ വിസ്‌ഫോടകശക്തി – താപതരംഗവും മർ
ദതരംഗവും ബോംബിനേക്കാൾ കുറവാണ് എന്നത് ശരിതന്നെ.
എന്നാൽ ചില സന്ദർഭങ്ങളിൽ അത് ബോംബുപോലെതന്നെ
പൊട്ടിത്തെറിച്ചേക്കും. പ്രത്യേകിച്ചും ഫാസ്റ്റ് ബ്രീഡർ റിയാക്ടറുക
ൾ.
***
ഈ റിസ്‌ക്കുകളെല്ലാമുണ്ടെങ്കിലും ആണവനിലയങ്ങൾ,
പുതിയ ടെക്‌നോളജിയാണ്, ഭാവിയുടെ വാഗ്ദാനമാണ്, ഒഴിവാ
ക്കാൻ പറ്റില്ല എന്നു വാദിക്കുന്നവർ ഒന്നുകിൽ അറിവില്ലായ്മയി
ൽ നിന്നു വരുന്ന അന്ധവിശ്വാസത്തിന് അടിമപ്പെട്ടവരായിരിക്കും.
അല്ലെങ്കിൽ ദുരിതം അനുഭവിക്കേണ്ടത് മറ്റുള്ളവരാണ്, ഗുണം
അനുഭവിക്കുന്നത് തങ്ങളാണ് എന്ന് തിരിച്ചറിഞ്ഞവരായിരിക്കാം.
എന്നാൽ ഈ മറ്റുള്ളവരിൽ തങ്ങളുടെ സന്തതിപരമ്പരകളും
ഉൾക്കൊള്ളുന്നുണ്ട് എന്ന വസ്തുത അവർ മനസിലാക്കുന്നില്ല.
ഇത് ആണവനിലയങ്ങളുടെ കാര്യത്തിൽ മാത്രമല്ല, ഇന്നത്തെ
വികസനസങ്കല്പത്തിൽതന്നെ ഉള്ളടങ്ങിയിട്ടുള്ള ഒരു പ്രശ്‌നമാണ്.
ഉപഭോഗാധിഷ്ഠിത വികസനസങ്കല്പത്തിൽനിന്ന് മാനവക്ഷേമാധിഷ്ഠിതമായ
ഒരു സങ്കല്പത്തിലേക്ക് മാറിയിട്ടില്ലെങ്കിൽ മാനവരാശി
സ്വയം നശിപ്പിക്കുന്നതാണ്. സ്വയം നശിപ്പിക്കലിനു
വേണ്ടത്ര വിവരക്കേടും ശക്തിയും അത് ആർജിച്ചുകഴിഞ്ഞിട്ടുണ്ട്.