അറിയില്ല നിന്നെ,
അറിയുന്ന നീയല്ല
എവിടെവെച്ചന്നു നീ,
വഴിമാറിപ്പോയീ
കനല്വഴിയിലൂടെ
നടകൊണ്ട പാദങ്ങള്
മൊഴിയുന്നു മെല്ലെ
അറിയില്ല നിന്നെ.
വിറകൊള്വുമധരം
നീറുന്ന ഹൃദയം
തേടുന്ന മിഴികള്
പറയുന്നു മെല്ലെ
അറിയില്ല നിന്നെ
ഞാനറിയില്ല നിന്നെ.
ചതിയുടെ മുഖം
മറച്ചൊരുവേള നീ
തേടിയണയുന്ന മാര്ഗം
അറിയുന്നതിപ്പോള്
ചിരിയുടെ മറവി
കുത്തുന്നു പിന്നില്
ചുടുചോര വാരി
മണക്കുന്നുവോ നീ?
അറിയില്ല നിന്നെ
ഞാനറിയില്ല നിന്നെ.
അപരിചിത വേഷങ്ങള്
കണ്ടു മടുത്തിതാ
മറുപടി കാക്കാതെ
ഇരുവഴികള് തേടാം
അറിയാത്ത നൊമ്പരം
പിടയുന്നിതെന് കരള്
ശരിദൂരം തേടട്ടെ
പറയുന്നു കാലവും.