ജാപ്പനീസ് സാഹിത്യത്തിലെ
ബഹുസ്വരതയുടെ നല്ലൊരു
പ്രതീകമാണ് ഷിനോബു ഒറികുച്ചി
(Shinobu Orikuchi). കാരണം ഒറികു
ച്ചി ചരിത്രത്തെയും നാടോടിജീവിതത്തെയും
ക്ലാസിക്
കാലഘട്ടത്തെയും തന്റെ സമകാലികതയ്ക്കായി
സംയോ
ജിപ്പിച്ചു. ഒറികുച്ചിസം എന്നൊരു
ജ്ഞാനമണ്ഡലംതന്നെ
അദ്ദേഹം വികസിപ്പി
ച്ചെടുത്തു. ജാപ്പനീസ് ഭാഷ
പഠിപ്പിച്ചുകൊണ്ടാണ് ഔദ്യോഗിക
ജീവിതം ആരംഭി
ച്ചത്. പിന്നീട് അദ്ദേഹം വി
വിധ യൂണിവേഴ്സിറ്റികളിൽ
ജാപ്പനീസ് സംസ്കാരത്തി
ന്റെ ആകെ അപ്പോസ്തലനായിത്തീർന്നു.
ഒറികുച്ചിയുടെ ‘ദ് ബുക്ക് ഓഫ് ദ്
ഡെ ഡ്’ എ ന്ന നോ വൽ 1939-ലാണ് പുറത്തുവന്നത്.
അതായത് പ്രസിദ്ധ ലാറ്റിനമേരിക്കൻ
എഴുത്തുകാരനായ ഹ്വാൻ റുൾഫോയുടെ
‘പെഡ്രോ പരാമോ’ വരുന്നതിന്
(1955) പതിനാറ് വർഷങ്ങൾക്കുമുമ്പ്.
പെഡ്രോ പരാമോ മരിച്ചവരുടെ നഗര
ത്തിന്റെ കഥയാണ്. ഒറികുച്ചിയുടെ നോവലിലെ
പ്രധാന കഥാപാത്രമായ രാജ
കുമാരൻ നേരത്തേ മരിച്ചതാണ്. അവനുമായി
പ്രണയത്തിലാകുന്ന ഒരു സ്ത്രീ
യുടെ കഥയാണ് ഒറികുച്ചി പറയുന്നത്.
വാസ്തവത്തിൽ മാജിക്കൽ റിയലിസമൊക്കെ
മെക്സിക്കോയിലെ എഴുത്തുകാർക്കും
മുമ്പേ കണ്ടെത്തിക്കഴിഞ്ഞിരു
ന്നതാണ്. റുൾഫോയും മാർകേസും എഴുതുന്നതിനു
വളരെ മുമ്പേ ഒറികുച്ചി യാഥാർത്ഥ്യത്തെതന്നെ
ഒരു ഭ്രമകല്പനയാ
ക്കി. ഏതാണ് വിശ്വസിക്കാൻ കൊള്ളാവുന്നതെന്ന
മാജിക്കൽ റിയലിസ്റ്റുകളുടെ
ചോദ്യത്തെ എത്രയോ മുമ്പേ ഒറികു
ച്ചി നേരിട്ടു.
1939-ൽ ഒരു മാഗസിനിൽ ഈ നോവൽ
പരമ്പരയായി പ്രസിദ്ധീകരിക്കുകയായിരുന്നു.
1943-ലാണ് പുസ്തകമായത്.
ഇപ്പോൾ ഇംഗ്ലീഷിലും വന്നിരിക്കു
ന്നു. ജപ്പാനിലെ ആദ്യത്തെ ആധുനിക
നോവലായി ഇതിനെയാണ് ഇപ്പോൾ
പരിഗണിക്കുന്നത്. വളരെ രേഖീയവും ഉപരിപ്ലവവുമായി
കഥ പറയുന്ന രീതിക്ക്
ബദലായി ആശയങ്ങളുടെയും അനു
ഷ്ഠാനങ്ങളുടെയും മിത്തുകളുടെയും അ
ന്തർലോകങ്ങളിലേക്ക് ഒറികുച്ചി കടന്നുചെന്നു.
തനിക്ക് കഥപറയാൻ പാക
ത്തിൽ, കഥയെക്കുറിച്ചുള്ള സാങ്കല്പിക
ഘടനതന്നെ മാറ്റിമറിച്ചു. തന്റെ മനസി
ലാണ് ആ കഥ നടക്കുന്നതെന്ന പ്രതീതി
സൃഷ്ടിച്ചുകൊണ്ടാണ് ഒറികുച്ചി നീങ്ങു
ന്നത്. ചിലപ്പോൾ അത് യഥാർത്ഥമാണ്.
അയഥാർത്ഥമായതും സംഭവിക്കു
ന്നുണ്ടോ? ചില കാര്യങ്ങൾ നമുക്ക് ബോധ്യപ്പെടുകയില്ല.
എന്നാൽ അങ്ങനെയു
ള്ള കാര്യങ്ങൾക്കും അസ്തിത്വമുണ്ട്. മനസിലേക്ക്
കയറിവരുന്ന അയഥാർത്ഥ
പ്രമേയങ്ങളെ എങ്ങനെ തള്ളിക്കളയാനാകും?
എട്ടാം നൂറ്റാണ്ടിലെ കുലീനയും ബു
ദ്ധിസ്റ്റുമായ ചുജോഹിമി എന്ന സ്ത്രീവീ
ട്ടിൽനിന്ന് ഓടിപ്പോയി ഒരു ക്ഷേത്ര
ത്തിൽ അഭയം തേടുകയാണ്. അവിടെ
സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതാ
ണ്. എന്നാലും അവൾ അവിടെ ഇടിച്ചുകയറുന്നു.
പുരോഹിതന്മാരുടെ എതിർ
പ്പൊന്നും അവൾ കാര്യമാക്കുന്നില്ല. അവിടെ
പുരോഹിതന്മാരുടെ കണ്ണുവെട്ടിച്ച്
വിശ്വാസപ്രധാനമായ പ്രപഞ്ചചക്ര
ത്തിന്റെ രചനയും സൂക്തങ്ങളും അവൾ
പഠിക്കുന്നു.
സൃഷ്ടിയുടെ ദൈവമാണ് തേമു.
തേമുവിൽ നിന്ന് താ പിറവിയെടുക്കു
ന്നു. താ മറ്റ് ദൈവങ്ങളെയും സൃഷ്ടിക്കു
ന്നു. തായുടെ വിവിധ ഭാവങ്ങളാണ് പിറവികൾ.
ഈജിപ്റ്റ് തായുടെ സൃഷ്ടിയാണ്.
താ ഇനിയും ജനിക്കാത്തവർക്കും, മരണാനന്തരം
ശാന്തി വാഗ്ദാനം ചെയ്യു
ന്നു.
മരിച്ചവരുടെ ആത്മാക്കളുടെ സംര
ക്ഷകനാണ് അനുബിസ്. അദ്ദേഹമാണ്
ഓരോ വ്യക്തിയുടെയും വിധിയെ നിയ
ന്ത്രിക്കുന്നത്.
സാധാരണ മനു
ഷ്യർക്ക് സൂര്യനാണ്
തായുടെ പ്രതിനിധാനം.
ദൈവത്തിന്റെ ഭാവങ്ങൾക്ക്
പല പേരുകളാണ്.
ഇതെല്ലാം മറച്ചുവയ്
ക്കപ്പെട്ടിരിക്ക
യാണ്. ഒരു തന്ത്ര
ത്തിൽ എഡിസ് എ
ന്ന ദേവത സൂര്യന്റെ
പേര് കണ്ടുപിടിക്കു
ന്നു. അങ്ങനെ അവൾ
ക്ക് അസാധാരണ ശ
ക്തി ലഭിക്കുന്നു. അതവളെ
ഒരു ദൈവമാ
ക്കി മാറ്റുകയാണ്. ആ
ശക്തി കൊണ്ട് അ
വൾ തന്റെ പ്രിയതമനായ ഒസിറിസിനെ
സുഖപ്പെടുത്തുന്നു. ഈ കഥ നോവലി
ന്റെ അന്തർമണ്ഡലത്തിൽ പ്രവർത്തി
ക്കുന്നുണ്ട്.
ഏഴാം നൂറ്റാണ്ടിലെ ജാപ്പനീസ് രാജാവായിരുന്ന
ഒട്സുവിനെ പിൻപറ്റി ഷിഗാതുഷിക്കോ
എന്ന സാങ്കല്പിക കഥാപാത്രത്തെ
നോവലിൽ അവതരിപ്പിക്കുന്ന
ത് മറ്റൊരു പ്രമേയമായി വികസിക്കുകയാണ്.
ചുജോഹിമി ക്ഷേത്രത്തിൽ എത്തുമ്പോൾ
ഈ രാജകുമാരൻ മരണത്തിൽ
നിന്ന് ഉണരുന്നു. ഒരു പുതിയ ബന്ധം
ആരംഭിക്കുന്നു. മിത്തും യാഥാർത്ഥ്യവും
ചേർന്നാലും പ്രണയം ഉണ്ടാകും. പ്രണയം
എന്ന വികാരമാണ് സത്യമാകേണ്ട
ത്. കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ
ജീവിച്ചിരിക്കുന്നോ എന്ന് ചിന്തിക്കേണ്ട
തില്ല. ഒരു വായനക്കാരന്റെ മുന്നിലുള്ള
ത് സാങ്കല്പികമായ വസ് തുതകളാണ്.
അവിടെ ആരാണ് യഥാർത്ഥത്തിലുള്ള
തെന്നത് അപ്രസക്തമാണ്. പ്രേതത്തി
നുപോലും പ്രണയിക്കാനാവും. വായന
ക്കാരന് യാതൊരു നിർബന്ധവുമില്ല, ഒരാൾ
യഥാർത്ഥമാകണമെന്ന്.
ഒറികുച്ചിയുടെ നോവൽ ഇംഗ്ലീഷി
ലേക്ക് മൊഴി മാറ്റിയ ജെഫ്രി എയ്ഞ്ചൽ
സ് ഭാരപ്പെട്ട ഒരു ജോലിയാണ് ചെയ്തത്.
എത്രയോ പതിറ്റാണ്ടുകളായി പുറംലോകം
അറിയാതെ കിടന്ന ഒരു മഹാസാഹിത്യമാണ്
ഇപ്പോൾ അതിന്റെ യഥാർത്ഥ
യാത്ര തുടങ്ങിയിരിക്കുന്നത്.
നോവലിനെപ്പറ്റി ജെഫ്രി ഇങ്ങനെ അഭി
പ്രായപ്പെടുന്നു: ചിതറിയ വാക്യങ്ങളിലൂടെ,
ആധുനികമായ രചനാരീതിയാണ്
ഈ കൃതിയിലുള്ളത്. അനേകം വാക്കുകൾ
പ്രവഹിക്കുകയാണ്. ക്ലാസിക്കൽ
ജാപ്പനീസ് കൃതികളിൽ നിന്ന് ധാരാളം
സൂചനകളുണ്ട്. ധാരാളം വ്യക്തികളെയും
സ്ഥലങ്ങളെയും വസ്തുക്കളെയും
പരാമർശിക്കുന്നുണ്ട്. ഇവയൊന്നും ജ
പ്പാനിലെ ഒരു ശരാശരി വായനക്കാരന്
പരിചയമുള്ളതുമല്ല. ഇതിലുപരി, ഒറികു
ച്ചി കവിതകൾ ഉദ്ധരിക്കുന്നു, ചരിത്രസംഭവങ്ങളോട്
പ്രതികരിക്കുന്നു. എന്നാൽ
ആ കവിതകളുടെയും ചരിത്രസംഭവങ്ങ
ളുടെയും ഉറവിടം വ്യക്തമാക്കുന്നുമില്ല.
ഇതെല്ലാം മൊഴിമാറ്റത്തെ സങ്കീർണമാ
ക്കുന്നു.
പുരാതനകാലത്തെ സംഭവങ്ങൾ പറഞ്ഞ്
അതിനെ ആധുനികകാല ജീവിതവുമായി
കൂട്ടിയിണക്കാൻ നോവലിസ്റ്റി
നു കഴിയുന്നു. എട്ടാം നൂറ്റാണ്ട് മുതലാണ്
ഇതിലെ കഥ തുടങ്ങുന്നത്. എട്ടാം നൂറ്റാ
ണ്ടിലാണ് ബുദ്ധമതം ജപ്പാനിൽ വേരൂ
ന്നുന്നത്. ജപ്പാന്റെ വളർച്ചയുടെയും പൗരാണികതയുടെയും
ആന്തരികതയിൽ
നിന്ന് മൗലികമായ ഒരു സൗന്ദര്യതലം
തേടുകയാണ്. ജീവന്റെയും അറിവിന്റെ
യും പ്രാപഞ്ചികാവസ്ഥയിൽ, വസ്തു
ക്കൾ എത്രമാത്രം സ്വാതന്ത്ര്യം അനുഭവി
ക്കുന്നു എന്ന തിരിച്ചറിവ് ഇവിടെ കാണാം.
ഒരു പരിമിതവൃത്തത്തിൽ ഒതു
ങ്ങാതിരിക്കുകയാണ് ഇതുപോലുള്ള
നോവൽ എഴുതാനുള്ള യോഗ്യത. പറ
ഞ്ഞുകേട്ട ചട്ടക്കൂടിൽ നിന്ന്, തനിക്ക് ആവശ്യമായ
സൗന്ദര്യത്തിലേക്കുള്ള യാത്രയാണിവിടെ
കാണാനാവുക. ഒരാൾ എഴുതുന്നത്,
അയാളെ മഥിച്ച ഏതാനും
പേരുടെ ജീവിതം പകർത്താനല്ല, ലോകത്തെ
പുതിയൊരു രീതിയിൽ കാണാനുമാണ്.
ആ കാഴ്ചയിൽ ചരിത്രവും വസ്തുക്കളും
വ്യക്തികളും ഭ്രമങ്ങളും സ്വപ്ന
ങ്ങളും കടന്നുവരുന്നു. ഒറികുച്ചിയുടെ
നോവലിൽ തനിക്കൊരാളോടുള്ള സ്നേഹവും
അതിന്റെ നഷ്ടവുമാണ് പ്രതീ
കാത്മകമായി രംഗപ്രവേശം ചെയ്യുന്ന
ത്. എഴുതുന്നയാളിന്റെ സമ്പൂർണ ജീവി
താനുഭവത്തിൽ നിന്നാണ് പ്രമേയം ഉ
ണ്ടാക്കപ്പെടുന്നത്.
ഒറികുച്ചി ഈ നോവലിനെ
പല ഘട്ടങ്ങ
ളിൽ തിരുത്തി എഴുതി
യിട്ടുണ്ട്. 1939-ൽ മാസികയിലും,
1943 ൽ
പുസ്തകരൂപത്തിലും
വന്ന കൃതി 1947-ൽ
വീണ്ടും വികസിപ്പിച്ചു.
കാലഗണനയനുസ
രിച്ച് നേരെ മുന്നോട്ടുപോകുന്ന
നോവലുകളാണ്
സാധാരണയായി
എഴുതപ്പെടാറുള്ള
ത്. ഒറികുച്ചിയാകട്ടെ,
മനസിനുള്ളിലാണ് കഥ
പറയുന്നത്. അതുകൊണ്ട്
നോവലിലെ
കാലം മുന്നോട്ടെന്ന
പോലെ പിന്നോട്ടും പോകുന്നു. സംഭവ
ങ്ങളിലൂടെ മുന്നേറുമ്പോൾ ഓർമകളിലൂടെയും
വിവക്ഷകളിലൂടെയും മിത്തുകളി
ലൂടെയും നോവൽ പിന്നോട്ടു പോകു
ന്നു. അത് കാലമില്ലാത്ത അവസ്ഥപോലും
സൃഷ്ടിക്കുന്നു.
‘ബ്രിംഗ് ദ് ഡെഡ് ടു ലൈഫ്’ എന്ന
പേരിൽ ജെഫ്രി ഈ നോവലിനു എഴുതി
യ ആമുഖത്തിൽ ജാപ്പനീസ് സാഹിത്യ
ത്തിന്റെ വളരെ പഴയതും തീവ്രവുമായ
ശബ്ദത്തെ പുനരവതരിപ്പിക്കുന്നതിനെ
ക്കുറിച്ച് പറയുന്നുണ്ട്. തന്റെ കാലത്തി
നു വളരെ മുമ്പേ സഞ്ചരിച്ച പുരോഗമനപരമായ
അപനിർമാണത്തെ മുൻകൂട്ടി മനസിലാക്കിയ
എഴുത്തുകാരനെന്ന നിലയിൽ
ഒറികുച്ചിക്ക് സമാനതകളില്ല. പുരാതനമെന്നത്
ഒറികുച്ചിക്ക് അത്ര വിദൂരമല്ല.
അത് അദ്ദേഹത്തോടൊപ്പമാണ് എപ്പോഴും.
മരണം അദ്ദേഹത്തെ ഒരു വർ
ത്തമാനമായി ഉയിർപ്പിക്കുന്നു.
ഇന്ന് നോവൽ എന്ന മാധ്യമത്തിൽ
എത്രയോ പുതുപ്രവണതകൾ വന്നിരി
ക്കുന്നു! മെറ്റാഫിക്ഷൻ എന്ന ഒരു വിഭാഗം
തന്നെ ഉദയം ചെയ്തിരിക്കുന്നു. സാഹിത്യത്തെതന്നെ
പ്രമേയമാക്കുകയാ
ണ് മെറ്റാഫിക്ഷൻ. എന്നാൽ എത്രയോ
വർഷങ്ങൾക്കുമുമ്പുതന്നെ ഈ എഴു
ത്തുകാരൻ പുതിയൊരു നോവൽ മാതൃക
കാണിച്ചുതന്നു! ഗദ്യവും പദ്യവും ഇടകലർന്ന
ശൈലിയാണ് ഇതിനുള്ളത്. ഇതിൽ
സ്വന്തം കവിതകളും മറ്റുള്ളവരുടെ
കവിതകളുമുണ്ട്. അനേകം സ്ഥലനാമ
ങ്ങളും പേരുകളും ഉപയോഗിച്ചിരിക്കു
ന്നു. ലോകത്തിന്റെ ഒരു പരിഛേദംപോലെയാണിത്
നിർമിച്ചിരിക്കുന്നത്.
എന്തെഴുതുമ്പോഴും അതിനോട്
ചേർന്ന് ചുറ്റിനുമുള്ള ലോകം മാറുന്നു. ഇത്
മഹത്തായ രചനകളിൽ കാണുന്നതാണ്.
ലോകത്തെ തന്റേതായ പ്രമേയത്തി
നകത്ത് രൂപപ്പെടുത്തിയെടുക്കുകയാ
ണ്. അല്ലെങ്കിൽ, ലോകത്തെ അതിനായി
മന്ത്രവാദം ചെയ്ത് മാറ്റുന്നു. ഇതിവൃ
ത്തത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങിപ്പോകുകയും
അതിനുള്ളിൽ സകല വിനിമയ
ങ്ങളും തന്നിലേക്കാവാഹിച്ച് കഴിയുകയും
ചെയ്യുന്ന രചയിതാവ് പ്രത്യക്ഷപ്പെ
ടുന്നു.
നൂറുകണക്കിനു ചരിത്രവ്യാഖ്യാന
ങ്ങൾ ഉണ്ടായപ്പോഴാണ് ഒറികുച്ചി മറ്റൊരു
മിത്ത് കൊണ്ടുവന്ന് ഭൂതകാലത്തെ ഒ
ന്നുകൂടി അളന്നു തിട്ടപ്പെടുത്താൻ ശ്രമി
ക്കുന്നത്. മരണമടഞ്ഞ രാജകുമാരൻ തന്റെ
നഷ്ടപ്പെട്ട പ്രണയത്തിനായി ഉയിർ
ത്തെഴുന്നേറ്റ് വരുന്നത്, ഒരു ചരിത്രത്തെ
പൂരിപ്പിക്കുന്നതിനാണെന്ന് നോവൽ പറഞ്ഞുതരും.
ഒറികുച്ചിയുടെ ജീവിതകാലത്ത്
അദ്ദേഹം ഒരു കവിയും നാടോടി
കലാചിന്തകനുമായാണ് കൂടുതലും അറിയപ്പെട്ടത്.
ഈ നോവൽ, പക്ഷേ ഒറി
കുച്ചിയുടെ അറിയപ്പെടാത്ത ആത്മാവി
ന്റെ സമാഹരണമായിരുന്നു. ചിതറിപ്പോയ
തന്റെ കാലത്തെ ഒരെഴുത്തുകാരന്
ചിലപ്പോഴെങ്കിലും കണ്ടുപിടിക്കേണ്ടതി
ന്റെ ആവശ്യകത വന്നുചേരും. ഒരാഭിചാരപ്രക്രിയയായി
എഴുത്ത് രൂപാന്തരപ്പെട്ടുകൂടായ്കയില്ല.
തന്നെ ആവേശിച്ച ഭൂത
ങ്ങളെ ഒന്നൊഴിയാതെ പിന്തുടരേണ്ടിവരും.
ഒരാൾ സർഗാത്മക പ്രക്രിയയിൽ, ഒരിക്കൽപ്പോലും
പൂർണമായി സ്വയം അറിയണമെന്നില്ല.
താത്കാലിക വെളിപാടുകൾക്കൊപ്പിച്ച്
നീങ്ങാനേ നിവൃത്തി
യുള്ളൂ. ഭൂതകാലം സ്ഥിരമാണെന്ന് ആരു
പറഞ്ഞു? ഓരോ ജീനിയസിനും അത് തനിക്കുവേണ്ടി
പുന:സൃഷ്ടിക്കേണ്ടിവ
രും. ബോധമനസിൽ അറിഞ്ഞതെല്ലാം
നാം പറയുകയും എഴുതുകയും ചെയ്യു
ന്നു. എങ്കിലും മറ്റൊരു ഭൂതകാലം നമ്മെ
വരിഞ്ഞുമുറുക്കുന്നുണ്ട്. വാമൊഴിയാ
യും അറിയപ്പെടാത്ത ചരിത്രമായും കലാരൂപങ്ങളായും
വ്യക്തികളുടെ പരാജ
യ കഥകളായും ചരിത്രം പിന്നെയും ആവേശിക്കുന്നു.
ക്ലാസിക്കൽ സാഹിത്യ
ത്തിന്റെ ഭാവുകത്വപരമായ നിക്ഷേപം
നമ്മെ സ്മൃതികളിൽ അലട്ടുന്നുണ്ട്. അതും
നമ്മെ രൂപപ്പെടുത്തുന്ന ഭൂതകാല
അംശങ്ങളാണ്. ഒരു സർഗസാഹിത്യകാരന്
ഇതെല്ലാം തന്നെ നിർണയിക്കുന്ന
ബോധത്തിന്റെ ഘടകങ്ങളായേ കാണാനാവൂ.
നോവലിന്റെ ഏകപക്ഷീയമായ ഭാവുകത്വം
എന്നേ അസ്തമിച്ചു. ഒരു നിയതമായ
കഥയുടെ ചുവടുപിടിച്ച്, അത്
വൈകാരികമായി വിപുലീകരിക്കുകയും
ചില കഥാപാത്രങ്ങളെ ജീവിച്ചിരിക്കുന്ന
വരായി തോന്നിപ്പിക്കുകയും ചെയ്യുന്ന
തെല്ലാം വിജയങ്ങളായിത്തീരാം, അച്ചടി
യിലും വില്പനയിലും. പക്ഷേ, കലയുടെ
പുതിയ മതത്തിൽ അതൊക്കെ പഴഞ്ച
രക്കായാണ് കാണുന്നത്. ഇന്നത്തെ നി
ലയ്ക്ക് ഒരു ലോക ക്ലാസിക്കായി മാറുന്ന
തിനാവശ്യമായ എല്ലാ ചേരുവകളും ഒ
ത്തിണങ്ങിയ കൃതിയാണ് ‘ദ് ബുക്ക് ഓഫ്
ദ ഡെഡ്’. അത് ജെഫ്രി എന്ന മൊഴി
മാറ്റക്കാരൻ നന്നായി മനസിലാക്കി. അതിനുമുമ്പ്
ജപ്പാനിലെ നല്ല വായനക്കാരും
ഉൾക്കൊണ്ടു. അവർ എത്ര ലേഖന
ങ്ങളും പഠനങ്ങളുമാണ് ഈ പുസ്തകത്തെക്കുറിച്ച്
പ്രസിദ്ധീകരിച്ചത്! ജപ്പാൻ
സാഹിത്യത്തിന്റെ ആധുനികവത്കരണ
ത്തിന്റെ മുൻഗാമിയായി ഒറികുച്ചി വിലയിരുത്തപ്പെടുന്നു.
ഒരു സങ്കീർണവും സമസ്തവുമായ
സാഹിത്യത്തിന്റെ സമീചീ
നമായ തലം ഇവിടെയാണുള്ളത്. ഒരു
അഖിലലോക ക്ലാസിക്കായി ഉയരാൻ ഇ
ന്ന് ഒരു പ്രാദേശിക കൃതിക്ക് കഴിയും. അതിനു
തെളിവാണ് ഒറികുച്ചിയുടെ കൃതി.
അതുകൊണ്ടാണ് കഷ്ടപ്പെട്ട് ജെഫ്രി
ഈ മഹാദൗത്യം ഏറ്റെടുത്തത്. ഏതൊരു
പ്രാദേശിക കൃതിക്കും ഇത് സാധ്യമാകില്ല.
വളരെ പ്രാദേശികമായ കാര്യങ്ങൾ
അറിയാനല്ല നോവൽ കയ്യിലെടുക്കുന്ന
ത്. ലോക ക്ലാസിക്കിന്റെ വായനയ്ക്ക്
ആവശ്യമായ ചേരുവകൾ സ്വപ്നത്തെ
യും യാഥാർത്ഥ്യത്തെയും നോവലിസ്റ്റ്
എങ്ങനെ സമീപിക്കുന്നു എന്നിടത്താ
ണുള്ളത്. ഒരു പുതിയ പൂർവകാലത്തെ
തേടിപ്പിടിക്കാൻ എന്തെല്ലാം വഴികൾ
തേടുന്നു, അതിന് ആധുനികമായ അവബോധം
ഉണ്ടോ തുടങ്ങിയ പ്രശ്നങ്ങൾ
അവശേഷിക്കുന്നു. ഭാഷയിലും ഓർമയി
ലും ഒരാൾ മുഴുകുന്നവിധം പ്രധാനമാണ്.
അതേസമയം വളരെ പഴകിയ ഒരാവിഷ്കാരരീതിയും
ചിന്തയും ഇത്തരം യുക്തി
കൾക്ക് ഭാരമാവുകയും ചെയ്യുന്നു.
പ്രമേയത്തിനകത്ത് നോവലിസ്റ്റ്
കൈവരിക്കുന്ന സൗന്ദര്യാത്മക വിജയം
ഉയർന്ന സർഗാത്മകത ആവശ്യപ്പെടു
ന്നുണ്ട്. പ്രമേയത്തിനൊപ്പിച്ച് ഭാഷയും
കഥാപാത്രങ്ങളും മാത്രമല്ല, പ്രകൃതിയും
ലയിച്ചുചേരണം. ആ പ്രകൃതിക്ക് ഈ കഥാപാത്രങ്ങളെയും
അവരുടെ വിചാര
ങ്ങളെയും മാത്രമേ അറിയൂ. കഥാപാത്ര
ങ്ങളിൽ നിന്ന് പിറവിയെടുത്തതാണ് ആ
പ്രകൃതി. അവയിൽ ഒന്ന് മറ്റൊന്നിനെ
വേർപെടുത്താനാവില്ല. ഒറികുച്ചിയുടെ
നോവലിൽ ജീവിച്ചിരിക്കാത്ത ഒരു രാജ
കുമാരൻ വരുന്നത് ആ പ്രകൃതിയുടെ മനോഭാവത്തെ
കാണിച്ചുതരുന്നു. നോവലിനുവേണ്ടിയാണ്
ആ രാജകുമാരൻ മറ്റൊരു
മിത്തിന്റെ പൂർത്തീകരണമാകുന്ന
ത്. നോവലിൽ അയാൾക്ക് ജീവിക്കാമല്ലോ.
ഈ ലോകം അയാളെ യുദ്ധത്തിൽ
കൊന്നതാണ്. പക്ഷേ, നോവലിസ്റ്റ് അയാളെ
സ്നേഹം കൊണ്ടാണ് ജീവിപ്പി
ക്കുന്നത്. ഗന്ധമാണ് അയാളെ മൃതദേഹത്തിൽ
നിന്ന് ജീവിതത്തിലേക്ക് നയി
ക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ
മധ്യദശയിൽ, നോവലിൽ കലാപം
തുടങ്ങുന്നേയുള്ളൂ. ആധുനികതയുടെ
പ്രഭാവകാലമാണല്ലോ
അത്. കാഫ്കയുടെയും
നബോക്കോവിന്റെയും ര
ചനകളുടെ വെളിച്ചം കടന്നുവന്ന
കാലം. അവിടെ ആരുടെയും
സ്വാധീനമില്ലാതെയാണ്
ഒറികുച്ചി തന്റെ രൂപം തിര
ഞ്ഞുപിടിക്കുന്നത്. നോവൽ
എപ്പോഴും അതെഴുതുന്ന ആളിന്റെ
കലയ്ക്ക് അനുസരിച്ചാണ്
രൂപം കൈക്കൊള്ളുന്നത്.
പരമ്പരാഗത ഭാഷയിൽ പറഞ്ഞാൽ
ഈ നോവൽ ഒരു പ്രേതകഥയാണ് വിവരിക്കുന്നത്.
ശവക്കല്ലറയിൽ കിടന്ന രാജ
കുമാരൻ ഉണരുകയാണ്. മരണസമയ
ത്ത് അയാൾ പ്രേമിച്ചിരുന്ന മിമിമോ ടോണി
എന്ന സ്ത്രീയെ മാത്രമേ അയാൾക്ക്
ഓർക്കാൻ കഴിയുന്നുള്ളൂ. വർഷങ്ങൾക്ക്
മുമ്പ് അയാൾ മരണമടഞ്ഞത് ഒരു യുദ്ധ
ത്തിലാണ്. എന്നാൽ അയാളെ ഒരു പ്രേതമായി
കാണുന്നത് ചുജോഹിമ എന്ന
രാജകുടുംബത്തിൽപ്പെട്ട സ്ത്രീയാണ്.
വീടു വിട്ടുവന്ന അവൾ എതിർപ്പുകൾ മറി
കടന്ന് അവിടെ തങ്ങുമ്പോൾ, കല്ലറ
യിൽ നിന്നുവന്ന രാജകുമാരൻ അവളുമായി
കാണുന്നുണ്ട്. അദ്ദേഹം വിചാരി
ക്കുന്നു, അവൾ താൻ നേരത്തേ പ്രേമിച്ചി
രുന്ന മിമിയോനോ ടോണി ആണെന്ന്.
ഇവിടെ പ്രതിസന്ധിയിലാകുന്നത് ആ
ക്ഷേത്രത്തിലെ പുരോഹിതരാണ്. ഈ
സ്ത്രീയെ എങ്ങനെ പിന്തിരിപ്പിക്കും എ
ന്ന് അവർ ആലോചിക്കുന്നു.
ജപ്പാനിലേക്ക് ബുദ്ധമതം പ്രചരിച്ച
പ്പോൾ അതിനു നേതൃത്വം കൊടുത്ത ഫു
ജിവാരാ കുടുംബത്തിൽനിന്നാണ് ഇതി
ലെ നായിക വരുന്നത്. ഈ ലോകത്തോട്,
സമകാലിക അനുഭവങ്ങളോട് ഈ
നോവലിസ്റ്റിന് ചിലത് പറയാനുണ്ട്. അത്
യുദ്ധത്തിൽ മരിച്ചവരോടുള്ള അനുക
മ്പയും അവരെ വീണ്ടെടുക്കാനുള്ള വ്യഗ്രതയുമാണ്.
ശവക്കല്ലറ വിട്ടുവരുന്ന രാജ
കുമാരൻ യുദ്ധത്തിൽ മരിച്ചവരുടെ പ്രതീ
കമാണ്. അവരെ വീണ്ടും അഭിസംബോധന
ചെയ്യുന്നത് നീതിയുടെ വാഴ്വാണ്.
നിഷേധിക്കപ്പെട്ട പ്രണയം അവർക്ക്
കൊടുക്കണം; മരിച്ചവർക്കും അതാവശ്യ
മാണ്. അവരെ സാന്ത്വനിപ്പിക്കാൻ നിറ
ഞ്ഞ മനസുള്ളവരെതന്നെ നൽകണം.
ഇവിടെ ബുദ്ധപാരമ്പര്യമുള്ള കുടുംബ
ത്തിലെ യുവതി തയ്യാറാകുന്നത് പുതി
യൊരു ഉണർത്തിനാണ്. അന്ധതയി
ലും മറവിയിലും ആണ്ടുപോയവരെ തി
രികെ ബുദ്ധിയിലും സമന്വയത്തിലും
എത്തിക്കുക.
കൊലചെയ്യപ്പെട്ടവരുടെ ആത്മാവുകളെ
വിമോചിപ്പിക്കുക എന്നത് ബുദ്ധമതത്തിൽ
നിന്ന് ജപ്പാനിൽ പ്രചരിച്ച ഉന്ന
തമായ പാഠമാണ്. ഒറികുച്ചി അതായിരി
ക്കാം മനസിൽ കാണുന്നത്. ആ പാഠങ്ങ
ളൊക്കെ ഇപ്പോൾ എല്ലാവരും ഉപേക്ഷി
ച്ചു. ഇത് വിശുദ്ധമായ ഓർമയുടെ ഒരു വഴിയാണ്.
‘ദ് ബുക്ക് ഓഫ് ദ് ഡെഡ്’ തന്നെ
ആകർഷിച്ചത് എന്തുകൊണ്ട് എ
ന്നതിനെക്കുറിച്ച് ജെഫ്രി ഇങ്ങനെ വിവരിക്കുന്നു:
”ഒറികുച്ചി പുരാതന ജപ്പാനെക്കുറി
ച്ച് നന്നായി പഠിച്ചിട്ടുണ്ട്. വളരെ പഴയ
ഭാഷയിലും സമൂഹങ്ങളിലും കഥ പറച്ചി
ലിലും ഗൂഢമായ ശക്തി ഒളിഞ്ഞിരിക്കു
ന്നതായി ഒറികുച്ചിക്കറിയാം. അതാണ്
യഥാർത്ഥ മനുഷ്യരെ രൂപപ്പെടുത്തുന്ന
ത്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പരി
ധിയും നോവലിനില്ല; അതിർത്തിയില്ല.
മറ്റൊരു കാര്യം, നോവലിസ്റ്റ് തന്റെ സ്വ
വർഗ പ്രണയം ഒളിച്ചുവച്ചില്ല എന്നതാണ്.
അദ്ദേഹത്തിന്റെ കാലത്ത് സ്വവർ
ഗാനുരാഗികളായ മിക്ക എഴുത്തുകാരും അത് മൂടിവയ്ക്കുകയായിരുന്നു. എ
ന്നാൽ നോവലിൽ ഒരേ ലിംഗക്കാരുടെ
പ്രണയമോ രതിയോ ഒന്നും ചിത്രീകരി
ച്ചിട്ടില്ല. ജീവിതാവസാന കാലത്ത് അദ്ദേഹം
തന്നെ തന്റെ നഷ്ടപ്പെട്ട സ്വവർ
ഗപ്രണയത്തെപ്പറ്റി തുറന്നു പറഞ്ഞിട്ടു
ണ്ട്”.
ഏറ്റവും നൂതനമായ ആഖ്യാനരീതി
ഒറികുച്ചിയുടെ നോവലിലുണ്ടെന്ന് നല്ല
വായനക്കാർ പറയുന്നിടത്താണ് അതി
ന്റെ പ്രസക്തി തെളിഞ്ഞുവരുന്നത്. കാലത്തിനുമുമ്പേ
നടന്ന കൃതിയാണിത്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശയിൽ, നോവലിൽ കലാപം തുടങ്ങുന്നേയു
ള്ളൂ. ആധുനികതയുടെ പ്രഭാവകാലമാണല്ലോ
അത്. കാഫ്കയുടെയും നബോക്കോവിന്റെയും
രചനകളുടെ വെളിച്ചം
കടന്നുവന്ന കാലം. അവിടെ ആരുടെയും
സ്വാധീനമില്ലാതെയാണ് ഒറികുച്ചി
തന്റെ രൂപം തിരഞ്ഞുപിടിക്കുന്നത്. നോവൽ
എപ്പോഴും അതെഴുതുന്ന ആളിന്റെ
കലയ്ക്ക് അനുസരിച്ചാണ് രൂപം കൈക്കൊള്ളുന്നത്.
ഇന്നത്തെ ജാപ്പനീസ് എഴുത്തുകാരിൽ
ചിലരൊക്കെ ഒറികുച്ചിയുടെ സ്വാധീനത്തെപ്പറ്റി
സംസാരിച്ചിട്ടുണ്ട്. കെൻ
സാബുറോ ഓയ്, ഹാറുകി മുറകാമി, നടാസുവോ
കിരിനോ തുടങ്ങിയവർ ഈ
പാതയിൽ മുന്നേറുന്നു.