കോരിച്ചൊരിയുന്ന മഴ നനഞ്ഞാണ് അമ്മയും മകനും സ്കൂളി
ലേക്ക് ചെന്നത്. വരാന്തയിൽ കയറിയ ശേഷം അമ്മ സാരിത്തല
പ്പുകൊണ്ട്ു മകന്റെ തല തുവർത്തി. പിന്നെ മകനെ തന്നോടു ചേർ
ത്തുപിടിച്ച് ഓഫീസ് മുറിയിലേക്ക് കയറിച്ചെന്നു.
മഴയിൽ നനഞ്ഞ അമ്മയുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട്
പ്രധാനാദ്ധ്യാപകൻ ചോദിച്ചു: ”എന്താ?”
”ഇവനെ സ്കൂളിൽ ചേർക്കണം” അമ്മ പറഞ്ഞു.
തനിക്കഭിമുഖമുള്ള കസേരയിലേക്ക് കൈ ചൂണ്ടി അദ്ധ്യാപകൻ
അമ്മയെ ഇരിക്കാൻ ക്ഷണിച്ചു. പിന്നെ പേരുവിവരങ്ങൾ
ചേർക്കുന്ന പുസ്തകം തുറന്നു.
”മോന്റെ പേരെന്താണ്?” അദ്ധ്യാപകൻ ചോദിച്ചു.
”ഭാരതപുത്രൻ” അമ്മ പറഞ്ഞു.
ദേശാഭിമാനം തുളുമ്പുന്ന പേരാണല്ലോയെന്ന് അദ്ധ്യാപകൻ
മനസ്സിൽ കരുതി.
”അച്ഛന്റെ പേര്?”
”അറിയില്ല”
അമ്മയുടെ മറുപടി കേട്ടപ്പോൾ അദ്ധ്യാപകൻ ഞെട്ടി. അയാൾ
പുസ്തകത്തിൽനിന്നും കണ്ണുയർത്തി അമ്മയെ നോക്കി.
”അറിയില്ലെന്നോ?” അദ്ധ്യാപകൻ നെറ്റി ചുളിച്ചുകൊണ്ട്
ചോദിച്ചു.
”അതെ സാർ. കൃത്യമായിട്ടറിയില്ല”.
തന്റെ അദ്ധ്യാപന ജീവിതത്തിനിടയിൽ ഇങ്ങനെയൊരു അനുഭവം
അയാൾക്ക് ആദ്യമായിട്ടായിരുന്നു. അച്ഛന്റെ പേര് അമ്മയ്ക്ക്
കൃത്യമായിട്ടറിയില്ല എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം ഈ
പെണ്ണ് പിഴയാണല്ലോയെന്ന് അദ്ധ്യാപകൻ മനസ്സിൽ പറഞ്ഞു.
പിന്നെ അയാളവളെ ആപാദചൂഢം നോക്കി.
കാണാൻ കൊള്ളാം. ചെറുപ്പവും. ഒന്നു മുട്ടിനോക്കിയാലോ
എന്നായി അയാളുടെ പിന്നീടുള്ള ആലോചന.
”രജിസ്റ്ററിൽ കുട്ടിയുടെ പിതാവിന്റെ പേരു ചേർക്കണമെ
ന്നാണു നിയമം” അദ്ധ്യാപകൻ പറഞ്ഞു.
”നിർബന്ധമാണെങ്കിൽ സൺ ഓഫ് അഖണ്ഡഭാരത് എന്നു
ചേർത്തോളൂ” അമ്മ പറഞ്ഞു.
മകന്റെ പേര് ഭാരതപുത്രൻ. അച്ഛന്റെ പേര് അഖണ്ഡഭാരത്.
ഇവളാര് ദേശീയവേശ്യയോ? അദ്ധ്യാപകൻ മനസ്സിൽ വിചാരിച്ചു.
”ചേർത്തോളൂ എന്നൊക്കെ പറഞ്ഞാൽ… അച്ഛന്റെ ശരിക്കുള്ള
പേര്…”
”എനിക്കറിയില്ലെന്നു പറഞ്ഞില്ലേ” അവൾ അസഹ്യതയോടെ
പറഞ്ഞു.
”പൊട്ടിമുളച്ചുണ്ടായതൊന്നുമല്ലല്ലോ. നിങ്ങളുടെ വയറ്റിൽ
കുരുത്തതല്ലേ” അദ്ധ്യാപകൻ പരുഷമായി ചോദിച്ചു.
”അവർ ഒരുപാടു പേരുണ്ടായിരുന്നു. കേരളം മുതൽ കാശ്മീർ
വരെയുള്ള വിവിധ സംസ്ഥാനങ്ങളിൽ പെട്ടവർ. ആരുടെ ബീജ
മാണ് എന്റെ ഗർഭപാത്രത്തിനുള്ളിൽ…”
”നിങ്ങൾക്ക് ഭ്രാന്താണോ…” അദ്ധ്യാപകൻ ദേഷ്യത്തോടെ
ചോദിച്ചു.
”ഭ്രാന്ത് അവർക്കായിരുന്നു സാർ. കാമഭ്രാന്ത്. ഡൽഹിയിൽ
നേഴ്സായി ജോലി ചെയ്യുമ്പഴാ ഞാനിവരെ ഗർഭം ധരിച്ചത്.
നൈറ്റ്ഡ്യൂട്ടിക്കു പോവാൻ സന്ധ്യ കഴിഞ്ഞ് ഞാനൊരു ബസ്സിൽ
കയറിയതാണ്. സ്ര്തീയായി ഞാനൊരു യാത്രക്കാരിയേ ഉണ്ടായിരു
ന്നുള്ളൂ. കുറെ ചെന്നപ്പോൾ ബസ്ജീവനക്കാരും യാത്രക്കാരും ചേർ
ന്നെന്നെ…” അവൾ തേങ്ങിക്കരഞ്ഞു.
അപ്പോൾ ക്ലാസ് കൂടാനുള്ള കൂട്ടമണി മുഴങ്ങി.
”ചെറുത്തുനിൽക്കാനുള്ള ശ്രമത്തിനിടയിൽ അവരുടെയൊക്കെ
പേരും വിലാസവും ചോദിക്കാൻ എനിക്കു കഴിഞ്ഞില്ല
സാർ” അവൾ പറഞ്ഞവസാനിപ്പിച്ചു.
സ്കൂളിലെ രണ്ടു പെൺകുട്ടികൾ ദേശീയഗാനം ചൊല്ലാൻ തുട
ങ്ങി.
”ജനഗണമനയധിനായക ജയഹേ ഭാരത ഭാഗ്യ വിധാതാ…”
അദ്ധ്യാപകൻ ദേശീയഗാനത്തെ ആദരിച്ചുകൊണ്ട് എഴുന്നേറ്റുനിന്നു.
അവളപ്പോൾ ദേശീയഗാനത്തിലെ അടുത്ത വരി ചൊല്ലി.
”പഞ്ചാബ് സിന്ധു ഗുജറാട്ട് മറാഠാ ദ്രാവിഡ ഉൽക്കല
വംഗാ…’