മൂന്നു പതിറ്റാണ്ടുകാലത്തെ പട്ടാളജീവിതം പിന്നിലുപേക്ഷിച്ച് ഫ്രഞ്ച് പൗരനായ അൾജീരിയൻ പുരുഷനാണ് യാസ്മിന ഖാദ്ര. അതും ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ പട നയിച്ചവൻ. രക്തക്കറ പുരണ്ട കൈകൾ ഉള്ളവൻ എന്ന് മാധ്യമങ്ങൾ വിളിച്ച പട്ടാളക്കാരൻ. അദ്ദേഹം ഒരു സ്ര്തീയായിരുന്നു എന്നാണ് മാധ്യമലോകം ഏറെ ക്കാലമായി വിശ്വസിച്ചിരുന്നത്. മുഹമ്മദ് മുൾസിഹോൾ എന്ന് യഥാർത്ഥ നാമധേയം. പട്ടാളത്തിന്റെ വിലക്കുകൾ ഉള്ളതിനാൽ ഭാര്യയുടെ പേരിൽ എഴുത്ത് തുടങ്ങിയ ഒരാൾ. ഫ്രഞ്ചിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത അദ്ദേഹത്തിന്റെ രണ്ട് നോവലുകൾ മൂലഗ്രന്ഥത്തിന്റെ ആത്മാവ് ഒട്ടും ചോർന്നുപോകാതെയാണ് ഗ്രീൻ ബുക്സ് പ്രസാധനം ചെയ്തിരിക്കുന്നത്.
മദ്ധ്യപൗരസ്ത്യദേശത്തിന്റെ കലാ മപ ഭൂ മി യിൽ നിന്ന് ഉരുവം കൊണ്ടതാണ് യാസ്മിന ഖാദ്രയുടെ നോവലുകൾ. തുളച്ചുകയറുന്ന കണ്ണുകളോടെ അദ്ദേഹം ജീവിതത്തിന്റെ ഭയപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങൾ അവതരിപ്പികുന്നു. ദാരുണമായ
ഒരു ലോകത്തിന്റെ നിലയ്ക്കാത്ത കണ്ണീരിന്റെയും വിലാപങ്ങളുടെയും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ചുറ്റുപാടുകളിൽ, ഞെരിക്കപ്പെടുന്ന നിസ്സഹായമായ മനുഷ്യജീവിതങ്ങൾ. പരസ്പരം കണ്ടുമുട്ടാനാകാത്ത അകലങ്ങളിലേക്ക് പൊടു
ന്നനെ വെട്ടിമുറിക്കപ്പെടുന്ന ആത്മബന്ധങ്ങൾ. യുദ്ധാന്തരീക്ഷത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രനിരീക്ഷണത്തിൽ നിന്ന് പൊടുന്നനെ വികാസം കൊള്ളുന്ന അസാധാരണമായ കഥാഭാഗങ്ങൾ. പുതിയ ലോകമനുഷ്യന്റെ സാരവത്തായ
ഗുണങ്ങൾ ഭ്രൂണരൂപത്തിൽ ഉൾക്കൊള്ളുന്ന സ്വഭാവവിശേഷതകൾ. എല്ലാംകൊണ്ടും യാസ്മി ന ഖാദ്രയുടെ നോവലുകൾ മറക്കാനാവാത്ത ഒരു വായനാനുഭവമായി മാറുന്നു.
ഫ്രഞ്ചിൽ നിന്ന് മലയാളത്തിലേക്ക്
വിവർത്തനം ചെയ്ത അദ്ദേഹത്തിന്റെ
രണ്ട് നോവലുകൾ മൂലഗ്രന്ഥത്തിന്റെ
ആത്മാവ് ഒട്ടും ചോർന്നുപോകാതെ
യാണ് ഗ്രീൻ ബുക്സ് പ്രസാധനം ചെയ്തി
രിക്കുന്നത്. രണ്ടും നേരിട്ട് മലയാളത്തി
ലെഴുതിയ പുസ്തകമാണെന്ന് തോന്നി
പ്പോകും. ‘ബാഗ്ദാദിന്റെ വിലാപങ്ങൾ’
അധിനിവേശം ചവിട്ടിയരച്ച ഇറാഖിന്റെ
ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം
ദുരന്തങ്ങളുടെ അഗാധഗർത്തത്തിൽ
വീണുപോയ കഥ. ‘ആക്രമണം’ ഇസ്രായേലിന്റെ
വായിൽ അകപ്പെട്ട പലസ്തീനി
കളുടെ ദുരന്തകഥ. മദ്ധ്യ പൗരസ്ത്യ
ദേശത്ത് അനന്തമായി നിലനിൽക്കുന്ന
യുദ്ധമുഖങ്ങളുടെ അപരിഹാര്യമായ
സംഘർഷങ്ങളാണ് രണ്ട് നോവലുകളുടെയും
വിഷയം. ചാവേറുകൾ സൃഷ്ടി
ക്കപ്പെടുന്നതെങ്ങനെ എന്നതിന്റെ
ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങൾ. നടു
ക്കുന്ന യാഥാർത്ഥ്യങ്ങളിൽ നിന്ന് ചീന്തി
യെടുത്ത ചോരയിറ്റുന്ന പലസ്തീന്റെയും
ഇറാഖിന്റെയും മുഖങ്ങൾ.
ബാഗ്ദാദിന്റെ വിലാപങ്ങൾ
കഫ്ര്കറാം എന്ന ഒരു കുഗ്രാമത്തിൽ
നിന്നാണ് കഥാരംഭം. എങ്ങും അനന്ത
മായ മരുഭൂമി. മരുഭൂമിയുടെ ഏതോ ഒര
റ്റത്ത് ശാന്തജീവിതം നയിക്കുന്ന ഒരു
അറബ് ഗോത്രവർഗം. പൊടുന്നനെ
അധിനിവേശത്തിന്റെ കരിമേഘങ്ങൾ
ഉരുണ്ടുകൂടി. എവിടെയും രക്തപങ്കിലമായ
പാതകൾ. ടാങ്കുകൾ, കവചിത
വാഹനങ്ങൾ, പോലീസ്, പട്ടാളം, പരി
ശോധനകൾ, തകർക്കപ്പെട്ട കെട്ടിടങ്ങ
ൾ, ആർത്തുകരയുന്ന മനുഷ്യാവസ്ഥ
യുടെ നിസ്സഹായതകൾ. അഹങ്കാര
ത്തിന്റെ പ്രതീകമായി അമേരിക്കൻ
സേനാമേധാവികൾ… സമാനതയി
ല്ലാത്ത തകർച്ചയുടെ ചിത്രങ്ങൾ…
ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള
വീക്ഷണത്തിന്റെ അടിയുറച്ച
ദാർശനിക വശങ്ങളാണ് ഈ നോവ
ലിന്റെ അടിയുറച്ച കാതൽ. ”സ്വാത
ന്ത്ര്യം, സൗന്ദര്യം, ജനങ്ങളോടുള്ള ബഹുമാനം”
എന്നതിന്റെ അടിസ്ഥാനത്തിൽ
ലോകമന:സാക്ഷിയെ ഉദ്ഗ്രഥിക്കുന്ന
ഉത്കൃഷ്ട കൃതി. തീർത്തും റിയലിസ്റ്റി
ക്കായ ഒരു കാഴ്ചപ്പാടിൽ ഊന്നിനിന്നുകൊണ്ട്
മാന വ സ മു ദാ യത്തിന്റെ
സത്യവും നീതിയും വിപ്ല വബോധവും
സംരക്ഷിക്കുന്ന കൃതി. തന്നിലേല്പിച്ച
ഭീകര നശീകരണ ഉദ്യമത്തിൽ നിന്ന്
അവസാന നിമിഷത്തിൽ മനുഷ്യരാശി
യോടുള്ള ബഹുമാനാർത്ഥം കഥാനായകൻ
പിന്മാറുകയാണ്. നോവലിന്റെ തുട
ർന്നുള്ള ഭാഗങ്ങൾ അധികമാരും പറ
ഞ്ഞിട്ടില്ലാത്ത ഒളിപ്രവർത്തനങ്ങളുടെ
രഹസ്യങ്ങൾ. ഭീകരപ്രവർത്തനത്തിന്റെ
ശൈലികൾ ലോകത്തെല്ലായിടത്തും
ഒരുപോലെയാണെന്ന തിരിച്ചറിവ് ഈ
പുസ്തകം നൽകുന്നു. കൃത്രിമമായി കൂട്ടി
ച്ചേർത്തതല്ല ഈ നോവലിന്റെ പക്ഷാവലംബനത്തിന്റെ
തത്വം. നോവലിനു
വേണ്ടി കൃത്രിമമായി നിറം പിടിപ്പിച്ച
കഥാപാത്രങ്ങളും ഇല്ല. ബോധപൂർവ
മായ അഭിലാഷം നിറഞ്ഞ സാഹിത്യ
ത്തിന്റെ സത്യസന്ധമായ അവതരണം.
കഫ്ര്കറാം എന്ന ഗോത്ര ഗ്രാ മ
ത്തിന്റെ ഒരു ഇതിഹാസം ഇതിനിടെ
കഥാകൃത്ത് പറഞ്ഞുവയ്ക്കുകയാണ്.
നിഷ്കളങ്കമായ ഒരു ഗ്രാമീണ ജനത
യുടെ പരിതാപകരമായ തകർച്ചയാണ്
നോവൽ ശരീരത്തിന്റെ മർമപ്രധാന
മായ ഭാഗങ്ങൾ. കിടപ്പാടങ്ങൾ നഷ്ടപ്പെട്ട്
അനാഥമാക്കപ്പെട്ടവരുടെ ഹൃദയം പിളർ
ക്കുന്ന വിലാപങ്ങൾ. വെടിയുണ്ടകളേറ്റ്
തണ്ണിമത്തൻ പോലെ തലച്ചോറ് പൊട്ടി
ച്ചിതറുന്ന ഭീകരക്കാഴ്ചകൾ.
തങ്ങൾക്ക് നേരിടേണ്ടിവന്ന മാനഹാനിയിലും
ദുരന്തത്തിലും മനം നൊന്ത്
ഇതിലെ കഥാനായകൻ ഒരു മനുഷ്യ
ബോംബ് ആയി മാറുന്നതാണ് കഥാത
ന്തു. വെറുമൊരു മനുഷ്യബോംബ് അല്ല.
ഒരു രഹസ്യസങ്കേതത്തിന്റെ പരീക്ഷണശാലയിൽ
എത്തിപ്പെട്ട് ഒരു ഭീകരവൈറസ്
സ്വശരീരത്തിൽ ചുമന്ന് യൂറോ
പ്പിനെ ആസകലം നശിപ്പിക്കാൻ പുറ
പ്പെട്ട ഒരു ഭീകരമനുഷ്യനായി മാറുക
യാണ് കഥാനായകൻ.
ലണ്ടനിൽ ചെന്നിറങ്ങി ദിവസങ്ങൾ
ക്കകം വൈറസ് പ്രവർത്തനനിരതമാകും.
രോഗപകർച്ചയിൽ ലക്ഷങ്ങൾ നിമി
ഷംപ്രതി ചത്തുവീഴും. കഥാനായകനും
അളിഞ്ഞുചാവും. രോഗം നിയന്ത്രണാതീ
തമായി യൂറോപ്പിനെ ആസകലം വിഴു
ങ്ങും. കഥാനായകൻ ചെക്കിങും പരി
ശോധനയുമെല്ലാം കഴിഞ്ഞ്, ബോർ
ഡിങ് പാസ് വാങ്ങി ലണ്ടൻ ഫ്ളൈറ്റിനുവേണ്ടി
കാത്തിരിക്കുന്നതാണ് അവസാനത്തെ
അദ്ധ്യായം. ഓരോ ഫ്ളൈറ്റ്
അനൗൺസ്മെന്റ് മുഴങ്ങുമ്പോഴും തന്റെ
മുന്നിലൂടെ കടന്നുപോകുന്ന യാത്ര
ക്കാർ, ആരെയോ ആകാംക്ഷയോടെ
കാത്തി രിക്കുന്നവർ, പ്രതീക്ഷകൾ
തൂകുന്ന പുഞ്ചിരികൾ, നിഷ്കളങ്ക മന്ദ
ഹാസങ്ങൾ… കാഴ്ചപ്പുറങ്ങളുടെ വിശദാംശങ്ങളിൽ
കുരുങ്ങി കഥാനായകൻ
പൊടുന്നനെ ഈ സുന്ദരമായ ലോകത്തെ,
അതിലെ നിഷ്കളങ്കരായ ഈ
മനുഷ്യരെ മുച്ചൂടും നശിപ്പിക്കാനാണോ
താൻ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്ന്
സന്ദേഹിക്കുന്നു. തന്റെ കൺമുന്നിലൂടെ
കടന്നുപോകുന്ന ഈ മനുഷ്യർ എങ്ങ
നെയാണ് തനിക്ക് ശത്രുക്കളാകുന്നത്?
അയാൾ ഒരു വിസ്മൃതിയിൽ ലയിച്ച
ങ്ങനെ ഇരുന്നുപോകുന്നു. ലണ്ടനിലേ
ക്കുള്ള ഫ്ളൈറ്റ് അയാളെ ഉപേക്ഷിച്ച് പറ
ന്നുപോകുന്നതോടെ, ഒരു തീരുമാനമെടുക്കാനാവാതെ
അയാൾ കുഴങ്ങുകയാണ്.
നിർവികാരതയോടെ അയാൾ
തന്റെ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങു
ന്നു.
നമ്മുടെ ഹൃദയമിടിപ്പുകൾ
നിലച്ചുപോകുന്നത്രയും
സൂക്ഷ്മമാണ് യാസ്മിന
ഖാദ്രയുടെ എഴുത്തുശൈലി.
സൂര്യൻ മണൽപരപ്പിൽ പലയിടത്തും
മരീചികൾ വിത
ച്ചു. അനന്തമായ ചക്രവാളസീമയിലേക്ക്
നീങ്ങുന്ന വിളറിയ
റോഡ് തലക്കറക്കമു
ണ്ടാക്കുന്ന നേർരേഖയായി
നീണ്ടുനീണ്ടുപോകുന്നു.
നോക്കുന്നിടത്തെല്ലാം അതി
രുകളില്ലാത്ത മണൽസമുദ്ര
ത്തിന്റെ അനന്തത. ഒരു
എണ്ണടാങ്കർ റോഡിന്
കുറുകെ കിടക്കുന്നു. അത്
കത്തിയെരിയുന്നു.
സ്ഫോടനം മൂലം ടാങ്ക്
പൊട്ടിപ്പിളർന്നിരിക്കുന്നു.
തീനാളങ്ങൾ ധും ധും ഉയരുകയാണ്.
ഒരൊറ്റ വാഹനവും
അതിലേ കടന്നുപോകുന്നില്ല.
ഭയപ്പെടുത്തുന്ന
ഒരു പന്തികേടിന്റെ വിജനത.
പൊടുന്നനെ മുന്നിൽ ഒരു
ചെക്ക്പോസ്റ്റ്. ചോദ്യം
ചെയ്യലുകൾ. നീണ്ടുവരുന്ന
തോക്കിൻമുനകൾ.
സുലൈമാൻ നിലവിളിച്ചു.
വൈറസ്വാഹിയായ അയാളെ
അപ്പോൾതന്നെ ഇസ്ലാമിക തീവ്രവാദി
കളുടെ കിങ്കരന്മാർ വെടിവച്ചിടുന്നു.
മാനവരാശിക്കു മുന്നിൽ ഒരു നല്ല ദൗത്യം
ചെയ്തു എന്ന കൃതാർത്ഥതയോടെ
അയാൾ അത്യന്തം ശാന്തമായി മര
ണത്തെ വരിക്കുന്നു.
കൊല്ലന്റെ മകൻ സുലൈമാൻ ഈ
നോവലിൽ ഒരിക്കലും മറക്കാനാവാത്ത
ഒരു കഥാപാത്രം. സുലൈമാൻ ഒരു മൂല
യ്ക്കങ്ങനെ ഇരിക്കും. ദിവസങ്ങളോളം ഒരനക്കവുമുണ്ടാവില്ല.
പെട്ടെന്നൊരു
ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ
ബഹളം കൂട്ടും. ഇടംവലം നോക്കാതെ
ബോധം കെട്ടു വീഴുവോളം എവിടേക്കെ
ങ്കിലും ഇറങ്ങിയോടും. ചുട്ടുപഴുത്ത മരുഭൂമിയുടെ
അനന്തതയിലേക്ക് അവൻ
ഓടിമറയുന്നതിനു മുമ്പ് ആരെങ്കിലും
അപ്പോഴേക്കും അവനെ പിടികൂടിയിരി
ക്കും. ഒരു ദിവസം അവൻ പെട്ടെന്ന് നിലവിളിച്ചു.
ഒരുതരം തുളച്ചുകയറുന്ന നിലവിളി.
അവന്റെ കണ്ണുകൾ അപ്പോൾ
മേലോട്ട് ഉരുണ്ടുകയറിയിരിക്കും. അസാധാരണ
സ്വഭാവമുള്ള ഈ സുലൈമാൻ
തന്റെ വിരൽ മുറിച്ചെടുത്ത് ചിരിയോട്
ചിരി! സുലൈമാനെയും കൊണ്ട് ഒരു
തല്ലിപ്പൊളി കാറിലാണ് പിന്നെ മരുഭൂമി
കൾ താണ്ടിയുള്ള ആശുപത്രിയിലേ
ക്കുള്ള യാത്ര.
നമ്മുടെ ഹൃദയമിടിപ്പുകൾ നിലച്ചുപോ
കു ന്ന ത്രയും സൂക്ഷ്മമാണ്
യാസ്മിന ഖാദ്രയുടെ എഴുത്തുശൈലി.
സൂര്യൻ മണൽപരപ്പിൽ പലയിടത്തും
മരീചികൾ വിതച്ചു. അനന്തമായ ചക്രവാളസീമയിലേക്ക്
നീങ്ങുന്ന വിളറിയ
റോഡ് തലക്കറക്കമുണ്ടാക്കുന്ന നേർരേഖ
യായി നീണ്ടു നീണ്ടു പോ കുന്നു.
നോക്കുന്നിടത്തെല്ലാം അതിരുകളി
ല്ലാത്ത മണൽസമുദ്രത്തിന്റെ അനന്ത
ത. ഒരു എണ്ണടാങ്കർ റോഡിന് കുറുകെ
കിടക്കുന്നു. അത് കത്തിയെരിയുന്നു.
സ്ഫോടനം മൂലം ടാങ്ക് പൊട്ടിപ്പിളർന്നി
രിക്കുന്നു. തീനാളങ്ങൾ ധും ധും ഉയരുകയാണ്.
ഒരൊറ്റ വാഹനവും അതിലേ
കടന്നുപോകുന്നില്ല. ഭയപ്പെടുത്തുന്ന
ഒരു പന്തികേടിന്റെ വിജനത. പൊടു
ന്നനെ മുന്നിൽ ഒരു ചെക്ക്പോസ്റ്റ്.
ചോദ്യം ചെയ്യലുകൾ. നീണ്ടുവരുന്ന
തോക്കിൻമുനകൾ. സുലൈമാൻ നിലവിളിച്ചു.
അവന്റെ പ്രത്യേക തരത്തി
ലുള്ള തുളച്ചുകയറുന്ന തീവ്രമായ നിലവിളി.
കാറിൽ നിന്നിറങ്ങി സുലൈമാൻ
ശരം വിട്ടതുപോലെ പാഞ്ഞു. ”അ
വന്റെ ദേഹത്ത് സ്ഫോടകവസ്തുക്കളായിരിക്കും”
പട്ടാളക്കാരൻ അലറിവിളി
ച്ചു. തോക്കുകൾ ഗർജിച്ചു. ചീറിവരുന്ന
വെടിയുണ്ടകൾക്കു മുന്നിലും സുലൈമാൻ
നിറുത്താതെ ഓടി. വടി പോലെ
നിവർന്നുള്ള നട്ടെല്ല ്. ഇരുവശത്തും
തൂങ്ങിയാടുന്ന കൈകൾ. ശരീരത്തിന്
അസാധാരണമാംവിധം ഇട ത്തോ
ട്ടൊരു ചായ്വ്. ഓട്ടം കണ്ടാലറിയാം,
എന്തോ പന്തികേട്. തുടരെത്തുടരെ
വെടികളേറ്റിട്ടും സുലൈമാൻ ഓടി. മുതുകിൽ
തറച്ച വെടിയുണ്ടകൾ അവനെ
തെല്ലും അമ്പരപ്പിച്ചതായി തോന്നിയി
ല്ല. ”ഈ തെണ്ടി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്
ധരിച്ചിട്ടുണ്ട്. തലയ്ക്ക് ഉന്നം വയ്ക്ക്”.
സുലൈമാന്റെ ശിരസ് തണ്ണിമത്തങ്ങ
പോലെ ചിന്നിത്തെറിച്ചു. അവന്റെ
ഓട്ടം നിന്നു. ശരീരം ആദ്യം കുത്തനെ
തുടയിലേക്ക്. തുടകൾ മടങ്ങി കണങ്കാലുകളിലേക്ക്.
അതിനുശേഷം നെഞ്ച്
തുടകളിലേക്ക്. അവസാനം അവശേഷിച്ച
ശിരസ് കാൽമുട്ടിലേക്ക്….
ഒരു പെൺവിസ്ഫോടനത്തിന്റെ
കഥ
‘ആക്രമണം’ എന്ന നോവലിലെ
കഥാനായകൻ, അമീർ ഴഫാരി ഒരു ബദ്ദുവിയൻ
ഗോത്ര കുടുംബത്തിലാണ് ജനി
ച്ച ത്. പരിസ്ഥിതി മൂല്യങ്ങൾ ജീവിത
ത്തിന്റെ സഹജാവബോധമായ ഒരു
ഗോത്രാവബോധത്തിൽ ഉരുവംകൊണ്ട
യാൾ. ഗോത്രത്തിന്റെ സ്വപ്നസാക്ഷാത്കാരമായി
ഡോക്ടർ ബിരുദമെടുത്ത
ഒരേയൊരാൾ. പക്ഷേ, ഈ ഗോത്രമൂല്യ
ങ്ങളെല്ലാം വെടിഞ്ഞുകൊണ്ടുള്ള ഒരു
സുഖജീവിതമാണ് ഇസ്രായേലിലെ
ടെൽ അവീവിലുള്ള ആശുപത്രിയിൽ
ഡോക്ടർ ഴഫാരി നയിച്ചിരുന്നത്. തന്റെ
വംശജർ ഒരു തീക്കുടുക്കയിൽ അകപ്പെട്ട
തുപോലെ എരിഞ്ഞുതീരുമ്പോഴും, ഒരു
സർജൻ എന്ന നിലയിൽ അദ്ദേഹം
തന്റെ ജോലിയുടെ പരിപൂർണതയിൽ
മാത്രം ശ്രദ്ധിച്ചു. വലിയ ദുരന്തമുഖങ്ങ
ളാണ് അദ്ദേഹം തന്റെ ആശുപത്രിയിൽ
നിത്യേനയെന്നോണം കണ്ടുകൊണ്ടിരു
ന്നത്. ബോംബുസ്ഫോടനത്തിൽ
ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങളുടെ
പിട യു ന്ന ആർ ത്ത നാ ദ ങ്ങ ൾക്കു
മുന്നിൽ ഡോ. ഴഫാരി തന്റെ ശസ്ര്തക്രി
യാവൈദഗ്ദ്ധ്യത്തിന്റെ പരിപൂർണത
യിൽ മാത്രം ശ്രദ്ധിച്ചു. രാപ്പകലറിയാതെ
നിസ്സംഗതയോടെ അദ്ദേഹം രോഗികളെ
ശുശ്രൂഷിച്ചു. തന്റെ അറബി സ്വത്വത്തെ
അദ്ദേഹം എന്നെന്നേക്കുമായി മറന്നുകളഞ്ഞു.
‘അന്ന് രാത്രി സിഹെം
ഒരു രാജകീയ സദ്യ ഒരു
ക്കിയിരുന്നു. എനിക്ക്
പ്രിയപ്പെട്ട വിഭവങ്ങൾ
മാത്രമുള്ള സദ്യ. മെഴുകുതിരിവെട്ടത്തിൽ
മുഖാമുഖം
നോക്കിയിരുന്ന്
ഞങ്ങൾ ഭക്ഷണം കഴിച്ചു.
അവൾ അധികമൊന്നും
കഴിച്ചിരുന്നില്ല. അവളുടെ
തളികയിൽ നിന്ന്
പതുക്കെ ഓരോന്നെടുക്കു
ന്നതിൽ മാത്രം അവൾ
തൃപ്തിയടഞ്ഞു. അവൾ
അന്നേരം മനോഹരിയായിരുന്നു.
പക്ഷേ, അവളുടെ
മനസ്സകലെയെങ്ങോ
ആയിരുന്നു. ”ഇന്നെന്താ
മോളേ, സങ്കടപ്പെട്ടിരിക്കു
ന്നത്?” ഞാനവളോടു
ചോദിച്ചു. ”എനിക്കെന്റെ
ജീവനെ തനിച്ച് വിട്ടുപോകാൻ
മനസ്സു വരുന്നില്ല”.
അവൾ പറഞ്ഞത് അയാ
ൾക്ക് അപ്പോൾ മനസ്സിലായില്ല.
”എനിക്കത് നിത്യതയാണ്”
എന്ന് പറഞ്ഞിട്ടും
അയാൾ ഒരു പൊട്ടനെപ്പോലെ
മിഴിച്ചിരുന്നു.
അവളുടെ തിളങ്ങുന്ന
സുന്ദരമായ മിഴികൾക്കു
പിന്നിൽ ഒരഗാധ ഗർത്ത
മുണ്ടെന്ന് എങ്ങനെ സംശയിക്കാനാണ്?
സമ്പന്നരുടെ തെരുവിൽ മനോഹരമായ
ഒരു വസതിയിലാണ് അദ്ദേഹം
ഭാര്യയോടൊത്ത് ജീവിച്ചത്. ഭാര്യയുടെ
സന്തോഷത്തിനു മേലൊരു നിഴൽ വീഴു
ന്നത് പോലും അദ്ദേഹത്തിന് ആലോചി
ക്കാൻ കഴിയുമായിരുന്നില്ല. സിഹെം,
അയാളുടെ ഭാര്യ, അയാൾക്ക് എല്ലാമെല്ലാമായിരുന്നു.
അവളെ ആഹ്ലാദവതി
യാക്കുക എന്ന ഒരേയൊരു ലക്ഷ്യമ
ല്ലാതെ ഡോക്ടർക്ക് മറ്റൊരു ചിന്തയും
ഉണ്ടായിരുന്നില്ല. ആ വസതിയുടെ
ഓരോ അടിയിലും ഇഞ്ചിലും സിഹെം
ഉണ്ട്. ചുമരിലെ ചിത്രശേഖരങ്ങളിൽ,
ജനാല കർട്ടനുകളിൽ, ഭിത്തിയുടെ വർ
ണചാർത്തുകളിൽ, ഫർണിച്ചറിൽ…
എല്ലായിടത്തും അവൾ മാത്രമാണ്.
അവളുടെ ഇഷ്ടനിറങ്ങളും വാസനകളുമാണ്
നോക്കുന്നിടത്തെല്ലാം നിറഞ്ഞുനിൽക്കുന്നത്.
ഒരു റെസ്റ്റോറന്റിൽ ഒരു മനുഷ്യ
ബോംബ് പൊട്ടിത്തെറിച്ച് കുറെയേറെ
പേർ ഛിന്നഭിന്നമായി മരിച്ചു. അതിലധി
കവും കുട്ടികൾ. ആശുപത്രിയിലേക്ക്
കൊണ്ടുവന്നത് മാംസക്കൂമ്പാരങ്ങളുടെ
ഭീകരകാഴ്ചകൾ. ഓപറേഷൻ മുറിയിൽ
ഡോ. ഴഫാരി വിശ്രമമില്ലാതെ ജോലി
ചെയ്തു. പട്ടാളം കവാത്ത് നടത്തുന്ന ആ
ഭീകരരാത്രിയിൽ ഴഫാരി തന്റെ വാസ
സ്ഥലത്ത് എത്തിയപ്പോൾ ഭാര്യയെ
കാണാനില്ല. ദുരൂഹമായ ശൂന്യതയിൽ
ഭാര്യ മറഞ്ഞുപോയിരിക്കുന്നു. ഭാര്യയെ
അയാൾ പിന്നെ കാണുന്നത് തന്റെ
ആശുപത്രിയിൽ തന്നെയുള്ള മോർച്ചറി
യിൽ. കണ്ടപാടെ അയാൾ അലമുറയിട്ടു
വിളിച്ചു.
ഛിന്നഭിന്നമായ ശവശരീരങ്ങൾ
അയാൾ എത്രയോ കണ്ടിട്ടുണ്ട്. ഒരു
ഡസനോളം പേരിൽ ഇതാ ഇപ്പോൾ
മുറിഞ്ഞുപോയ അവയവങ്ങൾ അയാൾ
തുന്നിച്ചേ ർത്തതേയുള്ളൂ. ശരീരഭാഗമാണെന്ന്
തിരിച്ചറിയാത്തവിധത്തിൽ
ചിന്നിച്ചിതറിയവയും അയാൾ കണ്ടിട്ടു
ണ്ട്. പക്ഷേ, ഇപ്പോൾ അയാൾ കണ്ട
പിച്ചിച്ചീന്തപ്പെട്ട അവയവങ്ങളുടെ അവശിഷ്ടങ്ങൾ
അതിനുമൊക്കെയപ്പുറത്തായിരുന്നു.
ഭീതിയുടെ ഏറ്റവും നികൃഷ്ട
മായ വൈരുദ്ധ്യത്തിനു മുന്നിൽ അയാൾ
പകച്ചുനിന്നു. ഒരു തല, തന്റെ എല്ലാമെല്ലാമായ
സിഹെം ഒരു തല മാത്രമായി
ഒരു ഇറച്ചികഷണ കൂമ്പാരങ്ങൾക്കു
മിതെ നിൽക്കുന്നു! സിഹെമ്മിന്റെ തല
മാത്രമേയുള്ളൂ, കണ്ണുകൾ മൂടപ്പെട്ട്,
വായ തുറന്ന്…
തന്റെ ഭാര്യയുടെ തീവ്രവാദിബന്ധം
ഡോ ക ് ട ർക്ക് ഒ ര ു ്രപ ഹേ ള ി ക
യായിത്തീരുകയാണ്. ദുരൂഹതയുടെ
ഒരുപാട് അടരുകൾ ബാക്കിവച്ചാണ്
സിഹെം മറഞ്ഞുപോയിരിക്കുന്നത്.
ഡോക്ടർക്ക് പരിപൂർണമായും സമ
നില തെറ്റുകയാണ്.
മരിച്ചിട്ടും മരിക്കാത്ത സിഹെമ്മിന്റെ
സാന്നിദ്ധ്യമാണ് വീട് നിറയെ. മരിച്ചിട്ടും
ഒരു പ്രേതം പോലെ അവൾ വീട്ടിലെ
മ്പാടും നിറഞ്ഞുനിൽക്കുന്നു. അവളുടെ
പാദചലനങ്ങളും സംഭാഷണങ്ങളും
ഡോക്ടർ കേൾക്കുന്നു. നിൽക്കപ്പൊറുതിയില്ലാതെ
ഡോക്ടർ വീടും ആശുപത്രിയും
വിട്ട് എങ്ങോട്ടെന്നില്ലാതെ ഇറ
ങ്ങിനടക്കുന്നു. ഡോക്ടറുടെ ഈ
സഞ്ചാരഗതികൾക്കിടയിൽ വച്ച് ഇസ്രായേൽ-പലസ്തീൻ
പരിസരക്കാഴ്ചകൾ
നോവലിലെമ്പാടും വാർന്നുവീഴുകയാണ്.
അധോലോക കാഴ്ചകളിലേക്ക്
നോവലിസ്റ്റ് നമ്മളെയും കൂട്ടിക്കൊണ്ടുപോവുകയാണ്.
സിഹെം പോയിട്ടുള്ള
വഴികൾ തേടി ഒരു കുറ്റാന്വേഷകനെ
പോലെ ഡോക്ടർ ജറുസലേമിലെ ഊടുവഴികളിലൂടെ
സഞ്ചരിക്കുന്നു. തന്റെ
ഭാര്യയെക്കുറിച്ച ് അവിശ്വസനീയമായ
കുറെയേറെ സത്യങ്ങൾ അയാൾ തിരിച്ച
റിയുന്നു. പള്ളികളെയും മതപ്രഭാഷണ
പരമ്പരകളെയും കേന്ദ്രീകരിച്ച്, സൂത്ര
ത്തിൽ ഒരുക്കിവച്ച രഹസ്യതാവളങ്ങൾ.
തീവ്രവാദ ക്യാമ്പുകൾ. ഇമാം മാർ
വാന്റെ തീവ്രപ്രഭാഷണവും ഡോക്ടർ
കേട്ടു. ”ദൈവത്തിന്റെ മുഖത്തോളം
മഹനീയ തേജസ്സ് എവിടെയെങ്കിലു
മുണ്ടോ സഹോദരരേ…” എന്ന് തുട
ങ്ങുന്ന പ്രഭാഷണം ചാവേറായി മരിക്കു
ന്നവന്റെ സ്വർഗലബ്ധിയിലാണ് അവസാനിക്കുന്നത്.
അമീർ ഴഫാരിയുടെ
അലച്ചിൽ വിചിത്രമായ വഴികളിലേ
ക്കാണ് അയാളെ കൊണ്ടെത്തിക്കുന്ന
ത്. ടെൽ അവീവിൽ നിന്ന് ബെത്ലഹേമിലേക്ക്.
ജറുസലേമിലേക്ക്. നോവൽ
പരിസരമാകെ ഇസ്രായേൽ ഭൂപടത്തി
ലൂടെ നീങ്ങുകയാണ്.
സിഹെം അവസാനമായി ഴഫാരി
യോടൊത്ത് കഴിച്ച ഒരു വിരുന്നിന്റെ
ഓർമ വളരെ ഹൃദയസ്പർശിയായ
വായനാനുഭവമാണ്: ”അന്ന് രാത്രി
സിഹെം ഒരു രാജകീയ സദ്യ ഒരുക്കിയിരു
ന്നു. എനിക്ക് പ്രിയപ്പെട്ട വിഭവങ്ങൾ
മാത്രമുള്ള സദ്യ. മെഴുകുതിരിവെട്ട
ത്തിൽ മുഖാമുഖം നോക്കിയിരുന്ന്
ഞങ്ങൾ ഭക്ഷണം കഴിച്ചു. അവൾ അധി
കമൊന്നും കഴിച്ചിരുന്നില്ല. അവളുടെ
തളികയിൽ നിന്ന് പതുക്കെ ഓരോന്നെ
ടുക്കുന്നതിൽ മാത്രം അവൾ തൃപ്തിയട
ഞ്ഞു. അവൾ അന്നേരം മനോഹരിയായിരുന്നു.
പക്ഷേ, അവളുടെ മനസ്സ
കലെയെങ്ങോ ആയിരുന്നു. ”ഇന്നെന്താ
മോളേ, സങ്കടപ്പെട്ടിരിക്കുന്നത്?” ഞാനവളോടു
ചോദിച്ചു. ”എനിക്കെന്റെ
ജീവനെ തനിച്ച് വിട്ടുപോകാൻ മനസ്സു
വരുന്നില്ല”. അവൾ പറഞ്ഞത് അയാ
ൾക്ക് അപ്പോൾ മനസ്സിലായില്ല. ”എനി
ക്കത് നിത്യതയാണ്” എന്ന് പറഞ്ഞിട്ടും
അയാൾ ഒരു പൊട്ടനെപ്പോലെ മിഴിച്ചിരു
ന്നു. അവളുടെ തിളങ്ങുന്ന സുന്ദരമായ
മിഴികൾക്കു പിന്നിൽ ഒരഗാധ ഗർത്തമുണ്ടെന്ന്
എങ്ങനെ സംശയിക്കാനാണ്?
ഇതിനു മുൻപൊരിക്കലുമില്ലാത്ത
ത്രയേറെ വികാരവായ്പോടെ ആ രാത്രി
അവൾ, അവളെയെനിക്ക് സമർപ്പിച്ചു.
ആ ഉദാരതയ്ക്കു പിന്നിലെ ‘യാത്രാമൊഴി’
ഞാനെങ്ങനെ ഊഹിക്കാനാണ്?
ഡോക്ടർ തുടർന്നും ചിന്തിക്കുന്നു.
എന്തിനാണ് എന്തിനാണ് ചിലരെ മറ്റു
ള്ളവരുടെ സന്തോഷത്തിനായി ബലി
കഴിക്കുന്നത്? എപ്പോഴും നല്ലവരും
ധൈര്യവാന്മാരുമാണ് മാളത്തിലൊളി
ക്കുന്ന കോടികളുടെ രക്ഷയ്ക്കുവേണ്ടി
ജീവൻ ബലി കൊടുക്കാൻ നിയോഗിക്ക
പ്പെടുന്നത്. പിന്നെന്തിനാണ് ബാക്കിയാവുന്ന
ദുഷ്ടരെ ജീവിക്കാനനുവദിക്കാ
നായി ഈ നല്ലവരുടെ ജീവിതം ഹോമി
ക്കുന്നത്? മനുഷ്യവർഗത്തെ ദുർബലമാ
ക്കലാണതെന്ന് നിങ്ങൾക്ക് തോന്നുന്നി
ല്ലെ?
ഭീരുക്കളേ, വഞ്ചകരേ, ആത്മപ്രശംസകരേ,
കൊത്തിപ്പറിക്കുന്നവരേ, എലി
കളെപ്പോലെ പെരുപ്പിക്കാൻ വേണ്ടി
എപ്പോഴും ഏറ്റവും മികച്ച മനുഷ്യരെ
വിളിച്ചില്ലാതാക്കിയാൽ പിന്നെ തലമുറ
കൾക്കുശേഷം എന്താണ് ബാക്കിയു
ണ്ടാവുക?
മദ്ധ്യപൗരസ്ത്യദേശങ്ങളുടെ ചോര
പു രണ്ട ഒ ാ ർ മ ക ൾക്കു മ ുന്നി ൽ
യാസ്നാര ഖാദ്രയുടെ ഈ നോവൽ
നിസ്സഹായതയുടെ ആത്മസംഘർഷ
ങ്ങളുടെ ഒരു മരുഭൂമിയാണ്. ഗാസയുടെ
നിലവിളി സമാധാനപ്രേമികളുടെ
കരൾ പിളർക്കുകയാണ്.
ഈ നോവൽ വായിച്ചുതീരുമ്പോൾ
നമ്മൾ പലതുമാണ് ഓർത്തുപോവുക.
പലസ്തീൻ നേതാവ് യാസർ അരാഫ
ത്തിന്റെ ദുരൂഹ മരണം. വെസ്റ്റ് ബാങ്കും
ഗാസയും എന്ന രണ്ട് തുരുത്തുകൾ.
അവിടെ ലോകത്തെ പ്രധാന സൈനി
കശക്തികളിലൊന്ന്, നിസ്സഹായരായ
ഒരു ചെറുപ്രദേശത്തെ നരകതുല്യമാ
ക്കാൻ നടത്തുന്ന ഭീകരാ ക്രമണം.
അതിനെ ‘യുദ്ധം’ എന്ന് പേരിട്ടു വിളിക്കു
ന്നതിന്റെ അപഹാസ്യത. വെളിച്ചം കൂട
ണയാത്ത രാത്രിയുടെ ഇരുട്ടിൽ ഉറ
ങ്ങാത്ത ജാഗ്രതയോടെ കാത്തുകിട
ക്കുന്ന തകർക്കപ്പെട്ട ഒരു ജനത. മാനസികാഘാതത്തിൽ
ഉൾ വലിഞ്ഞു
പോയ ഗാസയിലെ കുഞ്ഞുങ്ങൾ…
ഡോക്ടറുടെ ഭാര്യ സിഹെം അസാ
ധാരണ ചിന്തകളുള്ള ഒരു സ്ര്തീയായിരു
ന്നു. ഡോക്ടർ കരുതിയതുപോലെ
അവൾ ലോലചിന്തകളുള്ള ഒരു താരുണ്യവതിയായിരുന്നില്ല.
ഡോക്ടറുടെ
സന്തോഷത്തിനും ഇഷ്ടത്തിനും വേണ്ടി
മാത്രം അവൾ യാന്ത്രികമായി വഴങ്ങി
ക്കൊടുത്തു. ഡോക്ടർ സങ്കല്പിക്കുന്ന
തുപോലെയുള്ള ഒരു ആനന്ദം, പക്ഷേ
അവളാഗ്രഹിച്ചിരുന്നില്ല. ഗാസയിലെ
പെൺകുട്ടികൾ പിച്ചിച്ചീന്തപ്പെടുമ്പോ
ൾ, പിഞ്ചുകുഞ്ഞുങ്ങൾ രക്തത്തിൽ
കുതിർന്നു കിടക്കുമ്പോൾ, അത്തരം
ഒരു ആനന്ദം അവൾ മന:സാക്ഷിക്ക്
നിരക്കാത്തതായി കണ്ടു. താനനുഭവിച്ച
ജീവിതസുഖങ്ങളുടെ പാരമ്യത്തോട്
അവ ൾക്ക് പൊടു ന്നനെ വെറുപ്പ്
തോന്നാൻ തുടങ്ങി.
അതിനുള്ള പ്രായശ്ചിത്തത്തിനു
വേണ്ടി, രഹസ്യമായി, അവൾ ഒളിപ്രവ
ർത്തനങ്ങളുടെ ഭാഗമായി നിശ്ശബ്ദം
പങ്കുചേർന്നു. ചിലരോടൊത്ത് അവൾ
രഹസ്യസമാഗമങ്ങൾ നടത്തി. ഭർത്താവിൽ
നിന്ന് അവൾ എല്ലാം സമർത്ഥ
മായി മറച്ചുവച്ചു.
മദ്ധ്യപൗരസ്ത്യദേശങ്ങളുടെ
ചോര പുരണ്ട ഓർമക
ൾക്കു മുന്നിൽ യാസ്നാര
ഖാദ്രയുടെ ഈ നോവൽ
നിസ്സഹായതയുടെ ആത്മ
സംഘർഷങ്ങളുടെ ഒരു
മരുഭൂമിയാണ്. ഗാസയുടെ
നിലവിളി സമാധാനപ്രേമി
കളുടെ കരൾ പിളർക്കുകയാണ്.
തന്റെ മരണവാർത്ത ഡോക്ടർക്ക്
താങ്ങാ നാ വു ക യി ല്ലെന്ന സത്യം
സിഹെമ്മിനും അറിയാമായിരുന്നു.
തീരാദു:ഖമാകും താൻ ഡോക്ടർക്ക്
പകർന്നുകൊടുക്കുന്നത്. പലസ്തീൻ
അനുഭവിക്കുന്ന ധർമസങ്കടങ്ങൾക്കു
മുന്നിൽ, മറ്റനവധി വേദനകൾക്കിടയി
ൽ, ഇത് ചെറിയൊരു സങ്കടമായിരിക്കും
എന്നുകൂടി സിഹെം വിചാരംകൊണ്ടു.
രഹസ്യതാവളത്തിൽ വച്ച് കണ്ടുമു
ട്ടിയ തീവ്ര വാദി നേതാവുതന്നെ
ഴഫാരിയോട് സംയമനപൂർവം പറയു
ന്നുണ്ട് – ”നിന്റെ അടയാളത്തെ, നിന്റെ
നിലനില്പിനെ തകർക്കാൻ അനുവദിക്ക
രുത്, അമീർ…” ഒരു ഭർത്താവ് എന്ന
നിലയിൽ പോലും സിഹെമ്മിന്റെ കഥയിലേക്ക്
പ്രവേശിക്കരുതെന്നും പ്രത്യാഘാതം
ഭയങ്കരമായിരിക്കുമെന്നുമുള്ള
മുന്നറിയിപ്പ്. ആ മനുഷ്യൻ തുടർന്നും
ഴഫാരിയെ ഭീഷണിപ്പെടുത്തുകയാണ്.
”ദീർഘകാലം നിനക്കതിന്റെ ആവശ്യ
മുണ്ട്, നിന്റെ ജീവിതം!”
ഷെയ്ക്ക് മാർവാന്റെ മതപ്രസംഗം
സിഹെമ്മിനെ എന്തുമാത്രം സ്വാധീ
നിച്ചു എന്ന സത്യം ഡോക്ടർ തിരിച്ചറി
ഞ്ഞു. അവളതൊന്നും തന്നോട് പറ
ഞ്ഞില്ലല്ലോ! ഡോക്ടർ സങ്കടപ്പെട്ടു.
എല്ലാവരുമറിഞ്ഞ സത്യം താൻ മാത്രം
അറിഞ്ഞില്ല. എല്ലാവരുടെയും മുമ്പിൽ
താൻ ഒരു വേശ്യയുടെ ഭർത്താവിനെപ്പോലെ
നികൃഷ്ടനായി. എന്തൊരു ദയനീയമായ
പരിഹാസാവസ്ഥ! ഒരു
സ്ര്തീക്കായി, അവളുടെ ജീവിതം സുന്ദരമാക്കാനായി
രാവും പകലും അടിമ
വേല ചെയ്തിട്ടും, ആ ഭാര്യയാൽതന്നെ
ചതിക്കപ്പെട്ട എന്തൊരു ഭയങ്കരമായ ദുരവസ്ഥ!
തീവ്ര വാ ദത്തിന്റെ സാന്നിദ്ധ്യം
ആരോപിച്ച ്, ഇസ്രായേലിന്റെ ജൂത
വ്യവസ്ഥിതിക്കു നടുവിൽ ഡോ. ഴഫാരിയും
അകപ്പെട്ടുപോകുന്നു. ഒറ്റപ്പെടു
ന്നു… ജൂതന്മാരായ അയൽവാസികൾ
ചോദിക്കുന്നു: ”ഇത്രത്തോളം സുഖവും
സ്വാതന്ത്ര്യവും നിനക്കേത് നാട്ടിൽ കിട്ടും
തേവിടിച്ചിമോനേ!”
തീക്ഷ്ണമായ അനുഭവപരമ്പരകളി
ലൂടെ ഡോക്ടർ ഴഫാരി ഒരു പുതിയ
പാഠം പഠിക്കുകയാണ്. തന്റെ ഗോത്രവേരുകളിലേക്ക്
അയാൾ ഏകനായി മടങ്ങു
ന്നു. അവിടെയും ദുരന്തങ്ങൾ അയാളെ
വേട്ടയാടുകയാണ്. ഇസ്രായേൽ ടാങ്കുകൾ
തന്റെ പിതൃഗൃഹത്തെ ചമ്മന്തിപ്പരുവത്തിൽ
തകർത്തുടയ്ക്കുന്ന കാഴ്ചയിൽ
അയാൾക്ക് പൊടുന്നനെ കൈവരുന്ന
ബോധോദയത്തോടെ നമ്മൾ ഈ
നോവലിന്റെ അവസാന അദ്ധ്യായത്തി
ലെത്തുന്നു.
നോവലിന്റെ അവസാന പുറങ്ങ
ളിൽ ഡോ. ഴഫാരി ഒരു മനുഷ്യബോം
ബായി പൊട്ടിത്തെറിച്ച തന്റെ ഭാര്യയുടെ
ആത്മാവുമായി അലിഞ്ഞുചേരുകയാ
ണ്. സ്വന്തം ശരിരം ചിന്നിച്ചിതറി കിടക്കുമ്പോഴും
ഴഫാരിയുടെ ആത്മാവ് ശബ്ദി
ക്കുകയാണ്: ”നിന്റെ സ്വപ്നങ്ങൾ എന്നുമെന്നും
എന്നോടൊപ്പം കാണും. അവർ
നിന്നിൽനിന്നും പിടിച്ചെടുത്ത ലോകം
പുനർനിർമിക്കാൻ…”
മാംസകഷണങ്ങൾ നുറുങ്ങിത്തെറി
ക്കുമ്പോഴും അയാൾ ഹർഷോന്മാദം
കൊള്ളുകയാണ്. തനിക്ക് പ്രിയപ്പെട്ട
സിഹെമ്മിന്റെ ആത്മാവിലേക്കാണ്
അയാൾ കൂടണയുന്നത് എന്ന ഹർഷോ
ന്മാദം. അതിന്റെ ഹൃദ്യമായ ലഹരിയി
ലാണ് അയാൾ ജീവിതം അവസാനിപ്പി
ക്കു ന്ന ത് . മര ണ ശ്വ ാ സ ത്തിലും
ഡോക്ടർ ഴഫാരി ചിന്തിക്കുന്നു: വരുംകാലത്തിന്റെ
സമാധാനത്തിനും സ്വപ്ന
ങ്ങൾക്കും വേണ്ടി….
‘ആക്രമണം’ എന്ന നോവലിന്റെ
സാമൂഹിക പരിസരം പ്രധാനമായും
ഇസ്രായേലും പലസ്തീനും ആണ്. പല
സ്തീൻ ഇന്നൊരു തടവറയാണ്. ആ തടവറയിൽ
നിന്ന് ഉയർന്നുപൊങ്ങുന്നത്
പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളികൾ.
ലൈംഗിക അടിമകളാക്കപ്പെട്ട അമ്മമാ
ർ. തലയ്ക്കു മുകളിൽ ഏതു നിമിഷവും
വന്നുവീഴുന്ന മിസൈലുകൾ. ഉറക്കമി
ല്ലാത്ത ഇരുണ്ട രാവുകൾ.
തീവ്രവാദത്തിന്റെ വർത്തമാന
കാലം
യാസ്മിന ഖാദ്രയുടെ നോവലുകൾ
സങ്കീർണമായ പുതിയ ലോകസാഹച
ര്യത്തിന്റെ ചോരയും കണ്ണീരും നിറഞ്ഞ
കാലുഷ്യങ്ങൾക്കു മുന്നിൽ, അപരിഹാര്യമായി
നിലനിൽക്കുന്ന തീവ്രവാദ പ്രവ
ർത്തനങ്ങൾക്കു മുന്നിൽ, ആഴത്തിലുള്ള
വായന അർഹിക്കുന്നു. നിലനില്പില്ലാ
ത്തവിധം മദ്ധ്യപൗരസ്ത്യദേശങ്ങളിലെ
മതേതരത്വം അടിയോടെ തകർക്കപ്പെട്ടുകഴിഞ്ഞു.
സുന്നികൾ, വിവിധ വംശജ
രായ ക്രിസ്ത്യാനികൾ, യാസിദികൾ എല്ലാവരും
ഭീതിയുടെ നിഴലിലാണ്. ഷിയ
തീവ്രവാദികൾ, ഐസിസ് സായുധർ,
പരസ്പരം ഉന്മൂലനം ചെയ്യുന്ന തീവ്രതാ
ണ്ഡവം. കരയിലും ആകാശത്തിലും കടലിലും
അമേ രിക്കൻ ആയുധങ്ങൾ
തന്നെയാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
എവിടെ നോക്കിയാലും വീടും നാടും
ഉപേക്ഷിച്ച് അലഞ്ഞുനടക്കുന്നവരുടെ
അഭയാർത്ഥിപ്രവാഹം. കൊടുംപട്ടി
ണിയും രോഗപകർച്ചകളും. നിനച്ചിരി
ക്കാത്ത നേരങ്ങളിൽ വന്നുവീഴുന്ന ഭീകരസ്ഫോടനങ്ങൾ.
പെരുകുന്ന അനാഥ
ക്കുട്ടികൾ. ജീവിതനിസ്സഹായതയിൽ
വേശ്യാ വൃത്തിയെ ആശ്രയിക്കുന്ന
സ്ര്തീകളും പെൺകുട്ടികളും. ‘മുല്ലപ്പൂമ
ണം’ എത്ര പെട്ടെന്നാണ് വെടിമരുന്നുഗ
ന്ധത്തിന് വഴിമാറിയത്! ഗ്വാണ്ടനാമോ
ഭീകരത ആർക്കാണ് മറക്കാൻ കഴിയുക?
തീവ്ര വാ ദ പ്ര വ ർത്തനങ്ങൾക്ക്
അധോലോക വ്യാപാരങ്ങളിലൂടെ കട
ന്നുവരുന്ന പണമാണ് മൂലാധാരം. ഏത്
പ്രത്യയശാസ്ര്തത്തിന്റെ ബലത്തിലാണ്
പെൺകുട്ടികൾ ലൈംഗിക അടിമകളാ
ക്കപ്പെടുന്നത്? ആൺകുട്ടികൾ ചാവേറാ
ക്കപ്പെടുന്നത്?
ഒരുകൂട്ടർ എണ്ണക്കിണറുകൾ കയ്യട
ക്കി യ പ്പോ ൾ, മറു കൂ ട്ടർ പുരാതന
സംസ്കൃതിയുടെ ശില്പങ്ങൾ, പ്രതിമക
ൾ, തനതുസംസ്കാരത്തിന്റെ ബാക്കിപത്രങ്ങൾ,
എല്ലാം കയ്ടക്കി കറുത്ത കമ്പോളത്തിലേക്ക്
കയറ്റി അയയ്ക്കുന്നു. ഭീകരവാദികൾ
കൊലപ്പെടുത്തുന്നവരുടെ
ആന്തരാ വ യ വങ്ങൾക്കും വൃക്കക
ൾക്കും ലോകവിപണിയിൽ ആവശ്യ
ക്കാരും ഏറെയുണ്ടത്രെ.
”നരകം ആകാൻ പോകുന്നത്
ഇറാഖ് ആണ്”. തൂക്കിലേറ്റപ്പെടുന്ന
തിനു മുമ്പ് സദ്ദാം ഹുസൈൻ പറഞ്ഞത്
എത്ര ശരി! അവസാനമില്ലാത്ത ഈ
പോരാട്ടങ്ങളിലേ്കാണ് യാസ്മിന ഖാദ്രയുടെ
നോവലുകൾ വിരൽ ചൂണ്ടുന്നത്.
ഒരുതരം വന്യമായ നിസ്സംഗതയോടെ
എഴുതപ്പെട്ടത്.
വിവർത്തനം
ബാഗ്ദാദിലെ വിലാപങ്ങൾ:
പ്രഭ ചാറ്റർജി
ആക്രമണം: സലില ആലക്കാട്ട്
പ്രസാധനം: ഗ്രീൻ ബുക്സ്ക്ല