ആകാശം കുടപിടിച്ചിരുന്നു
വള്ളിപടർപ്പുകൾക്കും
കൂറ്റൻ മരങ്ങൾക്കുമിടയിൽ
പൊട്ടിവിരിഞ്ഞതിന്….
ആകാശം കുട പിടിച്ചിരുന്നു
ഭയാനകരമായ ഇരുട്ടും
കത്തിജ്വലിക്കുന്ന പ്രകാശവും
ചേർത്തിളക്കി പാകമായതിന്….
ആകാശം കുട പിടിച്ചിരുന്നു
പരൽമീനുകൾ
നീത്തിതിമർത്തിത്തിരി
വട്ടത്തിൽ പണിത
ലോകത്തിനടിത്തട്ടിൽ
വെള്ളാരംകല്ലുകൾ
തൊട്ടുരുമ്മുന്ന പുഴ
കിതച്ചൊഴുകുമ്പോൾ
ആകാശം കുട പിടിച്ചിരുന്നു
ഋതുക്കൾ മാറിമറയുമ്പോൾ
വർണച്ചിറകുകളിൽ
അത്ഭുതങ്ങൾ സൃഷ്ടിച്ച്
നിശ്ചലരാവുന്നവർ
അടിവരയാൽ
തെളിഞ്ഞുനിൽക്കുമ്പോൾ
ആകാശം കുട പിടിച്ചിരുന്നു
കൺചിമ്മുന്ന നക്ഷത്രത്തെ
ചേർത്തുപിടിച്ച ബാല്യത്തെ…
പറന്നുപോയ കുടയ്ക്കു കീഴെ
കാല്പനികതയിലലിഞ്ഞ
ലോകത്തിനു മുന്നിൽ
ചോദ്യചിഹ്നമായി
നിൽക്കുമ്പോൾ
ചിലപ്പോൾ പിടയാറുണ്ട്
ആ ചുവന്ന കൊടിക്കു
താഴെയുള്ള
വിരലുകളെയോർത്ത്….ക്ല