ക്ഷേത്രത്തിൽ ചെന്ന സാഹിത്യകാരൻ
ശാന്തിക്കാരനോടു പറഞ്ഞു: ”
ഞാൻ ദൈവത്തിനു ക്വട്ടേഷൻ കൊടു
ക്കാൻ വന്നതാണ്”.
പരിചിതമല്ലാത്ത സംസാരം കേട്ട
പ്പോൾ ശാന്തിക്കാരന്റെ മുഖത്ത്
ആശ്ചര്യം നിഴലിച്ചു: ”നിങ്ങൾ പറയുന്ന
ത്…”
”ഇവിടെ ശത്രുസംഹാര പുഷ്പാ
ഞ്ജലി എന്നൊരു വഴിപാടില്ലേ.
അതാണ് ഞാൻ ഉദ്ദേശിച്ചത്” സാഹിത്യ
കാരൻ കാര്യം തെളിച്ചുപറഞ്ഞു.
”എങ്കിൽ ചീട്ടാക്കിക്കോളൂ”.
സാഹിത്യകാരൻ കൗണ്ടറിൽ ചെന്ന്
വഴിപാടിനു പണം നൽകി. പിന്നെ
രശീതി ശാന്തിക്കാരനെ ഏല്പിച്ചുകൊണ്ട്
ചോദിച്ചു: ”ശത്രു എന്നേക്കു ചാവും”.
”ആരാണ് ശത്രു?”
”ഒരു സാഹിത്യകാരനാണ്. അയാളൊരുത്തൻ
കാരണമാണ് എന്റെ പുസ്ത
കത്തിന് സമ്മാനം കിട്ടാതെ പോയത്.
അവാർഡ് കമ്മിറ്റിയിൽ അയാൾ മറ്റൊരു
പുസ്തകത്തിനു വേണ്ടിയാണ് വാദിച്ചത്.
അതിന് അവാർഡ് കിട്ടുകയും ചെയ്തു”
സാഹിത്യകാരൻ പറഞ്ഞു.
”അതായിരിക്കും മികച്ച പുസ്തകം”
ശാന്തിക്കാരൻ പറഞ്ഞു.
”അങ്ങനെ വരാൻ വഴിയില്ല”
”അവാർഡ് കിട്ടിയ പുസ്തകം
നിങ്ങൾ വായിച്ചോ?”
”ഇല്ല”
”പിന്നെങ്ങനെയാണ് നിങ്ങളുടെ
പുസ്തകം അവാർഡു കിട്ടിയ പുസ്തകത്തേക്കാൾ
കേമമാണെന്നു നിശ്ചയി
ക്കുന്നത്?” ശാന്തിക്കാരൻ ചോദിച്ചു.
”അത്…” സാഹിത്യകാരൻ പരുങ്ങ
ലോടെ വിക്കി മൂളി.
”നിങ്ങളുടെ ശത്രു പുറതല്ല, അക
ത്താണുള്ളത്” ശാന്തിക്കാരൻ പറഞ്ഞു.
”സ്വന്തം കൃതിക്ക് അവാർഡ് കിട്ടണമെന്ന
കാമമാണ് നിങ്ങളുടെ ഒന്നാമത്തെ
ശത്രു. കാമപൂർത്തീകരണം നട
ക്കാതെ വന്നപ്പോൾ നിങ്ങൾക്കുണ്ടായ
ക്രോധമാണ് രണ്ടാമത്തെ ശത്രു. ഗീതയിൽ
ഭഗവാൻ അർജുനനോട് പറയു
ന്നത് 1ധ്യായതോ വിഷയാൻ പുംസ:
സംഗസ്തേ ഷുപജായതേ സംഗാത്
സംജായതേ കാമ: കാമാത് ക്രോധ്രോ
ൺദി ജായതേ എന്നാണ്.
എന്നുവച്ചാൽ
വിഷയങ്ങളെ ധ്യാനിക്കുന്നവന് അവയിൽ
ആസക്തി ഉണ്ടാകുന്നു.
ആസക്തി നിമിത്തം കാമവും കാമ
ത്തിനു തടസ്സം നേരിടുമ്പോൾ ക്രോധവും…”
”ഞാൻ നിങ്ങളുടെ ഹിന്ദുത്വം കേൾ
ക്കാൻ വന്നതല്ല” സാഹിത്യകാരൻ പരുഷമായി
പറഞ്ഞു.
”ഇതര മതവിശ്വാസികളുടെ കഴു
ത്തറുത്തു കൊല്ലുന്ന ദുഷ്കർമമല്ല
ക്ഷേത്രത്തിലെ പുഷ്പാഞ്ജലിയെന്ന്
നിങ്ങൾ മനസിലാക്കണം. കാമക്രോധലോഭമദമോഹമാത്സര്യങ്ങളാകുന്ന
ഷഡ്വൈരികളാണ് നമുക്കുള്ളതെ
ന്നാണ് ഭാരതീയ വിശ്വാസം. ഈശ്വര
സഹായത്താൽ മനോനിയന്ത്രണം
സാധിച്ച് ഈ ശത്രുക്കളെ ഇല്ലായ്മ
ചെയ്യാനുള്ളതാണ് ശത്രുസംഹാര പുഷ്പാഞ്ജലി”.
”ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ
പുഷ്പാഞ്ജലി അവനവനോടുള്ള യുദ്ധ
മാണ്. അവനവനിലെ ദുഷ്വികാരങ്ങ
ളോടുള്ള യുദ്ധം”.
”വെറുതെ സമയം മിനക്കെടുത്തി”
സാഹിത്യകാരൻ ആത്മഗതമെന്നോണം
പറഞ്ഞശേഷം ക്ഷേത്രവളപ്പി
ൽനിന്ന് പുറത്തേക്കിറങ്ങി.
അപ്പോൾ തൊട്ടപ്പുറത്തുള്ള പള്ളി
യിൽ നിന്ന് ബാങ്ക് മുഴങ്ങി.
അല്ലാഹു
അക്ബർ…
1. ഭഗവദ്ഗീത അദ്ധ്യായം 2, ശ്ലോകം