ഉത്തരാധുനികതയാണ് ശേഷമുള്ള ചിന്താലോകത്ത് വ്യക്തമായ സാന്നിദ്ധ്യമാണ് ഫ്രാന്‍സിലെ പോള്‍ വിറിലിയോ.
നവകാലഘട്ടത്തിലെ വേഗത, സൈനിക സാങ്കേതികവിദ്യ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉത്തരാധുനികതയിലെന്നപോലെ ഉത്തര-ഉത്തരാധുനികതയിലും സാഹിത്യമല്ല ഇതിന്റെ പ്രമേയം. മറിച്ച് നഗരങ്ങള്‍, വാസ്തുശില്പങ്ങള്‍, യുദ്ധങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവയാണ്.
സാമൂഹ്യപ്രവണതകളില്‍ നിന്ന് പുതുതായെന്തെങ്കിലും കണ്ടെത്താനുണ്ടോ എന്ന ആലോചന പ്രസക്തമാണ്. ടിവിയുടെ അതിപ്രസരം ഉണ്ടാക്കുന്ന വിപത്തിനെപ്പറ്റി അദ്ദേഹം പറഞ്ഞത്, അത് മനുഷ്യനെ അവന്റെ തൊട്ടടുത്തുള്ള അനുഭവത്തെപ്പറ്റി മനസിലാക്കുന്നതില്‍ നിന്ന് തടയുകയും അസാധാരണമായ ഒരു മതിഭ്രമത്തില്‍ എത്തിക്കുകയും ചെയ്യുന്നു എന്നാണ്. ടിവി കാണല്‍ നമ്മെ കാഴ്ചകളില്‍ മാത്രമായി ഒതുക്കുന്നു. പൊരുളിലേക്ക് നയിക്കില്ല. എന്തിനാണ് ഇത്രയധികം ദൃശ്യങ്ങള്‍ എന്ന ചോദ്യമുയരുന്നുണ്ട്. ഇതെല്ലാം ഓര്‍ത്തിരിക്കാന്‍ പറ്റുമോ? കാണുമ്പോള്‍ തന്നെ മറന്നുപോകും. അല്ലെങ്കില്‍തന്നെ, ഒരിടത്തുമില്ലാത്ത ഈ വ്യാജദൃശ്യങ്ങള്‍ മനസില്‍ സൂക്ഷിച്ചിട്ട് എന്തു കാര്യം? വെള്ളത്തില്‍ വരച്ച വര പോലെയാണ് ഈ ദൃശ്യങ്ങള്‍. യേണണഢ ടഭഢ ൂമഫധളധഡല, ൗദണ അണലളദണളധഡല മത ഉധലടയയണടറടഭഡണ, ൗദണ ്ധലധമഭ മത ഛടഡദധഭണ എന്നിങ്ങനെയുള്ള പുസ്തകങ്ങള്‍ വിറിലിയോയുടെ വിചാരലോകത്തെ ഫ്രഞ്ച് വായനക്കാരില്‍ ഉറപ്പിച്ചുനിര്‍ത്തി. മൗലികചിന്തയുടെ പ്രത്യേകതയാണ് പുതിയ പ്രമേയങ്ങളും നാമകരണങ്ങളും. മറ്റൊരാള്‍ പറഞ്ഞതുതന്നെ വിശകലനംചെയ്തുകൊണ്ടിരിക്കുന്നതില്‍ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. വിശകലനങ്ങളില്‍ നിന്ന് പുതുതായി എന്തെങ്കിലും കണ്ടെത്തണം.
അപകടത്തിന്റെ ആസ്വാദകര്‍
വിറിലിയോയുമായി ആര്‍ക്കിടെക്റ്റ് ഛടറധടഭഭണ ആറടഴലഡദ നടത്തിയ സംഭാഷണമാണ് അ കധഭഭണറ’ല ഏമഴറഭണസ എന്ന ഗ്രന്ഥത്തിലുള്ളത്. ബോംബുകള്‍ വീണതിന്റെ കെടുതികളാണ് വിറിലിയോയുടെ ചിന്തകള്‍ മാറ്റിമറിച്ചത്. ഒരു ടെക്‌സ്റ്റിലുമൊതുങ്ങാത്തവിധം അദ്ദേഹം കാര്യകാരണങ്ങളെ ഇഴപിരിച്ചു. സാങ്കേതികമായ കുതിച്ചുചാട്ടമാണ് ഈ കാലത്തിന്റെ സവിശേഷത. എന്നാല്‍ അതിന്റെ ഉപോല്പന്നമായ അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. സാങ്കേതിക, സാംസ്‌കാരിക അപകടങ്ങളിലാണ് നാം എപ്പോഴുമുള്ളത്. ഒരു വലിയ ഉയര്‍ച്ചയില്‍ ജീവിക്കുന്ന നാം പെട്ടെന്നുതന്നെ ഭയചകിതമായ അവസ്ഥയിലേക്ക് താഴ്ന്നുപോകുന്നു. ഏതിന്റെയും പ്രഭയ്ക്കു പിന്നില്‍ അപകടം പതിയിരിക്കുന്നു. യുദ്ധം മനുഷ്യരെ പുതിയൊരു ആസ്വാദനശീലത്തിലേക്ക് കൊണ്ടുപോകുന്നതായി വിറിലിയോ പറയുന്നുണ്ട്. സ്‌ഫോടനങ്ങളും പരിശോധനയ്ക്കായുള്ള ലൈറ്റടികളും രാത്രിയെ അപാരമായ വിസ്മയത്തിലേക്ക് തള്ളിവിടുന്നു. കീഴ്‌മേല്‍ മറിയുന്ന അഭിരുചി തലപൊക്കുന്നു. ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ആളുകള്‍ ആസ്വദിക്കാന്‍ തുടങ്ങുന്നു. ഐഎസ് ഭീകരര്‍ യുവാവിനെ കഴുത്തറത്തു കൊല്ലുന്നതും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും മൊബൈല്‍ വഴി ആളുകള്‍ കൈമാറി ആസ്വദിക്കുന്നത് ഇതിനു തെളിവാണ്. ഇതിനെ വിറിലിയോ ാമവണ മത ഒമററമറ എന്ന് വിളിക്കുന്നു. ടിവിയിലൂടെ യുദ്ധം കണ്ടിരിക്കാം; ശരിക്കും ഭയത്തിന്റെ സൗന്ദര്യം കാണാന്‍ ഉത്സുകരാകുന്നവരുണ്ട്. ടെലിവിഷന്‍ അപകടങ്ങളുടെ മ്യൂസിയമാണെന്ന് അദ്ദേഹം പറയുന്നു.
യുദ്ധം നടക്കുമ്പോള്‍ അന്തരീക്ഷവും മാറുകയാണ്. വിറിലിയോ വിവരിക്കുന്നു:
എള’ല ടഫഫ യണറവണറലണ. മ്രളദധഭഥ’ല യഴറണ, ഠണഡടഴലണ ധള’ല ളദണ ളദറണടള മത ഢണടളദ മറ ലറമഭയഫസ ഢണടളദ ധളലണഫത ളദടള’ല ടള ളദണ ണഭഢ മത സമഴറ ടഴഭള’ല ഠടഫഡമഭസ, ടല ലദണ ശടളഡദണല ളദണ ലദമശ: ‘മദ, ശദടള ട ഭധഡണ ഠഫഴണ, ശദടള ട ഫമവണഫസ റണഢ!’
യുദ്ധത്തിന്റെ ഒരു ഭൂപ്രകൃതി വേറെയാണ്. യഥാര്‍ത്ഥ പ്രകൃതിയില്‍ അത് ചിലത് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അന്തരീക്ഷം സ്വാഭാവികതയില്‍ നിന്നകന്ന് കൂടിക്കുഴഞ്ഞതാകുന്നു. ശബ്ദവും വെളിച്ചവും എവിടെനിന്നൊക്കെയോ പ്രവഹിക്കുന്നു. ഇരുട്ടിന്റെ അഗാധതയിലുള്ള ശൂന്യതയാണ് ബാക്കിയാവുന്നത്. വീടിന്റെ ജനാലകളോ കര്‍ട്ടനുകളോ മാറ്റിനോക്കാനാവില്ല. വിളക്കുകള്‍ തെളിക്കാനാവില്ല.
യുദ്ധം കീഴടക്കുന്നത് ആകാശത്തെയും പ്രകൃതിയെയുമാണ്. യുദ്ധം വരുന്നതോടെ ഭൂപ്രകൃതിയിലെ മരങ്ങളോ, കുന്നുകളോ അപ്രസക്തമാകുന്നു. എന്താണോ കാണുന്നത് അതിനെ വിശ്വസിക്കാനാവില്ല. ബലൂണായിട്ടും വാഹനമായിട്ടും പ്രത്യക്ഷമാകുന്നതെല്ലാം യുദ്ധോപകരണങ്ങളായിരിക്കും.
സമകാലിക ചരിത്രം എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്നത് മിലിട്ടറി പദ്ധതികളാണ്. അത് തടയാന്‍ ആര്‍ക്കും കഴിയില്ല. ഏത് താഴ്‌വരയും സാങ്കേതികവത്കരിക്കാന്‍ മിലിട്ടറിക്ക് എളുപ്പം കഴിയും. മിലിട്ടറിയുടെ ആഗ്രഹപ്രകാരം എല്ലാം മാറിമറിയുന്നു.
ഒരു ട്രെയിന്‍ എഞ്ചിന്‍ കണ്ടുപിടിക്കുന്നതോടു കൂടി, പാളംതെറ്റലും കണ്ടുപിടിക്കപ്പെടുകയാണെന്ന് വിറിയിലോ വാദിക്കുന്നു. ഒരു കാര്‍ ഉണ്ടാകുന്നതോടെ, അതിന്റെ വേഗം നൂറു കിലോമീറ്ററിനപ്പുറം ആയി നിശ്ചയിക്കുന്നതോടെ കൂട്ടിയിടിക്കാനും മറിയാനുമുള്ള സാദ്ധ്യതയും തുറക്കപ്പെടുന്നു. ബോംബ് ഉണ്ടാക്കുന്നതോടെ, അത് പൊട്ടി ഭൂപ്രകൃതി നശിക്കുന്നതും യാഥാര്‍ത്ഥ്യമാവുന്നു. മാത്രമല്ല ബോംബു വീണ സ്ഥലം പഴയ മട്ടിലാക്കുന്നതിനായി ഒരു പുതിയ വ്യവസായംതന്നെ രൂപപ്പെടുന്നു.
യാഥാര്‍ത്ഥ്യം ഇന്ന് പ്രതീതിയായിരിക്കുന്നു. അത് ദൃശ്യമാധ്യമങ്ങളിലോ സൈബര്‍ ഇടങ്ങളിലോ സംഭവിക്കുന്നതാണ്. അത് പുതിയ കൂട്ടം പ്രേക്ഷകരെ പരിശീലിപ്പിച്ചെടുത്തിരിക്കുകയാണ്. അവര്‍ ഈ അപൂര്‍വ ദൃശ്യങ്ങള്‍ക്കായി പരതി നടക്കുകയാണ്. ഒരു കാര്‍ ലോറിയിടിച്ച് തകര്‍ന്ന് ചിതറിത്തെറിക്കുന്നത് സിസിടിവി ക്യാമറ വച്ച് ശേഖരിച്ച് യൂട്യൂബിലേക്ക് മാറ്റി ഒരു ഉല്പന്നമെന്ന നിലയില്‍ ചിലര്‍ വിറ്റഴിക്കുന്നു. യഥാര്‍ത്ഥ വസ്തുതയെ തള്ളിമാറ്റി പ്രതീതിയാഥാര്‍ത്ഥ്യം മുന്നോട്ടുവരികയാണ്. വൈകാരികതയല്ല, അതിന്റെ വിപണിയും ലാഭത്തിന്റെ നഷ്ടവുമാണ് പലരെയും ദു:ഖിപ്പിക്കുന്നത്. പ്രതീതിയാഥാര്‍ത്ഥ്യത്തിനുവേണ്ടി ചെറുപ്പക്കാര്‍ ഓടുന്ന ട്രെയിനിന്റെ വശങ്ങളില്‍ തൂങ്ങിക്കിടന്ന് അഭ്യാസം കാണിക്കുകയും അത് ഫേസ്ബുക്കിലും യൂട്യൂബിലും ഇടുകയും ചെയ്യുന്നത് സൈബര്‍ യാഥാര്‍ത്ഥ്യം എത്രമാത്രം നമ്മുടെ സംസ്‌കാരത്തെ മാറ്റിമറിച്ചു എന്നതിനു തെളിവായി കാണുക.
തന്റെ ബുദ്ധിയെയും വിചാരത്തെയും യുദ്ധം വഴി തിരിച്ചുവിട്ടതായി വിറിലിയോ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: ”ഞാന്‍ യുദ്ധത്തിന്റെ ഇരയാണ്, ‘യുദ്ധത്തിന്റെ കുട്ടി’യാണ്. ഞാന്‍ ജനിച്ചത് 1932ലാണ്. ഫാസിസമൊക്കെ ഉണ്ടാവുന്നത് ആ കാലത്താണ്. രണ്ടാംലോകമഹായുദ്ധത്തിന്റെ ഭീകരത എനിക്കനുഭവിക്കാനായി. അന്ന് യുദ്ധത്തിന്റെ നായകന്‍ യുദ്ധസാങ്കേതികശാസ്ര്തമായിരുന്നു. ഞങ്ങളുടെ നഗരമായ നാന്റി സഖ്യകക്ഷികള്‍ നശിപ്പിച്ചുകളഞ്ഞു. ഒരു കുട്ടിക്ക് തന്റെ നഗരം അനശ്വരമാണ്; പര്‍വതങ്ങളെപ്പോലെ. ഒരൊറ്റ ബോംബുകൊണ്ട് നഗരം തുടച്ചുനീക്കപ്പെടുന്നത് കണ്ടു. യുദ്ധമാണ് എന്റെ സര്‍വകലാശാല. അവിടെനിന്നാണ് ഞാന്‍ എല്ലാം പഠിച്ചത്”.
പിക്‌നോലെപ്‌സി
കാലത്തിന്റെ ഏറ്റവും സവിശേഷമായ അടയാളം വേഗതയാണെന്ന് വിറിലിയോ കണ്ടെത്തുന്നു. ഉറമബമഫമഥസ എന്നൊരു ചിന്തതന്നെ അദ്ദേഹം അവതരിപ്പിച്ചു. വേഗതയെക്കുറിച്ചുള്ള പഠനം എന്നാണ് ഇതിനര്‍ത്ഥം. ഉറമബമല എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം റോഡ് എന്നാണ്. വിറിലിയോ അതിനെ റോഡിലെ വേഗം എന്ന് വികസിപ്പിച്ചു. അങ്ങനെ വേഗതയുടെ പഠനം എന്ന നിലയിലാണ് ഉറമബമഫമഥസ ഉപയോഗിക്കപ്പെട്ടത്. വേഗതയുള്ളത് എന്തിനാണോ, അതാണ് ശക്തിയാര്‍ജിക്കുന്നത്. ഇന്നത്തെ സമൂഹത്തില്‍ ഇന്റര്‍നെറ്റിനും ഇലക്‌ട്രോണിക്‌സിനുമാണ് വേഗത. അതുകൊണ്ട് അവ ആധിപത്യം പുലര്‍ത്തുന്നു. ഒരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് ആദ്യം എത്തിക്കുന്നതിലാണ് പ്രാധാന്യം. ആദ്യം എത്തിക്കുന്നവരുടെ കൂടെയാണ് ലോകം. ഈമെയില്‍ വന്നപ്പോള്‍ കത്തുകള്‍ പിന്തള്ളപ്പെട്ടു. ഇന്ന് കത്തുകളും ഈമെയില്‍ വഴി അയയ്ക്കാമല്ലോ. ഒരു ചിത്രമോ, സന്ദേശത്തോടുകൂടിയ ചിത്രമോ അയയ്ക്കാന്‍ വാട്‌സാപ്പ് വന്നു. സ്വാഭാവികമായും മൊബൈലിലൂടെ അയയ്ക്കാനുള്ള സൗകര്യത്തിന്റെ പേരില്‍ വാട്‌സാപ്പ് മുന്നില്‍ വരുന്നു.
മറ്റൊരു പ്രധാന വാദം വളരെ തുറന്നുകാണിക്കപ്പെട്ട ഒരു നഗരത്തില്‍ ആര്‍ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിയില്ല എന്നതാണ്. ഇന്ന് സ്ഥലവും ദൃശ്യങ്ങളും പരിശോധിക്കുന്നത് സാങ്കേതികരീതികളിലൂടെയാണ്. യാഥാര്‍ത്ഥ്യം എങ്ങനെ ഇല്ലാതാവുന്നു എന്ന് അറിയാനാണ് ഇപ്പോള്‍ കണ്ണുകള്‍ ഉപയോഗിക്കുന്നത്. നവസിനിമകള്‍ ഉദാഹരണമായെടുക്കാം. വളരെ ആഘോഷിക്കപ്പെടുന്ന, നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സിനിമകള്‍ അതിവേഗതയില്‍ കാഴ്ചക്കാരനെ പൊറുതിമുട്ടിക്കുന്നു. കണ്ണിന് ഒരു പരമാവധി വേഗം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനുമപ്പുറമാണ് ദൃശ്യങ്ങള്‍ വന്നുമറയുന്നത്. ഇത്രയും ദൃശ്യവേഗതയും അവയുടെ ഭാരവും താങ്ങാന്‍ തലച്ചോറിനു കഴിയില്ല. സ്വാഭാവികമായും മറവിയെ ആശ്രയിക്കേണ്ടിവരും. എല്ലാം കണ്ടു എന്ന് വ്യക്തമായി പറയാനാവില്ല. കണ്ടതെന്താണെന്ന് സ്വയം ആലോചിക്കേണ്ടിവരും. പലതും കണ്‍മുന്നില്‍ വന്ന് അതിവേഗം പാഞ്ഞുപോയി എന്ന് മനസിലാക്കാം. പക്ഷേ, എന്താണെന്ന് തീയേറ്ററില്‍ ആലോചിച്ചിരിക്കാന്‍ കഴിയില്ല. അതുകൊണ്ട് പലതും ഊഹിക്കേണ്ടിവരും. കാണാത്തത് കണ്ടു എന്ന് സ്വയം വിശ്വസിക്കേണ്ടിവരുന്ന അവസ്ഥയാണിത്. തീയേറ്റര്‍ വിട്ട പ്രേക്ഷകന് കണ്ടതില്‍ ഭൂരിഭാഗവും മറക്കാനേ നിവൃത്തിയുള്ളൂ. ദീര്‍ഘകാലം ഈ മറവിയെ നിര്‍മിച്ചെടുക്കുകയാണ് ഒരു പ്രേക്ഷകന്റെ വിധി. ഇത് പ്രേക്ഷകനില്‍ പ്രത്യേകതരം നാഡീരോഗമുണ്ടാക്കുന്നുവെന്ന് വിറിലിയോ വ്യാഖ്യാനിച്ചിട്ടുണ്ട്. പിക്‌നോലെപ്‌സി എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്.
ഈ ക്രൂശിത സാഹചര്യം തന്റെ നാഡികളെ തകര്‍ക്കുമെന്നറിഞ്ഞപ്പോഴാണ് ഒരു ചിത്രകാരനാകണമെന്ന് വിറിലിയോ ആഗ്രഹിച്ചത്. അങ്ങനെ അദ്ദേഹം വരച്ചുതുടങ്ങി. തന്നോടുതന്നെയുള്ള സംവാദമാണ് ചിത്രരചനയിലേക്കുള്ള ചവിട്ടുപടിയായി അദ്ദേഹം പരിശോധിച്ചത്. വിറിലിയോ അതിനെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു:
”യുദ്ധാനന്തരം സമുദ്രത്തെയും അനന്തതയെയും കണ്ടെത്തണമെന്ന് നിനച്ചു. ശൂന്യാകാശം സ്വതന്ത്രമായിക്കഴിഞ്ഞിരുന്നു. നഷ്ടപ്പെട്ടുപോയതെന്ന് കരുതിയ വസ്തുക്കളെയും രൂപങ്ങളെയും മനസില്‍ ഉറപ്പിച്ചുനിര്‍ത്തേണ്ടതുണ്ടായിരുന്നു. എന്റെ ആത്മലോകത്തെ സജീവമാക്കണമായിരുന്നു. വെറും കാണി എന്ന നിലയില്‍ നിന്ന്, എന്നെ സ്പര്‍ശിച്ച ലോകത്തെ എനിക്ക് കൃത്യമായി കാണണമായിരുന്നു. ചിത്രകല എനിക്ക് എന്റെ ലോകം തന്നു”.
വിറിലിയോ തന്റെ ലോകം എന്ന് വിളിച്ചത് ആലങ്കാരികമായാണ്. അത് യഥാര്‍ത്ഥത്തില്‍ ഒരു അയഥാര്‍ത്ഥ ലോകമായിരുന്നു. യുദ്ധം നശിപ്പിച്ചു കളയുന്ന ഒരു ലോകമുണ്ട്. അത് നമ്മുടെ ചിന്തയില്‍ നിന്ന്, ബോധത്തില്‍ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോവുകയാണ്. അതിനെ എവിടെയാണ് തേടുക? പരിക്ഷീണമായ ഈ ചുറ്റുപാടില്‍ ചിത്രകാരന്‍ അവന്റെ മനസില്‍ അടിഞ്ഞുകൂടിയ സകല രൂപങ്ങളും പ്രത്യാനയിക്കുകയാണ്. സങ്കല്പത്തില്‍ മാത്രമായിരിക്കുമല്ലോ അതിന്റെ സ്ഥാനം.
ആദ്യം നിശ്ചലദൃശ്യങ്ങളാണ് വിറിലിയോ വരച്ചത്. വസ്തുക്കള്‍ക്കിടയിലുള്ള ഇടമാണ് വിറിലിയോ നിശ്ചലജീവിതമായി ചിത്രീകരിച്ചത്. രൂപമില്ലാത്തതിനെ തേടിപ്പോകുകയായിരുന്നു. വസ്തുക്കള്‍ക്കിടയിലുള്ള ഇടം അതിനു പ്രചോദനമായി. ആള്‍രൂപങ്ങളുടെയും അമൂര്‍ത്തതയുടെയും ഇടയിലാണ് വിറിലിയോയുടെ ചിത്രകലാധിഷണ പ്രവര്‍ത്തിച്ചത്. ഋവണറസ തമറബ ധല ഠമളദ തധഥഴറടളധവണ ധഭ ളദണ റണയറണലണഭളടളധമഭ മത ളദണ മഠനണഡള, ടഭഢ ടഠലളറടഡള, ധഭ ളദണ ളറടഭലയടറണഭഡസ മത ളദണ മഠനണഡള, ടഭഢ ടഠലളറടഡള, ധഭ ളദണ ളറടഭലയടറണഭഡസ ളദടള ധല ളമ ലടസ, ളദണ ഥടയ ഠണളശണണഭ ളദധഭഥല.
ഏതൊരു രൂപവും അതിനെ പ്രതിനിധീകരിക്കുന്നതുകൊണ്ട് അതിനെ ഫിഗരറ്റീവ് എന്ന് വിളിക്കാം. എന്നാല്‍ ആ വസ്തുവിലൂടെ നമ്മുടെ ഉള്ളില്‍ തെളിയുന്നതെന്താണോ അത് രൂപരഹിതമായിരിക്കും. വസ്തു സുതാര്യമാകുന്നത് ഈ രൂപരാഹിത്യത്തിലൂടെയാണ്. ഇതാണ് വസ്തുക്കള്‍ക്കിടയിലെ വിടവ്.
ചുരുങ്ങിയ ജീവിതം
ഒരു വസ്തുവിന്റെ നിയതമായ രൂപത്തെ വ്യത്യസ്തമായ കോണുകളില്‍ നിന്ന് നോക്കി രൂപപരിവര്‍ത്തനം വരുത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വസ്തുക്കള്‍ക്കിടയിലെ വിടവ് പല അര്‍ത്ഥതലങ്ങളിലേക്ക് ഉയര്‍ത്തുകയാണ്. രണ്ട് വസ്തുക്കള്‍ക്കിടയില്‍ ഒരു കാണിക്ക് അനേകം സാദ്ധ്യതകളോടെ സമീപിക്കാനാവും.
ഇതാണ് വിറിലിയോയെ വാസ്തുശില്പത്തില്‍ ആകൃഷ്ടനാക്കിയത്. പരിശീലനം നേടിയ വാസ്തുശില്പിയാകാതെതന്നെ അദ്ദേഹം കലയില്‍ പരീക്ഷണം കൊണ്ടുവന്നു. ഒരു വസ്തുവിനെ യാതൊന്നിന്റെയും പശ്ചാത്തലമില്ലാതെ നോക്കിക്കാണുന്ന രീതിയാണ് അവലംബിച്ചത്. ജീവിതമാണ് നാം കാണാന്‍ ശ്രമിക്കുന്നത്. വിറിലിയോ അത് ഇങ്ങനെ നിര്‍വചിക്കുന്നു:
എ’ടബ ധഭഡഫധഭണഢ ളമ ലടസ റധഥദള ടശടസ ളദടള ഢണലധറണ ടഭഢ ധളല ലടളധലതടഡളധമഭ ഡറണടളണ ട ലയടഡണ ഠണളശണണഭ ളദണബ. ൗദടള ലയടഡണ ധല ഡടഫഫണഢ ഫധതണ. മനസിലെ ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിക്കാനാണല്ലോ എല്ലാവരും ശ്രമിക്കുന്നത്. അത് പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണ്. ഇതിനിടയിലാണ് ജീവിതമുള്ളത്. പലപ്പോഴും അത് കാണാന്‍ നമുക്കാവില്ല. ജീവിതത്തെ അതിന്റെ തനിമയില്‍, നഗ്നതയില്‍, സ്വാഭാവിക പ്രവണതയില്‍ കാണാനൊക്കുന്നില്ല. മറ്റെന്തിന്റെയോ നിഴലായാണ് ജീവിതത്തെ വ്യാഖ്യാനിക്കുന്നത്. ജീവിതം ഒരാശയത്തിന് കടന്നുപോകാനുള്ള രൂപമായി വ്യാഖ്യാനിക്കുന്നു. ആശയങ്ങളെയും വികാരങ്ങളെയുമാണ് നാം കാണുന്നത്; ജീവിതത്തെയല്ല.
പോള്‍ വിറിലിയോ സാംസ്‌കാരിക ആശയസംവാദത്തിലെ ഒരു പുതിയ ദിശയാണ്. ലോകം അതിവേഗം സാങ്കേതികബുദ്ധിയായി മാറിക്കൊണ്ടിരിക്കുമ്പോള്‍, അദ്ദേഹം നല്‍കുന്ന വെളിപാടുകള്‍ പ്രസക്തമാണ്. ഈ യുഗം ജീവിതത്തെ തീരെ ലഘൂകരിച്ചതായി അദ്ദേഹം പരാതിപ്പെടുന്നു. എവിടെവേണമെങ്കിലും അതിവേഗത്തില്‍ യാത്ര ചെയ്യാം. ആകാശമാര്‍ഗമായാലും കരമാര്‍ഗമായാലും അതിവേഗത ഇന്ന് പ്രധാന ഘടകമാണ്. എവിടെയുള്ളവരുമായും വിനിമയം വേഗത്തില്‍ നടത്താം. ലോകനഗരങ്ങളെ ഒരു മുറിയിലെത്തിച്ചിരിക്കുകയാണെന്ന് വിറിലിയോ വിശദീകരിക്കുന്നു. അദ്ദേഹം പറയുന്നു, ഇതാണ് ലോകത്തിന്റെ അവസാനം സൈബര്‍ സാങ്കേതിക ശാസ്ര്തവും വേഗതയും ചേര്‍ന്നുണ്ടാക്കുന്ന നവീന പരിത:സ്ഥിതി. ഇത് പ്രവചനാത്മകമല്ല; മറിച്ച് ജീവിതത്തിന്റെ ലഘൂകരണം എന്ന അര്‍ത്ഥത്തിലാണ്. അ ലമറള മത ട ഢണടളദ ടഭഢ ഢണലളറഴഡളധമഭ മത ളദണ ശമറഫഢ ടല ഫധതണലധഹണ ണഭളധളസ. ജീവിതം ഇന്ന് മുറിയിലൊതുങ്ങുന്നു; ജീവിതവും.