മഴ വരുന്നു മഴ വരുന്നു
മഴപ്പുള്ളുകള്‍ പാടി
മഴ മണിവീണ മണ്ണിന്റെ
മണം പേറി കുഞ്ഞിളം കാറ്റും
ആകാശമേഘമുതിര്‍ത്ത
മഴ മണിമുത്തുകള്‍ ചൂടി
നൃത്തമാടി തളിര് ചൂടും
പുല്‍മേടുകള്‍ വയലുകള്‍
മഴ പുണര്‍ന്ന പൃഥ്വിയാം അമ്മതന്‍
മരവിച്ച മനസ്സുണര്‍ന്നു.
കഠോരതാപശമനമായി
തണുത്ത മാറിടം ചുരത്തുവാന്‍
കൊതി പൂണ്ടു പാലമൃതുപോലെ
ജീവനാം ദാഹജലം.
മഴയെ പുണര്‍ന്ന മരതകക്കാടുകള്‍
തന്ഗര്ഭപാത്രമുണര്ന്നു.
തളിര്‍ത്തു, പൂത്തു കായ്ഫലമേകുവാന്
മഴ പുണര്‍ന്ന നദികള്‍, പുഴകള്‍, കുളങ്ങള്‍
ഗര്‍ഭവതികളായി
തന്റെ മക്കള്‍ക്കു നീരേകി
ഉല്ലസിച്ചാനന്ദ ജീവിതമാസ്വദിപ്പാന്.