കേരളത്തില്‍ നിന്നു കലാവിദ്യാഭ്യാസം പൂര്‍ത്തിയാക്കി സാഹിതീയഭാവുകത്വം മാത്രം കൈമുതലായുള്ള ഈ ദേശത്തുതന്നെ കലാപ്രവര്‍ത്തനം തുടരുക എന്ന വെല്ലുവിളിയും/സമരവും ഏറ്റെടുത്ത ചുരുക്കം ചില കലാകാരന്മാരില് ഒരാളാണ് സനം സി.എന്‍.
കൊച്ചി വൈപ്പിന്‍ ദ്വീപിലുള്ള ചെറായിലും പറവൂരുമായി ബാല്യകാലം. തൃപ്പുണിത്തുറ ആര്.എല്‍.വി. കോളേജില്‍ നിന്ന് ബിരുദ, ബിരുദാനന്തരബിരുദങ്ങള്‍ ശില്പകലയില് പൂര്‍ത്തിയാക്കിയ സനം പക്ഷേ ചിത്രമെഴുത്തിലാണ് തന്റെ പുതുവഴി വെട്ടിത്തെളിച്ചത്. ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ ശില്പകലയില്. എന്നിട്ടെന്താണ് മുഴുവന്‍ സമയ ചിത്രമെഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന ചോദ്യത്തിനുത്തരം തേടി ചെല്ലുമ്പോഴാണ് കേരളീയ കലാലോകം എക്കാലത്തും അനുഭവിച്ചുപോരുന്ന ആ പ്രതിസന്ധിയിലേക്ക് നമുക്ക് വീണ്ടും തിരിച്ചുപോകേണ്ടിവരുന്നത്. അപ്പോഴാണ് കേരളത്തില്‍ പഠിച്ച് കേരളത്തില്‍തന്നെ കലാപ്രവര്‍ത്തനം തുടരാനും തീരുമാനിക്കുക എന്ന വെല്ലുവിളിയും അതിന്റെ ജീവിതാര്ത്ഥങ്ങളും അതിന്റെ ആഴവും അനുഭവങ്ങളും അത്രമേല്‍ സമരാത്മകമാണെന്ന് തിരിച്ചറിയപ്പെടുന്നതും. എന്നാല്‍ സനം തന്റെ ജീവിതസമരംകൊണ്ട് ചിത്രമെഴുത്തു’വഴി’യും പ്രകാശം പരത്തുന്ന പുതിയ ഇടവഴികളായി രൂപാന്തരപ്പെടുത്തി. സനത്തിന്റെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് വരുന്ന പ്രകാശം നിറഞ്ഞ ചെറുവഴികള്‍ ഉണ്ടാവുന്നത് യാദൃച്ഛികമാവാനിടയില്ലതന്നെ.
ശീര്‍ഷകമില്ലാത്ത യാത്രകള്‍
സനത്തിന്റെ അയാള്‍തന്നെ ഡ്രോയിങ് എന്നു വിളിക്കുന്ന പെയിന്റിംഗുകള്‍ അയാളുടെയും നമ്മുടെയും യാത്രകള്‍തന്നെയാണ്. അതുകൊണ്ടുതന്നെ തന്റെ ഒരു സൃഷ്ടിക്കും സനം ശീര്‍ഷകങ്ങള്‍ നല്‍കാറില്ല. ശീര്‍ഷകങ്ങള്‍ കാണുന്നവന്റെ/അനുഭവിക്കുന്നവന്റെ (യടറളധഡധയടഭള) ഭാവനാസ്വാതന്ത്ര്യത്തെ നിയന്ത്രിക്കലാണെന്ന് ചിത്രകാരന് കരുതുന്നു. പ്രകാശം നിറഞ്ഞ ചില ഇടവഴികള്‍ നീണ്ടുചെല്ലുന്നത് മിക്കവാറും മലയടിവാരങ്ങളിലേക്കാവും. വിവിധ രൂപത്തിലും കനത്തിലും മലകള്‍ ക്യാന്‍വാസുകളുടെ പുറത്തേക്ക് നടത്തേണ്ടുന്ന/നടത്തിയ യാത്രകളുടെ ഓര്‍മകളും പേറി സ്ഥലകാലങ്ങളെ തിരിച്ചിട്ട് പുതിയ ഭാവനാവഴികളിലേക്ക് നീളുന്നു. മലകയറ്റങ്ങളെ കുറിച്ച് സനംതന്നെ ഇങ്ങനെ പറയുന്നു: ”ഒന്നിനും വേണ്ടിയല്ലാതെ കയറിച്ചെല്ലുമ്പോള്‍ നമ്മള്‍ക്ക് ഇഷ്ടമുള്ള ഒന്നിനെ മല കാണിച്ചുതരും”. ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കാന്‍ സാദ്ധ്യതയുള്ള ചില ഓര്‍മകളിലേക്ക് ഇങ്ങനെ ക്യാന്‍വാസില്‍ വളര്‍ന്നു നില്ക്കുന്ന ‘സ്ഥലം’ (ലയടഡണ) കൊണ്ടുപോയെന്നുംവരാം. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന കലാകാരന് തന്റെ സൃഷ്ടിതന്നെ ഒരു യാത്രയാണ്. പൂര്‍ത്തിയാക്കാതെ പോയ/പോവാനിരിക്കുന്ന ഭൗമീക യാത്രകള്‍ക്കൊപ്പം അത് കാലങ്ങളെ മറികടക്കുന്ന സര്‍ഗചേതനയുടെ അഭൗമികമായ ഒരു മാനസികയാത്ര കൂടിയാണ് (ബണഭളടഫ നമഴറഭണസ). ബറോഡയിലെ ‘പാവ്ഘട്ട്’ എന്നുപേരുള്ള മലയൊക്കെ ഏറെ സ്വാധീനിച്ച മലകയറ്റങ്ങളായി സനം ഓര്‍ത്തെടുക്കുന്നു.
ചിത്രകാരന് കെ.എല്‍.ലിയോണിന്റെ വാക്കുകളില്‍ സനത്തിന്റേത് ഒരു ആത്മീയമായ യാത്ര കൂടിയാണ്. റഫറന്‍സുകള്‍ അധികം ശ്രദ്ധിക്കാത്ത സനം പക്ഷേ ഏറെ സമയമെടുത്ത ഒരു വലിയ പ്രോസസിലൂടെയാണ് ക്യാന്‍വാസിലേക്ക് എത്തിച്ചേരുന്നത്. ക്യാന്‍വാസില്‍ എത്തിച്ചേര്‍ന്നാല്‍ പിന്നെ തിരുത്തലുകളില്ല. ഭാവനാവഴിയില് അയാള്‍ പുറപ്പെട്ടുപോകുന്നു. അവിടെ തിരിഞ്ഞുനോട്ടങ്ങളെല്ലാം ഇനി അഥവാ തിരിഞ്ഞുനോക്കണമെന്നു തോന്നിയാല്‍ അത് അടുത്ത കലാസൃഷ്ടിയിലാവും കണ്ടെത്തുക. വായിച്ചു മനസിലാക്കുന്നതും പ്രാക്ടീസിലൂടെ സ്വയം വെളിവാകുന്ന അറിവും തമ്മില്‍ വലിയ അന്തരങ്ങള്‍ ഉണ്ടെന്ന് സനം ഓര്‍മിപ്പിക്കുന്നു. അനുഭവത്തിന്റെ/അറിവിന്റെ ആരും കാണാത്ത ആഴവും/രൂപവും നാം ‘ചെയ്തു’കൊണ്ട് പിടിച്ചെടുക്കുന്നു.
ചെറായില്‍ നിന്ന് തൃപ്പുണിത്തുറ വഴി
നാരായണന്, സാലു ദമ്പതികള്‍ക്ക് സാന എന്ന പെണ്‍കുട്ടിക്കു ശേഷം രണ്ടാമതായി പറവൂരില്‍ വച്ച് പിറന്ന സനത്തിന് 11 വയസു കഴിഞ്ഞപ്പോഴാണ് കുടുംബം ചെറായിലേക്ക് കൂടുമാറിയത്. അച്ഛന് നാരായണന്റെ ബാഗുകളുടെയും മറ്റും തുന്നല്‍പണി നടത്തിക്കൊടുക്കുന്ന ഒരു കൊച്ചുകടയായിരുന്നു കുടുംബത്തിന്റെ വരുമാനമാര്‍ഗം. ചെറായി രാമവര്‍മ യൂണിയന് സ്കൂളില്‍ വരുന്നതിനുശേഷമാണ് തനിക്ക് ചിത്രകലയില്‍ കമ്പം കയറിയതെന്ന് സനം. നന്നായി വരയ്ക്കുന്ന രണ്ടു കൂട്ടുകാര്‍ പ്രചോദനമായി. ഈ രണ്ടുപേരും ജീവിതവഴിയില്‍ മാര്‍ക്കറ്റിംഗും മറ്റുമായി ഗതി മാറ്റിയപ്പോള്‍ ഒരു നിയോഗംപോലെ സനം മുഴുവന്‍ സമയ കലാകാരനായി മാറി. പ്രീഡിഗ്രിക്ക് പറവൂര്‍ ലക്ഷ്മി കോളേജില്‍ പ്രൈവറ്റ് ആയി പഠിക്കുന്ന കാലത്ത് ചിത്രകല പഠിക്കാന്‍ സീനി മാഷിന്റെ ചിത്രവിദ്യാലയത്തില്‍ എത്തിച്ചേര്‍ന്നത് സനം എന്ന കലാകാരനിലേക്കുള്ള യാത്രയില്‍ പ്രധാന വഴിത്തിരിവായി. സനത്തിന്റെ ചിത്രകലയിലുള്ള താല്പര്യവും അര്‍പ്പണവും കണ്ട് സീനി മാഷും ആര്.എല്‍.വി. മോഹനും തൃപ്പുണിത്തുറ ആര്.എല്‍.വിയില്‍ ചേര്‍ന്ന് കല പഠിക്കാന്‍ സഹായിക്കുന്നു. പിന്നീട് ഒരു നിയോഗം പോലെ ശില്പകലയില് എത്തിച്ചേരുന്നു സനം. അപ്ലൈഡ് ആര്‍ട്ട് എടുക്കാന്‍ താല്പര്യപ്പെട്ട തനിക്ക് ആദ്യമത് ലഭിച്ചില്ല, പിന്നീട് കൂട്ടുകാരനുവേണ്ടി കൈവന്ന അവസരം നല്‍കുക കൂടി ചെയ്ത് സനം മാതൃകയായി. കളിമണ്ണിലും മരത്തിലും അയാള്‍ സ്ഥലകാല രൂപങ്ങള്‍ വരച്ചുതുടങ്ങി. എം.എഫ്.എ. അകലങ്ങളില്‍ പോയി ചെയ്യാന്‍ സാമ്പത്തികവും വഴിമുടക്കി. ശില്പകലയ്ക്ക് വലിയ സ്ഥലവും സൗകര്യങ്ങളും ആവശ്യമാണെന്ന യാഥാര്‍ത്ഥ്യം കോളേജ് എന്ന വിശാലമായ സ്റ്റുഡിയോ സ്പെയ്സിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അങ്ങനെ എം.എഫ്.എ. കാലത്തെ കലാപ്രവര്ത്തനങ്ങള്ക്കിടയ്ക്കാണ് ഡ്രോയിംഗ്/വരയിലേക്ക് ആകൃഷ്ടനാകുന്നത്. ചാര്‍ക്കോളില്‍ ആയിരുന്നു തുടക്കം. കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ ക്യാന്‍വാസുകള്‍/പേപ്പറുകള്‍ രസകരമായ ഒരു പുതിയ യാത്രയുടെ തുടക്കമാവുകയായിരുന്നു. എം.എഫ്.എ. കഴിഞ്ഞതോടെ കോളേജ് സ്റ്റുഡിയോ സ്പെയ്സ് നഷ്ടമായി. പിന്നെ ചെറായിലേക്ക് മടക്കം. പ്രതിസന്ധികളുടെ, കണ്‍ഫ്യൂഷനുകളുടെ മാസങ്ങള്‍. അച്ഛനുമായുള്ള സൗന്ദര്യപ്പിണക്കം. അങ്ങനെ കല ചെയ്യുകതന്നെ എന്നുറച്ച് ആദ്യ ‘പുറപ്പെടല്‍’. ജൂനിയറായി പഠിക്കുന്ന കുട്ടികള്‍ ചേര്‍ന്നെടുത്ത വീട്ടില്‍ അവര്‍ കോളേജില്‍ പോകുമ്പോള്‍ കിട്ടുന്ന പകലുകള്‍ അങ്ങനെ സനത്തിന്റെ വരപ്പുമുറികളായി മാറി. വാട്ടര്‍കളറില്‍ വാഷ് ചെയ്ത പേപ്പറില്‍ ചാര്‍ക്കോള്‍ പെന്‍സില്‍ വരകള്‍. പതുക്കെ ചില ഗ്രൂപ്പ് ഷോകളില്‍ സനത്തിന്റെ ചിത്രങ്ങള്‍ ഇടംപിടിച്ചു തുടങ്ങി. അതിനിടയിലാണ് കൊച്ചിയിലെ പല കലാകൃത്തുക്കളുടെയും ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവുകളുണ്ടാക്കിയ ‘കാശി’ ആര്‍ട് ഗ്യാലറി (ദോറിയും അനൂപും ചേര്‍ന്നാരംഭിച്ച) സനത്തിന് കാക്കതുരുത്തില്‍ ഒരു റെസിഡന്‍സിയും (2007) തുടര്‍ന്ന് സോഷോ ഷോയും നല്‍കുന്നത്. കാക്കതുരുത്തും രഘുമാഷും ചര്‍ച്ചകളും പിന്നീട് വലിയ വിജയമായി മാറിയ ചിത്രപ്രദര്‍ശനവും സനത്തിന്റെ വഴിതെളിച്ചു. പിന്നീട് ആദ്യമായി കേരളത്തിനു പുറത്ത് കനോറിയയില്‍ റെസിഡന്‍സി ചെയ്യാനായി യാത്ര ചെയ്തത് തന്റെ ഇന്നത്തെ വഴിയെ ഏറെ സ്വതന്ത്രമാക്കി എന്ന് സനംതന്നെ ഓര്‍മിച്ചെടുക്കുന്നു. യാത്രകള്‍തന്നെ പാതയായി മാറി. സനത്തിന് പിന്നീടങ്ങോട്ട് പ്രകാശം പരത്തുന്ന ഇടവഴികളും മലകളും മരങ്ങളും, എവിടെനിന്നോ അറിയാതെ ഇറങ്ങിവരുന്ന ചില വെളിച്ചങ്ങളും തേടി തന്റെ കൊച്ചി ആലുംചുവട്ടിലെ സ്റ്റുഡിയോയിലും മാനസിക/ആത്മീയ/ലൗകീക യാത്രകളിലും അയാള്‍ പുറപ്പെട്ടുപോകുന്നു.
സനം സി.എന്‍.
ചുള്ളിക്കാട്ടില്‍
മനപള്ളി റോഡ്
അയ്യംപള്ളി പി.ഒ.
ചെറായി, എറണാകുളം
sanamcn@gmail.com
മൊബൈല്‍: 8089181830
പ്രധാന കലാപ്രദര്‍ശനങ്ങള്‍
SOLO EXHIBITION
2010 – January – ‘Apposite’ Solo Show at Kashi Art Gallery, Cochin, Kerala, India.
GROUP EXHIBITIONS
2016 – “Listen to the Lines, Look for the signs” Group show, Gallery 27, Fort Kochi, Kerala, India.
2015 – August. Group show, ART HOUZ Gallery, Chennai,India
2015 – A Group show conducted by Kerala Cultural Department at Alapuza,Kerala,India
2015 – March. “ CIMA AWARD SHOW” with CIMA art gallert, Kolkata.India
2015 – feb. A Group show curated by Anoop Kamath at New Delhi,India
2014 – June. “SUMMER SHOW” group show, with CIMA art gallery’ Kolkata.India
2013 – December. “NINE” group show, DYU art café, Bangalore, India
2013 – August. “Hanging Terrace” group show, Gallery Veda, Chennai, India.
2013 – April. Group show Regional Centre, Chennai, India.
2013 – Feb. ‘Hail’, group show MNF art gallery, Kochi, India.
2013 – Jan. ‘Between Darkness and Magic’, group show with CIMA art gallery’, New Delhi, India.
2012 – dec. ‘Between Darkness and Magic’, group show with CIMA art gallery’ Kolkata.India
2012 – Sept. ‘Aesthetix’, group show, MNF art gallery, Kochi, India.
2012 – April. ‘Confluence’, group show, David Hall, Fort Kochi, India.
2012 – Jan. Delhi Art Summit, Govindapuri, New Delhi.
2012 – Jan. ‘Adbhutam – rasa in indian art’, with CIMA art gallery, India Habitat Centre, New Delhi.
2011 – Dec. ‘Adbhutam – rasa in indian art’, Group show with CIMA art gallery, Kolkata.
2011 – Nov. Mumbai Art Festival, 2011 at Nehru Centre, Mumbai.
2011 – Aug. Group show with gallery beyond, Mumbai.
2011 – April – ‘Space Untitled’ group show, David Hall, Fort Kochi, India.
2011 – January – Delhi Art Summit, New Delhi, India.
2010 – May – Annual show at Kanoria Centre for Art, Ahmedbad, India.
2009 – ‘Preview’ – Group Show at Gallery NIV art centre New Delhi, India
2009 – ‘Preview’ – Group Show at Gallery OED, Cochin, Kerala India.
2009 – Art Expo 09 – Group Show, Nehru Center, Mumbai, India.
2007 – Group Show at Durbar Hall Art Center, Ernakulam, Kerala, India.
2007 – Group Show – Five artists at Durbar Art Center, Ernakulam, kerala, India.
2006 – Sculpture Show at Durbar Hall Art Center, Ernakulam, Conducted by Kerala Lalita Kala Academy, Kerala, India.
2006 – Kerala Lalita Kala Academy State Annual Exhibition at Durbar Hall Art Center, Ernakulam, Kerala, India.
2005 – Group Show Conducted by C.G.H Earth, at Durbar Hall Art Center, Ernakulam, Kerala, India.
2005 – Painting & Sculpture Show at Pallathuraman Samskarika Kendram, Fort Kochi, Conducted by Kochin Corporation, Kerala, India.
2005 – Painting and Sculpture Show at Thiruvananthapuram Fine Arts College, Kerala, India.
2005 – Annual Exhibition of RLV Fine Arts College, Thripunithura at College Campus, Kerala, India.
2004 – ‘Phalgunam’, Group Exhibition at RLV Fine Arts College, Thripunithura, Kerala, India.
EDUCATION
2000 – 2004 BFA Sculpture, R.L.V. Fine Arts College, Tripunithura, Kerala, India.
2004 – 2006 MFA Sculpture, R.L.V. Fine Arts College, Tripunithura, Kerala, India.
SCHOLARSHIPS
Kerala Lalitha Kala Academy Students Scholarship (2006), Kerala, India.
Residence scholarship(2009), Kanoria Centre for Arts, Ahmedabad, India.
STUDIO RESIDENCY
2007-2008 Kashi Art Gallery Residency, Fort Kochi, kerala, India.
2009-2010 Artists in residency Sculpture Program, Kanoria Centre for Arts, Ahmedabad, Gujarat, India.
CAMPS
2015 – Print making camp, conducted by Uttarayan art centre at Baroda,Gujarath.India
2015 – Painting camp, conducted by Kerala lalith kala academi at Kochi,Kerala,India.
2014 – Painting camp, Waynad, Kerala, India, conducted by Society for Elephant Welfare.
2014 – National wood sculpture camp, Bangalore, Karnataka, India.
2014 – National camp by Harmony art foundation, at Mumbai, India.
2013 – August, National camp, Goa, conducted by Regional Centre, Chennai & Directorate, Art and Culture, Goa, India.
2012 – National camp by Harmony art foundation, at Mumbai, India.
2012 – Terracotta Camp conducted by Kerala Lalita Kala Academy at Trissur, Kerala, India.
2011 – Oberoi Camp, conducted by Gallery Beyond, Mumbai, India.
2010 – National Painting Camp, Hill Palace, Kochi, India.
2010 – Goa art camp, Goa, India.
2009 – La Meridian Art Camp, Mumbai, India.
2006 – Terracotta Camp conducted by Kerala Lalita Kala Academy & Regional Art Centre, Chennai, at Durbar Hall Art Gallery, Ernakulam, Kerala, India.
2006 – ‘Keraleeyam’ Painting and Sculpture Camp Conducted by Kerala Lalita Kala Academy at Thiruvanthapuram Museum, Kerala, India.
2005 – Painting Camp Conducted by C.G.H Earth at Marari Beach, Kerala, India.
2005 – Painting and Sculpture Camp at Thiruvananthapuram Fine Arts College, Kerala, India.
2005 – Painting and Drawing Camp Conducted by Progressive Artists Forum at Thripunithura, Kerala, India.