പന്നഗം ഒരു പാട്ടു പാടി
പൂർണചന്ദ്രൻ അത് കേട്ടുനിന്നു
കിളിമരം കേട്ടുനിന്നു
നദി അത് കേട്ടുനിന്നു
ചിരി അത് കേട്ടുനിന്നു
കരച്ചിൽ
വിട
തേൻചൊല്ല്
വിളി
വിളംബരങ്ങൾ
കനി
ഒട്ടകങ്ങൾ
ബഹുനില മാളികകൾ
ആഡംബരദിനങ്ങൾ
അഖിലമോക്ഷങ്ങൾ
ശിശുക്കൾ
പന്നഗത്തിന്റെ പാട്ടിന്റെ വരിയിൽ
കൊത്തുകൊണ്ടാടുന്നു.