മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന് പ്രായ അൻ പത്
എന്നാണ് പൊതുവെ കണക്കാ
ക്കിവരുന്നത്. അതുപക്ഷേ മുഴുവൻ
ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റ
ത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ
കിട്ടുന്ന ശരാശരിയാണെന്ന് പറയാം.
എന്നാൽ ബഹ്റൈനിലേക്കുള്ള കുടി
യേറ്റചരിത്രം ഇത്തിരി കൂടി നേരത്തേ
തുടങ്ങുന്നു എന്ന് കാണാവുന്നതാണ്.
ഈ മേഖലയിൽ ആദ്യമായി എണ്ണ
കണ്ടെത്തുകയും ഉല്പാദനം തുടങ്ങുകയും
ചെയ്ത രാജ്യം എന്ന നിലയിൽ അത്
സ്വാഭാ വി ക വു മാണ്. 1932-ലാണ്
ഇവിടെ നിന്ന് എണ്ണ ഉല്പാദനം ആരംഭി
ക്കുന്നത്. അക്കാലം മുത ൽ തന്നെ
വി ദഗ്ദ്ധര ാ യ എഞ്ചി നീ േയ ഴ ്സ്
ബഹ്റൈനിൽ എത്തിപ്പെട്ടതായി കണ
ക്കാക്കപ്പെടുന്നു. അക്കൂട്ടത്തിൽ നിശ്ച
യമായും മലയാളികളും ഉണ്ടായിരുന്നു.
രാജ്യത്ത് തുടങ്ങിയ എണ്ണ ഉല്പാദനം മറ്റു
മേഖലകളെയും പുരോഗതിയിലേക്ക്
ന യ ി ച ്വ ു . ഉ ദ ാ ഹ ര ണ ത്തി ന ്
1934-ൽതന്നെ ബോംബെയിൽ നിന്ന്
ബഹ്റൈനിലേക്ക് ആദ്യത്തെ അച്ചടി
യ ന്ത്രം കൊണ്ടു വ ര പ്പെ ട ു ക യ ും
‘ബഹ്റൈൻ’ എന്ന പേരിൽ ഒരു പത്രം
തുടങ്ങിയതായും കാണാം. ആരോഗ്യമേഖലയും
വിദ്യാഭ്യാസമേഖലയുമാണ്
രാജ്യത്ത് പുരോഗതി കൈവരിച്ച മറ്റു
രണ്ടു മേഖലകൾ. ഇതിൽ ആരോഗ്യമേഖലയിലേക്ക്
തുടക്കത്തിൽ തന്നെ നിരവധി
മലയാളികൾ സേവനത്തിനായി
വന്നിരുന്നതായി കാണുന്നു. ഒറ്റപ്പെട്ടതും
ചിതറിയതുമായ കുടിയേറ്റങ്ങൾ ആയിരു
ന്നില്ല അത്. അക്കാലത്തുതന്നെ ശക്ത
മായ സംഘടനാബോധമുള്ള മലയാളി
സമൂഹം ഇവിടെ രൂപപ്പെട്ടുതുടങ്ങി എന്ന
തിന് തെളിവു കൾ ഉണ്ട്. 1947-ൽ
ബഹ്റൈൻ കേരളീയസമാജം രൂപീകരി
ക്കപ്പെട്ടതും ബഹ്റൈനിൽ എത്തപ്പെട്ട
മല യാ ളി ക ളായ ക്രിസ്ത്യ ാ നി കൾ
1954 -ൽത ന്നെ ഒര ു േദവാ ല യ ം
സ്ഥാപിച്ചു എന്നതും ഒക്കെ ഇതിനെ
സാധൂകരിക്കുന്നുണ്ട്.
മറ്റെല്ലാ കുടിയേറ്റസമൂഹ
ങ്ങളും എത്തപ്പെടുന്നിടത്ത്
സ്വന്തം വേരുറപ്പിക്കുകയും
അതിനോട് ഒട്ടൊക്കെ ലയിച്ചുചേരാൻ
ശ്രമിക്കുകയും
ചെയ്യുന്നുണ്ട്. എന്നാൽ അൻ
പതാണ്ട് പിന്നിട്ട ഗൾഫ് കുടി
യേറ്റത്തിന് അങ്ങനെയൊരു
സാദ്ധ്യതയില്ല (ഇഷ്ടമില്ലാഞ്ഞി
ട്ടല്ല, സാദ്ധ്യമല്ലാത്തതുകൊണ്ടുതന്നെ).
എത്രയൊക്കെ പറ
ഞ്ഞാലും അവൻ അവിടെ
വിദേശിയാണ്. ഒരു മതിലിന
പ്പുറം നിറുത്തപ്പെടേണ്ടവനാണ്.
എപ്പോൾ വേണമെങ്കിലും
തിരിച്ചയയ്ക്കപ്പെടാവുന്നവനാണ്.
അതുകൊണ്ടുതന്നെ
അവൻ അവിടെ ചെലവഴി
ക്കുന്ന ഓരോ നിമിഷങ്ങ
ളെയും പാഴായിപ്പോകലിന്റെ
കണക്കിലാണ് ഉൾപ്പെടുത്തു
ന്നത്. പരമാവധി പണം
സമ്പാദിച്ച് എങ്ങനെയും
തന്റെ സ്വന്തം മണ്ണിൽ തിരിച്ചെ
ത്താനുള്ള ആധിയും വെപ്രാളവുമാണ്
അവന്റെ ജീവിതച
ര്യ. പക്ഷേ നിരന്തരമായ ജീവി
തപ്രശ്നങ്ങൾ അവനെ ഇവിടെ
ത്തന്നെ തളച്ചിടുന്നു. രണ്ടുവ
ർഷത്തേക്കെന്നു പറഞ്ഞ്
വീടിന്റെ പടിയിറങ്ങുന്നവന്
ഇരുപതു വർഷം കഴി
ഞ്ഞാലും മടങ്ങിവരാൻ കഴി
യാതെ പോകുന്നു. ഇന്നലെകളെക്കുറിച്ചുള്ള
സ്വപ്നങ്ങ
ളിലും നാളെകളെക്കുറിച്ചുള്ള
ആശങ്കകളിലും മുഴുകി ഇന്നുകളെ
നഷ്ടപ്പെടുത്തിക്കളയുന്ന
വനാണ് ഗൾഫ് മലയാളി.
ആധുനിക കാലത്ത് മൂലധനത്തിന്റെ
സഞ്ചാരത്തിനനുസരിച്ച് തൊഴിൽ തേടി
ലോകത്തെമ്പാടുമുള്ള ജനത വിവിധ
ഭൂപ്രദേശങ്ങളിലേക്ക് നീങ്ങിയതിന്റെ
തുടർച്ചയായിട്ടാണ് മലയാളിയും വിപുലമായ
രീതിയിൽ ഗൾഫിൽ എത്തപ്പെടുന്ന
ത്. എഴുപതുകളുടെ തുടക്കത്തിലാണ്
അത് ഇത്രയധികം ശക്തി പ്രാപിക്കുന്ന
ത്.
അർത്ഥവും തൊഴിലും തേടിയുള്ള
യാത്ര ആരംഭിച്ച കാലം മുതൽ ഈ
ഭാഗ്യാന്വേഷകർക്ക്, എന്തു തൊഴിലുമെടുക്കാം
ഏതു സാഹചര്യത്തെയും അതി
ജീവിക്കാം എന്ന ആത്മവിശ്വാസം മാത്രമായിരുന്നു
കൈമുതലായുണ്ടായിരുന്ന
ത്. മലബാറിലേക്കും ഇടുക്കിയിലേക്കുമുള്ള
കുടിയേറ്റക്കാരന്റെയും ആസ്സാം
പണി ക്കാ ര ന്റെയും ബോംബെയി
ലേക്കും ഡൽഹിയിലേക്കും കൊൽക്ക
ത്തയിലേക്കും ഇതര രാജ്യങ്ങളിലേക്കും
ഭാഗ്യം തേടിപ്പോയവന്റെയും മാനസികാവസ്ഥ
ഇക്കാര്യത്തിൽ ഒന്നായിരുന്നു.
പക്ഷേ ചെന്നുചേർന്ന ഇടങ്ങളിൽ
വ്യത്യസ്തതരം ജീവിതസാഹചര്യങ്ങളും
അനുഭവങ്ങളുമാണ് അവന് നേരിടേണ്ടി
വന്നത്. കുറഞ്ഞ കൂലി കൊടുക്കേണ്ടുന്ന
തൊഴിൽസേനകളെയായിരുന്നു ഭൂരി
ഭാഗം കുടിയേറ്റയിടങ്ങളിലും വേണ്ടിയി
രുന്നത്. അതുകൊണ്ടുതന്നെ ചെന്നുചേ
രുന്ന ഇടങ്ങളിൽ അനുഭവിക്കേണ്ടിവ
രുന്ന ദുരിതങ്ങൾക്കും ജീവിതകഥക
ൾക്കും സമാനതയുണ്ട്. ശ്രീലങ്കയി
ലേക്കും മലേഷ്യയിലേക്കും ആഫ്രിക്കയി
ലേക്കും വെസ്റ്റിൻഡീസിലേക്കും കപ്പൽ
കയറിപ്പോയ തമിഴന്റെയും പഞ്ചാബിയുടെയും
ദുരിതങ്ങളിൽനിന്നും അത്ര
യൊന്നും വ്യത്യസ്തമല്ല ഇന്നത്തെ ഗൾഫുകാരന്റെയും
അവസ്ഥ. അതേസമയം
മനോബലം കൊണ്ടും കഠിനാദ്ധ്വാനം
കൊണ്ടും ചിലപ്പോൾ കച്ചവടക്കാര
നായോ തൊഴിൽദാതാവായോ ഭൂപ്രഭുവായോ രാഷ്ട്രീയക്കാരനായോ സ്വയം
പരിവർത്തനം ചെയ്ത ് വിജയിച്ച കഥ
കളും ഇതിൽ അന്യമല്ല. ചിലർക്ക് ആ
യാത്ര ഒരു ഭാഗ്യമായിത്തീർന്നു. ചില
ർക്ക് ദൗർഭാഗ്യവും.
മറ്റെല്ലാ കുടിയേറ്റസമൂഹങ്ങളും
എത്തപ്പെടുന്നിടത്ത് സ്വന്തം വേരുറപ്പി
ക്കുകയും അതിനോട് ഒട്ടൊക്കെ ലയിച്ചുചേരാൻ
ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ അൻപതാണ്ട് പിന്നിട്ട ഗൾഫ്
കുടി യേ റ്റത്തിന് അങ്ങനെ യൊരു
സാദ്ധ്യതയില്ല (ഇഷ്ടമില്ലാഞ്ഞിട്ടല്ല,
സാദ്ധ്യമല്ലാത്തതുകൊണ്ടുതന്നെ).
എത്രയൊക്കെ പറഞ്ഞാലും അവൻ
അവിടെ വിദേശിയാണ്. ഒരു മതിലിന
പ്പുറം നിറുത്തപ്പെ ടേണ്ടവ നാണ്.
എപ്പോൾ വേണമെങ്കിലും തിരിച്ചയയ്ക്ക
പ്പെടാവുന്നവനാണ്. അതുകൊണ്ടു
തന്നെ അവൻ അവിടെ ചെലവഴിക്കുന്ന
ഓരോ നിമിഷങ്ങളെയും പാഴായിപ്പോകലിന്റെ
കണക്കിലാണ് ഉൾപ്പെടുത്തു
ന്നത്. പരമാവധി പണം സമ്പാദിച്ച ്
എങ്ങനെയും തന്റെ സ്വന്തം മണ്ണിൽ
തിരിച്ചെത്താനുള്ള ആധിയും വെപ്രാളവുമാണ്
അവന്റെ ജീവിതചര്യ. പക്ഷേ
നിര ന്ത ര മായ ജീവി ത പ്ര ശ്ന ങ്ങൾ
അവനെ ഇവിടെത്തന്നെ തളച്ചിടുന്നു.
രണ്ടുവർഷത്തേക്കെന്നു പറഞ്ഞ് വീടി
ന്റെ പടി യി റങ്ങുന്നവന് ഇരുപതു
വർഷം കഴിഞ്ഞാലും മടങ്ങിവരാൻ കഴി
യാതെ പോകുന്നു. ഇന്നലെകളെക്കുറി
ച്ചുള്ള സ്വപ്നങ്ങളിലും നാളെകളെക്കുറി
ച്ചുള്ള ആശങ്കകളിലും മുഴുകി ഇന്നുകളെ
നഷ്ട പ്പെ ടുത്തി ക്ക ള യു ന്ന വ നാണ്
ഗൾഫ് മലയാളി. സ്വപ്നങ്ങളിൽ തുടങ്ങി
സ്വപ്ന ങ്ങളിൽ ഒടുങ്ങാനാണ് അവന്റെ
വിധി. ഇത് കുടിയേറ്റമെന്നോ പ്രവാസമെന്നോ
വിളിക്കാനാവാത്ത ഒരു പ്രഹേളികയിൽ
ജീവിക്കേണ്ടിവരുന്നവന്റെ
മറ്റൊരു നിസ്സഹായാവസ്ഥയാണ്.
ഇങ്ങനെ പ്രവാസവുമായും കുടിയേ
റ്റവുമായും ബന്ധപ്പെട്ട് വിവിധ ദേശങ്ങ
ളിൽ രൂപപ്പെട്ടുവന്നിട്ടുള്ള പുതിയ ‘വംശീയ
കൂട്ടായ്മകളെ’ ഡയസ്പോറ
എന്ന വാക്കുകൊണ്ടാണ് ഇന്ന് വിവ
ക്ഷിക്കുന്നത്. ഒരുപക്ഷേ ലോകത്തിലെതന്നെ
ഏറ്റവും വലിയ ഡയസ്പോറകളിൽ
ഒന്നാവാം ഇരുപതു ലക്ഷത്തോളം
അംഗസംഖ്യയുള്ള ഗൾഫ് മലയാളി
സമൂഹം എന്ന് തോന്നുന്നു.
മുൻകാലങ്ങളിൽ രാഷ്ട്രീയപ്രവാസവുമായി
ബന്ധപ്പെട്ടാണ് ഡയസ്പോറ
എന്ന വാക്ക് പരാമർശിച്ചിരുന്നതെങ്കിൽ
ഇന്നത് എല്ലാത്തരം പ്രവാസത്തെയും
കുറിക്കാനുതകുന്ന പദമായി മാറിക്കഴി
ഞ്ഞിരിക്കുന്നു. ഏതർത്ഥത്തിലും മലയാളിയുടെ
കുടിയേറ്റം പ്രവാസത്തിനു
തുല്യമായതുകൊണ്ട് ഗൾഫിലെ മലയാളിസമൂഹത്തെയും
ഒരു ഡയസ്പോറ
യായി തന്നെ കാണാം. (കേരളത്തിലെ
പ്രത്യേകമായ രാഷ്ട്രീയ സവിശേഷത
യാണ് മലയാളികളെ ഗൾഫിലേക്ക് കൂട്ട
ത്തോടെ പറഞ്ഞുവിട്ടത് എന്ന കാര്യം
മറന്നുകൂടാ).
സ്വാഭാവികമായും ലോകത്തെമ്പാടുമുള്ള
എല്ലാ ഡയസ്പോറകൾക്കും
അവ രുടെ സ്വന്തം സംസ്കാരവും
കലയും സംഗീതവും സാഹിത്യവും
ഉണ്ടായി എന്ന് കാണാവുന്നതാണ്.
അതിൽ ഡയസ്പോറ സാഹിത്യം ഇന്ന്
പഠനാർഹമായ ഒരു സാഹിത്യശാഖ
യായി മാറിയിരിക്കുന്നു എന്നു മാത്രമല്ല
ലോകത്ത് ഇന്നിറങ്ങുന്ന മികച്ച ഗ്രന്ഥ
ങ്ങൾ ഒക്കെയും ഈ സാഹിത്യശാഖയി
ലാണ് സംഭവിക്കുന്നത് എന്നുകൂടി നാം
തിരിച്ചറിയേണ്ടതുണ്ട്.
മലയാളസാഹിത്യത്തിന്റെ ചരിത്ര
ത്തിലും ഡയസ്പോറ സാഹിത്യം മുന്നി
ട്ടുനിൽക്കുന്നതായി കാണാവുന്നതാണ്.
ഒരുകാലത്ത് ദൽഹിപോലെയുള്ള വൻ
നഗരങ്ങളിലേക്ക് ചേക്കേറുകയും ഒരു
സമൂഹമായി മാറുകയും ചെയ്ത വരുടെ
ഇടയിൽ നിന്നാണ് ആധുനിക സാഹി
ത്യത്തിലെ മികച്ച രചനകൾ ഉണ്ടായത്
എന്നത് സ്മരണീയമാണ്. മലയാളസാഹിത്യത്തിന്റെ
ദിശ നിർണയിക്കാൻ
പോന്ന രചനകൾ ആയിരുന്നു അവയൊക്കെയും.
അഞ്ചു വർഷം മുൻപ് ഇതേ
വിഷയത്തിൽ എഴുതിയ ഒരു ലേഖന
ത്തിൽ എന്തുകൊണ്ട് ഗൾഫ് മലയാളി
കളുടെ ഇടയിൽ നിന്ന് അത്തരത്തിൽ
ശക്തമായ ഡയസ്പോറ സാഹിത്യം
ഉണ്ടാവുന്നില്ല എന്നൊരു സന്ദേഹം
ഞാൻ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്
ആ ആശങ്കയ്ക്ക് സ്ഥാനമില്ല. കഴിഞ്ഞ
അഞ്ചുവർഷം കൊണ്ട് മലയാളസാഹി
ത്യത്തിൽ ഗൾഫ് ഡയസ്പോറയിൽ
നിന്നുള്ള രച ന കൾ അർ ഹ മായ
സ്ഥാനം പിടിച്ചെടുത്തിരിക്കുന്നു എന്ന്
കാണാവുന്നതാണ്. എന്നുമാത്രമല്ല
ഒരുകാലത്ത് മലയാളത്തിലെ ഏതെ
ങ്കിലും ഒരു മുഖ്യധാര പ്രസിദ്ധീകരണ
ത്തിൽ ഗൾഫ്മലയാളിയുടെ രചന
അച്ചടിച്ചുവരിക എന്നത് അചിന്തനീയമായ
കാര്യമായിരുന്നു. എന്നാൽ ഇന്ന്
ഈ ഭൂമികയിൽ നിന്ന് എഴുതുന്ന ആരുടെ
യെ ങ്കിലും ഒരു രചനയെങ്കിലും
ഇല്ലാതെ ഒരു വാരികയും മലയാള
ത്തിൽ പുറത്തിറങ്ങുന്നില്ല എന്നതാണ്
രസകരം.
പുന ത്തിൽ കുഞ്ഞബ്ദ ു ള്ളയും
മേതിൽ രാധാകൃഷ്ണനും കൊച്ചുബാവയും
കരുണാകരനും നേരത്തേതന്നെ
ഗൾഫ് ഭൂമിയിൽ നിന്ന് എഴുതുകയും
പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഈ പുതിയ കാലത്ത് ഒരു നിര
എഴുത്തുകാർ ഗൾഫ് ഭൂമിയിൽ നിന്ന്
മലയാളത്തിന്റെ മുഖ്യധാരയിലേക്ക്
വന്നിട്ടുണ്ട്. ഗൾഫിൽ ഇരുന്ന് രചനകൾ
നടത്തിയ ശിഹാബുദീൻ പൊയ്ത്തുംകടവിനും
സിത്താര എസിനും മുസാഫിർ
അഹമ്മദിനും ഖദീജാ മുംതാസിനും
കേരള സാഹിത്യ അക്കാദമി പുരസ്കാര
ങ്ങൾ വരെ ലഭിച്ചിരിക്കുന്നു എന്നത് ഈ
മേഖലയിലെ സാഹിത്യത്തിന്റെ ഉണർ
വാണ് കാണിക്കുന്നത്. ഇവരെക്കൂ
ടാതെ ഒരു ഡസനിലധികം എഴുത്തു
കാർ ഇന്ന് തങ്ങളുടെ ശക്തമായ
സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് ഗൾ
ഫിൽ നിന്ന് എഴുതുന്നു. അവരുടെ രചനക
ളിൽ ഏറി യും കുറഞ്ഞും ഈ
ഡയസ്പോറ ജീവിതത്തിന്റെ സ്പന്ദന
ങ്ങൾ വീണു കി ടക്കുന്നുണ്ട് എന്നു
കാണാം.
ഗൾഫിൽ ഏറ്റവുമധികം സജീവ
മായ കലാവിഭാഗമാണ് നാടകപ്രവർ
ത്തനം. ഗൾഫ് നാടുകളിലെ ഒട്ടുമു
ക്കാലും സാംസ്കാരിക സംഘടനകളുടെയും
രൂപീകരണത്തിന് കാരണമായത്
നാടകത്തിനുവേണ്ടിയുള്ള ഒത്തുകൂടലുകളായിരുന്നു
എന്നു കാണാം. മികച്ച
നാടക സംവിധായകരും അഭിനേതാ
ക്കളും ഗൾഫിലുണ്ട്. പക്ഷേ അപ്പോഴും
ഗൾഫിൽ നിന്ന് അറിയപ്പെടുന്ന ഒരു
നാടകകൃത്ത് ഉണ്ടായില്ല എന്നത് ഒരു
വലിയ പരാജയമാണ്.
സിനിമാസംഗീതരംഗത്ത് പുതുതലമുറയിൽപ്പെട്ട
മഞ്ജരിയും ജ്യോത്സ്നയും
ഗൾഫിന്റെ സംഭാവനയെന്ന് പറയാവു
ന്നവരാണ്. ചെറിയ പ്രവാസജീവിതം
കൊണ്ട് സംഗീതസംവിധായകൻ അൽ
ഫോൻസും പാട്ടുകാരൻ ഡോ. ഫഹദും
ഗൾഫുകാരുടെ പട്ടികയിൽ പെടുന്നു
ണ്ട്. ഗൾഫ് ഡയസ്പോറയ്ക്ക സ്വന്തമായ
ഒരു സംഗീതശാഖ പടുത്തുയർത്താ
നുള്ള കെല്പ ് ഒന്നുമുണ്ടായിരുന്നില്ല.
ഒന്നോ രണ്ടോ സിനിമകളിൽ അറബി
സംഗീതത്തിൽ താളത്തിൽ മലയാളം
പാട്ട് കേട്ടതാണ് അതിന്റെ ആകെ സംഭാവന.
മികച്ചതും പ്രതിഭാധനരുമായ
സംഗീതജ്ഞർ നമുക്കുണ്ടായിരുന്നെ
ങ്കിൽ അറബ്-മലയാള സംഗീതപാരമ്പര്യങ്ങളുടെ മിശ്രിതങ്ങളിൽ നിന്ന് ഒരു
പുതിയ സംഗീതശാഖതന്നെ ഉരുത്തിരി
ഞ്ഞുവരുമായിരുന്നു. എന്നാൽ മാപ്പിള
പ്പാട്ട് ശാഖയിൽ കത്തുപാട്ട് എന്നൊരു
പ്രത്യേക വിഭാഗം ഗൾഫ് ജീവിത
ത്തിന്റെ ബാക്കിപത്രമാണെന്ന് സമ്മതി
ക്കേണ്ടിവരും. അപ്പോഴും അതെഴുതിയവരിലൊന്നും
ഒരു ഗൾഫ്മലയാളി
പോലും ഉണ്ടായിരുന്നില്ല.
നമുക്ക് ഇരുപതാം നൂറ്റാണ്ടിന്റെ
സൃഷ്ടിയും കലയുമായ സിനിമ പരിശോധിക്കാം.
അൻപതുവർഷത്തിലധികം
നീണ്ട ഗൾഫ് ജീവിതത്തിന്റെ ഒരു ചെറുഭാഗമെങ്കിലും
ചിത്രീകരിക്കപ്പെട്ടത് വിരലിലെണ്ണാവുന്ന
സിനിമകളിൽ മാത്രം.
അതും ഗൾഫ് മലയാളികളിൽ നിന്നായി
രുന്നില്ല എന്നത് പ്രധാനപ്പെട്ട സംഗതി
യാണ്. ഗൾഫുകാരന്റെ ജീവിതം പറയുന്ന
ആദ്യസിനിമ ‘വിൽക്കാനുണ്ട്
സ്വപ്നങ്ങൾ’ സംവിധാനം ചെയ്തത്
എം.ടി.യാണ്. പിന്നെ അത്തരത്തിൽ
അല്പമെങ്കിലും ഗൾഫ് കഥ പറയുന്ന ഒരു
സിനിമയ്ക്കുവേണ്ടി ‘ഒരു അറബിക്കഥ’
വരെ കാത്തിരിക്കേണ്ടിവന്നു. പിന്നീട്
ഗദ്ദാമയും. ഗൾഫിൽ ജീവിച്ച് ഗൾഫിൽ
നിന്ന് ഊർജമുൾക്കൊണ്ട ഒരേയൊരു
സിനിമാസംവിധായകൻ ഒരുപക്ഷേ
പി.ടി. കുഞ്ഞുമുഹമ്മദ് മാത്രമായിരിക്ക
ണം. അദ്ദേഹത്തിന്റെ ‘ഗർഷോമി’ലും
‘മഗ്രിബി’ലും പരോക്ഷമായെങ്കിലും
ഗൾഫുകാരന്റെ ജീവിതം പരാമർശിക്ക
പ്പെടുന്നുണ്ട്.
ഗൾഫ് ഡയസ്പോറയുടെ സാം
സ്കാരിക ചരിത്രം ഇതുകഴിഞ്ഞാൽ
പിന്നെ അവശേഷിക്കുന്നത് അവന്റെ
സംഘടനാ പ്രവർത്തനങ്ങളിലാണ്.
എത്രയധികം സംഘടനകളാണ് ഈ
ഭൂമികയിൽ ദിനംപ്രതി ജനിച്ചുവീഴുന്നത്
എന്ന് കണക്കാക്കാൻ പറ്റുകയില്ല. ജനി
ക്കുന്നത്ര വേഗത്തിൽ അത് അപ്രത്യക്ഷ
മാവുകയും ചെയ്യുന്നു. എന്നാൽ മികച്ച
രീതിയിൽ സാംസ്കാരിക സാമൂഹിക
കലാ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ
ഏർപ്പെടുന്ന സംഘടനകളും ഉണ്ടെന്ന്
സമ്മതിക്കാതെ വയ്യ. മലയാളിയുടെ
സംഘബോധത്തിന്റെ പ്രതിഫലന
മാണ് ഈ സംഘടനാബാഹുല്യം.
പുതിയ ലോകസാഹചര്യത്തിൽ
പുതിയ തലമുറയുടെ സിരകളിൽ എത്രത്തോളം
ഗൾഫും കുടിയേറ്റജീവിതവും
സ്വപ്നമായി കയറിയിട്ടുണ്ടെന്നത് അന്വേ
ഷിക്കേണ്ട വസ്തുതയാണ്. ഉണ്ടെങ്കിൽ
തന്നെ അവന്റെ സ്വപ്നം ഒരിക്കലും ഗൾ
ഫല്ല. അത് ഒരുപക്ഷേ ഇപ്പോഴും യൂറോ
പ്പും ഓസ്രേ്തലിയയും കാനഡയും ആ
ണെന്ന് തോന്നുന്നു. അവിടങ്ങളിലാക
ട്ടെ നമ്മുടെ തൊഴിൽസേനയെ അല്ല
ആവശ്യം, പ്രൊഫഷണലുകളെയാണ്.
അതിന്റെപോലും നിറം മങ്ങി വരുന്നു.
നാട്ടിൽതന്നെ ജീവിക്കാം എന്നൊരു
തോന്നൽ ചെറുപ്പക്കാരുടെ ഇടയിൽ വ
ളർന്നുവരുന്നു. വിദേശങ്ങളിൽ സമ്പാദി
ക്കുന്നതിനേക്കാൾ തുക നാട്ടിൽ നി
ന്നാൽ ലഭ്യമാകും എന്നൊരു യാഥാർ
ത്ഥ്യം പുതിയ തലമുറ തിരിച്ചറിഞ്ഞുവരു
ന്നു.
മലയാളിയുടെ കുടിയേറ്റത്തിന്റെ
അവസാന ഇടമായിരുന്നു ഗൾഫ് എന്ന്
വിചാരിക്കാൻ സാദ്ധ്യതയുണ്ട്. സമീപഭാവിയിൽ
അങ്ങനെയൊരു ശോഭന
ഭാവി എവി ടെയും കാണാ നി ല്ല.
എന്നാൽ അവന്റെ കുടിയേറ്റമോഹങ്ങ
ളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുവാൻ മലയാളിക്ക്
സാദ്ധ്യമാകും എന്നും തോന്നു
ന്നില്ല. കുടിയേറ്റത്തിനായി അവൻ
പുതിയ ഭൂമികകൾ കണ്ടെത്താതെയിരി
ക്കില്ല. തീർച്ച…!