നീയങ്ങനെ പാറിപ്പറക്കുകയാണ്
നീലാകാശത്തിൽ കാറ്റിനോടും കിളികളോടും
കിന്നാരം ചൊല്ലിച്ചൊല്ലി…
പക്ഷേ നിന്നെ ഞാനുമായി ബന്ധിച്ചിരിക്കുന്ന
നൂലിന്റെ ഓരോ വലിച്ചിലിലും
എന്റെ ഹൃദയത്തിലുണ്ടാവുന്ന വേദനയും
പിടച്ചിലും നീയറിയുന്നില്ലേ?
പിടഞ്ഞു ഞാൻ കരയുമ്പോൾ
ഏതു വിദൂഷകന്റെ പൊട്ടിച്ചിരിയാണ്
ഹൃദയത്തെ തകർത്തുകൊണ്ട് മുഴങ്ങുന്നത്?
മാംസവും ചോരയും
അടരുന്ന വേദനയും,
എങ്കിലും പറക്കും പട്ടമേ… പ്രണയത്തിന്റെ
നീലാകാശത്ത് കാണാക്കാഴ്ചകൾ
കണ്ടു നിന്റ മനം നിറയുേമ്പാൾ
പട്ടത്തിന്റെ നൂലു പൊട്ടിയെന്നു
കരഞ്ഞു നിലവിളിക്കുന്ന
ഒരു കുട്ടിയുടെ ചിത്രം
മാഞ്ഞുപോയതെന്തേ?
കടലിന്റെ നീലിമയും
കടൽക്കാറ്റിന്റെ തീക്ഷ്ണതയും
കടന്നുപോകുേമ്പാൾ
നിെന്റ തലോടലിനായി
കാത്തിരിക്കുന്നവനെ
നീമറന്നതെന്തേ?
പട്ടത്തിന്റെ നൂൽ വലിഞ്ഞ്
ഒഴുകിയ ചോരയുടെ നിലയ്ക്കാത്ത
ഒഴുക്കിൽ കൈപൊത്തിപ്പിടിച്ച്
മുറിവിലെ വേദനയിൽ
നീറ്റൽ സഹിക്കാതെ…
കണ്ണിലെ പ്രതീക്ഷകൾ
അണയാതെ…
കാത്തിരിപ്പിന്റെ
പൊള്ളലിൽ സ്വയം
വെന്തുരുകിയുരുകി…..!