വളരെ വിപുലമായ ഒരാകാശം മലയാളകഥയ്ക്ക്
സ്വന്തമായുണ്ട്. നമ്മുടെ
കഥാകൃത്തുക്കളുടെ വിഷയസ്വീകരണ
ത്തിന്റെ വൈവിധ്യവും എടുത്തുപറയേ
ണ്ടതുതന്നെ. കഥാവായന വളരെ ഗൗരവത്തോടെ
എടുക്കേണ്ട സംഗതിയായി
മാറിയിട്ടുണ്ട്. കഥ വെറും കഥയല്ല;
ജീവിതംതന്നെയാണ്. ഓരോ കാല
ത്തും അതിനനുരൂപമായ കഥകൾ രൂപമെ
ടുത്തി രുന്നു. പുതിയ കാലത്ത്
എഴുത്ത് പുതിയ രൂപങ്ങൾ സ്വീകരിക്കു
ന്നു. കഥയിൽ പുതിയ കാറ്റും വെളി
ച്ചവും കടത്തിവിടുക എന്നത് എഴുത്തുകാരന്റെ
നിയോഗമായി മാറിയിട്ടുണ്ട്.
പുതുകാലത്തിന്റെ എഴുത്തുകാരന്
ഇന്നത്തെ ലോകത്തിന്റെ സത്യത്തെ
യെന്നോണം മിഥ്യകളെയും അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ സത്യാനന്തര
യുഗത്തിൽ വിശേഷിച്ചും.
ഇങ്ങനെ
നമ്മുടെ കാലത്തെ വ്യക്തിയും സമൂഹവും
പുതിയ കഥകളിൽ പ്രത്യക്ഷപ്പെ
ടുകയാണ്. ഇത്തരത്തിൽ വർത്തമാനകാലത്തിന്റെ
സാമൂഹ്യ, രാഷ്ട്രീയ, ധ്വനി
പാഠങ്ങൾ സോക്രട്ടീസ് കെ. വാല
ത്തിന്റെ ‘ജയഹേ’ എന്ന കഥാസമാഹാരത്തിൽ
അവിടവിടെയായി ചിതറിക്കിട
ക്കുന്നുണ്ട്. നിശ്ചയമായും എഴുത്തുകാരൻ
പുത്തൻ പ്രതിസന്ധികളെ നേരി
ടുന്ന ഒരു കാലമാണിന്ന്. ഇത്തരം അവസരങ്ങളിൽ
കഥാകൃത്ത് കൂടുതൽ
ജാഗ്രതയുള്ളവനായിത്തീരേണ്ടതുണ്ട്.
അനുവർത്തിച്ചുപോന്നിട്ടുള്ള രീതിക
ളിൽ കാതലായ മാറ്റങ്ങൾ സ്വീകരിക്കേ
ണ്ടത് അനിവാര്യമായിത്തീരുന്നു. എഴു
ത്തിന്റെ ജൈവികതയ്ക്ക് ഊനം തട്ടുന്ന
രീതിയിൽ കാര്യങ്ങൾ പരിണമിക്കുന്ന
സാഹചര്യത്തിൽ കഥയിൽ ആപത്കരമായ
ആശയങ്ങളെ സ്മഗിൾ (ലബഴഥഥഫണ)
ചെയ്ത കടത്തേണ്ടിവരുന്നുണ്ട് എഴുത്തുകാരന്.
ജീവിതത്തെ മറ്റൊരു പ്രകാരം
നോക്കിക്കാണുമ്പോൾ ഫാന്റസി ജനി
ക്കുന്നു. യാഥാർത്ഥ്യവും ഫാന്റസിയും
ഇടകലർത്തുക എന്നത് മിക്ക എഴുത്തുകാരും
ചെയ്തുപോന്നിട്ടുള്ള കാര്യമാണ്.
ഒന്നു മാറ്റി പ്പ റ യു ക യാ ണെ ങ്കിൽ
യാഥാർ ത്ഥ്യത്തിന്റെ മറ്റൊരു മുഖമാണ്
ഫാന്റസി.
സോക്രട്ടീസിന്റെ കഥകളിൽ ചിലതി
ലെങ്കിലും എഴുത്തിനും എഴുത്തുകാ
രനും സംഭവിക്കുന്ന ദുര്യോഗം വിഷയമായിത്തീരുന്നുണ്ട്.
വിവാദ രാഷ്ട്രീയ നീക്ക
ങ്ങൾക്കെതിരെയോ സാമൂഹിക ദുഷി
പ്പിന്റെ കേന്ദ്രങ്ങൾക്കെതിരെയോ വലി
ച്ചെറിയുന്ന ഒരു അധിഗോളകാ സ്ര്ത
(ഠമബഠ)മായി അല്ല അവ സംഭവിക്കുന്ന
ത്. കഥയുടെ രചനാതന്തുവിൽ(ളണഷളഴറണ)
ശക്തമായ രാഷ്ട്രീയ സാമൂഹിക വിമർശനത്തിന്റെ
നൂൽ ഇടകലർത്തുക എന്ന
തന്ത്രമാണ് സോക്രട്ടീസ് സ്വീകരിക്കുന്ന
ത്. ചില പോക്കണംകേടുകൾ നമുക്കിടയിൽ
സംഭവിക്കുന്നുണ്ട് എന്ന സൂചന
നൽകുന്നതിന് മാത്രമാണ് കഥാകൃത്ത്
തുനിയുന്നത്. പ്രത്യക്ഷരാഷ്ട്രീയത്തിന്റെ
സ്ഥൂലത ഈ കഥകളിൽ നിങ്ങൾക്കു
വായിച്ചെടുക്കാനാവില്ല. കൊള്ളരു
തായ്മകളോട് യുദ്ധപ്രതീതി സൃഷ്ടിച്ചുകൊണ്ടല്ല
കഥ ഇവിടെ മുന്നേറുന്നത്.
നിർമമനായി കാര്യങ്ങൾ പറഞ്ഞുപോകുന്ന
ഒരു നിരീക്ഷകന്റെ വേഷം ആണ്
ഇയാൾ അണിഞ്ഞിരിക്കുന്നത്. ഇതിനി
ടയിൽ ഓർക്കാപ്പുറത്ത് നിങ്ങളെ ചില
വഴിത്തിരിവുകളിലെത്തിക്കുന്നു എന്ന
തിലാണ് രചനയുടെ മിടുക്ക്.
സ്ര്തീപു രുഷബന്ധങ്ങളിൽ നാം
സൃഷ്ടിച്ചുവച്ചിട്ടുള്ള മാതൃകകളോ ധാരണകളോ
പലപ്പോഴും ശരിയായിക്കൊ
ള്ളണമെന്നില്ല എന്ന ഒരു നോട്ടമാണ്
ഇതിലെ ചില കഥകളില വിടരുന്നത്.
പെങ്ങളെയും മകളെയും ഭോഗിക്കാൻ
മടിക്കാത്തവനാണ് പുരുഷൻ എന്ന മട്ടി
ലുള്ള ചില ആഖ്യാനങ്ങൾ മലയാളകഥയിലുണ്ടായിട്ടുണ്ടല്ലോ.
അത്തരം സംഭവങ്ങൾ
ചില വ്യതിചലനങ്ങൾ മാത്രമാണെന്ന്
ആർക്കാണറിഞ്ഞുകൂടാത്തത്?
സ്വന്തം അച്ഛനെയും സഹോദരനെയും
അയൽപക്കത്തെ ചേട്ടനെയും ഇങ്ങ
നെ ഇളവില്ലാത്ത സംശയത്തോടെ
നോക്കിക്കാണുന്ന വിധം നമ്മുടെ സാമൂഹിക
മന:ശാസ്ര്തത്തിൽ ഒരു വിള്ളല
രൂപം പ്രാപിച്ചി ട്ടുണ്ട്. മനോരോഗ
ത്തോളം ചെന്നെത്തിനിൽക്കുന്ന ഇത്ത
രം സദാചാരപ്പനിബാധിതരെയും സദാ
ചാരപ്പോലീസിനെയും അവിശ്വാസ
ത്തോടെ നോക്കുന്നു ഇവിടെ. പ്രമോദ്
രാമന്റെ ‘തന്തത്താ ഴ് ‘, ‘തൊണ്ടി’
എന്നീകഥകൾ, എം. മുകുന്ദന്റെ ‘അച്ച
ൻ’ എന്ന കഥ ഒക്കെ വായിച്ചിട്ടുള്ളവർ
സോക്രട്ടീസിന്റെ ‘തള്ളത്താഴ്’ എന്ന
കഥ കൂടി വായിക്കണം. അപ്പഴേ ചിത്രം
പൂർത്തിയാവൂ. ഇതാ ഇങ്ങനെയും ചില
മുഖങ്ങൾ നാം ജീവിക്കുന്ന ലോകത്തി
നുണ്ട് എന്നുതന്നെയാണ് മേല്പറഞ്ഞ
കഥ കൾ നമ്മോ ട ു പറയുന്ന ത്.
അത്രയും കൊണ്ട് കുഴപ്പങ്ങളൊന്നും
ഉണ്ടാവുന്നില്ല. എന്നാൽ ഇത്തരം കഥകൾക്ക്
അമിതമായ ഉന്തൽ (യറമനണഡളധമഭ)
നൽകുമ്പോൾ ചില അപകടങ്ങൾ സംഭവിക്കുന്നു.
മനുഷ്യർ തമ്മിലുള്ള ബന്ധ
ത്തിന്റെ അന്തസ്സ് ചോദ്യം ചെയ്യപ്പെടുകയാണിവിടെ.
സാമൂഹിക വിമർശന
ത്തിന്റെ നിരപ്പു വിട്ട് വോയറിസ
(voyeurism) ത്തിലേക്ക് പ്രവേശിക്കുന്ന
കാഴ് ചയാണിവിടെ നാം കാണുന്നത്.
ഈയൊരു പശ്ചാത്തലത്തിൽ വേണം
സോക്രട്ടീസിന്റെ ‘തള്ളത്താഴ്’ വായി
ക്കാൻ. ഇക്കഥയിലും പെണ്ണു വയസ്സറി
യിച്ചാൽ ഒരാളെയും വിശ്വസിക്കരുത്
എന്ന ബോധം അമ്മ മകളിലേക്ക് പകർ
ന്നുനൽകുന്നുണ്ട്. അമ്മ തൊഴിൽ തേടി
അന്യരാജ്യത്ത് പോകുവാ. രാത്രി ഉള്ളി
ൽനിന്ന് വാതിൽ കുറ്റിയിടണം. അച്ഛൻ
വിളിച്ചാലും കതക് തുറക്കരുത്. അമ്മ
പറഞ്ഞുകൊടുക്കുന്നു. വല്ല നെഞ്ഞുവേദനയും
വന്നിട്ട് അല്പം വെള്ളത്തിനാണ്
അച്ഛൻ വാതിലിൽ മുട്ടുന്നതെങ്കിലോ?
മകൾ ചോദിക്കുന്നു. എങ്കിൽ വെള്ളം
കിട്ടാതെ മരിക്കാനാണ് അങ്ങേർക്ക്
വിധി യെന്നു കരു തി യാൽ മതി.
ഇങ്ങനെ സ്വന്തം അച്ഛനെവരെ സംശയ
ക്കണ്ണോടെ നോക്കാൻ പരിശീലിപ്പി
ക്കുന്ന സുരക്ഷാബോധത്തിന്റെ അസംബന്ധ
സ്വഭാവത്തെ, അതിലെ സാമൂഹിക
ദുരന്തത്തെ ചൂണ്ടിക്കാട്ടുകയാണ്
ഈ കഥയിൽ.
ഒരുകാലത്ത് നമ്മുടെ കഥാകൃത്തു
ക്കളുടെ ഏറ്റവും പ്രിയപ്പെട്ട വിഷയം
വിശപ്പായിരുന്നു. കാരൂരിന്റെ കാലത്തുനിന്ന്
പുതിയ എഴുത്തിലേക്കു വന്ന
പ്പോൾ എഴുത്തിന്റെ പരിചരണത്തിലും
സങ്കേതത്തിലും മാറ്റം വന്നു. സന്തോഷ്
ഏച്ചിക്കാനത്തിന്റെ ബിരിയാണി സമൃ
ദ്ധിയുടെയും ദാരിദ്ര്യത്തിന്റെയും ഭിന്നമുഖങ്ങളെ
ഒറ്റ എപ്പിസോഡിൽ അവതരി
പ്പിക്കുകയാണ് ചെയ്യുന്നത്. ഈ സമാ
ഹാരത്തിലുമുണ്ട് വിശപ്പ് എന്ന പേരിൽ
ഒരു കഥ. നാം സാധാരണ അർത്ഥ
ത്തിൽ എടുക്കുന്ന വിശപ്പല്ല എന്താ
യാലും ഇതിന്റെ പ്രമേയം. കായൽരാ
ജാവ് എബനേസറുടെ പേരക്കുട്ടിയുടെ
വിവാഹസൽക്കാരത്തിൽ പങ്കെടുത്ത
അതിഥികൾക്കുണ്ടായ വിചിത്രങ്ങളായ
അനുഭവങ്ങളാണ് ഇതിൽ വിവരിക്കുന്ന
ത്. നിന്ന നില്പിൽ വെന്തു മൊരിഞ്ഞു
നിൽക്കുന്ന ഇരുപത്തഞ്ചിലധികം ആടുകളെ
ഒരുക്കി നിറുത്തിയിരിക്കുകയാണ്
സൽക്കാരവേദിയിൽ. പൊ തുമരാമത്ത്
വകുപ്പിലെ മുൻ ചീഫ് ഇൻജിനീയർ
ജോർജിയാണ് ആടിന്റെ തുടയിൽ നിന്ന്
ആദ്യം മാംസം അടർത്തിയെടുത്തത്.
പൊടുന്നനെ കാര്യങ്ങൾ തകിടംമറിയുകയാണ്.
ജോർജി മുഖമുയർത്തിനോ
ക്കുമ്പോൾ മരിച്ചുപോയ തന്റെ അപ്പനെയാണ്
ആടിന്റെ സ്ഥാന ത്ത് കാണുന്ന
ത്. തങ്ങളുടെ അപ്പനമ്മമാരുടെയോ
വേണ്ടപ്പെട്ടവരു ടെയോ രൂപമാണ്
അവിടെക്കൂടിയ ഓരോരുത്തരും കണ്ട
ത്. ഗബ്രി എന്ന പത്തുവയസ്സുകാരൻ
മാത്രം വിളിച്ചുപറഞ്ഞു: ‘ആരും തിന്ന
ല്ലേ, അത് എന്റെ അപ്പനാണ്. അയ്യോ,
അതെന്റെ അപ്പനാണ്’. വിശപ്പ് എന്ന
ഇക്കഥയിൽ ഫാന്റസിയുടെ ചിറക്
വിരുത്തി നിൽക്കുന്ന മായാമയൂരത്തെ
യാണ് കാണാൻ കഴിയുക. പ്രതീകങ്ങളുടെയും
ചിഹ്നങ്ങളു ടെയും വായന
കൊണ്ട് പൂരിപ്പിക്കേണ്ട കഥയാണ് വിശ
പ്പ്. ഒന്നൊന്നായി അടഞ്ഞുതുടങ്ങുന്ന
അറവുശാലകൾ, ശൂന്യമായിത്തീർന്ന
മത്സ്യമാർക്കറ്റുകൾ… ഇങ്ങനെ അസ്വ
സ്ഥതയുടെ കാഴ്ചകൾ ഒന്നൊന്നായി
വന്നുനിറയുകയാണ്. അധികാരവും
കാമവും ആണ് ഈ കഥയുടെ ഒരു അടി
യൊഴുക്കായി വർത്തിക്കുന്നത്. അധീ
ശാധികാരത്തിന്റെ ദുഷിച്ച, നീക്കുപോ
ക്കില്ലാത്ത മാലിന്യം ഇവിടെ കണ്ടേ
ക്കാം.
ഈയെഴുത്തുകാരന് ഒരു കഥ തുടങ്ങേണ്ടതും
അവസാനിപ്പിക്കേണ്ടതും
എങ്ങനെയെന്ന് കൃത്യമായറിയാം. കഥ
തുടങ്ങാൻ പ്രയാസമില്ല. അവസാനിപ്പി
ക്കാനാണ് പ്രയാസം. ഇയാൾ കഥയി
ലേക്ക് ആസ്വാദകനെ കൂട്ടിക്കൊണ്ടു
പോവുന്നത് വളരെ ഉദാസീനനായിട്ടാണ്.
ഒരു അലസസഞ്ചാരത്തിനിടയിൽ
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വളവിൽ
തിരിവിൽ എത്തിച്ചേരുന്നു വായനക്കാര
ൻ. അവിടം മുതൽ കഥ വല്ലാതെ നമ്മെ
ആവേശിച്ചുതുടങ്ങുന്നു. വളരെ സാധാരണമായ
അന്തരീക്ഷത്തിൽ നിന്ന് കഥയുടെ
ചലനനിയമത്തെ അതിവേഗം
അട്ടിമറിച്ചുകൊണ്ട് വിഭ്രമത്തിന്റെ തുരു
ത്തിലേക്ക് വായനക്കാരനെ എടുത്തെറി
യാനുള്ള ഒരു മിടുക്ക് സോക്രട്ടീസിന്റെ
കഥകളിൽ കാണ്മാനുണ്ട്. സാധാരണമെന്നു
തോന്നുന്ന കഥയിൽ ഫാന്റസി
യുടെ വേലിയേറ്റം പൊടുന്നനെ സംഭവി
ക്കുന്നതും നടന്നുവന്ന വഴികൾ വെള്ളംകേറി
മൂടുന്നതും ചില ഗൂഢചിഹ്നങ്ങൾ
കഥയിൽ നിക്ഷേപിക്കപ്പെടുന്നതും
അനുഭവപ്പെടാതിരിക്കില്ല. രചനയുടെ
ഗൂഢതന്ത്രങ്ങൾ ഇങ്ങനെയൊക്കെയാ
ണ് പ്രവർത്തനനിരതമാകുന്നത്.
ഈ സമാഹാ രത്തിലെ വളരെ
ശ്രദ്ധേയമായ കഥയാണ് ‘ജയഹേ’. റിട്ട
യേർഡ് ഡിജിപി ഭാസ്കരനുണ്ണിയുടെ
കഥയാണ് വിവരിക്കപ്പെടുന്നത്. ജനമർ
ദകനായിരുന്ന ഈ ഉന്നതോദ്യോഗ
സ്ഥന്റെ ഉറക്കം കെടുത്തുന്ന ജീവിക
ൾക്കും അവ വാഴുന്ന വീടിനു ചുറ്റുമുള്ള
കാടിനും ഒക്കെ സവിശേഷമായ ഒര
ർത്ഥം രൂപമെടുക്കുകയാണിവിടെ. ‘ആ
കാട്ടിലെ പക്ഷികൾ കൃത്യം രണ്ടരയ്ക്കുള്ള
കോലാഹലഗീതം തുടങ്ങി. അപ്പോൾ
അയാൾ അതു ശരിക്കു കേൾക്കാനായി
കാതോർത്തു. പിന്നെ ഏതോ ആന്തരപ്രേരണയിൽ
എഴുന്നേറ്റ് ആ കിളികളെ,
കാടിനെ, ഇന്നാട്ടിലെ എല്ലാ കാടുക
ളെയും, എന്തിന് വിശ്വപ്രകൃതിയെത്ത
ന്നെയും ആദരിക്കണമെന്ന തോന്ന
ലിൽ അറ്റൻഷനായി തലയുയർത്തിപ്പി
ടിച്ച് നിശ്ശബ്ദനായി നിന്നു’.
കൃത്യമായിപ്പറഞ്ഞാൽ ഇതൊരു
രാഷ്ട്രീയകഥയല്ല. വളരെ സ്വാഭാവിക
മായി വരഞ്ഞിടുന്ന ഒരു കഥയ്ക്കുള്ളിൽ
പക്ഷെ അതീവ ഗൂഢമായി രാഷ്ട്രീയപ്രതീകങ്ങളെ
ഒളിപ്പിച്ചു കടത്തുന്നുണ്ട്
കഥാകാരൻ. സൂക്ഷ്മരാഷ്ട്രീയത്തിന്റെ
ചില മിന്നലുകൾ സൃഷ്ടിച്ചുകൊണ്ട്
അത്ര ഭദ്രമല്ലാത്ത നമ്മുടെ കാലത്തിന്റെ
വിചാരണ ഏറ്റെടുക്കുകയാണിവിടെ.
ഇതൊരു സാംസ്കാരിക നിയോഗംതന്നെയാണ്.
വിഭ്രാന്തിയുടെ ഒരന്തരീക്ഷം
ഒരുക്കിക്കൊണ്ടാണ് ഇത് സാധിക്കുന്ന
ത്. ഭാസ്കരനുണ്ണിയുടെ വിഭ്രാമകമായ
പെരുമാറ്റം കാണുമ്പോൾ ഒനീലിന്റെ
(Eugene O’Neill) എംപറർ ജോൺസ്
എന്ന നാടകമാ ണോർമവരുന്നത്.
സ്വേച്ഛാധിപതിയായിരുന്ന എംപറർ
ജോൺസ് തന്റെ പരാജിതനിമിഷ
ത്തിൽ പലതരം വിഭ്രാന്തികളെ അഭിമുഖീകരിക്കുന്നുണ്ട്.
അധികാരത്തിന്റെ
ധാർഷ്ട്യങ്ങൾ അതിന്റെ പരിണതി ഇങ്ങ
നെത്തന്നെയാണ് എന്ന് ‘ജയഹേ’
എന്ന കഥ സൂചിപ്പിക്കുന്നുണ്ട്.
‘അബ്രഹാമിന്റെ ബലി’യിൽ സവ
ർണ വർഗ പ്രത്യയശാസ്ര്തത്തിന്റെ സങ്കു
ചിത നിലപാടുകൾക്കെതിരെ കലാപം
ഉയരുന്നുണ്ട്. അവിശ്വാസത്തിന്റെയും
കലഹത്തിന്റെയും കുന്നുകൾ മനുഷ്യർ
ക്കിടയിൽ രൂപം കൊള്ളുകയും സ്വന്തം
അസ്തിത്വം എപ്പോഴും മറുവശത്താവുക
യും തത്ഫലമായി ഒറ്റപ്പെടുകയും ചെ
യ്യുന്നവരെക്കുറിച്ച് കുന്നുകളുടെ മറുവ
ശം എന്ന കഥ പറയുന്നു. അധികാരം,
കാമം, ഭക്ഷണത്തിന്റെ രാഷ്ട്രീയം, സാം
സ്കാരിക ഭദ്രതയ്ക്ക് കോട്ടമുണ്ടാക്കുന്ന
ഇടുങ്ങിയ നിലപാടുകൾ ഒക്കെ ഈ കഥകളിൽ
വിചാരണയ്ക്കെടുക്കുന്നു.
ജ യഹേ, സോക്രട്ടീസ് കെ. വാലത്ത്,
ലോഗോസ,് 75 രൂപ