ഈ രാജ്യത്തിലെ മുസ്ലിങ്ങള്‍ രാജ്യത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറുള്ളവരും രാജ്യത്തിനു ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യാത്തവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി സി.എന്‍.എന്‍. ചാനലിന്റെ ഫ്രിഡ് സഖറിയായ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു (എക്സ്പ്രസ് ന്യൂസ് സര്‍വീസ് 2014).
2015 ജൂലൈ 8-ന് കസാഖ്സ്ഥാന് തലസ്ഥാനമായ അസ്ഥാനയിലെ Nazarbayev University യില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ മോദി തീവ്രവാദത്തെ അപ്പാടെ തിരസ്കരിക്കുന്ന ഇന്ത്യയിലെയും മലേഷ്യയിലെയും ഇസ്ലാമിക താല്പര്യത്തെക്കുറിച്ച് അടിവരയിട്ടു പറയുകയുണ്ടായി.
സ്നേഹത്തിന്റെയും അര്‍പ്പണത്തിന്റെയും അടിത്തറയില്‍ വളര്‍ന്നുവന്ന ഇന്ത്യയിലെയും മലേഷ്യയിലെയും ഇസ്ലാമിക പാരമ്പര്യത്തിന്റെ നിര്‍വചനംതന്നെ അവശത അനുഭവിക്കുന്നവരുടെ ഉദ്ധാരണത്തിലും മറ്റുള്ളവരുടെ അറിവ് മെച്ചപ്പെടുത്തുന്നതിലും അടിസ്ഥാനപ്പെടുത്തിയാണ്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ദല്‍ഹിയിലെ ദര്‍ഗകളില്‍ നിന്നുയരുന്ന സൂഫി സംഗീതത്തിന്റെ അലയൊലികള്‍ പലപല വിശ്വാസങ്ങളെയും ഏകോപിപ്പിച്ച് തങ്ങളിലേക്ക് ആനയിക്കുന്ന തരത്തിലുള്ളതാണ്.
ഏതാണ്ട് ഇതേ രീതിയിലുള്ള ഒരു പ്രസ്താവന അദ്ദേഹം Nay Pai Taw ” മതവും തീവ്രവാദവും വേര്‍തിരിവിന്റെ പാതയില്‍’ സമ്മേളനത്തിലും നടത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ദേശഭക്തരാണെന്നും ഐ.എസ്. അവരെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവിച്ചിരുന്നു.
‘എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ല, പക്ഷേ തീവ്രവാദികളെല്ലാം മുസ്ലീങ്ങളാണ്’ 2011-ല്‍ നരേന്ദ്ര മോദി അവകാശപ്പെട്ടു. പിന്നീട് അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയപ്പോള്‍ എല്ലാ തിരഞ്ഞെടുപ്പുയോഗങ്ങളിലും ഇക്കാര്യം തുടര്‍ച്ചയായി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 2002-ലെ കൂട്ടക്കൊലയും മുസ്ലിംസ്ര്തീകള്ക്കെതിരായി ഉണ്ടായ ലൈംഗികാക്രമണങ്ങളുടെയും തുടര്ച്ചയായിട്ടെന്നപോലെ ഗുജറാത്തി മാധ്യമങ്ങള്‍ക്കിടയില്‍ ഇസ്ലാമിനെതിരായി ഭ്രാന്തമായ ഒരുതരം മനോഭാവം വളര്‍ന്നുവന്നിരുന്നു. ഇത് ലഘൂകരിക്കാനായി മോദി ഒന്നുംതന്നെ ചെയ്തിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ‘സദ്ഭാവന യാത്ര’ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ഇത് കാരണമായി കലാപകാരികള്‍ തെരുവീഥികളില്‍ കലാപം നടത്തിയതിന്റെ വിശദീകരണം പോലും അദ്ദേഹത്തിനാണ് നല്‍കേണ്ടിവന്നത്.
‘ലഹള’ സബര്‍മതി എക്സ്പ്രസ്സിന്റെ എസ്-6 കംപാര്‍ട്മെന്റ് കത്തിച്ചതിന്റെ ‘അനന്തരഫല’മായാണ് അദ്ദേഹം എടുത്തുപറഞ്ഞത്. പോലീസ് അന്വേഷണം കാര്യമായി ഒന്നും നടത്താതെ മുസ്ലിങ്ങള്‍ക്കെതിരായ ഒരു ഗൂഢാലോചനപോലെ, പിന്നീടാകട്ടെ പ്രത്യേക കോടതി, പ്രത്യേക അന്വേഷണം എന്നിവയായി ഇപ്പോഴും അപ്പീലില്‍ കിടക്കുകയും ചെയ്യുന്നു.
2002-ലെ ഗുജറാത്ത് കൊലപാതകങ്ങളാല്‍ നഷ്ടപ്പെട്ട ‘ഗുജറാത്തിന്റെ അഭിമാനം’ വീണ്ടെടുക്കാന്‍ വേണ്ടി ആയിരുന്നു അദ്ദേഹം ‘ഗൗരവ് യാത്ര’ നടത്തിയത്. ഈ കൊലപാതകങ്ങള്‍ക്ക് എല്ലാ ഗുജറാത്തികള്‍ക്കും പങ്കുണ്ടെന്ന മതേതരവാദികളുടെ ആരോപണത്തിനുള്ള മറുപടി ആയിരുന്നു അത്. യാത്രാമദ്ധ്യേ തടിച്ചുകൂടിയ ജനങ്ങളോട് അദ്ദേഹം ഈ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ”നിങ്ങള്‍ കൊലപാതകിയാണോ?” തൊട്ടടുത്ത തിരഞ്ഞെടുപ്പിലും പ്രധാന എതിരാളി പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ആയിരുന്നില്ല. മറിച്ച്, ‘മിയാ മുഷറഫ്’ മാനസികനിലയില്‍ എത്തിയ മുസ്ലിം ജനതയിലെത്തന്നെ ഒരു വിഭാഗമായിരുന്നു. ‘മിയാ മുഷ്റഫ്’ലെ ‘മിയാ’ തീരെ ബഹുമാനമില്ലാത്ത ഒരു മുസ്ലിമിനെ സംബോധന ചെയ്യുന്ന രീതിയും മുഷ്റഫ് ആ കാലത്തെ പാകിസ്ഥാന് പ്രധാനമന്ത്രിയുടെ പേരും. ഈ രണ്ടുപേരും കൂടി ചേര്‍ന്ന് മുസ്ലിങ്ങളെ സംബോധന ചെയ്യാനുള്ള കാരണം ചില മുസ്ലിങ്ങളെങ്കിലും പാകിസ്ഥാന് ചായ്വുള്ളവരാണെന്ന് പൊതുജനത്തെ ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു.
അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് പോലീസ് ഒരുപാട് മുസ്ലിങ്ങളെ വെടിവച്ചിട്ടുണ്ട്. Sohrabuddin Ishrat Jahan കേസ് അന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം പല പ്രമുഖ പോലീസുദ്യോഗസ്ഥരും ആരോപണവിധേയരായതും എടുത്തുപറയേണ്ടതാണ്.
കളങ്കവിധേയമായ ഒരു പ്രവൃത്തിക്കും നേരിയ ഒരു വിശദീകരണംപോലും മോദി നല്‍കിയിട്ടില്ല. ഇത്തരുണത്തില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ചിലത് ഇന്ത്യന്‍ മുസ്ലിങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സത്യസന്ധമായ അഭിപ്രായം എന്താണ്? ആയിരുന്നു? അതിന് സമീപകാലത്ത് വല്ല മാറ്റവും സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ പഴയ അഭിപ്രായം തിരുത്താന്‍ പാകത്തിലുള്ള എന്ത് വിവരമാണ് അദ്ദേഹത്തിന് ലഭിച്ചത്?
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് 2014-ല്‍ രാജ്യത്തെ ഉയര്‍ന്ന പോലീസ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞതനുസരിച്ച് ഐ.എസ്. ഭാരതത്തില്‍ അതിന്റെ വേരുറപ്പിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. അല്‍ ഖ്വയ്ദ അതില്‍ ഭാഗികമായി വിജയിച്ചിട്ടുണ്ടെങ്കില്തന്നെ അത് ഗുജറാത്ത്, ആസാം, ജമ്മു-കാശ്മീര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഉയര്‍ന്ന മുസ്ലിം ഭൂരിപക്ഷ ജനതയെ കണ്ടുകൊണ്ടുതന്നെ ആയിരിക്കണം. ഇങ്ങനെയൊരു ഭീഷണി ഗൗരവകരമായി എടുക്കേണ്ടതുണ്ടെന്നും ഇത് ഒരു തെറ്റായ വിവരമായി പിന്നീട് അല്‍ ഖ്വയ്ദതന്നെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ഭാരതീയ മുസ്ലിങ്ങളും തീവ്രവാദവും
മുകളില്‍ പറഞ്ഞ രീതിയിലുള്ള ഒരുപാട് ചോദ്യങ്ങളുയരവെ ഒരു യാഥാര്‍ത്ഥ്യം പറയാതിരിക്കുവാന്‍ വയ്യ. ലോകത്തിലെ മുഴുവന്‍ തീവ്രവാദശൃംഖലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഭാരതം നല്കിയ മനുഷ്യവിഭവശേഷി നാമമാത്രമാണ്. 140 മില്യന്‍ മുസ്ലിങ്ങളാണ് ഇന്ത്യയിലുള്ളത്. ഇന്തോനേഷ്യയുടെ തൊട്ടടുത്തായി വരുന്ന സംഖ്യ. ഇത്രയും വരുന്ന ഒരു ജനതയില്‍ നിന്ന് AbuBakr al-Baghdadi(self appointed Islamic Khalifa of IS) ക്കൊപ്പം ചേരാന്‍ തയ്യാറായത് നാലുപേര്‍ മാത്രം എന്നാണ് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് അനുസരിച്ച് മനസിലാക്കുന്നത് കല്യാണില്‍ നിന്നുള്ള Arif Majid, Shaheen Tanki, Fahad Shaikh, Aman Tandel. മധുരമായ സംഭാഷണരീതിയും ഇസ്ലാമിക തത്വസംഹിതകളുടെ തെറ്റായ വ്യാഖ്യാനവുമാണ് യുവാക്കളെ വഴിതെറ്റിക്കാനായി ഉപയോഗപ്പെടുത്തുന്നത്. നിരാശനായി ഐ.എസ്. ഉപേക്ഷിച്ച Arif Majid പറഞ്ഞതനുസരിച്ച് ഐ.എസിനുവേണ്ടി അദ്ദേഹത്തോട് സംസാരിക്കാറുള്ള ‘ജി’ അപ്രതീക്ഷിതമായി സോഷ്യല്‍ നെറ്റ്വര്‍ക്കുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ഉണ്ടായിരുന്ന ഈ യുവാവിനെ നാമമാത്രമായ വേതനം നല്‍കിയാണ് ഐ.എസ്. ഉപയോഗിച്ചുകൊണ്ടിരുന്നതും.
ഈ നാലു യുവാക്കള്‍ക്കു പുറമെ ബാംഗ്ലൂര്‍ സ്വദേശിയായ 24 വയസുള്ള Mehdi Masroor Biswas എന്ന യുവാവിനെയും ഐ.എസിന്റെ സന്ദേശങ്ങള്‍ തന്റെ ട്വിറ്റര്‍ വഴി (@shamiwitness) പ്രചരിപ്പിച്ചതിന് ഇന്റലിജന്‍സ് ഏജന്‍സി ആരോപണവിധേയമാക്കിയിരുന്നു. ചാനല്‍ 4-നു നല്കിയ അഭിമുഖത്തിനു പിന്നാലെയാണ് Mehdi യെ ട്രാപ്പിലാക്കാന്‍ ഇന്റലിജന്‍സിനു കഴിഞ്ഞത്. ഇറാക്ക്, സിറിയ, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലായി ഏതാണ്ട് 20 ഇന്ത്യന്‍ യുവാക്കളെങ്കിലും ഐ.എസിനുവേണ്ടി പ്രവര്‍ത്തിക്കുകയോ അവര്‍ക്ക് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുക്കുകയോ ചെയ്യുന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. Arif പറഞ്ഞതനുസരിച്ച് ഭാരതത്തില്‍ വളരെ കുറച്ച് റിക്രൂട്ടിംഗ് ഏജന്റുകള്‍ മാത്രമേ ഐ.എസിനുള്ളൂ. എങ്കില്‍തന്നെ അവരെന്താണ് തീര്‍ത്തും പരാജയപ്പെടുന്നത്? ഇത്രയും കുറച്ചുപേരെ മാത്രം തിരഞ്ഞെടുക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ എങ്കില്‍ അതിന്റെ കാരണം എന്തായിരിക്കും?
ഇത് താരതമ്യപ്പെടുത്തേണ്ടത് ലോകതീവ്രവാദികളുടെ സംഖ്യയോടാണ്. ഐ.എസിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് 90 രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 20,000 പേരാണെങ്കില്‍National Counter Terrorism Centre Director Nicholas J. Rasmussen പറഞ്ഞതനുസരിച്ച് 3400 3400 (western status), National Intelligence Director പറഞ്ഞതനുസരിച്ച് 130 കനേഡിയന്‍സ്, 1200 ഫ്രഞ്ച് ഫൈറ്റേഴ്സ്, 600 യു.കെ. നാഷണല്‍സ് (5 പേര് വീതം ആഴ്ചയില്‍ തിരഞ്ഞെടുക്കപ്പെടുന്നു), 50 ആസ്രേ്തലിയന്സ്, 600 ജര്മന്സ്.
ബംഗ്ലാദേശിലും വളരെ കുറച്ച് റിക്രൂട്ടിംഗ് ഏജന്റുമാര്‍ മാത്രമേ ഐ.എസിന് ഉള്ളൂ. Hafizur Rahman, Asif Adnan-26, Fazal Elahi Tanzil-24. ഇവരെ കൂടാതെ മൂന്നു പേര് കൂടി ബംഗ്ലാദേശ് സെക്യൂരിറ്റി ഏജന്‍സി വഴി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് പൗരനായ Samina Rahman alias Bin Hamdan ആയിരുന്നു ബംഗ്ലാദേശികളെ ഐ.എസിനുവേണ്ടി റിക്രൂട്ട് ചെയ്തുകൊണ്ടിരുന്നത്. ബംഗ്ലാദേശിലെയും മ്യാന്മറിലെയും മുസ്ലിം യുവാക്കളെ ആയിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. അമിനുള്‍ ഇസ്ലാം എന്നുപേരുള്ള ഐ.ടി. ഹെഡിനെയും (കൊക്കക്കോള യൂണിറ്റ്), ഷാക്കിബ് ബിന്‍ കമാല്‍ എന്നു പേരുള്ള ഒരു അദ്ധ്യാപകനെയും ബംഗ്ലാദേശി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
എന്തുകൊണ്ട് ഇന്ത്യക്കാര്‍ ലോകതീവ്രവാദസംഘടനകളില് ചേരുന്നില്ല?
ഹിന്ദു ദേശീയ സംഘടനകള്‍ ശ്രദ്ധിക്കാതെ പോയ ഒരു ചോദ്യമാണ് ഇത്. എല്ലാ മുസ്ലിങ്ങളും തീവ്രവാദികളാണെന്ന ഒരു തെറ്റിദ്ധാരണ പരത്താനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. മുസ്ലിങ്ങള്‍ എല്ലാവരും തീവ്രവാദികളല്ലെന്നുള്ള ഒരു പറച്ചില്‍പോലും മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും രാജ്യങ്ങളിലും ‘നല്ലപിള്ള’ ചമയാനുള്ള ഒരു ശ്രമമായിപോലും തോന്നിയിട്ടുണ്ട്.
എന്തുകൊണ്ട് മുസ്ലിങ്ങള്‍ ലോകതീവ്രവാദസംഘടനകളില് ചേരുന്നില്ല എന്നതിന്റെ കാരണങ്ങളിലേക്ക് നമുക്ക് കണ്ണോടിക്കാം.
1) ഭാരതീയ മുസ്ലിങ്ങളുടെ മതപരമായ കാര്യങ്ങളുടെ നേതൃത്വം വഹിക്കുന്നത് പ്രധാനമായും ലക്നൗ ആസ്ഥാനമായ Seminary Darul Uloom Deoband, Nadwa and Ulama Lucknow എന്നീ മതനേതൃത്വങ്ങളാണ്. ഇതില്‍ ആയിരക്കണക്കിന് മദ്രസകളുടെയും കൊച്ചുകൊച്ചു മഖ്തബകളുടെയും നേതൃത്വം Seminary Darul Uloom DeobandjLeV. Ulama e Deoband – Jamiat-Ulama-i-Hind ആയിരക്കണക്കിന് വിശ്വാസികളും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന ഒരു സമ്മേളനത്തില്‍ തീവ്രവാദത്തിനെതിരായ ഒരു ‘ഫത്വ’ പുറപ്പെടുവിച്ചിരുന്നു. തീവ്രവാദം തുടച്ചുമാറ്റണമെന്നതായിരുന്നു അവരുടെ പ്രതിജ്ഞ. മതാധികാരി ഹബിബുര്‍ റഹ്മാന് പറഞ്ഞതനുസരിച്ചാണെങ്കില്‍ ”എല്ലാതരത്തിലുള്ള രക്തച്ചൊരിച്ചിലുകളും, നിയമവിരുദ്ധമായ ഹിംസകളും ക്രൂരതകളും ഇസ്ലാം നിരാകരിക്കുന്നുവെന്നും അവയൊന്നുംതന്നെ ഇസ്ലാമിനുള്ളില് അനുവദനീയമല്ലെന്നും” ആയിരുന്നു. തീവ്രവാദത്തിനെതിരായ സമ്മേളനങ്ങളും യോഗങ്ങളും ലക്നൗ, അഹമ്മദാബാദ്, ഹൈദരാബാദ്, കാണ്‍പൂര്‍, വാരണാസി, സൂററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി നടത്തപ്പെടുകയുണ്ടായി. Jamiat-Ulama മുഴുവന്‍ തീവണ്ടികള്തന്നെ ബുക്കു ചെയ്താണ് അനുയായികളെ ഈ മീറ്റിംഗുകളിലേക്ക് കൊണ്ടുവന്നത്. സമാധാനത്തിന്റെ സന്ദേശവുമായി ആയിരങ്ങളാണ് ഇവയിലെല്ലാം പങ്കുകൊണ്ടതും. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാനിലും കാനഡയിലും തീവ്രവാദത്തിനെതിരായ ‘ഫത്വ’കള്‍ പുറത്തിറക്കുകയുണ്ടായി (Maulana Tahir Qadri – Pakistan). അമേരിക്കയിലും ഇത്തരം ‘ഫത്വ’ പുറപ്പെടുവിച്ചു എന്നത് സ്വാഗതാര്‍ഹമാണ്.
2) ഏഴാം നൂറ്റാണ്ടില്‍ കേരളതീരത്ത് അറബ് കച്ചവടക്കാരാണ് അമുസ്ലിങ്ങളുമായുള്ള കച്ചവടത്തിനും ഊഷ്മളമായ ബന്ധത്തിനും തുടക്കം കുറിച്ചത്. സാംസ്കാരികവും ഗ്രാമീണവുമായ പശ്ചാത്തലങ്ങള്‍ സ്നേഹപൂര്‍വം കൈമാറിയതിന്റെയും തുടക്കമായിരുന്നു അത്. ഓണം പോലുള്ള ദേശീയ ആഘോഷങ്ങള്‍ ഒരുമിച്ചാണ് ഇന്നും കേരളത്തില്‍ മുസ്ലിങ്ങളും അമുസ്ലിങ്ങളും കൊണ്ടാടുന്നതും. ഹോളിയെക്കുറിച്ച് Amir Khusro, ശ്രീകൃഷ്ണനെയും മധുരയെയും കുറിച്ച് Maulana Hasrat Mohani,Raskhan, ഭഗവാന് ശിവനുവേണ്ടിയുള്ള ബിസ്മില്ല ഖാന്റെ ഷെഹ്നായി അര്‍പ്പണം, Dara Shikoh ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്തത് ഇവയൊക്കെ സാമൂഹ്യവും സാംസ്കാരികവുമായ ഐക്യത്തെ ഊട്ടിയുറപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.
ഇസ്ലാമിന്റെ സ്വാധീനം വര്‍ദ്ധിപ്പിച്ചതില്‍ സൂഫി സംസ്കാരത്തിന്റെ പങ്കും വളരെ വലുതാണ്. ഭക്തി, സ്നേഹം അതായിരുന്നു സൂഫിസത്തിന്റെ അടിസ്ഥാനം. സര്‍വചരാചരങ്ങളും ഒരേയൊരു ദൈവത്തിന്റെ സൃഷ്ടിയാണെന്ന വിശ്വാസം ”Wahdatul Wajood’ ഐക്യത്തിന്റെ മഹാശക്തി, സമാധാനം, സ്നേഹാലിംഗനങ്ങള്‍, സൂഫിസം ബാഹ്യവും ആന്തരികവുമായ സമാധാനത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതില്‍ ഏറെ വിജയിച്ചതും അതുകൊണ്ടുതന്നെ. Sulh i-kul സ്വാര്‍ത്ഥത അകറ്റാനും ദൈവഭയമുണര്ത്താനും ആത്മാവിന്റെയും ശരീരത്തിന്റെയും അനാവശ്യമായ ആവശ്യങ്ങളെ നിരാകരിക്കാനും പഠിപ്പിച്ചിട്ടുണ്ട്. ശ്രീരാമനെയും ശ്രീകൃഷ്ണനെയും പ്രകീര്‍ത്തിക്കുന്ന ഭജനകളായിരുന്നു Nizamuddin Auliya പ്രഭാതങ്ങളില്‍ ആലപിച്ചുകൊണ്ടിരുന്നത്.
‘ടാസിയ’ ഘോഷയാത്രയില്‍ ഹിന്ദുസ്ര്തീകള് ആരതിയുഴിയുന്നത് ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍വസാധാരണമാണ്. സാംസ്കാരികമായി ഇത്രയും അടിയുറച്ച നിലപാടുകളും പാരമ്പര്യവും ഉള്ള ഒരു ഇന്ത്യന്‍ മുസ്ലിമിന്റെ മനസിലേക്ക് ‘ജിഹാദ്’ എന്ന ആശയം കടത്തിവിടാന്‍ കഴിയില്ലെന്നോ ബുദ്ധിമുട്ടുള്ളതോ ആണെന്ന് ഉറപ്പിച്ചുപറയാവുന്നതുമാണ്. ഇന്ത്യന്‍ മുസ്ലിമിന്റെ മനസില്‍ സൂഫി വിശ്വാസം അടിയുറച്ചുപോയിരിക്കുന്നതും ഒരു കാരണമാണ് Wahabi Salafi ഇസ്ലാമിക് രീതി അനുസരിച്ച് അറബ് രീതിയിലുള്ള ജീവിതരീതിയാണ് ‘ശരി’ എന്നൊരു ചിന്താഗതിയും നിലവിലുണ്ട്. പക്ഷേ അതും ഭാഗികമായേ നടപ്പിലായുള്ളൂ. മുസ്ലിങ്ങളെ പരദേശികളായി ചിത്രീകരിച്ച് അപമാനത്തിനിരയാക്കി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നാനാത്വത്തിലെ ഏകത്വം എന്ന ആശയത്തിന് തുരങ്കം വയ്ക്കുന്ന രീതിയില്‍ ഹിന്ദു രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറബ്വത്കരണം നടത്താന്‍ മുസ്ലിങ്ങളെ ഇത് പ്രേരിപ്പിക്കുകയും ചെയ്തു.
പാശ്ചാത്യരാജ്യങ്ങളില്‍ ഏഷ്യക്കാരോട് കാണിക്കുന്ന ‘പരദേശി’ നിലപാട് ഒരേ സ്ഥലത്ത് ഒതുങ്ങിക്കൂടാന്‍ മുസ്ലിങ്ങളെയും പ്രേരിപ്പിക്കുന്നു. ഇറാക്ക് അഫ്ഗാന് യുദ്ധങ്ങളും മുസ്ലിങ്ങളുടെ മതവികാരത്തെ ഏറെ വ്രണപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിനായി തിരഞ്ഞെടുക്കപ്പെടുന്നതിന് അഫ്ഗാനിസ്ഥാനില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു ധീരപരിവേഷവും നല്കിവരുന്നു.
പ്രതികാരം തീര്‍ക്കാനായിരുന്നു ഇന്ത്യയില്‍ പല വര്‍ഗീയ കലാപങ്ങളും നടന്നത്. 1992-93ലെ വര്‍ഗീയ ലഹളയുടെ പ്രതികാരമെന്ന രീതിയിലായിരുന്നു മുംബൈയിലെ സാവേരി ബസാര്‍ (മാര്‍ച്ച് 12-’93) സ്ഫോടനവും മറ്റനേകം തുടര്‍സ്ഫോടനങ്ങളും (18 മാര്‍ച്ച് 2003-ഘാട്കോപര്‍), ലോക്കല്‍ ട്രെയിനിലെ ബോംബു സ്ഫോടനം (11 ജൂലൈ 2006), ഈ സ്ഫോടനങ്ങള്‍ക്കു പിറകിലെല്ലാം ചില മുസ്ലിം യുവാക്കള്‍ ഉണ്ടായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. 1998ലെ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിഷന് റിപ്പോര്‍ട്ട് വര്‍ഗീയ ലഹളയും സ്ഫോടനങ്ങളുമായി ബന്ധമുള്ളതായി എടുത്തു പറയുന്നുണ്ട്. (One common…. between riots…. 1993).മുസ്ലിം യുവാക്കള്‍ക്കുണ്ടായ വെറുപ്പിനെയാണ് പാകിസ്ഥാന് ഏജന്‍സികള്‍ ചൂഷണം ചെയ്തത്.
ഏതായാലും മറ്റേതു ഇസ്ലാമിക രാജ്യത്തേക്കാളും ജനാധിപത്യം ശക്തമായി നിലനില്‍ക്കുന്നത് ഇന്ത്യയില്‍തന്നെയാണ്. നീതി പാലിക്കപ്പെടുന്നത് വളരെ മെല്ലെയാണെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തക Teesta Setalvadനെ പോലുള്ളവര്‍ ഇടപെട്ട് ഗുജറാത്ത് കലാപങ്ങള്ക്കിരയായവര്ക്ക് നീതി ലഭ്യമാക്കിയതും കുറ്റവാളികള്‍ ജയിലിലാക്കപ്പെട്ടതും എടുത്തുപറയാവുന്നതാണ്. . Ishrat Jahan, Sohrabuddin ഇപ്പോഴും വിചാരണ നേരിടുകയാണ്. ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ (സുരക്ഷിതത്വത്തിന്റെ മറവില്‍) ഗണ്യമായി കുറഞ്ഞതിനു കാരണവും മനുഷ്യാവകാശ സംഘടനയുടെ പ്രവര്ത്തനഫലമായിതന്നെയാണ്. നീതിന്യായ പ്രതീക്ഷയ്ക്കു വക നല്‍കിക്കൊണ്ട് പ്രതികാരദാഹം കുറച്ചുകൊണ്ട് ഐ.എസിന് ഇന്ത്യയില്‍ റിക്രൂട്ട്മെന്റ് ഒരിക്കലും ഒരു വിജയം നല്കുകയില്ലെന്ന് പ്രതീക്ഷിക്കാം.
ജനാധിപത്യത്തിന്റെ വിസ്തൃതി ഇന്ത്യയില്‍ ചുരുങ്ങിവരികയാണ്. ഒരുപറ്റം ഹിന്ദു വര്‍ഗീയവാദികളുടെ ആക്രമണവും പിന്നെ മതന്യൂനപക്ഷത്തിന് വോട്ടു രേഖപ്പെടുത്താന്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും ‘പാകിസ്ഥാനി’ലേക്ക് പോകാന്‍ മുസ്ലിങ്ങളോടുള്ള ആജ്ഞകളും എല്ലാ മദ്രസകളും തീവ്രവാദകേന്ദ്രങ്ങളാണെന്ന ആരോപണങ്ങളും ആശങ്കാജനകമാണ്. ജനാധിപത്യത്തിന്റെ ചുരുങ്ങിപ്പോകലില് മുസ്ലിം യുവാക്കള്‍ക്ക് തീവ്രവാദത്തിലേക്കും ഐ.എസിലേക്കും തിരിയാതെ പിടിച്ചുനില്ക്കാന് കഴിയുമോ? മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജീവനുപോലും ഭീഷണി ഉയരുന്നതും ചിന്താജനകമാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് ആശിക്കാം.