ജന്മദേശത്തേക്കുള്ള തിരിച്ചു വരവിനെ ഒരു മഹാഭാഗ്യമായി കാണുകയും ആ ഭാഗ്യത്തിന്റെ ഭാഗമായി തീരാൻ ഇതുവരെ ഭാഗ്യംലഭിക്കാതിരിക്കുകയും ചെയ്ത ഉണ്ണികൃഷ്ണൻ തിരുവാഴിയോട്, ദൽഹിയിൽ പ്രവാസത്തിന്റെ മഹത്തായ അരനൂറ്റാണ്ടു പൂർത്തിയാക്കിയ വേളയിൽ ‘കാക്ക’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്നും ദൽഹി കേന്ദ്രീകരിച്ച് എം.പി. നാരായണപിള്ളയും കാക്കനാടനും ഒ.വി. വിജയനും എം. മുകുന്ദനും പുനത്തിൽ കുഞ്ഞബ്ദുള്ളയും മലയാള കഥാസാഹിത്യത്തിൽ ആധുനികതയുടെ ആരവമുയർത്തി അരങ്ങു വാഴാൻ ആരംഭിച്ച അറുപതുകളുടെ അന്ത്യപാദത്തിൽ അവർക്കൊപ്പമുണ്ടായിരുന്ന എഴുത്തുകാരനായിരുന്നു ഉണ്ണികൃഷ്ണൻ തിരുവാഴിയോട്.
ആധുനികത അലകടലായി ഇളകി മറിഞ്ഞ്
കഥയിൽ കലാപം തീർത്ത് വായനക്കാരെ
പിടിച്ചുലച്ചും പരിഭ്രമിപ്പിച്ചും പാപപങ്കിലമാക്കിയും അലങ്കോലപ്പെടു
ത്തുകയും അലോസരപ്പെടുത്തുകയും
ചെയ്ത ഒരു കാലഘട്ടത്തിൽ ആ പാര
മ്പര്യത്തിന്റെ നൈരന്തര്യതയിൽ കണ്ണി
ചേർന്ന് തന്നെ എഴുതുക എന്ന ദുർവിധി
യുടെ തടവുകാരനായി തീരുകയായിരു
ന്നു അദ്ദേഹവും.ഫലത്തിൽ ദൽഹിയിൽ അധിവസി
ച്ച് കഥകളെഴുതിയിരുന്ന മലയാള എഴു
ത്തുകാരിൽ പലരും അന്ന് ഏറ്റുവാങ്ങിയ
ഒരു വലിയ ദുരന്തത്തിന് ഉണ്ണികൃഷ്
ണൻ തിരുവാഴിയോടും ഇരയാവുകയായിരുന്നു. അക്കാലത്ത് ദൽഹിയിൽ നി
ന്നും കേരളത്തിലെ പത്രമാസികകളിൽ
തപാലിലെത്തുന്ന കഥകൾക്ക് ആധുനി
കതയുടെ അനുരണനങ്ങൾ അവശ്യമാണെന്ന
അദൃശ്യ നിഷ്കർഷയുടെ അപ്രതിരോധ്യമായ
ആജ്ഞ അനുസരിക്കാൻ അറിഞ്ഞും അറിയാതെയും കഥാകാ
രന്മാർ ബാധ്യസ്ഥരായിരുന്നു. പ്രത്യേകി
ച്ചും കഥയെഴുത്തിന്റെ ലൈംലൈറ്റിലേ
ക്ക് പാദമൂന്നാൻ ശ്രമിക്കുന്നവർക്കും അവിടെ
പിടിച്ചു നിൽക്കാനും പിടിച്ചു കയറാനും
ആഗ്രഹിച്ചിരുന്നവർക്കും. ഇത്ത
രം ഒരു സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണൻ
തിരുവാഴിയോട് എന്ന എഴുത്തുകാരൻ
യഥാർഥത്തിൽ തന്നിലെ കഥാകാരൻ
എന്തെഴുതണമെന്നാഗ്രഹിച്ചോ
അതെഴുതാൻ കഴിയാതെ സ്വയം ബലി
കൊടുത്തുകൊണ്ട് ആധുനികതയുടെ
നീരാളിപ്പിടുത്തത്തിലേക്ക് ആണ്ടുപോകുന്നത്.
ദൽഹിയിൽ ജീവിക്കുന്ന ഒരു കഥയെഴുത്തുകാരൻ
എന്ന നിലയിൽ അന്ന് അദ്ദേഹത്തിനത് നിലനില്പിന്റെ പ്രശ്നം
കൂടിയായിരുന്നു. എങ്കിലും അക്കാലത്തെഴുതിയ
ആധുനികതയുടെ ചുവയുള്ള കുറച്ചു കഥകളിലൂടെ തന്റേതെന്ന് തന്റേടത്തോടെ
തറപ്പിച്ച് പറയാൻ തരപ്പെടുന്ന രീതിയിൽ ഒരു കൂട്ടം വായനക്കാരെ
സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അത്തരത്തിൽ ഒരു വായനാ സമൂഹം
തന്റെ കഥകൾക്കു മാത്രമായി ഉണ്ടെ
ന്ന് ബോധ്യപ്പെടുന്നിടത്താണ് ഉണ്ണികൃഷ്ണൻ
തിരുവാഴിയോട് എന്ന കഥാകാരൻ
തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന്റെ
പങ്കും പൊരുളും തിരിച്ചറി
യുന്നത്. അത്, താനെഴുതുന്ന കഥകളെ
പ്പറ്റി സ്വയം ഒരു ആത്മപരിശോധനയുടെ
ആവശ്യകതയെ കുറിച്ച് ആഴത്തിലു
ള്ള അവബോധം അദ്ദേഹത്തിൽ ഉണ്ടാ
ക്കിയെടുത്തു. കഥയിൽ താൻ അതുവരെ
അനുഷ്ഠിച്ച എഴുത്തു രീതിയുടെ സാമ്പ്രദായികതയിൽ
വ്യതിരിക്തതയുടെ
വ്യക്തത ശക്തമായി വിളംബരം ചെയ്യു
പ്പെടേണ്ട സമയമായെന്ന യാഥാർഥ്യം
ഉൾക്കൊള്ളാൻ അദ്ദേഹം തയ്യാറായി.
ആധുനികതയുടെ സംഹാര താണ്ഡവ
ത്തിൽ വരിയുടയ്ക്കപ്പെടുന്ന കഥയുടെ
വിഷയവും വീര്യവും വിധിയും വീറോടെ
തിരുത്തി വിശുദ്ധമാക്കേണ്ടതാണെന്ന
വെളിപാടിലേക്കാണ് അത് അദ്ദേഹ
ത്തെ കൊണ്ടു ചെന്നെത്തിച്ചത്.
ജീവിതത്തെ നില വിട്ട്, നിർദാക്ഷി
ണ്യം നിഷേധിക്കുകയും വെറുക്കുകയും
ഒപ്പം വെറും കെട്ടുകാഴ്ചകളുടെ മാറാപ്പു
മാത്രമായി മാറ്റുകയും ചെയ്യുന്ന ആധുനി
കതയുടെ നിരർത്ഥകത അദ്ദേഹത്തിന്
ഉള്ളുലയ്ക്കും വിധം അപ്പോഴേക്കും
ബോധ്യപ്പെട്ടിരുന്നു. അർത്ഥശൂന്യമായ
ആശയങ്ങളുടെ ആർഭാടങ്ങളിൽ അഭിരമിക്കുന്ന
ആധുനികതയുടെ അടിസ്ഥാനരഹിതമായ
ആദർശങ്ങളിൽ നിന്നും സ്വ
യം അദ്ദേഹം കുടഞ്ഞെറിഞ്ഞു. സ്വന്തം
സ്വത്വത്തിന്റെ സ്വതന്ത്രമായ അടയാളപ്പെടുത്തലുകളെ
ആത്മാവിഷ്കാരത്തി
ന്റെ ആവാഹനങ്ങളാക്കി അദ്ദേഹം മാറ്റുകയും
കാലത്തിന്റെ യാഥാർത്ഥ്യങ്ങളുമായി
ചേർത്തുവച്ച് കഥയിൽ അവതരി
പ്പിക്കാൻ ആരംഭിക്കുകയും ചെയ്യുന്നത്
അങ്ങനെയാണ്.
ഒരു ഹ്രസ്വകാലത്തേക്കാണെങ്കിൽ
കൂടി ആധുനികതയ്ക്കൊപ്പം അബദ്ധ
സഞ്ചാരിയായി നടന്നു നീങ്ങാൻ വിധി
ക്കപ്പെട്ടെങ്കിലും കഥയെഴുത്തിൽ സ്വയം
ഒരു വീണ്ടെടുപ്പിനുള്ള വിവേകം അദ്ദേഹ
ത്തിന് കൈമോശം വന്നിരുന്നില്ല. അസാധാരണമായ
ആത്മവിശ്വാസത്തോടെയുള്ള
ഈ വ്യതിചലനവും കഥയിൽ
ജീവിത ഗന്ധിയായ മറ്റൊരു ലോകത്ത്
സ്വയം പ്രതിഷ്ഠിക്കാനുള്ള ശ്രമവും അ
ന്ന് ധീരവും ധിക്കാരപൂർവവുമായ ഒരു മുന്നേറ്റമായിരുന്നു.
അതിനു പക്ഷെ, ഉണ്ണി
കൃഷ്ണൻ തിരുവാഴിയോട് എന്ന എഴു
ത്തുകാരന് വലിയ വിലകൊടുക്കേണ്ടി
വന്നു. അതിന്റെ ഫലമായി അന്ന് കഥയെ
വായനക്കാർക്കായി മാർക്കറ്റു ചെ
യ്യാനുള്ള ഉത്തരവാദിത്വത്തിന്റെ മൊ
ത്തക്കുത്തകയുടെ അവകാശികളായി
സ്വയം കച്ചകെട്ടിയിറങ്ങിയ നിരൂപകപ്രഭൃതികൾ
അദ്ദേഹത്തെയും അദ്ദേഹ
ത്തിന്റെ കഥകളെയും ക്രൂരമായി തിരസ്കരിക്കുകയും
തമസ്കരിക്കുകയും ചെയ്തു.
ഭാവതീവ്രതയും വാങ്മയ ചിത്രങ്ങ
ളുടെ മാസ്മരികതയും അനുഭവങ്ങളുടെ
ആഴക്കടലും ജീവിത വൈചിത്ര്യങ്ങളുടെ
മുഹൂർത്ത വൈവിധ്യങ്ങളും നിറ
ച്ചാർത്തുകളായി നിറഞ്ഞു തുളുമ്പി നിൽ
ക്കുന്ന ഒട്ടനവധി മികവുറ്റ കഥകളുടെ
സ്രഷ്ടാവായിരുന്നിട്ടും പിൽക്കാലത്ത് ഉ
ണ്ണികൃഷ്ണൻ തിരുവാഴിയോടും അദ്ദേ
ഹത്തിന്റെ കഥകളും അർഹിക്കുന്ന ആദരവു
കിട്ടാതെ അവഗണിക്കപ്പെട്ടു പോയത്
കഥയെഴുത്തിൽ സ്വയം കൈകൊ
ണ്ട ഈ നിലപാടിന്റെ വ്യത്യസ്തത ഒ
ന്നുകൊണ്ടു മാത്രമായിരുന്നു.
1966-ലാണ് താങ്കൾ ദൽഹിയിലെത്തുന്ന
ത്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിട്ടായിരുന്നു
തുടക്കം. കഥയെഴുത്തിന്റെ
തുടക്കവും അവിടെ നിന്നു
തന്നെയാണോ?
അല്ല. വായനയും കഥയെഴുത്തും അതിന്
മുമ്പേയുണ്ടായിരുന്നു. കഥയെഴു
ത്തിൽ കൂടുതൽ സജീവമായത് ദൽഹി
യിൽ എത്തുന്നതോടു കൂടിയാണ്. പാല
ക്കാട് വിക്ടോറിയ കോളജിൽ ഡിഗ്രിക്ക്
പഠിക്കുമ്പോഴേ സാഹിത്യത്തിൽ താത്പരനായിരുന്നു.
അതിനാലാണ് രണ്ടാം
ഭാഷ ഹിന്ദിയായിരുന്നിട്ടും അന്നു പലപ്പോഴും
എസ്. ഗുപ്തൻ നായർ സാറി
ന്റെയും എം. ലീലാവതി ടീച്ചറുടേയും മലയാളം
ക്ലാസുകളിൽ നുഴഞ്ഞു കയറിയത്.
സാഹിത്യം, വായന എന്നിവയെ കുറിച്ച്
വിശാലമായ കാഴ്ചപ്പാടുകൾ തന്ന
ത് അവരുടെ ക്ലാസുകളാണ്. പിന്നീട്,
കോഴിക്കോട്ട് ഫറൂക്ക് ട്രെയിനിംഗ് കോള
ജിൽ ബി.എഡ്. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്
1963-ൽ ആദ്യകഥയെഴുതിയത്
– ‘മൂഷികസ്ത്രീ’. അത് കോേളജ് മാഗസിനിൽ
പ്രസിദ്ധീകരിച്ചു വരികയും ചെ
യ്തു.
ഉണ്ണികൃഷ്ണൻ തിരുവാഴിയോട് എന്ന കഥാകൃത്ത്
അങ്ങനെ പിറന്നു എന്നു പറയാം.
അല്ലേ?
ഒരു കഥാകൃത്ത് പിറന്നു എന്നത് നേരാണ്.
പക്ഷെ, സി.സി. ഉണ്ണികൃഷ്ണൻ
എന്ന പേരിലാണ് ആ കഥയെഴുതിയത്.
ഉണ്ണികൃഷ്ണൻ തിരുവാഴിയോട് എന്ന്
എന്റെ പേരു മാറ്റിയതിന്റെ ക്രെഡിറ്റ് മുഴുവനും
എസ്. ഗുപ്തൻ നായർ സാറിനാണ്.
മൂഷികസ്ത്രീകുട്ടികളുടെ ഇടയിൽ
എനിക്ക് നല്ല പേരുണ്ടാക്കിത്തന്നു. അതിന്റെ
ആവേശത്തിൽ കുറച്ച് കഥകളെഴുതി.
ആ കഥകൾ ആരെയെങ്കിലും കാണിച്ച്,
തിരുത്തി പാകപ്പെടുത്തണമെന്ന്
തോന്നി. ആരെ കാണിക്കും? ആലോചി
ച്ചപ്പോൾ നേർത്ത പരിചയമുള്ളത് ഗുപ്തൻ
നായർ സാറിനെയാണ്. ഒരൊഴിവു
ദിനം പാലക്കാട്ടെ അദ്ദേഹത്തിന്റെ വസതിയിൽ
ചെന്നു. കാര്യം പറഞ്ഞപ്പോൾ
വളരെ താത്പര്യപൂർവമാണ് അദ്ദേഹം
കഥകൾ മുഴുവൻ വായിച്ചത്. കഥകളെല്ലാം
പൊതുവെ നല്ല നിലവാരം പു
ലർത്തുന്നവയാണ് എന്നദ്ദേഹം അഭി
പ്രായപ്പെട്ടത് എനിക്കേറെ സന്തോഷം
നൽകി. തുടർന്നാണ് എന്നെ ഞെട്ടിച്ച
സംഭവമുണ്ടായത്. കഥകളിൽ നിന്നും രണ്ടെണ്ണം
തെരഞ്ഞെടുത്ത് ഇവ നമുക്ക്
ജനയുഗത്തിന് നൽകാം എന്നദ്ദേഹം പറഞ്ഞു.
പത്രാധിപർ കാമ്പിശ്ശേരി കരുണാകരന്
ഒരു ചെറു കുറിപ്പോടെ അദ്ദേ
ഹംതന്നെയാണ് കഥകൾ അയച്ചു കൊടുത്തത്.
അപ്പോഴാണ് അദ്ദേഹം എന്റെ
പേര് ഉണ്ണികൃഷ്ണൻ തിരുവാഴിയോട്
എന്നാക്കി മാറ്റിയത്.
കാമ്പിശ്ശേരിയുടെ കാലം എന്നു പറ
ഞ്ഞാൽ മലയാളത്തിലെ പ്രഗത്ഭരായ എഴു
ത്തുകാരെ അണിനിരത്തി ജനയുഗം വാരി
ക കത്തിജ്ജ്വലിച്ചു നിൽക്കുന്ന കാലമാണ്.
ലബ്ധപ്രതിഷ്ഠർ വാരികയിൽ എഴുതി
ക്കൊണ്ടിരുന്ന കാലം. അവിടെ കഥയിലെ
കന്നിക്കാരന് കടന്നിരിക്കാൻ ഇടം കിട്ടി
യോ?
കിട്ടി. 1965-ൽ എന്റെ രണ്ടു കഥകളും
അടുത്തടുത്ത ആഴ്ചകളിലായി ജനയുഗം
വാരിക വളരെയേറെ പ്രാധാന്യ
ത്തോടെ പ്രസിദ്ധീകരിച്ചു. അതെനിക്ക്
വലിയ പ്രചോദനം നൽകി. തുടരെ കഥകളെഴുതാനുള്ള
ആവേശമായി. ജനയുഗം,
മലയാളരാജ്യം, മംഗളോദയം, മലയാളനാട്,
മാതൃഭൂമി, കലാകൗമുദി എ
ന്നിവയിലൊക്കെ എഴുതി. മലയാളരാ
ജ്യമാണ് കഥയ്ക്ക് ആദ്യ പ്രതിഫലം ത
ന്നത് – 10 രൂപ! 1965-ൽ അതൊരു വലിയ
പ്രതിഫലമാണ് എന്നോർക്കണം.
‘ഹിപ്പി’ താങ്കളുടെ ആദ്യത്തെ നോവലാണ്.
1970-ൽ കേരളശബ്ദം വാരികയിൽ
പ്രസിദ്ധീകരിച്ചു വരുന്ന കാലത്ത് വളരെയേറെ
വായനക്കാരെ ആകർഷിക്കാൻ അതിന്
കഴിഞ്ഞു. എന്തായിരുന്നു ആ നോവലിന്റെ
രചനയ്ക്കു പ്രചോദനം?
ഉടഞ്ഞ വിഗ്രഹങ്ങളുടെയും ഒഴിഞ്ഞ
ശ്രീകോവിലുകളുടെയും മുമ്പിൽ അമ്പര
ന്നു നിന്ന യുവതലമുറ, വിശ്വാസരാഹി
ത്യത്തിന്റെയും മയക്കുമരുന്നുകളുടെയും
ഊഷരഭൂമിയിൽ അശരണരും അരക്ഷി
തരുമായി അലയേണ്ടി വന്ന അക്കാലത്തെ
ദൽഹിയുടെ തീവ്രതയത്രയും ആവാഹിച്ചൊരു
കൃതിയായിരുന്നു അത്.
1969 ഫെബ്രുവരിയിൽ പാർലമെന്റിൽ
ബജറ്റ് അവതരണത്തിന്റെ തയ്യാറെടുപ്പുമായി
ബന്ധപ്പെട്ട് കേന്ദ്രനധനകാര്യ മന്ത്രിയുടെ
സഹായികളുടെ കൂട്ടത്തിലൊരാളായിരുന്നു
ഞാൻ. അതിന്റെ തിര
ക്കിൽ ശ്വാസം മുട്ടി ഏതാനും ആഴ്ച
കൾ. ധനകാര്യ മന്ത്രിയുടെ ബജറ്റ് അവതരണം
കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ
രാത്രി വൈകിയിരുന്നു. നല്ല ക്ഷീ
ണമുണ്ട്. എല്ലാം മറന്ന് ഒന്നുറങ്ങണം എ
ന്നാണ് കരുതിയത്. പക്ഷെ, അതിന് കഴിഞ്ഞില്ല.
ആ രാത്രിയാണ് ഒരു നിയോഗം
പോലെ ഞാൻ ഹിപ്പി എഴുതിത്തുട
ങ്ങുന്നത്. ആ നോവൽ അതിനു മുമ്പ് എന്റെ
മനസിലുണ്ടായിരുന്നോ? എനിക്കറി
യില്ല. എഴുത്ത് അന്നുമിന്നും എനിക്കൊരു
പ്രഹേളികയാണ്. കഥയെഴുത്തിന്റെ
ബീജാങ്കുരവും വികാസ പരിണാമങ്ങൾ
ക്കു പിന്നിലെ ജൈവരാസപ്രക്രിയകളും
വിശകലനാതീതമാണ്. കുറഞ്ഞപ
ക്ഷം, എന്റെ കാര്യത്തിലെങ്കിലും. മനസിന്റെ
ബോധാബോധങ്ങളുടെ അടരുകളിലെവിടെയോ
ആവണം സാഹിത്യ
സൃഷ്ടികളുടെ അടിവേരുകൾ നിലകൊ
ള്ളുന്നത്. ആർജിതമായ അറിവുകളും
അനുഭവിച്ചറിഞ്ഞ അനുഭൂതികളും നനവും
നിനവും നിറവും നൽകുമ്പോൾ അവ
സാഹിത്യ സൃഷ്ടികളായി രൂപം കൊ
ള്ളുന്നു.
ഹിപ്പിക്ക് പിന്നാലെ ഒരു ധ്വനി ആയിരം പ്രതിധ്വനി,
മരണത്തിന്റെ നിറം എന്നീനോവലുകളും
താങ്കൾ എഴുതിയിട്ടുണ്ട്. എങ്കിലും
ഒരു നോവലിസ്റ്റ് എന്ന നിലയിൽ താങ്കളെ
മലയാളത്തിൽ പ്രതിഷ്ഠിച്ചത് ‘പണം’ എ
ന്ന നോവലാണ്. പണത്തെ ചൂഴ്ന്നു നിൽ
ക്കുന്ന ഒരു പിടി രഹസ്യങ്ങളെ മറനീക്കി
കാണിക്കാൻ താങ്കൾക്ക് കഴിഞ്ഞത് എങ്ങ
നെയാണ്?
മധ്യപ്രദേശിലെ മാൾവയിൽ ഇ
ന്ത്യൻ കറൻസി അച്ചടി കേന്ദ്രമായ ദേവാസിൽ,
പ്രസ് അഡ്മിനിസ്ട്രേറ്റീവ് മാനേ
ജരായി 1976 മുതൽ 1980 വരെയുള്ള നാലു
വർഷക്കാലം ഞാൻ ജോലി നോക്കി
യിരുന്നു. ആ കാലത്തെ അനുഭവങ്ങളുടെ
വെളിച്ചത്തിലാണ് പണം എഴുതിയത്.
പണം സാമൂഹ്യമായും സാമ്പത്തികമായും
മനുഷ്യരിൽ സൃഷ്ടിക്കുന്ന സ്വാധീനത്തിന്റെയും
ദുസ്സ്വാധീനത്തിന്റെയും
കഥകളും അറിയാകഥകളും വായനക്കാരെ
അറിയിക്കണം എന്നു തോന്നിയപ്പോഴാണ്
ആ നോവൽ എഴുതിയത്. പണം
ക്രയവിക്രയം ചെയ്യുന്ന കാലത്തോളം
അതിന് പ്രസക്തിയുണ്ടാവും എന്നു
ഞാൻ കരുതുന്നു. അതു കൊണ്ടാവണം
കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു വരു
ന്ന കാലത്തും പിന്നീട് പുസ്തകമായി പല
പതിപ്പുകൾ ഇറങ്ങിയപ്പോഴും അത് വലിയൊരു
വിഭാഗം വായനക്കാരെ ആകർഷിച്ചത്.
വായനക്കാർക്കിടയിൽ താങ്കളെ ഏറെ പ്രശസ്തനാക്കിയ
നോവലാണ് ‘ദൃക്സാ
ക്ഷി’. 1989-ലാണ് അത് കലാകൗമുദിയിൽ
പ്രസിദ്ധീകരിച്ചു വരുന്നത്. 1992-ൽ കേരള
സാഹിത്യ അക്കാദമി അവാർഡു നേടിയ
ആ കൃതിയെ താങ്കളുടെ ‘മാസ്റ്റർപീസ്’ ആയി
വിശേഷിപ്പിക്കാം എന്നു തോന്നുന്നു.
എന്താണ് അഭിപ്രായം?
ദൃക്സാക്ഷിയാണോ എന്റെ മാസ്റ്റർ
പീസ്? എനിക്കറിയില്ല. ഓരോ കൃതിയും
ഓരോ മാസ്റ്റർപീസ് ആയിത്തീരണമെ
ന്ന ആഗ്രഹത്തോടെ പരമാവധി പണി
പ്പെട്ടും പരിശ്രമിച്ചുമാണ് ഞാൻ എഴുതു
ന്നത്. എന്റെ നൂറു ശതമാനവും ആ
ത്മാർത്ഥമായ അർപ്പണം ഓരോ കൃതി
ക്ക് പിറകിലുമുണ്ട്. അതെന്തായാലും
2004-ൽ, മലയാള നോവൽ കടന്നു വന്ന
ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രവഴികളി
ലെ ഏറ്റവും മികച്ച 84 നോവലുകളിൽ ഒ
ന്നായി തെരഞ്ഞെടുക്കപ്പെടാനുള്ള ഭാഗ്യം
ദൃക്സാക്ഷിക്കുണ്ടായി. വിഷയ സ്വീ
കരണത്തിലെ സവിശേഷത, ശില്പഭദ്രതയുടെ
അന്യൂനത, ഗഹനതയെ ലാളിത്യം
കൊണ്ട് മറികടക്കുന്ന മാന്ത്രികത എന്നി
വ ‘ദൃക്സാക്ഷി’യെ മികവുറ്റതാക്കുന്നു
എന്നായിരുന്നു പൊതുവെയുള്ള വിലയി
രുത്തൽ.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ദാരുണമായ
വധത്തെ തുടർന്നു വരുന്ന മൂന്നു ദി
വസത്തെ ദൽഹിയുടെ ചിത്രവും ചരിത്രവുമാണ്
ദൃക്സാക്ഷി. ഇന്ദിരാഗാന്ധിയുമായി
ഏറെ അടുപ്പം പുലർത്തിയിരുന്ന ഒരാളാണ്
നോവലിലെ നായകനായ രവികുമാർ.
താങ്കളുടെ ആത്മാംശം ഏറെ ഉൾ
ക്കൊള്ളുന്ന ഒരാളാണ് രവി എന്ന് നോവൽ
വായനക്കാർക്ക് എളുപ്പത്തിൽ തിരി
ച്ചറിയാനാകും. ശ്രീമതി ഗാന്ധിയുമായി ഉ
ണ്ടായിരുന്ന അടുപ്പം എങ്ങനെയായിരു
ന്നു?
തികച്ചും ഔദ്യോഗികമായിരുന്നു അത്.
അതേസമയം ആഴത്തിലുള്ളതും അങ്ങേയറ്റം
സൗഹൃദപരവുമായിരുന്നു. അ
ക്കാലത്ത് പൊതുമേഖലാസ്ഥാപനങ്ങ
ളെ ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ നെടുംതൂണാക്കി
മാറ്റുന്നതിൽ ശ്രീമതി ഗാ
ന്ധിയുടെ പങ്കും സ്വാധീനവും വളരെ വലുതായിരുന്നു.
അതിന്റെ ഭാഗമായി പൊതുമേഖലാസ്ഥാപനങ്ങളുടെ
തലപ്പത്തു
ള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോ
ൺഫറൻസുകളിൽ പ്രധാനമന്ത്രി സന്നി
ഹിതയാവുക അന്ന് പതിവാണ്. വി
ജ്ഞാൻ ഭവനിൽ വച്ചു നടക്കുന്ന ഈ കൂടിക്കാഴ്ചകളുടെ
ചുമതല ബ്യൂറോ ഓഫ്
പബ്ലിക് എന്റർപ്രൈസസി (ബിപിഇ)
നായിരുന്നു. ബിപിഇയിലെ ഉന്നത ഉദ്യോഗസ്ഥൻ
എന്ന നിലയിൽ ഈ കോ
ൺഫറൻസുകൾ ഒരുക്കേണ്ട ചുമതല
അന്ന് എനിക്കാണ്. പ്രധാനമന്ത്രിയുടെ
സുരക്ഷാകാര്യങ്ങളൊന്നും അന്ന് അത്ര
കർശനമായിരുന്നില്ല. എങ്കിലും അതുമായി
ബന്ധപ്പെട്ട ഒരുപാടു കാര്യങ്ങൾ കൃത്യനിഷ്ഠയോടെ
ചെയ്യേണ്ടതുണ്ടായിരു
ന്നു, എനിക്ക്. അതുമായി ബന്ധപ്പെട്ട്
സംശയങ്ങൾ ചോദിക്കാനും പല കാര്യ
ങ്ങളും ചർച്ച ചെയ്യാനും കൂടെക്കൂടെ എനിക്കവരെ
കാണേണ്ടി വന്നു. ഒരർത്ഥ
ത്തിൽ അവർ താമസിക്കുന്ന സൗത്ത്
ബ്ലോക്കിലെ പതിവു സന്ദർശകൻത
ന്നെയായിരുന്നു ഞാൻ. പലപ്പോഴും അവരോടൊപ്പം
കാറിൽ സഞ്ചരിക്കേണ്ടി
വന്നിട്ടുണ്ട്. അങ്ങേയറ്റം കുലീനവും ഊഷ്മളവും
ആദരവു തോന്നിക്കുന്നതുമാണ്
അവരുടെ പെരുമാറ്റം.
ശ്രീമതി ഇന്ദിരാഗാന്ധിയുമൊത്തുണ്ടായ മറക്കാനാവാത്ത
ഓർമകളെന്തെങ്കിലും പ
ങ്കുവയ്ക്കാമോ?
രണ്ട് അനുഭവങ്ങളാണ് പെട്ടെന്ന്
ഓർമയിൽ വരുന്നത്. ഒന്ന്, ഒരു കാർ യാത്രയ്ക്കിടെ
എന്റെ പോക്കറ്റിൽ തറച്ചിരി
ക്കുന്ന ബാഡ്ജിൽ സി.സി. ഉണ്ണികൃഷ്ണൻ
എന്ന് രേഖപ്പെടുത്തിയിരുന്നത്
നോക്കി അവർ ഒരു കുസൃതിച്ചിരി ചിരി
ച്ചു. ഞാൻ ഭവ്യതയോടെ എന്താണ് എ
ന്നാരാഞ്ഞപ്പോൾ അവരെന്നോട് പറ
ഞ്ഞു, നിങ്ങൾ, തെന്നിന്ത്യക്കാരുടെ പേരിന്റെ
വലുപ്പം കണ്ട് ചിരിച്ചതാണ് എന്ന്.
താങ്കളുടെ മുഴുവൻ പേരു പറയൂ എന്നായി
അവർ. ചിലമ്പത്ത് ചമ്മോത്ത് ഉണ്ണി
കൃഷ്ണൻ ശങ്കരത്തരകൻ തിരുവാഴി
യോട് എന്നു ഞാൻ പറഞ്ഞപ്പോൾ അവർ
അത്ഭുതം കൂറി – ഓ മൈ ഗോഡ്, ഏസ്
ലോംഗ് ഏസ് എ ഗുഡ്സ് ട്രെയിൻ…..
പിന്നെ സ്വയമെന്നോണം പറഞ്ഞു – ദി
നെയിം റെപ്രസന്റ്സ് യുവർ ഐഡന്റി
റ്റി. മറ്റൊരനുഭവം, പൊതുമേഖലാ സ്ഥാപനങ്ങളുടെ
കോൺഫറൻസിൽ പങ്കെ
ടുക്കാൻ അവരെത്തിയപ്പോഴാണ്. ഉച്ചഭ
ക്ഷണ സമയത്ത് എന്റെ കോട്ടിൽ വീണ
കറിയുടെ അംശം സ്വന്തം പ്ലേറ്റിലെ സലാഡിൽ
ഉണ്ടായിരുന്ന ചെറുനാരങ്ങ കഷണം
എടുത്ത് ഉരച്ച് അവർ കഴുകിത്ത
ന്നു എന്നതാണ്. ഓർക്കണം ഇന്ത്യയുടെ
‘അയേൺ ലേഡി’ എന്ന പേരിൽ പ്രസി
ദ്ധയായ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്
അവരിത് ചെയ്യുന്നത്. നമുക്ക് അതൊക്കെ
എങ്ങനെ മറക്കാൻ കഴിയും?
ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ നി
ന്നുകൊണ്ട് ചോദിക്കട്ടെ, ‘ദൃക്സാക്ഷി’ അവർക്കായി
എഴുതി നൽകിയ ഒരു ട്രൈബ്യൂ
ട്ടാണോ?
ഇന്ദിരാഗാന്ധിയുടെ മരണവും തുടർന്നുള്ള
സംഭവവികാസങ്ങളും വളരെ
അടുത്തു നിന്നു കാണാൻ വിധിക്കപ്പെട്ട
‘ദൃക്സാക്ഷി’യിലെ രവികുമാർ എന്റെ
പ്രതിരൂപംതന്നെയാണ്. പ്രധാനമന്ത്രി
യുടെ അപ്രതീക്ഷിതമായ മരണം ഭരണ
ത്തിലും ഉന്നത ഉദ്യോഗസ്ഥ വൃന്ദങ്ങളി
ലും ഉണ്ടാക്കിയ അമ്പരപ്പും ഭീതിയും നി
രാശയും ആശയക്കുഴപ്പവും പ്രതിഷേധവും
ഞാൻ നേരിട്ടറിയുകയും അനുഭവി
ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ദിരാഗാന്ധി
യുടെ മരണത്തെതുടർന്നു ദൽഹിയിലു
ണ്ടായ സിഖ്വിരുദ്ധ കലാപം, രാജീവി
ന്റെ സ്ഥാനാരോഹണത്തിന്റെ അണിയറക്കഥകൾ
എന്നിവയിൽ പലതിലും
ഞാൻ ദൃക്സാക്ഷിയാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ
പ്രതികരിച്ചില്ല, ആദ്യ
കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിട്ടതി
നെ ഭംഗ്യന്തരേണ ന്യായീകരിച്ചു എ
ന്നൊക്കെയുള്ള ആരോപണങ്ങളും എനിക്കെതിരെ
പലകാലത്തായി ഉയർന്നു
വന്നിരുന്നു എങ്കിലും സത്യത്തിൽ ‘ദൃക്സാക്ഷി’
ഇന്ദിരയുടെ കഥയല്ല. അവരുടെ
രാഷ്ട്രീയ ജീവിതത്തെ വിലയിരു
ത്തിക്കൊണ്ട് എഴുതിയ ട്രൈബ്യൂട്ടുമല്ല.
പിന്നെ എന്തായിരുന്നു ‘ദൃക്സാക്ഷി’ യുടെ
പിറവിക്ക് പിന്നിലെ പ്രചോദനം?
സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ
ചോര വീണ വഴികളിൽ നിർണായക നി
ലപാടുകൾ നിലനിർത്തിക്കൊണ്ട് ശ്രദ്ധേയരായിത്തീർന്ന
ഒരു ജനത, അതി
ന്റെ ദു:ഖവും ദുരിതവും ദുരന്തവും കാല
ങ്ങളോളം പേറി ജീവിതത്തെ ക്രമപ്പെടു
ത്തിയ ഒരു ജനത, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ
സാമ്പത്തിക-രാഷ്ട്രീയ-ഭരണ
മണ്ഡലങ്ങളിൽ വളരെ വലിയസ്വാധീന
ശക്തിയായി വളർന്ന ഒരു ജനത
– സിഖുകാർ, അവർ പാലായനത്തി
ന്റെ മുറിപ്പാടുകളും പേറി ദൽഹിയിലെ
തെരുവുകളിൽ അനാഥരെപ്പോലെ അലയാനും
നേർച്ചക്കോഴികളെ പോലെ മരിക്കാനും
വിധിക്കപ്പെട്ടത് കണ്ടപ്പോഴു
ണ്ടായ വിഷമത്തിൽ നിന്നുമാണ് ‘ദൃക്സാക്ഷി’യുടെ
പിറവി എന്നു പറയാം. ഇ
ന്ദിരാജി വധിക്കപ്പെട്ട ശേഷം യമുനാ തീ
രത്ത് ചിതയിൽ എരിഞ്ഞടങ്ങുന്നതുവരെയുള്ള
72 മണിക്കൂറുകളുടെ കഥയാണ്
നോവൽ പറയുന്നത്. ഓരോ വായനയിലും
പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കാൻ
ഈ നോവലിനാകുന്നു എന്നാണ്
പൊതുവെ വായനക്കാരുടെ വിലയി
രുത്തൽ. 72 മണിക്കൂർ സമയത്തിലേക്ക്
ഇന്ത്യ കണ്ട ഏറ്റവും സന്ദിഗ്ധമായ ഒരു
ദുരന്തത്തെയും ഒപ്പം സിഖ് ചരിത്രത്തി
ലെ സമാനതകൾ ഇല്ലാത്തവിധം തിള
ക്കമാർന്ന മുഹൂർത്തങ്ങളെയും സന്നി
വേശിപ്പിക്കുക എന്ന പ്രക്രിയ വളരെയേറെ
ദുഷ്കരമായിരുന്നു. സിഖുകാരുടെ ച
രിത്രം സമഗ്രമായി പഠിക്കുകയും അതി
ന്റെ ഭാഗമായി നിരവധി ഗുരുദ്വാരകളിലൂടെ
യാത്ര ചെയ്യുകയും, അനവധി സിഖ്
മതനേതാക്കൾ, പണ്ഡിതർ എന്നിവരുമായി
ചർച്ചകൾ നടത്തുകയും ചെയ്തു.
അങ്ങനെ നാലു വർഷമെടുത്താണ്
ഞാൻ ‘ദൃക്സാക്ഷി’ പൂർത്തിയാക്കിയത്.
1994-ൽ ‘ചൂതാട്ട’വും 1998-ൽ ‘ലയ
ന’വും താങ്കൾ എഴുതി. സാമ്പത്തിക മേഖലയെ
വിഷയീകരിച്ചു കൊണ്ടുള്ള ബിസി
നസ് നോവലുകൾ മലയാളത്തിൽ അത്ര
പ്രചാരത്തിൽ ഇല്ലാത്ത കാലത്താണ് ഇവ
രണ്ടും എഴുതിയത്. അത്തരം ഒരു പരീക്ഷ
ണത്തിനു മുതിരാനുള്ള പ്രചോദനം എ
ന്തായിരുന്നു?
എഴുതുന്ന ഓരോ നോവലും കഥയും
എനിക്കോരോ പരീക്ഷണമായിരു
ന്നു; അന്നുമതെ, ഇന്നും. ബിസിനസ് ദീ
പികയ്ക്കു വേണ്ടിയാണ് ആ നോവലുകൾ
എഴുതിയത്. മനുഷ്യനും മനുഷ്യത്വ
വും മറവിയിലേക്കു മറയുന്ന മഹാനഗര
ങ്ങളിലെ ബിസിനസ് ലോകത്തെ മൃഗീ
യതയുടെ ആഴവും പരപ്പും അളന്നെടു
ക്കാനും വായനക്കാർക്ക് പരിചയപ്പെടു
ത്താനുമായിരുന്നു എന്റെ ശ്രമം. കോർ
പറേറ്റ് ലോകത്തെ ബിസിനസ് മാഗ്നറ്റുകളുടെ
ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളിലേക്ക്
വെളിച്ചം വീശുന്ന, അവരുടെ
അന്തർ സംഘർഷങ്ങളുടെ കഥയാണ്
ഈ നോവലുകൾ പറയുന്നത്.
തൊണ്ണൂറുകളുടെ ആദ്യത്തിൽ ആഗോളവത്കരണത്തിന്റെ
പാതയിലേക്കു തിരി
ഞ്ഞ ഇന്ത്യൻ സമ്പത്വ്യവസ്ഥയുടെ പരിച്ഛേദമാണ്
ഈ നോവലുകൾ.
ചൂതാട്ടത്തിലെ വാസുവിനും, കോർ
പറേറ്റ് വനാന്തരങ്ങളിലെ ഫ്ളോറൻസ്
നൈറ്റിംഗേൽ എന്ന് പിങ്ക് പത്രങ്ങൾ വി
ശേഷിപ്പിച്ച ലയനത്തിലെ സിന്ധുവി
നും ജീവിതത്തിലെ ശരിതെറ്റുകളെ കുറി
ച്ച് വ്യക്തമായ ധാരണകളുണ്ട്. അത് പക്ഷെ,
സാധാരണക്കാരിൽ നിന്നും തീർ
ത്തും വ്യത്യസ്തമാണെന്നു മാത്രം. നേട്ട
മുണ്ടാക്കുന്ന മാർഗം, അത് എങ്ങനെയായാലും
അതു മാത്രമാണ് അവർക്ക് ശരി.
നഷ്ടമുണ്ടാക്കുന്നതെന്തും തെറ്റ് എ
ന്നതാണ് അവരുടെ കാഴ്ചപ്പാട്. നമ്മുടെ
സാമ്പത്തിക രംഗം അടക്കി വാഴുന്ന
വലിയൊരു വിഭാഗത്തിന്റെ ചിന്താഗതി
യാണിത്. ജീവിതത്തിന്റെ നെറ്റ് അസറ്റ്
വാല്യൂ അവർക്ക് സംഖ്യയാണ്. അഥവാ
സമ്പത്ത്. സമ്പത്താണ് അമൂല്യമെന്നും
അതിനപ്പുറം മറ്റൊന്നുമില്ലെ ന്നും ധരി
ക്കുന്ന ഇവരാണ് നമ്മുടെ സർക്കാരുകളെ
കാലാകാലങ്ങളിൽ താങ്ങിയും തണലേകിയും
നിലനിർത്തുന്നത്. ബഹുഭൂരി
പക്ഷം വരുന്ന സാധാരണക്കാരന്റെ സ്വ
പ്നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാരുകൾക്ക്
സാധ്യമാകാതെ പോകുന്നതി
ന്റെ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടൂകയാണ്
ആത്യന്തികമായി ഈ നോവലുകൾ.
2001-ൽ പുറത്തിറങ്ങിയ ‘മന:സാക്ഷി’ എ
ന്ന താങ്കളുടെ നോവൽ ഇന്ത്യ കണ്ട മറ്റൊരു
ദാരുണമായ രാഷ്ട്രീയ കൊലപാതകത്തെ
ആധാരമാക്കിയുള്ളതാണ്; രാജീവ്
ഗാന്ധി വധമാണ് അതിലെ പ്രമേയം. എ
ന്തായിരുന്നു അതെഴുതാനുള്ള ഒരു പ്രചോദനം?
രാജീവ് ഗാന്ധി പ്രധാനമന്ത്രിയൊക്കെ
ആകുന്നതിന് മുമ്പ് അദ്ദേഹവുമായി
ഗാഢമായ ഒരു ആത്മബന്ധം പുലർ
ത്തിയിരുന്ന ആളാണു ഞാൻ. അത്
1982-ലെ ഏഷ്യൻ ഗെയിംസിന്റെ പ്രവർ
ത്തനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ട
സമയത്താണ്. അന്ന് ഞാനും അദ്ദേഹ
ത്തിനൊപ്പം ഉണ്ടായിരുന്നു. രാജീവ് ഗാ
ന്ധി വധിക്കപ്പെടുന്ന സമയത്ത് ഞാൻ
സ്കോട്ട്ലണ്ടിലായിരുന്നു. ആ സംഭവം
എന്നെ വല്ലാതെ ഞെട്ടിച്ചു. പത്രമാധ്യമ
ങ്ങളും പോലീസും അന്വേഷണ സംഘവും
ആ കൊലയ്ക്ക് പിന്നിൽ എൽടിടി
ഇ ആണെന്ന് ആദ്യമേതന്നെ മുദ്ര കു
ത്തി. ആദ്യം ഞാനുമത് വിശ്വസിച്ചു. പി
ന്നെ ആലോചിച്ചപ്പോൾ അവർ മാത്രമാണോ
ആ വധത്തിനു പിന്നിൽ എന്ന് മനസ്
സംശയിക്കാൻ തുടങ്ങി. അന്വേഷണ
ബുദ്ധിയോടെയുള്ള വായനയും പഠനവും
ഞെട്ടിക്കുന്ന വിവരങ്ങളാണ് എനിക്കു
തന്നത്. അങ്ങനെ വന്നപ്പോഴാണ്
ആ ദാരുണ ഹത്യയുമായി ബന്ധപ്പെ
ട്ട പൊതു ധാരണ പൊളിച്ചെഴുതണമെ
ന്ന് തോന്നിയത്. മന:സാക്ഷിയുടെ രച
നയ്ക്ക് പിന്നിലെ പ്രചോദനം അതായി
രുന്നു.
രാജീവിന്റെ വധവുമായി ബന്ധപ്പെ
ട്ട സംഭവത്തിന്റെ കാര്യകാരണങ്ങളിലേ
ക്ക് അടിസ്ഥാനപരമായ അറിവുകളുടെ
പിൻബലത്തിൽ യുക്തിപൂർവം ചെന്നെ
ത്താൻ ആ നോവലിലൂടെ ശ്രമിക്കുന്നു
ണ്ട്. ആ വധത്തിന്റെ ഉത്തരവാദിത്വം
എൽടിടിഇയിലേക്കു മാത്രമായി ചുരു
ക്കുന്നത് അങ്ങേയറ്റം അബദ്ധജഡിലമാണ്.
മൂന്നാം ലോകരാജ്യങ്ങളിൽ സാമ്രാജ്യത്വ
വിരുദ്ധ മനോഭാവം പ്രകടമാ
ക്കുന്ന ശ്രദ്ധേയരായ ഭരണാധികാരികളെ
ഉന്മൂലനം ചെയ്യുക എന്ന അമേരിക്ക
യുടെ അജണ്ട ആഗോള ഭീകര സംഘടനകളുടെ
സഹായത്തോടെ നടപ്പാക്കുകയാണ്
ചെയ്തത്. എൽടിടിഇ അതിനൊരു
നിമിത്തമായെന്നു മാത്രം. വധത്തിനു
പിന്നിലെ ബുദ്ധിയും ശക്തിയും സാമ്പ
ത്തിക സ്രോതസുമൊക്കെ മറ്റു പലരുമായിരുന്നു
എന്നതാണ് സത്യം.
താങ്കൾ ഏറ്റവും അവസാനം എഴുതിയ
നോവലാണ് ‘രതിരഥ്യ’. 2009-ലാണ് അത്
മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചു വരുന്നത്.
2012-ലെ മലയാറ്റൂർ അവാർഡ് ലഭിച്ചത്
ആ കൃതിക്കാണ്. ചീഫ് സെക്രട്ടറി
യായി വിരമിക്കുന്ന നോവലിലെ നായകൻ
ദിവാകരനിൽ, അസാധാരണവും അവിശ്വ
സനീയമായ ഒരു പ്രവാസം സംഭവിക്കുകയാണ്.
ജീവിതത്തിന്റെ മറ്റൊരു തലത്തിലേ
ക്കും പരിതോവസ്ഥയിലേക്കുമുള്ള സ്ഥാനാന്തരം.
പരിഷ്കാരത്തിന്റെ ആർഭാട
ലോകത്തു നിന്നും പ്രകൃതിയുടെ അനാർ
ഭാടതയിലേക്കുള്ള ദിവാകരന്റെ പറിച്ചു നടൽ
എന്നും പറയാം. പുതുകാലത്തെ മനുഷ്യർ
അത്തരം ഒരു ജീവിത പരീക്ഷണത്തി
ന് വിധേയമാകേണ്ടുന്ന അനിവാര്യതയാണോ
നോവൽ മുന്നോട്ടു വയ്ക്കുന്നത്?
രതിരഥ്യയ്ക്ക് അവതാരികയെഴുതി
യ ആഷാമേനോന്റെ വാക്കുകൾ ആ
നോവലിനെ കുറിച്ച് കൃത്യമായും കാച്ചി
ക്കുറുക്കി സൂചന നൽകുന്നുണ്ട്. അതി
ങ്ങനെയാണ്: ‘ഉദ്ദേശം മുപ്പതു കൊല്ലം മു
മ്പാണ്, ലളിതാംബിക അന്തർജനത്തി
ന്റെ അഗ്നിസാക്ഷി പരിചരിച്ചു കൊണ്ട്,
പുതിയൊരു രതിഭാവുകത്വത്തിന്റെ ഹരി
ശ്രീകുറിക്കപ്പെടുന്നതേക്കുറിച്ച് എഴുതിയത്.
ഇപ്പോൾ, അതിന്റെ അതീവരമ്യമായ
ഒരു ചരണം സംഭവിച്ചിരിക്കുന്നു. പണം,
ദൃക്സാക്ഷി എന്നീനോവലുകളിൽ നാം
അനുഭവിച്ച ഉണ്ണികൃഷ്ണൻ തിരുവാഴി
യോടിന്റെ ഏറ്റവും പരിപാകം വന്ന ഈ
രചനയിൽ, പ്രസ്തുത ചരണത്തിലൂടെ
പ്രശാന്തിയും പ്രകാശവും നമ്മിലേക്കു വഴിയുന്നു.
അഗ്നേ നയ, സൂപഥാ ഹേ (സൂര്യാഗ്നി,
എന്നെ സദ് പഥത്തിലേക്ക് നയി
ച്ചാലും) എന്ന പ്രാർത്ഥനയുടെ പൂർത്തീ
കരണം അപ്പോൾ നമ്മിലും ഉളവാകുന്നു
‘ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഏറെ കാലത്തെ അലച്ചിലും സന്യാസി
കളും താന്ത്രിക്കുകളുമായുള്ള സമ്പർക്ക
വും പഠനവും സാധനയും ഒക്കെ വേണ്ടി
വന്നു ഈ നോവൽ രചനയ്ക്ക്. ഒരു പക്ഷെ,
കാലാന്തരത്തിൽ വിധിയെഴുതപ്പെടുന്നത്,
ക്ലാസിക് പദവിയിലേക്ക് ഉയർത്തപ്പെടുന്നത്
രതിരഥ്യയായിരിക്കും
എന്നു ഞാൻ പ്രത്യാശിക്കുന്നു.
ആധുനികതയെ ആദ്യകാലത്ത് കഥകളിൽ
ആവാഹിക്കുകയും പിന്നീട് വഴിമാറി നട
ക്കുകയും ചെയ്ത ആളാണു താങ്കൾ. ആ
നിലയിൽ ഒരു ചോദ്യം. എന്താണ് ആധുനി
കതയെ കുറിച്ച് ഇപ്പോഴുള്ള ഒരു വിലയിരു
ത്തൽ?
എന്റെ ഹിപ്പി, മരണത്തിന്റെ നിറം, ഒരു
ധ്വനി ആയിരം പ്രതിധ്വനി എന്നീആദ്യ
കാല നോവലുകളും കാലത്തിന്റെ പുത്രൻ,
ഞാൻ, നേരത്തെ പുറപ്പെട്ട് വൈകിയെത്തുന്ന
വണ്ടി, ലൈംഗീകം, ഇന്റർ
വ്യൂ തുടങ്ങിയ ഏതാനും കഥകളും ആധുനികതയുടെ
വ്യക്തമായ അനുരണന
ങ്ങൾ ഉൾക്കൊള്ളുന്നവയാണ്. അന്ന്
ദൽഹിയിലെ ആധുനികതയുടെ അപ്പോസ്തലൻമാർ
ദുരൂഹതയും സംവേദന
ക്ഷമതയില്ലായ് മയും കല്പിച്ചുകൂട്ടിയുള്ള
രൂപഭീബത്സതയും നിരർത്ഥകതയും കഥയുടെ
സവിശേഷതയായി ആഘോഷിച്ചപ്പോൾ
അതെന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു.
എങ്കിലും
ആദ്യകാല ദൽഹി ജീവിതത്തിലെ സാഹചര്യങ്ങളുടെ
സമ്മർദഫലമായി എനി
ക്ക് അത്തരം കഥകൾതന്നെ എഴുതേ
ണ്ടി വന്നു. അത് കഥയെഴുത്തിൽ എനി
ക്ക് അതിജീവനത്തിന്റെ പ്രശ്നം കൂടി
യായിരുന്നു. പക്ഷെ, അതൊന്നും യ
ഥാർത്ഥ ജീവിതത്തെയല്ല പ്രതിഫലിപ്പി
ക്കുന്നത് എന്ന് എനിക്ക് തിരിച്ചറിയാൻ
കഴിഞ്ഞു. എന്റെ മനസിലെ കഥാകാരനെ
തൃപ്തിപ്പെടുത്താൻ എനിക്കുതന്നെ
കഴിയുന്നില്ല എന്നു വന്നപ്പോഴാണ് വൈ
കാതെ ഞാൻ അതിൽ നിന്നും പിൻവാ
ങ്ങിയതും എഴുത്തിന്റെ യഥാതഥമായ മറ്റൊരു
ലോകത്ത് നിലയുറപ്പിക്കാനാരംഭിച്ചതും.
ആധുനികരെന്ന് നെറ്റിപ്പട്ടം
ചാർത്തിയ എഴുത്തുകാരെ ഇന്ന് ആരെ
ങ്കിലും ഓർക്കുന്നുണ്ടെങ്കിൽ, അവർ ആധുനികതയുടെ
സ്വഭാവ വൈകല്യങ്ങ
ളെ മാറ്റിനിർത്തിയ, ഉൾക്കനമുള്ള, ജീവി
തം തുളുമ്പുന്ന വേറെയും കഥകളും നോവലുകളും
എഴുതിയതുകൊണ്ടു മാത്രമാണ്
എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
അറുപതുകളുടെ അവസാനം ദൽഹിയിൽ
താങ്കളും എം. മുകുന്ദനും ഒക്കെ ചേർന്ന്
‘ദൽഹി ലിറ്റററി വർക്ഷോപ്പ്’ എന്ന പേരിൽ
ഒരു സാഹിത്യ കൂട്ടായ്മ ഉണ്ടാക്കിയി
രുന്നല്ലോ. അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ?
അതിന്റെ ചെയർമാൻ എം. മുകുന്ദ
നും സെക്രട്ടറി ഞാനുമായിരുന്നു.
ഖസാക്കിന്റെ ഇതിഹാസം എന്ന ഒ.
വി. വിജയന്റെ നോവൽ പിൽക്കാലത്ത്
വാരിക്കൂട്ടിയ അനേകം അവാർഡുകളുടെയും
അംഗീകാരങ്ങളുടെയും തുടക്കം
ഞങ്ങൾ ‘ദൽഹി ലിറ്റററി വർക്ഷോ
പ്പി’ന്റെ പേരിൽ നൽകിയ ആദ്യ അവാർ
ഡിൽ നിന്നുമായിരുന്നു. വിജയന്റെ കോണോട്ടു
പ്ലേസിലെ ഓഫീസിൽ ചെന്ന്
അദ്ദേഹത്തിന് ആ അവാർഡ് നൽകിയത്
ഞാനായിരുന്നു എന്നത് ഇന്നും എനി
ക്ക് അഭിമാനമുള്ള ഒരു കാര്യമാണ്. അ
ന്ന് എം. മുകുന്ദനും കടമ്മനിട്ടയും ഒക്കെ
ഒപ്പമുണ്ടായിരുന്നു.
കഥയെഴുത്തിൽ താങ്കൾ അഞ്ചു പതിറ്റാ
ണ്ട് താണ്ടിക്കഴിഞ്ഞു. അതിനിടയിൽ പത്തോളം
നോവലുകൾ, നാല് നോവലെറ്റുകൾ,
മൂന്ന് കഥാസമാഹാരങ്ങളിലായി നൂറിലേറെ
കഥകൾ, അരക്കില്ലം എന്ന പേരിൽ
അനേകം അരങ്ങുകളിൽ തിമർത്താടി
യ നാടകം (ഇതു പിന്നീട് തീക്കുടുക്ക എ
ന്ന പേരിൽ പുസ്തകമായി) എന്നിങ്ങനെ
മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾ
ഏറെ. അതിന്റെ അടിസ്ഥാന
ത്തിൽ ചോദിക്കട്ടെ, അർഹതപ്പെട്ട അംഗീ
കാരങ്ങൾ നൽകി മലയാള സാഹിത്യ ലോകം
താങ്കളെ ആദരിച്ചോ?
അരക്കില്ലം എന്ന നാടകത്തിന് ചെ
റുകാട് സാരഥിയായുള്ള വള്ളുവനാട് കലാസമിതി
നടത്തിയ നാടക മത്സര
ത്തിൽ രചനയ്ക്കുള്ള ഒന്നാം സമ്മാനം
ലഭിക്കുകയുണ്ടായി. ദൃക്സാക്ഷിക്ക് കേരള
സാഹിത്യ അക്കാദമി അവാർഡും രതിരഥ്യയ്ക്ക്
മലയാറ്റൂർ അവാർഡും ലഭി
ച്ചു. മലയാളത്തിലെ ഏത് അവാർഡും
മാനേജ് ചെയ്യാവുന്നതേയുള്ളൂ എന്ന് എന്റെ
സുഹൃത്ത് പുനത്തിൽ കുഞ്ഞബ്ദു
ള്ള കുറേ മുമ്പ് പറഞ്ഞതാണ് ഇപ്പോൾ
ഓർമ വരുന്നത്. അവാർഡുകളുടെ വി
ശ്വാസ്യതയെ കുറിച്ചുയരുന്ന ഈ സംശയങ്ങൾ
അതിന്റെ മഹത്വത്തെതന്നെ അപ്രസക്തമാക്കുയുമല്ലേ
ചെയ്യുന്നത്? പല
അവാർഡുകളും എനിക്ക് കിട്ടാതെ
പോയത് രാഷ്ട്രീയമായി ഞാൻ എവിടെ
നിൽക്കുന്നു എന്ന് പലർക്കും അറിയാ
ത്തതു കൊണ്ടാണ് എന്നെനിക്ക് തോ
ന്നിയിട്ടുണ്ട്.
അതെന്തായാലും എന്റെ ദൃക്സാ
ക്ഷി എന്ന നോവൽ ‘ഐ വിറ്റ്നസ്’ എ
ന്ന പേരിൽ അടുത്തുതന്നെ ഇംഗ്ലീഷിൽ
പുറത്തിറങ്ങുകയാണ്. രതിരഥ്യയും ‘എ
ബ്ലിസ്ഫുൾ റീബർത്ത്’ എന്ന തലക്കെ
ട്ടോടെ ഇംഗ്ലീഷിൽ ഇറങ്ങുന്നുണ്ട്. ഇംഗ്ലീ
ഷ് ഭാഷാന്തരം നിർവഹിച്ചിരിക്കുന്നത് ദൂരദർശന്റെ
മുൻ ഡയറക്ടർ കെ. കുഞ്ഞി
കൃഷ്ണനാണ്.
സാഹിത്യ സൃഷ്ടിയിൽ
ഏർപ്പെടുമ്പോൾ അവാർഡുകളെ കുറി
ച്ചോ അംഗീകാരങ്ങളെ കുറിച്ചോ ഞാൻ
ചിന്തിക്കാറില്ല. വായനക്കാർ നൽകുന്ന
നല്ല പ്രതികരണങ്ങളെ വലിയ അംഗീ
കാരമായിട്ടു കാണുന്ന ആളാണു ഞാൻ.
ഒരേ ഒരു ദു:ഖമുള്ളത് ഇത്രയൊക്കെ കഥകളും
നോവലെറ്റുകളും നോവലുകളും
എഴുതിയിട്ടും അവയിൽ ഒന്നിനെക്കുറി
ച്ചും കാര്യമായ പഠനങ്ങൾ ഒന്നും ഉണ്ടായില്ല
എന്ന കാര്യത്തിലാണ്. അങ്ങനെ
തള്ളിക്കളയേണ്ടവയാണോ എന്റെ സൃഷ്ടികൾ
എന്ന് ഇനിയെങ്കിലും മലയാള
നിരൂപകരും വിമർശകരും വീണ്ടുവിചാരത്തോടെ
വിലയിരുത്തണം എന്നൊരഭി
പ്രായവും എനിക്കുണ്ട്.
2008-ലാണ് താങ്കൾ ‘രതിരഥ്യ’ എന്ന നോവൽ
എഴുതുന്നത്. അതിനു ശേഷം മറ്റൊരു
നോവൽ എഴുതിയിട്ടില്ല. താങ്കളുടെ കഥകളും
കുറേയായി പ്രസിദ്ധീകരണങ്ങളി
ലൊന്നും കാണാറില്ല. എഴുതി തളർന്നതു
കൊണ്ടാണോ അതോ എഴുതി തീർന്നതു
കൊണ്ടാണോ ഇപ്പോൾ എഴുതാത്തത്?
നിരന്തരമായി എഴുതാൻ എനിക്കൊരിക്കലും
കഴിയാറില്ല. ഔദ്യോഗിക പദവിയോട്
നീതി പുലർത്തേണ്ടതും അതി
ന്റെ തിരക്കുകളെ ഉൾക്കൊള്ളേണ്ടതും
എനിക്ക് ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങ
ളാണ്. ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളമായി
യാത്ര ചെയ്യേണ്ടി വന്ന ഒരാളാണു
ഞാൻ. 2002 ജൂണിൽ ഔദ്യോഗിക പദവിയിൽ
നിന്നും റിട്ടയർ ചെയ്തു. തുടർ
ന്നും പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും
കൺസൾട്ടന്റായി പ്രവർത്തിക്കു
ന്നു. അതിന്റെ ഭാഗമായുള്ള തിരക്കുകളും
യാത്രകളും ഒഴിഞ്ഞ നേരമില്ല. എഴുത്ത്
പലപ്പോഴും തടസപ്പെട്ടുപോകുന്നത് ഇ
ക്കാരണം കൊണ്ടാണ്. അല്ലാതെ എഴുതി
തളർന്നതു കൊണ്ടോ തീർന്നതു കൊണ്ടോ
ഒന്നുമല്ല. എഴുത്ത് പോലെതന്നെ
എന്നെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ്
വായന. അവിടെ ഞാൻ ഇപ്പോഴും സജീ
വമാണ്. വേദോപനിഷത്തുകളും പുരാണങ്ങളും
മന്ത്രതന്ത്രങ്ങളും രാഷ്ട്രീയ
വും അർത്ഥശാസ്ത്രവും ചരിത്രവും ഒക്കെ
സാഹിത്യത്തിനു പുറമെ ഞാൻ വായിക്കുന്ന
വിഷയങ്ങളാണ്. വായന നൽ
കുന്ന ഊർജം എനിക്കെന്നും എഴുത്തിന്
പ്രചോദനമായിട്ടുണ്ട്. അതെന്തായാലും
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ 2016 നവംബർ
8 അർദ്ധരാത്രി വരെയുള്ള സംഭവവികാസങ്ങളെ
‘കർമചന്ദ്രൻ’ എന്ന
നായകന്റെ ജീവിതത്തിലൂടെ അനാവരണം
ചെയ്യുന്ന സാമാന്യം വലിയൊരു
നോവലിന്റെ പണിപ്പുരയിലാണ് ഞാനി
പ്പോൾ. ‘ഋതുസംക്രമം പാതിരാ മുതൽ
പാതിരാ വരെ’ എന്നാണതിന് പേരിട്ടിരി
ക്കുന്നത്.