ബെൻ ഓക്രിയുടെ The Famished Road’നു ശേഷം കറുത്തവന്റെ ആത്മ
നോവുകളെ ഹൃദ്യതയോടെ ആവി
ഷ്കരിക്കുന്ന ഒരു നോവൽ കൂടി Man Booker Prize നേടിയിരിക്കുന്നു. ഈ
സമ്മാനത്തിന്റെ നിബന്ധനകളിൽ
നിന്ന് കോമൺവെൽത്ത് രാജ്യങ്ങളുടെ
അതിരുകൾ എടുത്തുമാറ്റിയപ്പോൾ
ആദ്യ മായി അതി ന ർ ഹ മാ യത്
ആഫ്രോ അമേരിക്കൻ കവിയും എഴു
ത്തുകാരനുമായ പോൾ ബീറ്റിയുടെ
The Sellout’ ആണെന്നത് കൂടുതൽ
ആഹ്ലാദം നൽകുന്നു. ആക്ഷേപഹാ
സ്യത്തിന്റെ ഉപരിതലങ്ങൾക്കിടയിൽ,
വംശീയതയുടെ നെരിപ്പോടുകളിൽ
നീറുന്ന മനുഷ്യാത്മാവിന്റെ നൊമ്പര
ങ്ങളാണ് പോൾ ബീറ്റി ഈ നോവലിൽ
കോറിയിടുന്നത്. കൊടിയ യാതനകളുടെ
ചരിത്രം പ്രച്ഛന്നവേഷമണി
യാതെ പോൾ ബീറ്റിയുടെ എഴുത്തിന്റെ
പശ്ചാത്തലത്തിൽ നിലകൊള്ളുന്നു.
പുകയിലപ്പാടങ്ങളിലും പരുത്തിത്തോ
പ്പുകളിലും കരിമ്പിൻതോട്ടങ്ങളിലും
കറുത്ത ജനത ഒഴുക്കിയ രക്തത്തി
ന്റെയും വിയർപ്പിന്റെയും ചാലുകൾ ഒരു
ധനാഢ്യസംസ്കൃതിയുടെ പിന്നടരുകളിൽ
ഒഴുകിപ്പടരുന്നത് ബീറ്റിയുടെ
ആക്ഷേപഹാസ്യത്തിന് മൂർച്ച കൂട്ടു
ന്നു. ശീർഷകത്തിൽ പോലും അടിമ
ത്തത്തിന്റെ പാപഭാരം വഹിക്കുന്ന
ഈ നോവൽ സമകാലിക അമേരി
ക്കൻ നിറവെറിയുടെ വിളയാട്ടങ്ങളെ
സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു.
ഭീകരമായി വളരുന്ന വംശീയതയുടെ
അധീശത്വം വലതുപക്ഷരാഷ്ട്രീയത്തെ
അധി കാ രത്തി ലേ റ്റി യി രി ക്കുന്ന
ഇന്നത്തെ സാഹചര്യത്തിൽ ഈ
നോവൽ പങ്കുവയ്ക്കുന്ന വർണരാഷ്ട്രീയ
ത്തിന്റെ ആകുലതകൾ കൂടുതൽ ശ്രദ്ധ
നേടുന്നു. ഒരിക്കൽ ബർലിനിൽ തകർ
ക്ക െപ്പ ട്ട മ ത ി ല ു ക ൾ ന ാ െള
മെക്സിക്കോയുടെയും മറ്റന്നാൾ അലബാമയുടെയും
അതിരുകളിൽ ഉയർന്നുവരുമോ
എന്ന സന്ദേഹവും ട്രാഫിക്
ദ്വീപുകളിൽ ഇപ്പോഴും വെടിയേറ്റുവീ
ഴുന്ന കറുത്ത വംശക്കാരന്റെ നിലവി
ളിയും ഭീതിദമാക്കുന്ന അന്തരീക്ഷ
ത്തിൽ ൗദണ ണേഫഫമഴളന്റെ കറുത്ത പൊട്ടി
ച്ചിരി ഉച്ചത്തിൽ മുഴങ്ങുന്നു. ഭയം ജനി
പ്പിക്കുന്ന നിശ്ശബ്ദതയെ ഈ കറുത്ത
ചിരി ഭേദിക്കുന്നു. ‘silence can be either protest or consent, but most times t’s fear’ – നോവലിലൊരിടത്ത്
ബീറ്റി ഇങ്ങനെ കുറിക്കുന്നുണ്ട്.
കറുത്തവന്റെ ശിരസ്സിനു മീതെയുള്ള
ഭയ ത്തിന്റെ ആവ ര ണത്തെ
കറുത്ത ചിരിയിലൂടെ തകർത്ത് പ്രതി
രോധത്തിന്റെ പാതകളെ വിശാലമാ
ക്കുകയാണ് ഫേഴബഠണറഫടഭഢ, ൗഴതത, ൗദണ
കദധളണ ആമസ ദേഴതതഫണ തുടങ്ങിയ മികച്ച
നോവലുകളും മുൻപേ എഴുതിയിട്ടുള്ള
ഈ ന്യൂയോർക്കുകാരൻ.
സിംഹത്തെ പൂച്ചയാക്കുന്നവർ
ചിലർ പൊട്ടരായി ജനിച്ച് ജീവിച്ച്
മരിക്കുന്നു. പ്രായാധിക്യവും രോഗവും
മറ്റു ചിലരെ പൊട്ടരാക്കി മാറ്റുന്നു.
ചിലരെ മറ്റു ചിലർ പൊട്ടരാക്കിത്തീർ
ക്കുന്നു. ഇവരെയൊക്കെ നമുക്ക് അലി
യോടെ തലോടാം. എന്നാൽ വർഗീയ
വംശീയ വികാരങ്ങൾ ചില എഴുത്തുകാരെയും
സാംസ്കാരിക രംഗത്ത്
വിഹരിക്കുന്നവരെയും പൊട്ടന്മാരാക്കി
ത്തീർക്കുന്നതിന് നാമിപ്പോൾ സാക്ഷി
കളാവുകയാണ്. വലിയ കവിയും
വലിയ പത്രാ ധി പ രു മാ യി രുന്ന
എൻ.വി. കൃഷ്ണവാര്യരുടെ ജന്മശ
താബ്ദി ആഘോഷങ്ങളുടെ ഭാഗമായി
തൃശൂരിലെ സമസ്ത കേരള സാഹിത്യ
പരിഷത്ത് വേദിയിൽ വച്ച് നടന്ന പ്രിയ
ശിഷ്യ രുടെ സ്മരണാഞ്ജലി യിൽ
പങ്കെടുത്ത് എം.ആർ. ചന്ദ്രശേഖരൻ
നടത്തിയ പ്രഭാഷണം വായിക്കവേ
(മാതൃഭൂമി ദിനപ്പത്രം ഒക്ടോബർ 30,
2016) വർഗീയ വികാരങ്ങൾ എത്ര വേഗ
ത്തിലാണ് എഴുത്തുകാരനെ അന്ധതയുടെയും
ബധിരതയുടെയും വൃദ്ധസായാഹ്നങ്ങളിലേക്ക്
തള്ളിയിടുന്നതെന്ന്
ആലോചിച്ചുപോവുകയാണ്. സച്ചിദാനന്ദനും
കെ.ജി. ശങ്കരപ്പിള്ളയും കവി
തയ്ക്കു ചേർന്ന വഴിയല്ല പിന്തുടർന്ന
തെന്നും അവർ കവിത നഷ്ടപ്പെടു
ത്തിയവരാണെന്നും ചന്ദ്രശേഖർ
ഉറക്കെ പ്രഖ്യാപിക്കുന്നു. എൻ.വി.
കൃഷ്ണവാര്യർ എന്ന ബഹുമുഖപ്രതി
ഭയെ അനുസ്മരിക്കവെ എന്തുകൊ
ണ്ടാണ് എൻ.വി. അകമഴിഞ്ഞ് ബഹുമാനിച്ച
രണ്ട് എഴുത്തുകാരെ കൃത്യ
മായി തിരഞ്ഞെടുത്ത് പേര് ചൊല്ലി
ആക്രമിക്കുന്നത് എന്ന് അത്ഭുതം കൂറേ
ണ്ട. കൃത്യമായ ചില അജണ്ടകളുടെ
ഭാഗമാണ് ഇത്തരം ആക്രമണങ്ങൾ.
ഇത്തിരി നാൾ മുമ്പ് നടന്നൊരു ടെലി
വിഷൻ ചർച്ചയിൽ ടി.ജി. മോഹൻ
ദാസും പുച്ഛിച്ചിരുന്നു സച്ചിദാനന്ദൻ
എന്തു കവിയെന്ന്! കാവിയുടുത്തവ
നാണ് കവി എന്ന് ഉറച്ചുവിശ്വസി
ക്കുന്ന മോഹൻദാസിനെ അയാളുടെ
പാട്ടിന് വിടുന്നു. എന്നാൽ ആയകാലത്ത്
നല്ല നാലു പുസ്തകങ്ങൾ വായി
ക്കുകയും പു.ക.സ.യിൽ പുഞ്ചിരിച്ചു
നടക്കുകയും ചെയ്ത ചന്ദ്രശേഖരന്റെ
കാര്യം അങ്ങനെയല്ല. എന്താണ് കവി
തയുടെ വഴിയെന്നോ എങ്ങനെയാണവർ
കവിത നഷ്ടപ്പെടുത്തിയതെന്നോ
ശേഖർജി വിവരിച്ചുകണ്ടില്ല. പണ്ടുകാലത്ത്
അദ്ദേഹമെഴുതിയ ചില നിരൂപണങ്ങൾ
പരതിയാലും നമുക്കിതിന്
കൃത്യമായ ഒരുത്തരവും ലഭിക്കില്ല.
അപ്പോൾ സിംഹത്തെ പൂച്ചയാകുന്ന
മൂഢവിദ്യകൾക്ക് പിന്നിൽ രഹസ്യ
അജണ്ടകൾ വെളിപ്പെട്ടുവരുന്നു. ഒരി
ക്കൽ വിപ്ലവപ്രസ്ഥാനങ്ങളുടെയും
പുരോ ഗ മനവീക്ഷണങ്ങളു ടെയും
േച ര ി യ ി ൽ വ ീ േറ ാ െട ന ി ല
കൊണ്ടവരാണ് വാർദ്ധക്യകാലത്ത്
നിരാശാബാധിതരായി വർഗീയചേരി
കളി ലേക്ക് സഞ്ചരിക്കുന്നതെന്ന്
മറ്റൊരു വിചിത്ര കേരളീയദൃശ്യമാണ്.
സച്ചിദാനന്ദനും കെ.ജി. ശങ്കരപ്പി
ള്ളയും അവരോടൊപ്പം പ്രതിഭാശാലി
കളായ ഒട്ടേറെ കവികളും ആധുനികതയുടെ
ബൃഹത്തും സമ്പന്നവുമായ ഒരു
കാലഘട്ടത്തെയാണ് സൃഷ്ടിച്ചത്.
കവിതയെ ഇവർ പ്രബുദ്ധതയുടെ ദാരുശില്പങ്ങളാക്കി.
നീതി നിഷേധിക്കപ്പെട്ട
വന്റെയും ദരിദ്രന്റെയും പുറത്താക്കപ്പെ
ട്ടവന്റെയും ശബ്ദം വിക്ഷേപിക്കുന്ന
സച്ചിദാനന്ദന്റെയും കെ.ജി. ശങ്കരപ്പി
ള്ളയുടെയും കവിതകൾ നമ്മുടെ ആധുനിക/ആധുനികാനന്തര കാവ്യലോ
കത്തെ എങ്ങനെയാണ് ശാക്തീകരിച്ച
തെന്നും പുതുഭാവുകത്വ നിർമിതിയിൽ
ഇവർ വഹിച്ച ഊർജസ്വലമായ പങ്കെ
ന്തെന്നും മനസിലാക്കണമെങ്കിൽ
നിശ്ചയമായും വർഗീയവികാരങ്ങളു
ടെയും വിദ്വേഷങ്ങളുടെയും ഭ്രാന്തിട
ങ്ങളിൽ നിന്നും മനസ്സിനെ മുക്തമാക്കേണ്ടതുണ്ട്.
എടങ്കാലിലെ ചളി വല
ങ്കാലിലേക്കും വലങ്കാലിലേത് ഇടങ്കാലിലേക്കും
മാറിമാറിപ്പകർത്തിക്കൊ
ണ്ടിരിക്കുന്നവർക്കും പുരോഗമന
ത്തിന്റെ ചേരിയിൽ നിന്ന് മതാന്ധതയുടെയും
വർഗീയ രാഷ്ട്രീയത്തിന്റെയും
ഇരുൾപ്പാടങ്ങളിലേക്ക് തലകുത്തിവീ
ഴുന്നവർക്കും ഇൻക്വിലാബുകൾ മുഴ
ക്കിയ മുടന്തൻ ഭാവുകത്വത്തിന്റെ
വക്താക്കൾക്കും ഈ കവികളെ അറി
യില്ല എന്നത് വലിയൊരു കാര്യമല്ല.
എന്നാൽ മനുഷ്യത്വം നിറഞ്ഞതും ആർ
ദ്രവും പ്രകൃത്യോന്മുഖവുമായൊരു
സാംസ്കാരിക നിർമിതിക്കും അതിന്റെ
പുരോഗതിക്കും ഈ കവിവര്യൻ നൽ
കുന്ന സംഭാവനകള അതുല്യമാണ്
എന്ന് വിവേകത്തിന്റെ ശിരസ്സുകൾ
തിരിച്ചറിയുന്നു.
കഥയിലെ കുട്ടിക്കളികൾ
വന്നുവന്ന് മലയാളത്തിൽ കഥയെഴുത്ത്
ഒരു കുട്ടിക്കളി പോലെയായിരി
ക്കുന്നു. ധാരാളം സമയമുള്ളവർ
വെറുതെ ചന്തയ്ക്കോ കടൽത്തീരത്തോ
പോകുന്നതുപോലെ അനായാസം
കഥകളെഴുതുന്നവരുടെ സംഖ്യ പെരുകുന്നു.
ധ്യാനമോ മനനമോ കൂടാതെ
വെറും വിവരണങ്ങളോ അനുഭവമെ
ഴുത്തോ ആയി കഥ മാറുന്നു. ഇതുകൂടാതെ
വെറും ഡോക്യുമെന്ററികളും കഥയുടെ
പൊൻകച്ച കെട്ടി അവതരിക്കു
ന്നു. ഒക്ടോബർ ലക്കം ഭാഷാപോഷി
ണിയിൽ സംഗീത ശ്രീനിവാസൻ എഴുതിയ
‘സകലതിനും പൊരുൾ’ കാണുക.
കേവലം ഡോക്യുമെന്ററിയാണത്.
പുതുമ സൃഷ്ടിക്കുവാനുള്ള ബോധപൂർ
വമായ ശ്രമത്തിൽ കഥയുടെ മാന്ത്രിക
ച്ചരട് എഴുത്തുകാരിക്ക് നഷ്ടമാവുന്നു.
നമ്മുടെ ശ്രേഷ്ഠമായൊരു കഥാപാര
മ്പര്യത്തെ ഇത്തരം ഡോക്യുമെന്ററി
കൾ അപമാനം കൊണ്ട് പുണരുന്നു.
മോദസ്ഥിതരാക്കും കഥകൾ
എസ്. ഹരീഷിന് കഥയെഴുത്ത്
കുട്ടിക്കളിയല്ല; ഏറ്റവും ഗൗരവമാർ
ന്നൊരു സാംസ്കാരിക ഇടപെടലാണ്.
പുറമേയ്ക്ക് ലളിതങ്ങളാണ് അദ്ദേഹ
ത്തിന്റെ കഥകൾ. എന്നാലത് സമകാലിക
ലോകത്തിന്റെ സങ്കീർണതകളെ
ആഴത്തിൽ അടയാളപ്പെടുത്തുന്നു.
അപചയങ്ങൾക്കു മീതെ പെരുകുന്ന
അപചയങ്ങളെ അത് തുറന്നുകാട്ടുന്നു.
രസികത്തം നിറഞ്ഞതാണ് ശൈലി;
പക്ഷേ അത് മൂല്യച്യുതിയുടെ തീവ്രമായ
അനുഭവങ്ങളുടെ ഭവനത്തി
ലേക്ക് നമ്മെ ദത്തെടുക്കുന്നു. നടുക്കി
ക്കളയുന്ന ചുട്ട അടികൾ അത് നമുക്ക്
അപ്രതീക്ഷിതമായി നീട്ടിത്തരുന്നു.
മ ാ ത ൃ ഭ ൂ മ ി ആഴ ് ച പ്പ ത ി പ്പ ി െന്റ
ഒക്ടോബർ 9-15 ലക്കത്തിൽ ഹരീഷ്
എഴു തിയ ‘മോ ദസ്ഥി ത നാ യങ്ങു
വസിപ്പൂ മലപോലെ’ എന്ന കഥ പാരായണത്തിന്റെ
രസ നീ യ ത യ്ക്ക പ്പുറം
നമ്മെ എത്തിക്കുന്നത് പൊള്ളുന്ന
സാമൂഹ്യ രാഷ്ട്രീയ ഭൂമികയുടെ നടുമുറ്റ
ത്തേക്കാണ്. പിന്നാക്കസമുദായങ്ങളെ
സവർണ മേലാളന്മാരുടെ രാഷ്ട്രീയ
പ്രത്യയശാസ്ര്തങ്ങളുടെ കുടക്കീഴിൽ
കൊണ്ടെ ത്തി ക്കാ നുള്ള വമ്പൻ
പരിശ്രമങ്ങളുടെ സമകാലിക പശ്ചാ
ത്തലത്തിൽ ഈ കഥയുടെ രാഷ്ട്രീയ
മാനങ്ങൾ വിശാലമാവുന്നു. ജാതിക്കും
ഉപജാതിക്കും ഇടയിൽ നിലനിൽ
ക്കുന്ന സാംസ്കാരിക സംഘർഷ
ങ്ങളെ ഈ കഥ സമർത്ഥമായി അവതരിപ്പിക്കുന്നു.
ചടുലവേഗത്തിൽ മാറി
ക്കൊണ്ടി രി ക്കുന്ന സമൂ ഹത്തിൽ
ആർത്തി മൂലം മൂല്യങ്ങൾ പിന്നാമ്പുറ
ങ്ങളിലെ പഴകിച്ചോർന്ന വീടുകളിൽ
ചുക്കിലിയും പൊടിയും പറ്റി മൃതപ്രായമായി
കിടക്കുന്ന ദാരുണ ദൃശ്യങ്ങൾ
നമ്മെ വിറ കൊള്ളിക്കുന്നു. ഗുരുവിന്റെ
ചിത്രത്തെ എടുത്തുമാറ്റുന്നതിലൂടെ
കീഴ്ജാതിക്കാരനു മീതെയുള്ള മേൽജാതിക്കാരന്റെ
സാംസ്കാരികാധിനി
വേശം (cultural hegemony) പൂർ
ണമാകുന്നതിന്റെ ദുരന്ത ചിത്രം ഈ
കഥയിൽ ഗംഭീരമായി അനാവരണം
ചെയ്യപ്പെടുന്നു. ഭാഷയുടെ, നാട്ടുവഴ
ക്കങ്ങളുടെ ചാരുതയെയും തനിമ
യെയും അപ ക ർ ഷ താ ബോധം
െക ാ ണ്ട ു ത ി ര ു ത്ത ു ന്ന ക പ ട
പരിഷ്കൃതിയുടെ നിരുപമമായ വാഴ്ച
യുടെ നടുക്കങ്ങളാൽ കഥ ചടുലമാവു
ന്നു.
‘ചരിത്രമെന്നത് അത് രേഖപ്പെ
ടുത്തി വച്ച കടലാസല്ല’, പോൾ ബീറ്റി
എഴുതുന്നു. ‘അത് ഓർമയാണ്, ഓർ
മയെന്നത് കാലമാണ്, വികാരങ്ങളാണ്,
ഗാനമാണ്’. ഹരീഷിന് അത് കഥയാണ്.
ചരിത്രം ഈ കഥയിലേക്ക്
ഉജ്ജ്വ ല മായ ആര വ ങ്ങ ളോടെ
തോണി യി ലേറെ കടന്നുവരുന്നു.
നവോത്ഥാനത്തിന്റെ വർണാഭമായ
രേണുക്കൾ കള്ളുകടയുടെ വൃത്തി
കെട്ട നിലങ്ങളോട് തോറ്റമ്പുമ്പോൾ
വർത്തമാനകാലത്തിന്റെ ഇരുട്ടിലേക്ക്
ചരിത്രത്തിന്റെ പന്തങ്ങൾ കൊളുത്തി
വച്ചുകൊണ്ട് എസ്. ഹരീഷ് ശ്രീനാരായണനെന്ന
മഹാഗുരുവിന് നടത്തുന്ന
ദീപാരാധനയാണ് ഈ കഥ. ഈ കഥ
നിർമിക്കുമ്പോൾ ഹരീഷിന്റെ ഉള്ളി
ലാകെ ഒരു ഗുരുപ്രഭ നിറഞ്ഞുനിന്നിരി
ക്കണം. ഈ കഥയുടെ വായനാനിമിഷ
ങ്ങളിൽ പവിത്രമായ ആ ഗുരുപ്രഭ വായനക്കാരിലും
നിറയുന്നു. ഈ ഗുരുപ്രഭ
കൊണ്ട് ഹരീഷ് തന്റെ കഥയെ വർത്ത
മാനകാലത്തിൽ അഗാധമാക്കുന്നു.
നമുക്കു ജാതിയില്ല വിളംബരത്തിന്റെ
ശതാബ്ദി ആഘോഷപൂർവം കൊണ്ടാടുന്ന
വേളയിൽ ഇതുപോലൊരു കഥയല്ലാതെ
മറ്റെന്തുപഹാരമാണ് സർഗധനനായ
ഒരു കഥാകൃത്തിന് നമുക്കു
നൽകാൻ കഴിയുക!!!
എഴുത്തിന്റെ സമരമുഖങ്ങൾ
ആചാരാനുഷ്ഠാനങ്ങൾ വർദ്ധിതവീര്യത്തോടെ
കടന്നുവരുന്ന കാലയളവാണിത്.
യുക്തിയുടെ ചെരാതുകൾ
കത്തിച്ചുവച്ചുകൊണ്ട് ഒരിക്കൽ നാം
ആട്ടിപ്പുറത്താക്കിയ അനാചാരങ്ങൾ
പ്രേതമാലകളായി തിരിച്ചെത്തി നമ്മെ
ബന്ധിതരാക്കുന്നു. സതിയും മൃഗബലിയും
നിയമപ്രാബല്യത്തോടെ ഏതു
നിമിഷം വേണമെങ്കിലും തിരിച്ചെത്തുമെന്ന്
തോന്നുന്നു. പ്രിന്റ് മീഡിയകളി
ലെങ്ങും മാന്ത്രിക ഏലസ്സുകളുടെ
പരസ്യങ്ങൾ കിലുങ്ങുന്നു. വിഷ്വൽ
മീഡികളിൽ പ്രേതരാവുകൾ കനക്കു
ന്നു. പൊതുജീവിതത്തിലെങ്ങും ആൾ
ദൈവങ്ങളുടെ പെരുങ്കളിയാട്ടങ്ങൾ
പെരുകുന്നു. ആഭിചാരകർമങ്ങളും ദുർ
മന്ത്രവാദങ്ങളും വൻ പകയോടെ തിരി
ച്ചെത്തി കവിടി നിരത്തി മുൻമുറിയിലി
രിക്കുന്നു. കൊച്ചുത്രേസ്യയുടെ ‘റോ
സാപ്പൂ’, മുത്തപ്പന്റെ ‘എണ്ണ’, തട്ടേവൂസിന്റെ
‘മോതിരം’, സെബസ്ത്യാനോ
സിന്റെ ‘അമ്പ്’, ഗീവർഗീസിന്റെ ‘കോഴി
‘, അങ്ങനെയെല്ലാമെല്ലാം ഇതാ മടങ്ങി
വന്നിരിക്കുന്നു. ‘I do not believe in God, but I am afraid of him’ എന്ന്
ഗബ്രിയേൽ ഗാർസ്യ മാർകേസ് പറ
ഞ്ഞതുപോലെയായി കാര്യങ്ങളുടെ
പോക്ക്. ഇതിനെതിരായ ചെറുത്തുനി
ല്പുകളുടെ കോട്ടകൾ ദുർബലമാവുകയാണ്.
പരിഷ്കൃതിയുടെ ആത്മീയ
ഉന്നതി യുടെ വെളിച്ചങ്ങളൊക്കെ
ഒന്നൊന്നായി കെട്ടുപോകുമ്പോഴും
ചിലതു നമ്മെ ജാഗരൂകരാക്കുന്നു. ‘എഴുത്ത്’
മാസികയുടെ നവംബർ ലക്ക
ത്തിൽ പോൾ തേലക്കാട് എഴുതിയ
ലേഖനം ‘ഭീകരസത്വങ്ങളുടെ ഒളിയിട
ങ്ങൾ’ അനാചാരങ്ങളുടെ പ്രാകൃത
ത്വത്തെ പുണരുന്ന മതങ്ങളുടെ ജീർണതകളെ
തുറന്നുകാട്ടുന്നു. ബലിയല്ല,
ഇരകളെ സംരക്ഷിക്കുന്ന കരുണ
യാണ് മതാത്മകം എന്ന് സ്ഥാപിക്കുകയാണ്
പോൾ ഈ ലേഖനത്തിലൂടെ.
അദ്ദേഹമെഴുതുന്നു: ”ലോകത്തിലെ
എല്ലാ മതങ്ങളിലും ഹേഗേലിയൻ വലതു
പക്ഷ മത മൗ ലി ക വാ ദി കളെ
കാണാം. ദൈവം ചരിത്രത്തിൽ തങ്ങ
ൾക്കൊപ്പം യുദ്ധം ചെയ്യുന്നതായി
അവർ വിശ്വസിക്കുന്നു. ഇടതുപക്ഷ
ഹേഗേലി യ ൻമാരും വലതുപക്ഷ
ഹേഗേലിയൻ വിശ്വാസികളും കള പറി
ക്കൽ വിദഗ്ദ്ധരാണ്, വിശ്വാസികളാണ്.
ഇടതുപക്ഷ വലതുപക്ഷ വിഭാഗ
ങ്ങൾ ഒഴുക്കുന്ന ചോരപ്പുഴകളുടെ രക്ത
ചരിത്രമാണ് നമ്മുടെ മുൻപിലുള്ളത്”.
ദൈവത്തിന്റെ നാമത്തിൽ എല്ലാം
ന്യായീകരിക്കപ്പെടുന്നതും ചോദ്യം
ചെയ്യ പ്പെ ടാ തി രി ക്കു ന്ന തു മായ
കാലത്ത് ഭയത്തിന്റെ കൂടാരങ്ങൾ
പെരുകുന്ന കാലത്ത് ശരിയായ എഴു
ത്തുകാർ ഉണർന്നിരിക്കുന്നു. നിർഭയരായി
എഴുതുന്നു. എഴുത്ത് ഒരു സമരമുഖം
തുറക്കുന്നു. നന്ദി, എഴുത്തിനും
പോൾ തേലക്കാടിനും.
സങ്കടദൃശ്യങ്ങൾ
ആനുകാലിക പ്രസിദ്ധീകരണങ്ങ
ളുടെ പത്രാധിപരിൽ പലരും തങ്ങളുടേതൊഴിച്ച്
മറ്റ് ആനുകാലികങ്ങളൊന്നും
കാണാത്തവരാണെന്ന് തോന്നുന്നു.
ഈ നോട്ടക്കുറവിന്റെ കോട്ടം വായന
ക്കാ രനു പീഡ യാ യിത്തീ രു ന്നു.
ഇപ്പോൾ മുഖ്യധാരാ പ്രസിദ്ധീകരണ
ങ്ങളിൽ വലിയ എഴുത്തുകാരായി പര
ന്നുനടക്കുന്നത് സിനിമാനടന്മാരാണല്ലോ.
പട്ടിണിയും പരിവട്ടവും പരാധീനതയുമൊക്കെയായി
നാട്ടിൻപുറത്തു
കഴിഞ്ഞ ഈ സാദാ മനുഷ്യർ നമ്മുടെ
സിനിമയുടെ നിലവാരം മൂലം അവിടെ
അനായാസം കയറിപ്പറ്റി താരങ്ങളായി
കാശുകാരായി സിനിമാക്കമ്പക്കാരോ
കച്ചവടമിടുക്കുള്ളവരോ ആയ പത്രാധി
പന്മാരുടെ വാരികകളിൽ കയറി വലിയ
എഴുത്തുകാരോ തത്വജ്ഞാനികളോ
ആയി മിന്നുകയാണ്. അവർ ഗ്രന്ഥ
ങ്ങൾ രചിക്കുന്നു. അവരുടെ ജീവിതകഥയും
ഗിരിപ്രഭാഷണങ്ങളും വിപണി
യിൽ തകർക്കുന്ന. ഈ ന്യൂജെൻ കാലമാണല്ലോ!
എൻ.വി. കൃഷ്ണവാര്യ
രെയോ എം.ടി. വാസുദേവൻ നായ
രെയോ എസ്. ജയ ചന്ദ്രൻ നായ
രെയോ ഇവിടെ പ്രതീക്ഷിക്കരുത്.
എ ന്ന ാ ല ു ം പ റ യ ാ െത വ യ്യ .
ഒക്ടോബർ ലക്കം ‘പച്ചക്കുതിര’യിൽ
ഇന്ദ്ര ൻ സിന്റെ ജീവി ത ക ഥ കൾ
കണ്ടപ്പോൾ, മുൻപിതൊക്കെ ചില
മുഖ്യധാരാ മാധ്യമങ്ങളിൽ പേർത്തും വ
ന്ന താ ണ ല്ലേ ാ എന്ന് . നമ്മു െട
സാംസ്കാരിക ജീവിതത്തിൽ ശക്ത
മായി ഇടപെടുന്ന ഇത്തരം പ്രസിദ്ധീകരണങ്ങൾ
വാണിജ്യതാല്പര്യങ്ങളുടെ
സംരക്ഷകരാകുന്നതും ക്ലീഷേകളുടെ
മൊത്തവ്യ ാ പാ രി ക ളാ വു ന്നതും
സാംസ്കാരികമേഖലയിലെ കുറ്റകൃത്യ
ങ്ങളാ യിത്തീ രു ന്നു. എൻ.വിയെ
പ്പോലെ അഗാധജ്ഞാനിയുടെ ജന്മശതാബ്ദി
ആഘോഷിക്കുന്ന ഈയാണ്ടുപോലും
അദ്ദേഹത്തെക്കുറിച്ച് മികച്ച
ചില പഠനങ്ങളോ ഓർമപുതുക്കലു
കളോ ഇല്ലാതെ ഉപരിപ്ലവതയുടെ
കമ്പോളത്തിണ്ണയിൽ ചുറ്റിക്കറങ്ങുന്ന
ആനുകാലിക പ്രസിദ്ധീകരണങ്ങൾ
ഗൗരവമുള്ള മലയാള വായനക്കാർ ഒഴി
വാക്കാൻ തുടങ്ങുന്നത് ഈയാണ്ടറുതി
യിലെ സങ്കടദൃശ്യങ്ങളിലൊന്നാണ്.